കേരള സഭാപ്രതിഭകൾ-87
സി.എ. ജോൺ (ജെ.സി. കണ്ടോത്ത്)
ക്രിസ്തുവിന്റെ മണ്ണിൽനിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് എന്ന ഒറ്റ ചരിത്ര ആഖ്യായിക രചിച്ചുകൊണ്ട് മലയാളികളുടെ ഹൃദയംകവർന്ന ജെ.സി. കണ്ടോത്ത് എന്ന തൂലികാനാമ ത്തിൽ അറിയപ്പെടുന്ന സി.എ. ജോൺ അരണാട്ടുകരയിലെ പ്രസിദ്ധവും പുരാതനവും ആയ ചിരിയങ്കണ്ടത്ത് കുടുംബത്തിൽ സി.എൽ. ആൻ്റണി – താണ്ടമ്മ ദമ്പതികളുടെ മകനായി 1928 ആഗസ്റ്റ് 17-ാം തീയതി ജനിച്ചു. (ത ണ്ടമ്മ തറയിൽ കുടുംബാംഗമാണ്) അരണാട്ടുകര വളരെ പുരാതനമായ ഒരു വ്യാപാരകേന്ദ്രമായിരുന്നു. അരുണാട്ടുകരകടവിൽ, തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിൽനിന്ന് കെട്ടുവള്ളത്തിൽ കച്ചവട ചരക്കു കൾ 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ വന്നിരുന്നു. തൃശൂർ 1815 ൽ ആണ് ആദ്യം ക്രിസ്‌ത്യാനികൾക്ക് ഒരു പള്ളിയുണ്ടാകുന്നത്. എന്നാൽ അരുണാട്ടുകരപള്ളി (കിഴക്കേപള്ളി ഇന്നില്ല) പണിതത് എ.ഡി. 1796 ലാണ്. അതിന് അനേകം വർഷങ്ങൾക്കുമുൻപ് ക്രിസ്‌ത്യാനികൾ അരുണാട്ടുകര യിൽ താമസമാക്കിയിരുന്നു.
അരണാട്ടുകരയിലെ തരകൻ സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാ സം. ഹൈസ്‌കൂൾ, കോളേജ് വിദ്യാഭ്യാസം തൃശൂർ സെന്റ് തോമസിലും അരണാട്ടുകരയിൽ നിന്നും തൃശൂർ വരെ നടന്നായിരുന്നു പഠനം. 1946 ൽ പത്താംക്ലാസ് പാസ്സായപ്പോൾ ജോൺ പിതാവിൻ്റെ കൂടെ കോഴിക്കോട് പട്ട ണത്തിൽ എത്തുകയും കച്ചവടത്തെപ്പറ്റി പഠിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഒരുവർഷത്തിനുശേഷം തൃശൂർ എത്തി കോളേജിൽ പഠനം ആരം ഭിച്ചു. ഇടവക പരിപാടികളിലും സ്‌കൂൾ കലാപരിപാടികളിലും സജീവ മായ നേതൃത്വം നൽകിയിരുന്ന ജോൺ ഒരു കലാകാരൻ എന്ന നിലയിലും ചെറുപ്പത്തിൽ തന്നെ അറിയപ്പെട്ടിരുന്നു. പല നാടകങ്ങളിലും അദ്ദേഹം നായകനായിതന്നെ അഭിനയിച്ചിരുന്നു. വിദ്യാഭ്യാസകാലത്ത് മാഗസിനുക ളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ചെറുകഥകളും നോവലുകളും എഴുതി പ്രസിദ്ധീകരിച്ചിരുന്ന ജോൺ സ്പോർട്‌സിലും ഗെയിംസിലും ഉന്നതനിലവാരം പുലർത്തിയിരുന്നു. സെൻ്റ് തോമസ് കോളേജിൽ ബാഡ്‌മി ന്റൺ ചാമ്പ്യനായിരുന്ന ജോൺ ഫുട്‌ബോൾ, വോളിബോൾ ടീമുകളുടെ ക്യാപ്റ്റനായിരുന്നു. ഷോട്ട്പുട്ട്, ജാവലിൻ മത്സരങ്ങളിൽ ഒന്നാമനും ആയി രുന്നു. ജിംനേഷ്യത്തിലും മുൻനിരക്കാരനായിരുന്നു.
ബി.എ. ഡിഗ്രി എടുത്തശേഷം 1952 ൽ മദ്രാസിൽ എത്തി അഗർവാൾ പ്ലാസ്റ്റിക്സിൽ മാനേജരായി ജോലിയിൽ പ്രവേശിച്ചു. 1954 ൽ തിരിച്ചെത്തി കാത്തലിക് സിറിയൻ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. ക്ലാർക്കായി ജോലി യിൽ പ്രവേശിച്ച ജോൺ ഓഫീസറായും മാനേജരായും ഹെഡ് ആഫീസ് സൂപ്രണ്ടായും പടിപടിയായി ഉയർന്നു. തൃശൂർ ബാങ്കേഴ്‌സ് ക്ലബ് വൈസ്പ്രസിഡണ്ടായി രണ്ടു ടേം പ്രവർത്തിക്കുകയുണ്ടായി. ജോലിയിലി രിക്കെ സി.എ.ഐ.ഐ.ബി. പരീക്ഷ എഴുതുകയും പാസ്സാകുകയും ചെയ്തു. ജോലിയിൽനിന്നും വിരമിച്ചതിനുശേഷം തൃശൂർ ഇൻവെസ്റ്റേഴ്സ് ഫോറം എന്ന ഷെയർ ട്രേഡിംഗ് ഓർഗനൈസേഷനിൽ ഡയറക്‌ടറായും പ്രസിഡ ണ്ടായും പ്രവർത്തിക്കുകയുണ്ടായി. തുടർന്ന് 1990 ൽ അദ്ദേഹം ജനങ്ങൾക്ക് വളരെയേറെ പ്രയോജനകരമായി ഭവിക്കാവുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി ഷെയർ മാർക്കറ്റ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഷെയർ മാർക്കറ്റ് ഇന്നത്തെ തുപോലെ ശക്തമല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ ഗ്രന്ഥം രചിച്ച ത്. ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നവർക്ക് ഇന്ന് ഈ ഗ്രന്ഥം ഒരു അത്താണിയാണ്. ഷെയർ, ഡിബഞ്ചർ, ഷെയർ അലോട്ട്മെൻ്റ് ഷെയർ ട്രാൻസ്‌ഫർ, ഓഹരികൾക്കുള്ള നികുതി ആനുകൂല്യങ്ങൾ, സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവർത്തനം, ഓഹരിക്കാരുടെ അവകാശങ്ങൾ ഇവയെല്ലാം ആധികാരികമായി വിശദീകരിക്കുന്ന ഈ ഗ്രന്ഥം ഷെയർമാർക്കറ്റുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്കും, ഏർപ്പെട്ടിരിക്കുന്നവർക്കും വളരെയ ധികം പ്രയോജനകരമാണ്. ഓഹരി വിപണിയെപ്പറ്റി ഏകദേശം മൂന്നു ദശാ ബക്കാലം അദ്ദേഹം നേടിയ പ്രായോഗിക പരിജ്ഞാനം മറ്റുള്ളവർക്കുകൂടി നൽകുന്നതിനുള്ള ഒരു ശ്രമമായി ഈ ഗ്രന്ഥരചന.
അതിനുശേഷം 15 വർഷങ്ങൾക്കുശേഷമാണ് ജോൺ മറ്റൊരു ഗ്രന്ഥം രചിക്കുന്നത്. ആദ്യഗ്രന്ഥത്തിൽനിന്ന് വിഭിന്നമാണ് ഈ ഗ്രന്ഥം. ഒരു വർഷ ക്കാലത്തെ പഠനത്തിൻ്റെയും പരിശ്രമത്തിൻ്റെയും വെളിച്ചത്തിൽ തയ്യാറാ ക്കിയ ഈ ഗ്രന്ഥം ഒരു ചരിത്ര ആഖ്യായികയാണ്. ക്രിസ്തുവിന്റെ മണ്ണിൽനിന്ന് ദൈവത്തിൻ്റെ സ്വന്തം നാട്ടിലേയ്ക്ക് എന്നാണ് ഈ ഗ്രന്ഥ ത്തിന്റെ പേര്. ഈ ഗ്രന്ഥത്തിന് ജോർജ് മേനാച്ചേരി എഴുതിയ അവതാരിക യിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. “എട്ടുവീട്ടിൽപിള്ളമാർ, തമ്പിമാർ, ചാന്നാൻമാർ എന്തിന് മാർത്താണ്‌ഡവർമ്മ മഹാരാജാവ് പോലും സാധാര ണക്കാരായ മലയാളികൾക്കിന്ന് പരിചിതരാണെങ്കിൽ അതിന് നാം കടപ്പെ ട്ടിരിക്കുന്നത് രാജകീയ രേഖകളോടോ ചരിത്രഗ്രന്ഥങ്ങളോടോ അല്ല.പ്രത്യുത സി.വി. യുടെ ചരിത്രനോവലിനോടത്രെ. അന്നും ഇന്നും ചരിത്രം
അറിയുന്നതും ആസ്വദിക്കുന്നതും ചരിത്രത്തെ അനുഭവിക്കുന്നതും, വീര ഗാഥകൾ, മുത്തശ്ശിക്കഥകൾ, നാടോടിചരിത്രനാടകങ്ങൾ ചരിത്ര നോവലു കൾ എന്നിവയിലൂടെയാണ്. ജൂലിയസ് സീസറും, മാർക്ക് ആന്റണിയും, ക്ലിയോപാട്രയുമൊക്കെ ഇന്ന് ലോകമെമ്പാടും സാധാരണസംഭാഷണങ്ങ ളിൽപോലും കടന്നുവരുന്നെങ്കിൽ അത് ഷെക്സ‌്‌പിയറുടെ റോമാചരിത്ര നാടകങ്ങൾകൂടി കാരണമാണ്. സർ വാൾട്ടർ സ്കോട്ടിൻ്റെ “വേവർലി” “ഐവാൻഹോ” തുടങ്ങിയ ചരിത്ര നോവലുകൾക്ക് അവ രചിക്കപ്പെട്ട പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ആദ്യപാദംമുതൽക്കു സിദ്ധിച്ച പ്രചാരം പരക്കെ അറിയപ്പെടുന്നതാണല്ലോ. ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും, ഡിക്കൻസിന്റെ രണ്ടു നഗരങ്ങളുടെ കഥ ഇവയും ചരിത്ര നോവലുകളുടെ വിജയത്തിന് ഉദാഹരണങ്ങളാണ്. ഭാരതചരിത്രത്തിലെ പ്രഗത്ഭരായ ചന്ദ്ര ഗുപ്തമൗര്യനും, ചാണക്യനും, അനുവാചകഹൃദയങ്ങളിൽ എത്ര വലിയ സ്ഥിരപ്രതിഷ്ഠയാണ് നേടിയെടുത്തിരിക്കുന്നത്.
കേരളചരിത്രത്തെയും നസ്രാണിപ്പഴമയേയും സാധാരണക്കാരിൽ എത്തി ക്കുന്നതിനുള്ള ഒരു ഉത്തമശ്രമം കൂടിയായിട്ടുണ്ട് ശ്രീ. ജെ.സി. കണ്ടോത്തിന്റെ ക്രിസ്തുവിന്റെ മണ്ണിൽനിന്ന് ദൈവത്തിൻ്റെ സ്വന്തം നാട്ടിലേയ്ക്ക് എന്ന ഈ രചന. മറ്റുപല ആഖ്യായികളിലുമെന്നപോലെ രണ്ടുകഥകൾ ഇതിൽ കൂട്ടിമെ ടഞ്ഞിരിക്കുകയാണ്. ഒന്ന് കേരളത്തിലെ വാണിജ്യബന്ധങ്ങളുടെ പശ്ചാത്ത ലത്തിൽ, കേരളചരിത്രത്തെയും സംസ്കാരത്തെയും സമൂഹത്തെയും ഏറെ സ്വാധീനിച്ച, മദ്ധ്യപൗരസ്‌ത്യദേശങ്ങളിൽ നിന്നുള്ള ചെറുതും വലുതുമായ കുടി യേറ്റങ്ങളുടെ കഥ. ഈ കഥാതന്തുവിൻ്റെ നായകൻ, നാലാം നൂറ്റാണ്ടിൽ കേര ളത്തിൽ എത്തിയ പേഴ്‌സ്യൻ കുടിയേറ്റക്കാരുടെ നേതാവും വർത്തക പ്രമാ ണിയുമായ കാനാത്തൊമ്മനത്രെ. ഭാവനാസൃഷ്ടിയായ ഇതര കഥയുടെ നായ കൻ കഥാകൃത്തിൻ്റെ തന്നെ പേരും രൂപസാദൃശ്യവുമുള്ള യോഹന്നാൻ എന്ന യഹൂദ പടയാളിയുമാണ്. നായികയാകട്ടെ സുന്ദരിയും സുശീലയും അതേസ മയം ധൈര്യവതിയും തൻ്റേടിയുമായ ഹന്നായും. അവരുടെ പ്രണയ നദിക്ക് വിഘ്നം കൂടാത്ത ഒഴുക്ക് അനുഭവപ്പെടുന്നുമില്ല.
ഒരു ചരിത്ര ആഖ്യായിക എന്ന നിലയിൽ വളരെ ശ്രദ്ധാർഹമാണ് ജോണിന്റെ ഈ കൃതി. ഒറ്റ ഇരിപ്പിൽ രസകരമായി വായിച്ചുതീർക്കാവുന്ന തരത്തിൽ ഉദ്വേഗപൂർണ്ണമായ രംഗങ്ങളും സംഭവപരമ്പരകളും ആണ് ഇതിൽ പരാമർശിച്ചിരിക്കുന്നത്. ഈ കൃതിയുടെ സാങ്കേതിക മികവും ചരിത്രപ ശ്ചാത്തലം കൈകാര്യം ചെയ്‌തിരിക്കുന്നതിലെ ശ്രദ്ധയും ഔചിത്യവും സർവ്വോപരി ഗ്രന്ഥകാരൻ്റെ നിരീക്ഷണപാടവവും സാമർത്ഥ്യവും എല്ലാം പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഈ ആഖ്യായിക വായനക്കാരനെ രസിപ്പിക്കുകതന്നെ ചെയ്യും. അതേസമയം ആദ്യനൂറ്റാണ്ടുകളിലെ കേരള ത്തിലെ ഇരുളടഞ്ഞ ചരിത്രത്താളുകളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും.
കേരള സഭാപ്രതികേൾ
അവതാരകകാരൻ എഴുതിയിരിക്കുന്നതുപോലെ “ഒരടിപൊളി മസാ ലപ്പടത്തിന്റെയും ഒരു ബസ്റ്റ് സെല്ലർ നോവലിൻ്റെയും സാഹസ വിനോദ സഞ്ചാരത്തിന്റെയും ചേരുവകളൊക്കെ ഇതിലുണ്ട്
ഒരു ചരിത്ര മനസ്സിൻ്റെ ഉടമയായ ജോൺ 60 ൽ പരം ഗ്രന്ഥങ്ങൾ വായിച്ച് പഠിച്ച് തയ്യാറാക്കിയതാണ് ഈ ഗ്രന്ഥം. ഇംഗ്ലീഷ്, മലയാളം, തമി ഴ്, ഹിന്ദി എന്നീ ഭാഷകൾ എഴുതുവാനും സംസാരിക്കുവാനും കഴിവുള്ള ജോൺ ഇംഗ്ലീഷിൽ ഒരു ഗ്രന്ഥം രചിക്കാനുള്ള ശ്രമത്തിലാണ്. ആ പുസ്ത കത്തിന്റെ പേര് “Persecutions of Christians in India” എന്നാണ്. ചേറ്റുപഴുക്കാ രൻ കുടുംബാംഗമായ ലൂസിയാണ് സഹധർമ്മിണി.









Leave a Reply