Sathyadarsanam

കേരള സഭാപ്രതിഭകൾ-110 ജെറി അമൽദേവ്

കേരള സഭാപ്രതിഭകൾ-110
ജെറി അമൽദേവ്

പ്രമുഖ സംഗീത സംവിധായകനായ ജെറി അമൽ ദേവ് ഫോർട്ട്കൊച്ചിക്കു സമീപമുള്ള നസ്രത്തു ഗ്രാമ ത്തിൽ വെളിപ്പറമ്പിൽ തറവാട്ടിൽ ഔസോ വൈദ്യർ- മേരി(എറണാകുളം മുഞ്ഞപ്പള്ളി കുടുംബാംഗം) ദമ്പതികളുടെ മകനായി 1930 ഏപ്രിൽ 15-ന് ജനിച്ചു. സെന്റ് ആൽബർട്ട്സ് സ്കൂ‌ളിൽ നിന്നും ഹൈസ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കിയ ജെറി, മദ്ധ്യപ്രദേശിലെ ഇൻഡോർ ഹോൾക്കർ കോളേ ജിൽ ചേർന്ന് പഠിക്കുകയും ബി. എ ഡിഗ്രി കരസ്ഥമാക്കുകയും ചെയ്തു. പുരോഹിതനാകാൻ വേണ്ടി പൂനായിലെ പേപ്പൽ സെമിനാരിയിൽ ചേർന്ന് പഠിച്ച് ഫിലോസഫിയിൽ Bph ഡിഗ്രി കരസ്ഥമാക്കി. രണ്ടു വർഷം അതേ കോളേജിൽ തന്നെ തിയോളജിയും പഠിച്ചു.

ചലച്ചിത്ര സംഗീത സാർവ്വഭൗമനായ നൗഷാദ് അലിയോടൊപ്പം ബോംബെയിൽ 1964 മുതൽ 1969 വരെ പ്രവർത്തിക്കുകയുണ്ടായി. അദ്ദേഹ ത്തിന്റെ കീഴിൽ പല സംഗീത പരിശീലനങ്ങളും നേടി. സ്റ്റുഡിയോ റിക്കാർഡിംഗിന് ആവശ്യമായ സാങ്കേതിക കാര്യങ്ങൾ, ഓർക്കസ്ട്രയെ കൈകാര്യം ചെയ്യുകയും നയിക്കുകയും ചെയ്യുന്ന വിവരങ്ങൾ, എല്ലാം പരി ശീലിച്ചു. മ്യൂസിക്ക് നൊട്ടേഷൻ മുൻകൂട്ടി തയ്യാറാക്കി സ്റ്റുഡിയോയിൽപോവുക, ഹൈ, മിഡിൽ, ലോ ഫ്രീക്വൻസി (Frequency) എങ്ങനെ പാട്ടിലുട നീളം മെയ്ൻയിൻ ചെയ്യണം, പ്ലേ ബാക്ക് സിംഗേഴ്‌സിനെ എങ്ങനെ പാട്ടു പഠിപ്പിക്കണം, ഉറുദു ഭാഷയുടെ ഫൈനർ പോയിൻ്റ്സ്, ഉർദ്ദു പോയറ്ററി യിലെ പ്രത്യേകതകളും ജാതികളും ഏവ, സിനിമയ്ക്കു വേണ്ട കോറസിനെ (Chorus) എങ്ങനെ നയിക്കണം, തബലയുടെ നടകൾ സിലക്‌ട് ചെയ്യുക, ബൻദീഷ്കളും, ആമറ്റുകളും, മുത്തായിപ്പുകളും വേണ്ട വിധം വേണ്ട സ്ഥാന ങ്ങളിൽ നിശ്ചയിക്കുക, റീഡിംഗിന് ഏതുതരം മൈക്രോഫോൺസ് വേണം. (Voice & Violon, Viole, Cello, Double Bass , Brass Instruments, Santur-നും സിതാറിനും പിന്നെ Flute-നും ഗിത്താറിനും മറ്റും ഏതുതരം വേണം). അവ എപ്രകാരം ഓരോ ഉപകരണത്തിനും വെച്ചുകൊടുക്കണം, പിന്നെ റിക്കാർഡിംഗ് എഞ്ചിനിയറുടെ കൂടെയിരുന്ന് ഓരോ ഉപകരണത്തി ന്റേയും ശരിയായ ട്യൂൺ നിശ്ചയിച്ച് ഉറപ്പിക്കുക, അങ്ങനെ അനവധി കാര്യ ങ്ങൾ പഠിക്കാൻ ശ്രമിച്ചു. ഇതിനേക്കാളുപരിയായി ജറി മനസ്സിലാക്കിയ മറ്റൊരു കാര്യം കൂടിയുണ്ട്. റ്റ്യൂൺ ഇടുന്നതിനുമുൻപ് കവിയോടൊപ്പം ഇരുന്ന് വൃത്താനുസൃതമായി പാട്ടിൻ്റെ വരികൾ രചിക്കുകയെന്നതാണ്. പത്ത് പതി നഞ്ച് ദിവസങ്ങൾ ചിലവഴിച്ചാണ് നൗഷാദും ഷക്കീൽ ബദായൂനിയും കൂടി നാലു മിനിട്ടു നീളുന്ന ഒരു പാട്ടിൻ്റെ പന്ത്രണ്ടോ പതിനാറോ വരികൾ എഴു തിയിരുന്നത്. പഴയ പാട്ടുകളുടെ ആയുർദൈർഘ്യത്തിന് പ്രധാനകാരണം ഇതായിരുന്നു. ഇതൊക്കെയായിരുന്നുവെങ്കിലും പാശ്ചാത്യ സംഗീതത്തിൽ കൂടുതൽ അവഗാഹം വേണം എന്ന ചിന്തയിൽ അമേരിക്കയിലേക്ക് പോയി.

അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ സേവ്യർ യൂണിവേഴ്‌സിറ്റി യിൽ നിന്നും ബാച്ചിലർ ഓഫ് മ്യൂസിക്ക് ബിരുദം നേടി(1971-ൽ). ന്യൂയോർക്കിലെ ഇത്തക്ക എന്ന ടൗണിലെ കോർണൽ യൂണിവേഴ്‌സിറ്റി യിൽ നിന്നും ഫൈൻ ആർട്‌സ് ഇൻ മ്യൂസിക്ക് കോംപൊസിഷൻ ആന്റ് മ്യൂസിക്കോളജിയിൽ 1975-ൽ മാസ്റ്റർ ബിരുദം നേടി. ബാച്ചലർ ഓഫ് മ്യൂസിക്ക് (B.M) കിട്ടാൻ മ്യൂസിക്കൽ തിയറി, മ്യൂസിക്ക് ഹിസ്റ്ററി, മ്യൂസിക്ക് അനാലി സിസ്, ഓർക്കസ്ട്രേഷൻ, കൗണ്ടർ പോയന്റ്റ് (ഒരേ സമയം മൂന്ന് നാലു ട്യൂണുകളെ സമന്വയിപ്പിക്കുന്നത്) ഓർക്കസ്ട്രൽ കണ്ടക്ടിംഗ്, കോറൽ കണ്ട ക്ടിംഗ്, പിയാനോ റിസിറ്റൽ(PIANO RECITAL), പാർട്ടിസിപ്പേഷൻ സ്പെഷ്യ ലൈസ്‌ഡ് കോറസ്, എന്നീ വിഷയങ്ങൾ നാലു വർഷത്തിനു പകരം രണ്ടു വർഷം കൊണ്ട് പഠിച്ചു തീർന്നതിനാൽ ഉടൻ ഡിഗ്രി കിട്ടി. കോറൽ യൂണി വേഴ്സിറ്റിയിൽ കോമ്പോസിഷൻ (Composition), മ്യൂസിക്കോളജി(Musicology) എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നതോടൊപ്പം Class room teaching രണ്ടു വർഷം ചെയ്തു. അമേരിക്കയിലെ സമുന്നതമായ പത്ത് യൂണിവേ ഴ്സിറ്റികളിൽ ഒന്നാണ് കോർവെൽ. ന്യൂയോർക്ക് സിറ്റിയിലെ പ്രഗത്ഭരായ യഹൂദർ പഠിക്കുന്നിടത്ത് നല്ല കോമ്പറ്റീഷൻ നേരിട്ടു. മാസ്റ്റേഴ്‌സ് ഡിഗ്രി നാലു വർഷം കൊണ്ട് പൂർത്തിയാക്കി ഈ ബിരുദത്തിനാസ്‌പദമായ തീസസിന് രണ്ടു ഭാഗങ്ങളാണുണ്ടാ യിരുന്നത്. ഒന്ന് Class room teaching A GAT tow a small Orchestra രണ്ട് Roumenian Folk Dances of Beta Bartok- a study തദാനന്തരം ന്യൂയോർക്കിലെ ഫ്ളഷിംങ്ങി ലുള്ള ക്വീസ് കോളേജിൽ മ്യൂസിക്ക് ഇൻസ്ട്രക്‌ടറായി ജോലി നോക്കി.

1980-ൽ ജെറി നാട്ടിൽ വന്ന് പൂഞ്ഞാർ ഈന്തുംപ്ലാക്കൽ കുടുംബാം ഗമായ ജോളിയെ വിവാഹം കഴിച്ചു. എം.എസ്സ്.സി ബോട്ടണി ഡിഗ്രി ജോളി ക്ക് ലഭിച്ചിട്ടുണ്ട്. 1980-ൽ നവോദയയുടെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ച് സംസ്ഥാന പുരസ്‌കാരം നേടി. മഞ്ഞ ണിക്കൊമ്പിൽ, മിഴിയോരം, ആയിരംകണ്ണുമായി, കണ്ണോട് കണ്ണോരം, ആളൊ രുങ്ങി അരങ്ങൊരുങ്ങി തുടങ്ങിയ ശ്രദ്ധേയങ്ങളായ ഗാനങ്ങൾ ജെറിയുടേ താണ്. 1985-ൽ അപരാഹ്നത്തിൻ്റെ സംഗീതത്തിന് സംസ്ഥാന പുരസ്കാരം വീണ്ടും ലഭിച്ചു. 1990-ൽ കഴകത്തിനും അവാർഡ് ലഭിക്കുകയുണ്ടായി. എറ ണാകുളത്തെ സി. എ. സിയുടെ പ്രിൻസിപ്പളായി സേവനം അനുഷ്ഠിച്ചി ട്ടുള്ള ജെറി അമൽദേവ് ആണ് സംഗീത സംവിധാന രംഗത്ത് ഇലക്ട്രോ ണിക് തരംഗം ആദ്യമായി ഉയർത്തിയത്. ക്രിസ്‌ത്യൻ ഗാനങ്ങളും കാത്ത ലിക്ക് ലിറ്റർജിക്കൽ ഗാനങ്ങളും സംവിധാനം ചെയ്യുന്നതിലും രണ്ടു ദശാ ബ്ദക്കാലമായി ജെറി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു.

ഇതിനകം 70 സിനിമകൾ സംവിധാനം ചെയ്‌തു. 35 എണ്ണം പുറത്തി റങ്ങി. അഞ്ചെണ്ണം നോട്ടീസബൾ ആയി. മറ്റു ചില ചിത്രങ്ങളിൽ ചിലത് താഴെ പറയുന്നവയാണ്. ധന്യ, കാട്ടുപോത്ത്, ഒരു വിളിപ്പാടകലെ, സ്വപ്ന ലോകം, ഉദയം പടിഞ്ഞാറ്, എന്നെന്നും കണ്ണേട്ടൻ്റെ, അദ്ധ്യായം ഒന്നു മുതൽ, കൂടും തേടി, പുന്നാരം ചൊല്ലി ചൊല്ലി, സന്മനസ്സുള്ളവർക്ക് സമാധാനം, സീൻ നമ്പർ സെവൻ, ഒപ്പം ഒപ്പത്തിനൊപ്പം, സ്നേഹതീരം, ബാംഗ്ലൂർ നോർത്ത്, തേവലക്കര പഞ്ചായത്ത്, ആദ്യ പാപം, സുനിൽ വയസ്സ് 20, അടു ക്കാനെന്തെളുപ്പം തുടങ്ങിയവയാണ്.

ദേവാലയ സംഗീതത്തിൽ നീണ്ട വർഷങ്ങളുടെ പരിചയം ജെറി അമൽ ദേവിനുണ്ട്. ഗ്രെഗോറിയൻ ചാൻ്റിൽ അതോറട്ടിയാണദ്ദേഹം. ആരാധന ക്രമ സംഗീതത്തിൽ അഗാധ പണ്ഡ‌ിതനാണ് ജെറി. എല്ലാവർക്കും പാടാവുന്ന പാട്ടുകൾ ട്യൂൺ ചെയ്യാനുള്ള മികവ് ജെറിയുടെ പ്രത്യേകതയാണ്. ടീച്ചിം ഗിൽ സ്പെഷ്യലിസ്റ്റായ ജെറി 400-ഓളം Choirs കണ്ടക്ട് ചെയ്‌തിട്ടുണ്ട്. The Singing Christmas tree, The Singing Cross എന്ന പുതു കാൽവെയ്പ്പുകളുടെ മുഖ്യ സംഗീത ശില്‌പി, അനേകം കാസറ്റുകളുടെ സംഗീത സംവിധായ കൻ എന്നീ നിലകളിലെല്ലാം അദ്ദേഹം മായാത്ത വ്യക്തി മുദ്ര പതിപ്പിച്ചിട്ടു ണ്ട്. നാടോടിപ്പാട്ടുകൾ, ആർദ്രഗീതങ്ങൾ, ഗാനോൽസവം, കരിസ്മാറ്റിക് ഗാന ങ്ങൾ ഇങ്ങനെ പലതും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. മദ്രാസിലെ സെൻ്റ് തോമസ് ഓർത്തോഡോക്‌സ് കത്തീഡൽ ക്വയറിന്റെ സംയോജക നായ ജെറി, ഐ. പി. ആർ. എസ്സ് മെമ്പർ കൂടിയാണ്. കാത്തലിക് ക്വയർമാസ്റ്റേഴ്‌സ് ഇന്റർ നാഷണൽ സെക്രട്ടറിയും കൂടിയാണദ്ദേഹം.

ജെറി രചിച്ച രാജാസ് ഫോർ പിയാനോ എന്ന ഗ്രന്ഥം യു. എസ്സ്. എയിലെ പ്രിൻസ് ടൗണിൽ നിന്നും ആണ് പ്രസിദ്ധീകരിച്ചത്. 2004-ൽ ആസ്ട്രിയായിലെ വിയന്നായിൽ ഗ്രെഗോറിയൻ ചാൻ്റിൽ എന്ന വിഷ യത്തെപ്പറ്റി ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി.

ജെറി അമൽദേവിന് കെ. സി .ബി. സി യുടെ അവാർഡ് ലഭിച്ചപ്പോൾ സത്യദീപത്തിൽ ദേവാലയ സംഗീതത്തെപ്പറ്റി എഴുതിയ ഒരു ഭാഗം താഴെ ചേർക്കുന്നു. “ ഭക്തിഗാനരംഗത്തും ദേവാലയ സംഗീതത്തിലുമൊക്കെ ബന്ധ പ്പെട്ട് പ്രവർത്തിക്കുന്ന എനിക്ക് ഇന്നുള്ള നമ്മുടെ ഭക്തി ഗാന പ്രവണതക ളോട് യോജിക്കാനാവുന്നില്ല. ആധുനിക യുഗത്തിൽ കത്തോലിക്കാ സഭയ്ക്ക് ഇക്കാര്യത്തിൽ വളരെ കാര്യങ്ങൾ ചെയ്യുവാനുണ്ട്. 1962-നു ശേഷം പരീ ക്ഷണാടിസ്ഥാനത്തിൽ വളരെ കാര്യങ്ങൾ ചെയ്തെങ്കിലും അതൊക്കെ കാടു കയറിപ്പോയി. അതിനു പ്രധാന കാരണം നേതൃത്വത്തിന്റെ അലംഭാ വവും അവർ ശരിയായ ദിശാബോധം നൽകാതിരുന്നതുമാണ്. യുവജന ങ്ങൾക്ക് എന്തു നൽകണമെന്നും അവരോടു എന്തു പറയണമെന്നും ഇട വക വികാരിമാർക്ക് അറിഞ്ഞുകൂടാത്ത അവസ്ഥ വന്നു ചേർന്നു.

അതോടൊപ്പം സുറിയാനി- ലത്തീൻ എന്നിവയിലെ പരമ്പരാഗതമായ പാട്ടുകളും ഇല്ലാതായി. പകരം നാം ഒന്നും നൽകിയതുമില്ല. ഏതാനും ഗാന ങ്ങൾ ഉണ്ടാക്കിയെങ്കിലും അവയൊന്നും പുഷ്ടിപ്രാപിച്ചില്ല. ഈ പശ്ചാത്ത ലത്തിലാണ് സിനിമാ- നാടകശൈലിയിലുള്ള പാട്ടുകളുടെ അതിപ്രസരം വരുന്നത്. കാസറ്റുകളിലൂടെ രംഗപ്രവേശനം ചെയ്ത‌ ഈ ഗാനങ്ങൾ നമ്മു ടെയാളുകൾ സ്വീകരിച്ചു. അത്തരത്തിൽ ഏതു പാട്ടും ഏതു സമയത്തും ഏതു വേദിയിലും ആലപിക്കാം എന്ന ദുരവസ്ഥയിൽ എത്തി നിൽക്കുക യാണ് നാം. ഇന്നുള്ള ദേവാലയ സംഗിതം ഇതാണ്. ഗാനമേള ശൈലിയിൽ ഓർക്കസ്ട്ര വെച്ചുള്ള പാട്ടുകളാണ് പള്ളികളിലുള്ളത്. ഇത് നമ്മുടെ ഒരു റീത്തിന്റേയും ആശയങ്ങളുമായി ചേർന്ന് പോകുന്നതല്ല. ഇവയ്ക്കു പകരം എന്തു നൽകണം എന്ന ചോദ്യം ഇവിടെ ഉദിക്കുന്നുണ്ട്. സിനിമാ ശൈലി സ്വീകരിക്കുകയും അത്തരത്തിൽ ഒരു പ്രതീതി ജനിപ്പിക്കുകയും ചെയ്യു ന്നത് ആശാസ്യമല്ല. ഇക്കാര്യത്തിൽ അമേരിക്കൻ പോപ്പ് സംഗീതമാണ് നമ്മെ സ്വാധീനിക്കുന്നത്. അത് അരക്കെട്ടിളക്കുന്ന സംഗീതമാണ്. ശാരീരികമായ സംഗീതം, അതിലെ മെലഡിയും മാറുമാണ് നാം പള്ളിയിലെ സംഗീതത്തി നായി അനുകരിക്കുന്നത്. അത് അറിവില്ലായ്‌മയാണ്. ദേവാലയ സംഗീത ത്തിന്റെ പവിത്രതയും പരിശുദ്ധിയും സൂക്ഷിക്കാൻ, അതിന്റെ പാരമ്പര്യവും പഴമയും നിലനിർത്താൻ ഈ അറിവില്ലായ്‌മകൾ തിരുത്തപ്പെടണം. ഈ തെറ്റുകൾ പറഞ്ഞുകൊടുക്കാനും അതിലൂടെ ശുദ്ധ സംഗീതത്തിന്റെ മേന്മ കൾ അവതരിപ്പിക്കാനും കഴിയണം. ഈ ദൗത്യം നിർവ്വഹിക്കാൻ നമു ക്കെല്ലാം കടമയുണ്ട്. പക്ഷേ ആരും മിണ്ടുന്നില്ല എന്നതാണ് സത്യം.”ജെറി അമൽദേവിൻ്റെ പക്വമായ ഈ അഭിപ്രായം നാമൊക്കെ ശ്രദ്ധി ച്ചിരുന്നുവെങ്കിൽ

Leave a Reply

Your email address will not be published. Required fields are marked *