Sathyadarsanam

കേരള സഭാപ്രതിഭകൾ-83 ഷെവലിയർ പ്രൊഫ. എൻ.എ. ഔസേഫ്

കേരള സഭാപ്രതിഭകൾ-83

ഷെവലിയർ

പ്രൊഫ. എൻ.എ. ഔസേഫ്

പ്രമുഖസമുദായനേതാവും വിദ്യാഭ്യാസ പ്രവർത്ത കനും പ്രഭാഷകനും ആയ ഷെവ എൻ.എ. ഔസേഫ്, തൃശൂരിലെ നിലങ്കാ വിൽ കൊളേങ്ങാടൻ വീട്ടിൽ അന്തോണി – കുഞ്ഞായി ദമ്പതികളുടെ മക നായി 1928 ജൂൺ 2-ാം തീയതി ഭൂജാതനായി. വൈദികരും കന്യസ്ത്രീ കളും അൽമായപ്രമുഖരുമടക്കം ഒട്ടേറെ പ്രശസ്‌തവ്യക്തികളെ കേരളസ ഭയ്ക്ക് സംഭാവനചെയ്തിട്ടുള്ള കുടുംബമാണ് നീലങ്കാവിൽ കൊളേങ്ങാ ടൻ കുടുംബം. മദ്രാസ് സർവ്വകലാശാലയിൽനിന്നും ബി.എ.ബി.റ്റി. ബിരുദ ങ്ങളും കേരളസർവ്വകലാശാലയിൽ നിന്ന് മാസ്റ്റർ ബിരുദവും കരസ്ഥമാക്കി. വിദ്യാർത്ഥിയായിരിക്കുമ്പോൾ നിരവധി പ്രസംഗമത്സരങ്ങളിൽ ഔസേഫ് സമ്മാനാർഹനായിട്ടുണ്ട്.

ഹൈസ്‌കൂൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച ഒസേഫ്, തുടർന്ന് തൃശൂർ സെൻ്റ് തോമസ് കോളജിൽ ലക്‌ചററായി ജോലിയിൽ നിയമിതനായി. അദ്ധ്യാപനത്തിലൂടെ വിദ്യാർത്ഥികളിൽ ഈശ്വരാഭിമുഖ്യം വളർത്താനുള്ള ശ്രമങ്ങളിൽ വ്യാപൃതനായ ഔസേഫ്, വിവിധരൂപതകളിലെ അദ്ധ്യാപകരെയും അതിന് സജ്ജമാക്കുവാൻ ശ്രമിച്ചു. കേരളാകാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ദൈവശാസ്ത്രകോഴ്സിന്റെ വിജയത്തിൽ അദ്ദേഹം നിർണ്ണായകമായ പങ്കുവഹിച്ചു. വിദ്യാഭ്യാസരംഗ സഭയുടെ അവകാശങ്ങൾ ലംഘിക്കുന്ന സർക്കാർ നയത്തിനെതിരെ ശബ്ദമുയർത്താൻ പ്രൊഫ. ഔസേഫ് എന്നും മുൻപന്തിയിൽ തന്നെ നില കൊണ്ടു. കാലാകാലങ്ങളിൽ നടത്തിയിട്ടുള്ള ന്യൂനപക്ഷാവകാശ ലംഘന ങ്ങളെ എതിർത്ത് പരാജയപ്പെടുത്തുന്നതിൽ അദ്ദേഹം മുൻപന്തിയിൽ തന്നെ നിലകൊണ്ടു. ന്യൂനപക്ഷാവകാശ പ്രശ്‌നം സംബന്ധിച്ച് ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ചിട്ടുള്ള വിധികൾ പഠിച്ച് വ്യാഖ്യാനിച്ച് വിവി ധരൂപതകളിൽ നിരവധി ക്ലാസുകൾ എടുക്കുകയും കേന്ദ്രസംസ്ഥാന സർക്കാ രുകൾക്ക് കാലാകാലങ്ങളിൽ നിവേദനം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പ്രസംഗകൻ, അദ്ധ്യാപകൻ, സംഘാടകൻ എന്നീ നിലകളിൽ തനിക്കു കൈവന്ന പാടവം ക്രിസ്‌തുവിന് സാക്ഷ്യം വഹിക്കുവാൻവേണ്ടി വിനിയോഗിച്ചുകൊണ്ടിരിക്കുന്ന അത്മായപ്രേഷിതനാണ് പ്രൊഫ.എൻ.എ. ഔസേഫ്. കാത്തലിക് യൂണിയൻ ഓഫ് തൃശൂരിൻ്റെ സ്ഥാപകാംഗമാണ് അദ്ദേഹം. ആൾ ഇന്ത്യാകാത്തലിക് യൂണിയൻ്റെ വൈസ് പ്രസിഡണ്ടായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ കാത്തലിക് യൂണിയൻചെയർമാൻ, സി.ബി.സി.ഐ. ദേശീയോപദേശകസമിതിയംഗം, സി.ബി. സി.ഐ., സി.ആർ.ഐ. കമ്മീഷൻ ഫോർ വൊക്കേഷനിലെ കൺസൾട്ടന്റ്റ് എന്നിങ്ങനെ വിവിധ നിലകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. തൃശൂർ രൂപതാ അൽമായ നേത്യത്വ പരിശീലനകേന്ദ്രം ഡയറക്ട‌ർ, പാസ്റ്ററൽ കൗൺസിൽ അംഗം, ടെമ്പസ്റ്റ് മാസികയുടെ മാനേജിംഗ് എഡിറ്റർ, സി.ബി. സി.ഐ യുടെയും കെ.സി.ബി.സിയുടെയും വിദ്യാഭ്യാസകമ്മീഷൻ കൺസൾട്ടന്റ്റ്, തൃശൂർ രൂപതാ ഫൈനാൻസ് കമ്മിറ്റിയംഗം, മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ചിൻ്റെ പ്രത്യേക നിയമനിർമ്മാണസമിതിയംഗം എന്നി ങ്ങനെ വിവിധ നിലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രൊഫ. ഔസേഫ് 1975 ൽ റോമിൽ നടന്ന World Conference of Catechists- ൽ പങ്കെടുക്കുകയും New dimensions in Catechists എന്ന വിഷയത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തു. ഏഷ്യയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട നാലാളിൽ ഒരാളായിരുന്നു അദ്ദേ ഹം. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രസംഗിക്കാനാണ് അദ്ദേഹം തിരഞ്ഞെ ടുക്കപ്പെട്ടത്. പ്രസംഗസമയം മുഴുവൻ ശ്രോതാക്കൾ ഹർഷാരവം മുഴക്കി ഔസേഫിന്റെ പ്രസംഗത്തെ അഭിനന്ദിച്ചു. ഈ സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്‌മരണികയിൽ കർദ്ദനാൾ ലൂർദ്ദസ്വാമി എഴുതിയ ഒരു ഭാഗം “Pro. N.A. Ouseph, the spokesman from India, in his elequent address, kept the audience in suspense for over thirty minutes, proposed new dimensions in the apostolete of the catechists.” മറ്റു പ്രസംഗകർക്കെല്ലാം പ്രസംഗത്തിന് 4 മിനി ട്ടുമാത്രം കൊടുത്തപ്പോൾ ഔസേഫിന് 30 മിനിട്ട് സമയം അനുവദിച്ചുവെ ന്നതുതന്നെ അദ്ദേഹത്തിന്റെ ഈ വിഷയത്തിലുള്ള അഗാധമായ പാണ്ഡി

ത്യത്തിന് മകുടോദാഹരണമാണ്.

സമകാലീന പ്രശ്‌നങ്ങളെപ്പറ്റി ക്രൈസ്‌തവസമൂഹത്തിന് സാമാന്യ ജ്ഞാനം ലഭിക്കാനുതകുന്ന വിധത്തിൽ പ്രശ്‌നങ്ങളെ വിലയിരുത്തിക്കൊണ്ട് നിരവധി ചെറുഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അവശക്രൈസ്‌തവ പ്രശ്ന‌ം എന്ത്? മതേതരഭാരതത്തിലെ മതവിരുദ്ധനീക്കങ്ങൾ, സംയുക്തഇട യലേഖനം: നൂതനാഭിമുഖ്യങ്ങൾ, ജൂബിലിവർഷം എന്നിവ അവയിൽ ചില താണ്. 1993-ൽ തൃശൂർ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച “സുവി ശേഷവൽക്കരണം” എന്ന ഗ്രന്ഥം പ്രൊഫ. ഔസേപ്പിന്റെ സഭാവിജ്ഞാനീ യത്തിന് മികച്ച സാക്ഷ്യം തന്നെയാണ്.

1969-ൽ ബാംഗ്ലൂർ വച്ചുനടന്ന “ഇന്നത്തെ ഇന്ത്യയിലെ സഭ” എന്ന് ദേശീയ സെമിനാറിൽ പങ്കെടുത്ത പ്രൊഫ. ഔസേപ്പ് നിരവധി നേതൃസ മ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. വൈദികർ, കന്യാസ്ത്രികൾ, മാതാപി താക്കൾ, അദ്ധ്യാപകർ, യുവാക്കൾ തുടങ്ങി വിവിധ വിഭാഗങ്ങൾക്കുവേണ്ടി യുള്ള പഠനക്ലാസ്സുകൾ വിജയകരമായി നടത്തുന്ന ഇദ്ദേഹം മികച്ച ഒരു ധ്യാനപ്രസംഗകൻ കൂടിയാണ്.”

1986-ൽ പ. ജോൺപോൾ രണ്ടാമൻ തൃശൂർ സന്ദർശിച്ചപ്പോൾസന്ദർശനം വിജയകരമായി നടത്തുവാൻ തിരഞ്ഞെടുത്ത കമ്മറ്റിയുടെ ജന റൽ കൺവീനർ ആയിരുന്നു അദ്ദേഹം. കൂടാതെ പ.പിതാവിൻ്റെ സന്ദർശ നവേളയിലെ ഇംഗ്ലീഷ് പ്രസംഗത്തിൻ്റെ തൽസമയ ഇംഗ്ലീഷ് കമന്റ്ററി നൽകു കയും ചെയ്‌തു. അദ്ദേഹത്തിൻ്റെ നിരവധിയായ സഭാസേവനങ്ങൾ കണ ക്കിലെടുത്ത് 1988-ൽ ഗ്രാൻ്റ് ഷെവലിയർ (K.C.S.G.) സ്ഥാനം നൽകിയാദരി ച്ചു. 1994-ൽ ഒരു മാതൃകാകുടുംബനാഥനായ ഷെവ:എൻ.എ.ഔസേഫിന് ആളൂർ ബറ്റർ ലൈഫ് സെൻ്റർ കേരളസഭാതാരം അവാർഡും നൽകി. 1999-ൽ അഖില കേരള കത്തോലിക്കാ കോൺഗ്രസ്സ് അശീതി അവാർഡും ഷെവ: ഔസേഫിന് നൽകുകയുണ്ടായി.

ഭാര്യ തട്ടിൽമണ്ടി കുടുംബാംഗംമായ മേരിയാണ്. ഗവൺമെന്റ്റ് മോഡൽ ഹൈസ്ക്കൂൾ അദ്ധ്യാപികയായിരുന്നു മേരി.

Leave a Reply

Your email address will not be published. Required fields are marked *

five × 3 =