കേരള സഭാപ്രതിഭകൾ-88
ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശ്ശേരി
ക്നാനായ മക്കളെ മുപ്പത്തിയെട്ടു വർഷം ധീരതയോടെ നയിക്കു കയും അസൂയാവഹമായ വിധത്തിൽ തൻ്റെ അജഗണത്തെ ആത്മീയവും ഭൗതികവുമായ വളർച്ചയുടെ പടവുകളിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്‌ത ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശ്ശേരി കടുത്തുരുത്തിയി ലെ പുരാതന പ്രശസ്‌ത കുടുംബമായ കുന്നശ്ശേരി കുടുംബത്തിൽ ജോസഫ് അന്നമ്മ ദമ്പതികളുടെ സീമന്ത പുത്രനായി 1928 സെപ്റ്റബർ 11-ന് ഭൂജാത നായി. ആയോധന വിദ്യയിൽ അദ്വിതീയമായിരുന്ന കുന്നശ്ശേരി കുടുംബ ത്തിലെ കാരണവന്മാർ നാടിനും സഭക്കും സമുദായത്തിനും വേണ്ടി നട ത്തിയ ധീരോദാത്ത പോരാട്ടങ്ങൾ ചരിത്രത്തെ നിറം പിടിപ്പിക്കുന്ന സംഭവ ങ്ങളാണ്. കോട്ടയം ഇടയ്ക്കാട്ടു സ്‌കൂളിലും സി.എൻ.ഐ. സ്കൂളിലും കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് മിഡിൽ സ്‌കൂളിലും കോട്ടയം തിരുഹൃദ യക്കുന്നു സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കുര്യാക്കോസ് തിരുഹ്യദയക്കുന്നിലുള്ള മൈനർ സെമി നാരിയിൽ ചേർന്ന് വൈദിക പഠനം ആരംഭിച്ചു. ആലുവായിലെ മംഗലപ്പുഴ സെമിനാരിയിൽ വേദശാസ്ത്ര പഠനം നടത്തുമ്പോൾ രൂപതാദ്ധ്യക്ഷൻ റോമിലെ പ്രൊപ്പഗാന്താ കോളേജിലേക്ക് ഉപരിപഠനത്തിനയച്ചു. വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ബ്രദർ കുര്യാക്കോസ് 1955 ഡിസംബർ 21-ാംതീയതി കർദ്ദിനാൾ ക്ലമൻ്റ് മിക്കാറയിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. പിറ്റേദിവസം സെന്റ് പീറ്റേഴ്‌സ് ബസ്ലിക്കായിലുള്ള വി. പത്താം പീയൂസി ന്റെ അൾത്താരയിൽ പ്രഥമ ദിവ്യബലിയർപ്പിച്ചു. വൈദികപട്ടമേറ്റതിനു ശേഷവും ഏതാനും കാലം ഉപരിപഠനത്തിനായി റോമിൽ താമസിക്കുകയു ണ്ടായി. റോമിലെ ഊർബൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്ര ത്തിൽ ലൈസൻഷ്യേറ്റും ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കാനൻ നിയ മത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. കോട്ടയം രൂപതയിൽ നിന്നും ജെ. യു.ഡി. ബിരുദം സമ്പാദിച്ച ആദ്യത്തെ വൈദികനാണദ്ദേഹം.
നിരവധി ബിരുദങ്ങളുമായി നാട്ടിൽ തിരിച്ചെത്തിയ കുര്യാക്കോസച്ചൻ തറയിൽ തിരുമേനിയുടെ സെക്രട്ടറിയായും രൂപതാചാൻസലറുമായി നിയ മിതനായി. രണ്ടുവർഷത്തിനുശേഷം വീണ്ടും ഉപരിപഠനത്തിനായി വിദേ ശത്തേക്കു പുറപ്പെട്ടു. അമേരിക്കയിലെ ബോസ്റ്റൻ കോളേജിൽ നിന്നും രാഷ്ട്രമീമാംസയിൽ മാസ്റ്റർ ബിരുദം നേടി. തിരികെ കേരളത്തിലെത്തിയ അദ്ദേഹം പിതാവിൻ്റെ സെക്രട്ടറിയായും രൂപതാചാൻസലറായും ഒരിക്കൽ കൂടി സേവനമനുഷ്‌ഠിക്കുവാൻ നിയുക്തനായി. തുടർന്ന് കോട്ടയം ബി.സി. എം. കോളേജിൽ അദ്ധ്യാപകനായി. അദ്ധ്യാപകനെന്ന നിലയിൽ ചുരു ങ്ങിയ കാലം കൊണ്ടുതന്നെ പ്രശസ്‌തി നേടി. അദ്ധ്യാപക ജോലിയോ ടൊപ്പം അപ്നാദേശ് വാരികയുടെ പത്രാധിപർ, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചാപ്ലൈൻ, കാരിത്താസ് ആശുപത്രിയുടെ ഡയറക്‌ടർ ബോർഡിന്റെ വൈസ് പ്രസിഡൻ്റ് എന്നീനിലകളിലും സേവനം ചെയ്തു. പിന്നീട് തിരുഹൃദയക്കുന്ന് സെമിനാരിയുടെ റെക്‌ടറായി നിയമിതനായി. റെക്ടർ ജോലിയിലിരിക്കെ 1967 ഡിസംബർ 9-ാതീയതി പോൾ ആറാമൻ മാർപ്പാപ്പ ഇദ്ദേഹത്തെ കേഫായുടെ സ്ഥാനിക മെത്രാനായും കോട്ടയം രൂപ തയുടെ പിൻതുടർച്ചാവകാശത്തോടു കൂടിയ സഹായ മെത്രാനായും നിയ മിക്കപ്പെട്ടു. 1968 ഫെബ്രുവരി 24-ാം തീയതി കോട്ടയം തിരുഹൃദയക്കു ന്നിൽവച്ച് മെത്രാഭിഷേക കർമ്മം നടന്നു. മെത്രാഭിഷേക കർമ്മത്തിലെ മുഖ്യ കാർമ്മികൻ പൗരസ്ത‌്യ തിരുസംഘത്തിൻ്റെ പ്രീഫക്റ്റ് കർദ്ദനാൾ മാക് മില്യൻ ദെഫുസ്റ്റൻ ബർഗ് ആയിരുന്നു. 1974 മേയ് 5-ന് മാർ തോമസ് തറ യിൽ രൂപതാഭരണത്തിൽ നിന്നും വിരമിച്ചതിനെ തുടർന്ന് രൂപതാഭരണം ഏറ്റെടുത്തു. കോട്ടയം രൂപതയുടെ പ്ലാറ്റിനം ജൂബിലി സ്‌മരണികയിൽ ഇപ്ര കാരം എഴുതിയിരിക്കുന്നു. “മെത്രാൻ പ്രധാനമായും വിശ്വാസ സത്യങ്ങ ളുടെ പ്രബോധകനാണല്ലോ. തൻ്റെ കീഴിലുള്ളവരെ വിശ്വാസ സത്യങ്ങൾ പഠിപ്പിക്കുവാൻ പിതാവ് പ്രദർശിപ്പക്കുന്ന തീഷ്‌ണത പ്രശംസനീയമാണ്. അറിവുള്ളതുകൊണ്ട് വസ്‌തുതകൾ മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാൻ അദ്ദേഹത്തിന് സാധിക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ആവേശകര ങ്ങളോ വികാരങ്ങളെ ഇളക്കുന്നവയോ അല്ല. പക്ഷെ ചിന്തകളെ മഥിക്കു ന്നവയാണ്. ഹൃദയത്തിൽ ചലനങ്ങൾ ഉളവാക്കുന്നവയാണ്. രണ്ടാം ചിന്തയിലേക്കും ഉറച്ച ബോധ്യങ്ങളിലേക്കും നയിക്കുന്നവയും ആണ്. അനേകം ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യാനുള്ള കഴിവും അദ്ദേഹത്തി നുള്ള അസാധാരണ സിദ്ധിയാണ്. പ്രഗത്ഭനായ ഭരണാധികാരിയാണ് കുന്ന ശ്ശേരിൽ പിതാവ്. തറയിൽ പിതാവിനോടൊത്ത് ഉത്തരവാദിത്വമേറിയ ജോലികൾ കൈകാര്യം ചെയ്‌തതിൽ നിന്നും ലഭിച്ച അനുഭവ സമ്പത്തും, നൈയാമിക കാര്യങ്ങളിലുള്ള അഗാധമായ അറിവും, കാര്യങ്ങൾ ഉൾക്കൊ ള്ളാനും ഔചിത്യപൂർവ്വം പ്രതികരിക്കാനുമുള്ള ജന്മ സിദ്ധമായ കഴിവും ഭരണ രംഗത്തെ വിജയത്തിൽ അദ്ദേഹത്തിന് സഹായഘടകങ്ങളാണ്. പിതാവിന്റെ ഓർമ്മ ശക്തി ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. നീതി അർഹമായ രീതിയിൽ എല്ലാവർക്കും നൽകുവാനും പ്രശ്‌നങ്ങളിൽ ശരി യായ തീരുമാനമെടുക്കുവാനും ഈ കഴിവ് പിതാവിനെ സഹായിക്കുന്നു……. സമുദായ സ്നേഹം പിതാവിൻ്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന വികാരമാണ്. പാരമ്പര്യം മുറുകെ പിടിക്കുവാനും പൈതൃകം സംരക്ഷി ക്കുവാനും അദ്ദേഹം സദാ ജാഗ്രതയുള്ളവനാണ്. സമുദായത്തോട് കൂറു ണ്ടാകണമെങ്കിൽ ബോധവൽക്കരണം ആവശ്യഘടകമാണെന്ന് മനസ്സിലാക്കി അതിനനുസൃതമായ പല പദ്ധതികളും ആസൂത്രണം ചെയ്തു. ക്രൈസ്‌ത വകലകളുടെ സംരക്ഷണത്തിനായി ഹാദൂസ സ്ഥാപിക്കുന്നതിൽ പിതാവ്
കാണിച്ച താല്‌പര്യം ഇവിടെ സ്മരണീയമാണ്.
പൗരസ്ത്യാരാധനാക്രമങ്ങളുടെ സംരക്ഷണകാര്യത്തിലും ഉറച്ചനില പാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്….. സമൂദായാന്തരീക്ഷത്തിൽനിന്നും അകന്നുപോയതിൻ്റെ ഫലമായി സമുദായസ്നേഹം കുറഞ്ഞുപോകുന്നവരെ തിരികെ കൊണ്ടുവരുന്നതിന് പിതാവ് നടത്തിയശ്രമങ്ങൾ ആരും ഒരിക്കലും മറക്കുകയില്ല. ഹൈറേഞ്ചിലെയും മലബാറിലെയും ഉൾപ്രദേശങ്ങളിൽ അസംഘടിതരായി കുടിയേറിയ കാനായ മക്കൾ സ്വന്തം ദേവാലയത്തിനായി കൊതിക്കുകയും പലനാൾ അപേക്ഷകൾ സമർപ്പിക്കുകയും ചെയ്തെങ്കിലും അനുകൂലമായ നടപടികൾ ഒന്നും എടുത്തിരുന്നില്ല. കുന്നശ്ശേരി പിതാവ് രൂപതാഭരണം ഏറ്റെടുത്തതോടെ ഇങ്ങനെയുള്ള പലസ്ഥലങ്ങളിലും പുതിയ ദേവാലയങ്ങൾ ആരംഭിച്ചു. അന്യ സമുദായങ്ങളിൽ ലയിച്ചുചേർന്ന് സമുദായത്തിൽ നിന്നും നഷ്‌ടപ്പെടുവാൻ സാധ്യതയുണ്ടായിരുന്ന ആയിരക്കണക്കിനാടുകളെ സ്വസമുദായത്തിൽ ഉറപ്പിച്ചുനിർത്തുവാൻ സാധിച്ചതിൽ ഈ ഇടയന് എന്നും അഭിമാനിക്കാം. ഇടവകകൾ വർദ്ധിച്ച തോടെ സമുദായത്തിൻ്റെ കെട്ടുറപ്പും ശക്തിയും വർദ്ധിച്ചു. കണ്ണൂരുള്ള ശ്രീപുരത്ത് ബറുമറിയം പാസ്റ്റൽ സെൻ്റർകൂടി ആരംഭിച്ചതോടെ പുതിയൊരു രൂപതആരംഭിക്കാനുള്ള എല്ലാസാധ്യതകളുമായി മലബാറിലെ പുരോഗ തിയുടെ പിന്നിൽ കുന്നശ്ശേരി പിതാവിൻ്റെ ശക്തമായ കരങ്ങൾ ദർശിക്കാം.
വൈദികരിലും സന്യാസിസന്യാസിനികളിലും അൽമായരിലും ആദ്ധ്യാ ത്മിക ചൈതന്യം നിലനിൽക്കണമെന്ന ലക്ഷ്യത്തോടെ കോതനല്ലൂരിൽ ആരംഭിച്ച “തൂവാനിസാ” പ്രാർത്ഥനാലയം കുന്നശ്ശേരി പിതാവിൻ്റെ ദീർഘദൃഷ്ടിക്ക് മകുടോദാഹരണമാണ്. സാമൂഹികപ്രവർത്തനങ്ങൾ വഴിയുള്ള സുവിശേഷ വൽക്കരണത്തിന്റെ അനന്തസാധ്യതകൾ മനസ്സിലാക്കി അനേകം പദ്ധതികൾ കുന്നശ്ശേരി പിതാവ് ആരംഭിച്ചു. അതിൽ പ്രധാനമാണ് കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി. രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കായി സ്വരൂപിച്ച ഫണ്ടിൽ നല്ലൊരു ഭാഗം സാമൂഹികപ്രവർത്തനങ്ങൾക്കായി ചില വഴിക്കുകയാണ് ചെയ്‌തത്. രൂപതയുടെ വിവിധ ഭാഗങ്ങളിൽ, ജീവിത സായാ ഹ്നങ്ങളിൽ സ്നേഹവും ശുശ്രൂഷയും ലഭിക്കാതെ കഴിയുന്നവർക്കായി തെള്ള കത്തും പൂഴിക്കോലിലും സ്ഥാപിച്ച വൃദ്ധമന്ദിരങ്ങൾ പിതാവിന്റെ സാമൂഹിക ദർശനത്തിന് ഉദാഹരണമാണ്. വിദ്യാഭ്യാസ രംഗത്തും ആതുരശുശ്രൂഷാരംഗത്തും രൂപതക്കുണ്ടായ നേട്ടങ്ങൾ അസൂയാർഹമാണ്. മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ പൗരോഹിത്യ രജതജൂബിലിയും സുവർണ്ണ ജൂബിലിയും മെത്രാഭിഷേക രജത ജൂബിലിയും സപ്തതിയും പഞ്ചസപ്‌തതിയുമെല്ലാം ക്നാനായ സമുദായം അതിഗംഭമായി ആഘോഷി ച്ചതിൽ നിന്നും സമുദായത്തിന് പിതാവിനോടുള്ള താൽപര്യം എത്ര വലുതാ ണെന്ന് മനസ്സിലാക്കാൻ സാധിക്കും. അപ്നാദേശ് ന്യൂസ് എഡിറ്റർ സാബു കുര്യൻ മാർ മാത്യു മൂലക്കാടിൻ്റെ സ്ഥാനാരോഹണ സപ്ലിമെന്റിൽ (മലയാള മനോരമ 2005 ജനു. 14) എഴുതിയ ലേഖനത്തിലെ ഏതാനും ഭാഗം താഴെ ചേർക്കുന്നു. “ തൻ്റെ ജനത്തിനു വേണ്ടി എല്ലാം സമർപ്പിച്ച ഇടയനെയാണ് കുന്നശ്ശേരി പിതാവിലൂടെ ക്‌നാനായ സമുദായത്തിന് ലഭിച്ചത്. ആളുകളെ തേടിച്ചെന്ന ഇടയനായിരുന്നു അത്. ലോകത്ത് ക്‌നാനായാക്കർ എവിടെയെല്ലാ മുണ്ടോ അവിടെയെല്ലാം കുന്നശ്ശേരി പിതാവെത്തി. അവരെയെല്ലാം തനിമ യുടെ ഒറ്റച്ചരടിൽ അദ്ദേഹം കോർത്തിണക്കി. സമുദായത്തിലെ ബഹുഭൂരി പക്ഷത്തെയും പേരു ചൊല്ലി വിളിക്കാൻ പറ്റുന്ന ബന്ധമാണ് ഈ ഇടയൻ വളർത്തിയെടുത്തത്. കോട്ടയം രൂപതയിലെ എല്ലാ ഭവനങ്ങളും സന്ദർശി ക്കാൻ എൺപതുകളിൽ പിതാവ് ആവിഷ്ക്കരിച്ചു നടപ്പാക്കിയ പദ്ധതി കേരള സഭയിൽ തന്നെ ആദ്യ സംഭവമായിരുന്നു. ജീവിത ദുരിതങ്ങളിൽ ക്ലേശിക്കുന്നവരുടെ കണ്ണീരൊപ്പുന്ന അനുകമ്പാർദ്ര ഹൃദയമാണ് കുന്നശ്ശേരി പിതാവിനുണ്ടായിരുന്നത്. രൂപതയിൽ ഉയർന്നു വന്ന വൃദ്ധ സദനങ്ങൾ, അനാഥ മന്ദിരങ്ങൾ, ബാലഭവനുകൾ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട രോഗികൾക്ക് വേണ്ടിയുള്ള കേന്ദ്രങ്ങൾ, എച്ച്. ഐ.വി. എയ്‌ഡ്‌സ് ബാധിതർക്കു വേണ്ടി യുള്ള ശുശ്രൂഷാ കേന്ദ്രം തുടങ്ങിയവയൊക്കെ അദ്ദേഹത്തിൻ്റെ സേവന തൃഷ്‌ണയുടെ മകുടോദാഹരണങ്ങളായി തലയുയർത്തി നിൽക്കുന്നു. കാരി ത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഈ ഇടയൻ്റെ പ്രേഷിത വഴിയിൽ പൊൻവെളി ച്ചമാണ്. ഒരു വർഷം കൊണ്ട് പണി തീർത്ത ഈ സ്ഥാപനം മദ്ധ്യകേര ളത്തിൽ ആയിരങ്ങൾക്ക് അത്താണിയായി മാറിയിട്ടുണ്ട്. സ്വപ്നപദ്ധതിയെന്ന് പേരിട്ട് കാരിത്താസിൽ ആരംഭിക്കുന്ന ഹാർട്ട് കെയർ യൂണിറ്റും കുന്നശ്ശേരിപിതാവിന്റെ സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ പ്രതീകമായി പരിലസിക്കും.ക്‌നാനായ സമുദായം ഇന്ന് സാങ്കേതികമായി ഏറ്റം മുന്നേറിക്കഴിഞ്ഞു. ഇതിന് അടിസ്ഥാന സൗകര്യം ഒരുക്കിയത് നേഴ്‌സിംഗ് സ്‌കൂളുകളും മറ്റ് വിദ്യാ ഭ്യാസ സ്ഥാപനങ്ങളുമാണ്. കാലത്തിൻ്റെ ചുവരെഴുത്തുകൾ മുമ്പെ വായിച്ച് കുന്നശ്ശേരി പിതാവ് ഇതിനെല്ലാം വേണ്ട അടിത്തറ ഒരുക്കി. ആധുനിക കാല ഘട്ടത്തിന്റെ വെല്ലുവിളികൾ മറികടന്ന് തനിമയും പാരമ്പര്യവും ഹൃദയത്തിൽ ആവാഹിക്കുന്ന ഒരു ജനതയ്ക്ക് പ്രോജ്വലമായ നേതൃത്വം നൽകുവാൻ കുന്ന ശ്ശേരി പിതാവിന് കഴിഞ്ഞു. സഭയ്ക്കും സമുദായത്തിനുവേണ്ടി ഉഴിഞ്ഞുവച്ച തായിരുന്നു ആ ജീവിതം.
ഹൈറേഞ്ചിലും മലബാറിലുമൊക്കെ ക്നാനായ മക്കൾക്ക് അജപാ ലന ശുശ്രൂഷ ഒരുക്കുവാൻ തയ്യാറായ വസ്‌തുത മുകളിൽ പ്രസ്‌താവിച്ചുവ ല്ലോ. കേരളത്തിന് പുറത്ത് ബാംഗ്ലൂരും, മുംബെയിലും ന്യൂഡൽഹിയിലു മൊക്കെ ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കുന്നശ്ശേരി പിതാവ് ശ്രമിച്ചു. വിദേശത്തേക്ക് മിഷൻ ശുശ്രൂഷയ്ക്കായി ഒരു വൈദികനെ ആദ്യം അയ ച്ചത് കുന്നശ്ശേരി പിതാവാണ്. അമേരിക്കൻ ഐക്യനാടുകളിലും ക്യാന ഡായിലുമായി പതിനാറോളം ക്നാനായ മിഷൻ കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
കോട്ടയത്തെ സോഷ്യൽ സർവ്വീസ് സൊസൈറ്റിയും മലബാറിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റിയും സാമൂഹ്യസേവനരംഗത്തെ അത്ഭു തങ്ങളാണ് രചിക്കുന്നത്. ഈ സംഘടനയുടെ കീഴിലുള്ള സ്വാശ്രയസംഘ ങ്ങളിലൂടെ നാനാജാതിമതസ്ഥരായ ആയിരങ്ങൾ ജീവിതത്തിന്റെ പച്ചപ്പി ലേക്ക് കൈപിടിച്ചുയർത്തപ്പെടുന്നു. സുനാമിപുനരധിവാസത്തിനായി ഒരു കോടി രൂപാ സമാഹരിച്ച് 38 വീടുകൾ നിർമ്മിച്ച് നൽകിയതും പ്രത്യേകം എടുത്തുപറയേണ്ടതാണ്.
റവ. ഡോ. തോമസ് കോട്ടൂർ ഇപ്രകാരം എഴുതിയിരിക്കുന്നു.”അ രഞ്ജനത്തിന്റെ ഇടനിലക്കാരൻ, സംയോജനത്തിൻ്റെ നടുനായകൻ, കാനൻ നിയമ വിചക്ഷണൻ, ചടുലസംഭാഷകൻ തുടങ്ങിയ നിലകളിൽ സഭയ്ക്കും സമൂഹത്തിനും ഏറെ സംഭവനകൾ നൽകിയിട്ടുണ്ട് മാർ കുന്നശ്ശേരി. കോട്ട യത്തെ തന്റെ അരമന നിരീശ്വർക്കും, വ്യത്യസ്‌തമതവിഭാഗങ്ങൾക്കും വിവിധ രാഷ്ട്രീയ പാർട്ടികൾക്കും അശരണർക്കും അഗതികൾക്കും ആതിഥ്യം നൽകിയതിന്റെ പിന്നിൽ ബിഷപ്പിൻ്റെ ഹൃദയവിശാലതയുണ്ട്.
അൽമായരെ ഏറ്റം ആദരിക്കുന്ന ഒരു സമൂഹമാണ് ക്‌നാനായ സമു ഹം. അതിൽ ഏറ്റം മുന്നിൽ നിൽക്കുന്നത് മാർ കുന്നശ്ശേരി തിരുമേനി തന്നെ യാണ്. വിശ്വസ്തരും കഴിവുള്ളവരുമായ അൽമായരെ കാണുമ്പോൾ രൂപതക്ക് അവരെ എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന് കുന്നശ്ശേരി പിതാവ് ചിന്തിക്കു കയും ചെയ്യും. സാധാരണ കേരളത്തിൽ ഒരിടത്തും അൽമായനു വേണ്ടി ഒരു സ്മാരകം ഉണ്ടാക്കാൻ ആരും ശ്രമിക്കാറില്ല. രാജ്യത്തിനും സമുദായത്തിനും വിലപ്പെട്ട സേവനങ്ങൾ അനുഷ്‌ഠിച്ചിട്ടുള്ള തച്ചിൻ മാത്തൂത്തരകൻ, ഷെവ. ഇലഞ്ഞിക്കൽ തര്യതു കുഞ്ഞിത്തൊമ്മൻ, ദാസൻ വർക്കി എന്ന എം.എം. വർക്കി, ഐ.സി. ചാക്കോ തുടങ്ങിയ പ്രതിഭാശാലികളെ സ്മരിക്കു വാനോ അവർക്ക് ഒരു സ്‌മാരകമേർപ്പെടുത്തുവാനും ഇതുവരെ ആരും തയ്യാ റായിട്ടില്ല. അതേ സമയം ഷെവ. വി. ജെ. ജോസഫിൻ്റെ പേരിൽ ഒരു ട്രയി നിംഗ് കോളേജ് ആരംഭിച്ച് കോട്ടയം രൂപത വി.ജെ. ജോസഫിനെ സ്മരിച്ചിരി ക്കുന്നു. എത്രയോ അൽമായരെയാണ് പേപ്പൽ ബഹുമതിനൽകി കുന്നശ്ശേരി പിതാവ് ആദരിച്ചിരിക്കുന്നത്. ജസ്റ്റീസ് സിറിയക്ക് ജോസഫ് പൗരോഹിത്യ സുവർണ്ണജൂബിലി സമാപനസമ്മേളനത്തിൽ ഇപ്രകാരം പറഞ്ഞു. “അൽമാ യർക്ക് അംഗീകാരവും പ്രോത്സാഹനവും നൽകുന്ന കാര്യത്തിൽ പിതാവ് ഏറെ മുന്നിലായിരന്നു. കേരളത്തിലെ മറ്റൊരു രൂപതയും ഇതിനടുത്ത് വരില്ല. ഒരു വ്യക്തിയെ ആദരിക്കുമ്പോൾ ആ വ്യക്തിയുടെ മൂല്യങ്ങളും ജീവിതദർശനങ്ങ ളുമാണ് ആദരിക്കപ്പെടുന്നത്. സവിശേഷവ്യക്തിത്വത്തിനുടമയായിരുന്ന കുന്ന ശ്ശേരി പിതാവ് എല്ലാവർക്കും എല്ലാമായി വർത്തിച്ചിരുന്നു……അതിരൂപതയിലെ അൽമായ സംഘടനകൾക്ക് വൻവളർച്ചയുണ്ടായ ഒരു കാലഘട്ടമായിരുന്നു ഇത്. അവർക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും പിതാവ് നൽകി. ഭാവനാപൂർണ്ണമായ നിർദ്ദേശങ്ങളിലൂടെ അൽമായ പ്രസ്ഥാനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കാൻ പിതാവിന് കഴിഞ്ഞു.” രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും തന്റെ അജഗണ
ങ്ങൾ വളരണമെന്ന് കുന്നശ്ശേരി പിതാവ് ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്നു. അത് എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നു. നിങ്ങൾക്കുവേണ്ടി ഞാൻ ബിഷപ്പും നിങ്ങളോടൊപ്പം ഞാനൊരു ക്രിസ്ത്യാനിയും എന്ന വി. അഗസ്‌തീനോസിൻ്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് 1968 ഫെബ്രുവരി 24-ാം തീയതി മെത്രാൻ പദവി ഏറ്റെടുത്ത മാർ കുര്യാക്കോസ് കുന്നശ്ശേരി 37 വർഷത്തെ സുദീർഘമായ സേവനത്തിനു ശേഷം 2006 ജനുവരി 14 ന് റിട്ടയർ ചെയ്‌ത് വിശ്രമജീവിത്തിലേക്ക് പ്രവേ ശിച്ചിരിക്കുകയാമ്. തൻ്റെ പിൻഗാമിയായി പണ്‌ഡിതനും പക്വമതിയുമായ മൂലക്കാട്ട് പിതാവിൻ്റെ കരങ്ങളിൽ അധികാരമേൽപിച്ചുകൊണ്ട്
കോട്ടയം രൂപത ഒരു അതിരൂപതയായി ഉയർത്തപ്പെടുവാൻ തിരു മേനി വർഷങ്ങളായി ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഒന്നിലും പരാജയപ്പെടാത്ത തിരുമേനി അക്കാര്യത്തിലും വിജയിച്ചു. കോട്ടയം രൂപതയെ അതിരൂപതയാക്കുകയും അതിന്റെ പ്രഥമ മെത്രാപ്പോലീത്തയായി കുന്നശ്ശേരി പിതാവ് നിയമിക്കപ്പെടുകയം ചെയ്ത തിൽ ക്നാനായ മക്കൾ വളരെ സന്തോഷിക്കുകയാണിന്ന്.










Leave a Reply