കേരള സഭാപ്രതിഭകൾ-111
മദർ മെറീന സി.ടി.സി
കോൺഗ്രഗേഷൻ ഓഫ് തെരേസിയൻ കാർമ്മ ലൈററ്സ് എന്ന സന്യാസസഭയുടെ സുപ്പീരിയർ ജനറ ലായി ഒരു വ്യാഴവട്ടക്കാലം പ്രവർത്തിച്ച് സഭയുടെ വളർച്ചയിൽ നിർണ്ണാ യകമായ പങ്കുവഹിച്ച മദർ മെറീന സി.ടി.സി, വൈപ്പിൻകരയിലെ കർത്തേടം ഗ്രാമത്തിൽ ചക്കാലക്കൽ കുടുംബത്തിൽ അഗസ്റ്റിൻ്റെയും എലിസബത്തി ന്റെയും മകളായി 1930-ാമാണ്ട് മെയ് മാസം 29-ാം തീയതി ജനിച്ചു. സെന്റ് ജോർജ് എൽ.പി.എസ്സ് കർത്തേടം, ഗവൺമെന്റ് സ്കൂൾ എളകുന്ന പുഴ, ലിറ്റിൽ ഫ്ളവർ കോൺവെൻ്റ് ഹൈസ്‌കൂൾ ഞാറയ്ക്കൽ, ഗവൺമെന്റ് ട്രെയിനിംഗ് സ്‌കൂൾ ആനപ്പാറ തൃശൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ചെറുപ്പം മുതൽ ആദ്ധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധചെലുത്തി വളർന്ന മദർ മെറീനായുടെ ജ്ഞാനസ്‌നാനപേര് കൊച്ചുത്രേസ്യാ എന്നായിരുന്നു. കൊച്ചുത്രേസ്യാ 1950 ൽ കോൺഗ്രഗേഷൻ ഓഫ് തെരേസിയൻ കാർമ്മലൈററ്സ് (Congregation of Teresian Carmelites) എന്ന സന്യാസസഭയിൽ ചേർന്നു. 1951 നവംബർ 28-ാം തീയതി വ്രതവാഗ്‌ദാനം ചെയ്‌ത് സി.മെറീന എന്ന പേര് സ്വീകരിച്ചു. ചാത്യാത്ത് മൗണ്ട്കാർമ്മൽ സ്‌കൂളിൽ 21 വർഷം അദ്ധ്യാപികയായി ജോലി നോക്കി. മദർ നലം തികഞ്ഞ ഒരു അദ്ധ്യാപി കയായിരുന്നു. റോമിലെ റെജിന മൂന്തിയിൽ സിസ്റ്റർ ഉപരിപഠനം നടത്തി.
സ്കൂളിലെ അദ്ധ്യാപനത്തോടൊപ്പം സഭയിലെ ചെറുതും വലുതുമായ ജോലികൾ വളരെ ഭംഗിയായി ചെയ്തിരുന്നു. ചത്യാത്ത് മൗണ്ട് കാർമ്മൽ കോൺവെന്റ് സുപ്പീരിയർ എന്ന നിലയിൽ പ്രവർത്തിച്ച സിസ്റ്റർ മെറീന സന്യാസ അർത്ഥിനികളുടെ പരിശീലനം സ്‌തുത്യർഹമാംവിധം നിർവ്വ ഹിക്കുകയും യുവതികളെ പക്വമായി വളർത്തി സഭയ്ക്കു നൽകുകയും ചെയ്തു. 1974 മുതൽ 1988 വരെ 14 വർഷം ജർമ്മനിയിൽ കോൺവെന്റ് സുപ്പീരിയർ ആയി സേവനം അനുഷ്‌ഠിച്ചു. ഇക്കാലഘട്ടത്തിൽ ജർമ്മനിയിൽ നാലുകോൺവെന്റുകളും ഇററലിയിൽ മൂന്നു കോൺവെൻ്റുകളും സ്ഥാപിച്ചു.സി.ടി.സി സഭയുടെ വളർച്ചയിൽ നിർണ്ണായകമായ പങ്കുവഹിക്കാൻ സി.മെറീനയ്ക്ക് സാധിച്ചു. ജർമ്മനിയിൽ നിന്നും തിരിച്ചെത്തിയ സി.മെറീനാ യെ സഭയുടെ സുപ്പീരിയർ ജനറലായി 1988 ൽ തിരഞ്ഞെടുത്തു. പന്ത്രണ്ടു വർഷം ആ ജോലി നിർവ്വഹിച്ചു. ഈ കാലഘട്ടത്തിൽ കേരളത്തിൽ പ്രശ സ്‌തമായ നിലയിൽ പ്രവർത്തിച്ചുവരുന്ന സെൻ്റ് സേവിയേഴ്‌സ് കോളേജിന്റെ മാനേജർ കൂടിയായിരുന്നു. സിസ്റ്റർ സുപ്പീരിയർ ജനറലായി പ്രവർത്തിച്ച കാലഘട്ടം സഭയെ സംബന്‌ധിച്ചിടത്തോളം വളർച്ചയുടെ കാലഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. പി.എസ്സ്. മിഷൻ ഹോസ്‌പിററൽ (Perpectual succour Mission Hospital) സി.ടി.സി. സഭയെ ഏല്‌പിക്കപ്പെടുന്നത് ഈ കാല യളവിലാണ്. എറണാകുളത്തെ പ്രമുഖ ആതുരാലയങ്ങളിൽ ഒന്നായി ഇത് വളർന്നുകഴിഞ്ഞു. സഭയുടെ ചൈതന്യം കൂടുതലായി ജനമദ്ധ്യത്തിലെത്തി ക്കുവാനും സഭയെ ആഗോളവ്യാപകമാക്കുവാനും സി.മെറീന വളരെയധികം ശ്രമിച്ചു. ഇതിനായി ആധുനിക ഇലകട്രോണിക് മീഡിയവരെ ഈ കാലഘ ട്ടത്തിൽ പ്രയോജപ്പെടുത്തുകയുണ്ടായി. സഭാചരിത്രം സവിസ്‌തരം പ്രതി പാദിക്കുന്ന കെടാവിളക്ക് എന്ന ഡോക്കുമെൻ്ററി ഈ ലക്ഷ്യത്തോടെ നിർമ്മി ച്ചതാണ്. സഭാസ്ഥാപകരുടെ ചരിത്രങ്ങളും ഈ കാലയളവിൽ ഗ്രന്ഥരൂപ ത്തിലാക്കപ്പെട്ടു. സഭയുടെ ജീവൻ പ്രാർത്ഥനയിലാണെന്ന് മനസ്സിലാക്കിയ മദർ ഇടപ്പള്ളിയിൽ നിന്നും പ്രാർത്ഥനാമന്ദിരം അയിരൂരിലേക്ക് മാറ്റി സ്ഥാപിച്ചു. സഭാംഗങ്ങൾക്ക് ഏകാന്തമായി പ്രാർത്ഥിക്കുവാൻ ഇത് കൂടുതൽ സഹായകരമായി. സഭാസ്ഥാപകരുടെ ചൈതന്യം ഒട്ടുംകുറയാതെ കാത്തുസൂക്ഷിക്കുവാൻ അവരുടെ പൂജ്യാവശിഷ്ടങ്ങൾ ഉൾക്കൊള്ളുന്ന ശവകുടീരം നവീകരിച്ച് അഭിരാമിയായൊരു സ്‌മൃതിമന്ദിരം അവിടെ പണി കഴിപ്പിച്ചു. പലദേശക്കാരും, ഭാഷക്കാരുമായ സഭയിലെ ഇളംതലമുറക്ക് സഭാപഠനം നടത്തുന്നതിന് പറ്റിയ ഒരു ഭവനം ബാംഗ്ളൂരിൽ പണികഴി പ്പിക്കുന്നതിനും സിസ്റ്റർ ശ്രമിച്ച് വിജയിപ്പിച്ചു. വി. അമ്മ ത്രേസ്യായേപ്പോലെ തന്നെ വി. യൗസേപ്പ് പിതാവിനോട് പ്രത്യേകഭക്‌തിയും സിസ്റ്റർ മദറിനുണ്ട്. ദൈവവിളികൾ വളർത്തുന്നതിന് മദറിൻ്റെ ജീവിതം ഏവർക്കും മാതൃക യാണ്. ആഴമേറിയ പ്രാർത്ഥനാജീവിതവും സഹോദരസ്നേഹവും മദറിനെ ദൈവത്തിലേക്കും മനുഷ്യരിലേക്കും അടുപ്പിച്ചു. ഏറെറടുത്തിരിക്കുന്ന വലി യ നിയോഗം അതിൻ്റെ പൂർണ്ണതയിൽ എത്തിക്കാനും അതുവഴി ഏവർക്കും യേശുവിനെ കാണിച്ചുകൊടുക്കുവാനും മദർ മെറീനക്കു സാധിച്ചു. ഉത്തമ യായ ഒരു കർമ്മലീത്താ സഹോദരി, ഏവർക്കും മാതൃകയായ ഒരമ്മ, എല്ലാ വരെയും സ്നേഹിക്കുന്ന ഒരു സഹോദരി അതാണ് മദർ മെറീന. കഠിനാ ദ്ധ്വാനിയും സേവനതല്‌പരയുമായ മദർ മെറീന എഴുപത്തിയഞ്ചാംവയ സ്സിലും പി.എസ്സ്. ഹോസ്‌പിററലിൻറെ ഡയറക്‌ടറായി സേവനം അനുഷ്ഠി ക്കുന്നു. സമൂഹത്തെയും ആതുരാലയത്തെയും ബന്‌ധിപ്പിക്കുന്ന ഒരു കണ്ണി യായി മദർ നിലകൊള്ളുന്നു. തൻ്റെ പ്രവർത്തനങ്ങളിൽ സാധുജനങ്ങളോട് ഐക്യദാർഢ്യം പുലർത്തുന്ന മദർ നിരവധി സാമൂഹിക പ്രസ്ഥാനങ്ങളുമായി ബന്‌ധപ്പെട്ട് പ്രവർത്തിക്കുന്നു. നാടിനും നാട്ടാർക്കും പ്രിയങ്കരിയായ മദർ വിശ്രമമില്ലാതെ ഇന്നും ഉത്തരവാദിത്വമേറിയ ജോലികൾ നിർവ്വഹിക്കുന്നു.









Leave a Reply