കേരള സഭാപ്രതിഭകൾ -99
ബിഷപ്പ് ഡോ. പീറ്റർ തുരുത്തിക്കോണം
പാവങ്ങളുടെ പിതാവെന്ന അപരനാമത്തിനർഹ നായ വിജയപുരം രൂപതയുടെ മെത്രാൻ റൈറ്റ് റവ. ഡോ. പീറ്റർ തുരുത്തിക്കോണം തിരുവല്ലാ സെൻ്റ് ജോസഫ്‌സ് ഇടവകയിൽ തുരുത്തിക്കോണത്ത് ജോസഫ് ഏലിയാമ്മ ദമ്പതികളുടെ ദ്വിതീയ പുത്ര നായി 1929 ആഗസ്റ്റ് ഒന്നന് ജനിച്ചു. പ്രമുഖ സന്യാസിയായിരുന്ന ഫാ. ജോൺ ഒ.ഐ.സി.യുമായുള്ള അടുപ്പം വൈദീക വൃത്തിയിലേക്ക് പ്രവേശി ക്കുവാൻ പീറ്ററിന് പ്രരകമായി. ഹൈസ്‌കൂൾ വിദ്യാഭ്യാസാനന്തരം 1950 -ൽ മൈനർ സെമിനാരിയായ മിഷൻ ഹോമിൽ ചേർന്നു ലാറ്റിൻ പഠനം നടത്തി തുടർന്ന് മംഗലപ്പുഴ സെമിനാരിയിൽ ചേർന്ന് വൈദിക പഠനം പൂർത്തിയാക്കുകയും 1959 മാർച്ച് 12-ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റി തിരുമേനിയിൽ നിന്ന് വൈദിക പട്ടം സ്വീകരിക്കുകയും ചെയ്. സ്വന്തം ഇടവകയിൽ പ്രഥമദിവ്യബലിയർപ്പിച്ചു. തിരുവഞ്ചൂർ പള്ളി വികാ രിയായിട്ടായിരുന്നു ആദ്യ നിയമനം. തുടർന്ന് കാഞ്ഞിരപ്പാറ പള്ളിയിലും
വികാരിയായി സേവനം അനുഷ്ഠിച്ചു. 1966-ൽ വിജയപുരം രൂപതാ സെക്രട്ടറിയായും ചാൻസലറായും ചുമ തലയേറ്റു. 1971-ൽ ഡോ. കൊർണേലിയസ് ഇലഞ്ഞിക്കൽ വിജയപുരം ബിഷ പ്പായി സ്ഥാനമേറ്റശേഷം അദ്ദേഹത്തിൻ്റെ സഹായിയായി പ്രവർത്തിച്ചു. രൂപ തയുടെ പ്രോ. വികാർ, വികാർ ജനറൾ എന്നീ സ്ഥാനങ്ങളും വഹിച്ചു. കൊർണേലിയസ് തിരുമേനി 1987-ൽ വരാപ്പുഴ അതിരൂപതാദ്ധ്യക്ഷനായി നിയമിതനായപ്പോൾ വിജയപുരം രൂപതയുടെ അഡ്‌മിനിസ്റ്ററേറ്ററായി. തുടർന്ന് പ. ജോൺ പോൾ രണ്ടാമൻ മാർപാപ്പാ വിജയപുരം രൂപതയുടെ മെത്രാനായി നിയമിച്ചു. 1988 ആഗസ്റ്റ് 4-ാം തീയതി വിമലഗിരി കത്തീ ഡ്രൽ ദേവാലത്തിൽ വച്ച് മെത്രാഭിഷേകം നടന്നു. പ്രസ്‌തുത ചടങ്ങിൽ അനേകായിരം വിശ്വാസികളും മതമേലദ്ധ്യക്ഷന്മാരും വൈദികരും കന്യാ സ്ത്രീകളും പങ്കെടുത്തു. മെത്രാഭിഷേക ചടങ്ങിന്റെ സമാപനത്തിൽ നട ത്തിയ പ്രസംഗത്തിൽ “എൻ്റെ ജീവിതം സാധുകൾക്ക് സമർപ്പിച്ചതാണെന്നും പാവങ്ങളിൽ ക്രിസ്‌തുവിനെ ദർശിച്ചുകൊണ്ട് തുടർന്നും പ്രവർത്തിക്കു മെന്നും” തുരുത്തിക്കോണം പിതാവ് പറഞ്ഞു.
വിജയപുരം രൂപതയുടെ നാലാമത്തെയും രൂപതയിൽ നിന്നുള്ള ആദ്യ ത്തെയും മെത്രാനാണ് ഡോക്ടർ പീറ്റർ തുരുത്തിക്കോണം. ദളിത് ക്രൈസ്‌ത വർ ഏറ്റം കൂടുതലുള്ള കേരളത്തിലെ രൂപതയായ വിജയപുരത്തിന്റെ ഇട യനെ പാവങ്ങളുടെ പിതാവെന്നാണ് സമൂഹം വിശേഷിപ്പിക്കുന്നത്. പത്തു വർഷത്തോളം സി.ബി.സി..ഐ.യിലും കെ.സി.ബി.സി.യിലും എസ്.സി.എ ‘സ്.ടി. പിന്നോക്ക കമ്മീഷൻ ചെർമാനായിരുന്നു. വിജയപുരം രൂപതയുടെയും രൂപതയിലെ ജനങ്ങളുടെയും പുരോഗതി ലക്ഷ്യമാക്കി 18 വർഷക്കാലം രൂപതയെ നയിച്ചു. വിദ്യാഭ്യാസരംഗത്തും ആതുര ശുശ്രൂഷാരംഗത്തും തുരുത്തിക്കോണം പിതാവിന്റെ ഭരണകാലത്ത് വൻപുരോഗതിയാണ്വിജയപുരം രൂപത കൈവരിച്ചത്. പാവങ്ങളായ ജനങ്ങൾക്ക് നല്ല ഒരു ആശുപത്രിയും നഴ്സിംഗ് കോളേജും അദ്ദേഹത്തിന്റെ പ്രതീക്ഷയായിരുന്നു. മുക്കൂ ട്ടുതറയിൽ അസ്സീസിയിൽ ഒരു കോടിയിൽ പരം രൂപാ മുടക്കി നഴ്സിംഗ് കോളേജ് ആരംഭിച്ചു. പുതിയ വാർഡുകളും നിർമ്മിച്ചു. വിദ്യാഭ്യാസത്തിലും ജീവിത സൗകര്യത്തിലും പിന്നോക്കമായ വലിയൊരു ജനാവലിക്ക് തന്നാ ലാകുന്ന ആശ്വാസം പകർന്നു നൽകുവാൻ തിരുമേനിക്കു സാധിച്ചു. സി.ബി.സി.ഐ.യുടെയും കെ.സി.ബി.സിയുടെയും എസ്.സി., എസ്. ടി. പിന്നോക്ക കമ്മീഷൻ ചെർമാനായിരുന്ന കാലത്ത് എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളെയും ഏകോപിപ്പിച്ച് ദളിത് ക്രൈസ്‌തവ സമരം സജീവ മായി നടത്തുന്നതിന് തിരുമേനി നേത്യത്വം നൽകി. ഇക്കാലത്ത് നടത്തിയ ദളിത് ക്രൈസ്‌തവ അവകാശ പ്രഖ്യാപനജാഥയും തിരുവനന്തപുരത്ത് രാജ ഭവനിലേക്കു നടത്തിയ മാർച്ചും കോട്ടയത്ത് ദളിത് ക്രൈസ്‌തവർ നടത്തിയ പ്രകടനവും എല്ലാം തുരുത്തിക്കോണം പിതാവിൻ്റെ നിശ്ചയ ദാർഢ്യത്തി ന്റെയും സംഘടനാ വൈഭവത്തിൻ്റെയും തെളിവുകളാണ്. ഡൽഹിയിൽ എത്തി ദളിത് ക്രൈസ്‌തവ പ്രക്ഷോഭണത്തിന് നേതൃത്വം നൽകിയ തിരുമേനിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ.
കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളി ലായി വ്യാപിച്ചു കിടക്കുന്ന വിജയപുരം രൂപതയിൽ 90000ത്തോളം കത്തോ ലിക്കരുണ്ട്. അവരുടെ സമഗ്രപുരോഗതിലക്ഷ്യമാക്കി വിശ്രമമില്ലാതെ 18 വർഷക്കാലം പ്രവർത്തിച്ചതിനുശേഷം വിമലഗിരി കത്തീഡ്രലിന് സമീപം രണ്ടുവർഷം മുൻപ് വിശ്രമഭവനം പണിത് ജോൺ പോൾ രണ്ടാമൻ തിരു മേനിക്ക് രാജി നൽകി. 2006 മെയ് 8-ാം തീയതി രാജി അംഗീകരിച്ചുകൊണ്ട് പ്രഖ്യാപനം ഉണ്ടായി.
ഡോ. പീറ്റർ തുരുത്തിക്കോണത്തിൻ്റെ 18 വർഷത്തെ അജപാല നത്തിൽ വിജയപുരം രൂപത ആദ്ധ്യാത്മിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ വൻ മുന്നേറ്റം നടത്തി. വിദ്യാഭ്യാസത്തിലും ജീവിത സൗകര്യ ത്തിലും പിന്നോക്കമായ വലിയൊരു ജനാവലിക്ക് തന്നാലാകുന്ന ആശ്വാസം പകർന്ന ശേഷം 77-ാം വയസ്സിൽ പാവങ്ങളുടെ ഇടയൻ പടിയിറങ്ങുകയാണ്. തൻ്റെ പിൻഗാമിയായി മോൺ. സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിലിനെ നിയ മിച്ചതിൽ ആഹ്ളാദംകൊള്ളുകയും ചെയ്യുന്നു.










Leave a Reply