കേരള സഭാപ്രതിഭകൾ-90
കെ.വി. കുര്യൻ പൊട്ടംകുളം
EX MLA
നിയമസഭാംഗം എന്ന നിലയിലും കേരളാകോൺഗ്രസ്സ് ചെയർമാൻ എന്ന നിലയിലും കേരള രാഷ്ട്രീയത്തിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്‌ച വച്ച കെ.വി. കുര്യൻപൊട്ടംകുളം ഇന്ന് സാമൂഹ്യപ്രവർത്തനത്തിൽ പൂർണ്ണ മായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. വിൻസെൻ്റ് ഡിപോൾ സഖ്യം പർട്ടിക്കുലർ പ്രസിഡണ്ട് എന്ന നിലയിൽ അനുഷ്ഠിക്കുന്ന സേവനങ്ങളോളം സംതൃപ്തി രാഷ്ട്രീയപ്രവർത്തനത്തിൽ ലഭിച്ചിട്ടില്ലെന്നാണ് ഇന്നദ്ദേഹം പറ യുന്നത്. വിശ്രമജീവിതം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി അദ്ദേഹം നീക്കിവച്ചിരിക്കുന്നു.
പൊട്ടംകുളത്ത് കെ.വി. വർക്കിയുടെ ആറാമത്തെ മകനായി 1928 ഡിസംബർ 19 ന് വേലനിലത്ത് ജനിച്ചു. മാതാവ് പാലാ കുഴിവേലിൽ കുടും ബാംഗമായ കുഞ്ഞുമറിയം ആയിരുന്നു. വെട്ടിക്കാനം, മുണ്ടക്കയം കൂട്ടിക്കൽ എന്നിവിടങ്ങളിൽ ആയിരുന്നു സ്‌കൂൾവിദ്യാഭ്യാസം. തിരുവനന്തപുരം യൂണി വേഴ്‌സിറ്റി കോളേജിൽനിന്നും ഇൻ്റർമീഡിയറ്റ് പൂർത്തിയാക്കി. ഏതാനും വർഷക്കാലം പൊൻകുന്നം – ഏന്തയാർ റൂട്ടിൽ റോഡ് മോട്ടോഴ്‌സ് എന്ന പേരിൽ നാല് ബസ് സർവീസുകൾ നടത്തിയിരുന്നു.
ഇന്ത്യൻനാഷണൽകോൺഗ്രസ്സിലെ പ്രവർത്തകനായിട്ടാണ് കുര്യൻപൊതുരംഗത്തേക്ക് കടന്നുവരുന്നത്. തൻ്റെ ജ്യേഷ്‌ഠൻ കെ.വി. മാത്യുവാണ് രാഷ്ട്രീയജീവിതത്തിലെ തൻ്റെ മാർഗ്ഗദർശിയും ഗുരുവും. 1962 08 കോൺഗ്രസ്സ് പ്രവർത്തകനായി ചേർന്ന അദ്ദേഹം കൂട്ടിക്കൽ വാർഡ് പ്രസി ഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുവർഷത്തിനുശേഷം 1954 ൽ അദ്ദേഹം കെ.പി.സി.സി. മെമ്പർ പദം അലങ്കരിച്ചു.
1957 ൽ അധികാരമേറ്റെടുത്ത കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെ അധി കാരത്തിൽ നിന്നും താഴെയിറക്കാൻ നടന്ന വിമോചനസമരത്തിൽ മുന്ന ണിപോരാളിയായിരുന്നു കെ.വി. കുര്യൻ. പ്രസ്‌തുതസമരത്തിൽ പങ്കെടുത്ത് കുര്യനും സഹധർമ്മിണി അമ്മിണിയും അറസ്റ്റ് ചെയ്യപ്പെടുകയും ജയിൽവാസമനുഭവിക്കുകയും ചെയ്തു.
1964 ൽ ശ്രീ.പി.റ്റി. ചാക്കോ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റപ്പെടുകയും അദ്ദേഹം അധികം താമസിയാതെ ദിവംഗതനാവുകയും ചെയ്തു. പിന്നീട് കോൺഗ്രസ്സിലുണ്ടായ സംഭവവികാസങ്ങൾ കേരളാകോൺഗ്രസ്സ് എന്ന രാഷ്ട്രീയകക്ഷി രൂപീകരി ന്നതിനിടനൽകി. കോട്ടയം ലക്ഷ്മ്‌മിനിവാസ് ഓഡിറ്റോറിയത്തിൽച്ചേർന്ന കേരളാ കോൺഗ്രസ്സ് രൂപീകരണ സമ്മേളന ത്തിൽ മാത്തച്ചൻകുരുവിനാക്കുന്നേൽ, കെ.എം. ജോർജ്ജ്, ഔസേപ്പച്ചൻ അന്ത്രപ്പേർ, ആർ.ബാലകൃഷ്ണപിള്ള എന്നിവരോടൊപ്പം കെ.വി. കുര്യനും പങ്കെടുത്തു. ആ സമ്മേളനം കെ.എം. ജോർജ് ചെയർമാനായി കേരളാ കോൺഗ്രസ്സ് രൂപീകരിച്ചു. ആ സമ്മേളനം കോട്ടയം ജില്ലാ പ്രസിഡണ്ടായി കെ.വി. കുര്യനെയും തിരഞ്ഞെടുത്തു.
1965 ലും 1970 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും അദ്ദേഹം നിയമസഭയിലേയ്ക്ക് മത്സരിക്കുകയും വിജയം വരിക്കുകയും ചെയ്തു. 1977 ൽ കേരളാ കോൺഗ്രസ്സ് ചെയർമാ നായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1964 മുതൽ 1979 വരെ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡൻറായും 20 വർഷക്കാലം മുണ്ടക്കയം സർവ്വീസ് സഹ കരണ ബാങ്ക് പ്രസിഡണ്ടായും അദ്ദേഹം സ്തുത്യർഹമാംവിധം സേവനം അനുഷ്ഠിക്കുകയുണ്ടായി. നിയമസഭാംഗം എന്ന നിലയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിന്റെ നന്മക്കുവേണ്ടി പലകാര്യങ്ങളും ചെയ്തിട്ടുണ്ട്. കെ.കെ. റോഡിന്റെയും എരുമേലി-മുണ്ടക്കയം റോഡിന്റെയും പുറമ്പോ ക്കുകളിലായി താമസിച്ചിരുന്ന 600 ഓളം വീട്ടുകാരെ പനയ്ക്കച്ചിറഭാഗത്ത് 150 ഏക്കർ സ്ഥലം നൽകി പുനരധിവസിപ്പിക്കാൻ നേതൃത്വം നൽകിയത് ഇദ്ദേഹമാണ്. മലനാട് ഡവലപ്മെന്റ്റ് സൊസൈറ്റിയുടെയും മുണ്ടക്കയം പഞ്ചായത്തിന്റെയും സർക്കാരിൻ്റെയും സഹകരണത്തോടെ 300 വീടുകളും ഭവനരഹിതർക്ക് നിർമ്മിച്ചുനൽകി. കാഞ്ഞിരപ്പള്ളി ലാന്റ്റ് ബോർഡ് മെമ്പർ എന്ന നിലയിൽ അനേകം കൃഷിക്കാരുടെ ഭൂമി അന്യാധീനപ്പെട്ടുപോകാതി രിക്കാൻ അദ്ദേഹം നടപടിസ്വീകരിക്കുകയുണ്ടായി.1985 ൽ കേരളാ കോൺഗ്രസ്സിൽ ഉണ്ടായ പിളർപ്പിനെതുടർന്ന് അദ്ദേഹം കേരളാ കോൺഗ്രസ്സിൽനിന്നും രാജിവയ്ക്കുകയും മറ്റനേകം പ്രവർത്തക രോടുകൂടി കോൺഗ്രസ്സിൽ ചേരുകയും ചെയ്തു. അന്നദ്ദേഹം പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗമായിരുന്നു. കേരളാകോൺഗ്രസ്സ് അംഗമെന്ന നിലയിൽ ലഭിച്ച പി.എസ്സ്. സി. മെമ്പർസ്ഥാനം രാജിവച്ചുകൊണ്ടാണ് അദ്ദേഹം കേരളാകോൺഗ്രസ്സിനോട് വിടപറഞ്ഞത്. അധികാരം പിടിച്ചു നിർത്തുവാൻ വളഞ്ഞവഴികൾ ഒന്നും നോക്കുന്ന ആളായിരുന്നില്ല കുര്യൻ. പൊട്ടംകുളം കുടുംബചരിത്രത്തിൽ കെ.വി. കുര്യനെപ്പറ്റി ഇപ്രകാരം എഴു തിയിരിക്കുന്നു. “ജനനന്മക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ നൽകുന്ന പ്രസി ദ്ധിയേക്കാൾ സ്വന്തം മനസ്സാക്ഷിയുടെ വിശുദ്ധിയിലായിരുന്നു ഇദ്ദേഹത്തിന് താല്പര്യം. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമേ ചെയ്യുക യെന്ന നിർബ്ബന്ധബുദ്ധി എക്കാലവും ഇദ്ദേഹം മുറുകെപിടിച്ചിരുന്നു. പൊതു ജീവിതത്തിലും സ്വകാര്യജീവിതത്തിലും സ്വന്തം മനസാക്ഷിയുടെ മന്ത്ര ണത്തിനായിരുന്നു പ്രാമുഖ്യം.” ഈ വാക്കുകൾ നൂറുശതമാനം ശരിയാ യിരുന്നുവെന്ന് അദ്ദേഹവുമായി ഇടപഴകിയിട്ടുള്ള എല്ലാവരും സമ്മതിക്കും.
കൂട്ടിക്കലിനും മുണ്ടക്കയത്തിനും മദ്ധ്യയുള്ള വേലനിലംപള്ളിയും സ്കൂളും പണിയുവാൻ സ്ഥലവും പണവും അദ്ദേഹം സംഭാവനയായി നൽകിയിട്ടുണ്ട്. ഇദ്ദേഹം നൽകിയ സ്ഥലത്താണ് വേലനിലം സ്കൂൾ സ്ഥിതിചെയ്യുന്നത്. ഒരേക്കർ അറുപത്തിയഞ്ച് സെൻ്റ് റബ്ബർതോട്ടം വേല നിലം പള്ളിക്കും മറ്റൊരു 60 സെൻ്റ് സ്ഥലം പള്ളിമുറി പണിയുവാനും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.
1957 ലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് മന്ത്രിയായിരുന്ന മജീദ് വധശ്ര മക്കേസിൽ കുര്യാച്ചനെ പ്രതിയാക്കിയെങ്കിലും ഉയർന്ന പോലീസ് ഉദ്യോഗ സ്ഥന്മാരുടെ മൊഴിമൂലം അദ്ദേഹം ശിക്ഷയിൽ നിന്നും ഒഴിവായി. ഇക്കാര്യ ത്തിൽ കുര്യൻ നിരപാധിയാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. രാഷ്ട്രീയരംഗത്തുനിന്നും പൂർണ്ണമായി പിന്മാറി ജീവകാരുണ്യപ്രവർത്തന ങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ.വി. കുര്യൻ ഇന്നും ഒരു ജനപ്രിയനേതാവായി നിലകൊള്ളുന്നു.
ആലപ്പുഴ നെരോത്ത് എൻ.സി. ജോൺ ഏലിക്കുട്ടി ദമ്പതികളുടെ പുത്രി അമ്മിണിയാണ് ഭാര്യ.










Leave a Reply