Sathyadarsanam

കേരള സഭാപ്രതിഭകൾ -132 ഫാ. ജോൺ വട്ടങ്കി എസ്.ജെ.

കേരള സഭാപ്രതിഭകൾ -132

ഫാ. ജോൺ വട്ടങ്കി എസ്.ജെ

ഇന്ത്യൻ തത്ത്വചിന്തയിൽ, വിശേഷിച്ചും ന്യായ ദർശനത്തിൽ, അഗാധമായ അവഗാഹമുള്ള പണ്ഡിതവ രേണ്യനാണ് ഫാ.ജോൺ വട്ടങ്കി. ഹൈന്ദവ പണ്‌ഡിതരുടെ, വിശേഷിച്ചും ബ്രാഹ്മണരുടെ കുത്തകയായിരുന്ന ഇന്ത്യൻ ബൗദ്ധിക ദർശനത്തിന്റെ ആഴ ങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ധൈര്യം കാണിച്ച വിരലിലെണ്ണാവുന്ന ക്രൈസ്തവ പണ്ഡ‌ിതരിൽ പ്രമുഖനാണദ്ദേഹം. 1931 ജൂലൈ മൂന്നിന് കേര ഉത്തിലെ മരങ്ങാട്ടുപിള്ളി എന്ന സ്ഥലത്തു ജനിച്ച ഫാ. ജോൺ ചെറുപ്പ ത്തിലേ പ്രതിഭാശാലിയും സ്ഥിരോത്സാഹിയുമായിരുന്നു. സ്കൂൾ പഠനം ശ്രേഷ്ഠമായി പൂർത്തിയാക്കിയ ജോൺ വൈദികപഠനത്തിനായി ചങ്ങനാ ശ്ശേരി മൈനർ സെമിനാരിയിൽ ചേർന്നു. അദ്ദേഹത്തിൻറെ സാമർത്ഥ്യം തിരി ച്ചറിഞ്ഞ അധികാരികൾ തുടർ പഠനത്തിനായി അദ്ദേഹത്തെ കാൻഡിയി ലുള്ള പേപ്പൽ സെമിനാരിയിലേക്കയച്ചു. അക്കാലത്ത് പേപ്പൽ സെമിനാരി നടത്തിയിരുന്നത് ബെൽജിയംകാരായ ഈശോസഭ വൈദികരായിരുന്നു.

അവരുടെ ആദ്ധ്യാത്മിക തീക്ഷ്‌ണതയും പാണ്ഡിത്യവും അർപ്പണമനോ ഭാവവും കണ്ട് ആകൃഷ്‌ടനായ ജോൺ 1950 ൽ ഈശോ സഭയിൽ ചേർന്നു.

ഫിലോസഫിയിൽ ലൈസൻഷ്യേറ്റ് പൂർത്തിയാക്കിയ ജോൺ കേഴ്സിയോ ങ്ങിലെ സെന്റ് മേരീസ് കോളേജിൽ തിയോളജിക്കായി ചേർന്നു. ഉന്നത നിലയിൽ തിയോളജിയിലും ലൈസൻഷ്യേറ്റ് പൂർത്തിയാക്കി അദ്ദേഹം 1963 ൽ വൈദികനായി അഭിഷിക്തനായി.

1966 ൽ, പൗരസ്ത്യ തത്ത്വചിന്തയിൽ ഗവേഷണം നടത്താനുള്ള ഉദ്ദേശത്തോടെ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ഓക്സ്ഫോർഡ് സർവ്വക ലാശാലയിൽ നിന്നും പൗരസ്‌ത്യ പഠനത്തിൽ ബിരുദാനന്തര ബിരുദം കര സ്ഥമാക്കിയ അദ്ദേഹം സംസ്കൃതം, പാലി എന്നീ ഭാഷകളും സ്വായത്തമാ ക്കി. വിയന്നാ സർവ്വകലാശാലയിൽനിന്നും ഇന്ത്യൻ തത്ത്വചിന്തയിൽ പി. എച്ച്.ഡി. പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങിയ ഫാ. ജോൺ, തിരുവന ന്തപുരത്ത്, ഇന്ത്യൻ തത്ത്വചിന്തയുടെയും മതങ്ങളുടെയും ഗവേഷണോദ്ദേ ശ്യത്തോടെ ഒരു കേന്ദ്രം സ്ഥാപിച്ച് പഠനം തുടർന്നു. ഇക്കാലയളവിൽ, അദ്ദേഹത്തിന്റെ ധാരാളം ഗവേഷണ ഗ്രന്ഥങ്ങൾ അന്തർദ്ദേശീയ നിലവാര മുളള പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവന്നു. 1984 ൽ ഫാ. ജോണിന്റെ (Gangesa’s Philosophy of God) അഡയാർ റിസേർച്ച് ലൈബ്രറി പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ബൗദ്ധിക ജീവിതത്തിലെ ഒരു പൊൻതൂവലായിരുന്ന ഈ ഗ്രന്ഥം ഈ മേഖലയിൽ ഗവേഷണം നടത്തുന്ന പണ്‌ഡിതവരേണ്യരുടെ നിർല്ലോഭമായ പ്രശം സയ്ക്കും പാത്രമായി. 1986 ൽ ഓൾ ഇന്ത്യാ ഫിലോസഫിക്കൽ അസോ സിയേഷന്റെ അവാർഡും ലഭിച്ച ഈ ഗ്രന്ഥത്തെപ്പറ്റി സുപ്രസിദ്ധനായ എൻ. വി. കൃഷ്ണവാര്യർ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ എഴുതിയത് ഇപ്രകാരമാ ണ്. “നീണ്ട വർഷങ്ങളിൽ നടത്തിയ ശ്രമാവഹവും ഏകതാനവുമായ അദ്ധ്യ യനത്തിന്റെ ഫലമാണ് ഫാ. ജോൺ വട്ടങ്കിയുടെ ‘ഗംഗാശന്റെ ഈശ്വര ദർശനം’ എന്ന ഗ്രന്ഥം. വർഷങ്ങൾക്കിടയിൽ വല്ലപ്പോഴുമൊരിക്കൽ പ്രത്യ ക്ഷപ്പെടുന്ന ചില അസാധാരണ ഗ്രന്ഥങ്ങളുണ്ടല്ലോ അത്തരത്തിലൊന്നാണ് ഗ്രന്ഥം. വിപുലമായ ഗ്രഹണശക്തിയുടെയും നിശിതമായ അപഗ്രഥന ശക്തിയുടെയും പരിണതഫലമാണ് ഇത്.”

തുടർന്ന് പൂനയിലെ പ്രശസ്‌തമായ ജ്ഞാനദീപ വിദ്യാപീഠത്തിൽ ഇന്ത്യൻ ഫിലോസഫി, സംസ്‌കൃതം എന്നീ വിഷയങ്ങളുടെ പ്രൊഫസ്സറായി ചാർജെടുത്ത അദ്ദേഹം തന്റെ ഗവേഷണസംരംഭങ്ങൽ വിപുലീകരിക്കന്ന തിനായി പൂനയിൽത്തന്നെ ‘സെൻ്റർ ഫോർ അഡ്വാൻസ്‌ഡ് ഇന്ത്യൻ സ്റ്റഡീസ്’ എന്ന കേന്ദ്രം സ്ഥാപിച്ചു. ഇക്കാലത്ത് ഇന്ത്യയിലും വിദേശത്തു മുള്ള വിവിധ സർവ്വകലാശാലകളിലും ഉന്നതപഠനകേന്ദ്രങ്ങളിലും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ച അദ്ദേഹം ജർമ്മനിയിലെ മ്യൂനിച്ചിലുള്ള ഹോക്‌സുകളെ ഫ്യൂർ ഫിലോസഫി, അമേരിക്കയിലെ സാന്താക്ലാരാ സർവ്വ കലാശാല എന്നിവിടങ്ങളിൽ ഇന്ത്യൻ തത്ത്വചിന്തയുടെ വിസിറ്റിംഗ് പ്രൊഫ സറുമായിരുന്നു. തത്ത്വശാസ്ത്ര സംബന്ധമായി നടന്നിട്ടുള്ള ദേശീയ അന്തർദേശീയ സമ്മേളനങ്ങളിൽ പ്രബന്ധാവതരണം, പ്രഭാഷണം എന്നിവ വഴി പണ്ഡ‌ിതലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അതുല്യ മാണ്. 1974 ൽ കുരുക്ഷേത്രയിൽ നടന്ന അഖിലേന്ത്യാ പൗരസ്ത്യ സമ്മേള നത്തിൽ പ്രബന്ധമവതരിപ്പിച്ചു. ഇന്ത്യൻ തത്ത്വശാസ്ത്രത്തിന്റെ തനിമയും പ്രാധാന്യവും വിദേശരാജ്യങ്ങളിലെത്തിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൽതികച്ചും ശ്ലാഘനീയമാണ്. ജർമ്മനിയിലെ പാസ്സാവുസർവ്വകലാശാല, രിക്കയിലെ ഹവായിൽ നടന്ന അന്തർദ്ദേശീയ താരതമ്യ തത്ത്വചിന്താ സമ്മേ ഓക്സ്‌ഫോർഡ് സർവ്വകലാശാലയിൽ നടന്ന ബുദ്ധിസ്റ്റ് സമ്മേളനം, അമേ ളനം, ഓക്സ‌്‌ഫോർഡ് സർവ്വകലാശാലയിലെ പൗരസ്‌ത്യ പഠന കേന്ദ്രം എന്നിവിടങ്ങളിൽ അദ്ദേഹമവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങൾ ഈ ഉദ്യ മത്തിൻ്റെ ഉദാഹരണങ്ങളാണ്. ഇന്ത്യൻ ബൗദ്ധിക ദർശനത്തെപ്പറ്റി, വിശേ എന്നീ വിഖ്യാത അമേരിക്കൻ സർവ്വകലാശാലകളിൽ നടത്തിയ പ്രഭാഷ ഷിച്ചും ന്യായദർശനത്തിൻ്റെ സാദ്ധ്യതകളെപ്പറ്റി, ടെക്‌സാസ്, വാഷിംഗ്‌ടൺ ണങ്ങൾ ഏറെ പ്രശംസയ്ക്ക് പാത്രമായിരുന്നു. ഫാ. ജോൺ വട്ടങ്കി ഇന്ത്യൻ തത്ത്വചിന്തയ്ക്ക് നൽകിയ മൗലിക സംഭാവനകൾ തിരിച്ചറിഞ്ഞ ഹൈന്ദവ സന്യാസികൾ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഒരു ചടങ്ങിൽ വച്ച് അദ്ദേഹത്തെ ആദരിച്ചു. ഇത്, ഒരു കത്തോലിക്കാ പുരോഹിതനെന്ന നിലയിൽ ഈ മേഖ ലയ്ക്ക് നൽകിയ അദ്ദേഹത്തിൻ്റെ അനുപമമായ സംഭാവനകൾക്ക് അർഹ മായ ഒരംഗീകാരമായിരുന്നു.

ഒരു മികച്ച വാഗ്മി എന്ന നിലയിലും പ്രശോഭിക്കുന്ന ഇദ്ദേഹം വിവിധ സർവ്വകലാശാലകളിലെ അദ്ധ്യാപകർക്ക് റിഫ്രഷർ കോഴ്‌സുകൾ നൽകു ന്നതിനായും തന്റെ ഗവേഷണ തപസ്യയുടെയിടയിൽ സമയം കണ്ടെത്തു ന്നു. ബംഗാളിലെ ശാന്തി നികേതൻ, പൂന, ലഖ്‌നൗ എന്നിവിടങ്ങളിൽ അദ്ദേ ഹത്തിന്റെ ഇത്തരം പ്രഭാഷണങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഫാ. ജോൺ സ്ഥാപിച്ച സെന്റർ ഫോർ അഡ്വാൻസ്‌ഡ് ഇന്ത്യൻ സ്റ്റഡീസ് താരതമ്യേന ഒരു ചെറിയ സ്ഥാപനമാണെങ്കിലും, വളരെ ഉൽകൃഷ്‌ടമായ ഗവേഷണ സംരംഭങ്ങൾ ഇവിടെ നടക്കുന്നു. ഇന്ത്യൻ ബൗദ്ധിക ദർശനത്തിലെ ഏറ്റവും വൈഷമ്യമേറിയ ശാഖകളിലൊന്നായ ന്യായശാസ്ത്ര പഠനരംഗത്ത് ഇന്ത്യ യിലെ എണ്ണപ്പെട്ട ഒരു സ്ഥാപനമാണ് ഇത്. 13-ാം നൂറ്റാണ്ട് മുതൽ നിലവി ലുള്ള നവ്യന്യായ ദർശന സംബന്ധമായ പല അമൂല്യ ഗ്രന്ഥങ്ങളും വിവർത്തനം ചെയ്ത‌ത്‌ വ്യാഖ്യാനസഹിതം പ്രസിദ്ധീകരിക്കാൻ ഈ സ്ഥാപ നത്തിന് കഴിഞ്ഞിട്ടുണ്ടെന്നുള്ളത് ഫാ. ജോണിൻ്റെ ഗവേഷണ രംഗത്തുള്ള അർപ്പണ മനോഭാവത്തിന് ഉത്തമ ദൃഷ്‌ടാന്തമാണ്. ഫാ. ജോൺ വട്ടങ്കിയുടെ ‘ന്യായ ഫിലോസഫി ഓഫ് ലാംഗ്വേജ്’ എന്ന പുസ്‌തകത്തെ നിരൂപണം ചെയ്ത് പ്രശസ്ത‌ പണ്ഡ‌ിതനായ ഡോ. റിച്ചാർഡ് ഡെസ്മെറ്റ് എസ്.ജെ. ഇപ്രകാരമെഴുതി. “16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അതുല്യ പ്രതിഭാശാ ലിയായിരുന്ന റോബർട്ട് ഡിനോബിലി എസ്.ജെ.യ്ക്ക് ശേഷം ആദ്യമായാണ് ഒരു ക്രൈസ്തവ പണ്‌ഡിതൻ ഇത്രയും ആഴത്തിൽ ന്യായശാസ്ത്രത്തെ അടുത്തറിഞ്ഞത്. ഈ ഗവേഷണ മേഖലയ്ക്ക് പുസ്‌തക രൂപത്തിൽ ഫാ. ജോൺ വട്ടങ്കി നൽകിയ സംഭാവനകൾ തഴെപ്പറയുന്നവയാണ്. (1) ഗംഗേ ശാസ് ഫിലോസഫി ഓഫ് ഗോഡ് (2) ന്യായ ഫിലോസഫി ഓഫ് ലാംഗ്വേജ് (3) ദ ഡെവലപ്പ്മെന്റ്റ് ഓഫ് ന്യായ തീയിസം (4) എ സിസ്റ്റം ഓഫ് ഇന്ത്യൻലോജിക്, ന്യായ തിയറി ഓഫ് ഇൻഫറൻസ്. തൻ്റെ ഗവേഷണം അനു സ്യൂതം തുടരുന്ന ഇദ്ദേഹം പുതിയൊരു പുസ്‌തകത്തിൻ്റെ പണിപ്പുരയിലാ ണിപ്പോൾ.

കഴിഞ്ഞനാല് ദശകങ്ങളിലായി നിർബാധം തുടരുന്ന അദ്ദേഹത്തിൻ്റെ ഗവേഷണ തപസ്യക്ക് പ്രചോദനം നൽകുന്നത് “എല്ലാം ദൈവത്തിൻ്റെ ഉപരി മഹത്വത്തിനുവേണ്ടി” എന്ന ഈശോ സഭാദർശനമാണ്. ഭാരതത്തിൻ്റെ പൈതൃക സമ്പത്തായ ആദ്ധ്യാത്മിക, ബൗദ്ധിക പാരമ്പര്യത്തെ ആഴത്തിൽ സ്വാംശീകരിക്കാനുള്ള ദിവംഗതനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ യുടെ ആഹ്വാനത്തോടുള്ള ക്രിയാത്മകമായ പ്രതികരണം കൂടിയാണിദ്ദേ ഹത്തിന്റെ പ്രവർത്തനങ്ങൾ.

ഭാരതീയ തത്ത്വശാസ്ത്രത്തിനപ്പുറം, ദൈവശാസ്ത്രത്തിലും പ്രത്യേകം താത്പര്യം കാണിക്കുന്ന ഫാ. ജോൺ വട്ടങ്കി, ഭാരതീയ തത്ത്വ ചിന്തയിലെ അതുല്യ പ്രതിഭാശാലിയായ ശങ്കരനെ പഠിക്കുന്നതോടൊപ്പം തന്നെ സുറിയാനി സഭാപിതാക്കന്മാരിൽ അഗ്രഗണ്യനായ മാർ എഫ്രേമി നെയും വായിക്കാനും ആഴത്തിൽ പഠിക്കാനും സമയം കണ്ടെത്തുന്നു. ഇങ്ങനെ വ്യത്യസ്ത മേഖലകളിൽ തൻ്റെ മികവു തെളിയിച്ച ഒരു ബഹു മുഖ പ്രതിഭാശാലിയായ ഫാ. ജോൺ വട്ടങ്കി കേരള സഭയിലെ ഒളി മങ്ങാത്ത ഒരമൂല്യ രത്നമായി ഇന്നും പ്രശോഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

sixteen + eight =