Sathyadarsanam

കേരള സഭാപ്രതിഭകൾ-85 ഫാ. കമിൽ സി.എം.ഐ.

കേരള സഭാപ്രതിഭകൾ-85

ഫാ. കമിൽ സി.എം.ഐ.

കേരളീയർ മരിയ ഭക്തിയിൽ മുന്നിട്ടു നിൽക്കുന്നു. മരിയ ഭക്തരുടെ നാടായ കേരളത്തിൽ മരിയ ഭക്തി പ്രചാരണത്തിൽ മുഴുകി ജീവിക്കുന്ന ഒരു വൈദീകനാണ് സി.എം.ഐ. സഭാംഗമായ ഫാ.കമിൽ.

പാലാ വലിയപള്ളിയുടെ സ്ഥാപകരായ വയലക്കൊമ്പുകുടുംബ ത്തിന്റെ ശാഖയായ നീലിയറ കുടുംബത്തിൽ ജോസഫ് ത്രേസ്യാമ്മ ദമ്പതികളുടെ സീമന്തപുത്രനായി 1928 ആഗസ്റ്റ് മാസം 7-ാം തീയതി ജനിച്ചു. പരിശുദ്ധ കന്യകയുടെ സ്വർഗ്ഗാരോപണ ദിനമായ ആഗസ്റ്റ് 15-ന് ജ്ഞാനസ്നാനം സ്വീകരിച്ചു. ജോസഫ് എന്നായിരുന്നു മാമ്മോദീസാ പേര്. പാലാ പട്ടണത്തിൻ്റെ സമീപമുള്ള പാറപ്പള്ളി ഗവൺമെന്റ്റ് പ്രൈമറി

സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മിഡിൽസ്‌കൂൾ വിദ്യാഭ്യാസം മാതൃഭവനത്തിൽ നിന്നുകൊണ്ട് ചെങ്ങളത്താണ് നടത്തിയത്. മീനച്ചിലാ ററിൽ പാലം ഇല്ലാതിരുന്നതിനാൽ വള്ളം കടന്ന് സ്‌കൂളിൽ പോകേണ്ട തിനാലാണ് മിഡിൽസ്‌കൂൾ വിദ്യാഭ്യാസം ചെങ്ങളത്ത് നിർവ്വഹിച്ചത്. പിന്നീട് സെന്റ് തോമസ് ഹൈസ്‌കൂളിൽ ചേർന്നു. മലയാളം ഹയർ പഠിക്കു കയും തുടർന്ന് ഇംഗ്ലീഷ് ഹൈസ്‌കൂളിൽ ചേർന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്‌തു. തുടർന്ന് ഒരുവർഷക്കാലം ഇളംദേശം പ്രൈമറിസ്‌കൂളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. ഇളംദേശത്ത് താമസിച്ചിരുന്ന ചെറിയാൻ നീലിയറ ആവശ്യപ്പെട്ടതനുസരിച്ചാണ് അവിടെ അദ്ധ്യാപകജോലി സ്വീകരിച്ചത്.

അദ്ധ്യാപകജോലി രാജിവച്ച് 1949 ൽ പാലാ സെൻട്രൽ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. നാലുകൊല്ലം മാത്രമേ ബാങ്കൽ ജോലി നോക്കി യുള്ളു. ബാങ്കുജോലി രാജിവച്ച് 1953 ൽ സി.എം.ഐ. സഭയിൽ ചേരുകയാ ണുണ്ടായത്. 1955 ൽ പ്രഥമ വ്രതാനുഷ്‌ഠാനം നിർവ്വഹിച്ചു. കമിൽ എന്ന പേര് സ്വീകരിച്ചു. 1962 മെയ് മാസം 17-ാം തീയതി പൗരോഹിത്യ പദവിയി ലേക്കുയർത്തപ്പെട്ടു. ധ്യാനപ്രസംഗരംഗത്ത് പ്രത്യേക ശ്രദ്ധ ചെലുത്തി പ്രവർത്തിച്ച ഫാ.കമിൽ, സെൻ്റ് ജോസഫ് പ്രൊവിൻസിൻറെ പ്രൊവിൻഷ്യൽ പ്രൊക്കുറേറററായി ജോലി നോക്കി. 1966 മുതൽ 1969 വരെ പൂഞ്ഞാർ ആശ്രമത്തിൻ്റെ ശ്രേഷ്ഠനായി പ്രവർത്തിച്ചു.

1969 മുതൽ പാലാ രൂപതയിലെ വിവിധ സന്യാസസഭകളുടെ ആസ്പീരൻസ്, പോസ്റ്റുലൻസ്, നൊവിഷ്യേറ്റ്, ജൂണിയറേറ്റ് മുതലായവ യുടെ മാസ്റ്ററായും പഠന ഗുരുവായും സേവനം അനുഷ്ഠിച്ചു. 1974 മുതൽ 1979 വരെ കർമ്മലകുസുമം മാസികയുടെ എഡിറററായി പ്രവർത്തിച്ചുമാസികയുടെ പ്രചരണത്തിനായി കേരളത്തിലുടനീളം പ്രസംഗപര്യട നടത്തി.

ആത്മകഥയുൾപ്പെടെ 53 ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ദൈവശാസ്ത്രം, തത്വശാസ്ത്രം, മാർക്സിസം, വിമോചനദൈവശാസ്ത്രം. സന്മാർഗ്ഗശാസ്ത്രം, ആദ്ധ്യാത്മിക ദൈവശാസ്ത്രം, ക്രിസ്‌തുവിജ്ഞാനീയം, മരിയശാസ്ത്രം, ബൈബിൾ മനഃശാസ്ത്രം, സന്യാസജീവിതം, കുടുംബജീ വിതം എന്നിങ്ങനെ അനേകം വിഷയങ്ങളെ ആസ്‌പദമാക്കിയാണ് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചത്.

ദീപിക, സത്യദീപം, ദീപനാളം, കർമ്മലകുസുമം, കതിരൊളി, സമർപ്പിത മുതലായ പ്രസിദ്ധീകരണങ്ങളിൽ അനേകം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലാ രൂപതാ വൈദികസെനറ്, പാസ്റ്ററൽ കൗൺ സിൽ, ലിറ്റർജിക്കൽ കമ്മറ്റി എന്നിവയിൽ ഫാ. കമിൽ അംഗമായി രുന്നിട്ടുണ്ട്. 15 വർഷക്കാലം ലീജിയൻ ഓഫ് മേരിയുടെ പൂഞ്ഞാർ കൂരിയാ യുടെ ഡയറക്ട‌റായിരുന്നു.

1991 ജൂലൈ മുതൽ ഒക്ടോബർവരെ വിദേശപര്യടനം നടത്തിയ ഫാ.കമിൽ, വിശുദ്ധനാടുകളിലും ലൂർദ്ദ്, ഫാത്തിമ എന്നിവിടങ്ങളിലും തീർത്ഥാടനം നടത്തി. ഈ യാത്രയിൽ അമേരിക്കയും ജർമ്മനിയും സന്ദർശിക്കുകയുണ്ടായി. മാതാവിൻ്റെയും യൗസേഫ് പിതാവിന്റെയും വണ ക്കമാസം നവീകരിച്ച് പ്രസിദ്ധപ്പെടുത്തിയ ഫാ. കമിൽ മാന്നാനത്തുനിന്നും പ്രസിദ്ധീകരിച്ച ആധുനിക ബൈബിളിൻ്റെ അസോസിയേററ് എഡിറ്ററാ യിരുന്നു.

2 മരിയഭക്തി പ്രചാരണത്തിൽ മുഴുകിയിരിക്കുന്ന ഫാ.കമിൽ മരിയൻ ഭക്തി പ്രഭാഷണങ്ങളും, മരിയൻ ധ്യാനങ്ങളും ഇടവക ധ്യാനങ്ങളും നടത്തി ക്കൊണ്ടിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *