കേരള സഭാപ്രതിഭകൾ-79
എബ്രഹാം കുര്യയ്ക്ക‌് ഇലഞ്ഞിക്കൽ
വിൻസന്റ് ഡിപോൾ സഖ്യപ്രവർത്തനങ്ങളിലൂടെ അന്തർദേശീയ തലത്തിൽ പ്രസിദ്ധനായ എബ്രഹാം കുര്യയ്‌പ് കോതമംഗലത്ത് ഇലഞ്ഞിക്കൽ കുടുംബത്തിൽ 1928 ഫെബ്രുവരി 17-ാം തീയതി ജനിച്ചു. ഇലഞ്ഞിക്കൽ കുര്യയ്‌പ് എബ്രഹാം പിതാവും തൃശൂർ കാഞ്ഞിരപ്പറമ്പിൽ കുഞ്ഞന്ന മാതാവുമായിരുന്നു. പ്രാഥമിക വിദ്യാ ഭ്യാസാനന്തരം തേവരസേക്രട്ട് ഹാർട്ട് കോളേജിലും മദ്രാസ്‌ലയോളകോളേ ജിലും പഠിച്ച് ഡിഗ്രി കരസ്ഥമാക്കി. അതിനുശേഷം മദ്രാസ് ലോകോളേ ജിൽ നിന്നും നിയമബിരുദം നേടി. 1954-ൽ ബാർ കൗൺസിൽ പരീക്ഷ പാസ്സായെങ്കിലും വക്കീൽ ജോലിയിൽ തുടർന്നില്ല. പിന്നീട് കുടുംബ കാര്യ ങ്ങൾ നോക്കി കോതമംഗലത്ത് കഴിഞ്ഞു.
1953-ൽ തൃശൂർ കള്ളിയത്ത് മുൻ കൊച്ചിൻ ഹൈക്കോർട്ട് ചീഫ്ജ സ്റ്റിസായിരുന്ന റാവുസാഹിബ് ഷെവ സി.വി. ആൻ്റണി അവർകളുടെ മകൻ മാത്യു കള്ളിയത്തിൻ്റെ മകൾ ലീലയെ വിവാഹം ചെയ. ദിവംഗതനായ കോതമംഗലം മെത്രാൻ മാർ മാത്യു പോത്തനാംമുഴിയുടെ പ്രത്യേക താല് പര്യപ്രകാരം 1969-ൽ വിൻസൻ്റ് ഡിപോൾ സഖ്യത്തിൻന്റെ കോതമംഗലം രൂപതാപ്രസിഡന്റായി സ്ഥാനമേറ്റു. പിന്നീട് ഡിപോൾ സഖ്യത്തിന്റെ ദേശീ യവും അന്തർദേശീയവുമായ തലങ്ങളിൽ ഉത്തരവാദിത്വമേറിയ പലസ്ഥാ വഹിക്കുവാൻ ഇടവന്നു.
നങ്ങളും 1970 ജനുവരിയിൽ പാരീസിൽനിന്നും സൊസൈറ്റിയുടെ അന്തർദേ ശീയ പ്രസിഡൻ്റ് ജനറൽ ഹെൻട്രി ജേക്കബ് ആദ്യമായി ഇന്ത്യാ സന്ദർശ നത്തിന് ബോംബെയിൽ വന്നപ്പോൾ പ്രത്യേകക്ഷണപ്രകാരം കുര്യപ്പ് ബോംബെയ്ക്ക് പോവുകയും പല സമ്മേളനങ്ങളിൽ പങ്കെടുക്കുകയും അദ്ദേ ഹവുമായി നേരിട്ട് പരിചയപ്പടുകയും ചെയ്‌തു. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന സൊസൈറ്റിയുടെ അന്തർദേശീയ സമ്മേളനം 1973-ൽ അയർല ണ്ടിലെ ഡബ്ലിനിൽ ആണ് നടന്നത്. പ്രസ്‌തുത സമ്മേളനത്തിൽ ഭാരത ത്തിൽ നിന്നും പങ്കെടുത്ത രണ്ടംഗ സംഘത്തിൽ കുര്യപ്പും ഉൾപ്പെട്ടിരു ന്നു. നിരവധി വിദേശ പ്രതിനിധികൾ പങ്കെടുത്ത ഡബ്ലിൽ സമ്മേളന ത്തിൽ സംസാരിക്കുന്നതിനും പല പ്രമുഖരുമായി പരിചയപ്പെടുന്നതിനും സാധിച്ചു. സമ്മേളനാനന്തരം ഡബ്ലിനിൽനിന്നും ഏവരും ഒരുമിച്ച് പാരീസി ലേക്ക് പോവുകയും സൊസൈറ്റിയുടെ അന്തർദേശീയ കാര്യാലയത്തിൽ നടത്തിയ സമ്മേളനങ്ങളിലും വിവിധപരിപാടികളിലും സംബന്ധിക്കുകയുമു ണ്ടായി. തദനന്തരം യൂറോപ്പിലെ വിവിധരാജ്യങ്ങളിലെ സൊസൈറ്റിപ്രവർത്തനം നേരിട്ടുകാണുന്നതിനും പഠിക്കുന്നതിനും സാധിക്കുകയും ചെയ്‌തു. 1973-ൽ വത്തിക്കാനിൽ വച്ച് പ്രത്യേക അനുവാദപ്രകാരം പേ
ആറാമൻ മാർപ്പാപ്പായെ സന്ദർശിച്ചു 1974-ൽ കേരളത്തിലെ എല്ലാ സോൻട്ടൽ കൗൺസിലുകളും ഉൾക്കൊള്ളുന്ന ജോയിൻ്റ് കമ്മറ്റിയുടെ ചെയർമാനായി തിരഞ്ഞെടുക്കുകയും 1942 വരെ 1 വർഷക്കാലം പ്രസ്‌തുത ചുമതല സ്‌തുത്യർഹമായവിധം നിർവഹിക്കുകയും ചെയ്‌തു 1974-ൽ ഗോവായിൽ വച്ചുനടന്ന യോഗത്തിൽ വച്ച് ഇന്ത്യൻ ദേശീയകൗൺസിലിന്റെ ഉപാധ്യക്ഷ നായി കുര്യപ്പ് നിയമിതനായി. 1098 വരെ 24 വർഷക്കാലം തുടർച്ചയായി ആ ജോലി നിർവ്വഹിക്കുകയുണ്ടായി.
1977-ൽ ആസ്ത്രേലിയയിലെ സിഡ്‌നിയിൽ വച്ച് നടത്തപ്പെട്ട ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് കോൺഗ്രസിൽ മുഖ്യപ്രഭാഷകനായിരുന്നു. എബ്രഹാം കുര്യപ്പ്. യാത്രാമദ്ധ്യേ മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ, എന്നിവിടങ്ങളിൽ പര്യടനം നടത്തുകയും ആ പ്രദേശങ്ങളിലെ സൊസൈ റ്റിപ്രവർത്തനങ്ങൾ നേരിട്ട് കണ്ട് പഠിക്കുകയും ചെയ്തു. വിവിധസ്ഥ ലങ്ങളിലെ സൊസൈറ്റി യോഗങ്ങളിൽ പ്രസംഗിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു. സിഡ്‌നി സമ്മേളനത്തിലെ ചുമതല തൃപ്തികരമായി നിർവ്വ ഹിച്ച അദ്ദേഹം സമ്മേളനാനന്തരം ഒന്നര മാസക്കാലം ആസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിൽ പ്രധാന സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു.
1979-ൽ പാരീസിൽ വച്ച് നടന്ന സാർവ്വദേശീയ പൊതുസമ്മേളന ത്തിന്റെ മുഖ്യചർച്ചാവിഷയം വികസനവും ദത്തെടുപ്പും എന്നതായിരുന്നു. അതിന്റെ ചെയർമാനായി രണ്ടുവർഷം മുൻപ് പ്രസിഡൻ്റ് ജനറൽ കുര്യ പ്പിനെ നിയമിച്ചിരുന്നു. ആയതിലേക്ക് ഭൂഖണ്ഡാടിസ്ഥാനത്തിൽ ഒരു പതി നാലംഗ കമ്മറ്റിയെ കുരൈപ്പ് തിരഞ്ഞെടുത്തു. വിവിധ മണ്ഡലങ്ങളിൽ നിന്നും കുര്യപ്പിന് ലഭിച്ച നിർല്ലോഭ സഹായസഹകരണംമൂലം അദ്ദേ ഹത്തെ ഏൽപ്പിച്ച ദൗത്യം സ്‌തുത്യർഹമാം വിധം നിർവഹിക്കുവാൻ സാധി ച്ചു. സമ്മേളനത്തിലെ വിശദമായ ചർച്ചകൾക്കുശേഷം പാസ്സാക്കിയ പതി ന്നാലിന നിർദ്ദേശങ്ങൾ ആഗോളതലത്തിൽ 2000-ാംമാണ്ടുവരെ പ്രാബല്യ ത്തിൽ ഇരിക്കുന്നതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. പ്രസിഡന്റ് ജന റൽ ഉൾപ്പെടെ എല്ലാവരുടെയും അഭിനന്ദനം കൂര്യപ്പിന് ലഭിക്കുക യുണ്ടായി. സമ്മേളനത്തിനു ശേഷം വത്തിക്കാനിലെത്തിയ അദ്ദേഹത്തിനും സഹധർമ്മിണി ലീലക്കും ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയെ സന്ദർശി ക്കുന്നതിനും അവസരം ലഭിച്ചു.
1980-ൽ പാരീസിൽ കൗൺസിൽ ജനറൽ കാര്യാലയത്തിൽ വച്ചു നടന്ന അന്തർദ്ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ പ്രത്യേക ക്ഷണപ്രകാരം ഒരു ഉപദേഷ്ടാവായി അദ്ദേഹം സംസാരിക്കുകയും സനവും ദത്തെടുപ്പും എന്ന വിഷയത്തെപ്പറ്റി ഒരു പ്രബന്ധം അവതരിപ്പിക്കുകയും അത് സഭ അംഗീകരിക്കുകയും ചെയ്‌തു.
1982-ൽ സെന്റ് വിൻസൻ്റ് ഡി പോൾ സൊസൈറ്റിയുടെ ദേശീയ പ്രസിഡന്റായി കുര്യപ്പ് തിരഞ്ഞെടുക്കപ്പെട്ടു. ബോംബെയ്ക്ക് വെളിയിൽ നിന്നുള്ള ആദ്യത്തെ പ്രസിഡന്റായിരുന്നു കുരൈപ്പ്. അഞ്ചു വർഷക്കാലം ആ സ്ഥാനത്ത് തുടർന്നു. വിൻസൻ്റ് ഡി പോൾ സൊസൈറ്റിയുടെ സ്ഥാപ നത്തിന്റെ 150-ാം വാർഷികം 1983-ൽ പാരീസിൽ വച്ച് നടത്തിയപ്പോൾ ഇന്ത്യൻ നാഷണൽ കൗൺസിൽ പ്രസിഡൻറ് എന്ന നിലയിൽ അതിൽ സംബന്ധിക്കുകയും സമ്മേളനത്തിൽ പ്രസംഗിക്കുകയും ചെയ്തു. സമ്മേ ളനാനന്തരം വീണ്ടും വത്തിക്കാനിൽ എത്തി ജോൺപോൾ രണ്ടാമൻ മാർപാ പ്പായെ സന്ദർശിച്ചു. 1985 ൽ പാരീസ്സിൽ കൗൺസിൽ ജനറൽ കാര്യാലയ ത്തിൽ വച്ചുനടന്ന പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്ത കൂരൈപ്പ് മടക്ക യാത്രയിൽ ഔദ്യോഗിക നിലയിൽ ഏതാനും യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തു.
1986 ൽ ക്യാനഡായിലെ മോൺട്രയോളിൽ വച്ച്നടത്തിയ അന്തർദേ ശീയ പൊതുസമ്മേളനത്തിൽ ദേശീയ പ്രസിഡണ്ട് എന്ന നിലയിൽ ഇന്ത്യൻ പ്രതിനിധിസംഘത്തെ അദ്ദേഹം നയിക്കുകയുണ്ടായി. ഈ യാത്രയിൽ സഹ ധർമ്മിണിയും പങ്കെടുത്തു. മടക്കയാത്രയിൽ അമേരിക്ക, ഫ്രാൻസ്, ജർമ്മനി എന്നീ സ്ഥലങ്ങളും സന്ദർശിച്ചു. വിദേശയാത്രാവസരങ്ങൾ ലൂർദ്ദ്, ജറു സലം മുതലായി അതതുസ്ഥലത്തെ പുണ്യപ്രദേശങ്ങളും സുപ്രസിദ്ധദേ വാലയങ്ങളും പുരാവസ്‌തു കേന്ദ്രങ്ങളും മറ്റും സന്ദർശിക്കുന്നതിനും പ്രയോ ജനപ്പെടുത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിൻസെൻഷ്യൽ സഹോദരി സഹോദരന്മാരും അന്തർദേശീയ ജനറൽമാരായിരുന്ന ജോസഫ് റുവാസ്സ്, അമീൻ ടെറാസ്സി, സീസർ വിയാന തുടങ്ങിയവരും കോതമംഗലം സന്ദർശനവേളയിൽ കുര്യപ്പിൻ്റെ ഭവനത്തിൽ സന്ദർശനത്തിനെത്തിയിട്ടുണ്ട്.
1998 ൽ പുതിയ ദേശീയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള കമ്മ റ്റിയുടെ ചെയർമാൻ കുര്യപ്പായിരുന്നു. . സൊസൈറ്റി പ്രവർത്തനത്തിനുപ്പുറം രൂപതാപാസ്റ്ററൽ കൗൺസിൽ അംഗം പാസ്റ്ററൽ കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, അദ്ധ്യാപകതിരഞ്ഞെടുപ്പ് കമ്മ റ്റിയംഗം എന്നിങ്ങനെ വിവിധനിലകളിൽ കുര്യപ്പ് പ്രവർത്തിച്ചിട്ടുണ്ട്. 1986 ലെ മാർപാപ്പാ സന്ദർശനത്തിൻ്റെ സ്വീകരണകമ്മിയുടെ ട്രഷറർ ആയിരുന്നു അദ്ദേഹം. കോതമംഗലം ലയൺസ് ക്ലബ് പ്രസിഡണ്ട്, ലയൺസ് ക്ലബ് കാബിനറ്റ് കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള കുരപ്പ് ഇലഞ്ഞിക്കൽ കുടുംബയോഗത്തിൻ്റെ പ്രഥമപ്രസിഡണ്ടും കൂടിയായിരുന്നു.








Leave a Reply