കേരള സഭാപ്രതിഭകൾ- 118
ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ
“ആർച്ച് ബിഷപ്പ് പവ്വത്തിൽ, ആരാധന ക്രമീകരണ സംരംഭങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് ഇന്ന് വിധേയനായിരിക്കുകയാണ്. ഇക്കാ ര്യത്തിൽ എനിക്ക് പറയുവാൻ ഒന്നേയുള്ളു. അദ്ദേഹം എല്ലാ കാര്യങ്ങളിലും പരിശുദ്ധ സിംഹാസനത്തോട് തികഞ്ഞ വിധേയത്വം കാട്ടുന്ന ഒരാളാണ്. റോമിൻ്റെ നിർദ്ദേശങ്ങൾ അനുസരണയോടെ പാലിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. അറിവിൻ്റെ പിൻബലമുള്ള ബോധ്യങ്ങളാണ് അദ്ദേ ഹത്തെ നയിക്കുന്നത്. സ്വന്തം ലാഭത്തിനുവേണ്ടി അദ്ദേഹം വാദിക്കുന്നതായി എനിക്കൊരിക്കലും അനുഭവമില്ല. മറിച്ച് സഭയുടെ നന്മയ്ക്കു വേണ്ടി നില കൊള്ളുന്നതായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്.” കർദ്ദിനാൾ മാർ ആൻ്റണി പടി യറ തിരുമേനിയുടെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്.
ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിൻ്റെ മെത്രാഭിഷേക സുവർ ണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രസീദ്ധീകരിച്ച സത്യത്തിലും സ്നേഹ ത്തിലും എന്ന ഗ്രന്ഥത്തിൻ്റെ അവതാരികയിൽ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് വലിയമറ്റം ഇപ്രകാരം എഴുതിയിരിക്കുന്നു. “ഭാരത സുറിയാനിസഭയുടെ പൈതൃകത്തിന് ചരിത്രം സമ്മാനിച്ച വ്യതിചലനം പരിഹരിച്ച്, അവളുടെ തനിമ പുനഃപ്രതിഷ്ഠിക്കാൻ വേണ്ടി. സഭയുടെ ആധികാരിക പ്രബോധനങ്ങളിലും തത്വങ്ങളിലും അടിയുറച്ച് നിന്ന്, വിശ്വാസികളെ പ്രബു ദ്ധരാക്കുന്ന പക്വതയാർന്ന ശൈലിയാണ് പവ്വത്തിൽ പിതാവിന്റേത്. അതിന്റെ പേരിൽ അദ്ദേഹം ഏറെ തെറ്റിദ്ധരിക്കപ്പെടുകയും തേജോവധം ചെയ്യപ്പെടു കയും ചെയ്തിട്ടുണ്ടെന്നത് സത്യമാണ്. ഇവയ്‌ക്കെല്ലാം പിതാവ് നൽകുന്ന മറുപടി ഋഷി തുല്യമായ സംയമനവും കർത്താവിലുള്ള ആശ്രയവുമാണ്. ഉന്നതമായ ഒരു ലക്ഷ്യത്തിനു വേണ്ടി ന്യായമായ മാർഗ്ഗങ്ങളിലൂടെ സഭാ പ്രബോധനങ്ങളോടും ഗ്ലൈഹിക സിംഹാസനത്തോടും നൂറു ശതമാനം വിശ്വസ്തത പുലർത്തികൊണ്ട് പവ്വത്തിൽ പിതാവ് നടത്തുന്ന ശ്രമങ്ങൾ അദ്ദേഹത്തെ മാതൃസഭയ്ക്കു വേണ്ടി ജീവാർപ്പണം ചെയ്ത ധീരരായ സഭാ സ്നേഹികളുടെ നിരയിലേക്കെത്തിക്കുന്നു. സീറോ- മലബാർ സഭയെ സംബന്ധിച്ചടത്തോളം പരിശുദ്ധ സിംഹാസനം ആവശ്യപ്പെടുകയും ആഗ്ര ഹിക്കുകയും ചെയ്‌തിട്ടുള്ള പൈതൃക സംരക്ഷണം അന്വത്ഥമാക്കുകയെ ന്നത് തന്റെ ഗ്ലൈഹിക പദവിയിലൂടെ അനിഷേധ്യ കടമയും ജന്മ സാഫ ല്യവുമായി പിതാവ് കാണുന്നു. സീറോ- മലബാർ സഭയെ അതിൻ്റെ സ്വന്തം ആരാധനപരവും അദ്ധ്യാത്മികവും ശിക്ഷണപരവും ദൈവ ശാസ്ത്രപരവു മായ അടിത്തറയിലുറപ്പിക്കുക പിതാവിൻ്റെ ചിരാകല സ്വപ്നമാണ്. ഇതോ ടൊപ്പം ഇതര സഭകളോട് ആരോഗ്യപരമായ ബന്ധം പുലർത്തുന്നതിനും ക്രിയാത്മകമായി സഹകരിക്കുന്നതിനും പിതാവ് നിഷ്ക്കർഷ കാണിക്കു ന്നു….സീറോ- മലബാർ സഭയുടെ ഇന്നത്തെ സങ്കടകരമായ അവസ്ഥ അവ ളുടെ പൗരസ്ത്യ പൈതൃകത്തോടും പാരമ്പര്യങ്ങളോടുമുള്ള സഭാമക്കളുടെ തന്നെ നിഷേധാത്മക മനോഭാവമാണ്. സഭാമക്കൾക്കു നഷ്‌ടപ്പെട്ട ഈ സഭാ വബോധം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ്, രണ്ടു വ്യാഴവട്ടത്തിലേറെക്കാല മായി അഭിവന്ദ്യ ജോസഫ് പവ്വത്തിൽ പിതാവ് നടത്തുന്നത്. രണ്ടാം വത്തി ക്കാൻ കൗൺസിലിൻ്റെ നൂതന സഭാദർശനത്തിൽ നിന്ന് വെളിച്ചം സ്വീക രിച്ച പവ്വത്തിൽ പിതാവ്, 1970 കളിൽ സി. ബി.സി.ഐ യിലും മലബാർ സഭയുടെ ഉന്നതതല ചർച്ചകളിലും വ്യക്തിഗത സഭകളുടെ ശ്രേഷ്‌ഠതകളെ കുറിച്ചും അവകാശങ്ങളെ കുറിച്ചും പറഞ്ഞപ്പോൾ, അതിനെ സഭയിലെ വിഘടന വാദമെന്ന് പറഞ്ഞു തിരസ്ക്കരിച്ചവർക്കു വത്തിക്കാൻ കൗൺസിൽ തുറന്നു കാണിച്ച ഈ സഭാ വിജ്ഞാനീയത്തെ ഇന്ന് ആഴത്തിൽ അറിയു വാനും അവസാനം അംഗീകരിക്കാനും അവസരമൊരുക്കിയതിൽ പിതാവിന് ഏറെ സന്തോഷിക്കാൻ സാധിക്കുന്നുണ്ടാകണം.” മുകളിൽ ചേർത്തിരി ക്കുന്ന രണ്ട് മഹാപുരുഷൻമാരുടെ അഭിപ്രായങ്ങളിൽ നിന്നും പവ്വത്തിൽ പിതാവിന്റെ നിലപാടുകളെപ്പറ്റി മനസ്സിലാക്കുവാൻ സാധിക്കും.
ഭാരത്തിലെ സുറിയാനി ക്രൈസ്‌തവ സമൂഹം പല പ്രഗത്ഭ വ്യക്തി കളേയും സമൂഹത്തിന് സംഭാവന ചെയ്‌തിട്ടുണ്ട്. അതിൽ ഏറെ പ്രമുഖരായ മാർ കരിയാറ്റി യൗസേഫ് മെത്രാപ്പോലീത്ത, പാറേമാക്കൽ തോമാ കത്തനാർ, നിധീരിക്കൽ മാണി കത്തനാർ, റവ: ഫാ. പ്ലാസിഡ് പൊടിപാറ, സി. എം. ഐ എന്നീ മഹാത്മാക്കൾ സഭാ പിതാക്കൻമാർ എന്നാണ് അറി യപ്പെടുന്നത്. ആ സഭാ പിതാക്കന്മാരുടെ ഗണത്തിൽ പെടുത്തുവാൻ സർവ്വഥാ യോഗ്യനാണ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ. ത നിക്ക് ശരിയെന്നു ബോദ്ധ്യപ്പെട്ട കാര്യങ്ങളിൽ വിട്ടു വീഴ്‌ചയില്ലാതെ ഉറച്ചു നിൽക്കുവാനും, അഭിപ്രായങ്ങളെ തുറന്ന് കേൾക്കുവാനും അദ്ദേഹത്തിന് സാധിയ്ക്കുന്നുണ്ട്.
വിലകുറഞ്ഞ കൈയ്യടി ലഭിക്കുന്നതിനു വേണ്ടി കാറ്റത്താടുന്ന ഞാങ്ങണ പോലെ സാഹചര്യങ്ങൾക്കനുസരിച്ച് ആദർശങ്ങൾ മറക്കാനും വ്യക്തിത്വത്തെ ബലികഴിക്കാനും തയ്യാറാകാത്ത ഉന്നതമായ മനസ്സിന്റെ ഉടമയായ പവ്വത്തിൽ തിരുമേനി കുറുമ്പനാടത്ത് പുരാതനവും പ്രശസ്ത വുമായ പവ്വത്തിൽ കുടുംബത്തിൽ 1930 ആഗസ്റ്റ് 14-ാം തിയതി ജനിച്ചു. മാതാവ് പുതുമന കുടുംബാംഗമായിരുന്നു. പാപ്പച്ചൻ എന്നായിരുന്നു ചെറു പ്പത്തിൽ വിളിച്ചിരുന്ന ഓമനപ്പേര്. ദൈവചൈതന്യത്തിലും പ്രാർത്ഥനാ ചെതന്യത്തിലും കുട്ടികളെ വളർത്തുന്നതിൽ മാതാപിതാക്കളും വല്ല്യമ്മ ച്ചിയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ദിവസവും ദിവ്യബലിയിൽ സംബന്ധി ക്കുന്നതിൽ പാപ്പച്ചൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.
വട്ടയത്തിൽ കുട്ടിയാശാൻ്റെ കളരിയിലായിരുന്നു വിദ്യാരംഭം. തുടർന്ന് കുറുമ്പനാടം ഹോളിഫാമിലി എൽ. പി സ്കൂൾ, കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് മിഡിൽ സ്‌കൂൾ, ചങ്ങനാശ്ശേരി എസ്സ്. ബി ഹൈസ്കൂൾ എന്നി വിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബോർഡിംഗിൽ താമസിച്ചുകൊണ്ടാണ് ഹൈസ്‌കൂൾ പഠനം നടത്തിയത്. സ്‌കൂളിലെ പേര് പി. ജെ ജോസഫ് എന്നാ യിരുന്നു. എസ്സ്. എസ്സ്. എൽ. സി ഫസ്റ്റ് ക്ലാസ്സിൽ പാസ്സായ പി. ജെ ജോസഫ് എസ്സ്.ബി കോളേജിൽ ഫസ്റ്റ് ഗ്രൂപ്പെടുത്ത് കലാലയ വിദ്യാഭ്യാസം ആരം ഭിച്ചു. സേക്രട്ട് ഹാർട്ട് ഹോസ്റ്റലിൽ ആയിരുന്നു താമസം. ഹോസ്റ്റൽ വാർഡ നായിരുന്നു ഫാ. മാത്യു കാവുകാട്ട് (പിന്നീട് ആർച്ച് ബിഷപ്പ്) പി.ജെ ജോസഫിന് ഒരു നല്ല അദ്ധ്യാത്മിക ഗുരു കൂടിയായിരുന്നു. പുസ്തക വായനയിൽ അതീവ തത്‌പരനായിരുന്ന പി. ജെ ജോസഫ് അവധിക്കാലം കൂടുതൽ സമയം പുസ്‌തക വായനയ്ക്കു വേണ്ടിയാണ് ചിലവഴിച്ചിരുന്ന ത്. സയൻസ് വിഷയമായി എടുത്ത് കോളേജ് വിദ്യഭ്യാസം ആരംഭിച്ച പി. ജെ ജോസഫ് ഡിഗ്രിക്ക് ധനതത്വശാസ്ത്രം ഐഛികമായി എടുത്തു. 1950 -ൽ ബി. എ പാസ്സായ ജോസഫ് മദ്രാസ് ലെയോള കോളേജിൽ ബിരുദാന ന്തര പഠനത്തിന് ചേർന്നു. ഭാരതത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ നിർണ്ണാ യക ശക്തിയായി തീർന്ന ഫാ. ജെറോം ഡിസൂസാ എസ്സ്. ജെ ആയിരുന്നു കോളേജ് പ്രിൻസിപ്പൽ. പ്രശസ്‌തമായ രീതിയിൽ മാസ്റ്റർ ബിരുദം നേടിയ ജോസഫ് ഒരു വർഷക്കാലം കുടുംബ കാര്യങ്ങളിൽ ഏർപ്പെട്ട് വീട്ടിൽ കഴിഞ്ഞു. ലയോള കോളേജിലെ പഠനകാലത്ത് ജസ്യൂട്ട് വൈദികരുമായി ഉണ്ടായ അടുപ്പം ഒരു ഈശോ സഭാ വൈദികനാകാൻ അദ്ദേഹത്തെ പ്രേരി പ്പിച്ചു. വീട്ടുകാരുടേയും മാർ മാത്യു കാവുകാട്ട് തിരുമേനിയുടേയും ഉപദേ ശമനുസരിച്ച് ഒരു ഇടവക വൈദികനാകാൻ തന്നെ ജോസഫ് സമ്മതിച്ചു. പാറേൽ പെറ്റി സെമിനാരിയിൽ ചേർന്ന് വൈദിക പഠനവും ആരംഭിച്ചു. എം. എ ബിരുദധാരിയായ പി. ജെ ജോസഫ് എന്ന ഇരുപത്തിമൂന്നുകാരൻ ആറേഴു വയസ്സ് ഇളപ്പമുള്ള കുട്ടികളോടൊന്നിച്ചിരുന്ന് പഠനം ആരംഭിച്ചു. പെറ്റ് സെമിനാരിയിലെ പ്രീഫക്‌ടായി ജോസഫ് നിയമിക്കപ്പെട്ടു. പഠനത്തിൽ അതി സമർത്ഥനായ ജോസഫിനെ പൂന സെമിനാരിയിലേക്കാണയച്ചത്. ഇംഗ്ലീഷും മലയാളവും ശരിക്കും കൈകാര്യം ചെയ്യാൻ സാധിച്ചിരുന്ന ജോസ ഫിനെ പേപ്പൽ സെമിനാരിയിലെ ഇംഗ്ലീഷ് അക്കാഡമിയുടേയും മലയാളം സമാജത്തിന്റെയും അദ്ധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തത്വ ശാസ്ത്ര- ദൈവശാസ്ത്ര വിഷയങ്ങളിൽ ആഴമായ അറിവും പ്രശസ്തമായ വിജയവും നേടിയ ബ്രദർ ജോസഫ് 1962 ഒക്ടോബർ 3ന് പേപ്പൽ സെമി നാരിയിലെ ചാപ്പലിൽ വെച്ച് വൈദിക പദവിയിലേക്ക് ഉയർത്തപ്പെട്ടു. യാതൊരു ആഘോഷങ്ങളുമില്ലാതെ പ്രഥമ ദിവ്യബലി ലളിതവും നിരാഡം ബരവുമായി നടത്തപ്പെടുകയും ആഘോഷാദികൾക്ക് ചെലവാകുമായിരുന്ന തുക കന്യാകുമാരി മിഷൻ്റെ പ്രവർത്തനങ്ങൾക്കായി മാർ കാവുകാട്ട് തിരു മേനിയെ ഏൽപ്പിക്കുകയും ചെയ്തു.
എസ്സ്. ബി കോളേജിൽ അദ്ധ്യാപകനും സെൻ്റ് ജോസഫ് ഹോസ്റ്റ ലിന്റെ വാർഡനുമായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. കോളേജ് അദ്ധ്യാപകനായിരിക്കുമ്പോൾ സി. എസ്സ്. യുവിന്റെ ചാപ്ലെയി നായും വിദ്യാർത്ഥികളുടെ കലാസാഹിത്യ കഴിവുകൾ പ്രോത്സാഹിപ്പി ക്കുന്നതിനായി ആരംഭിച്ച എക്സൽസിയർ ക്ലബ്, ട്യൂട്ടോറിയൽ സിസ്റ്റം എന്നിവയുടെ പ്രണേതാവും ആയിരുന്നു. വത്തിക്കാൻ സുന്നഹദോസിന്റെ തീരുമാനങ്ങൾ കേരള സഭയിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്ന തിനെപ്പറ്റി ചർച്ച ചെയ്യാൻ രൂപത, സ്റ്റേറ്റ്, ദേശീയ തലങ്ങളിൽ സംഘടിപ്പി ക്കപ്പെട്ട ഇന്നത്തെ ഇന്ത്യയിലെ സഭ സെമിനാറിൻ്റെ സംഘാടകരിൽ പ്രമു ഖനായിരുന്നു ഫാ. പവ്വത്തിൽ. ദേശീയ സെമിനാറിനു വേണ്ടി തയ്യാറാക്ക പ്പെട്ട ബൃഹത്തായ സംശോധക ഗ്രന്ഥത്തിൻ്റെ രചയിതാക്കളിൽ പ്രധാനിയും അദ്ദേഹം തന്നെ. ദേശീയതലത്തിൽ ഇക്കാലങ്ങളിൽ തന്നെ പ്രസിദ്ധനായി തീർന്ന ഫാ. പവ്വത്തിൽ സന്ദേശ നിലയം കോ- ഡയറക്‌ടർ, എസ്സ്. എം. ബി സിയുടെ ലിറ്റർജിക്കൽ കമ്മിറ്റിയിലെ അതിരൂപതാ പ്രതിനിധി, പാസ്റ്റ റൽ കൗൺസിൽ സെക്രട്ടറി, പ്രീസ്റ്റ് സെനറ്റ് സെക്രട്ടറി, എന്നിങ്ങനെ വിവിധ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. 1969-ൽ ധന തത ശാസ്ത്രപഠനത്തിൽ ഉന്നത പഠനം നടത്തുന്നതിനായി ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ചേർന്നു. ഫാ. പവ്വത്തിൽ ഓക്സ്‌ഫോർഡിൽ ആയിരിക്കുമ്പോഴാണ് കാവുകാട്ട് പിതാവ് ദിവംഗതനാകുന്നത്. ഓസോ ഫോർഡിലെ വിദ്യഭ്യാസത്തിനു ശേഷം യൂറോപ്യൻ രാജ്യങ്ങളിലും അമേ രിക്കയിലും ഏതാനും ആഴ്‌ച പര്യടനം നടത്തിയ ശേഷം 1970-ൽ ചങ്ങനാ ശ്ശേരിയിൽ മടങ്ങിയെത്തി, അദ്ധ്യാപകനായി ജോലി തുടർന്നു. 1970 ആഗസ്റ്റ് 15-ന് മാർ ആന്റണി പടിയറ ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രപ്പോലി ത്തയായി അധികാരമേറ്റു. അദ്ദേഹത്തിൻ്റെ സഹായ മെത്രാനായി ഫാ. ജോസഫ് പവ്വത്തിലിനെ നിയമിച്ചു. 1972 ഫെബ്രുവരി 13-ാം തിയതി വത്തി ക്കാനിൽ വെച്ച് ആറാം പോൾ മാർപ്പാപ്പ പവ്വത്തിലച്ചനെ മെത്രാനായി അഭി ഷേചിക്കപ്പെട്ടു. കേസറിയ ഫിലിപ്പിയുടെ സ്ഥാനിക മെത്രാൻ ആയിട്ടാണ് നിയമനം. മാർപാപ്പായുടെ കുരങ്ങളാൽ അഭിഷിക്തനാകുന്ന സീറോ- മല ബാർ സഭയിലെ പ്രഥമ വൈദിക മേലദ്ധ്യക്ഷൻ എന്ന പദവിക്ക് കൂടി പവ്വ ത്തിൽ പിതാവ് അർഹനായി. മെത്രാഭിഷേക ചടങ്ങുകളിൽ 33 കർദ്ദി നാൾമാരും 105 വൈദിക മേലദ്ധ്യക്ഷൻമാരും പങ്കെടുക്കയുണ്ടായി. നാട്ടിൽ തിരിച്ചെത്തിയ പവ്വത്തിൽ തിരുമേനിയ്ക്ക് ഒരു ജീവകാരുണ്യ നിധി നൽകി കൊണ്ടാണ് അദ്ദേഹത്തെഎതിരേറ്റത്. അതിരൂപതയിൽ പിന്നീട് നടന്ന് വന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുഖ്യ സാമ്പത്തിക ശ്രോതസ്സ് ഈ ജീവകാരുണ്യ നിധിയാണ്.
മന്ദബുദ്ധികളുടെ കഴിവുകൾ വികസിപ്പിക്കുവാനും അവരെ സാമാന്യ ജീവിത ശൈലിയിലേക്ക് കൊണ്ടു വരുന്നതിനുമായി ഇത്തിത്താനത്ത് ആരം ഭിച്ച ആശാഭവൻ പവ്വത്തിൽ പിതാവിൻ്റെ ആതുര സേവന ത്വരയുടെ മുഖ്യ സാക്ഷ്യമാണ്. 1972-ലെ സർവ്വകലാശാല നിയമത്തിനെതിരെ കേരളത്തിൽ നടന്ന ബഹുജന പ്രക്ഷോഭത്തിന് പവ്വത്തിൽ തിരുമേനി നൽകിയ ധീര മായ നേതൃത്വം തങ്ക ലിപികളിൽ ആലേഖനം ചെയ്യപ്പെട്ടരിക്കുകയാണ്. അതേ തുടർന്ന് രൂപതയൊട്ടാകെ യുവജന ശക്തി സംഭരിക്കാനായി യുവ ദീപ്തി എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. ഭാരതത്തിലെ മിഷൻ രംഗ ങ്ങളിൽ പ്രവർത്തിക്കുന്ന യുവപ്രേഷിതർക്കും വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സിസ്റ്റേഴ്‌സിനും വിവിധ തലങ്ങളിൽ വേണ്ടത്ര പരിശീലനം നൽകുന്നതിനായി മിഷനറി ഓറിയൻ്റേഷൻ സെൻ്റർ സ്ഥാപിക്കുന്നതിനായി പ്രധാന നേതൃത്വം വഹിച്ചത് പവ്വത്തിൽ പിതാവാണ്. റവ. ഡോ സേവ്യർ കുടപ്പുഴയുടെ ശക്തമായ പ്രരണയും പ്രോത്സാഹനവും ഈ കാര്യങ്ങളിൽ അദ്ദേഹത്തിനു ലഭിച്ചു.
1977-ൽ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിച്ചപ്പോൾ അതിന്റെ പ്രഥമ ബിഷപ്പായി മാർ പവ്വത്തിലിനെ റോമിൽ നിന്നും നിയമിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ വികസനത്തിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്‌തുലമാണ്. രൂപതാ മൈനർ സെമിനാരി, പാസ്റ്ററൽ സെൻ്റർ, സന്യർസ്‌തർക്കായിട്ടുള്ള നിർമ്മല തിയോളജിക്കൽ കോളേജ്, മെത്രാസന മന്ദിരം, പീരുമേട് ഡെവലപ്പ്മെന്റ് സൊസൈറ്റി, അമല കമ്മ്യൂണിക്കേഷൻസ് എല്ലാം പവ്വത്തിൽ പിതാവിന്റെനേട്ടങ്ങളാണ്.
1985-ൽ ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രപ്പോലീത്തയായി മാർ പവ്വത്തിലിനെ റോമിൽ നിന്നും നിയമിച്ചു. 1986 ജനുവരി 17-ന് ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രപ്പോലീത്തയായി അധികാരമേറ്റു. 1986-ലെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കേരള സന്ദർശനത്തിന്റെ വിജയത്തിനു വേണ്ടിയുള്ള ശ്രമങ്ങളിൽ തിരുമേനി മുഖ്യനേതൃത്വം വഹിച്ചു. ചാവറ കുര്യാ ക്കോസ് ഏലിയാസച്ചനേയും സി. അൽഫോൻസയേയും വാഴ്ത്തപ്പെട്ടവ രുടെ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള അപേക്ഷ സമർപ്പിച്ചത് പവ്വത്തിൽ പിതാവായിരുന്നുവെന്നത് പ്രത്യേകം പറയാവുന്നതാണ്.
അതിരൂപതാ ശതാബ്‌ദി വിപുലമായ തോതിൽ ആഘോഷിക്കുന്ന തിനും അദ്ദേഹം ശ്രമിച്ചു. 1986-1987 അതിരൂപതാ ശതാബ്ദി വർഷമായി തിരുമേനി പ്രഖ്യാപിക്കുകയും ചെയ്തു. 1986 ആഗസ്റ്റ് 29ന് മെത്രപ്പോലീ ത്തൻ പള്ളിയിൽ വെച്ച് പ്രൊനുൺഷ്യോ മോസ്റ്റ് റവ:ഡോ അഗസ്റ്റിനോ കച്ചാവിലിൽ ശതാബ്‌ദിയാഘോഷം ഉൽഘാടനം ചെയ്തു. പവ്വത്തിൽ തിരു മേനിയുടെ പാലിയം സ്വീകരണവും കുര്യാളശ്ശേരി മാർത്തോമ്മാ മെത്രാൻ നാമകരണ നടപടികളുടെ ഉൽഘാടനവും അന്നു തന്നെ നടന്നു. ഒരു വർഷം നീണ്ടു നിന്ന അതിരൂപതാ ശതാബ്‌ദിയുടെ സമാപനം കുറിച്ചത് 1987 ആഗസ്റ്റ് 17-ന് കർദ്ദിനാൾ സൈമൺ ലൂർദ്ദ് സ്വാമിയായിരുന്നു.
1988 ഏപ്രിൽ 12 മുതൽ 23 വരെ വടവാതൂരിൽ നടന്ന സി. ബി. സി. ഐ സമ്മേളനത്തിന് ചങ്ങനാശ്ശേരി അതിരൂപത മറ്റു സമീപ രൂപതകളോട് ചേർന്ന് ആതിഥേയത്വം വഹിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത പിതാ ക്കൻമാർക്ക് വൻപിച്ച സ്വീകരണവും നൽകി.
മരിയൻ വത്സരവും വിശ്വാസ പ്രഘോഷണ വർഷവുമായി 1989-1990 ആഘോഷിച്ചു. 2000-ത്തിലെ മഹാജൂബിലിക്ക് വിപുലമായ തയ്യാറെടുപ്പു കളും നടത്തി. കാലഘട്ടത്തിൻ്റെ ആവശ്യങ്ങൾ കണക്കിലെടുത്തു കൊണ്ട് ദൈവജനത്തിലെ രണ്ട് വ്യത്യസ്‌ത വിഭാഗങ്ങൾക്കായി ക്രാന്ത ദർശിയായ പവ്വത്തിൽ പിതാവ് രണ്ടു പഠന കേന്ദ്രങ്ങൾ ആരംഭിച്ചു. അൽമായർക്കായി മാർത്തോമാ വിദ്യാനികേതനും സന്യസ്‌തർക്കായി അമല തിയോളജിക്കൽ കോളേജും. ഭാരതീയ സന്യാസ സങ്കൽപ്പത്തിന് അനുസരണമായും മാതൃ സഭയുടെ അദ്ധ്യാത്മിക പൈതൃകത്തോട് വിശ്വസ്‌തത പുലർത്തിയും രൂപം കൊടുത്തതാണ് മാർത്തോമാ സഹോദരികൾ എന്ന സന്യാസിനി സമൂഹം.
സി.ബി.സി.ഐയിൽ മാർ പവ്വത്തിലിനുള്ള സ്ഥാനം വിലപ്പെട്ടതാണ്. സി.ബി.സി.ഐയുടെ പല സമിതികളുടേയും ചെയർമാനായും അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1994 ഫെബ്രുവരി 28-ന് ഡൽഹിയിൽ ചേർന്ന മെത്രാൻമാരുടെ പൊതു സമ്മേളനം മാർ പവ്വത്തിലിനെ സംഘടനയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. സി. ബി. സി. ഐ പ്രസിഡണ്ടായ ഉടനെ അദ്ദേഹം നടത്തിയ പ്രസ്‌താവന കത്തോലിക്കരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുമെന്നായിരുന്നില്ല. രാഷ്ട്രത്തിൻ്റെ മതേതര സ്വാഭാ വം ശക്തിപ്പെടുത്തുന്നതിനും വിവിധ മതാനുയായികൾ തമ്മിൽ സൗഹൃദം വളർത്തുന്നതിനും ശ്രമിക്കുമെന്നായിരുന്നു. ആ ലക്ഷ്യസാദ്ധ്യത്തിനായി തിരുമേനി റിലീജിയസ് ഫെല്ലോഷിപ്പ് ഫൗണ്ടേഷൻ രൂപീകരിക്കുകയുണ്ടാ യി. ആ സന്ദർഭത്തിൽ കത്തോലിക്കാ കോൺഗ്രസ് ബുള്ളറ്റിൻ മുഖപ്രസം ഗത്തിൽ ഇപ്രകാരം എഴുതി. “ഏതെങ്കിലും ഒരു ഹിന്ദുവിന് എതിർപ്പുണ്ട് ങ്കിൽ അവിടെ ദേവാലയം നിർമ്മിക്കാൻ ഞങ്ങൾ ശ്രമിക്കുകയില്ല, എന്ന് അസന്നിദ്ധമായി പ്രഖ്യാപിച്ച ക്രൈസ്‌തവ സമൂഹത്തിന് മാത്രമേ ഇന്നത്തെ പ്രതിസന്ധിയിൽ രാജ്യത്തെ രക്ഷിക്കാൻ സാധിക്കുകയുള്ളു. സ്നേഹ ത്തിന്റെ സന്ദേശമാണ് ക്രൈസ്‌തവർ സംവഹിക്കുക. ഭാരതത്തിന്റെ സാംസ്ക്കാരിക പൈതൃകം എന്ന് പറയുമ്പോൾ അത് ഇവിടുത്തെ ഹൈന്ദ വന്റെ മാത്രം സാംസ്ക്കാരിക പൈതൃകമല്ല. ഇവിടുത്തെ ക്രിസ്ത്യാനിയു ടേയും മുസ്ലീമിന്റേയുമൊക്കെ പൈതൃകമാണ്. ആ യഥാർത്ഥ്യം അംഗീക രിക്കുവാൻ ഇവിടുത്തെ ഹൈന്ദവ സമൂഹം തയ്യാറാകണം.
ഇന്നത്തെ ഈ ദുർഘട സന്ധിയിൽ ഭാരതത്തിൽ ശാശ്വതമായ സമാ ധാനം കൈവരുവാൻ ക്രൈസ്‌തവ സമൂഹം നേതൃത്വം നൽകണം. ഭാരത ത്തിന്റെ സാംസ്ക്‌കാരികപൈതൃകത്തെപ്പറ്റി തികഞ്ഞ അവബോധമുള്ള ആർച്ച് ബിഷപ്പ് മാർ പവ്വത്തിലിന് ഈ രംഗത്ത് വലിയ സംഭാവന നൽകാൻ കഴിയുമെന്നാണ് ഞങ്ങളുടെ ഉത്തമ ബോദ്ധ്യം. സി. ബി. സി. ഐ പ്രസി ഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആർച്ച് ബിഷപ്പ് നടത്തിയ ആദ്യ പ്രസ്താവനയിൽ മത മൈത്രി വളർത്താൻ ഇതര മതങ്ങളുമായി ചർച്ച നട ത്തുകയാവും തൻ്റെ പ്രഥമ കർത്തവ്യമെന്നും രാജ്യത്ത് മതേതരത്വം ശക്തി പ്പെടുത്തുവാൻ സി. ബി. സി. ഐ കഴിവതും ശ്രമിക്കുമെന്നും പറയുകയു ണ്ടായി. സി. ബി. സി. ഐ പ്രസിഡണ്ട് എന്ന നിലയിൽ ഇന്ത്യയിലെ കത്തോ ലിക്കരുടെ താല്‌പര്യങ്ങൾ സംരക്ഷിക്കുവാൻ ഞാൻ ശ്രമിക്കുമെന്നല്ല മാർ പവ്വത്തിൽ പ്രസ്താവിച്ചത്. മറിച്ച് ഭാരതത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നാണ് അദ്ദേഹം പ്രസ്‌താവിച്ചത്. ഉത്തമനായ ഒരു രാജ്യസനേ ഹിക്ക് ഇതിൽ കവിഞ്ഞ് എന്താണ് പറയുവാനുള്ളത്. നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ നിലയിൽ മാർ പവ്വത്തിലിനും ക്രൈസ്‌തവ സമൂഹത്തിനുമുള്ള ഉൽക്കണ്ഠയും വേദനയുമാണ് ആ വാക്കുകളിൽ കൂടി പ്രകടമാകുന്നത്.
ഇന്ത്യ ഇന്ത്യയായി തന്നെ നിലനിൽക്കണം. അവിടെ ഹിന്ദുവും മുസൽമാനും പാർസിയും സിക്കുകാരനും ക്രിസ്‌ത്യാനിയും എല്ലാം ഏകോ ദര സഹോദരൻമാരെപ്പോലെ പെരുമാറണം. അതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ മാർ പവ്വത്തിലിന് സാധിക്കട്ടെയെന്ന് ഞങ്ങൾ ആശംസിക്കു ന്നു. പക്ഷേ അതിനുള്ള ശ്രമം ഭഗീരത പ്രയത്നമാണെന്ന് ഞങ്ങൾക്കുത്ത മബോദ്ധ്യമുണ്ട്. പക്ഷേ ഈ വെല്ലുവിളിയെ ആരെങ്കിലും നേരിട്ടേ മതിയാ വൂ. പുറം തിരിഞ്ഞ് നിൽക്കാൻ സാദ്ധ്യമല്ല. അർപ്പണ മനോഭാവവും കഠിനാദ്ധ്വാനവും ലക്ഷ്യബോധമുള്ളവർക്കേ ഈ രംഗത്ത് വിജയിക്കുവാൻ സാധി ക്കുകയുള്ളു. പുതിയ സി. ബി. സി. ഐ പ്രസിഡണ്ടിന് അത് സാധിക്കുമെ ന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. അത് സാധിച്ചേ മതിയാവൂ. സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പ്രത്യുത്തരവും ശരി യായ ഒരു പഠനത്തിന് വിധേയമാക്കണം. അതിനു വേണ്ടി വന്നാൽ ഒരു വിദഗ്ദ സമിതിയെ രൂപീകരിച്ചുകൊണ്ട് സി. ബി. സി. ഐ മുന്നോട്ടുപോക ണം. ആ ശ്രമത്തിന് പിന്നിൽ സകല ഭാരതീയരെയും അണി നിരത്തണം.”
ഇന്ത്യൻ ജനതയുടെ വികാരവിചാരങ്ങൾ പൂർണ്ണമായും ഗ്രഹിച്ച് എല്ലാ വരുടേയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയ മാർ പവ്വത്തിലിനെ 1996-ൽ വീണ്ടും സി. ബി. സി. ഐ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
സത്യത്തിലും സ്നേഹത്തിലും എന്ന ഗ്രന്ഥത്തിൽ ഫാ. ജെ. നെല്ലി ക്കുന്നത്ത് ഇപ്രകാരം എഴുതിയിരിക്കുന്നു. “ദൈവജനത്തിൻ്റെ മതാത്മക ജീവിതത്തിൽ ആരാധന ക്രമത്തിനുള്ള സ്ഥാനം ഏറ്റം സമുന്നതമാണ്. ആരാധനയുടെ നിമിഷങ്ങളിലാണ് സഭ ഏറ്റവും സജീവവും കർമ്മോത്സക വുമായി പ്രവർത്തിക്കുക. സഭയുടെ പ്രവർത്തനങ്ങളുടെയെല്ലാം ഉച്ചകോ ടിയും അവളുടെ അസ്‌തിത്വത്തിൻ്റെ ഊർജ്ജസ്രോതസ്സുമായിട്ടാണ് ആരാ ധനക്രമത്തെ വത്തിക്കാൻ കൗൺസിൽ വിശേഷിപ്പിച്ചിട്ടുള്ളത്. കൗൺസിൽ പ്രഖ്യാപനങ്ങളുടെ ചൈതന്യം അതിൻ്റെ പൂർണ്ണതയിൽ ഉൾകൊണ്ടിട്ടുള്ള ഒരു വൈദിക മേലദ്ധ്യക്ഷനാണ് പവ്വത്തിൽ പിതാവ്. അദ്ദേഹത്തിന്റെ പ്രഭാ ഷണങ്ങളിലും ലേഖനങ്ങളിലുമെല്ലാം മിക്കപ്പോഴും ബോധപൂർവ്വമായും, ചില പ്പോൾ അബോധപൂർവ്വമായി തന്നെയും ആരാധന ക്രമത്തെകുറിച്ചുള്ള ഊന്നൽ കടന്നു വരുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിൻ്റെ ആഴമേറിയ ബോദ്ധ്യം നിമിത്തമാണെന്നുള്ളതിന് സംശയമില്ല. അദ്ധ്യാത്മികതയുടെ അടി ത്തറയും ആലംബവും ആരാധനക്രമമായിരിക്കണമെന്ന് അദ്ദേഹം വാദിക്കു മ്പോൾ അതിന് സഭാ പ്രബോധനങ്ങളുടെ ഉറച്ച പിൻബലമുണ്ട്.
ആരാധന ക്രമത്തിൻ്റെ ഈ പരമ പ്രാധാന്യത്തിലേക്ക് ശ്രദ്ധയൂന്നു മ്പോൾ, ചരിത്രത്തിന്റെ ഗതിവിഗതിക്കൾക്കിടയിൽ സീറോ- മലബാർ സഭ യുടെ രൂപ ഭാവങ്ങളിൽ കടന്നു പറ്റിയിട്ടുള്ള അന്യഘടകങ്ങളിൽ നിന്ന് അതിനെ മോചിപ്പിച്ച് അതിൻ്റെ നൈസർഗ്ഗിക സൗകുമാര്യത്തിലേക്ക് പുന ദ്ധരിക്കേണ്ടിതിൻ്റെ ആവശ്യകത ചിന്താ ശീലൻമാർക്ക് വ്യക്തമാകാതിരി ക്കുകയില്ല. സാർവത്രിക സഭ വ്യക്തി സഭകളുടെ കൂട്ടായ്മയാണെന്ന തത്വം ഊന്നി പറയുക വഴി വത്തിക്കാൻ കൗൺസിൽ സഭാ വിജ്ഞാനീയത്തിന് നൽകിയിട്ടുള്ള ഉൾകാഴ്‌ച വളരെ വിലപ്പെട്ടതാണല്ലോ. ഈ തത്വത്തിൽ ചുവടുറപ്പിച്ച് നിന്നുകൊണ്ടാണ് ക്രാന്തദർശിയായ പവ്വത്തിൽ പിതാവ്, സീറോ-മലബാർ സഭ തനിമയും വ്യക്തിത്വവുമുള്ള സഭയായി വളരണമെ ന്നും, എങ്കിൽ മാത്രമേ അതിന് സാർവ്വത്രിക സഭയിൽ അതിൻ്റേതായ ദൗത്യം നിർവ്വഹിക്കാനാകൂ എന്നും വാദിക്കുന്നത്. ആദർശാധിഷ്ഠിതമായ ആ നിലപാടുമൂലം പിതാവിന് പലപ്പോഴും വളരെയധികം വിമർശനങ്ങൾ ഏൽ ക്കേണ്ടി വരുന്നുണ്ടെന്നുള്ളത് വാസ്തവം. മിക്കപ്പോഴും വളരെ ക്രൂരമായ വിമർശനങ്ങൾ, എങ്കിലും അദ്ദേഹം തത്വം ബലിക്കഴിക്കാൻ തയ്യാറാകാതെ ധീരമായി മുമ്പോട്ട് ചുവട് വെയ്ക്കുന്നു.” ആരാധനാ ക്രമം സംബന്ധിച്ച് പവ്വത്തിൽ തിരുമേനിയുടെ നിലപാട് വളരെ വ്യക്തമായി മനസ്സിലാക്കുവാൻ മേലുദ്ധരിച്ച ഭാഗം സഹായിക്കും. പുനരുദ്ധരിക്കപ്പെട്ട കുർബ്ബാന ക്രമത്തിന്റെ രൂപവൽക്കരണത്തിലും പുനരുദ്ധരിച്ചതായ പ്രാർത്ഥനകൾ നടപ്പിലാക്കുന്ന കാര്യത്തിലും പവ്വത്തിൽ തിരുമേനി വഹിച്ച പങ്ക് നിർണ്ണായകമാണ്.
എല്ലാ കാര്യങ്ങളെപ്പറ്റിയും ശരിക്കും പഠനം നടത്തുന്ന പവ്വത്തിൽ തിരുമേനി ഒരു വിദ്യഭ്യാസ ചിന്തകനും പ്രവർത്തകനുമാണ്. വിദ്യഭ്യാസ രംഗത്ത് എന്നെങ്കിലും പ്രശ്‌നം ഉദിക്കുമ്പോൾ സഭ ഒന്നാകെ നോക്കുന്നത് പവ്വത്തിൽ തിരുമേനിയിലേക്കാണ്. കഴിഞ്ഞ 33 വർഷങ്ങൾക്കിടയിൽ വിദ്യ ഭ്യാസ രംഗത്ത് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങൾ ശരിയായി പഠിക്കുകയും ഉചിത മായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിൽ പവ്വത്തിൽ തിരുമേ നിയെപ്പോലെ ശുഷ്കാന്തി കാണിച്ചിട്ടുള്ളവരധികമില്ല. സാങ്കേതിക കോളേജ് പ്രശ്‌നം രൂക്ഷമായപ്പോൾ പവ്വത്തിൽ തിരുമേനിയെപ്പോലെ ഉചിതമായ നട പടികൾ സ്വീകരിക്കുവാൻ മറ്റാർക്കും സാധിച്ചിട്ടില്ല. വിദ്യഭ്യാസ പ്രശ്‌നം സംബന്ധിച്ച സർക്കാർ നിലപാടിലെ തെറ്റുകൾ ചൂണ്ടികാണിച്ചുകൊണ്ടും സമുദായംഗങ്ങളെ തങ്ങളുടെ കടമകൾ നിർവ്വഹിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടും തിരുമേനി വിദ്യഭ്യാസ കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ എഴുതിയിട്ടുള്ള ലേഖനങ്ങളും പ്രസ്‌താവനകളും പരിശോധിച്ചാൽ അദ്ദേഹം ഈ വിഷയത്തിൽ എത്ര തല്‌പരനാണെന്ന് മനസ്സിലാക്കാൻ സാധിക്കും. അദ്ദേഹം ബോധവൽക്കരണം ലക്ഷ്യമാക്കി വിളിച്ചുകൂട്ടിയിട്ടുള്ള നേതൃസമ്മേ ളനങ്ങളും കൺവെൺഷനുകളും എത്രയധികമാണ്? വിദ്യാഭ്യാസ പ്രശ്ന ത്തിൽ ക്രൈസ്തതവ സമൂഹത്തിൻ്റെ പൊതു വക്താവാണ് തിരുമേനി.
സഭൈക്യ സംരഭങ്ങൾക്കുവേണ്ടി പവ്വത്തിൽ തിരുമേനിയെപ്പോലെ അത്മാത്ഥമായി പ്രവർത്തിച്ചിട്ടുള്ളവർ അധികമാരുമില്ല. ഇക്കാര്യത്തിൽ നിധീ രിക്കൽ മാണി കത്തനാരുടെ യഥാത്ഥ പിൻഗാമിയാണ് മാർ പവ്വത്തിൽ. മാർത്തോമാ ക്രിസ്‌ത്യാനികളുടെ പൂർവ്വകാല ചരിത്രം ശരിക്കും പഠിച്ചതിന്റെ പേരിലാണ് കേരളത്തിലെ ക്രിസ്‌തീയ വിശ്വാസികളെല്ലാവരും ഒന്നിക്കണ മെന്ന് അഭിപ്രായപ്പെടുന്നത്. കത്തോലിക്കാ മേലദ്ധ്യക്ഷൻമാർ പിതാവിന്റെ ഈ നീക്കത്തിൽ സംശയാലുക്കളല്ല, സംതൃപ്‌തിയാണവർക്കുള്ളത്.
സഭയുടെ അന്താരാഷ്ട്രവേദികളിൽ ഉന്നതമായ സ്ഥാനം ആണ് പവ്വ ത്തിൽ തിരുമേനിക്കുള്ളത്. ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ് കോൺഫ റൻസിന്റെ പ്രവർത്തനങ്ങൾക്ക് പിതാവ് നൽകിയ നേതൃത്വം എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസിൻ്റെ ജക്കാർത്താ, മനില, ബാങ്കോക്ക്, ടോക്കിയോ സമ്മേളനങ്ങളിൽ പവ്വത്തിൽ പിതാവ് അവതരിപ്പിച്ച പ്രബന്ധങ്ങൾ അദ്ദേഹത്തിന്റെ ദൈവശാസ്ത്ര പാണ്‌ഡിത്യത്തിനും ഉന്നതകാഴ്ചപ്പാടുകൾക്കും മകുടോദാഹരണങ്ങളാണ്. സൗത്ത് ഏഷ്യൻ ബിഷപ്പ് സിന്റെ കാഠ്‌മണ്‌ഡു സമ്മേളനത്തിലും പിതാവ് നിർണ്ണായക നേതൃത്വം നൽകി. മലങ്കര ഓർത്തഡോക്‌സ് സഭയും കത്തോലിക്കാ സഭ യുമായുള്ള സഭൈക്യസംവാദത്തിനായുള്ള അന്തർദ്ദേശീയ കമ്മറ്റിയിലും മാർ പവ്വത്തിൽ അംഗമാണ്. 1993-ൽ ആരംഭിച്ച കേരള ക്രൈസ്‌തവ മെത്രാ ന്മാരുടെ സമ്മേളനത്തിൻ്റെ ആരംഭകനും സംഘാടകനുമായി അദ്ദേഹം ഇന്നും പ്രവർത്തിക്കുന്നു. വെനിസിൽ നിന്നും പ്രസദ്ധീകരിക്കുന്ന ഒയാ സിസ് (OASIS) എന്ന അന്തർദ്ദേശിയ പ്രസദ്ധീകരണത്തിൻ്റെ വിദഗ്ദ്ധ സമ തിയിലും അദ്ദേഹം അംഗമാണ്.
സഭൈക്യ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന ഒരു പ്രസ്ഥാനമാണല്ലോ വിയന്ന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രോ ഓരി യന്റെ ഫൗണ്ടേഷൻ. സഭൈക്യരംഗത്തെ പവ്വത്തിൽ തിരുമേനിയുടെ ശ്രദ്ധേ യമായ സംഭാവനകൾ കണക്കിലെടുത്ത് പ്രോ – ഓറിയൻ്റെ ഫൗണ്ടേഷൻ, അതിൽ വിശിഷ്ടാ അംഗത്വം പവ്വത്തിൽ തിരുമേനിക്ക് നൽകി. ഫൗണ്ടേഷൻ കോട്ടയം സമ്മേളനത്തിൻ്റെ മുഖ്യ സംഘാടകനായിരുന്ന അദ്ദേഹം പ്രോ- ഓറിയന്റോയുടെ ചിക്കാഗോ സമ്മേളനത്തിലും പങ്കെടുക്കുകയുണ്ടായി. ക്രൈസ്‌തവ ഐക്യത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ്റെ പ്രധാന പ്രവർത്തകരിൽ ഒരാളാണ് തിരുമേനി. കത്തോലിക്കാ- ഓർത്തോഡോക്സ് സഭൈക്യ സംവാദത്തിനുവേണ്ടി വർഷങ്ങളായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന മാർ പവ്വത്തിൽ, പൊന്തിഫിക്കൽ കമ്മീഷൻ 1993-ൽ റോമിൽ സംഘടിപ്പിച്ച സഭൈക്യ സമ്മേളനത്തിലും 1994-ൽ ഫെബ്രുവരിയിൽ ജറുസലേമിൽ നടന്ന അന്തർദേശീയ യഹൂദ ക്രൈസ്‌തവ സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.
1985 മുതൽ റോമിൽ നടന്ന ബിഷപ്പുമാരുടെ എല്ലാ സിനഡൽ സമ്മേ ളനങ്ങളിലും മാർ പവ്വത്തിലിനെ ക്ഷണിക്കുകയുണ്ടായി. റോമിൽ നടന്ന പ്രഥമ ഏഷ്യൻ സിനഡിൻ്റെ പ്രീ സിനഡൽ കൗൺസിലിലേക്ക് ഭാരതത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടു മേലദ്ധ്യക്ഷൻമാരിൽ ഒരാളായിരുന്നു അദ്ദേഹം. ബനഡിക്‌ട് 16-ാമൻ മാർപ്പാപ്പ വിളിച്ചുകൂട്ടിയ ബിഷപ്പ് സിനഡിലും പവ്വത്തിൽ തിരുമേനിയെ പ്രത്യേകം ക്ഷണിച്ചിരുന്നു. സിനഡിൽ വെച്ച് സിന ഡിന്റെ പ്രസ്താവന തയ്യാറാക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റിയിലും അദ്ദേഹം ഉൾപ്പെട്ടിരുന്നു. 75 വയസ്സ് പൂർത്തിയാക്കി വിശ്രമത്തിനൊരുങ്ങുന്ന പവ്വത്തിൽ തിരുമേനിയുടെ സേവനം റോം ഇനിയും പ്രതീക്ഷിക്കുന്നുണ്ടെന്നുള്ളതിന് തെളിവാണ് സിനഡൽ സമ്മേളനത്തിലേക്കുള്ള നോമിനേഷൻ.
വിവിധ മേഖലകളിൽ പവ്വത്തിൽ തിരുമേനി നൽകുന്ന നേതൃത്വം പ്രശംസാർഹമാണ്. സന്ദേശ് കമ്മ്യൂണിക്കേഷൻസ്, പുസ്‌തക പ്രചാരണ പദ്ധതികൾ, പുരസ്‌കാര ദാനങ്ങൾ, പ്രതിഭാ സംഗമങ്ങൾ, പുരാവസ്തു കേന്ദ്രം, മ്യൂസിയം എന്നിങ്ങനെയുള്ള മേഖലകളിൽ പിതാവ് ശ്രദ്ധ ചെലുത്തുന്നുണ്ട്. പുസ്‌തക വായനയിൽ അതീവ ശ്രദ്ധാലുവാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വരുന്ന എല്ലാ ലേഖനങ്ങളിലും അദ്ദേഹം ശ്രദ്ധപ തിപ്പിക്കാറുണ്ട്. ആവശ്യമായ സന്ദർഭങ്ങളിൽ വിശദീകരണങ്ങൾ നൽകു കയും ചെയ്യുന്നു. ലളിത ജീവിതവും ഉയർന്ന ചിന്തയും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. മാർ പവ്വത്തിൽ സ്ഥാപിച്ച സിസ്റ്റേഴ്‌സ് ഓഫ് സെന്റ് തോമസ് എന്ന മൊണാസ്റ്റിക് കമ്മ്യൂണിറ്റി പൗരസ്ത്യ ആദ്ധ്യാത്മികതയു ടെയും ഭാരതീയ സന്യാസ രീതികളുടെയും ഒരു സംയുക്തമായ സമ്മേളന ๑๐.
ഫാ. ജെ നെല്ലിക്കുന്നത്ത് എഴുതിയ ലേഖനത്തിലെ ഒരു ഭാഗം ഉദ്ധ രിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം. ഒഴുക്കിനൊത്ത് നീന്തുക ആയാ സരഹിതമാണ്. ഒഴുക്കിനെതിരെ നീന്തുക ക്ലേശകരവും. ജനസാമാന്യത്തോ ടൊത്ത് ചിന്തിക്കുമ്പോൾ കൈയടി നേടാൻ എളുപ്പമാണ്. എന്നാൽ സാമാന്യ ജനങ്ങളിൽ നിന്ന് ഉയർന്ന്, കൂടുതൽ വിശാലവും സമഗ്രവുമായ കാഴ്ചപ്പാ ടിൽ വസ്‌തുതകൾ കണ്ട് വിലയിരുത്തുവാനും, ആ വഴിക്ക് ചിന്തിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാനും ശ്രമിക്കുമ്പോൾ മനുഷ്യന് ഏറെ വെല്ലുവിളി കളും നേരിടേണ്ടി വരും. ഭൂരിപക്ഷമാളുകളും ചിന്താശക്തിക്ക് വിശ്രമമനു വദിക്കുന്നതും മനസ്സിൻറേയും ശരീരത്തിൻ്റേയും ആയാസമൊഴുവാക്കുന്നതു മായ ആദ്യത്തെ മാർഗ്ഗം സ്വീകരിക്കുമ്പോൾ ചുരുക്കം ചിലർ മാത്രം ക്ലേശ പൂർണ്ണമായ രണ്ടാമത്തെ വഴി തിരഞ്ഞെടുക്കുന്നു. പക്ഷേ ആദ്യത്തെ കൂട്ടർ കാലപ്രവാഹത്തിൻ്റെ ചുഴികളിലും മലരികളിലും പെട്ട് വട്ടം തിരിയുകയും ഒഴിക്കിൽ പെട്ട് ഒലിച്ച് പോവുകയും ചെയ്യുമ്പോൾ രണ്ടാമത്തെ കൂട്ടരാണ് ലക്ഷ്യബോധത്തോടെ ചരിത്രം തിരുത്തി കുറിക്കാൻ പ്രാപ്തരായി തീരു ന്നത്. പരീക്ഷണങ്ങളും വെല്ലുവിളികളും നിറഞ്ഞ രണ്ടാമത്തെ മാർഗ്ഗം സ്വീകരിക്കുവാനും നിശ്ചയദാർഢ്യത്തോടെ ആ വഴിയിൽ മുന്നേറുവാനു മാണ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന് നൈസ്സർഗ്ഗികമായിത്ത ന്നെയുള്ള താല്പര്യം.”
ഭാരത സഭ നേരിടുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള പ്രതിവിധികളും ആധികാരികമായി പറയാൻ കഴിവുള്ള ഭാരതത്തിലെ ഏറ്റവും പ്രഗത്ഭനായ ആർച്ച് ബിഷപ്പ് മാർ പവ്വത്തിൽ എപ്പോഴും കർമ്മനിരതനാണ്.










Leave a Reply