Sathyadarsanam

മാർ ചാൾസ് ലവീഞ്ഞ്

പ്രത്യാശയുടെ പൂർവ്വചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ട സീറോമലബാർ സഭാമക്കളുടെ പ്രതീക്ഷകളുടെ പ്രവാ ചകനായിരുന്നു മാർ ചാൾസ് ലവീഞ്ഞ് പിതാവ്. മാർത്തോമാ നസ്രാണികൾ തദ്ദേശീയമെത്രാന്മാരുടെ സ്വരം ശ്രവി ക്കാൻ കാതോർത്തിരുന്ന കാലഘട്ട ത്തിൽ ആണല്ലോ കോട്ടയം, തൃശ്ശൂർ വികാരിയത്തുകൾ സ്ഥാപിക്കപ്പെട്ടത്. കോട്ടയം വികാരിയാത്തിൻ്റെ പ്രഥമ വികാരി അപ്പസ്തോലിക്കായായി നിയ മിതനായത് പുണ്യശ്ലോകനായിരുന്ന അഭി വന്യ ലവീഞ്ഞു മെത്രാനായിരുന്നു. കേരള സഭയിൽ സ്വദേശമെത്രാന്മാരുടെ അജപാ ലന നേതൃത്വത്തിന് വഴിയൊരുക്കിയ സഭാ തനയനായിരുന്നു അദ്ദേഹം.

1840 ജനുവരി ആറാം തീയതി ഫ്രാൻ സിലെ മാർവെജോൾസിലെ ലവീഞ്ഞ് കുടുംബത്തിൽ 12 മക്കളിൽ ഇളയവനായി ലൂയിസ് ചാൾസ് ജനിച്ചു. ക്രിസ്‌ത്യൻ ബ്രദേഴ്‌സ് സ്‌കൂളിൽ പ്രാഥമിക വിദ്യാ ഭ്യാസവും ഫ്രാൻസിലെ മെൻഡ് ജെസ്യൂട്ട് കോളേജിൽ ഉന്നതവിദ്യാഭ്യാസവും പൂർത്തിയാക്കിയശേഷം സെമിനാരിയിൽ ചേർന്നു. 1864 ഡിസംബർ 17 ന് പൗരോ ഹിത്യം സ്വീകരിച്ചു രൂപതയിലെ പെറ്റി സെമിനാരി പ്രൊഫസർ, കോളേജ് അധ്യാ പകൻ, റോമിലെ ജസ്യൂട്ട് ജനറലിൻ്റെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർ ത്തിച്ചു. 1887 മെയ് 20 ന് കോട്ടയം വികാരി അപ്പസ്തോലിക്കയായി ലെയോ പതി മൂന്നാമൻ മാർപാപ്പ, ചാൾസ് ലവീഞ്ഞ് പിതാവിനെ നിയമിച്ചു. കോട്ടയം ആസ്ഥാ നമായി തുടങ്ങിയെങ്കിലും 1891 ൽ വികാ രിയാത്തിന്റെ ആസ്ഥാനം ചങ്ങനാശേരി യിലേക്കു മാറ്റി

കേരളസഭയുടെ പ്രത്യേക പശ്ചാത്തല ത്തിൽ ശ്രമകരവും ഉത്തരവാദിത്വപൂർണ്ണ വുമായ ജോലിയാണ് ലവീഞ്ഞ് മെത്രാ നിൽ നിക്ഷിപ്തമായിരുന്നത്. കേരള ത്തിലെ സുറിയാനി കത്തോലിക്കർ വർഷ ങ്ങളായി ശീലിച്ചുവന്ന പൗരസ്‌ത്യ ആരാധ നാക്രമങ്ങളും സഭാപാരമ്പര്യവും പൈത്യ കവും സംരക്ഷിക്കാൻ തദ്ദേശീയമെത്രാ ന്മാരെ നൽകണമെന്ന് ആവശ്യപ്പെട്ട് പരിശുദ്ധ സിംഹാസനത്തിന് അയച്ച അനേകം അപേക്ഷകളുടെ ഫലമായാണ് പുതിയ വികാരിയാത്തുകൾ സ്ഥാപിതമാ യത്. ഈ സാഹചര്യങ്ങൾ മനസ്സിലാക്കു വാനും വിശ്വാസികളുടെ വികാരങ്ങൾ ഉൾക്കൊള്ളുവാനും ഊർജ്ജസ്വലനായ അവ ഹത്തിന് സാധിച്ചു. സ്ഥാനമേറ്റ ഉടനെ മേലധികാരികളിൽ നിന്നും ഖഭിച്ച നിർദ്ദേശം അനുസരിച്ച് സ്വദേശിയായ വികാരി ജന റൽമാരെ അദ്ദേഹം നിയമിക്കുകയും അവർക്ക് മെത്രാൻ്റെ സ്ഥാനചിഹ്നങ്ങൾ ധരിക്കാനും പൊന്തിഫിക്കൽ കുർബാന അർപ്പിക്കാനും സൈര്യലേപനവും ചെറിയ പട്ടങ്ങളും നൽകാനുമുള്ള അധി കാരങ്ങളും നൽകി.

വികാരിയാത്തിനെ സ്വയം പര്യാപ്തത യിൽ എത്തിക്കുന്നതിനും തദ്ദേശീയരെ ത്രാന്മാരുടെ അജപാലന നേതൃത്വത്തിന് വഴിയൊരുക്കുന്നതിനും ആവശ്യമായ പദ്ധതികൾ ആവിഷ് കരിക്കുന്നതിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. പള്ളി സന്ദർശനവേളയിൽ കുട്ടികൾക്ക് ദൈവീ കകാര്യങ്ങൾ ഉദ്ബോധിപ്പിച്ചുകൊണ്ട് മത ബോധനരംഗത്ത് മാതൃക നൽകി കൂട്ടി കൾക്കിടയിൽ ദിവ്യകാരുണ്യ സ്വീകരണം, ജപമാലയോടുള്ള ഭക്തി, ശുദ്ധീകരണാ സാക്കളോടുള്ള ഭക്തി മുതലായവ വർദ്ധി പ്പിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു നാട്ടുകാരൻ അല്ലായിരുന്നെ ങ്കിലും നാട്ടുമെത്രാന്മാരെ ലഭിക്കുന്നതിന് സുറിയാനിക്കാർ നടത്തിയ പരിശ്രമങ്ങ ളിൽ ലവീഞ്ഞു പിതാവ് ആത്മാർത്ഥ മായി സഹകരിച്ചു.

കോട്ടയം വികാരിയാത്തിലെ അജപാ ലന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന തിനും ദൈവജനത്തിൻ്റെ ആധ്യാത്മികവും ഭൗതികവുമായ വികനസനത്തിന് കർമ്മ പരിപാടികൾ ആവിഷ്‌കരിക്കുന്നതിനു മായി 1888 ഡിസംബർ 18 മുതൽ 20 വരെ ചങ്ങനാശേരി പള്ളിയിൽ ഒരു സുനഹ ദോസ് വിളിച്ചുചേർത്തു. പിന്നാക്ക ജാതി ക്കാർക്കിടയിലെ സുവിശേഷവൽക്കരണ ത്തിന് പ്രാധാന്യം നൽകി. ഇതരക്രൈസ് തവ സമൂഹങ്ങളെ കത്തോലിക്കാ വിശ്വാ സത്തിലേക്ക് പുനഃസമാഗമം നടത്തുന്ന തിൽ തീവ്രമായി പരിശ്രമിച്ചു.

സുറിയാനിക്കാർക്ക് ഇംഗ്ലീഷ് വിദ്യാ ഭ്യാസം നൽകുന്നതിൽ അദ്ദേഹം പദ്ധതി കളും സ്ഥാപനങ്ങളും ആരംഭിച്ചു. 1991 ൽ ചങ്ങനാശേരി സെൻ്റ് ബെർക്കുമാൻസ് സ്‌കൂൾ ആരംഭിച്ചുകൊണ്ട് വൈജ്ഞാ നിക വിപ്ലവത്തിന് തിരികൊളുത്തി. വികാരിയാത്തിലെ പുരുഷന്മാർക്കും വനിതകൾക്കുമായി ആദ്യമായി സന്ന്യാ സാശ്രമങ്ങൾ തുടങ്ങി

1892 ൽ ആരോഗ്യപരമായ കാരണ ങ്ങളാൽ ബിഷം) ലവീഞ്ഞ് പിതാവ് തന്റെ സ്ഥാനം രാജിവെച്ച് ഫ്രാൻസിലേക്ക് മടങ്ങി. 1910 ജൂലൈ 11 ന് തൻ്റെ 73-ാമത്തെ വയസ്സിൽ മാർ ചാൾസ് ലവീഞ്ഞ് ദൈവ സന്നിധിയിൽ ചേർക്കപ്പെട്ടു. കേരളസഭയിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചാണ് മാർ ചാൾസ് ലവീഞ്ഞ് കടന്നുപോയത്. ആധുനിക കേരളസഭയുടെ വളർച്ചയുടെ നിർണായക ഘട്ടത്തിൽ ഒരു മാർഗ്ഗദീപ മായി വർത്തിച്ച ബിഷപ്) ചാൾസ് ലവിഞ്ഞ് പിതാവി, വിശ്വാസത്തിൻ്റെയും സേവന ത്തിൻ്റെയും ഉത്തമ മാതൃകയാണ്. അതേ ഹത്തിൻ്റെ ഓർമ്മകളും ദർശനവും കേരള ത്തിലെ ക്രൈസ്‌തവർക്ക് എന്നും പ്രചോ ദനമായി നിലകൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *

nineteen − 2 =