Sathyadarsanam

കേരള സഭാപ്രതിഭകൾ-91 ആന്റണി കളരിക്കൽ

കേരള സഭാപ്രതിഭകൾ-91

ആന്റണി കളരിക്കൽ

സാമൂഹ്യസാംസ്‌കാരികരംഗത്തെസജീവപ്രവർത്തകനും നടനും കഥാപ്രസംഗകാരനുമായ ആന്റണി കളരിക്കൽ എറണാകുളം ജില്ലയിലെ വൈറ്റില തൈക്കൂടം സെന്റ് റാഫേൽസ് പള്ളി ഇടവക കളരിക്കൽ പോൾ മറിയാമ്മ ദമ്പതികളുടെ മകനായി 1928 ഡിസംബർ 25-ന് ഭൂജാതനായി. പിതാവ് കൽപണിക്കാരനും ബാന്റ് സംഘത്തിൽ ഫ്ളൂട്ട് വായനക്കാരനുമായിരുന്നു. തൈക്കൂടം സെന്റ്അഗസ്റ്റിൻ സ്‌കൂളിൽ ആയിരുന്നു പ്രഥമിക വിദ്യാഭ്യാസം. തുടർന്ന്തൃപ്പൂണിത്തുറ ശ്രീ രാമവർമ്മ സംസ്‌കൃത കോളേജിൽ രണ്ടു വർഷം പഠിച്ചു. പിന്നീട് എറണാകുളം ഗവൺമെൻ്റ് ഇൻഡസ്ട്രിയൽ സ്കൂളിൽ നാലുവർഷം ചൂരൽപണിയിൽ പരിശീലനം നേടി, പരീക്ഷ പാസ്സായി. 1957
ൽ പുല്ലൂററ് മോഡൽ വെൽഫയർസെൻ്ററിൽ ക്രാഫ്റ് ഇൻസ്ട്രക്ടറായി ജോലി നോക്കി. തുടർന്ന് തൊഴിൽപരവും സാമൂഹ്യവും സാംസ്‌കാരികവും കലാപരവും രാഷ്ട്രീയവും സാമുദായികവും മതപരവുമായ മേഖലകളിൽ സജീവ പ്രവർത്തനം കാഴ്‌ചവച്ചു. കടവന്ത്രപള്ളിട്രസ്റ്റി, ഇടവകയിലെ ഭക്തസംഘടനകളുടെ ഭാരവാഹി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിൽ ആൻ്റണി അറിയപ്പെട്ടു.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും അതിൻ്റെ പോഷകസംഘടന കളിലും സജീവമായി പ്രവർത്തിച്ച ആൻ്റണി, മണ്‌ഡലാടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും സുപ്രധാന സ്ഥാനങ്ങൾ വഹിക്കുകയുണ്ടായി. നാടകങ്ങളിലും ഏകാങ്കനാടകങ്ങളിലും അഭിനയിച്ച ആന്റണി നിരവധി . കഥാപ്രസംഗങ്ങളും നടത്തിയിട്ടുണ്ട്. ഫാ.ഡൊമനിക് പട്യാലാ ഒ.എഫ്.എം. നയിച്ചിരുന്ന പ്രൊഫഷണൽ തിയേറ്ററായ കൊച്ചിൻ പ്രപഞ്ചദീപം തീയേറേഴ്സ‌ിന്റെ വി. യാക്കോബ് ശ്ലീഹാ (ഡ്രാമാസ്കോപ്പ്) നാടകത്തിൽ അഭിനയിച്ചു. മകൾ റീനയും ഈ നാടകത്തിൽ അഭിനയിക്കുകയുണ്ടായി. ഫാ. മാത്യു മുഴയിൽ എസ്സ്.ജെ. യുടെ നേതൃത്വത്തിൽ ആരംഭിച്ച ക്രിസ്റ്റ്യൻറൈറേറഴ്‌സ് ആന്റ് ജേർണലിസ്റ്റ് ഫെല്ലോഷിപ്പിന്റെ സജീവ പ്രവർ ത്തകനായിരുന്നു അദ്ദേഹം. പ്രൊഫ. എം.പി. മന്മഥനോടൊത്ത് മദ്യവർ ജ്ജനസമിതിയിലും പ്രവർത്തിക്കുകയുണ്ടായി.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മദ്യവർജ്ജനസമിതി ശാന്തിസേന കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ടും കൊച്ചിൻ സിറ്റി വിജിലൻസ് ഫോറം മെമ്പറും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിസംസ്ഥാന കമ്മറ്റി മെമ്പറുമാണ് ആൻ്റണി കളരിക്കൽ. എറണാകുളം ആശീർഭവനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന “ചങ്ങാതി” ദ്വൈമാസികയുടെ പത്രാധിപസമിതിയംഗം കൂടിയാണ് ആൻ്റണി. സത്യദീപം, കുടുംബദീപം, സന്ദേശാലോം, കേരളാടൈംസ്, ചെറുപുഷ്‌പം, വിശ്വപ്രകാശം, കത്തോലി ക്കാസഭ, ജീവജ്യോതി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ചി ട്ടുള്ള കവിതയിൽ കൂട്ടക്കൊല, ഇന്ദിരാവിജയം, മദ്യദുരന്തം, നിത്യബന്ധു, ഗാന്‌ധിജി കരയുന്നു എന്നിവയാണ്.

കലൂർ മാളിയേക്കൽ പൈലി റോസ മകൾ മറിയാമ്മയാണ് ഭാര്യ

Leave a Reply

Your email address will not be published. Required fields are marked *