Sathyadarsanam

കേരള സഭാപ്രതിഭകൾ-74 ഫാ. ആന്റണി ഇരിമ്പൻ

കേരള സഭാപ്രതിഭകൾ-74

ഫാ. ആന്റണി ഇരിമ്പൻ

കേരളത്തിലെ സുറിയാനി കത്തോലിക്കാസഭയുടെ ചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെടേണ്ട പല മഹത്വ്യക്തികളെയും സംഭാവനചെയ്‌തകുടുംബമാണ് ഇരിമ്പൻ കുടും ബം. സഭാസ്വാതന്ത്ര്യ സമരത്തിൽ ഏർപ്പെട്ട് കർമ്മലീത്താസഭയിൽ നിന്നും ബഹിഷ്കൃതനായ ഏഴുവ്യാകുലങ്ങളിൽ ഒരാളായ ഇരിമ്പൻ ബഹു ഗീവർഗീസ് അച്ചനെ സഭക്കുസംഭാവനചെയ്‌ത കുടുംബമാണ് ഇരിമ്പൻകു ടുംബം. പാലക്കാട് രൂപതയുടെ പ്രഥമ ബിഷപ്പ് മാർജോസഫും ഇരിമ്പൻ കുടുംബാംഗമാണ്.

എറണാകുളം ജില്ലയിലെ പൂവത്തുശ്ശേരിയിലെ ഇരിമ്പൻകുടുംബ ത്തിൽ കുഞ്ഞുവറീത് – താണ്ടമ്മദമ്പതികളുടെ ഏറ്റവും ഇളയമകനായി 1927 നവംബർ 6-ാം തീയതി ഫാ. ആൻ്റണി ജനിച്ചു. പാലക്കാട് രൂപതയുടെ പ്രഥമബിഷപ്പായിരുന്ന മാർജോസഫ് ഇരിമ്പൻ പിതാവിൻ്റെ ഏറ്റവും ഇളയ സഹോദരനാണ് ഫാ. ആൻ്റണി. സെൻ്റ് ജോസഫ് പ്രൈമറിസ്കൂൾ പൂവ്വ ത്തുശ്ശേരി, സെന്റ് മേരീസ് മലയാളം മിഡിൽസ്‌കൂൾ മൂവിക്കുളം, ഇംഗ്ലീഷ് മീഡിയം സ്കൂൾ പാറക്കടവ്, സെന്റ് ആൻ്റണീസ് ഹൈസ്‌കൂൾ മാള, സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ എൽതുരുത്ത് എന്നിവിടങ്ങളിലായിരുന്നു വിദ്യാ ഭ്യാസം. തുടർന്ന് തൃശൂർ മൈനർ സെമിനാരിയിൽ വൈദികവിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവാപൊന്തിഫിക്കൽ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കി. തൃശൂർ ബിഷപ്പ് മാർ ജോർജ്ജ് ആലപ്പാട്ടു തിരുമേനി യിൽനിന്നും 1958 മാർച്ച് 13 ന് ഗുരുപ്പട്ടം സ്വീകരിച്ചു. സെമിനാരിയിലെ തത്വ ശാസ്ത്രപഠനത്തിനുശേഷം മലബാർ മിഷനറിയൂണിയനിലെ അംഗമെന്ന നിലയിൽ സ്പെഷ്യൽ ട്രെയിംനിംഗ് പ്രോഗ്രാമിൽ പങ്കെടുത്തു. വൈദിക പരിശീലനത്തിലും പിന്നീട് വൈദിക ജീവിതത്തിലും ആ ട്രെയിനിംഗ് ഒരു മുതൽക്കൂട്ടായിതീർന്നുവെന്നു പറയാം. സെമിനാരിയിൽ വച്ചുതന്നെ സഭ യുടെ സാമൂഹ്യപഠനങ്ങളിൽ – സോഷ്യോളജിയൽ പ്രത്യേകം ശ്രദ്ധ ചെലുത്തി വളർന്നു വന്നു.

ഒല്ലൂർ പള്ളിയിൽ അസിസ്റ്റൻ്റ് വികാരിയായിട്ടായിരുന്നു ആദ്യ നിയമനം. വിമോചനസമരം നടക്കുന്നകാലമായിരുന്നു അത്. ഇരിമ്പന ച്ചന്റെ പ്രൗഢഗംഭീരമായ പ്രസംഗങ്ങൾ വിമോചന സമരത്തിന് ആവേശം നൽകി. ഒല്ലൂരിൽ നടന്ന കാത്തിലിക് ലേബർ അസോസിയേഷന്റെ ദിവ്യ കാരുണ്യപ്രദക്ഷണത്തോടുകൂടിയ കൺവെൻഷൻ, വിജയിപ്പിക്കുന്നതിലും ഇടവകയിൽ ഒരു യുവജനപ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിനും ശ്രമിച്ചു. ആദ്യമായി അദ്ദേഹം വികാരിയാകുന്നത് കാരമുക്കിലും, കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങ ളായ അന്തിക്കാടും കാഞ്ഞാണിയിലുമാണ്. കണ്ടശ്ശാംകടവ് ഫൊറോന യിലെ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലും വിൻസെൻ്റ് ഡി പോൾ സഖ്യത്തിന്റെ പ്രത്യേക പരിശ്രമത്തിലും ഓസ്സാനാം നഗറിൽ നടന്ന കൺ വെൻഷൻ ആൻ്റണിയച്ചന്റെ കഠിനാദ്ധ്വാനത്തിൻ്റെ ഫലമായി വൻവിജയമാ ക്കി. വിവിധമതവിഭാഗങ്ങളിൽപ്പെട്ടവരുടെ കൂട്ടായ്‌മ വളരാൻ ഇതു സഹാ യകമായി. കാരമുക്കിൽ നടത്തിയ മതതത്ത്വ പ്രബോധനക്ലാസ്സുകളും അനേ കർക്ക് സാക്ഷാൽ ക്രിസ്‌തുദർശനം പകർന്നു. അദ്ദേഹം വികാരിയായിരുന്ന സ്ഥലങ്ങളിലെല്ലാം ഭവനസന്ദർശനം നടത്തുകയും ശരിയായ ഒരു സ്ഥിതി വിവരക്കണക്ക് ശേഖരിക്കുകയും യുവജനങ്ങളുടെ വിവിധ കഴിവുകൾ വിക സിപ്പിക്കുന്നതിനായി യുവജനക്ലബ്ബുകൾ രൂപീകരിക്കുകയും ചെയ്തു.

തൊഴിൽ മേഖലയിലുള്ള അച്ചന്റെ സജീവ താല്‌പര്യവും ശ്രദ്ധയും പരിഗണിച്ച് കാത്തലിക് ലേബർ അസോസിയേഷൻ്റെ രൂപതാ ഡയറക്‌ റായി ബിഷപ്പ് ആലപ്പാട്ട് തിരുമേനി ആൻ്റണിയച്ചനെ നിയമിച്ചു. ഒല്ലൂർ മേഖലയിൽ ഫാ. ജെനേസീയൂസ് സി.എം.ഐ. സ്ഥാപിച്ച സി.എൽ.എ. പ്രസ്ഥാനവുമായി സെമിനാരി പഠനകാലത്തുതന്നെ സഹകരിച്ച ആന്റണി യച്ചന് പുതിയനിയമനം സന്തോഷകരമായിരുന്നു. പല ഇടവകകളിലും സി. എൽ.എയുടെ യൂണിറ്റുകൾ സ്ഥാപിക്കുകയും കൈത്തൊഴിലുകൾ പഠിക്കാൻ വേദിയൊരുക്കുകയും ചെയ്‌തു. അരിമ്പൂർ നോർത്ത്, സൗത്ത് ഇടവകകൾ തമ്മിൽ അസാസ്ഥ്യം നിലവിലിരുന്ന കാലത്ത് അതിന് പരിഹാരമുണ്ടാക്കാൻ ആന്റണിയച്ചനെ അങ്ങോട്ടയച്ചു. രണ്ടു ഗ്രൂപ്പുകളേയും തമ്മിൽ യോജി പ്പിച്ച് അവിടുത്തെ പ്രശ്‌നം പരിഹരിച്ചു. കേരളത്തിലാദ്യമായി വിവാഹത്തിന് ഒരുക്കമായിട്ടുള്ള ജീവിത മാർഗ്ഗദർശന ക്ലാസ് വളരെ ഫലപ്രദമായി സംഘ ടിപ്പിച്ചത് അരിമ്പൂർ ഇടവകയിലാണ്. ടെയിലറിംഗ്, പായ്ത്ത്, ബീഡി നിർമ്മാണം, മെഴുകുതിരി നിർമ്മാണം തുടങ്ങിയ കൈതൊഴിലുകൾ, തൊഴിൽരഹിതരെ പരിശീലിപ്പിച്ചു തൃശൂർ ഠൗൺ ഹാളിൽ നടത്തിയ സി. എൽ.ഐ. യുടെകൺവെൻഷൻ വൻവിജയമായിരുന്നു. തൊഴിലാളികൾക്കു വേണ്ടിയുള്ള ഭവനനിർമ്മാണപദ്ധതിക്ക് രൂപം കൊടുത്തു. കൊട്ടേക്കാട് പള്ളി വികാരിയായിട്ടായിരുന്നു ആൻ്റണിയച്ചൻ്റെ അടുത്ത നിയമനം. അവിടെ നട ത്തിയ കപ്പുച്ചിൻ മിഷൻധ്യാനം, രൂപീകരിച്ച മാതൃസംഘം, മതാദ്ധ്യാപകർ നടത്തിയ പരിശീലനക്ലാസുകൾ തുടങ്ങിയവ ഇടവകയുടെ ആദ്ധ്യാത്മിക പുരോഗതിക്ക് സഹായിച്ചു.

കുരിയച്ചറപള്ളിവികാരിയായിട്ടായിരുന്നു അടുത്തനിയമനം. ഫാ. വട ക്കൻ ഇടവകയിൽ രൂപംകൊടുത്ത വിവിധപദ്ധതികൾ മുടങ്ങാതെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോയി. പാലയൂർ ഫൊറോനായിൽപ്പെട്ട പറപ്പൂരിലേക്കാ യിരുന്നു അടുത്ത നിയമനം. 1972ലെ കോളജ് സമരകാലത്ത് പാലയൂർ ഫൊ കീഴിലുള്ള സമരപരിപാടികൾ ക്രോഡീകരിച്ചത് ആന്റണിയച്ചനായിരുന്നുഅവിടെ നടത്തിയ ഭവനസന്ദർശനപരിപാടികൊണ്ട് ആൻ്റണിയച്ചന് ഒരു കാര്യം മനസ്സിലായി. സാമ്പത്തികമായ പ്രശ്‌നംകൊണ്ട് അവിവാഹിതരായി നിൽക്കുന്ന പെൺകുട്ടികൾ ആ ഇടവകയിൽ കൂടുതലുണ്ടെന്ന്. ഫാമിലി വെൽഫയർ ഓർഗൈനൈസേഷൻ രൂപീകരിച്ചു. കുട്ടികൾക്കുവേണ്ടി ലിറ്റിൽ ഫ്രണ്ട്സ് ഓഫ് ജീസസ് എന്ന സംഘടനയും രൂപീകരിച്ചു. ഈ രണ്ട് സംഘടനകളും സജീവമായപ്പോൾ പ്രശ്‌നത്തിൻ്റെ ഗൗരവം കുറയാൻ ഇട വന്നു.

ചാലക്കുടി ഫൊറോനായിലേക്കായിരുന്നു പിന്നീടുള്ള നിയമനം. ചാല കുടിയിൽ പല പ്രാവശ്യം ധ്യാനഗുരുവായി എത്തിയിട്ടുള്ള ആന്റണിയച്ചൻ ചാലക്കുടിക്കാർക്ക് സുപരിചിതനായിരുന്നു. തൊഴിൽരഹിതരായ നൂറുകണ ക്കിന് യുവജനങ്ങൾ ചാലക്കുടിയിൽ ഉണ്ടായിരുന്നു. അവർക്കുവേണ്ടി ചാല ക്കുടി എംപ്ലോയ്മെൻ്റ് സ്‌കീം ഓർഗനൈസേഷൻ രൂപീകരിച്ചു. ഐക്കഫ്, സി.എൽ.സി. തുടങ്ങിയ സംഘടനകൾ സജീവമാക്കി. 68 കുടുംബസമ്മേ ളനയൂണിറ്റുകൾ ആരംഭിച്ചു. തരംഗം എന്ന ഇടവകബുള്ളറ്റിൻ പ്രസിദ്ധീക രിച്ചു. തൊഴിൽ നൽകാനുള്ള ലക്ഷ്യംവച്ച് നെയ്ത്തുകേന്ദ്രം ആരംഭിച്ചു. പഠനത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികളെ ലക്ഷ്യമാക്കി ട്യൂഷൻ സെന്റർ ആരംഭിച്ചു. തൊഴിൽരഹിതരെ ഉദ്ദേശിച്ച് 5 വ്യവസായയൂണിറ്റുകൾ ആരം ഭിച്ചു. അതിനുവേണ്ടി ചാലക്കുടി പള്ളി ലക്ഷക്കണക്കിന് രൂപാ കടംവാ ങ്ങിയാണ് നടത്തിയത്.

ഇരിങ്ങാലക്കുട രൂപത സ്ഥാപിതമായപ്പോൾ ആൻ്റണിയച്ചൻ ഇരിങ്ങാ ലക്കുടരൂപതയിൽ ചേർന്നു. രൂപതയിലെ പ്രഥമ ആലോചനാസമിതിയിലും നിയമാവലി തയ്യാറാക്കാനുള്ള കമ്മറ്റിയിലും ആരാധനക്രമ കമ്മറ്റിയിലും, പ്ലാനിംഗ്കമ്മറ്റിയിലും അദ്ദേഹം അംഗമായിരുന്നു. ഇരിങ്ങാലക്കുട രൂപത യിൽ കാത്തലിക് യൂത്ത് കമ്മ്യൂണിറ്റിക്ക് രൂപം നൽകി. ഇതാണ് പിന്നീട് കെ.സി.വൈ.എം. ആയി മാറിയത്. മദ്യവർജ്ജന പ്രചരണത്തിനായി പല പദ്ധതികളും ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കി. ആളൂർ നവ ചൈതന്യ ഈ രംഗത്തെ പുതിയ സംരംഭമായിരുന്നു. ഇടവകലൈബ്രറികൾ സജീവ മാക്കി. വചനംമാസിക പ്രസിദ്ധീകരിച്ചു. തുടർന്ന് മാള ഫൊറോനായിലേ ക്കായിരുന്നു നിയമനം. മാളയിൽ വച്ചാണ് ആൻ്റണിയച്ചന്റെ പൗരോഹിത്യ രജതജൂബിലിയാഘോഷിച്ചത്. ഇരിങ്ങാലക്കുടരൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്ത്യൻ ലൈഫ് എക്‌സിബിഷൻ വിജയിപ്പിക്കുന്നതിലും അദ്ദേഹം മുൻനിന്നു പ്രവർത്തിച്ചു. തെക്കൻ താണിശ്ശേരി, പറപ്പൂക്കര എന്നിവിടങ്ങ ളിലും പിന്നീട് സേവനം അനുഷ്‌ഠിച്ചു.

ഫാ. ജോസ് അക്കരക്കാരൻ സ്ഥാപിച്ചതും പിന്നീട് ഇരിങ്ങാലക്കുട രൂപത ഏറ്റെടുത്തതുമായ ആളൂർ ബറ്റർ ലൈഫ്സെസെൻ്റർ ഡയറക്ടറായി അദ്ദേഹം നിയമിക്കപ്പെട്ടു. ബി.എൽ.എം. ൽ നടന്നു വരുന്ന കേരള സഭാ സെമിനാർ, കേരള സഭാതാരം അവാർഡുദാനം കേരളസഭാമാസികയുടെപ്രസിദ്ധീകരണം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധചെ ലുത്തിപ്രവർത്തിച്ചിരുന്നു.

കുഴിക്കാട്ടുശ്ശേരി ഹോളിഫാമിലികോൺവെന്റ്റ് കപ്ലോനായും വാഴ്ത്ത പ്പെട്ട മറിയം ത്രേസ്യായുടെ നാമകരണ കോടതി പ്രൊമോട്ടറായും തുടർന്ന് ആറുവർഷക്കാലം പ്രവർത്തിച്ചു. ഇപ്പോൾ ചാലക്കുടി സെന്റ് ജോസഫ് ഭവനിൽ വിശ്രമ ജീവിതം നയിക്കുന്നു.

കർഷകകുടുംബത്തിൽ പിറന്ന ആൻ്റണിയച്ചൻ ചെറുപ്പംമുതലേ ഒരു വിപ്ലവകാരിയായിരുന്നു. ജന്മിമാരുടെ കണ്ണിൽചോരയില്ലാത്ത പ്രവർത്തികൾ കണ്ട് അദ്ദേഹം കരഞ്ഞിട്ടുണ്ട്. ധാരാളം കറ്റക്കെട്ടുകൾ അച്ചൻ്റെ കുടുംബ വളപ്പിൽ കൂട്ടിയിട്ടിരുന്നു. പക്ഷെ കർക്കിടകമാസത്തിൽ അരിവാങ്ങേണ്ടി വന്ന കാര്യം ആൻ്റണിയെ ഇരുത്തിചിന്തിപ്പിച്ചു. “ജന്മിക്ക് പാട്ടം അളന്നുക ഴിയുമ്പോൾ നമുക്ക് ചിലപ്പോഴൊക്കെ അരി വാങ്ങേണ്ടിവരും” അമ്മയുടെ ഈ വാക്കുകൾ ആൻറണിയിൽ ഒരു തരത്തിൽ പ്രതികാരമനോഭാവം വളർത്തി യിരുന്നു. അതാണ് പിൽക്കാലങ്ങളിൽ ആൻ്റണിയച്ചനെ പാവങ്ങളുടെയും തൊഴിലാളികളുടെയും തൊഴിൽരഹിതരുടെയും ദരിദ്രരുടെയും പക്ഷംചേർന്ന് പ്രവർത്തിക്കുവാൻ പ്രേരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *