Sathyadarsanam

കേരള സഭാപ്രതിഭകൾ-114 മിസ്സ്. റോസമ്മ ചാക്കോ

കേരള സഭാപ്രതിഭകൾ-114
മിസ്സ്. റോസമ്മ ചാക്കോ

ആദർശപൂർണ്ണമായ പൊതുപ്രവർത്തനത്തിലൂടെ ജനങ്ങളുടെ ആദരവ് നേടിയെടുത്ത മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും വൈസ്പ്രസിഡണ്ടും നിയമസഭാംഗവുമായിരുന്ന മിസ്സ്. റോസമ്മ ചാക്കോ കോട്ടയം ജില്ലയിൽ തോട്ടയ്ക്കാട് ഗ്രാമത്തിൽ 1930 ജൂലായ് 17-ാം തീയതി ജനിച്ചു. തോട്ടയ്ക്കാട്ടെ അതിപ്രശസ്തവും അതി പുരാതനവുമായ കൊണ്ടോടിക്കൽ തറവാട്ടിൽ ചാക്കോച്ചന്റെയും മറിയാമ്മ യുടെയും കനിഷ്ഠപുത്രിയായിരുന്നു റോസമ്മ. ബാല്യകാലവിദ്യാഭ്യാസം എടത്വായിലും (അമ്മവീട്) തോട്ടയ്ക്കാട് ഗവൺമെൻ്റ് സ്‌കൂളിലുമായിരുന്നു. മലയാളം ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെ മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിൽ സഹിത്യവിശാരദ് പരീക്ഷയും പാസ്സായി. റോസമ്മ യുടെ പിതാവ് ചാക്കോച്ചൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടു ത്തിരുന്നു. യോഗങ്ങൾക്കും പ്രകടനങ്ങൾക്കും പോകുമ്പോൾ റോസമ്മ യേയും കൂട്ടിക്കൊണ്ട് പോകുമായിരുന്നു. നേതാക്കൾക്ക് പലപ്പോഴും ഹാരാർ പ്പണം ചെയ്യുന്നത് കൊച്ചുകുട്ടിയായ റോസമ്മയായിരുന്നു. സർ.സി.പി. തിരു വിതാംകൂറിൽ ഭരണം നടത്തിയിരുന്ന കാലത്ത് സ്റ്റേറ്റ് കോൺഗ്രസ്സിനെയും അതിന്റെ പ്രവർത്തകരെയും വളരെയേറെ ദ്രോഹിച്ചിരുന്നു. കോൺഗ്രസ്സ് യോഗങ്ങൾ നിരോധിച്ചു. നിരോധനം ലംഘിച്ച് പുതുപ്പള്ളി കവലയിൽ യോഗം ചേർന്നു. പോലീസുകാർ വെടിവെച്ചപ്പോൾ ജനം നാലുപാടും ഓടി. ആ അവസരത്തിലും ഭയന്നോടാതെ ലക്ഷ്യപ്രാപ്‌തിക്കായി മുന്നോട്ട് നീങ്ങിയ പിതൃമുഖത്തുനിന്നുമാണ് റോസമ്മയിൽ സ്വതന്ത്രചിന്തയും സ്വരാജ്യസ്നേ ഹവും മൊട്ടിട്ട് വളർന്നത്. അങ്ങനെയാണ് 1954ൽ റോസമ്മ സജീവരാ ഷ്ട്രീയത്തിലേക്കിറങ്ങിയത്. കേരളത്തിൽ നടന്ന ആദ്യതിരഞ്ഞെടുപ്പിൽ പാർലമെൻ്റിലേക്ക് സി.പി. മാത്തനും, അസംബ്ലിയിലേക്ക് ശ്രീ.കെ.എം. കോരയും സ്ഥാനാർത്ഥികളായി. അവരുടെ തിരഞ്ഞെടുപ്പുപ്രചരണ യോഗ ങ്ങളിലാണ് റോസമ്മ ആദ്യം രാഷ്ട്രീയ പ്രസംഗം നടത്തിയത്. എല്ലായിട

ത്തുനിന്നും നല്ല പ്രോത്സാഹനമാണ് ലഭിച്ചത്. അക്കാലത്ത് സ്ത്രീകൾ പൊതുവേരാഷ്ട്രീയത്തിൽ പ്രവർത്തിക്കു ന്നില്ലായിരുന്നു. റോസമ്മ വളരെ ചെറുപ്പമായിരുന്നു. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതിനെ പലരും എതിർക്കുകയും വിവരം മാതാപിതാക്കളെ അറിയിക്കുകയും ചെയ്‌തു. പല വിവാഹാലോചനകളും ഇക്കാലത്തു വരു കയും ചെയ്തു‌. അപ്പോൾ റോസമ്മ തൻ്റെ നിലപാട് ദൃഢസ്വരത്തിൽ പ്രഖ്യാ പിച്ചു. “വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല.” അവളുടെ ഇഷ്ടത്തിന്ഞാൻ വിടുന്നു പിതാവ് ചാക്കോച്ചന്റെ മറുപടി അതായിരുന്നു.

1954 മുതൽ സജീവരാഷ്ട്രീയത്തിലിറങ്ങിയ റോസമ്മ നന്നായി പ്രസം ഗിക്കുമായിരുന്നു. നാട്ടിലുടനീളം റോസമ്മയെ പ്രസംഗിക്കാൻ ക്ഷണിച്ചിരുന്നു. ദൂരസ്ഥലങ്ങളിൽ പോകുമ്പോൾ പിതാവ് കൂട്ടിന് പോവുകയും ചെയ്തിരുന്നു. പിതാവ് പ്രസംഗത്തിന്റെ കുറ്റങ്ങളും കുറവുകളും ചൂണ്ടികാണിക്കുന്നത് കൂടു തൽ പ്രോത്സാഹജനകമായി. 1954 ൽ കെ.പി.സി.സി. യിലേക്ക് നോമിനേറ്റ് ചെയ്തു. രണ്ടുവർഷം കഴിഞ്ഞ് നടന്ന കെ.പി.സി.സി.യിലേക്കുള്ള തിരഞ്ഞെ ടുപ്പിൽ റോസമ്മ മത്സരിക്കുകയും ഒരു പ്രാവശ്യമൊഴികെ മറ്റെല്ലാസന്ദർഭ ങ്ങളിലും വിജയിക്കുകയും ചെയ്തു.

1957ൽ അധികാരമേറ്റെടുത്ത കമ്മ്യൂണിസ്റ്റ് സർക്കാരിൻ്റെ ദുർഭരണത്തി നെതിരെ നടന്ന വിമോചനസമരത്തിൽ സജീവമായി നേതൃത്വം നൽകി. 1960 ൽ കെ.പി.സി.സി. വൈസ്പ്രസിഡണ്ടായി റോസമ്മ ഏകകണ്ഠമായി തിരഞ്ഞെ ടുക്കപ്പെട്ടു. സി.കെ. ഗോവിന്ദൻ നായരായിരുന്നു പ്രസിഡണ്ട്. 1964 ൽ കേരളാ കോൺഗ്രസ്സ് രൂപീകരണത്തോടെ അനേകർ കോൺഗ്രസ്സ് വിട്ടുപോയി. ആ സന്ദർഭത്തിൽ പുതുപ്പള്ളി നിയോജകമണ്‌ഡലം കമ്മറ്റിയുടെ ചുമതല റോസ മ്മയെയാണ് ഏല്പ്പിച്ചത്. പുതുപ്പള്ളി മണ്ഡ‌ലത്തിലെ എല്ലാ വീടുകളും സന്ദർശിച്ച് പദയാത്രനടത്തി അനേകം യുവാക്കളെ കോൺഗ്രസ്സിലേക്ക് ചേർക്കു ന്നതിന് റോസമ്മയ്ക്ക് സാധിച്ചു. 1961 മുതൽ ഇക്കാലവരെ കെ.പി.സി.സി. യുടെ ഉന്നതതലങ്ങളിൽ പ്രവർത്തിക്കുവാൻ സാധിച്ചിട്ടുണ്ട്.

1987 ലെ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽനിന്നും നിയമസ ഭയിലേക്കു മത്സരിച്ചു. തങ്കമണിയിലെ പോലീസ്‌മർദനവും വെടിവയ്പും മറ്റും കാരണം ജനങ്ങൾ കോൺഗ്രസ്സിനോട് വളരെ അകന്ന് കഴിഞ്ഞിരു ന്നു. തോൽക്കുന്ന സ്ഥാനാർത്ഥിയാണ് ഇടുക്കിയിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയെന്ന് പലരും, പത്രക്കാരും വിലയിരുത്തി. എങ്കിലും എല്ലാ വരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 1500 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ റോസമ്മ വൻവിജയം നേടി. തുടർന്നുള്ള പ്രവർത്തനങ്ങൾ മലയോരകർഷ കരുടെ ഹൃദയം കവരാൻ ഇടനൽകി. 1991 ലെ തിരഞ്ഞെടുപ്പിൽ ഇടുക്കി യിൽ മൽസരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിച്ചത്. എന്നാൽ കോൺഗ്രസ്സ് നേതൃത്വം ഇടുക്കിയിൽ നിന്നും മാറ്റി ചാലക്കുടി മണ്ഡലത്തിൽ മത്സരി ക്കാൻ ആവശ്യപ്പെട്ടു. 1991-ന് മുൻപ് നടന്ന മൂന്നു തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് ജയിച്ച ചാലക്കുടിയിൽ റോസമ്മയെ നിർത്തിയപ്പോൾ വിജയ സാദ്ധ്യതയില്ലെന്ന് പലരും കണക്ക് കൂട്ടി. എന്നാൽ റോസമ്മ ചാക്കോയുടെ പ്രവർത്തന ശൈലി വോട്ടർമാരെ ആകർഷിക്കുകയും 7000 വോട്ടുകളുടെ ഭൂരിപക്ഷം നേടി ചാലക്കുടിയിൽ വിജയിക്കുകയും ചെയ്തു. എൽ. ഡി.എ ഫിൽ നിന്ന് ചാലക്കുടി വീണ്ടെടുത്ത റോസമ്മ ചാക്കോ ചാലക്കുടിയുടെ നാനാവിധമായ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ചു. പിന്നീട് നടന്ന തിര ഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്നും റോസമ്മയെ മാറ്റി മണലൂരിൽസ്ഥാനാർത്ഥിയാക്കി. അവിടെയും അത്ഭുതകരമായി വിജയിക്കാൻ അവർക്ക് സാധിച്ചു. 2001-ൽ നടന്ന തിരഞ്ഞെടുപ്പിൽ നിന്നും റോസമ്മ സ്വയം പിൻമാ റുകയും യുവാക്കൾക്ക് നേതൃത്വത്തിൽ വരാൻ സൗകര്യം ഒരുക്കുകയും ചെയ്തു. ഇന്നും സജീവ രാഷ്ട്രീയത്തിൽ നിൽക്കുന്ന റോസമ്മ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.

2002 സെപ്റ്റംബറിൽ സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡിൻ്റെ അദ്ധ്യക്ഷയായി സർക്കാർ നിയമിച്ചു. 1958-ലാണ് സാമൂഹ്യക്ഷേമ പ്രവർത്ത നങ്ങൾ എൻ.ഇ.എസ്സ് ബ്ലോക്കുകളിലൂടെ ആരംഭം കുറിച്ചത്. ആ കാലങ്ങ ളിൽ കോട്ടയം ഇടുക്കി പ്രദേശങ്ങളിലെ വനിതകളെ വിളിച്ച് ചേർത്ത് വിക സന രംഗങ്ങളിൽ അവരുടെ കഴിവുകൾ വിനിയോഗിക്കുവാൻ ശ്രമിച്ചു. വനിതാ സംഘങ്ങളുടെ ഒരു ശൃംഖല തന്നെ കെട്ടിപ്പെടുത്തു. ബ്ലോക്കു തല ങ്ങളിൽ വനിതാ സമ്മേളനങ്ങൾ രൂപീകരിച്ചു. ബ്ലോക്കു തല യൂണിയൻ സംഘടിപ്പിക്കുകയും അതിന്റെ പ്രസിഡണ്ടായി റോസമ്മ തിരഞ്ഞെടുക്ക പ്പെടുകയും ചെയ്തു. കേരളത്തിൽ വീട്ടമ്മമാരെ സംഘടിപ്പിച്ചു കൊണ്ട് കലാ കായിക മത്സരങ്ങൾ ആദ്യമായി സംഘടിപ്പിച്ചതും റോസമ്മയാണ്. ജില്ലാ തലത്തിൽ തന്നെ മഹിളാ സമാജ യൂണിയൻ രൂപീകരിക്കുകയും ജില്ലാ തല മത്സരങ്ങൾ നടത്തി ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്‌തു. ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന തല ത്തിലും കമ്മിറ്റികളായി. സ്ത്രീ ശാക്തീകരണത്തിൻ ആക്കം കൂട്ടുവാൻ റോസമ്മയുടെ ഈ വിധമുള്ള പ്രവർത്തനങ്ങൾ സഹായകരമായി.

രാഷ്ട്രീയപ്രവർത്തകയാണെങ്കിലും മതപരമായ കാര്യങ്ങളിലും റോസമ്മ സജീവമായി ചെറുപ്പം മുതലേ പ്രവർത്തിച്ചിരുന്നു. ചെറുപുഷ്‌പ മിഷൻലീഗിൻ്റെ പ്രവർത്തനങ്ങളിൽ മാലിപ്പറമ്പിലച്ചനോടും പി.സി. അബ്രാഹം പല്ലാട്ടുകുന്നനോടും എൻ.എം. സ്‌കറിയ ഈന്തുംപ്ലാക്കനോടു മൊപ്പം റോസമ്മ ചാക്കോ പ്രവർത്തിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി, കോതമംഗലം, കോട്ടയം, പാലാ എന്നീ രൂപതകളിലെ പ്രധാനപ്പെട്ട ഇടവകകളിൽ സംഘ ടനാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്‌തു. മിഷൻ ലീഗിന്റെ വൈസ്പ്രസിഡണ്ട് എന്ന നിലയിലും റോസമ്മ സ്‌തുത്യർഹമായ സേവനം കാഴ്ചവച്ചു. മിഷൻലീഗിൻ്റെ പ്രവർത്തനം ആരംഭിച്ചതോടെ ദൈവവിളി കൾ പതിന്മടങ്ങ് വർദ്ധിച്ചു. അതിൽ സഹകരിച്ച് പ്രവർത്തിക്കാൻ സ്വാധിച്ച് തിൽ അഭിമാനം കൊള്ളുന്ന ഒരു സാമൂഹ്യപ്രവർത്തകയാണ് റോസമ്മ ചാക്കോ.

കെ.പി.സി.സി. വൈസ്പ്രസിഡണ്ട്, ജനറൽസെക്രട്ടറി, സംസ്ഥാനമ ഹിളാ കോൺഗ്രസ്സ് പ്രസിഡണ്ട്, സെക്രട്ടറി എന്നീ ചുമതലകൾ മാസത്ത വഹിച്ചിട്ടുണ്ട്.

നിയമസഭാകമ്മറ്റികളിൽ പബ്ലിക് അണ്ടർ ടേക്കിംഗ കമ്മിറ്റിയിലും എസ്റ്റിമേറ്റ് കമ്മിറ്റിയിലും, ലൈബ്രറി കമ്മറ്റിയിലും റോസമ്മ അംഗമായിവിലപ്പെട്ട സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട്. വനിതാ – ശിശുക്ഷേമസമിതിയുടെ (Committee for the welfare of women and children) കമ്മറ്റിയിലും റോസമ്മ അംഗമാ യിരുന്നു. ആ കമ്മറ്റിയുടെ അദ്ധ്യക്ഷയായും പ്രവർത്തിക്കുവാൻ റോസമ്മക്ക് അവസരം ലഭിച്ചു. വേദനയും യാതനയും അവഗണനയും എല്ലാം സഹിച്ചു കൊണ്ട് പ്രതികരിക്കാൻ കഴിയാതെ കഴിഞ്ഞിരുന്ന സ്ത്രീകൾക്ക് പരാതിപറ യാനും അതിന് പരിഹാരം കണ്ടെത്തുവാനും ഈ സമിതി ഉപകരിച്ചിട്ടുണ്ട്. ജില്ലാതലങ്ങളിൽ വകുപ്പുതല ഉദ്യോഗസ്ഥരെയും പോലീസ് മേധാവികളെയും ജില്ലാതലസമിതികളിൽ വിളിച്ചുവരുത്തി സ്ത്രീകളുടെ പരാതികൾക്ക് സത്വര പരിഗണന ഉണ്ടാക്കാനും ഈ സമിതിക്ക് കഴിഞ്ഞുവെന്നത് പ്രത്യേകം ശ്രദ്ധേ യമാണ്. ഇൻഡ്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ കോട്ടയം ജില്ലാകമ്മറ്റി യിൽ അനേകവർഷം എക്സിക്യൂട്ടീവ് അംഗമായിരുന്ന റോസമ്മ ജില്ലാ വൈസ്പ്രസിഡണ്ടായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

തോട്ടയ്ക്കാട് സർവീസ് സഹകരണസംഘം പ്രസിഡണ്ടായി 4 വർഷം റോസമ്മ പ്രവർത്തിക്കുകയുണ്ടായി. ഇന്നും സജീവ പ്രവർത്തനത്തിലാണ് റോസമ്മ.

Leave a Reply

Your email address will not be published. Required fields are marked *