Sathyadarsanam

കേരള സഭാപ്രതിഭകൾ -120 പി.ജി. ജേയ്ക്കബ് പറേടത്ത്

കേരള സഭാപ്രതിഭകൾ – 120

പി.ജി. ജേയ്ക്കബ് പറേടത്ത്

സാമൂഹ്യപ്രവർത്തനത്തിലും ട്രേഡ് യൂണിയൻ പ്രവർത്തനരംഗത്തും വിലപ്പെട്ടസേവനങ്ങൾ അനുഷ്‌ഠി ക്കുന്ന പി.ജി. ജേയ്ക്കബ്, ഫോർട്ട് കൊച്ചിയിലെ സാന്താക്രൂസ്ബസ്ലിക്കാ പള്ളി ഇടവകയിൽ പറേടത്ത് കുടുംബത്തിൽ ജോർജ്ജ് – റോസ ദമ്പതിക ളുടെ മകനായി 1930 സെപ്റ്റംബർ 13 ന് ഭൂജാതനായി.

ഫോർട്ട് കൊച്ചി സാന്താക്രൂസ് ഹൈസ്കൂളിലും എറണാകുളം സെന്റ് ആൽബർട്സ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 1952 ൽ ബി.എ. ഡിഗ്രി എടുത്തു. പഠനത്തിൽ ബഹു സമർത്ഥനായിരുന്ന ജേയ്ക്കബ് ജനറൽ പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റിന് അർഹനായി. കോളേജ് പഠനകാലത്ത് കലാരംഗത്ത് സജീവമായി പങ്കെടുക്കുകയും തന്റെ അഭിനയപാടവം തെളി യിക്കുകയും ചെയ്തു.

വിദേശബാങ്കായ ഗ്രിൻലെയ്‌സ്‌ ബാങ്കിലാണ് ജയ്ക്കബ് തന്റെ ഔ ദ്യോഗികജീവിതം ആരംഭിക്കുന്നത്. 33 വർഷത്തെ സേവനത്തിനുശേഷം സ്പെഷ്യൽ അസിസ്റ്റൻ്റായി പ്രവർത്തിക്കുമ്പോഴാണ് സർവീസിൽനിന്നും വിരമിക്കുന്നത്. ഈ ഔദ്യോഗികജീവിതത്തിനിടയിൽ ട്രെയ്‌ഡ് യൂണിയൻ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. യൂണിയൻ പ്രസിഡണ്ടായും സെക്രട്ടറിയായും മറ്റും പ്രവർത്തിച്ചശേഷം അഖിലേന്ത്യാ ഗ്രിൻ ലെയ്‌സ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ദേശീയ വൈസ്പ്രസിഡണ്ടായും പ്രവർ ത്തിച്ചു.

സാമൂഹ്യപ്രവർത്തനം ജേയ്ക്കബിന് വളരെ ചെറുപ്പം മുതലേ താല്പ്പ ര്യമുള്ള വിഷയമായിരുന്നു. അതിന് വേദിയാക്കിയത് സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയായിരുന്നു. ഈ സംഘടനയുടെ കൊച്ചി രൂപതാ കൗൺസിൽ പ്രസിഡണ്ടായി എട്ടുവർഷം സേവനം അനുഷ്ഠിച്ചു. 1988 ൽ വിൻസെന്റ് ഡി പോൾ സഖ്യത്തിൻ്റെ ദേശീയ പ്രസിഡണ്ടായി തിരഞ്ഞെ ടുക്കപ്പെട്ടു. അഞ്ചുവർഷക്കാലം ദേശീയ പ്രസിഡണ്ടിന്റെ ചുമതല വഹി ക്കുകയുണ്ടായി. ഈ കാലഘട്ടത്തിൽ സി.ബി.സി.ഐ. ലെയ്റ്റികമ്മീഷനിൽ അംഗവുമായി പ്രവർത്തിച്ചു. സഖ്യത്തിന്റെ പല അന്തർദേശീയ സമ്മേളന ങ്ങളിലും പങ്കെടുക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.

1954 ൽ തൊഴിൽ രഹിതരായ അഭ്യസ്ത‌വിദ്യരുടെ ഒരു സംഘടന ഫോർട്ട് കൊച്ചിയിൽ സ്ഥാപിക്കുകയും അതിൻ്റെ സെക്രട്ടറിയായി പ്രവർത്തി ക്കുകയും ചെയ്തു. ഈ സംഘടനവഴി നിരവധി പേർക്ക് ജോലി സമ്പാദി ക്കുവാൻ കഴിഞ്ഞു.ഫോർട്ടുകൊച്ചിയിലും പരിസരപ്രദേശങ്ങളിലും ഒരു സാമുദായിക സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ ക്രിസ്റ്റ്യൻ വോളണ്ടിയേഴ്‌സ് എന്ന സംഘ ടന കെട്ടിപ്പെടുത്തു. സംഘർഷമേഖലയിൽ സമാധാനം കൈവരിക്കുന്നതിന് സാധിച്ചു. ഈ സംഘടന പിന്നീട് ക്രൈസ്‌തവസഹോദരങ്ങളുടെ ഒരു കൂട്ടാ യ്‌മാവേദിയായി പ്രവർത്തിച്ചു. ഈ സംഘടനയുടെ പ്രസിഡണ്ടായും ജേയ്ക്കബ് പ്രവർത്തിക്കുകയുണ്ടായി.

1997 ഒക്ടോബറിൽ ക്രിസ്‌ത്യൻ സർവ്വീസ് സൊസൈറ്റി എന്ന സംഘ ടന കൊച്ചിരൂപതയിൽ ആരംഭിച്ചു. പിന്നീട് ഈ സംഘടന പല രൂപതകളി ലും വ്യാപിച്ചു. സാമൂഹ്യരാഷ്ട്രീയരംഗങ്ങളിൽ സർക്കാരിൽനിന്നും നിര ന്തരം അവഗണന ലഭിച്ചു പോരുന്ന ന്യൂനപക്ഷസമുദായമായ ലത്തീൻ ക ത്തോലിക്കരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാൻ രൂപീകരിച്ച സംഘ ടനയാണിത്. ഈ പ്രസ്ഥാനത്തിൻ്റെ ലോക്കൽ കമ്മറ്റി പ്രസിഡണ്ടായി അഞ്ചുവർഷം സേവനം അനുഷ്‌ഠിച്ചു.

ജേയ്ക്കബിന്റെ സ്‌തുത്യർഹമായ സേവനങ്ങളെ പരിഗണിച്ച് പരി ശുദ്ധ ജോൺപോൾ രണ്ടാമൻ മാർപ്പാപ്പാ “പ്രോ എക്ലേസിയ എത് പൊന്തിഫി ച്ചെ” എന്ന പേപ്പൽ ബഹുമതി നൽകിയാദരിച്ചു. പ്രായവും അനാരോഗ്യവും മൂലം സജീവപ്രവർത്തനങ്ങളിൽ നന്നും വിരമിച്ചിരിക്കുകയാണ്. ഭാര്യ വിന്നി.

Leave a Reply

Your email address will not be published. Required fields are marked *