Sathyadarsanam

കേരള സഭാപ്രതിഭകൾ-75 ഫാ. ജോസഫ് കോയിൽപറമ്പിൽ

കേരള സഭാപ്രതിഭകൾ-75

ഫാ. ജോസഫ് കോയിൽപറമ്പിൽ

അര നൂറ്റാണ്ടിലേറെ ഇന്ത്യയിലും അമേരിക്കൻ ഐക്യനാടുകളിലും സഭയക്കും, രാഷ്ട്രത്തിനും, സമുദാ യത്തിനും നിസ്തുല സേവനങ്ങൾ നൽകി അംഗീകാരങ്ങൾ ഏറ്റു വാങ്ങി യിട്ടുള്ള ഫാ. ജോസഫ് കോയിൽ പറമ്പിൽ ആലപ്പുഴ സേവ്യർ – റബേക്കാ ദമ്പതികളുടെ പുത്രനായി 1927 ഡിസംബർ 15-ാം തീയതി ഭൂജാതനായി. കോയിൽപറമ്പിൽ കുടുംബം പന്ത്രണ്ടിലധികം വൈദികരെ സഭയ്ക്ക സംഭാവനചെയ്തിട്ടുണ്ട്. ഇതുപോലെതന്നെ മാതൃകുടുംബത്തിലും പ്രമു ഖരായ പല വൈദികരും ഉണ്ടായിരുന്നു. അമ്മയുടെ പിതൃസഹോദരനായ വെ. റവ. ഫാ. പാസ്കൽ ബൈലോനെക്കുറിച്ച് വാഴ്ത്തപ്പെട്ട ചാവറകുയ്യാ ക്കോസച്ചൻ തൻ്റെ നാളാഗമം ഒന്നാം വാല്യത്തിൽ ഇങ്ങനെ എഴുതുന്നു. “മുമ്പിനാൽ പട്ടസുഖം കൈക്കൊണ്ടു ബഹുമാനപ്പെട്ട പസ്ക്കാൾ വൈളോൻ ദെയേസു മരിയ (Pascal Baylan de Jesu Maria) എന്നുപേരുവിളിക്കപ്പെട്ട പാദ്രിയച്ചൻ ബോംബെയിൽ പാർക്കയിൽ ഈ നമ്മുടെ മെത്രാനച്ചൻ അവിടെ വന്നു (പേജ്. 18) ഈ ദേഹത്തിൻ്റെ സുഭാവവും പുണ്യശീലവും അറിവും നെറിവും കണ്ട വിശ്വാസമുള്ള മന്ത്രിയായിട്ടും അദ്ദേഹത്തിന്റെ കമ്പസ്സോരായിട്ടും (confessor) തിരഞ്ഞെടുത്തു ഇവിടെ വന്നപ്പോൾ കൂടെ കൊണ്ടുപോരുകയും എശമിനദോരായിട്ടു കല്‌പിക്കയും യിങ്ങനെ ഇരുവരും ശക്രത്താരിയായിട്ടും എശമിനദോരായിട്ടും (Chancellor) ബഹുമാനപ്പെട്ട മെത്രാനച്ചനോടുകൂടെ പാർത്തിരിക്കയിൽ…” വാഴ്ത്തപ്പെട്ട ചാവറയച്ചൻ തന്റെ നാളാഗമത്തിൽ സ്നേഹബഹുമാനാദരവുകളോടെ പല പരാമർശന ങ്ങളും നടത്തിയിട്ടുണ്ട്. ബൈളേനച്ചനെപ്പറ്റി.

ചാവറയച്ചന് അർത്തുങ്കൽ പള്ളിയിൽ വച്ച് വൈദികപട്ടം നൽകിയ പ്പോൾ സ്തബിലീനിമെത്രാപ്പോലീത്തയുടെ സെക്രട്ടറിയായിട്ട് തിരുകർമ്മ ങ്ങളിൽ സഹായിച്ചത് പാസ്ക്കൽ ബൈലോനച്ചനാണ്. ഇന്നു മുപ്പത്തി ഒന്നു മെത്രാന്മാർ ഭരിക്കുന്ന കേരള സഭയെ അർത്തുങ്കൽ ഇരുന്നുകൊണ്ട് ഒരു മെത്രാൻ (സ്‌തബിലീനി) ഭരിച്ചിരുന്നകാലം സഭാ ചരിത്രകാരന്മാർ വിസ്മ രിക്കുന്ന ഭാഗം മാത്രം. ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യാക്കാരൻ ജസ്വിറ്റു സഭയിൽ റക്ടറായി അവരോധിക്കപ്പെട്ട വെരി. റവ. ഫാ. ജോസഫ് കോയിൽ പറമ്പിൽ എസ്.ജെ.യുടെ പിതൃസഹോദരപുത്രനാണ് ഫാ. ജോസഫ്. അന്ന് കോയിൽപറമ്പിൽ കുടുംബത്ത് 12 വൈദികരുണ്ടായിരുന്നു.

അന്നത്തെ തിരുവിതാംകൂർ സംസ്ഥാനത്തിലെ ഏക ജസ്യൂട്ടു സ്ഥാപ നമായിരുന്ന ആലപ്പുഴ ലിയൊ തേർട്ടിത് ഹൈസ്‌കൂളിൽ നിന്നും ലത്തീൻ ഐശ്ചികമയെടുത്ത് റാങ്കോടുകൂടി സെക്കൻഡറി വിദ്യാഭ്യാസം പൂർത്തീ യാക്കി. തുടർന്ന് കാൻഡി സെമിനാരിയിലേയ്ക്കാണ് അയക്കപ്പെട്ടത്. 1953 -ൽ പുതുതായി രൂപം കൊണ്ട ആലപ്പുഴ രൂപതയുടെ പ്രഥമ പുരോഹിത നായി അദ്ദേഹം അഭിഷേകം ചെയ്യപ്പെട്ടു.

രൂപതയിൽ തിരിച്ചെത്തിയ ഫാ. ജോസഫ്, ബിഷപ്പ് ആറാട്ടുകള ത്തിന്റെ സെക്രട്ടറിയായും തുമ്പോളി, ഓമന പുഴ ഇടവകകളുടെ വികാരി യായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. അർത്തുങ്കൽ ഹൈസ്‌കൂളിൽ അഞ്ചു വർഷം അദ്ധ്യപനം നടത്തിയ ഫാ. ജോസഫ്, കാട്ടൂർ ഹോളി ഫാമിലി ഹൈസ്കൂളിന്റെ ആദ്യ ഹെഡ്‌മാസ്റ്ററായി നിയമിതനായി. ഹെഡ്മാസ്റ്റർ ആയിരുന്നകാലത്ത് ആലപ്പുഴ ഡിസ്ട്രിക്ടിലെ ഏറ്റം ഉയർന്ന എസ്.എസ്. എൽ.സി. റിസൾട്ട് ഹോളി ഫാമിലിലേതായിരുന്നു. ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആ സ്കൂൾ സന്ദർശിക്കാൻ രണ്ടു ഗവർണ്ണർമാരും കേന്ദ്രമന്ത്രി എ.എം. തോമസും പല ഉന്നത ശീർഷകരും എത്തിയിട്ടുണ്ട്. സ്കൂൾ ബാന്റ്, എൻ.സി.സി., ഗേൾ സ്കൗട്ട്സ്, ബുൾബുൾസ് തുടങ്ങിയ സംഘടനകളി ലൂടെ വിദ്യാർത്ഥികളിൽ അച്ചടക്കബോധം വളർത്താൻ ഏറെ പരിശ്രമിച്ചി ട്ടുണ്ട്. സാമ്പത്തിക സ്വാശ്രയപരിശീലനം നൽകാൻ എല്ലാ കുട്ടികളെയും നാഷണൽ സേവിംഗ് സ്കീമിൽ ചേർത്ത് ആ രംഗത്തും ഡിസ്ട്രിക്ടിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. മൂന്നു നിലകളിൽ സംവിധാനം ചെയ്ത സ്റ്റെയ്ജിൽ

ഒരേ സമയം മുന്നൂറുകുട്ടികൾ നിർവ്വഹിച്ച ബാലേ നൃത്തത്തിലൂടെ ക്രിസ്ത

ചരിതം മുഴുവൻ അവതരിപ്പിച്ചത് കുട്ടികളിൽ കലാപ്രേമം വളർത്തിയെടു

ക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. നാല്‌പതു വർഷങ്ങൾക്കു മുൻപ് കേട്ടു

കേഴ്വ‌ി പോലുമില്ലാത്ത നവീന സംരംഭങ്ങളായിരുന്നു അവ. മറ്റു മതങ്ങളെ

സംബന്ധിച്ച ആഴമായ ജ്ഞാനവും ബഹുമാനവുമുള്ള ഒരു വിദ്യാഭ്യാസ

പ്രവർത്തകനെന്ന നിലയിൽ ജാതിമതഭേദമെന്യ എല്ലാതരം സമ്മേളനങ്ങ

ളിലും സന്തത ക്ഷണിതാവും പ്രഭാഷകനുമായിരുന്നു ഫാ. ജോസഫ്.

വിദ്യാലയത്തിൻറെ നാലുമതിലുകൾക്കുള്ളിൽ ഒതുങ്ങി നല്ക്കുന്നതായിരു

ന്നില്ല അദ്ദേഹത്തിൻ്റെ സേവനം. സ്‌കൂൾ സമയം കഴിഞ്ഞാൽ ഗ്രാമപ്രദേ

ശത്തുള്ള ഭവനങ്ങൾ സന്ദർശിച്ച് കുടുംബങ്ങളെ ലഘുനിക്ഷേപപദ്ധതി

കളിൽ ചേർത്ത് സാമ്പത്തിക ഭദ്രതയിലേയ്ക്ക് അവരെ നയിച്ചിരുന്നു, പ്രത്യേ

കിച്ചും സുനിശ്ചിതവരുമാനമില്ലാത്ത മത്സ്യതൊഴിലാളികളെ ആലപ്പുഴ രൂപതയുടെ പ്രാരംഭകാലത്ത് രൂപതയെ പ്രതിനിധീകരിച്ച് ചണ്ടിഗാർ തുടങ്ങി തിരുവനന്തപുരംവരെ ഓൾ ഇൻഡ്യാ എഡ്യൂക്കേഷൻ കോൺഫറൻസുകളിലും, അഖില ഭാരത സാമൂഹ്യ പ്രവർത്തന നേതൃസ മ്മേളനങ്ങളിലും പുരോഹിത കൂട്ടായ്‌മകളിലും പങ്കെടുത്തിരുന്നത് ഫാ. കോയിൽ പറമ്പിലായിരുന്നു. റ്റീംസ് ഓഫ് ഔർ ലേഡിയുടെ നാഷണൽ ചാപ്ലിനായിരിക്കെ സംഘടനയെ പ്രതിനിധീകരിച്ച് ഫാത്തിമായിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഇരുപത്താറു രാഷ്ട്രങ്ങളിലെ പ്രതിനി ധികൾ വന്നുചേർന്നിരുന്നു രണ്ടു കർദ്ദിനാളന്മാരും എട്ടു മെത്രാന്മാരും നാനൂറ്റി അൻപതോളം വൈദികരും ചേർന്നു അർപ്പിച്ച സമൂഹബലിയിൽ സുവിശേഷ പ്രഘോഷണം നിർവ്വഹിച്ചത് ഫാ. കോയിൽ പറമ്പിലായിരു ന്നു.അമേരിക്കയിൽ ഫോഡം യൂണിവേഴ്‌സിറ്റിയിൽനിന്നും, സ്റ്റെയ്റ് യൂണിവേഴ്‌സിററിയിൽ നിന്നും ഉന്നതബിരുദങ്ങൾ നേടിയ ഫാ.ജോസഫ്, ഫോഡം അഡ്മ‌ിനിസ്ട്രേഴ്‌സ് സംഘടനയുടെ അംഗം എന്ന നിലയിൽ പല വിദ്യാഭ്യാസ സമ്മേളനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു.

വിയറ്റ്നാം യുദ്ധത്തിൻ്റെ സമാപനകാലത്ത് യുദ്ധത്തിന്റെ ന്യായാന്യായകാരണങ്ങളെക്കുറിച്ച് അമേരിക്കൻ ടെലിവിഷൻ സംഘടിപ്പിച്ച വിവാദചർച്ചകളിൽ മോഡറേറ്ററായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ടെലവിഷനിൽ ആദ്യമായി “ഇന്ത്യൻ റീത്തിൽ” ദിവ്യബലി അർപ്പിച്ചത് പത്രങ്ങളിൽ തുടർച്ചയായ സംവാദവിഷയമായിരുന്നു. എഴുപതുകളിൽ അമേരിക്കയിൽ ഇന്ത്യാക്കാർ കുറവായിരുന്നതിനാൽ അമേരിക്കൻ യുവതികളെ സാരിയുടുപ്പിച്ച് പങ്കെടുപ്പിച്ചതും സംസാരവിഷയമായിരുന്നു അക്കാലത്ത്. ഈസ്റ്റർ, ക്രിസ്‌തുമസ് സന്ദേശങ്ങൾ നൽകാനായി പല പ്രാവശ്യം അമേരിക്കൻ ടെലവിഷനുകളിൽ കാണാമായിരുന്നു കോയി പറമ്പിലച്ചനെ. ടെലിവിഷനിൽ ഞായറാഴ്‌ച ബലി അർപ്പിക്കുന്നതും അപൂർവ്വമായിരുന്നില്ല. ന്യൂയോർക്കിലും വാഷിംഗ്‌ടണിലും ബർളിനിലും (ജർമ്മനി) നടന്ന ലോകമലയാളി സംഗമങ്ങളുടെ സംഘാടകരിൽ പ്രമുഖനായിരുന്നു ഫാ.ജോസഫ്. ന്യൂജർസിയിലെ കേരളകൾച്ചറൽ അസോസിയേഷന്റെ സ്ഥാപകപ്രസിഡന്റായിരുന്നു അദ്ദേഹം. ന്യൂയോർക്കിലെ സർഗ്ഗവേദി, സാഹിതീസംഘം, കേരളസമാജം ഇവയിലൊക്കെ സജീവ പ്രവർത്തകനാ യിരുന്നു ഫാ. ജോസഫ്. ഇന്ത്യാ കാത്തലിക് അസോസിയേഷനിലും ലാറിൻ കാത്തലിക് അസോസിയേഷനിലും ഇന്ത്യാകാത്താക്ക് അപ്പോ സ്റ്റൊലെററിലും വിലപ്പെട്ട സേവനങ്ങളാണ് അദ്ദേഹം നൽകിയിട്ടുള്ളത്. മതാന്തരസമ്മേളനങ്ങളിൽ തല്‌പരനായിരുന്ന ഫാ. ജോസഫ് രണ്ടുപ്രാവശ്യം സെന്റ് തോമസ് എക്യുമിനിക്കൽ ഫെഡറേഷൻ്റെ അദ്ധ്യക്ഷനായിരു ന്നിട്ടുണ്ട്. ആസ്ട്രേലിയൻ മിഷനറി സ്റ്റെയിൽസിനെയും മക്കളെയും കൊലപ്പെടുത്തിയതിനോടനുബന്‌ധിച്ചു രാജ്യ വ്യാപകമായുയർന്ന പ്രതിഷേധ ഗർജ്ജനങ്ങൾ അന്താരാഷ്ട്രരംഗത്ത് പ്രതിഫലിപ്പിക്കാൻ ന്യൂയോർക്കിൽ സംഘടിപ്പിച്ച “ക്രിസ്റ്റ്യൻ ഫോറത്തിന്റെ” സംഘാടക സമിതിയ്ക്കും നേതൃത്വം നൽകി, സ്റ്റെയിൽസിൻ്റെ വിധവയ്ക്കും മക്കൾക്കും യുണൈറ്റഡ് നേഷൻസ് ഹാളിൽതന്നെ സ്വീകരണം നൽകി ലോകമനസ്സാ ക്ഷിയെ തട്ടിയുണർത്തിയ സംരംഭങ്ങൾക്ക് ഫാ. ജോസഫ്സനേതൃത്വം നൽകിയത് സെൻ്റ് തോമസ് എക്യുമിനിക്കൽ ഫെഡറേഷന്റെ പ്രസിഡന്റ് എന്ന നിലയിലാണ്. ജീവൻ ററി.വിയുടെ പ്രാരംഭകാലത്ത് ഷെയറുകൾ വിറ്റഴിക്കാൻ ന്യൂയോർക്കിലെത്തിയ തൃശൂർ ബിഷപ്പിന് എക്യുമിനിക്കൽ ഫെഡറേഷൻ മീറ്റിംഗിലാണ് അവസരം ഒരുക്കിയത്. അന്നു ഷയറുകൾ വിറ്റഴിക്കുന്നതിനാരംഭിച്ച കമ്മിറ്റിയുടെ ചെയർമാനായും സേവനമനു ഷ്ഠിച്ചിട്ടുണ്ട്. ആണ്ടുതോറും പിരിവുകൾ നടത്തി, സുനാമിക്ക് ഏറെ മുൻപു തന്നെ കേരളത്തിൽ ഭവനനിർമ്മാണ പദ്ധതിയ്ക്ക് രൂപം കൊടുത്തത് സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷനാണ്.

ഡാർലിംഗ്‌ടൺ സെമിനാരിയിൽ നിന്നും “വാറ്റിക്കൻ കൗൺസിൽ ദൈവശാസ്ത്രത്തിൽ” ബിരുദാനന്തരബിരുദം നേടിയ ഫാ. ജോസഫ്, മൗണ്ട് സെന്റ് മേരീസിലും, സെന്റ് ആന്റണീസ് ഹൈസ്‌കൂളിലും (ന്യൂജർസി) തിയോളജി പഠിപ്പിച്ചിട്ടുണ്ട്. കാലസാൻക്ഷസ് ഹൈസ്കൂ‌ൾ ഫോർ ഗിഫ്ററഡു ചിൽഡ്രനിൽ ലാറ്റിൻ അദ്ധ്യാപകനായും, ന്യൂയോർക്കിലും, ന്യൂജർസിയിലും പല ഇടവകകളിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

ന്യൂജൻസിയിൽ സേവനമനുഷ്‌ഠിക്കുന്ന കാലത്ത് ജയിലറകൾ സന്ദർശിക്കുകയും ജയിൽ വാസികൾക്കായി ദിവ്യബലിയർപ്പിക്കുകയും അവർക്ക് അവരുടെ കുടുംബങ്ങളുമായി ബന്‌ധം പുലർത്തുന്നതിന് സഹായിക്കുകയും ചെയ്യുമായിരുന്നു. ആശുപത്രികൾ സന്ദർശിച്ച് രോഗി കൾക്കു സാന്ത്വനം നൽകുക ഒരു ശുശ്രൂഷയാക്കിതന്നെ രൂപംനൽകി, ഡോക്ടർമാരെയും, നേഴ്‌സ്‌മാരെയും സംബന്‌ധിപ്പിച്ച് ആശുപത്രികളിൽ.സമൂഹശുശ്രൂഷ നടത്തുമായിരുന്നു.

പഠനാനന്തരം അമേരിക്കയിൽനിന്നും തിരിച്ചെത്തിയ ഫാ. ജോസഫ് ഏറെറടുത്തത് ആലപ്പുഴ സെൻ്റ് ആൻ്റണീസ് അനാഥശാലയുടെ നേതൃത്വമാണ്. പ്രൈമറി മുതൽ 1.T.C. കോളേജ് വരെ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളിൽ ആത്മാഭിമാനം നൽകുക. മുന്നിൽകണ്ടുകൊണ്ട് വിവിധരംഗങ്ങളിൽ പ്രോത്സാഹനം നൽകി. ആ സ്ഥാപനത്തെ സാമ്പത്തിക ഭദ്രതയിലെത്തിച്ചശേഷമാണ് അവിടെനിന്നും വിടവാങ്ങുന്നത്. അതിലൂടെ കടന്നുപോന്ന വിദ്യാർത്ഥികൾ നിരവധി ഉന്നത രംഗങ്ങളിൽ ശ്രേഷ്ഠമായ സേവനം നൽകുന്നെന്നത് ചാർതാർത്ഥ്യമാണ് അദ്ദേഹത്തിലെ ആത്മസംതൃപ്‌തി.

അമേരിക്കൻ പ്രവാസികാലത്ത് ഫാ.കണ്ടത്തിലിൻ്റെ “സേവ് എ ഫാമിലി പ്രേതത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അമേരിക്കയിൽ ആരംഭിച്ച” ഫ്രാൻസിസ്ക്കൻ ഫാമിലി അപ്പോസ്റ്റലിലൂടെ ഇന്ത്യയിൽ രണ്ടായിരത്തോളം കുടുംബങ്ങൾക്ക് ഇന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. സഭാ, സാമൂഹ്യ, സാംസ്കാരിക രംഗത്ത് ഫാ. കോയിൽ പറമ്പിൽ നൽകിയിട്ടുള്ള വിശിഷ്‌ട സേവനങ്ങൾ വിലമതിച്ച് അന്താ രാഷ്ട്രസംഘടനയായ നൈററ്‌സ് ഓഫ് കൊളംബസ്സ് (KNIGHTS OF CO- LUMBUS) സംഘടനയിൽ അംഗത്വവും KNIGHTHOOD പ്രശസ്‌തി പത്രവും സ്വർണ്ണകാസയും അദ്ദേഹത്തിന് സമ്മാനിക്കുകയുണ്ടായി. രൂപതയുടെ മുഖപത്രമായ “കത്തോലിക്ക ജീവിത”ത്തിൻ്റെ എഡിററർ

പദവിയിലാരംഭിച്ച സാഹിത്യസേവനം കാലികപ്രസിദ്ധീകരണങ്ങളിലൂടെ ഇന്നും തുടരുകയാണ്. 1986 ലെ മാർപ്പാപ്പയുടെ സന്ദർശനവേളയിലെ, മനോ രമ, ദീപിക, കേരളറൈറംസ്, കേരള കൗമുദി പത്രങ്ങളിലെ മാർപ്പാപ്പായെ സംബന്‌ധിക്കുന്ന കവർപേജ് ലേഖനം ഫാ. ജോസഫ് എഴുതിയതാണ്. ഇന്ത്യയിലെ Examiner, New Leader, Herald തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുതുമായിരുന്നു. അമേരിക്കയിലെ Cedengrave Times എന്ന ഇംഗ്ലീഷ് പത്രത്തിന്റെ വാരാന്ത്യ പതിപ്പിൽ ഒരു വാരാന്ത്യവിചിന്തനം എഴുതമായിരുന്നു. അമേരിക്കയിലെ “കൈരളി’യിൽ നമ്മുടെ പംക്തി എന്ന പേരിലും ആഴ്ച‌തോറും എഴുതുമായിരുന്നു. മററു ആനുകാലിക പ്രസി ദ്ധീകരണങ്ങളിലും എഴുതുന്നത് ഒരു ഹോബിയായിരുന്നു ഫാ. ജോസഫിന്.

Leave a Reply

Your email address will not be published. Required fields are marked *

one + twenty =