കേരള സഭാപ്രതിഭകൾ-73
ചെമ്പിൽ ജോൺ
നാടകം, നീണ്ടകഥ, നോവൽ രചനകളിലൂടെ മല യാളികളുടെ ശ്രദ്ധപിടിച്ചുപറ്റിയ ചെമ്പിൽ ജോൺ, ചെമ്പ് സെന്റ് തോമസ് കത്തോലിക്കാപള്ളി ഇടവകയിൽ തുടിയനാതറയായ കത്ത നാകുററ് മത്തായി ത്രേസ്യാ ദമ്പതികളുടെ നാലുമക്കളിൽ ഇളയവനായി 1927 ഒക്ടോബർ 13-ാം തീയതി ഭൂജാതനായി. സാമാന്യവിദ്യാഭ്യാസംമാത്രം നേടിയിട്ടുള്ള ജോൺ സാഹിത്യത്തിൻ്റെ വിവിധമേഖലകളിൽ വ്യാപരിച്ച് സഹൃദയരുടെ ആദരവുകൾ ഏററുവാങ്ങി. താൻ പ്രവർത്തിച്ച എല്ലാ രംഗങ്ങ ളിലും തനതായൊരു വ്യക്തിമുദ്രപതിപ്പിക്കുവാൻ ജോണിന് സാധിച്ചിട്ടുണ്ട്.
കലാപ്രവർത്തനത്തിൻ്റെ തുടക്കം കഥാപ്രസംഗത്തിലൂടെയാണ്. അതിനുശേഷമാണ് സാഹിത്യപ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. ജോണിന്റെ ആദ്യകൃതി കള്ളസന്ന്യാസി എന്ന നാടകമാണ്. ആലുവാ മംഗ ലപ്പുഴ സെമിനാരിയിൽ നിന്നും എസ്.എച്ച്. ലീഗാണ് ഇത് പ്രസിദ്ധീകരിച്ചത്. ഈ നാടകപ്രസിദ്ധീകരണത്തിൻ്റെ പ്രണേതാവ് അന്ന് ചെമ്പുപള്ളി വികാരിയായിരുന്ന ഫാ. ജോസഫ് മുട്ടുമനയായിരുന്നു. ഇത് എഡിറ് ചെയ്ത് പ്രസിദ്ധീകരിച്ചത് എസ്സ്.എച്ച്.ലീഗ് സെക്രട്ടറിയും പിന്നീട് എറണാ കുളം അതിരൂപതാ സഹായമെത്രാനുമായിത്തീർന്ന മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയായിരുന്നു.
1957 ൽ എറണാകുളത്തു നടന്ന അഖിലകേരള കത്തോലിക്കായു വജനോത്സവത്തിൽ നാടക രചനാ മത്സരത്തിൽ രൂപതാടിസ്ഥാനത്തിലും കേരളാടിസ്ഥാനത്തിലും രണ്ടാം സമ്മാനം ലഭിച്ചു. സമ്മാനാർഹമായ നാടകത്തിന്റെ പേര് “മനുഷ്യൻ നരകം സൃഷ്ടിക്കുന്നു എന്നതായിരുന്നു.” സ്ത്രീധനത്തിനെതിരെ മനുഷ്യമനസ്സാക്ഷിയെ ഇളക്കിവിടാൻ സഹായകരമായിരുന്നു പ്രസ്‌തുത നാടകം.
ചെമ്പിൽ ജോണിൻ്റെ നാടകങ്ങൾ പ്രസിദ്ധിയാർജ്ജിച്ചു. അതേത്തു ടർന്ന് വിവിധ പ്രസിദ്ധീകരണങ്ങൾ ജോണിൻ്റെ സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരണത്തിനായി ചോദിച്ചു വാങ്ങി. പ്രസിദ്ധീകരണങ്ങളുടെ താല്‌പര്യമനുസരിച്ച് നീണ്ടകഥ, നോവൽ രചനകളിലേക്ക് അദ്ദേഹം തിരിഞ്ഞു.
കേരളത്തിലെ വിഭിന്ന പ്രസിദ്ധീകരണശാലകൾ അറുപതിൽപരം പുസ്‌തകങ്ങൾ പ്രകാശനം ചെയ്‌തു. അതിൽ നാലെണ്ണം നാടകങ്ങളാ യിരുന്നു. സ്വർഗ്ഗം ആരംഭിക്കുന്നു എന്ന നാടകത്തിന് പ്രൗഡോജ്ജ്വലമായ അവതാരിക എഴുതിയത് ശ്രീ.മുട്ടത്തുവർക്കിയായിരുന്നു. മിക്ക ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കഥകൾവന്നു. ലക്ഷക്കണക്കിന് വായനക്കാർ ജോണിൻ്റെ കഥകൾ വായിക്കാൻ മുന്നോട്ടുവന്നു. ആൾഇന്ത്യാ റേഡിയോ ജോണിൻ്റെ ചെറുകഥയും ഗാനവും പ്രക്ഷേപണം ചെയ്തു. ബാലയുഗത്തിൽ കുട്ടികളുടെ കവിതകൾ വന്നു. അന്ന് കാർട്ടൂണിസ്റ്റ് യേശുദാസനായിരുന്നു പത്രാധിപർ.
കല്യാണഫോട്ടോ, കോട്ടയം കൊലക്കേസ്, അമൃതചുംബനം, നാടൻ പെണ്ണ്, കരിംപൂച്ചതുടങ്ങി ആറെണ്ണം ചച്ചിത്രങ്ങളാക്കി. മനോരമ, മാതൃഭൂമി, ദീപികയടക്കം നിരവധി പ്രസിദ്ധീകരണങ്ങളുടെ വിശേഷാൽ പ്രതികളിൽ ജോസിൻ്റെ കഥകൾ വന്നു.
മലയാള മനോരമ എം.എം. പബ്ലിക്കേഷൻ, കേരളഭൂഷണംബുക്ക് ഹൗസ്, വിദ്യാർത്ഥിമിത്രം കോട്ടയം, റോയൽബുക്ക് ഹൗസ് കോട്ടയം, നാഗാർജ്ജുന കൊല്ലം, സെൻ്റ് ജോസഫ് ബുക്ക്‌സ്റ്റാൾ മാന്നാനം, സി.ഐ.സി.സി. ബുക്ക്‌സ് എറണാകുളം പൂർണ്ണാപബ്ലിക്കേഷൻ കോഴി ക്കോട്, കറന്റ് ബുക്‌സ് കോട്ടയം ജനപ്രിയ പ്രസിദ്ധീകരണം കോട്ടയം തുടങ്ങിയ സ്ഥാപനങ്ങൾ ജോണിൻ്റെ പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കു കയുണ്ടായി.
വൈക്കം കൂടെല്ലിൽ വർക്കി അന്നമ്മ മകൾ ചിന്നമ്മയാണ് ജോണിന്റെ ഭാര്യ.










Leave a Reply