കേരള സഭാപ്രതിഭകൾ-76
അന്നമ്മ പൈകട
“ശ്രീമതി അന്നമ്മ പൈകടയുടെ അഭിജാത കവി തകളിലൂടെ കടന്നുപോകുമ്പോഴെല്ലാം ‘സ്വയമേവാഗതാ വരാ’ എന്ന പഴയൊരു സൂക്തമാണ് ഞാൻ ഓർമ്മിക്കാറ്. ഇങ്ങനെ കൈ ത്തോടുപോലെ താനേ ഉറന്നൊഴുകുന്ന കവിതയിൽ മനോമജ്ജനം ചെയ്യു കയെന്നത് ഈ കാലഘട്ടത്തിൽ സഹൃദയത്വത്തിനു കിട്ടുന്ന ഭാഗ്യമാണ്! കാരണം, തെളിനീരൊഴുക്കുകൾ-കവിതയിൽ മാത്രമല്ല ജീവിതത്തിൽ ആകെ ത്തന്നെയും – വറ്റിക്കൊണ്ടിരിക്കുന്ന ഹതഭാഗ്യമായ ഒരു കാലമാണല്ലൊ ഇത്. വേനലറുതിയോളം അൽപം പൊന്നു കാത്തുപോരുന്ന കണിക്കൊന്ന യെപ്പോലെ, വിശിഷ്ട സ്വപ്‌നങ്ങളുമായി പുലരുന്ന ചില കവി പ്രതിഭകൾ നമുക്കിടയിൽ ഇന്നുമുണ്ട്. അന്നമ്മ പൈകട ഈ ഗണത്തിൽ പെടുന്നു.” കൈനകരി ഷാജി അന്നമ്മ പൈകടയെപ്പറ്റി ദീപനാളത്തിൽ എഴുതിയ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്.
സാഹിത്യസാംസ്‌കാരിക രംഗങ്ങളിൽ നിസ്‌തുലസേവനം അനുഷ് ഠിച്ച പ്രമുഖ വിദ്യാഭ്യാസപ്രവർത്തകയായ അന്നമ്മ പൈകട പാലായ്ക്ക ടുത്ത് പൂവരണി കൊച്ചുകൊട്ടാരത്തിൽ ‘മംഗലത്തിൽ’ ചാക്കോ ഏലിയാമ്മ ദമ്പതികളുടെ പുത്രിയായി 1928 ജനുവരി 3 ന് ജനിച്ചു. മലയാളം ഹയർ, ററി.ററി.സി., സാഹിത്യ വിശാരദ് എന്നീ പരീക്ഷകൾ പാസ്സായി. ഗവൺമെന്റ് ഹൈസ്‌കൂൾ അദ്ധ്യാപികയായി ജോലി നോക്കി. പാലാ
1952 ജനുവരി 17 ന് ശാസ്ത്രരത്നം – പൈകട തോമസ് വൈദ്യരെ വിവാഹം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് കവിതാ മത്സരത്തിൽ പങ്കെടുത്ത് കട്ടക്കയം അവാർഡും പാലാ അക്ഷരശ്ലോക സമിതിയുടെ സമസ്യപൂരണ മത്സരത്തിൽ ഒന്നാം സമ്മാനവും നേടിയിട്ടുണ്ട്. അന്നമ്മ പൈകടയുടെ സാഹിത്യ സംഭാവനകളെ ആദരിച്ച് ഏററുമാനൂർ കാവ്യവേദി, കോട്ടയം കവിസംഘം, സെൻ്റ് തോമസ് കോളേജ് പാലാ എന്നിവിടങ്ങളിൽ നിന്നും പൊന്നാടയണിക്കുകയുണ്ടായി.
വാടാമലരുകൾ എന്നൊരു ഖണ്ഡകാവ്യവും രചിച്ചിട്ടുണ്ട്. കൂടാ തെ നീ അധികമാകുന്നു എന്ന കവിതാസമാഹാരം സഹൃദയാബുക്സ് പുലിയന്നൂരും രാഗസൗഗന്ധികം എന്ന കവിതാസമാഹാരം കോട്ടയം കവി സംഘവും, മധുരാക്ഷരമന്ത്രം എന്ന കൃതി ആർട് ഓഫ് ലിവിംഗ് പാലാ ചാപ്റററും അഭിജാതം എന്ന കൃതി പെൻബുക്‌സ് ആലുവായും പ്രസിദ്ധീ കരിച്ചു. ഭരണങ്ങാനം ജീവൻ ബുക്‌സ് പ്രസിദ്ധീകരിച്ചവയാണ് അൽ ഫോൻസാ ഗീതം, നിന്നെപ്പിന്നെക്കണ്ടോളാം (ബാലസാഹിത്യം), സ്പന്ദനം,ദിവ്യസ്വാന്തനം എന്നിവ. ദിവ്യസാന്ത്വനം എന്ന കൃതിയുടെ അവതാരികയിൽ പ്രൊഫ. മാത്യു ഉലകംതറ ഇപ്രകാരം എഴുതിയിരിക്കുന്നു. “അരനൂറ്റാണ്ടിലേറെ പഴക്ക മുണ്ട് ശ്രീമതി അന്നമ്മയുടെ കാവ്യ സപര്യയ്ക്ക്. ആരബ് യൗവനകാലത്ത് തന്നെ അവരുടെ രചനാ സൗകുമാര്യം എന്നെ വിസ്‌മയിപ്പിച്ചിട്ടുണ്ട്. കാവ്യ വിദൂരമായ ഒരു സമൂഹത്തിൽ പിറന്നു വളർന്ന് ഒരു വനിതയ്ക്ക് ഈ അപൂർ വ്വസിദ്ധി എങ്ങനെ കൈവന്നുവെന്നും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന കുടുംബഭാരങ്ങളിൽ ഞെരിഞ്ഞമർന്നു പോകാതെ എങ്ങിനെ അതിനെ നിലനിർത്തിക്കൊണ്ടു പോകാൻ കഴിയുന്നുവെന്നുമാണ് ഇന്നെന്റെ വിസ്മയം. പൂർവ്വികപുണ്യമെന്നോ, ജന്മാന്തരസുകൃതമെന്നോ പറയാവുന്ന എന്തോ ഒന്ന് അവരിൽ പ്രവർത്തിക്കുന്നുണ്ട്. ഭാഗ്യവശാൽ ജാതിമതലിംഗ ഭേദങ്ങളൊന്നും നോക്കിയിട്ടല്ലല്ലോ ഈശ്വരൻ സുകുമാരകലാവാസനകൾ മനുഷ്യമസ്തിഷ്‌കത്തിൽ നിക്ഷേപിക്കുക. സിസ്റ്റർ മേരി ബനീഞ്ഞാ മുതൽ അന്നമ്മ പൈകടവരെയുള്ളവർക്ക് സരസ്വതീക്ഷേത്രകവാടം തുറന്നുകൊടു ക്കുന്നത് അവിടുന്നാണ്. വായിക്കാനാളുകളില്ലാതായാലും അവർ എഴുതും. കേൾക്കാനാളില്ലെങ്കിലും കുയിൽ പാടും. പ്രേക്ഷകരില്ലാത്ത വനാന്തരങ്ങ ളിലും മയിലുകൾ നൃത്തം ചെയ്യും. ആത്മീയമായ ഒരു ഉൾവിളിയാണിത്. ദൈവികമായൊരു ദൗത്യനിർവ്വഹണമാണിത്. ഈ ദൗത്യനിർവ്വഹണത്തിന് കാതോർക്കാൻ സമൂഹത്തിന് കടമയുണ്ട്. സമൂഹം അതിന് വിസമ്മതിച്ചാൽ കാലിലെ പൊടി അവിടെ തട്ടിയിട്ടിട്ട് മടങ്ങിപ്പോരുവാനാണ് യേശുതമ്പുരാൻ പറഞ്ഞിരിക്കുന്നത്. അന്നമ്മയും ആ കല്‌പന അനുസരിക്കേണ്ടി യിരിക്കുന്നു.”
യേശുവിന്റെ തിരുപ്പിറവിപ്പുലരി വർണ്ണിക്കുന്ന ഈ രമണീയ രചന മഞ്ഞിൽ മരവിക്കുന്ന ഒരു ഹേമന്തപ്രഭാതത്തെയല്ല ഭാഷയ്ക്ക് പണ്ടെന്നോ കൈവിട്ടുപോയ ഒരു വസന്തതിലകത്തിൻ്റെ തിരിച്ചു വരവിനെയാണ് ഉൽഘോഷിക്കുന്നത്. ദിവ്യസാന്ത്വനം പോലുള്ള കൃതികൾ അന്നമ്മ പൈകടയുടെ തൂലികയിൽ നിന്നും ഇനിയും ഉണ്ടാകട്ടെ.








Leave a Reply