Sathyadarsanam

കേരള സഭാപ്രതിഭകൾ -131തോമസ് മാത്യു കൊട്ടാരത്തുംകുഴി

കേരള സഭാപ്രതിഭകൾ -131

തോമസ് മാത്യു കൊട്ടാരത്തുംകുഴി

ഒരു ചരിത്രകാരൻ, ജീവചരിത്രകാരൻ എന്നീ നില കളിൽ പരക്കെ അറിയപ്പെടുന്ന തോമസ് മാത്യു കൊട്ടാ രത്തുംകുഴി 1931 ജൂലൈ 1 ന് ഭ‌രണങ്ങാനത്തിനുസമീപമുള്ള ഇടമറ്റത്ത് ജനിച്ചു. തൊമ്മൻ ഏലി എന്നിവരാണ് മാതാപിതാക്കൾ (വടക്കൻപറവൂർ ഭരിച്ചിരുന്ന നാടുവാഴിയായ ആര്യവർഗ്ഗത്തിൽപ്പെട്ട അറയ്ക്കൽ നമ്പൂതിരി കുടുംബക്കാരാണ് കൊട്ടാരത്തുംകുഴിയുടെ പൂർവ്വികർ അറയ്ക്കൽ കുടുംബ ത്തിലെ ഒരു ശാഖ അങ്കമാലിയിലേയ്ക്കും എ.ഡി. നാലാംശതകത്തിൽ കോട്ടയം താഴത്തങ്ങാടിയിലേക്കും അഞ്ചാംനൂറ്റാണ്ടിൽ അരുവിത്തുറയി ലേക്കും പത്താം നൂററാണ്ടിനു മുൻപ് ഭരണങ്ങാനത്തേയ്ക്കും കുടിയേറി.

ഭരണങ്ങാനംപള്ളി സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത അഞ്ചുകുടുംബ ങ്ങളിൽ ഒന്നാണ് അറയ്ക്കൽ ഈ കുടുംബത്തിൻ്റെ ശാഖകളിൽ ഒന്നായ കോക്കാട്ടുകുടുംബത്തിൽ നിന്നും ഇടമറ്റത്തേയ്ക്ക് പിരിഞ്ഞുപോയവരിൽ പെട്ടവരാണ് കൊട്ടാരത്തുംകുഴികുടുംബക്കാർ)

അമ്പാറനിരപ്പേൽ, ഭരണങ്ങാനം എന്നിവിടങ്ങളിൽ പഠിച്ച് ഹൈസ് കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇദ്ദേഹം വിവാഹം ചെയ്‌തിരിക്കുന്നത് എറകോന്നി തറവാട്ടിൽപ്പെട്ട മേവിട നായിപുരം കുടുംബാംഗമായ മേരിയേയാണ്. (അനുഗ്രഹീതകവിയായിരുന്ന ഫാ. കുരുവിള കൊട്ടാര ത്തുംകുഴി ഇദ്ദേഹത്തിൻ്റെ ജ്യേഷ്‌ഠസഹോദരനായിരുന്നു.)

സാഹിത്യപരിഷത് മാസിക, മാത്യഭൂമി വാരാന്ത്യപ്പതിപ്പ്, മാതൃഭൂമി ആഴ്ച്‌ചപ്പതിപ്പ്, മലയാള മനോരമ വാരാന്ത്യപ്പതിപ്പ്, മലയാളമനോരമ ആഴ്ച്‌ചപ്പതിപ്പ്, കേരളകൗമുദി വാരാന്ത്യപ്പതിപ്പ്, കലാകൗമുദി, ദീപിക, കേരളഭൂഷണം, കേരളദ്ധ്വനി, ദേശബന്ധു, മലബാർമെയിൽ, എക്സ്പ്രസ്സ്, തൊഴി ലാളി സത്യദീപം, കർമ്മലകുസുമം, അസ്സീസ്സി, ദീപനാളം, റബ്ബർ മാസിക, എ.കെ.സി.സി. ബുള്ളറ്റിൻ, ജയഭാരതം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അനവധി സ്മ‌രണകളിലുമായി ഗവേഷണപരവും ജീവചരിത്രപരവുമായ അഞ്ഞൂറിലധികം ലേഖനങ്ങൾ തോമസ് മാത്യു എഴുതിയിട്ടുണ്ട്. മാതൃ ഭൂമിയിലും മറ്റുമെഴുതിയ ഗവേഷണ പ്രധാനമായ ചില ലേഖനങ്ങൾ അമേരിക്കൻ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾ വിവർത്തനം ചെയ്തു പ്രസി ദ്ധീകരിച്ചിട്ടുണ്ട്. ഭരണങ്ങാനത്തെ അൽഫോൻസാ നാമകരണ കോടതിയുടെ ആവശ്യപ്രകാരം വാഴത്തപ്പെട്ട അൽഫോൻസാമ്മയെ സംബന്ധിക്കുന്ന ആധികാരിക വിവരങ്ങൾ പ്രബന്‌ധരൂപത്തിൽ തയ്യാറാക്കിയത് ഇദ്ദേഹമാണ്.

പാലാപട്ടണത്തിന് ആദ്യം ഒരു ചരിത്രമുണ്ടാക്കിയത് ഇദ്ദേഹമാണ്. 1965 ഡിസംബർ 5 ലെ കേരളഭൂഷണം പത്രത്തിൽ പ്രസിദ്ധീകരിച്ച പാലാ നൂററാണ്ടുകളിലൂടെ എന്ന ലേഖനവും 1986 ൽ 250 വർഷം പിന്നിട്ട പാലാ പട്ടണത്തിന്റെ കഥ എന്ന ശീർഷകത്തിൽ ദീപനാളത്തിൽ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയും പാലാ ചരിത്രം ശരിയായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. പാലായുമായി ബന്ധ‌പ്പെട്ട നിരവധി സ്മ‌രണികകളിലും പാലാ പട്ടണ ത്തിന്റെ ചരിത്രം അദ്ദേഹം എഴുതിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള ഗവേഷണ വിദ്യാർത്ഥികൾ വിശിഷ്യ ചരിത്രവിദ്യാർ ത്ഥികൾ ഇദ്ദേഹത്തിന്റെ്റെ വീട്ടിലെത്തി ചരിത്രവിവരങ്ങൾ ശേഖരിക്കുക പതിവാണ്. മീനച്ചിൽ താലൂക്കിൻ്റെ ചരിത്രകാരൻ എന്ന് സപ്ലിമെന്റ് പത്രം ഇദ്ദേഹത്തെ വിശേഷിപ്പിച്ചു. ഒരു എൻസൈക്ലോപീഡിയാ എന്നും ചിലർ വിശേഷിപ്പിക്കാറുണ്ട്.

ഇദ്ദേഹം മണ്ണിനോട് മല്ലടിക്കുന്ന കർഷകനായിരിക്കെ തന്നെ സാഹിത്യ സപര്യയ്ക്ക് സമയം കണ്ടെത്തുന്നുവെന്നുള്ളതാണ് തോമസ് മാത്യുവിന്റെ ഏറ്റവും വലിയ പ്രത്യേകത. അസംഘടിതരായ കർഷകരുടെ നീറുന്ന പ്രശ്നങ്ങളെപ്പറ്റിയും സർക്കാരിൻ്റെ കർഷകദ്രോഹനടപടികളെപ്പറ്റിയും ദീപകയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ പേരിൽ നികുതി യൂദ്യോഗസ്ഥന്മാരുടെ പീഡനങ്ങൾക്ക് വിധേയമാകേണ്ടി വന്നിട്ടുണ്ട്. മാത്യ കാകർഷകനായ ഇദ്ദേഹം നാടിന്റെ വികസനപ്രവർത്തനങ്ങൾക്കും നേത്യ ത്വം നൽകിയിട്ടുണ്ട്. ഇടമറ്റത്തും സമീപപ്രദേശങ്ങളിലുമുള്ള നിരവധി റോഡുകൾ, പാലങ്ങൾ, തുടങ്ങിയവയുടെ നിർമ്മാണത്തിൽ മുഖ്യപങ്കുവഹി ച്ചിട്ടുള്ള കൊട്ടാരത്തും കൂഴി നിരവധി ക്രിമിനൽ സിവിൽ കേസുകളിൽ പ്രതിയാകേണ്ടിവന്നു.

pen همالي കത്തോലിക്കാകോൺഗ്രസ്സ് കൗൺസിൽ മെമ്പർ രൂപതസംഘം എക്സിക്യൂട്ടീവ് കമ്മറ്റിമെമ്പർ, ഭരണങ്ങാനം ശാഖാ സെക്ര ട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പാലാ രൂപതാ രജതജൂബിലി, സുവർ ണ്ണ ജൂബിലി സ്‌മരണിക എഡിറേറാറിയൽ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭരണങ്ങാനംപള്ളിയുടെ സഹസ്രാബ്‌ദി സ്‌മരണികയിൽ പള്ളി യുടെ ഒരു നീണ്ട ചരിത്രം അദ്ദേഹം എഴുതിയിട്ടുണ്ട്.

മലയാളത്തിന്റെ ശില്പ‌ികൾ, ചരിത്രത്തിലെ ക്രിസ്‌തുമസ്, മലയാ ളഭാഷയും മിഷനറിമാരും, ആതുരരംഗത്തെ ദേവതകൾ, കേരളത്തിലെ പ്രമുഖ ക്രൈസ്തവദേവാലയങ്ങൾ (മൂന്നുഭാഗങ്ങൾ) ഭാരതീയപുണ്യാത്മാ ക്കൾ, പ്രഥമകേരളീയ ആഗോള സഞ്ചാരി, ഭരണങ്ങാനത്തെ അൽഫോൻ സാമ്മ, പാലാപട്ടണത്തിൻ്റെ കഥ, ഭരണങ്ങാനം നൂററാണ്ടുകളിലൂടെ എന്നി ങ്ങനെ പല കൃതികൾ രചിച്ചിട്ടുണ്ട്. ഒന്നും മുദ്രണം ചെയ്തിട്ടില്ല.

വിലാസം തോമസ് മാത്യൂ കൊട്ടാരത്തും കുഴി, പൂവത്തോട് പി.ഒ, ഭരണങ്ങാനം

Leave a Reply

Your email address will not be published. Required fields are marked *

sixteen − nine =