കേരള സഭാപ്രതിഭകൾ-86
എം.എം. ജേക്കബ്ബ്
സ്വാതന്ത്ര്യസമരസോനി, യുവജനനേതാവ്, മികച്ച പാർലമെൻ്റേറിയൻ എന്നിങ്ങനെ വിവിധനിലകളിൽ മായാത്ത വ്യക്തിമുദ്രപതിപ്പിച്ച എം.എം.ജേക്കബ്ബ് രാമപുരത്തെ പുരാതനവുംപ്രശസ്‌തവുമായ മുണ്ടക്കൽ കുടുംബത്തിൽ ഉലഹന്നൻ മാത്യൂ- റോസമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനായി 1928 ഓഗസ്റ്റ് 10-ാം തീയതി ജനിച്ചു.
രാമപുരം സെന്റ് അഗസ്റ്റിൻസ് ഹൈസ്ക്കൂൾ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, തേവര സേക്രട്ട് ഹാർട്ട് കോളേജ്, മദ്രാസ് ലയോളാ കോളേജ്, ലക്‌നൗ യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽ പഠിച്ച് എം.എ., എൽ.എൽ. ബി. ബിരുദങ്ങൾ സമ്പാദിച്ചു. ഇൻകംടാക്സ് നിയമത്തിൽ ഡിപ്ലോമാ കരസ്ഥമാക്കിയ ജേക്കബ്ബ് അമേരിക്കയിലെ ചിക്കാഗോ യൂണിവേഴിസിറ്റിയിൽനിന്നും സോഷ്യൽസയൻസിൽ പഠനവും പരിശീലനവും നേടി. വിദ്യാർത്ഥിയായിരിക്കുമ്പോൾ അദ്ദേഹം കോളേജിലും യൂണിവേഴ്‌സിറ്റിയിലും വിദ്യാർത്ഥി സംഘടനകളുടെ മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. കായികമത്സരങ്ങളിലും കളികളിലും പങ്കെടുക്കുന്ന നല്ല ഒരു അത്ലറ്റ് കൂടിയായിരുന്ന ജേക്കബ്ബ് ഇംഗ്ലീഷിലും മലയാളത്തിലും മികച്ച ഒരു പ്രഭാഷകനും കൂടിയായിരുന്നു. തിരുവിതാംകൂർ സർവ്വകലാശാല ലേ ബർ കോർപ്സ്സിലെയും ഇന്ത്യൻ എയർ ട്രെയിനിംഗ് കോർപ്‌സിലെയും
കേഡറ്റും ആയിരുന്നു ജേക്കബ്ബ്. വിദ്യാർത്ഥിയായിരുന്നപ്പോൾ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ആവേശം പകർന്നു നൽകിയ പലമഹായോഗങ്ങളിലും അദ്ദേഹം പ്രസംഗകനായിരുന്നു. തേവരകോളേജിൽ യൂണിയൻ സെക്രട്ടറിയായിരുന്ന ജേക്കബ്ബ്, മദ്രാസ്,ലക്നൗ യൂണിവേഴ്‌സിറ്റികളിൽ വിദ്യാർത്ഥി സംഘടനകളുടെ ഭാരവാഹിയും ആയിരു ന്നു. സ്ക്കൂൾ തലത്തിൽ അഖിലേന്ത്യാ വിദ്യാർത്ഥി സംഘടനയിലെ ഒരു അംഗ മായിരുന്ന ജേക്കബ്ബ് തിരുവനന്തപുരത്ത് സജീവ പ്രവർത്തകനുമായിരുന്നു. കേരള ഹൈക്കോടതിയിൽ അഡ്വക്കേറ്റായി എൻറോൾ ചെയ്‌തു. കോട്ടയത്ത് പ്രക്ടീസ് ആരംഭിച്ചെങ്കിലും ഭൂദാന പ്രസ്ഥാനം, ഭാരത് സേവക് സമാജ്, മുത ലായ അഖിലേന്ത്യാപ്രസ്ഥാനങ്ങളിൽ ആകൃഷ്‌ടനായി മുഴുവൻ സമയസാമു ഹ്യപ്രവർത്തകനായിത്തീരുകയും ദേശീയ നേതൃത്വനിരയിൽ എത്തിച്ചേ രുകയും ചെയ്തു. ഭൂദാൻ പ്രസ്ഥാനത്തിന്റെ ഉപജ്‌ഞാതാവായ വിനോബാഭാ വേയുടെ ആശയങ്ങൾ ജനമദ്ധ്യത്തിൽ- വിശിഷ്യായുവജനങ്ങളിൽ എത്തി ക്കുന്നതിന് യുവജനനേതാക്കളുടെ യോഗങ്ങളും പരിശീലന ക്യാമ്പുകളും സംഘടിപ്പിച്ചു. ഭൂദാൻ മൊബൈൽ വർക്ക് സ്‌ക്വാഡിൻ്റെ ജോ. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും കോട്ടയത്ത് മാങ്ങാനം ആസ്ഥാനമാക്കി പ്രവർത്തി ക്കുകയും ചെയ്തു. ഇന്ത്യൻ വൈസ്പ്രസിഡൻ്റ് എസ്. രാധാകൃഷ്ണൻ കോട്ട യത്ത് വന്നപ്പോൾ ഈ പ്രസ്ഥാനത്തെ പിന്തുണക്കുകയും ആശംസകൾ നേരു കയും ചെയ്തു. ബീഹാറിലെ ബോധ്‌ഗയായിൽ ആചാര്യ വിനോബാഭായുടെ നേതൃത്വത്തിൽ 1954 -ൽ നടന്ന ഭൂദാൻ അഖിലേന്ത്യാസമ്മേളനത്തിൽ കേര ളത്തെ പ്രതിനിധീകരിച്ചത് ജേക്കബ്ബ് ആയിരുന്നു. ആസമ്മേളനത്തിൽ വച്ച് രാഷ്ട്രപതി ജേക്കബ്ബിനെ പ്രത്യേകം അഭിനന്ദിച്ചു.രാഷ്ട്രീയ ലക്ഷ്യമില്ലാത്ത ഭാരത് സേവക്‌സമാജ് എന്ന സംഘടന യിൽ ജേക്കബ്ബ് അംഗമായിച്ചേർന്നു. ആ പ്രസ്ഥാനത്തിൻ്റെ പ്രസിഡൻ്റ് പ്രധാ നമന്ത്രി ജവഹർലാൽ നെഹ്യവും കേന്ദ്രമന്ത്രി ഗുൽസാരിലാൽ നന്ദയുമാ യിരുന്നു. ഇന്ത്യയുടെ ആസൂത്രിത വികസനത്തിനുവേണ്ടി പൊതുജന സഹ കരണം നേടുകയെന്നതായിരുന്നു ഭാരത് സേവക് സമാജിൻ്റെ ലക്ഷ്യം. ഈ പ്രസ്ഥാനത്തിൽ സഹായിക്കാൻ തയ്യാറായിവരുന്നവരുടെ ക്യാമ്പ് നിർദ്ദേശ കനായി ജേക്കബ്ബ് ചുമതലയേറ്റു. തുടർന്ന് ഡൽഹിയിലെത്തി ക്യാമ്പ് ലീഡർമാരുടേയും സംഘാടകരുടേയും ട്രെയിനിംഗ് പരിപാടികൾക്ക് രണ്ടു വർഷത്തോളം നേതൃത്വം നൽകി. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴി ലുള്ള യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായുള്ള തൊഴിൽ -സാമൂഹിക ക്യാമ്പുകളിൽ ദക്ഷിണേന്ത്യയുടെ സംഘാടകനായി പ്രവർത്തിച്ചു. തുടർന്ന് ഭാരത് സേവക് സമാജത്തിൻ്റെ കേരളാഘടകം ചെയർമാനായും അഖി ലേന്ത്യാ വൈസ് പ്രസിഡൻ്റായും സേവനം അനുഷ്‌ഠിച്ചു.
1957-ൽ ഇന്ത്യാഗവൺമെൻ്റിൻ്റെ തൊഴിൽ മന്ത്രാലയം അഭ്യസ്തവി ദ്യരും തൊഴിലില്ലാത്തവരുമായവരെ പരിശീലിപ്പിക്കുവാൻ ആസൂത്രണം ചെയ്‌ത കളമശ്ശേരിയിലെ വർക്ക് ആൻഡ് ഓറിയൻ്റേഷൻ സെന്റർ എന്ന പൈലറ്റ് പ്രോജക്ട്‌ടിൻ്റെ ട്രെയിനിംഗ് സുപ്പർവൈസറായും ലയ്സൺ ഓഫീ സറായും ജേക്കബ്ബ് പ്രവർത്തിച്ചു. ഒരു മുഴുവൻ സമയ സാമൂഹ്യപ്രവർത്ത കനായിമാറിയ ജേക്കബ്ബ്, ലോകകാര്യക്ഷേത്രാസ്, അർബൻ സോഷ്യൽ വെൽഫയർ പ്രോജക്‌ടസ്, സ്‌ലം സർവ്വീസ് കേന്ദ്രങ്ങൾ, നിശാഅഭയ കേന്ദ്ര ങ്ങൾ, ഭാരത് സമാജത്തിലൂടെ പ്ലാനിംഗ് കമ്മീഷൻ്റെ പബ്ലിക് കോ- ഓപ്പറേ ഷൻ ഡിവിഷൻ്റെ പ്ലാൻ ഇൻഫർമേഷൻ കേന്ദ്രങ്ങൾ, മുതലായ പലവിധ പദ്ധതികൾക്ക് നേതൃത്വം നൽകി. ഉദയപ്പൂരിൽവച്ച് കേന്ദ്രമന്ത്രി എസ്. കെ. ഡേയുടെ നേത്യത്വത്തിൽ നടത്തപ്പെട്ട അഖിലേന്ത്യാ പരിഷിത് കോൺഫ റൻസിൽ ബി.എസ്.എസ്. കേന്ദ്രഘടകത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ശ്രീ. ജേക്കബ്ബായിരുന്നു. പ്രസ്‌തുത സമ്മേളനത്തിൽ പലസംസ്ഥാനങ്ങ ളിൽനിന്നുള്ള മന്ത്രിമാരും ജയ് പ്രകാശ്‌നാരായണനെപ്പോലുള്ള നേതാക്കളും പങ്കെടുത്തിരുന്നു.
യുനെസ്കോയുടെ യുവജനവിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സേവനത്തിനും സമാധാനത്തിനും വേണ്ടി രൂപീകരിച്ച അന്താരാഷ്ട്ര ഏകോപനസമിതി, ഭാരത് സേവക് സമാജിൻ്റെ അന്താരാഷ്ട്രപ്രവർത്തന ക്യാമ്പുകൾ മുതലായവ ഇന്ത്യയുടെ പലഭാഗങ്ങളിലും വച്ച് നടത്തപ്പെ ടുകയുണ്ടായി. ബംഗാൾ, ബാംഗ്ലൂർ തുടങ്ങി ഭാരതത്തിന്റെ വിവിധ ഭാഗ ങ്ങളിൽവച്ച് നടത്തപ്പെട്ട ക്യാമ്പുകളുടെ മുഖ്യസംഘാടകരിൽ ഒരാളാ യിരുന്നു ജേക്കബ്ബ്. പാരീസ് കേന്ദ്രമായി പ്രവർത്തിക്കുന്ന യുനെസ്കോ യുടെ ആഭിമുഖ്യത്തിൽ ശ്രീലങ്കയിലെ കൊളബോയിൽ, കോ-ഓർഡി നേഷൻ കമ്മറ്റി ഫോർ യൂത്ത് വർക്ക് ക്യാമ്പിനെ പ്രതിനിധീകരിച്ചുകൊണ്ട്, വർക്ക് ക്യാമ്പ് ലീഡർമാരുടെ ഉപദേശകനായി സേവനം അനുഷ്‌ഠി ക്കുകയുണ്ടായി. കുട്ടികൾക്കും യുവജനങ്ങൾക്കുംവേണ്ടി തൊഴിൽ സാമൂഹ്യ സേവന ക്യാമ്പുകൾ ഇന്ത്യയുടെ പല ഭാഗങ്ങളിൽ വച്ച് നട ത്തുന്നതിനും നേതൃത്വം നൽകി. തിരുവനന്തപുരത്തുള്ള ഗാന്ധി സെന്റ നറി നാഷണൽ ഇന്റഗ്രേഷൻ ഇൻ്റർ യൂണിവേഴ്‌സിറ്റി ക്യാമ്പിന്റെ സംഘാ ടകനും ഡയറക്ടറും ആയിരുന്നു ജേക്കബ്.
തേവരയിലും രാജഗിരിയിലും ആരംഭിച്ച സാമൂഹ്യസേവനവിദ്യാഭ്യാസ സ്ഥാപനത്തിൽ, സാമൂഹ്യ സേവന വിഷയത്തിൽ വിസിറ്റിംഗ് പ്രൊഫസ്സ റായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. ആ സ്ഥാപനത്തിന്റെ ഭരണസമി തിയംഗവുമായിരുന്നു ജേക്കബ്ബ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള സോഷ്യൽ വർക്കിൻ്റെയും മാനേജ്‌മെൻ്റ് എഡ്യൂക്കേഷന്റെയും സ്ഥാപന ങ്ങൾ സന്ദർശിക്കുകയും അവർക്ക് ക്ലാസുകൾ എടുക്കുകയും ചെയ്യുക പതി
വായിരുന്നു. 1964 മുതൽ 1967 വരെ കേന്ദ്രആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ. ഗുൽസാ രിലാൽ നന്ദായുടെ താല്‌പര്യപ്രകാരം കേരളത്തിലെ സദാചാരസമിതിയുടെ കൺവീനറായി ജേക്കബ് സേവനം അനുഷ്‌ഠിച്ചു. ഈ കാലയളവിൽ കേര ളത്തിലെ എല്ലാ ജില്ലകളിലും സദാചാരസമിതിയുടെ ശാഖകൾ സ്ഥാപി ക്കുകയും അഴിമതിക്കെതിരെ ശക്തമായ പ്രവർത്തനം നടത്തുകയും ചെയ്തു.
സഹകരണപ്രസ്ഥാനരംഗത്ത് വിവിധ മേഖലകളിൽ ജേക്കബ് പ്രവർത്തിച്ചിട്ടുണ്ട്. കേരള സംസ്ഥാന സഹകരണ റബ്ബർ മാർക്കറ്റിംഗ് ഫെഡ റേഷൻറെ സ്ഥാപക പ്രസിഡണ്ട്, ജില്ലാ സഹകരണബാങ്ക് ഡയറക്ടർ, പാലാ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഡയറക്‌ടർ, ചിത്രലേഖാ ഫിലിം കോർപ്പറേഷൻ സൊസൈറ്റിയുടെ ഡയറക്‌ടർ എന്നീ നിലകളിലും പ്രശസ്ത സേവനം അനുഷ്ഠിച്ചു. ഫിലിം കോർപ്പറേഷൻ സൊസൈറ്റിയുടെ ചെയർമാ നായും പ്രവർത്തിക്കുകയുണ്ടായി. കേരളസർക്കാരിൻ്റെ പ്രമുഖ സ്ഥാപന മായ പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ (1974-78) ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന്റെ (1977-1978) പ്രഥമ ചെയർമാൻ, എന്നീ നിലകളിൽ പ്രവർത്തിച്ച ജേക്കബ്ബ്, ഹിന്ദുസ്ഥാൻ ലാറ്റക്‌സിൻ്റെയും ഇന്ത്യൻ വാണിജ്യമന്ത്രാലയ ത്തിന്റെ കീഴിലുള്ള ഇന്ത്യൻ കോഫിബോർഡിൻ്റെയും ഇന്ത്യൻ റബ്ബർ ബോർഡിന്റെയും ഭരണസമിതിയംഗമായിരുന്നു. നാഷണൽ അലയൻസ് ഓഫ് യംഗ് എന്റർപ്രണേഴ്‌സ് എന്ന സംഘടനയുടെ കേരളാഘടകത്തിന്റെ ചെയർമാൻ (1974-76) ഇന്ത്യൻ ഓവർസീസ് ബാങ്കിൻ്റെ ഡയറക്‌ടർ, റെഡ്ക്രോസ് കേരളാഘടകത്തിൻ്റെ ഡയറക്‌ടർ, കേരളസംസ്ഥാന വിനോ ദസഞ്ചാര ഉപദേശകസമിതിയംഗം, ചെറുകിട വ്യവസായസമിതിയുടെ സംസ്ഥാന ഘടകത്തിലെ ഭരണസമിതിയംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി.ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ കേരളാഗവൺമെന്റ്റ് രൂപീകരിച്ച യുവജന വിദ്യാർത്ഥി ഡിഫൻസ് കൗൺസിലിൻ്റെ മുഖ്യപ്രവർത്തകനായി രുന്നു അദ്ദേഹം. നിരവധി സ്ഥലങ്ങളിൽ സിറ്റിസൺ ഡിഫൻസ് കൗൺസി ലുകൾ സംഘടിപ്പിക്കുകയും ഗ്രാമതലത്തിൽ വോളണ്ടിയർ സഖ്യത്തെ (1962-1966) രൂപീകരിക്കുകയും ചെയ്തു.
കേരളായൂണിവേഴ്‌സിറ്റി സ്റ്റുഡൻ്റ്സ് വെൽഫയർ സമിതിയുടെ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയ ജേക്കബ്ബ് യൂണിവേഴ്‌സിറ്റി ജേർണ ലിന്റെ പത്രാധിപസമിതിയിൽ അംഗവുമായിരുന്നു ബി.എസ്.എസ്സിന്റെ ആഭി മുഖ്യത്തിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി നിരവധി ക്യാമ്പു കൾ 1955 – 1965 കാലഘട്ടത്തിൽ സംഘടിപ്പിക്കുകയുണ്ടായി. കേരളാ യൂത്ത് ഹോസ്റ്റലിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുകയുണ്ടായി. ആ കാലഘട്ടത്തിലാണ് തിരുവനന്തപുരത്ത് വച്ച് യൂത്ത് ഹോസ്റ്റൽ അസോസി യേഷന്റെ ഏഴാമത് ദേശീയ സമ്മേളനം (1964) നടന്നത്. പല പ്രദേശങ്ങ ളിലും യൂത്ത് ഹോസ്റ്റൽ കെട്ടിപ്പെടുക്കുന്നതിന് പരിശ്രമിക്കുകയും ചെയ്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ കേരളഘടകത്തിൽ പല ഔദ്യോഗികസ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കെ.പി.സി.സി. ജന റൽ സെക്രട്ടറി, ട്രഷറർ, കേരളാസ്റ്റേറ്റ് സേവാദൾ ബോർഡ് ചെയർമാൻ, ഐഡിയോളജിക്കൽ സെല്ലിൻ്റെ കൺവീനർ, എന്നിങ്ങനെ വിവിധ നിലക ളിൽ പ്രവർത്തിച്ചിട്ടുള്ള ജേക്കബ്ബ് എ.ഐ.സി.സി.യിൽ അനേക വർഷം തിര ഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു. ദേശീയവും അന്തർദ്ദേശീയവുമായ നിര വധി സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം നിര വധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഏതാനും ഗ്രന്ഥങ്ങൾ പ്രസിദ്ധീകരി ക്കുകയും ചെയ്തു.
കോൺഗ്രസ്സിന്റെ ഔദ്യോഗിക പത്രികയായ വീക്ഷണത്തിന്റെ മാനേ ജിംഗ് ഡയറക്‌ടർ, ഭാരത് സേവക് സമാജത്തിൻ്റെ ജേർണലിൻ്റെയും കോൺഗ്രസ്സ് റിവ്യൂ എന്ന പ്രസിദ്ധീകരണത്തിന്റെയും പത്രാധിപർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1982 മുതൽ 12 വർഷക്കാലം പാർലമെന്റിന്റെ രാജ്യസഭയിൽ അദ്ദേഹം അംഗമായിരുന്നു. സബോർഡിനേറ്റ് ലജിസ്ലേഷൻ കമ്മറ്റി ചെയർമാൻ (1981-85) പാർലമെന്റ്റ് സ്റ്റാൻഡിംഗ് കമ്മറ്റി (മിനിസ്റ്ററി ഓഫ് ഹോം അഫയേഴ്‌സ് 1993-94) ചെയർമാൻ, രാജ്യസഭയുടെ ഉപാദ്ധ്യ ക്ഷൻ (1886) പാർലമെൻ്ററി കാര്യമന്ത്രി (1988-89) ജലവിഭവകാര്യമന്ത്രി (1986-89) കോൺഗ്രസ്സ് പാർട്ടിയുടെ പാർലമെൻ്റിലെ ചീഫ് വിപ്പ് (1989-91) കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി (1901-93) എന്നീ നിലകളിലും പ്രവർത്തി ച്ചിട്ടുണ്ട്. 1995 മുതൽ മേഘാലയാ ഗവർണ്ണമായി നിയമിതനായ അദ്ദേഹം രണ്ടാമതുതവണയും ഗവർണ്ണറായി തെരഞ്ഞെടുക്കപ്പെടുക കാലാവധികഴിഞ്ഞിട്ടും ആ സ്ഥാനത്ത് തുടരുവാൻ കേന്ദ്രഗവൺമെന്റ് ആവ ശ്യപ്പെട്ടിരിക്കുകയാണ്.മേഘാലയത്തിൽ മന്ത്രിസഭാ പ്രതിസന്ധികളും ഗ്രൂപ്പുകളും ഉണ്ടാ യപ്പോഴെല്ലാം രാഷ്ട്രീയത്തിനതീതമായി ജേക്കബ്ബിൻ്റെ നിർദ്ദേശങ്ങൾ അംഗീ കരിക്കുവാൻ ഭരണപ്രതിപക്ഷകക്ഷികൾ തയ്യാറായിട്ടുണ്ട്. ജേക്കബ്ബിന്റെ നിഷ്പക്ഷതയിലും നീതിനിർവ്വഹണത്തിലും മേഘാലയ ജനത ഒറ്റക്കെട്ടായി നിലകൊള്ളുന്നു. ഗോത്രവർഗ്ഗക്കാരുടെ പൈതൃകവും പാരമ്പര്യവും സംസ്കാരവും നിലനിർത്തുന്നതിൽ ബദ്ധശ്രദ്ധനാണ് ഗവർണ്ണർ എം.എം. ജേക്കബ്ബ്.
അന്തർദ്ദേശീയ തലത്തിൽ നടന്നിട്ടുള്ള നിരവധി സമ്മേളനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി ജേക്കബ്ബ് പങ്കെടുത്തിട്ടുണ്ട്. ഐക്യ രാഷ്ട്രസഭുയടെ നേതൃത്വത്തിലുള്ള യുനെസ്‌കോയുടെ ആഭിമുഖ്യത്തിൽ 1956 ൽ നടന്ന യുവജനനേതാക്കന്മാരുടെ ക്യാമ്പിലും 1957 ൽ മോസ്കോ യിൽ നടന്ന ആറാമത് യുവജന കോൺഫറൻസിലും, അതേവർഷംതന്നെ ഉത്തര വിയറ്റ്നാമിലും ചൈനയിലും നടന്ന അന്തർദ്ദേശീയ സമ്മേളനങ്ങ ളിലും ഇന്ത്യയിൽ നിന്നുള്ള യുവജനപ്രതിനിധിയായി ജേക്കബ്ബ് പങ്കെടു ക്കുകയുണ്ടായി. 1963 ൽ അമേരിക്കയിലെ ക്ലീവ് ലാൻ്റിൽ നടന്ന അന്തർദ്ദേ ശീയ തലത്തിലുള്ള സാമൂഹ്യപ്രവർത്തകരുടെ സമ്മേളനത്തിലും 1968 ൽ ജർമ്മനിയിലെ ബോണിൽനടന്ന വികസ്വര രാജ്യങ്ങളിലെ യുവജനനേതാ ക്കന്മാരുടെ സമ്മേളനത്തിലും, 1976 ൽ അന്തർദ്ദേശീയ സോഷ്യൽ അഡ്മി നിസ്റ്ററേഷൻ പ്രവർത്തകരുടെ യു.എസ്.എ.യിലെ ഒഹിയോയിലെ ക്ലിവ് ലാന്റ് സമ്മേളനത്തിലും 1975 ൽ മലേഷ്യയിലെ കോലാലംപൂരിലും 1980 ൽ ശ്രീല ങ്കയിലുംവച്ചുനടന്ന റബ്ബർ ഉല്‌പാദക രാഷ്ട്രങ്ങളിലെ പ്രതിനിധികളുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
1986 ൽ ലണ്ടനിൽ വച്ചുനടന്ന കോമൺവെൽത്ത് അംഗരാഷ്ട്രങ്ങ ളിലെ പാർലമെൻ്റ് മെമ്പർമാരുടെ സമ്മേളനത്തിൽ രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ എന്ന നിലയിൽ പങ്കെടുത്തു. മദ്ധ്യആഫ്രിക്കയിലെ Zaire എന്ന സ്ഥലത്തുവച്ചു നടന്ന പാർലമെൻ്റംഗങ്ങളുടെ ഡലഗേഷനെ നയി ച്ച ജേക്കബ്ബ് 1989 ൽ ബുഡാപെസ്റ്റിലും 1985 ൽ മെക്‌സിക്കോയിലും നടന്ന പാർലമെന്റ്റംഗങ്ങളുടെ അന്തർദ്ദേശീയ സമ്മേളനങ്ങളിലും ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു.
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയോഗത്തിൽ പങ്കെടു ക്കാൻ 1985 ലും 1993 ലും ന്യൂയോർക്കിലേക്ക് ജേക്കബ്ബ് പോവുകയുണ്ടായി. ഫ്രാൻസിൽ നടന്ന ഹ്യൂമൻ റൈറ്റ്സ് കോൺഫറൻസിലും (1993) ആസ്ത്രി യായിലെ വിയന്നായിൽ നടന്ന (1994) ഹ്യൂമൻ റൈറ്റ്സ് കോൺഫൻസിലും ഘാനായിൽ വച്ചു നടന്ന (1993) കോമൺവെൽത്ത് പാർലമെന്ററി അസോ സിയേഷൻ സമ്മേളനത്തിലും പങ്കെടുത്ത ജേക്കബ്ബ് 1994 ൽ സൗത്ത് ആഫ്രി കയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രതിനിധിയെന്ന നിലയിൽ നിരീക്ഷകനായും പങ്കെടുത്തു.തിരുവല്ലായിലെ കുന്നുത്തറ കുടുംബാംഗമായ അച്ചാമ്മയായിരുന്നു.
ഭാര്യ.









Leave a Reply