Sathyadarsanam

കേരള സഭാപ്രതിഭകൾ-89 മോൺ. ജോസഫ് കാക്കശ്ശേരി

കേരള സഭാപ്രതിഭകൾ-89
മോൺ. ജോസഫ് കാക്കശ്ശേരി

പ്രഗത്ഭനായ ഇടവക വികാരി, ഭരണതന്ത്രജ്ഞൻ, സാമൂഹ്യപ്രവർത്തകൻ, സംഘാടകൻ, എല്ലാവർക്കും പ്രിയങ്കരനായ വികാരി ജനറാൾ എന്നീ നിലകളിൽ വ്യക്തിമുദ്രപതിപ്പിച്ച * തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ മോൺ ജോസഫ് കാക്ക ശ്ശേരി മറ്റം ആളൂരിൽ കാക്കശ്ശേരി കുടുംബത്തിൽ തോമസ് കുഞ്ഞായി ദമ്പ തികളുടെ മകനായി 1928 നവംബർ 22 ന് ജനിച്ചു. ആളൂർ സെന്റ് ജോസഫ് എൽ.പി. സ്‌കൂൾ, സെൻ്റ് ഫ്രാൻസീസ് അപ്പർ പ്രൈമറിസ്‌കൂൾ, എൽത്തു രത്ത് സെന്റ്റ് അലോഷ്യസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാ ഭ്യാസം. തുടർന്ന് തൃശൂർ സെൻ്റ് തോമസ് കോളേജിൽ ചേർന്ന് ഇന്റർ മീഡിയറ്റ് പരീക്ഷ പാസ്സായി. തൃശൂർ തോപ്പ് മൈനർ സെമിനാരിയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. തുടർന്ന് മംഗലപ്പുഴ സെമിനാരിയിൽ ചേർന്നു. അവിടെനിന്നും ഉപരിപഠനാർത്ഥം റോമിലെ പ്രൊപ്പഗാന്താ കോളേ ജിലേക്ക് ബ്രദർ ജോസഫിനെ അയച്ചു. 1955 ഡിസംബർ 21-ാം തീയതി റോമിൽവച്ച് കർദ്ദനാൾ മിക്കാറിയിൽനിന്ന് വൈദികപട്ടം സ്വീകരിച്ചു. വൈദി കനായതിനുശേഷം ഏതാണ്ട് ആറുമാസക്കാലം റോമിൽ വീണ്ടും പഠനം തുടർന്നു. തിരിച്ചുവരുംവഴി യൂറോപ്പിലെ പ്രധാനരാജ്യങ്ങളും പലസ്തീ നായിലെ പുണ്യസ്ഥലങ്ങളും സന്ദർശിച്ചു. റോമിൽ വൈദികവിദ്യാർത്ഥി യായിരിക്കുമ്പോൾ പലപ്രാവശ്യം പരിശുദ്ധപിതാവിനെ സന്ദർശിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. വിശുദ്ധയൗസേഫ് പിതാവിനെ തൊഴിലാളി മദ്ധ്യസ്ഥനായി പ്രഖ്യാപിച്ച ചടങ്ങിലും വിശുദ്ധ പത്താംപിയൂസ് പല വിശു ദ്ധരെയും വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങുകളിലും സംബന്ധിക്കുവാൻ കാക്കശ്ശേരിയച്ചന് സാധിച്ചിട്ടുണ്ട്.

1956 ൽ തൃശൂർ മൈനർ സെമിനാരി റെക്‌ടറായിരുന്ന മോൺ.പോൾ കാക്കശ്ശേരിയുടെ അസിസ്റ്റന്റ്റായിട്ടാണ് ഫാ. ജോസഫ് കാക്കശ്ശേരിയുടെ വൈദികജീവിതത്തിൻ്റെ തുടക്കം. റോമിൽനിന്നും നേടിയെടുത്ത വിജ്ഞാ നസമ്പത്ത് വൈദിക വിദ്യാർത്ഥികൾക്ക് പകർന്നുകൊടുക്കുവാൻ അദ്ദേഹ ത്തിന് സാധിച്ചു. ഈ കാലഘട്ടത്തിൽ വേദോപദേശം, സൊഡാലിറ്റി, വിശ്വാ സപ്രചാരണം, ഹോളി ചൈൽഡ്‌ഹുഡ് എന്നീ സംഘടനകളുടെ അസിസ്റ്റന്റ്റ് ഡയറക്‌ടർ എന്ന നിലകളിലും പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. തുടർന്ന് അവിട്ടത്തൂർ പള്ളിവികാരി (1962) മരിയാപുരം മലബാർ മിഷനറി ബ്രദേഴ്‌സിന്റെ ഡയറക്‌ടർ (1964) പെരിഞ്ചേരി വികാരി (1965) എന്നീ നിലക ളിലും പ്രവർത്തിക്കുകയുണ്ടായി. തുടർന്ന് പാലയ്ക്കൽ പള്ളിവികാരിയായുംഅവണിശ്ശേരി ബാലസദനം ഡയറക്‌ടറായും രൂപതാ അസിസ്റ്റന്റ് പ്രൊക്യു റേറ്ററായും സെക്രട്ടറിയായും വൈസ് ചാൻസലറായും പ്രവർത്തിച്ചു.

1970 ൽ പാലക്കൽപള്ളി വികാരിയായിരുന്ന കാലത്ത് മെത്രാസന അരമനയിൽ പല ഓഫീസ് കെട്ടിടങ്ങളുടെയും നിർമ്മാണ ചുമതല കാക്ക ശ്ശേരിയച്ചനായിരുന്നു. 1971 ൽ അരമനയിൽ സോഷ്യൽ സർവ്വീസ് ഡയറ ക്ടറായും അസിസ്റ്റൻ്റ് പ്രൊക്കുറേറ്ററായും ചുമതലവഹിക്കുകയുണ്ടായി. ഈ സമയത്താണ് സോഷ്യൽ വെൽഫെയർ സെൻ്റർ എന്ന് അറിയപ്പെടുന്ന കുറി (ചിട്ടി) സ്ഥാപനത്തിന് രൂപംകൊടുത്തത്. 1972 ൽ സെന്റ് തോമസ് കോളേജ് ഹൈസ്‌കൂളിൻ്റെ മാനേജരായും 1973 ൽ തൃശൂർ രൂപതാ സെക്ര ട്ടറിയായും നിയമിതനായി. വൈദികനായതുമുതൽ ഉത്തരവാദിത്വമേറിയ പലസ്ഥാനങ്ങളും അലങ്കരിച്ച കാക്കശ്ശേരിയച്ചനെ 1974 സെപ്റ്റംബർ 17-ാം തീയതി 45-ാമത്തെ വയസ്സിൽ ലൂർദ്ദ് ഭദ്രാസനദേവാലയത്തിലെ വികാരി യായി നിയമിച്ചു. തൃശൂർ മുൻസിപ്പൽ ചെയർമാനായിരുന്ന പ്രൊഫ. എൻ. ഡി. ജോർജ് ഈ നിയമനത്തെപ്പറ്റി എഴുതിയിരിക്കുന്ന ഏതാനും വാക്കു കൾ ഉദ്ധരിക്കട്ടെ. “അനുകരണീയമായ കാര്യശേഷിയുടെയും സൗരഭ്യം വിതറുന്ന പെരുമാറ്റത്തിന്റെയും അംഗീകാരമായിരുന്നു ഈ നിയമനം. വൈദീ കനായതുമുതൽ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങൾ അലങ്കരിച്ച ഫാ. ജോസഫ് കാക്കശ്ശേരി കഴിഞ്ഞ 6 വർഷക്കാലങ്ങൾക്കുള്ളിൽ ഇടവകക്കാരുടെ കലവ റയില്ലാത്ത സ്നേഹാദരങ്ങൽ സമ്പാദിച്ചു എന്നുള്ളതിന്റെ തെളിവാണ് ഇട വകക്കാർ എല്ലാവരും ഒത്തുചേർന്ന് നടത്തുന്ന കാക്കശ്ശേരിയച്ചൻ്റെ പൗരോ ഹിത്യ രജതജൂബിലയാഘോഷങ്ങൾ. ഇടവകക്കാരുടെ മേന്മയേയും ആദ്ധ്യാ ത്മികചൈതന്യത്തേയും ലാക്കാക്കി പ്രവർത്തിക്കുന്ന കാക്കശ്ശേരിയച്ചൻ എണ്ണയൊഴിച്ച യന്ത്രംപോലെ സദാചലിച്ചുകൊണ്ടിരിക്കുന്നു.” ലൂർദ്ദുപള്ളി യിൽനിന്നും ഒല്ലൂർപള്ളിവികാരിയായിട്ട് സ്ഥലംമാറുകയുണ്ടായി. 1956 മുതൽ 85 വരെ ഒരു വിദേശമോട്ടോർ സൈക്കിളിൽ സഞ്ചരിച്ചുകൊണ്ടാണ് കാക്ക ശ്ശേരിയച്ചൻ തന്റെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. 1982-88 കാലഘട്ട ത്തിൽ തൈക്കാട്ടുശ്ശേരിപള്ളി ഒരു സ്വതന്ത്ര ഇടവകയായി ഉയർത്താനും ചിയ്യാരത്ത് പുതിയ പള്ളിക്കുവേണ്ടി സ്ഥലം വാങ്ങുവാനും സാധിച്ചു. 1988 മുതൽ 88 വരെ ജൂബിലി മിഷൻ ഹോസ്‌പിറ്റൽ, സെൻ്റ് മേരീസ് ഓർഫ നേജ് കോംപ്ലക്സ്, എന്നിവയുടെ ഡയറക്‌ടറായിരുന്നു കാക്കശ്ശേരിയച്ചൻ. ജൂബിലി മിഷൻ ഹോസ്‌പിറ്റലിൻ്റെ വമ്പിച്ച വികസനത്തിന് ആരംഭമിട്ടത് കാക്കശ്ശേരിയുടെ കാലഘട്ടത്തിലാണ്. 1988 മുതൽ 99 വരെ പാവറട്ടിതീർത്ഥ കേന്ദ്രത്തിന്റെ റെക്‌ടറായി പ്രവർത്തിച്ചതിനുശേഷം തൃശൂർ അതിരൂപത യുടെ വികാരി ജനറാളായി ഉയർത്തപ്പെട്ടു. അതിരൂപതയിലെ പല പ്രധാന സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ഒരു കാലഘട്ടമായിരുന്നു അത്. മഹാ ജൂബിലി സമാപന ആഘോഷങ്ങൾ, അതിരൂപതാ അസംബ്ലി, ജൂബിലി മെഡിക്കൽ കോളേജ്, ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, മഹാജൂബിലിട്രെയിനിംഗ് കോളേജ് എന്നിവയുടെ ആരംഭം ഈ കാലത്താണ് നടന്നത്. മോൺ. ജോസഫ് കാക്കശ്ശേരിയുടെ സുവർണ്ണ ജൂബിലിയോടനുബ ന്ധിച്ച് ശ്രീ ബേബി മൂക്കൻ കേരളവാണി വാർത്താവാരികയിൽ എഴുതിയ ലേഖനത്തിലെ ഒരുഭാഗം ഉദ്ധരിക്കട്ടെ. “അതിരൂപതയുടെ ഏതൊരു പ്രവർത്ത നത്തിനായാലും അഭിവന്ദ്യപിതാവിനോട് തികഞ്ഞവിധേയത്വം പുലർത്തി ക്കൊണ്ട് ശക്തമായ നേതൃത്വം നൽകുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. വികാരി ജനറാളെന്ന നിലയിൽ സെൻ്റ് തോമസ് കോളേജ് മാനേജർ കൂടി യായിരുന്ന അച്ചൻ അവിടെ നടപ്പാക്കിയ പുനരുദ്ധാരണ പ്രവർത്തനം വരും തലമുറ സ്മരിക്കുമെന്ന്‌ത് തീർച്ചയാണ്. എൺപതോളം വർഷം പഴക്ക മുള്ള കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ കോളേജിനെ പഴയ പാര മ്പര്യത്തിലും പ്രതാപത്തിലും അതേപടി നിലനിർത്തുന്നതിനുവേണ്ടി അദ്ദേഹം നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ കോളേജിനെ മനോഹര മാക്കിമാറ്റി. ഇതിനെപ്പറ്റി പല ഭിന്നാഭിപ്രായങ്ങളും പൊന്തിവന്നെങ്കിലും പണിതീർന്നപ്പോൾ എല്ലാവരും അച്ചൻ്റെ ആശയത്തെ അംഗീകരിക്കുകയാ യിരുന്നു. മാർ ജോസഫ് കുണ്ടുകുളം ബിഷപ്പായി വന്നപ്പോൾ രൂപതയിൽ തുടങ്ങിവച്ച സോഷ്യൽ വെൽഫെയർ സെൻ്ററിൻ്റെ സ്ഥാപകരിലൊരാളായ കാക്കശ്ശേരി അച്ചൻ സെക്രട്ടറി, പ്രസിഡണ്ട്, ഗവേണിംഗ് ബോഡിയംഗം തുട ങ്ങിയനിലകളിൽ നിരവധി വർഷം ഇതിൽ പ്രവർത്തിച്ചിട്ടുണ്ട്.

ആമ്പല്ലൂരിലെ അളഗപ്പചെട്ടിയാരുടെ അളഗപ്പ പോളിടെക്നിക്ക് രൂപ തവാങ്ങുന്നതിനുവേണ്ടി മുൻകൈയെടുത്ത പ്രമുഖ വൈദികൻ മോൺ കാക്ക ശ്ശേരിയാണ്. പലരും കടുത്ത വിമർശനത്തോടെ അതിനെ കണ്ടെങ്കിലും ഇന്ന് അതിരൂപതയുടെ ഒരു പ്രമുഖ സ്ഥാപനമായി അതു വളർന്നുകഴിഞ്ഞു. ആരംഭകാലത്ത് അവിടെയുണ്ടായ അദ്ധ്യാപകവിദ്യാർത്ഥി സമരങ്ങളും മറ്റു നിയമപ്രശ്നങ്ങളും അവധാനതയോടും എന്നാൽ ധീരമായും നേരിടുവാനും അദ്ദേഹം കാണിച്ച നൈപുണ്യം അത്ഭുതത്തോടുകൂടി മാത്രമേ ഏതൊ

രാൾക്കും നോക്കിക്കാണാൻ കഴിയൂ.” 2003 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പാ ഫാ. കാക്കശ്ശേരിക്ക്

മോൺസിഞ്ഞോർ പദവി നൽകി ആദരിക്കുകയുണ്ടായി. 2003 ൽ വികാരി ജനറാൾ സ്ഥാനത്തുനിന്നുംമാറിയ മോൺ കാക്കശ്ശേരി വിശ്രമജീവിതത്തി നല്ല പോയത്. ഏങ്ങണ്ടിയൂരിലെ എം.ഐ. ഹോസ്‌പിറ്റലിന്റെ ഡയറക്‌ടർ സ്ഥാനം ഏറ്റെടുക്കുകയാണ് ചെയ്‌തത്. അവിടെയും ആശുപത്രിയുടെ വിക സനപ്രവർത്തനങ്ങളിൽ വ്യാപൃതനായി കഴിയുന്ന അവസരത്തിലാണ് അദ്ദേ ഹത്തിന്റെ പൗരോഹിത്യസുവർണ്ണജൂബിലി ആഘോഷിച്ചത്.

“ശാന്തശീലനും അതേസമയം ഗാംഭീര്യംമുഖത്ത് നിഴലിച്ചു നിൽക്കുന്ന ഒരാളുമാണ് ഫാ. ജോസഫ് കാക്കശ്ശേരി പുഞ്ചിരിയിൽ പൊതിഞ്ഞ വാക്കുകളല്ലാതെ ഒന്നും അദ്ദേഹത്തിൻ്റെ ചുണ്ടുകളിൽ നിന്ന്വരുന്നത് ഞാൻ കണ്ടിട്ടില്ല. ഏതു കാര്യത്തെപ്പറ്റിയും സൂക്ഷ്‌മമായ ഒരു താല്പ‌ര്യം അദ്ദേഹത്തിൽ മൊട്ടിട്ടുനിൽക്കുന്നതായി കാണാം.” ശ്രീ ജോർജ്ജ് നെല്ലായിയുടെ ഈ വാക്കുകൾ നൂറുശതമാനം ശരിയാണ്.

കേരള ക്രൈസ്‌തവസഭയ്ക്ക് പല പ്രഗത്ഭരായ വൈദീകരെയും കന്യാ സ്ത്രീകളെയും സംഭാവനചെയ്‌ത പ്രശസ്‌തമായ ഒരു കുടുംബമാണ് കാക്ക ശ്ശേരി കുടുംബം. ഒരുകാലത്ത് കേരളസഭയുടെ രോമാഞ്ചമായിരുന്ന മോൺ. പോൾ കാക്കശ്ശേരി, മോൺ. ജോസഫ് കാക്കശ്ശേരിയുടെ പിതൃസഹോദര നാണ്.

Leave a Reply

Your email address will not be published. Required fields are marked *