കേരള സഭാപ്രതിഭകൾ -123
റവ. മദർ റൊമുവാൾദ് എഫ്.സി.സി.
ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ്റെ സുപ്പീര്യർ ജനറൽ, പാലാ അൽഫോൺസാ പ്രോ വിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീര്യർ, പ്രമുഖ വിദ്യാഭ്യാസ പ്രവർത്തക എന്നിങ്ങനെ വിവിധ നിലകളിൽ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിച്ച ഒരു സമർപ്പിത തേജസ്സാണ് റവ. മദർ റൊമുവാൾദ്. പുരാതനവും പ്രസി ദ്ധവുമായ വെള്ളരിങ്ങാട്ട് കുടുംബത്തിൽ മോൺ ജേക്കബ് വെള്ളരിങ്ങാട്ടിന്റെ സഹോദരനായ ശ്രീ തോമസിൻ്റെയും ഏലിയാമ്മയുടെയും നാലാമത്തെ സന്താനമായി 1930 നവംബർ 22- ന് പാലാ രൂപതയിലെ ജിയോവാലി ഇടവ കയിൽ മദർ റൊമുവാൾദ് ഭൂജാതയായി. ആലീസ് എന്നായിരുന്നു ആദ്യ കാല പേര്. ജിയോവാലി, കടനാടു്, പാലാ സെൻ്റ് മേരീസ് എന്നിവിടങ്ങളി ലായിരുന്നു വിദ്യാഭ്യാസം. 1947 ജൂണിൽ പാലാ ക്ലാര മഠത്തിൽ അർത്ഥിനി യായി ചേർന്ന് സഭാവസ്ത്രം സ്വീകരിച്ചു. 1952 നവംബർ 17- ന് സി. റൊമു വാൾദ് എന്ന പേരിൽ നിത്യ സമർപ്പിതയായി. പഠനത്തിലും സ്വഭാവ ഗുണ ങ്ങളിലും അസാമാന്യ മികവ് തെളിയിച്ച സി. റൊമുവാൾദിനെ ഉപരിപഠ നാർത്ഥം തൃശൂർ സെൻ്റ് മേരീസ്, എറണാകുളം സെന്റ് തെരേസാസ്, കോട്ടയം മൗണ്ട് കാർമ്മൽ എന്നീ കോളേജുകളിലേക്കയച്ചു. ബിരുദങ്ങൾ നേടിയതിനു ശേഷം കണ്ണാടിയുറുമ്പ്, പാലാ സെൻ്റ് മേരീസ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു. ബോർഡിംഗ് മിസ്ട്രസ്, അദ്ധ്യാപിക, ഹെഡ്‌മിസ്ട്രസ്, എന്നീ നിലകളിൽ തന്റെ വിദ്യാർ ത്ഥിനികളുമായി ആഴമായ സൗഹൃദബന്ധം സ്ഥാപിക്കുകയും അവരുടെ ബൗദ്ധികവും മാനസികവും ആദ്ധ്യാത്മികവുമായ വളർച്ചയിലും സ്വഭാവരൂപീകരണത്തിലും നിർണ്ണായകമായ സ്വാധീനം ചെലുത്തുകയും ചെയ്തു. സിസ്റ്ററിന്റെ സന്മാതൃക അനേകരെ സന്യാസ സമർപ്പണത്തിലേക്കും അനേ കരെ മാതൃകാ കുടുംബിനികളായി വിവാഹ ജീവിതത്തിലേക്കും ആനയി ച്ചിട്ടുണ്ട്. ഇതിനിടയിൽ ഉപരിപഠനത്തിനായി റോമിലെത്തി. റോമിലെ Regine Mundi എന്ന ദൈവശാസ്ത്ര പഠന കേന്ദ്രത്തിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദം നേടി. നാട്ടിൽ തിരിച്ചെത്തിയ സിസ്റ്ററിനെ ക്ലാരസഭയുടെ ജനറൽ കൗൺസിലറായി നിയമിച്ചു. ആ ജോലി സ്‌തുത്യർഹമാം വിധം നിർവഹി ച്ചുകൊണ്ടിരിക്കെ 1976-ൽ പാലാ അൽഫോൺസാ പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ സുപ്പീര്യർ ആയി തിരഞ്ഞെടുക്കപ്പെട്ടു. സഭാംഗങ്ങളുടെ ആദ്ധ്യാത്മിക നവീകരണത്തിനാണ് കൂടുതൽ ശ്രദ്ധിച്ചിരുന്നതെങ്കിലും സാധു ജനസംരക്ഷണം, സാമൂഹ്യ സേവനം, മിഷൻ സെൻ്റേഴ്‌സിൻ്റെ വികസനം, വിദ്യാഭ്യാസം എന്നീ മേഖലകളിലും ഗണ്യമായ സംഭാവനകൾ നൽകാൻ സി. റൊമുവാൾദ് താല്‌പര്യമെടുത്തു. അസ്സീസി ആശ്രമത്തിൻ്റെ മേൽനോട്ട ത്തിൽ പ്രവർത്തിച്ചിരുന്ന സ്നേഹ ഭവൻ എന്ന വൃദ്ധമന്ദിരം പാലാ പ്രൊവിൻസ് ഏറ്റെടുത്തതും ആശാഭവനം എന്ന വികലാംഗ ഭവനം സ്ഥാപി ച്ചതും ഭവനരഹിതർക്കായി 150 വീടുകൾ നിർമ്മിച്ചു കൊടുത്തതും അക്കൂട്ട ത്തിൽ പെടുന്നു. 1980 ഫെബ്രുവരി 3-ന് ആലുവ പോർസ്യൂങ്കുളായിൽ സമ്മേ ളിച്ച ജനറൽ ചാപ്റ്റർ മദർ റൊമുവാൾദിനെ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ്റെ സുപ്പീര്യർ ജനറലായി തിരഞ്ഞെടുത്തു. ആഗോള തല ത്തിൽ വ്യാപിച്ച് വിവിധങ്ങളായ അപ്പസ്തോലിക പ്രവർത്തനങ്ങളിലൂടെ ലോക ജനതക്ക് സേവനം അനുഷ്ഠിക്കുന്ന തന്റെ സഭാംഗങ്ങൾക്ക് പ്രചോ ദനം പകർന്നും നേതൃത്വം നൽകിയും, ആത്മീയതയിൽ അടിയുറച്ച് തങ്ങ ളുടെ ദൗത്യങ്ങൾ വിപുലപ്പെടുത്തിയും തൻ്റെ ഉത്തരവാദിത്വം ബഹുമാന പ്പെട്ട റൊമുവാൾദമ്മ വിജയകരമായി നിറവേറ്റി. സഭാംഗങ്ങൾക്ക് ഏകാന്ത ജീവിതത്തിനും പ്രാർത്ഥനയ്ക്കുമായി ‘നല്ല തണ്ണി’ എന്ന സ്ഥലത്ത് അൽഫോൺസാ മൗണ്ട് എന്ന പേരിൽ ഒരു പ്രാർത്ഥനാ ഭവൻ സ്ഥാപിച്ചു. സിസ്റ്ററിന്റെ ആത്മീയ തീഷ്‌ണതക്ക് നിദർശനമായി ഈ പ്രാർത്ഥനാഭവൻ നില കൊള്ളുന്നു. ക്ലാര സഭയുടെ വിശിഷ്യാ പാലാ പ്രൊവിൻസിൻ്റെ അരുമ സന്താനമായ ധന്യയായ അൽഫോൺസാമ്മയെ വാഴ്ത്തപ്പെട്ടവരുടെ പദ വിയിലേയ്ക്കുയർത്തുവാൻ തീരുമാനമായി എന്നറിഞ്ഞപ്പോൾ, ആ വിശു ദ്ധയെ സ്വീകരിക്കുവാൻ സഭാംഗങ്ങളെ ഒരുക്കേണ്ടത് അത്യാവശ്യകാര്യമായി സിസ്റ്ററിന് തോന്നി. അൽഫോൻസാമ്മയുടെ ആദ്ധ്യാത്മികതയുടെ ആഴ ങ്ങളിലേക്ക് കടക്കുവാൻ തക്കവണ്ണം ആ ആത്മീയതയുടെ വിവിധ വശങ്ങൾ വ്യക്തമാക്കത്തക്കവണ്ണം നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ച ഒരു സിമ്പോ സിയവും കേരളാ ഫ്രാൻസിസ്‌കൻ ഫാമിലി യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഫ്രാൻസിസ്‌കൻ – അൽഫോൻസാ എക്‌സിബിഷനും ഭരണങ്ങാനത്ത് വച്ച് നടത്തപ്പെട്ടു. സിമ്പോസിയത്തിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളെ ആധാരമാക്കി ‘അൽഫോൻസാമ്മയുടെ വഴിത്താരയിൽ’ എന്ന പേരിൽ ഒരു പുസ്ത കവും പ്രസിദ്ധീകരിക്കുകയുണ്ടായി. അങ്ങനെ 1986 ഫെബ്രുവരി 8-ന് സാർവ്വത്രിക സഭയുടെ തലവനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കോട്ട യത്ത് നാഗമ്പടം മൈതാനിയിൽ സജ്ജമാക്കിയിരുന്ന അതിമനോഹരമായ പാപ്പാ വേദിയിൽ വച്ച് അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാ പിച്ച ആ ധന്യ മുഹൂർത്തത്തിൽ എഫ്. സി. സി. യുടെ സുപ്പീര്യർ ജനറളാ യിരുന്ന മദർ റൊമുവാൾദ് ആ വേദിയിൽ വച്ച് മാർപ്പാപ്പയെ സന്ദർശിക്കു കയും കുശലപ്രശ്‌നങ്ങൾ നടത്തുകയും അനുഗ്രഹാശിസ്സുകൾ ഏറ്റുവാ ങ്ങുകയും മാർപ്പാപ്പയുടെ കരങ്ങളിൽ നിന്ന് ദിവ്യകാരുണ്യം ഉൾക്കൊള്ളു കയും ചെയ്‌തുവെന്നത് ഒരു മഹാഭാഗ്യമായി സിസ്റ്റർ ഇന്നും കരുതുന്നു.
1986 – മാർച്ചിൽ സുപ്പീരിയർ ജനറൽ എന്ന സ്ഥാനത്തുനിന്നും വിര മിച്ച ഉടനെ മദർ റൊമുവാൾദ് പാലാ അൽഫോൻസാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു വലിയ സംഭവങ്ങൾക്ക് സാരഥ്യം വഹിക്കേണ്ട ചുമതലയാണ് അതോടെ സിസ്റ്ററിൽ വന്നു ചേർന്നത്. അതിൽ ഒന്ന് സഭയുടെ ജന്മശതാബ്ദിയാ ഘോഷം. ആയിരത്തിലധികം അംഗങ്ങളുള്ള പ്രൊവിൻസിൻ്റെ കൂടുതൽ വളർച്ചയ്ക്കും പുരോഗതിക്കും വേണ്ടി വിഭജിക്കാനുള്ള ഉത്തരവാദിത്വം. ക്ലാര സഭയുടെ ജന്മഗൃഹം പാലായിൽ കണ്ണാടിയുറുമ്പ് ആയിരുന്നു. ശതാബ്ദിയാഘോഷവും വിഭജനവും കാര്യക്ഷമമായി നിർവ്വഹിച്ചു. 1990 -ൽ തന്റെ 60-ാം വയസ്സിൽ അദ്ധ്യാപക വൃത്തിയിൽ നിന്നും റിട്ടയർ ചെയ് സിസ്റ്റർ ഇടുക്കി ജില്ലയിൽ വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയുടെ നാമക രണ സ്‌മാരകമായി നല്ല തണ്ണി എന്ന സ്ഥലത്ത് സ്ഥാപിതമായ അൽഫോൻസാ മൗണ്ട് എന്ന പ്രാർത്ഥനാ ഭവനിൽ ഒരു വർഷം പ്രാർത്ഥന യ്ക്കായി ചിലവഴിച്ചു. തുടർന്ന് അതിൻ്റെ സുപ്പീര്യർ ആയി രണ്ടു വർഷവും പ്രവർത്തിച്ചു. തുടർന്ന് പഞ്ചാബ് മിഷനിൽ – ജലന്തർ രൂപതയിൽ മിഷൻ സുപ്പീരിയറായി അധികാരികൾ നിയോഗിച്ചു. അതിശൈത്യവും അത്യു ഷ്ണവും വകവയ്ക്കാതെ നാലു വർഷം അവിടെ പ്രവർത്തിച്ചു.
ഗണിത ശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും വിദഗ്ദ്ധയായ, ആഴ പ്പെട്ട പ്രാർത്ഥനാ ജീവിതത്തിനും യഥാർത്ഥമായ ഫ്രാൻസിസ്കൻ സന്യാസ ചൈതന്യത്തിനും ഉടമയായ, അധികാരികളുടെ ആഗ്രഹങ്ങൾക്കു പോലും അത്യാവശ്യ സന്ദർഭങ്ങളിൽ സ്നേഹപൂർവ്വം വിധേയയാകാൻ പരി ശീലിച്ചിട്ടുള്ള ശാന്തവും സൗമ്യവും വിനീതവുമായ പെരുമാറ്റ ശൈലികൊണ്ട് തൻ്റെ പ്രവർത്തന മണ്ഡലങ്ങളിൽ ഏറ്റം പ്രിയപ്പെട്ടവളുമായ ബ. റൊമു വാൾദമ്മ തന്നെ സമീപിക്കുന്ന എല്ലാവരിലും ആത്മീയമായ ഉണർവും ചൈതന്യവും പ്രസരിപ്പിച്ചു കൊണ്ട് ദൈവാനുഗ്രഹ സമ്പന്നമായിരുന്ന കഴിഞ്ഞ കാലങ്ങളെ നന്ദി പൂർവ്വം അനുസ്‌മരിച്ചു കൊണ്ട് ഭവനത്തിലെ എളിയ ശുശ്രൂഷകളിൽ പങ്കെടുത്തു കൊണ്ട് പ്രാർത്ഥനാ നിരതയായികലാനിലയം എഫ്. സി കോൺവെൻ്റിൽ – പുലിയന്നൂരിൽ – മാതൃകാ സന്യ സിനിയായി വിശ്രമ ജീവിതം നയിക്കുന്നു









Leave a Reply