Sathyadarsanam

കേരള സഭാപ്രതിഭകൾ-92 ഫാ. ജേക്കബ്ബ് ഏറണാട്ട്

കേരള സഭാപ്രതിഭകൾ-92
ഫാ. ജേക്കബ്ബ് ഏറണാട്ട്

പ്രഭാഷകൻ, ധ്യാനഗുരു, ഗ്രന്ഥകാരൻ, സംഘാട കൻ എന്നീ നിലകളിൽ പരക്കെ അറിയപ്പെടുന്ന ഫാ. ജേക്കബ്ബ് എറണാകുളം അതിരൂപതയിലെ പാലുത്തറ ഇടവകയിൽ 1929 ജനുവരി 20-ാം തീയതി ഏറണാട്ട് (എടപ്രംതോടത്ത്) പൈലോ ഏലിദമ്പതികളുടെ പത്താമത്തെ സന്താനമായി പിറന്നു. കോട്ടയം രൂപത യിലെ കണ്ണങ്കരി പള്ളിയിൽ വച്ച് ഫാ. ഫിലിപ്പ് കൂപ്ലിക്കാട്ട് ജ്ഞാനസ്നാനം നൽകി. എട്ടാമത്തെ വയസ്സിൽ കോട്ടയം മെത്രാൻ മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ തിരുമേനി ദിവ്യകാരുണ്യസ്‌ഥൈര്യലേപനവ നൽകി.

1935 ൽ കണ്ണങ്കര സ്‌കൂളിൽ ചേർന്നു. 1943 മാന്നാനം ഹൈസ്കൂളിൽ പഠനം തുടർന്നു. സഹോദരിയുടെ വീട്ടിൽ നിന്നാണ് പഠനം നടത്തിയത്. മാന്നാനത്ത് കർമ്മലീത്താവൈദികരിലും മാതൃകായോഗ്യരായ അദ്ധ്യാപകരിലും നിന്നു ലഭിച്ച നല്ല പ്രചോദനങ്ങളും മാന്നാനം കൊവേന്ത പ്പള്ളിയിൽ നിന്നു ലഭിച്ച ആദ്ധ്യാത്മിക ചൈതന്യവും ജേക്കബ്ബിന്റെ ദൈവവിളിക്ക് പ്രേരണയായി. അന്നത്തെ 85 സഹപാഠികളിൽ 18 പേർ വൈദികരായി. ഹൈസ്‌കൂൾ വിദ്യാഭ്യാസാനന്തരം എറണാകുളം അതിരൂപ തയുടെ പെററ്സെമിനാരിയിൽ ചേർന്നു. തുടർന്ന് ആലുവാ മംഗലപ്പുഴ സെമിനാരിയിലും പഠിച്ച് 1955 മാർച്ച് 12ന് മാർ ജോസഫ് പാറേക്കാട്ടിൽ തിരുമേനിയിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. പിറേറന്ന് ഇടവക പള്ളിയിൽ പ്രഥമദിവ്യബലിയർപ്പിച്ചു.പറവൂർ കോട്ടയക്കാവ് ഫൊ.പള്ളി, സെൻ്റ് മേരീസ് കത്തീഡ്രൽ പള്ളി എന്നിവിടങ്ങളിൽ സഹവികാരിയായി സേവനം അനുഷ്‌ഠിച്ച ഫാ. ഏറണാട്ട് 1958 ൽ വൈക്കം നടേൽ പള്ളിയുടെ വികാരിയായി നിയമിക്കപ്പെട്ടു. 1959 ലെ വിമോചനസമരത്തിന് നേത്യത്വം നൽകിയ ഫാ. ഏറണാട്ട് ശത്രു നിരകളുടെ ഇടയിൽ ജീവൻ പണയം വച്ചാണ് ജീവിച്ചത്. വൈക്കം വെൽഫെ യർസെന്ററിന്റെ പണി ആരംഭിച്ചതും ഇക്കാലത്താണ്. 1960 ൽ എറണാകുളം മാർ ളൂയീസ് പ്രസ്സിൻ്റെ അസിസ്റ്റൻ്റ് മാനേജരായും 1962 ൽ മാനേജരായും നിയമിക്കപ്പെട്ടു. 1963 ൽ അതിരൂപതയുടെ ചാൻസലറായും മാർജോസഫ് പാറേക്കാട്ടിൽ തിരുമേനിയുടെ സെക്രട്ടറിയായും നിയമിതനായി. മലയാ ളത്തിൽ പ്രസിദ്ധം ചെയ്‌തുപോന്ന അതിരൂപതാഡയറക്‌ടറി ഇന്നത്തെ രീതി യിൽ നിര്യാതരായ വൈദികരുടെ പേരുകൾ ചേർത്തും അതിരൂപതയിലെ ചരിത്രപ്രധാനസ്ഥലങ്ങളുടെ ഹ്രസ്വചരിത്രം ചേർത്തും ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുവാൻ മുൻകൈയെടുത്തത് ഫാ. ഏറണാട്ടായിരുന്നു. കർദ്ദിനാൾ പാറേക്കാട്ടിൽ തിരുമേനിയുടെ സെക്രട്ടറിയായി 25 വർഷക്കാലം അദ്ദേഹം സേവനം അനുഷ്‌ഠിച്ചു. എറണാകുളം മിസം (1963-89) മലബാർ മെയിൽ (1962) എന്നിവയുടെ പത്രാധിപരായും അദ്ദേഹം സേവനം അനു ഷ്ഠിച്ചു. 6000 ൽ അധികം മുഖപ്രസംഗങ്ങൾ മലബാർ മെയിലിൽ എഴുതി യിട്ടുണ്ട്. 1986 മുതൽ ലിസി ആശുപത്രിയിൽ ജോയിൻ്റ് ഡയറക്‌ടറായിരുന്ന അദ്ദേഹം 1994 മുതൽ സ്‌പിരിച്ചൽ ഡയറക്‌ടറായി സേവനം അനുഷ്ഠി

ച്ചുവരുന്നു. വിവിധവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒട്ടേറെ ഇടവകകളിലും മഠങ്ങളിലും വാർഷികധ്യാനങ്ങൾ നടത്തിയിട്ടുള്ള ഫാ. ഏറണാട്ട്, കൊച്ചി യിലെ പ്രധാന വ്യവസായികകേന്ദ്രങ്ങളിൽ തൊഴിലാളികൾക്കായി മാസധ്യാ നങ്ങൾ നടത്തിയിട്ടുണ്ട്. സംഭവബഹുലമായ ജീവിതത്തിനിടയിൽ വൊക്കേ ഷൻ പ്രൊമോട്ടർ (1960-1986) സി.എൽ.സി. പ്രെമോട്ടർ (1960-86) ബഹു. കന്യാസ്ത്രീകളും വനിതകളും ചേർന്ന് രൂപവൽക്കരിച്ച വിമൻസ് വെൽ ഫെയർ സ്ഥാപകഡയറക്‌ടർ (1964-90) കൗൺസിൽ ഓഫ് കാത്തലിക് വിമൻ ഓഫ് ഇന്ത്യാ ഡയറക്‌ടർ (1964-90) ടീംസ് ഓഫ് അവ്വൗർ ലേഡി പ്രസ്ഥാന ത്തിൻ്റെ എറണാകുളം സെക്ട‌ർ സ്ഥാപകൻ, അതിൻ്റെ ചാപ്ലിൻ (1980 മുതൽ) അതിരൂപതാ അഡ്‌മിനി‌സ്ട്രേഷൻ കൗൺസിൽ അംഗം (1960-94) ലിററർജിക്കൽ കമ്മറ്റി അംഗം (1964 മുതൽ) അതിരൂപതാ വൈദിക സെനറ് അംഗം (1967-2001) ഗ്രന്ഥപരിശോധകൻ (1967 മുതൽ) ലിസി ഹോസ്‌പിററൽ ജോയിന്റ് ഡയറക്‌ടർ (1986-94) ലിസി ഹോസ്‌പിററൽ ചാപ്ലിൻ (1994 മുതൽ) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഹോസ്‌പിററൽ ബോർഡ് ഓഫ് മാനേജ്‌മെന്റ്റ് സെക്രട്ടറി, ലിസി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ് ട്രസ്റ്റ് (Regd.) സെക്രട്ടറി തുടങ്ങിയ തസ്‌തികകളിലും സേവനം ചെയ്‌തുവരുന്നു. വിമോചനസമരകാലത്ത് വൈക്കം ഫൊറോനാതലത്തിലുള്ളപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഫാ. ഏറണാട്ട് 1964 ൽ ബോംബെ യിൽ നടന്ന അന്തർദ്ദേശീയ ദിവ്യകാരുണ്യകോൺഗ്രസ്സിൽ പങ്കെടുക്കുന്ന തിന് കേരളത്തിൽ നിന്നും 1298 പ്രതിനിധികളെ സംഘടിപ്പിച്ചു. കപ്പലിൽ അവരെ നയിച്ചു കോട്ടയം മെത്രാൻ മാർ തോമസ്‌ തറയിലും ഈ സംഘ ത്തിൽ ഉണ്ടായിരുന്നു. കർദ്ദിനാൾ സ്ഥാനത്തേക്കുയർത്തപ്പെട്ട മാർ പാറേ ക്കാട്ടിൽ തിരുമേനിക്ക് എറണാകുളം നഗരം നൽകിയ വരവേൽപ്പിന്റെ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം. 1972 ലെ കോളേജ് വിദ്യാഭ്യാസസമര ത്തിന് എറണാകുളം നഗരത്തിലെ പ്രവർത്തനങ്ങൾക്കും, എറണാകുളത്ത് വിവിധ ക്രൈസ്തവസഭാവിഭാഗങ്ങളുടെ നേതൃത്വത്തിൽ സെൻ്റ് തോമസി ന്റെ 19-ാം ശതാബ്ദിയാഘോഷങ്ങൾ (1972 ഡിസം) വിപുലമായി നടത്തി യതിനും, 1986 ലെ മാർപാപ്പായുടെ കേരള സന്ദർശനം പ്രമാണിച്ച് എറണാകു ളത്ത് നൽകിയ സ്വീകരണപരിപാടികൾക്കും മുഖ്യനേതൃത്വം നൽകിയത് ഫാ.ഏർണാട്ടുതന്നെ

സി.എൽ.സി. പ്രസ്ഥാനത്തിന് നൽകിയ സേവനങ്ങളെ ആദരിച്ച് നൽകിയ അവാർഡ് 1995 ൽ ഏററുവാങ്ങി CLC ഒപ്പീസ്, സി.എൽ.സി. ഗൈഡ്, സി.എൽ.സി. പ്രതിദിന ബൈബിൾ സൂക്തങ്ങൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചതിൻറെയും കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വച്ചു നടത്തപ്പെട്ട ഫോർമേഷൻ കോഴ്‌സുകളിൽ പങ്കെടുത്ത് നൽകിയ നേത്യത്വവും എല്ലാം പരിഗണിച്ചാണ് ഈ അവാർഡ് നൽകിയത്. കേരള സഭയ്ക്ക് കാഴ്‌ചവച്ച താദൃശ്യസേവനങ്ങളും വിവിധങ്ങളായ രചനകളും മറ്റും പരിഗണിച്ച് അഖില കേരള കത്തോലിക്കാ കോൺഗ്രസ്സ് (2000) ബഹുമുഖ പ്രതിഭക്കുള്ള അവാർഡു നൽകിയാദരിച്ചു.

ഫാ. ഏറണാട്ട് 40 ൽപരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അവ താഴെ പറയു ന്നവയാണ്. ദേവാലയപ്രാർത്ഥനകൾ (ഔദ്യോഗിക പ്രാർത്ഥനകൾ) കുടും ബലിററർജി (ഇതിനകം ഒരു ലക്ഷത്തിലധികം കോപ്പികൾ വിററു) ആദർശ കുടുംബം, ദമ്പതികൾക്ക് മാർഗ്ഗരേഖ, അനുതാപശുശ്രൂഷ ഥൈര്യലേപനം, രൂപതാദ്ധ്യക്ഷന്റെ ഇടവകസന്ദർശനം, പത്ത് ആരാധനകൾ, ദിവ്യകാരുണ്യ നവനാൾ തുടങ്ങി 15 നൊവേനകൾ, ഫാ. വടക്കേൽ ചരിത്ര സ്‌മരണിക, എറണാകുളം അതിരൂപതാചരിത്രാവലോകം (800 പേജ്) പരിഷ്ക്കരിച്ച പതിപ്പ് (1300 പേജ്) 25 വർഷങ്ങൾ,50 വർഷങ്ങൾ (ഇവ രണ്ടും സതീർ ത്ഥ്യരുടെ ജൂബിലിയോടനുബന്‌ധിച്ച് തയ്യാറാക്കിയതാണ്) കുടുംബപ്രാർത്ഥ നകൾ, നമുക്ക് പ്രാർത്ഥിക്കാം,സൽചിന്ത, ദുഃഖിതർക്ക് സദ്‌വാർത്ത, മാതാപി താക്കൾക്ക് സദ് വാർത്ത, രോഗികൾക്ക് സദ്‌വാർത്ത, കേരളാക്രിസ്ത്യൻ ഡയറക്ടറി, വണക്കമാസം, ഏകസ്ഥർക്ക് സദ്‌വാർത്ത, മതതത്വസംഗ്രഹം, Basic catholic catechism, Good news for the sick, Good news for the parents, Good news for the teens, Good news for the christians, സി.എൽ.സി. ഗൈഡ്, സി.എൽ.സി. ഒപ്പീസ്, നോമ്പുകാല ചിന്തകൾ, ജീവിതാന്ത്യം, Down the memory yane, Tearsof our Lady charactor and guides lines, Teens of our lady character and direction ഗ്രന്ഥങ്ങൾ രചിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2005 മാർച്ചിൽ സ്വന്തം ഇടവകയിൽവച്ച് പൗരോഹിത്യസുവർണ്ണജൂബി ലിയാഘോഷിച്ചു. ജൂബിലി സ്‌മാരകമായി വിവിധ സഹായപദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഗോൾഡൻജൂബിലി സ്കോളർഷിപ്പ് പ്രതിവർഷം 5 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് 7000 രൂപാവീതം നൽകാനുള്ള പദ്ധതി ലിസി ആശുപത്രിയിൽ നടപ്പിലാക്കി. 5 ലക്ഷം രൂപാ ലിസി മാനേജ്മെന്റിനെ ഏല “പിച്ചു. ഗോൾഡൻജൂബിലി സ്നേഹനിധി. സ്വന്തം ഇടവകയിൽ പഠനം കന്യാകാലയപ്രവേശം, വിവാഹം, ചികിത്സ തുടങ്ങിയവക്ക് സഹായം നൽ കാൻ രണ്ടുലക്ഷം രൂപായുടെ നിധി പള്ളിയിൽ ഏല്‌പിച്ചു. ഗോൾഡൻ ജൂബിലി അവാർഡുകൾ. കണ്ണങ്കര ഹൈസ്കൂ‌ളിൽ നിന്നും SSLC ക്ക് കൂടു തൽ മാർക്കുവാങ്ങുന്ന കുട്ടികൾക്ക് അവാർഡ് നൽകാൻ 1 ലക്ഷം രൂപാ നൽകി.

സ്വിററ്‌സർലണ്ടിലെ സ്വിസ് എയർ കമ്പനിയുടെ പ്രത്യേകക്ഷണ പ്രകാരം 1969 ൽ യൂറോപ്യൻ രാജ്യങ്ങളിൽ പര്യടനം നടത്തി. റോമിൽ വച്ച് മാർപ്പാപ്പായെ സന്ദർശിച്ചു. 1979 ൽ ടീംസ് ഓഫ് ഔവർലേഡി എന്ന അന്തർദ്ദേശീയ സംഘടനയുടെ ക്ഷണമനുസരിച്ച് യൂറോപ്പ്, ഇംഗ്ലണ്ട്, അമേരിക്ക, കാനഡാ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *