അഡ്വ. ജോസഫ് ജേക്കബ് കൈനടി
മലബാർ കുടിയേറ്റ ചരിത്രത്തിലെ ഒരു ഇതിഹാ സപുരുഷനാണ് കൈനടി കറിയാച്ചൻ എന്ന പി.ജെ. ജേക്ക ബ്. ആദ്യകാല മലബാർ കുടിയേറ്റക്കാരെ നാട്ടുപ്രമാണികളുടെ ചൂഷണ ത്തിൽ നിന്നും രക്ഷിച്ച പ്രഗത്ഭനായ കൈനടികറിയാച്ചൻ കുട്ടനാട്ടിൽ കൈന ടിവട്ടപ്പറമ്പിൽ കുടുംബത്തിലാണ് ജനിച്ചത്. (അദ്ദേഹത്തെപ്പറ്റിയുള്ള വിശ ദവിവരങ്ങൾ കേരളസഭാരത്നങ്ങൾ രണ്ടാംഭാഗത്തിൽ പേജ് 203 ൽ ചേർത്തി ട്ടുണ്ട്.) കേരളത്തിൻ്റെ വിശിഷ്യമലബാറിൻ്റെ സാമൂഹ്യസാംസ്കാരിക സമു ദായികമണ്‌ഡലങ്ങളിൽ മായാത്ത വ്യക്തിമുദ്രപതിപ്പിച്ച അഡ്വ. ജോസഫ് ജേക്കബ്, കൈനടികറിയാച്ചൻ്റെ പ്രഥമ സന്താനമാണ്. മാതാവിന്റെ പേര് ത്രേസ്യാമ്മ. 1930 സെപ്റ്റംബർ 8 നാണ് ജനനം. മദ്രാസ് ലോ കോളേജിൽ നിന്നും 1952 ൽ നിയമബിരുദമെടുത്തശേഷം മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്യുകയും 1955 ൽ കോഴിക്കോട് പ്രാക്ടീസ് ആരംഭിക്കുകയും ചെയ്‌തു. കോഴിക്കോട് ആദ്യമായി ഒരു ലോ ഫേം 1963 ൽ അദ്ദേഹം സ്ഥാപിച്ചു. കേരളഹൈക്കോടതിയിലും പ്രാക്ടീസ് നടത്തി. 1973 ൽ കാലിക്കട്ട് ബാർ അസോസിയേഷൻ പ്രസിഡണ്ടായി തിരഞ്ഞെടു ക്കപ്പെട്ടു.
കേരളത്തിൽ ഏകീകൃതമായ ഒരു അഭിഭാഷകസംഘടനയുടെ ആവശ്യം തലശ്ശേരിയിൽ 1973 ൽ കൂടിയ അഭിഭാഷകസമ്മേളനത്തിൽ അഡ്വ. ജോസഫ് ജേക്കബ് ഉന്നയിച്ച് സംസാരിച്ചു. അങ്ങനെ ഒരു ഏകീകൃത സംഘ ടനയുണ്ടാക്കാൻ മലബാറിലെ ഏറ്റം പ്രശസ്‌തമായ കാലിക്കട്ട് ബാർ അസോ സിയേഷന്റെ പ്രസിഡണ്ട് എന്ന നിലയിൽ അഡ്വ. ജോസഫ് ജേക്കബ്ബിനെ ചുമതലപ്പെടുത്തി. അദ്ദേഹം കേരളത്തിലെ എല്ലാ ബാർ അസോസിയേഷനും സന്ദർശിച്ച് 50 പ്രമുഖ ബാർ അസോസിയേഷനിൽ നിന്നായി 500 ഓളം പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ആദ്യത്തെ കേരളസംസ്ഥാന അഭി ഭാഷക കോൺഫറൻസ് കോഴിക്കോട്ട് നടത്തുകയും ആ സമ്മേളത്തിൽ വച്ച് കേരളബാർ ഫെഡറേഷൻ രൂപീകരിക്കുകയും ചെയ്തു. പ്രതിനിധികൾ അഡ്വ. ജോസഫിനെ സ്ഥാപക അദ്ധ്യക്ഷനായി തിരഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരള ബാർ ഫെഡറേഷന്റെ രജതജൂബിലി 2000 ൽ കോഴിക്കോട് ആഘോഷിച്ചു.
കോഴിക്കോട്ടെ റോട്ടറിക്ലബ്ബിൻ്റെ സ്ഥാപക പ്രസിഡണ്ടായ ജോസഫ്, റോട്ടറി ഡിസ്ട്രിക്ട് 3200 ന്റെ ഗവർണ്ണർ ആയി തിരഞ്ഞെടുക്കപ്പെട്ടു. റോട്ടറി ജില്ലാ ഗവർണ്ണർ എന്ന നിലയിൽ അനുഷ്‌ഠിച്ച മഹത്തായ സേവനങ്ങൾപരിഗണിച്ച് അമേരിക്കയിലെ കാൻസാബ് എന്ന സ്ഥലത്തുനടന്ന റോട്ടറി ഇന്റർനാഷണൽ കൺവെൻഷനിലേക്ക് ക്ഷണിക്കപ്പെട്ടു. റോട്ടറി ഇന്റർനാ ഷണൽ കൺവെൻഷനിൽ വച്ച് അന്തർദേശീയ പ്രസിഡൻഷ്യൽ അവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചു. ലോകത്തിലെ ഏറ്റവും നല്ല റോട്ടറി പ്രവർത്ത കനുള്ള അവാർഡാണിത്.
കോഴിക്കോട്ടെ നിരവധി സാമൂഹ്യസാംസ്‌കാരിക വിദ്യാഭ്യാസ പരി പാടികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അഡ്വ.ജോസഫ് കോഴിക്കോട്ട് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പറായും യൂണിവേഴ്‌സിറ്റി ഫാക്കൽറ്റി മെമ്പറായും നിയമവിഷയത്തെസംബന്ധിച്ചുള്ള പഠനത്തിനുവേണ്ടി രൂപീ കരിച്ച കമ്മറ്റിയിൽ അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാലിക്കട്ട് ഫൈൻ ആർട്സ് സൊസൈറ്റി, കാലിക്കട്ട് കോസ്മോപോളിറ്റിൻക്ലബ് എന്നി വയുടെ പ്രസിഡണ്ടായി സേവനം അനുഷ്ഠിച്ചിട്ടുള്ള ജോസഫ്, കാലിക്കട്ട് അഗ്രോ ഫോർട്ടികൾച്ചറൽ സൊസൈറ്റിയുടെയും കാലിക്കട്ട് സഹകരണ ആശുപത്രിയുടെയും സ്ഥാപക്കസെക്രട്ടറിയുമായിരുന്നു.
വൻകിടതോട്ടഉടമകളുടെ പ്രതിനിധിയായി റബ്ബർബോർഡിൽ ആറു വർഷം അദ്ദേഹം അംഗമായിരുന്നു. മലബാർ റബ്ബർ ഗ്രോവേഴ്‌സ് അസോ സിയേഷന്റെ ചെയർമാനായും ന്യൂഡൽഹി ആസ്ഥാനമായുള്ള ഇന്ത്യൻ ചേംബർ അഗ്രികൾച്ചറൽ എന്ന സ്ഥാപനത്തിൻ്റെ സ്ഥാപകഎക്സിക്യൂട്ടീവ് കമ്മറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
കോഴിക്കോട്, താമരശ്ശേരി രൂപതകളുടെയും നിരവധി കത്തോലിക്കാ സ്ഥാപനങ്ങളുടെയും നിയമോപദേശകനായ ജോസഫ് തലശ്ശേരി രൂപതാ പാസ്റ്റ റൽ കൗൺസിൽ അംഗമായും താമരശ്ശേരി രൂപതയുടെ ആരംഭം മുതൽ ഇന്നു വരെയും പാസ്റ്ററൽ കൗൺസിൽഅംഗമായും പ്രവർത്തിക്കുന്നു. താമരശ്ശേരി രൂപതയുടെ അഡ്മ്‌മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ് കൗൺസിലിൽ അദ്ദേഹം അംഗമാണ്. താമരശ്ശേരിയിൽ ജെ.ജെ.ആൻഡ് എസ്സ് ചാരിറ്റബിൾ ട്രസ്റ്റിന് രൂപം കൊടുക്കുകയും അതിൻ്റെ ആഭിമുഖ്യത്തിൽ ഒരു വൃദ്ധസദനവും, സൗജന്യചി കിത്സയും നിർദ്ധനരായ കുട്ടികൾക്കുള്ള പ്ലേ സ്‌കൂളും ഒരു കമ്മ്യൂണിറ്റി ഡവ ലപ്മെന്റ് സെന്ററും നടത്തുന്നുണ്ട്. പ്രസ്‌തുത സ്ഥാപനത്തിന്റെ ചുമതല ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രഷേനെ ഏല്പിച്ചിരിക്കുകയാണ്.
അഡ്വ. ജോസഫിൻ്റെ ഭാര്യ പൊതുപ്രവർത്തകയുമാണ്. കാലിക്കട്ട് വൈ.ഡബ്ളിയു.സി.എ.യുടെ പ്രസിഡണ്ട്, കാലിക്കട്ട് ഈസ്റ്റ് ഇന്നർവീൻ പ്രസിഡണ്ട്, മാതൃസംഘടനാപ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചി ട്ടുള്ള അന്നമ്മയാണ് ഭാര്യ.
2004 സെപ്റ്റംബർ 19ന് ഇവരുടെ വിവാഹസുവർണ്ണജൂബിലിയാഘോഷിച്ചു









Leave a Reply