കേരള സഭാപ്രതിഭകൾ-115
റവ: ഡോ. ജോസഫ് കണ്ണത്ത്
കേരളാ കത്തോലിക്ക സഭയുടെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് പാസ്റ്റൽ ഓറിയന്റേഷൻ സെന്റ റിൻ്റെ സ്ഥാപനം. മൂന്നു റീത്തുകളിലായി വിഭജിച്ചുകിടക്കുന്ന കേരളാ കത്തോലിക്ക സഭയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചെതന്യത്തിൽ സഭയെ ആധുനികവത്കരി ക്കാനും പാസ്റ്റൽ ഓറിയൻ്റേഷൻ സെൻ്റർ നൽകിയ നേതൃത്വം അഭിമാനക രമാണ്. ബ്രസ്സൽസിലെ “ലൂമൻ വീത്ത” യിൽ പാസ്റ്ററൽ കാറ്റ് കെറ്റിക്കസ് കോഴ്സിൽ പങ്കെടുത്തു കൊണ്ട് ഫാ. ജോസഫ് കണ്ണത്ത് എന്ന വൈദി കൻ തയ്യാറാക്കിയ പ്രബന്ധമാണ് “പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ” ഇൻ കേരള. ആ പഠന വിഷയം കേരളത്തിൽ നടപ്പിൽ വരുത്തുവാനുള്ള ശ്രമ ത്തിൽ ആ വൈദികൻ ഏർപ്പെട്ടു. അതിൻ്റെ ഫലമാണ് പി.ഒ.സി. 1966 -ലാണ് പി.ഒ.സി. യുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നത്. 1968 ഫെബ്രുവരി 18 ന് പൗരസ്ത്യ തിരുസംഘത്തിൻ്റെ പ്രിഫക്‌ട് കാർഡിനൽ മാക്സ്‌മില്യൻഫ്രസ്റ്റൻ ബർഗ് ആലുവ പൊന്തിഫിക്കൽ സെമിനാരിയോടനുബന്ധിച്ചുള്ള ഫാ. സഖറിയാസ് മെമ്മോറിയൽ ഹാളിൽ വച്ച് പി.ഒ.സി യുടെ ഉൽഘാ ടനം നിർവ്വഹിച്ചു. പ്രൊ-നുൺഷ്യോ കാപ്രിയോ തിരുമേനിയും കേരളത്തിലെ ബിഷപ്പുമാരും മേജർ സുപ്പീരിയേഴ്‌സും പ്രമുഖ അൽമായ നേതാക്കളും ആ ഉൽഘാടന കർമ്മത്തിന് സാക്ഷ്യം വഹിച്ചു. ഉൽഘാടനത്തിൽ കർഡി 8 . “This centre, as an effective symbol and instrument of the chruch’s united Pastoral Service to the Kerala Region, is meant by to meet the challengers of the day”.
പി.ഒ.സി യുടെ പിന്നീടുള്ള പ്രവർത്തനം അഭിമാനകരമായിരുന്നു. അതേ വർഷം ഏപ്രിൽ മാസത്തിൽ കേരളാ കാറ്റികെറ്റിക്കൽ കൺസൾട്ടേ ഷൻ ആലുവാ സെമിനാരിയിൽ വച്ചു നടന്നു. പ്രമുഖ ദൈവശാസ്ത്രജ്ഞ നായ ഡോ. അമലോർഭവദാസ് പ്രസ്‌തുത സമ്മേളനത്തിൽ ഇപ്രാകാരം . It is no flattery to say that a miracle is happening in Kerala. The church has started moving resolutely toward a radical revnewal of christian life in Kerala.
1968 ഡിസംബർ 26 മുതൽ 31 വരെ പി.ഒ.സി യുടെ ആഭിമുഖ്യത്തിൽ, രണ്ടാം വത്തിക്കാൻ കൗൺസിൽ തീരുമാനങ്ങൾ കേരള സഭയിൽ എങ്ങനെ നടപ്പാക്കാമെന്നുള്ളതിനെപ്പറ്റി ചർച്ച ചെയ്യുവാൻ ഇന്നത്തെ ഇന്ത്യയിലെ സഭ എന്ന റിജയണൽ സെമിനാർ ആലുവായിൽ ചേർന്നു. മെത്രാന്മാരും മേജർ സുപ്പീരിയേഴ്സും അൽമായ പ്രമുഖരുമടക്കം 312 പേർ ആ സെമിനാറിൽ പങ്കെടുത്തു. ആ സെമിനാറിൻ്റെ സ്‌മരണിക ഒന്നു മറിച്ചു നോക്കിയാൽ ആ സമ്മേളനത്തിന്റെ ഗാംഭീര്യം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. സഭയെ ഒരു പുതു യുഗത്തിലേക്ക് ആ സെമിനാർ നയിക്കുകയുണ്ടായി. ആ സെമി നാറിന്റെ വിജയത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്വം അതിന്റെ ഡയറക്ടർ ഫാ. ജോസഫ് കണ്ണാത്തിനായിരുന്നു. കണ്ണാത്തച്ചൻറെ നേതൃത്വ വാസനയും സംഘാടക കഴിവും കേരള സഭയ്ക്കു മാത്രമല്ല ഭാരത സഭ തന്നെ അംഗീ കരിക്കുകയുണ്ടായി.
ഒരു കാലഘട്ടത്തിൽ കേരള സഭയിൽ നിറഞ്ഞു നിന്ന ആ സംഘാ ടക പ്രതിഭ 1930 ജൂലൈ 20-ാം തിയതി പുതുക്കാട്ട കണ്ണാത്തു കുടുംബ ത്തിൽ ആൻ്റണി-മരിയ ദമ്പതികളുടെ പുത്രനായി ജനിച്ചു. 1949-ൽ പുതു കട് ഹൈസ്‌കൂളിൽ നിന്നും എസ്.എസ്.എൽ.സി ഫസ്റ്റ് ക്ലാസിൽ പാസ്സാ യി. നല്ലൊരു കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം പഠനകാലത്ത് ഒഴി വുള്ള സമയങ്ങളിലെല്ലാം പാടത്തും പറമ്പിലും എല്ലാ ജോലികളും ചെയ്തു കൊണ്ടാണ് പഠനം നടത്തിയത്.
ഹൈസ്‌കൂൾ വിദ്യാഭ്യാസനന്തരം തൃശൂർ രൂപതയിലെ സെന്റ് മേരീസ് മൈനർ സെമിനാരിയിൽ ചേർന്നു. ഇംഗ്ലീഷ്, സുറിയാനി, ലത്തീൻ ഭാഷകൾ പഠിക്കുകയും ആദ്ധ്യാത്മിക പരിശീലനം നടത്തുകയും ചെയ്തു. തുടർന്ന് 1951-ൽ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിൽ ചേർന്ന് ഫിലോസഫിയും തിയോളജിയും പഠിച്ച് വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കു കയും 1958 മാർച്ച് 13-ന് പട്ടം സ്വീകരിക്കുകയും ചെയ്തു. മംഗലപ്പുഴ സെമി നാരിയിലെ പഠന കാലത്ത് വൈദിക വിദ്യാർത്ഥികൾക്കായി ഒരു കോ ഓപ്പ റേറ്റീവ് സ്റ്റോറുണ്ടാക്കിയത് വളരെയധികം പ്രശംസ പിടിച്ചു പറ്റുന്നതിനിട യാക്കി. 1955 -ൽ വൈദിക വിദ്യർത്ഥിയായിരിക്കെ വേനൽക്കാല അവധി ക്കാലത്ത് തൃശൂർ ലൂർട്ട് കത്തീഡ്രൽ പള്ളിയിൽ ഇടവക കുടുംബാംഗങ്ങ ളുടെയും ഇടവകാംഗങ്ങളുടെയും രജിസ്റ്റർ തയ്യാറാക്കി. വൈദികനായിതിനു ശേഷം ആദ്യനിയമനം ലഭിച്ചത് ലൂർദ് പള്ളി അസിസ്റ്റൻ്റ് വികാരിയായിട്ടാണ്. അക്കാലത്താണ് കമ്യൂണിസ്റ്റ് സർക്കാരിനെതിരായ വിമോചന സമരം നട ന്നത്. കണ്ടശ്ശാംകടവ് കേന്ദ്രമായുള്ള സമര സമിതിയുടെ ജില്ലാ ഓർഗ നൈസർ ആയിരുന്നു കണ്ണത്തച്ചൻ. അതിനു ശേഷം കൈപ്പമംഗലം, മതി ലകം പെരുമ്പടപ്പ് ദേവാലയങ്ങളുടെ വികാരിയായി ചുമതലയേൽക്കുകയും കൈപ്പമംഗലം പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകു കയും ചെയ്തു. ബോംബെയിൽ നടന്ന ദിവ്യ കാരുണ്യ കോൺഗ്രസിന്റെ ദേശീയ ഓർഗനൈസിംഗ് കമ്മിറ്റിയൽ കണ്ണാത്തച്ചൻ അംഗമായിരുന്നു. ഈ പ്രവർത്തനങ്ങൾ എല്ലാം ദേശീയ തലത്തിൽ കണ്ണാത്തച്ചന് പ്രമുഖ സംഘാ ടകനെന്ന പദവി നേടിക്കൊടുത്തു.
1964-66 കാലഘട്ടത്തൽ മാർ ആലപ്പാട്ടു തിരുമേനിയുടെ നിർദ്ദേശാ നുസരണം പാരീസിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് ഫ്രഞ്ചു ഭാഷാ പഠനം നടത്തി. തുടർന്ന് ബ്രസ്സൽസിലെ (ബൽജിയം) “ലൂമൻ വീത്ത യിൽ ഒന്നര വർഷത്തെ ഡിപ്ലോമാ കോഴ്‌സ്-പാസ്റ്ററൽ കാറ്റ് കെറ്റികസ്-ൽ നടത്തി ആ പഠനത്തിൽ സമർപ്പിച്ച് പ്രബന്ധമാണ് പാസ്റ്ററൽ ഓറിയന്റേ ഷൻ സെൻറർ – ഇൻ കേരള. ആ പഠന വിഷയം കേരളത്തിൽ നടത്താ നുള്ള ശ്രമത്തിൽ പിന്നീട് ഏർപ്പെട്ടു. സംഭവ ബഹുലമായ ആ പ്രവർത്തന ങ്ങളാണ് ആ ലേഖനത്തിന്റെ ആദ്യം വിവരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് അൽമായർക്ക് പരിശീലനം നൽകാനും പി.ഒ.സി ശ്രമിച്ചു. എല്ലാ റീത്തു കാർക്കും ഉപയോഗിക്കാവുന്ന വിധത്തിലുള്ള മതപഠന ഗ്രന്ഥങ്ങൾ പി.ഒ. സി. തയ്യാറാക്കുകയുണ്ടായി. സഭയിലെ വിവിധ തലങ്ങളിൽ പെട്ടവർ തമ്മിൽ തുറന്ന ചർച്ചകൾ നടത്താനുള്ള വേദിയൊരുക്കിയതും പി.ഒ.സി ആയിരു ന്നു. പി.ഒ.സി.യുടെ ആസ്ഥാനം പിന്നീട് മഞ്ഞുമ്മേലേക്കും പിന്നീട് കലൂർക്കും പിന്നീട് പാലാരിവട്ടത്തും ആക്കുകയുണ്ടായി.
1973 -ൽ പി.ഒ.സി യിൽ നിന്നും ലീവെടുത്ത് കണ്ണാത്തച്ചൻ ചിക്കാ ഗോയിലെ ലയോളാ യൂണിവേഴ്സിറ്റിയിൽ ചേർന്ന് സോഷ്യോളജിയിൽ എം. എ ഡിഗ്രിയെടുത്തു. പിന്നീട് പി.ഒസി. യിൽ മടങ്ങിയെത്തി. ബഹുവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഈയവസരത്തിലാണ് പാലാരിവട്ടം കമ്മ്യൂണിറ്റി ഡവലപ്മെന്റ് ട്രസ്റ്റ് ഉടലെടുത്തത്. വിദ്യാഭ്യാസം, മാനേജ്‌മെന്റ്, നേതൃത്വ പരിശീലന കോഴ്‌സുകൾ എന്നിങ്ങനെയുള്ള പലേ തലങ്ങളിലുംപി.ഒ.സി നേതൃത്വം നൽകി. കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ സഹായ ത്തോടെ പല പദ്ധതികൾക്കും രൂപം കൊടുത്തു.
1968 -ലെ റീജിയണൽ സെമിനാറിനു ശേഷം 1969 -ൽ ബാംഗ്ലൂർ നടന്ന ഇന്നത്തെ ഇന്ത്യയിലെ സഭാ സെമിനാറിലും കണ്ണത്തച്ചൻ നിർണ്ണാ യക നേതൃത്വം നൽകി. ബാഗ്ലൂർ സമ്മേളനത്തിൻ്റെ തുടർപ്രവർത്തനത്തി നായി രൂപീകരിച്ച പതിനൊന്നംഗ കമ്മറ്റിയിലേക്കും അച്ചൻ തിരഞ്ഞെടുക്ക പ്പെടുകയുണ്ടായി. തുടർന്നാണ് ദേശീയ പാസ്റ്ററൽ കൗൺസിൽ എന്ന ആശയം രൂപം കൊണ്ടത്.
കേരളത്തിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ കന്യാസ്ത്രീകളാ കാൻ പോയവരുടെ പ്രശ്‌നങ്ങൾ അക്കാലത്ത് സഭയിലും എന്തിന് പാർല മെന്റിൽ പോലും ചർച്ചാ വിഷയമായി. അതിനെപ്പറ്റി അന്വഷിക്കുവാൻ നിയു ക്തമായ കമ്മറ്റിയിൽ കണ്ണാത്തച്ചൻ അംഗമായി നിയമിക്കപ്പെട്ടു. യൂറോപ്യൻ രാജ്യങ്ങളിലെ പതിനൊന്ന് ഭവനങ്ങൾ സന്ദർശിച്ച് കണ്ണത്തച്ചൻ റിപ്പോർട്ട് നൽകി. 1969-79 കാലഘട്ടത്തിൽ സിബിസിഐയുടെ ലിറ്റർജി കാറ്റക്കെ റ്റിക്സ‌് കമ്മീഷൻ മെമ്പറായി കണ്ണാത്തച്ചനെ നിയമിച്ചു. 1970 ലാണ് പാലാ രിവട്ടത്ത് പി.ഒ.സി. ക്കായി സ്ഥലം വാങ്ങി കെട്ടിടം പണി ആരംഭിച്ചത്. പി. ഒ.സിക്കു വേണ്ടി ലളിതമായ രീതിയിൽ നിർമ്മിച്ച ചാപ്പലും ഓഡിറ്റോറി യവും അടുക്കളയും ഡൈനിംഗ് ഹാളും താമസ സ്ഥലങ്ങളും എല്ലാവർക്കും സ്വീകാര്യമായി. പി.ഒ.സി കെട്ടിട സമുച്ചയത്തിൻ്റെ ഉൽഘാടന സമ്മേളന ത്തിൽ കാർഡിനൽ പാറേക്കാട്ടിൽ ഇപ്രകാരം പറഞ്ഞു “The history of the P.O.C in Kerala is the history of Kannath and vice versa” national pastoral council രൂപീകരിക്കണമെന്ന ബാംഗ്ലൂർ ദേശീയ സമ്മേളനത്തിന്റെ തീരുമാനം ബാംഗ്ലൂർ സമ്മേളനം തിരഞ്ഞെടുത്ത കമ്മറ്റിയുടെ പ്രഥമ സമ്മേളനത്തിൽ വച്ചു തന്നെ ചോദ്യം ചെയ്യപ്പെടുകയും പാസ്റ്റൽ കൗൺസിലിനു പകരം നാഷ ണൽ അഡ്വൈസറി കൗൺസിൽ രൂപീകരിക്കാൻ തീരുമാനമുണ്ടാകുകയും ചെയ്തു അതിൽ കമ്മറ്റിയംഗങ്ങളും ഫാ. കണ്ണത്തും സംതൃപ്തരായിരു ന്നില്ല.
ഫാ. കണ്ണത്തിന്റെ നേതൃത്വത്തിൽ 1968-ൽ ആലുവാ സെമിനാരി വിദ്യാർത്ഥികൾ ഭാരത സഭയെ സംബന്ധിച്ച ഒരു പഠനം നടത്തി. കണ്ട ത്തിയ വിവരങ്ങൾ – കേരളത്തിലെ കത്തോലിക്കർ 29 ലക്ഷം. മറ്റു ക്രൈസ്‌ത വർ 11.6 ലക്ഷം. ആകെ ജനസംഖ്യയുടെ 21% ആണു ക്രൈസ്‌തവർ. കത്തോ ലിക്കാ രൂപതകൾ 16. വൈദികർ -4816 മേജർ സെമിനാരികൾ 3 വിദ്യാർത്ഥി കൾ-2404. സന്യാസിനി സഭകൾ 57. സന്യാസിനികൾ 25,357 കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 2052. ആതുര ശുശ്രൂക്ഷാ കേന്ദ്രങ്ങൾ 604. മത ബോധന കേന്ദ്രങ്ങൾ 2799 മതാദ്ധ്യാപർ 28,154 ഭാരതത്തിൽ മൂന്നിൽ രണ്ടും സന്യാസിനികളിൽ ആറിൽ അഞ്ചും കേരളത്തിൽ നിന്ന്.
ഫാ. കണ്ണത്തും മറ്റു മൂന്നു പേരും ചേർന്നു രൂപീകരിച്ച POC ഭരണഘടന 1968-ൽ KCBC അംഗീകരിച്ചു. അതേ വർഷം തന്നെ കേരള സഭയ്ക്ക പൊതുവായി പാഠ്യ പദ്ധതി, പാഠപുസ്‌തകങ്ങൾ, ടീച്ചേഴ്‌സ് ഗൈഡുകൾ എന്നിവ 1 മുതൽ 7 വരെ ക്ലാസുകളിൽ ഏർപ്പെടുത്തുവാൻ തീരുമാനിച്ചു. ഭാരതത്തിലെ സഭ ഇന്ന് എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടത്താൻ തീരുമാനിച്ചു. അതനുസരിച്ച് 1968 ഡിസംബറിൽ ആലുവാ സെമിനാരിയിൽ നടന്ന സെമിനാറിൽ ശരിക്കു പ്രാതിനിധ്യ സ്വഭാവമുള്ള 312 നേതാക്കൾ പങ്കെടുത്തു.
കന്യാസ്ത്രീകളെ യൂറോപ്പിലേക്കു കയറ്റുമതി ചെയ്യുന്നു എന്ന ആരോ പണത്തെ കുറിച്ച് അന്വേഷിക്കുവാൻ വത്തിക്കാൻ നിയമിച്ച കമ്മീഷനിൽ ഫാ. കണ്ണത്ത് അംഗമായിരുന്നു. കമ്മീഷൻ 1969-71 കാലത്ത് അന്വേഷണം നടത്തി. ആരാധന ക്രമം, മതബോധനം ഇവ സംബന്ധിച്ച KCBC കമ്മീഷ നിൽ അംഗമായി 1969-1979 ൽ ഫാ. കണ്ണത്ത് പ്രവർത്തിച്ചു.
1972 ഒക്ടോബർ 30 ന് ഫാ. കണ്ണത്ത് റോമിൽ പോൾ ആറാമൻ മാർപാപ്പയെ സന്ദർശിച്ചു. 1972 നംവംബറിൽ ലിയോൺസിൽ വച്ചു നടന്ന അന്തർദേശിയ മിഷനറി കോൺഫറൻസിൽ പങ്കെടുത്തു. ഇതിൽ ഇൻഡ്യ യിൽ നിന്നു പങ്കെടുത്ത രണ്ടു ഭാരതീയ വൈദികരിൽ ഒരാളായിരുന്നു ഫാ.
1972 ൽ POC ഭരണ സമിതിയുടെ സെക്രട്ടറിയായി കണ്ണത്ത് നിയമി ക്കപ്പെട്ടു. 1975 -ൽ ചിക്കാഗോ സർവ്വകലാശാലയിൽ നിന്ന് സോഷ്യോളജി യിൽ എം.എ ബിരുദം നേടി.
1976 നംവംബർ 16 ന് ഫാ. കണ്ണത്തിൻ്റെ പ്രസംഗം വത്തിക്കാൻ റേഡിയോ പ്രക്ഷേപണം ചെയ്‌തു. POC യുടെ പ്രേഷിത പ്രവർത്തനങ്ങളെ കുറിച്ചായിരുന്നു പ്രക്ഷേപണം അടുത്ത ദിവസം “The Kerala Regional Seminar on The 1977 Synodal theme, iv*Catecheties in our Time held in the POC on 21, 22, 23 October 1976” എന്ന റിപ്പോർട്ട് പോൾ ആറാമൻ മാർപാപ്പയ്ക്കു സമർപ്പിച്ചു. പിന്നീട് ഈ റിപ്പോർട്ടിൻ്റെ 6000 കോപ്പികൾ അമേരിക്കയിലെ എല്ലാ കത്തോ ലിക്കാ സ്ഥാപനങ്ങൾക്കും അയച്ചു കൊടുക്കുകയും ചെയ്തു.
1977 ഡിസംബർ 13 ന് ബൈബിൾ പുതിയ നിയമത്തിൻ്റെ POC തർജ്ജ മയുടെ ഒരു ലക്ഷം കോപ്പികൾ പ്രസദ്ധീകൃതമായി. പഴയ നിയമവും ചേർന്ന സമ്പൂർണ്ണ POC ബൈബിൾ പ്രസിദ്ധീകൃതമായത് 1981 ഡിസംബറിലാണ്.
POC പ്രസിദ്ധീകരണമായ “താലത്ത്” 1978 ആയപ്പോഴേക്കും വളരെ ജനപ്രിയം നേടി. അക്കാലം കൊണ്ട് POC കേരളത്തിൽ നടക്കുന്ന, കത്തോ ലിക്കാ സഭയോടു ബന്ധപ്പെട്ട, എല്ലാ പ്രധാന സമ്മേളനങ്ങളുടെയും വേദി യായിക്കഴിഞ്ഞിരുന്നു.
1979 സെപ്തംബറിൽ ഫാ. കണ്ണാത്ത് അധികാരികളുടെ അനുമതി യോടെ ഉപരിപഠനത്തിനായി കാനഡായിലെ ടോറന്റോയിലേക്കു പോയി.
1979-1985 കാലത്ത് കാനഡയിലെ International federation of Catholic Univeristies സമ്മേളനത്തിൽ പങ്കെടുത്തു.
ഡോക്ടറൽ തീസിസ് സമർപ്പിച്ചതിനു ശേഷം ഫാ. കണ്ണത്ത് 1984 സെപ്തംബറിൽ കേരളത്തിലേക്കു മടങ്ങി. ഇവിടെ POC ഡയറക്‌ടറായി അധി കാരികൾ ഫാ. ജോർജ് ഈരത്തറ CMI യെ നിയമിച്ചിരുന്നതിനാൽ ഫാ. കണ്ണത്ത് കാനഡയിലേക്കു മടങ്ങി. അവിടെ പല ഇടവകകളിലും സേവനം അനുഷ്ഠിച്ചു. ഇപ്പോൾ പാർക്ക്ഹിൽ എന്ന സ്ഥലത്തെ സേക്രഡ് ഹാർട്ട് ഇടവകയിൽ സേവനം ചെയ്യുന്നു. കേരളത്തിൽ സഭയെ ആധുനികവൽക്ക രിക്കാനുള്ള നൂതനപദ്ധതികളുമായിട്ടാണ് ഇപ്പോൾ അദ്ദേഹം കേരളത്തിൽ എത്തിയിരിക്കുന്നത്. അതിനുവേണ്ടി വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വരുടെ നിരവധി കേൺഫ്രൻസുകൾ ഇതിനകം നടന്നുകഴിഞ്ഞു.
1984 ഒക്ടോബർ 10 ന് ഫാ. കണ്ണത്തിൻ്റെ ഡോക്‌ടറൽ ഡിഫൻസ് നടന്നു. (Doctor in Ministry എന്ന ഡോക്‌ടർ ബിരുദമാണ് അദ്ദേഹത്തിനു ലഭി ച്ചത്. “Mixed marriage and married life in cross cultural mitieu എന്നതായിരുന്നു പ്രബന്ധം.









Leave a Reply