Sathyadarsanam

കേരള സഭാപ്രതിഭകൾ-84 പ്രൊഫ. പി.റ്റി. ചാക്കോ

കേരള സഭാപ്രതിഭകൾ-84

പ്രൊഫ. പി.റ്റി. ചാക്കോ

വിവിധ ഭാഷാപണ്‌ഡിതൻ, ദാർശനിക സാഹിത്യ രംഗത്തെ പ്രഗത്‌ഭൻ, ദൈവശാസ്ത്രജ്ഞൻ എന്നിങ്ങനെ വിവിധ നിലകളിൽ അറിയപ്പെടുന്ന പ്രൊഫ. പി.റ്റി. ചാക്കോ തൊടുപുഴ താഴയ്ക്കൽ കാളിയാറിൽ കല്ലറക്കൽ കുടുംബത്തിൽ കുര്യാക്കോസ് മറിയം ദമ്പതികളുടെ മകനായി 1928 ജൂൺ 28 ന് ജനിച്ചു. വാഴക്കുളം ഇൻഫൻ്റ് ജീസസിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർ ത്തിയാക്കിയചാക്കോ ചങ്ങനാശ്ശേരി എസ്.ബി.കോളേജിലും തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളേജിലും പഠിച്ച് 1951 ൽ സാമ്പത്തിക ശാസ്ത്ര ത്തിൽ ഓണേഴ്‌സ് ബിരുദം നേടി. 1956 മുതൽ 59 വരെ ബൽജിയത്തിലെ ലുവെയ്ൻ സർവ്വകലാശാലയിൽ തത്വശാസ്ത്രവും സാമൂഹ്യശാസ്ത്രവും പഠിച്ചു. 1965 ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദം ഫസ്റ്റ് റാങ്കോടു കൂടി പ്രൈവററായി ചേർന്ന് ബീഹാർ ഭഗൽപൂർ യൂണിവേഴ്‌സിറ്റിയിൽനിന്ന് പാസ്സായി. 1979 80 ൽ പാരീസിലെ കത്തോലിക്കാ സർവ്വകലാശാലയിൽ ചേർന്ന് തിയോളജി ഡോക്‌ടറേററ് കോഴ്‌സ് പൂർത്തിയാക്കി എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലും 1967 മുതൽ മൂവാറ്റുപുഴ നിർമ്മലാ കോളേജിലും അദ്ധ്യാപകനായി ജോലിനോക്കിയ ചാക്കോ 1983 ൽ പ്രസ്തുത ജോലിയിൽനിന്നും രാജിവച്ചു. പി.ഒ.സിയുടെ ആരംഭകാലത്ത് ഒരു വർഷം അവിടെ തത്വശാസ്ത്രാദ്ധ്യാപകനായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. കേരളദാർശനികസമിതിയുടെ സ്ഥാപക മെമ്പർമാരിൽ ഒരാളാണദ്ദേഹം. മൂവാറ്റു പുഴയിൽ നിന്നും വീക്ഷണം എന്നൊരു ദ്വൈവാരിക അദ്ദേഹം കുറെ നാളത്തേയ്ക്ക് പ്രസിദ്ധീകരിച്ചു. മൂവാറ്റുപുഴയിലെ ഫോർവേർഡ് പ്രിന്റേ ഴ്സ്, ഫോർവേർഡ് ബുക്കുസ്റ്റാൾ എന്നിവ ശ്രീ. ചാക്കോ നടത്തിയിരുന്ന താണ്. ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, ഇററാലിയൻ, ഗ്രീക്ക് തുടങ്ങിയ ഒരു ഡസനിലേറെ ഭാഷകൾ പ്രൊഫസ്സർ ചാക്കോയ്ക്ക് നന്നായി അറിയാം. ഇരു പത്തിയഞ്ചോളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ആധുനിക യൂറോ പ്യൻ ചിന്തകന്മാർ, വിജ്ഞാനവും വീക്ഷണവും. ആത്മാവും ശരീരവും, അപഗ്രഥനങ്ങൾ, വിമോചനവും വിശ്വാസവും, യേശുക്രിസ്‌തു. ദൈവജനന നിരീക്ഷണങ്ങൾ, കലയുടെ തത്വശാസ്ത്രം, കവിതയുടെ സാരം, സാഹിത്യദർശനം തുടങ്ങിയവ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളിൽ ചിലതാണ്. ദാർശനിക സാഹിത്യരംഗത്തെ അതികായകനായ പ്രൊഫ.ചാക്കോ

ഒരു തികഞ്ഞ ദൈവശാസ്ത്രപണ്ഡ‌ിതനും കൂടിയാണ്. പ്രൊഫ. ചാക്കോ യുടെ ദാർശനിക സാഹിത്യ രംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് അഖില കേരള കത്തോലിക്കാ കോൺഗ്രസ്സ് 1985 ൽ അവാർഡ് നൽകി ആദരിക്കുകയുണ്ടായി. 1990 ൽ കെ.സി.ബി.സി. സമർപ്പിച്ച പുരസ്‌കാര പത്രികയിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. ” കേരളസഭയിലെ ജാക് മാരിറെറയിൻ എന്നും ജീൺ ഗിറേറാൺ എന്നും ആലങ്കാരികമായി വിശേ ഷിപ്പിക്കപ്പെടാറുള്ള പ്രൊഫ.ചാക്കോ ദൈവശാസ്ത്രജ്ഞൻ, ദാർശനികൻ, സാമൂഹികവിമർശകൻ, കലാചിന്തകൻ, ബഹുഭാഷാപണ്ഡിതൻ, മത ഭക്തൻ എന്നീ നിലകളിലെല്ലാം പ്രശസ്‌തിനേടി കത്തോലിക്കാസമുദായ ത്തിന്റെ അഭിമാനഭാജനമായിത്തീർന്നിരിക്കുന്നു. വിജ്ഞാനത്തിന്റെ വിവിധ ശാഖകളിൽ അഗാധമായ അറിവും വിട്ടുവീഴ്‌ചയില്ലാത്ത മൂല്യപ്രതിബദ്ധ തയും സഭയുടെ വിശ്വാസപ്രമാണങ്ങളോട് അചഞ്ചലമായ കൂറും തദനു സൃതമായ ജീവിതനിഷ്‌ഠകളും സൂക്ഷ്‌മാംശസ്‌പൃക്കായ വിഷയാപഗ്രഥന വൈഭവവും പ്രതികരണ ധീരമായ പ്രതിഭാവിലാസവും നിരൂപണനിപുണ മായ ഭാഷാസ്വാധീനവും പ്രൊഫ.ചാക്കോയെ സമകാലിക സമൂഹത്തിന്റെ ശ്രദ്ധേയനായ മാർഗ്ഗദർശിയാക്കിയിട്ടുണ്ട്.

അവാർഡിനർഹമായ “സൗന്ദര്യദർശനം” എന്ന ഗ്രന്ഥം കലാശാസ്ത്ര വിഷയകമായ സാർവ്വലൗകികവീക്ഷണങ്ങളുടെ അതിനൂതനകിരണങ്ങളെ പ്പോലും ആവാഹിച്ചെടുത്തിട്ടുള്ള ഒരു അനുപമ സൃഷ്ടിയാണെന്ന് ഭിന്നചി ന്താഗതിക്കാരായ പണ്ഡ‌ിതന്മാർ ഇതിനകംതന്നെ ഏകകണ്ഠമായി അഭി പ്രായപ്പെട്ടുകഴിഞ്ഞിരിക്കുന്നു. “പി.റ്റി.ചാക്കോയുടെ സൗന്ദര്യദർശനം” എന്ന കൃതി മലയാളത്തിൽ എസ്തെറ്റിക്സിനെക്കുറിച്ച് ഇതഃപര്യന്തം വന്നിട്ടുള്ള എല്ലാ കൃതികളെയുംകാൾ മികച്ചുനിൽക്കുന്നു എന്ന പി.ഗോവിന്ദപ്പിള്ളയും ഇത് ഭാഷയിലെ അനന്യകൃതിയാണ് എന്ന് എം.വി.ദേവനും അഭിപ്രായപ്പെ ട്ടിട്ടുള്ളത് ഇതിനുദാഹരണങ്ങളാണ്. അങ്ങനെ നോക്കുമ്പോൾ കേരളത്തിലെകലാസൗന്ദര്യശാസ്ത്രത്തിന് സഭ നൽകിയിട്ടുള്ള ഒരു വിശിഷ്ട സംഭാവന യായി അഭിമാനപൂർവ്വം ഈ കൃതിയെ നമുക്ക് ചൂണ്ടിക്കാണിക്കാവുന്നതാണ്. വിവിധശാസ്ത്രവൈജ്ഞാനികശാഖകളെ താത്വികമായി വിലയിരു

ത്തുന്ന “വിജ്ഞാനവും വീക്ഷണവും” എന്ന കൃതിയും “ആധുനിക യൂറോ പ്യൻ ചിന്തകന്മാർ എന്ന ദാർശനിക പഠനവും ശ്രീ ചാക്കോ ഭാഷക്കു നൽകി യിട്ടുള്ള കനപ്പെട്ട സംഭാവനകളാണ്. കവിതയുടെ സാരം, സാഹിത്യതത്ത്വം, ക്രിസ്ത‌ീയതയും സാഹിത്യവും എന്നിങ്ങനെയുള്ള സാഹിത്യകലാപഠന ങ്ങളും സാംസ്ക‌ാരിക സ്വാതന്ത്ര്യം, സഭയും രാഷ്ട്രീയവും, മതേതര യുക്തി വാദം, ക്രിസ്തുവും ഹ്യൂമനിസവും, സെക്‌സും ക്രിസ്‌തുവും മുതലായ മതാ ത്മക പഠനങ്ങളും, മതവും പുരോഗതിയും, യേശുക്രിസ്‌തു കർത്താവും രക്ഷകനും, ദൈവജനനി മുതലായ വിലപ്പെട്ട വിവർത്തനങ്ങളും ആഭിമു ഖ്യങ്ങൾ, അപഗ്രന്ഥനങ്ങൾ, അന്വേഷണങ്ങൾ മുതലായ സമകാലിക വിചി ന്തന വിമർശനങ്ങളും ഉൾപ്പെടെ മുപ്പതോളം ഈടുറ്റ ഗ്രന്ഥങ്ങൾ പ്രൊഫ. ചാക്കോ സംഭാവന ചെയ്‌തിട്ടുണ്ട്. സമകാലിക വിമർശനങ്ങളിൽ പരുഷവും നിശിതവുമായ ഭാഷയുപയോഗിച്ച് സ്വയം വിവാദപുരുഷനായിത്തീർന്ന ഘട്ട ങ്ങളിൽ പോലും അടിയുറച്ച വിശ്വാസപ്രതിബദ്ധതയും സഭയുടെ പ്രബോ ധനാധികാരത്തോട് തികഞ്ഞ വിധേയത്വവും ശ്രീ ചാക്കോ പുലർത്തിയി രുന്നു എന്നെടുത്ത് പറയേണ്ടിയിരിക്കുന്നു.

പാശ്ചാത്യവും പൗരസ്‌ത്യവുമായ ഒരു ഡസൻ ഭാഷകളിൽ പ്രവീണ നാണ് പ്രൊഫസ്സർ ചാക്കോ.

ശ്രീ. ചാക്കോയ്ക്ക് യൂറോപ്പിൽവച്ച് ഒരു അപകടമുണ്ടായതിനെത്തു ടർന്ന് ലഭിച്ച നഷ്ടപരിഹാരതുക പുസ്‌തകങ്ങൾ വാങ്ങിക്കുന്നതിനുവേണ്ടി യാണ് വിനിയോഗിച്ചത്.

മൂവാറ്റുപുഴയിലെ വിമലാ ഹോംസയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറ ക്ടറായിരുന്ന മങ്ങാട്ട് കുടുംബാംഗമായ ശ്രീമതി ലില്ലിയാണ് ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *