Sathyadarsanam

കേരള സഭാപ്രതിഭകൾ-72 പ്രൊഫ. കെ.ടി. സെബാസ്റ്റ്യൻ

കേരള സഭാപ്രതിഭകൾ-72

പ്രൊഫ. കെ.ടി. സെബാസ്റ്റ്യൻ

കഴിഞ്ഞ അരനൂററാണ്ടുകാലമായി മതസാംസ്കാ രിക വിദ്യാഭ്യാസ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നല്‌കിക്കൊണ്ടിരിക്കുന്ന പ്രൊഫസർ കെ.ടി. സെബാസ്റ്റ്യൻ അല്മായ പ്രേഷിതരംഗത്ത് കേരളത്തിലെന്നല്ല, ഭാരത-ആഗോളതലങ്ങളിൽ തന്നെയും അറിയപ്പെടുന്ന ഒരു സഭാസ്നേഹിയാണ്. അല്‌മായ പ്രേഷിതത്വം അദ്ദേഹത്തെ സംബന്‌ധിച്ചിടത്തോളം ഒരു ദൈവ നിയോഗം തന്നെയാണ്. ഈ രംഗത്തുള്ള അദ്ദേഹത്തിന്റെ നേതൃത്വപരമായ കഴിവുകളും പ്രതിബ ദ്ധതയും സഭയുടെ ഉന്നതതലങ്ങളിൽ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

വത്തിക്കാൻ സൂനഹദോസിൻ്റെ സഭാനവീകരണ ചൈതന്യത്തിൽ അല്മായർക്കുവേണ്ടി സഭയുടെ കേന്ദ്രഭരണസംവിധാനത്തിൽ ഒരു സമിതി )Pontifical council for the Laity( په ๓๓๑ ๑ നിന്നുള്ള ഏക പ്രതിനിധിയായി നിയമിതനായത് പ്രൊഫ. സെബാസ്റ്റ്യ നാണ്. അതുപോലെ തന്നെ ഭാരതത്തിലെ ദൈവശാസ്ത്രജ്ഞന്മാരുടെ സമിതി (Indian Theological Association) യിൽ ആദ്യമായി അംഗത്വം ലഭിച്ചതും അദ്ദേഹത്തിനാണ് ഭാരതത്തിൽ ആദ്യമായി സ്ഥാപിതമായ അല്മായർ ക്കുവേണ്ടിയുള്ള ദൈവശാസ്ത്രപഠനകേന്ദ്രത്തിന്റെ (Theological Institute for the Laity) ആദ്യത്തെ അല്‌മായ പ്രിൻസിപ്പൽ; അല്‌മായ ദൈവശാസ്ത്ര സംബന്‌ധമായി ഭാരതത്തിൽ ആദ്യമായി പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥത്തിന്റെ കർത്താവ് എന്നിങ്ങനെ പ്രൊഫ. സെബാസ്റ്റ്യൻ സഭാതലത്തിൽ നല്കിയി ട്ടുള്ള നേതൃത്വപരമായ സംഭാവനകൾ പലർക്കും അറിവുള്ളതാണ്. വിദ്യാ ഭ്യാസ മത-സാംസ്കാരിക മേഖലകളിൽ ഇപ്പോൾ അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യമുണ്ട്.

ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിക്കു സമീപമുള്ള കുരിശുങ്കൽപറമ്പിൽ ഭവനത്തിൽ ഔസേപ്പച്ചൻ്റെയും അന്നമ്മയുടെയും ഇളയ മകനായി 1927 ജൂലൈ 13-ന് ജനിച്ചു. സമീപത്തുള്ള സെൻ്റ് മേരീസ് എൽ.പി.സ ളിലും ഗവൺമെന്റു സ്‌കൂളിലും പ്രാഥമിക വിദ്യഭ്യാസം, ഹൈസ്കൂ‌ൾ വിദ്യാഭ്യാസം സെൻ്റുബർക്കുമാൻസിൽ, ബി.എ. വരെയുള്ള കോളേജ് വിദ്യാഭ്യാസം സെൻ്റ് ബർക്കുമാൻസ് കോളേജിൽ (1945-49) സ്‌കൂളിലും കോളജിലും ഐച്ഛികഭാഷ സംസ്‌കൃതം. കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാ പകരായി പ്രൊഫ. എം.പി. പോൾ, പ്രൊഫ.സി.എ.ഷെപ്പേർഡ് തുടങ്ങിയവർ ബി.എ.യ്ക്ക് മുഖ്യപാഠ്യവിഷയം സാമ്പത്തികശാസ്ത്രമായിരുന്നു.

ബി.എ. കഴിഞ്ഞു കുറഞ്ഞോരുകാലം ബോബെയിൽ പത്രപ്രവർ ത്തനത്തിലേർപ്പെട്ടു. 1949-51 രണ്ടുവർഷം തേവരകോളജിലും തുടർന്നൊരു വർഷം എസ്.ബി. കോളജിലും ട്യൂട്ടറായിരുന്നു. തേവരയിലെ പ്രിൻസിപ്പലാ യിരുന്ന തിയോഡോഷ്യച്ചനും എസ്.ബി. പ്രിൻസിപ്പലായിരുന്ന ബ. വില്യമ ച്ചനും സെബാസ്റ്റ്യൻ സാറിൻ്റെ വ്യക്തിത്വവകിസനത്തിൽ ഏറെ സഹാ യിച്ചിട്ടുള്ളവരാണ്. 1952-54 ൽ മദ്രാസ് ക്രിസ്‌ത്യൻ കോളജിൽ (താംബരം) എം.എ. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും. ഇംഗ്ലീഷ്പഠനത്തോടൊപ്പം പ്രശ സ‌മായ ആ കലാലയത്തിൽ നിന്നു പ്രിൻസിപ്പൽ ഡോ. ബോയ്‌ഡുൾപ്പെടെ യുള്ള സ്കൊട്ടിഷ് മിഷനറിമാരുടെ സേവനതല്‌പരതയും പെരുമാററരീ തികളും കലാലയ വിദ്യഭ്യാസത്തെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്‌ചകൾ നൽകി.

1954 ൽ എസ്.ബി. കോളജിൽ ലക്‌ചററായി മടങ്ങിവന്നു. സഭാകാര്യ ങ്ങളിൽ ഏറെ തല്‌പരനായിരുന്ന പ്രൊഫ. സെബാസ്റ്റ്യനെ ആർച്ചു ബിഷപ്പ് കാവുകാട്ട് ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. ദൈവവിളിയെക്കുറിച്ചു പിതാവുമായി സംസാരിച്ചപ്പോൾ പിതാവുപറഞ്ഞു. “ഒരു വൈദിക നെന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ സെബാസ്റ്റ്യന് ഒരു അല്‌മായനെന്ന നിലയിൽ ചെയ്യുവാൻ സാധിക്കും.” അത് സെബാസ്റ്റ്യന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അല്‌മായ പ്രേഷിതത്വത്തിനുള്ള ദൈവനിയോ ഗമായിട്ടാണ് ഇതിനെ അദ്ദേഹം കണ്ടത്.

കാവുകാട്ടു പിതാവിൻ്റെ താല്‌പര്യ പ്രകാരം 1960 മുതൽ 63 വരെ പ്രൊഫ. സെബാസ്റ്റ്യൻ അമേരിക്കയിലെ ലയോള സർവ്വകലാശാലയിൽ (ഷിക്കാഗോ) M.Ed. ന് പഠിച്ചു. ചങ്ങനാശ്ശേരിയിൽ രൂപതയുടെതായി ഒരു ട്രെയിനിങ്ങ് കോളജ് തുടങ്ങാമെന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് അദ്ദേ ഹത്തെ അദ്ധ്യാപന പരിശീലനത്തിനുവിട്ടത്. പിതാവിന് ഈ കാര്യത്തിൽ മറെറാരുദ്ദേശ്യം കൂടിയുണ്ടായിരുന്നിരിയ്ക്കണം. ദൈവശാസ്ത്രപരമായ ചിന്തയുടെ ചക്രവാളങ്ങൾ വികസിപ്പിക്കുവാൻ ഷിക്കാഗൊയിലെ വിദ്യാഭ്യാസം സഹായിക്കുമെന്നു പിതാവു കരുതിയിരുന്നു. രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ കാലത്ത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഷിക്കാഗോയിലെ പഠനവും. സൂനഹദോസിന്റെ പുത്തൻകാഴ്ചപ്പാടുകളും വെളിപ്പെടുത്തലുകളും ഷിക്കാഗോയിലെ പ്രബുദ്ധരായ അല്‌മായരുടെഇടയിൽ ചർച്ചാവിഷയമായിരുന്നു. അല്മായ ദൈവശാസ്ത്ര (Theology of the Laity) സംബന്ധമായ ആദ്യപാഠങ്ങൾ അദ്ദേഹം പഠിച്ചത് ഷിക്കാഗോയിൽ നിന്നായിരുന്നു. സഭയെക്കുറിച്ചുള്ള പുത്തൻ സ്വപ്നങ്ങളുമായിട്ടാണ് അദ്ദേഹം 1963 ൽ നാട്ടിൽ മടങ്ങിയെത്തിയത്.

അമേരിക്കയിലുണ്ടായിരുന്ന മൂന്നുവർങ്ങളൊഴിച്ചാൽ 1954 മുതൽ വകുപ്പ് മേധാവിയായി 1983-ൽ റിട്ടയർ ചെയ്യുന്നത് വരെ എസ്.ബി.യിൽ തന്നെയായിരുന്നു സേവനം. റിട്ടയർമെൻ്റിനുശേഷം കുറച്ചുകാലം ബ.തോമസ് മൂർ സി.എം.ഐ. ആലപ്പുഴയിൽ തുടങ്ങിവച്ച ‘ഗുരുകുലം’ കോള ജിലും 1986 മുതൽ അഞ്ചുവർഷക്കാലം അതിരൂപത വക കുരിശുമ്മൂട്ടിലുള്ള ‘യുവദീപ്തി’ കോളേജിലും പ്രിൻസിപ്പലായി സേവനമനുഷ്‌ഠിച്ചു. രണ്ടിട ത്തെയും കുട്ടികളിൽ മിക്കവരും പഠിക്കുവാൻ സമർത്ഥരല്ലാത്ത സാമ്പത്തി കമായി ബുദ്ധിമുട്ടുള്ളവരായിരുന്നതുകൊണ്ട് അത് ശരിക്കും സാമൂഹ്യ സേവനം തന്നെയായിരുന്നു.

പ്രൊഫ. സെബാസ്റ്റ്യൻ പൊതുജീവിതത്തിലേക്കു കടന്നു വരുന്നത് സാമൂഹ്യസേവനത്തിലൂടെയായിരുന്നു. കോളജ് വിദ്യാർത്ഥിയായിരിക്കു മ്പോൾ സെന്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ സ്ഥാപക നായിരുന്ന ഫ്രെഡറിക്ക് ഓസാനാമാൻ്റെ ജീവിതം ഒരു പ്രചോദനമായി. ഇടവ കയിലെ സെന്റ് വിൻസെൻ്റ് ഡി പോൾ സെൻ്റ് മേരീസ് കോൺഫറൻസിലെ അംഗമായി. പർട്ടിക്കുലർ കൗൺസിൽ പ്രസിഡൻ്റ് ചങ്ങനാശ്ശേരി അതി രൂപതാ സെൻട്രൽ കൗൺസിൽ പ്രസിഡൻ്റ് എന്നീ നിലകളിൽ പരസ്നേഹ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അമേരിക്കയിൽ ഉപരിപഠനത്തിന് പോകുന്നതുവരെ ഈ രംഗത്ത് പ്രവർത്തിച്ചു. അമേരിക്കയിൽ നിന്നു മടങ്ങി വന്നതിനുശേഷം സാമൂഹ്യ വീക്ഷണത്തിൽ മാറ്റം ഉണ്ടായി. ദുരിതാശ്വാ സവും ഉപവിപ്രവർത്തനങ്ങളും വഴി പാവപ്പെട്ടവർക്കു താൽക്കാലികാശ്വാസം ഉണ്ടാകുമെങ്കിലും വികസനത്തിനും വിമോചനത്ത നുമായുള്ള പ്രവർത്ത നങ്ങളിലൂടെ സാമൂഹ്യ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ് വേണ്ടതെന്ന് ബോദ്ധ്യമായി. സമൂഹത്തോടു പ്രതിബദ്ധതയുള്ള ഒരു കത്തോലിക്കാ അദ്ധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികളെ ഒരു പുത്തൻ സാമൂഹ്യ വ്യവ സ്ഥതിക്കുവേണ്ടി പ്രവർത്തിക്കുവാനുള്ള പരിശീലന പരിപാടികളിൽ പങ്കുചേർന്നു. സർവകലാശാലാവിദ്യാർത്ഥികൾക്കുവേണ്ടിയുള്ള കത്തോ ലിക്കാ വിദ്യാർത്ഥി സംഘടനയായ ഐക്കഫിലൂടെയായിരുന്നു മുഖ്യപ്രവർ 900.

1964 മുതൽ 70 വരെ കേരളകത്തോലിക്കാ വിദ്യാർത്ഥിസഖ്യ (K.CS.L) ത്തിന്റെ സംസ്ഥാന പ്രസിഡൻ്റായി നിയോഗിക്കപ്പെട്ടു. ദീർഘകാലം സംഘടനയുടെ നേതൃസ്ഥാനത്ത് പ്രവർത്തിച്ച് ത്യാഗോജ്ജ്വലമായ സേവനം കാഴ്ച്‌ചവച്ച പ്രൊഫ. പി.ടി. തോമസിൻ്റെ പിൻഗാമിയായി ചാർജ്ജ ടുക്കുമ്പോൾ പ്രായം നാല്‌പതിൽ താഴെ. ഒരു കാലത്ത് കേരളത്തിലെക്രൈസ്തവ വിദ്യാർത്ഥികളുടെ – പ്രത്യേകിച്ചും കോളജ് വിദ്യാർത്ഥികളുടെ നേതൃത്വപരിശീലന വേദിയായിരുന്ന ഈ സംഘടന ഫാദർ ഒണേരയുടെ കാലശേഷം ഏതാണ്ടൊരു ‘ഭക്തസംഘടന’യുടെ രീതിയിലായി. മാത്രമല്ല അതിന്റെ പ്രവർത്തനം മദ്ധ്യ കേരളത്തിലെ ഏതാനും രൂപതകളിൽ മാത്രം ഒതുങ്ങി. വത്തിക്കാൻ സുനഹദോസിൻ്റെ ചൈതന്യത്തിൽ ഈ സംഘട നയെ നവീകരിക്കുകയും, അതിൻ്റെ പേര് അന്വർത്ഥമാകുന്ന രീതിയിൽ കേരളത്തിലെ എല്ലാ രൂപതകളിലും അതിൻ്റെ പ്രവർത്തനം വ്യാപിപ്പിക്കു വാനുമുളള പുതിയ പ്രസിഡണ്ടിൻ്റെ ശ്രമങ്ങൾക്കു നല്ല പ്രതികരണമുണ്ടായി. 1967-ൽ സംഘടനയുടെ സുവർണ്ണ ജൂബിലി ആലപ്പുഴ ലിയോ തർട്ടീന്ത് സ്‌കൂളിൽ ആഘോഷിച്ചപ്പോൾ കേരളത്തിൽ അന്നുണ്ടായിരുന്ന എല്ലാ രൂപതകളിലെയും പിതാക്കന്മാരുടെയും പിന്തുണയും സഹകരണവും ഉണ്ടായി. റീത്ത് വ്യത്യാസം കെ.സി.എസ്.എൽ ൻ്റെ സംഘടിത പ്രവർത്തന ത്തിനും ഐക്യത്തിനും തടസ്സമായില്ല. ജൂബിലിവേള K.C.S.L. ന്റെ വളർച്ചയുടെ ഒരു പുത്തൻ അദ്ധ്യായത്തിൻ്റെ ആരംഭമായിരുന്നു.

1970 ൽ പ്രസിഡൻ്റു സ്ഥാനം ഒഴിഞ്ഞെങ്കിലും ഈ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ്റെ പ്രാധാന്യവും സഭയ്ക്കും സമൂഹത്തിനും അതിലൂടെ ലഭിക്കാവുന്ന നേട്ടങ്ങളും കണക്കിലെടുത്ത് ഈ പ്രസ്ഥാനത്തിൻ്റെ നവീകര ണത്തിനും വളർച്ചയ്ക്കും വേണ്ടി അദ്ദേഹം തുടർന്നു പ്രവർത്തിച്ചുകൊ ണ്ടിരുന്നു.

സംഘടനയെ വത്തിക്കാൻ സൂനഹദോസിന്റെ ചൈതന്യത്തിലും മാറിവരുന്ന സാമൂഹ്യ സാഹചര്യങ്ങൾക്കും അനുസൃതമായി നവീകരിക്കുവാ നുള്ള ഒരവസരം അദ്ദേഹത്തിനും കേരളത്തിൽ നിന്നുള്ള ഏതാനും യുവജന ഉത്തേജകർക്കും (animators) ലഭിക്കുകയുണ്ടായി. 1973 ൽ യുവജനോ ത്തേജകർക്കായി (Youth animators) ബാംഗ്ലൂരിൽ സംഘടിപ്പിച്ച തീവ്ര പരിശീ ലന പരിപാടിയായിരുന്നു ഇതിനവസരം ഒരുക്കിയത്. ദേശീയ അന്തർദ്ദേശീയ തലങ്ങളിലുളള വിദഗ്ദ്ധരുടെ സഹായത്തോടെ നടത്തപ്പെട്ട ഒരു മാസം ദീർഘിച്ച പരിശീലന പരിപാടിയിൽ നിന്നും ദൈവശാസ്ത്രം, ലിറ്റർജി, സാമൂഹ്യനീതി, ക്രിസ്‌തീയ വിദ്യാഭ്യാസം, ഗ്രൂപ്പു ഡൈനാമിക്സ്, കൗൺ സിലിങ്ങ് തുടങ്ങിയ വിഷയങ്ങളിൽ പല പുത്തൻ ഉൾക്കാഴ്ചകളും ഒപ്പം പ്രായോഗികപരിശീലനവും ലഭിച്ചു. സഭാപ്രവർത്തനങ്ങളിൽ പ്രത്യേകിച്ചും യുവജനപ്രേഷിതപരിപാടികളിൽ കൂടുതൽ പ്രതിബദ്ധതകൈവരിക്കുവാൻ ഈ പരിശീലന പരിപാടി സഹായമായി. വത്തിക്കാൻ സുനഹദോസിന്റെ ചൈതന്യത്തിൽ കെ.സി.എസ്.എൽനെ കാലോചിതമായി നവീകരിക്കു വാനും ശക്തിപ്പെടുത്തുവാനും ഈ പരിപാടി അദ്ദേഹത്തെയും പുതിയ സംഘടനാഭാരവാഹികളെയും ഏറെ സഹായിച്ചു. ദീർഘമായ ചർച്ചകൾ ക്കും ആലോചനകൾക്കും ശേഷം കെ.സി.എസ്. എൽ ൻ്റെ പ്രവർത്തനങ്ങ ൾക്ക് ഒരു പുത്തൻ മാർഗ്ഗരേഖയുണ്ടായി. സംഘടനയുടെ ചരിത്രത്തിലെഒരു വഴിത്തിരിവായിത്തീർന്ന ഈ പരിപാടികൾക്കു മുൻകൈയെടുക്കുവാൻ സാധിച്ചതിൽ പ്രൊഫ. സെബാസ്റ്റ്യൻ സന്തുഷ്‌ടനാണ്.

തുടർന്നുള്ള ഏതാണ്ടു രണ്ടു മൂന്നു ദശാബ്ദക്കാലം അദ്ദേഹത്തെ സംബന്ധ‌ിച്ചിടത്തോളം സഭാതലങ്ങളിലുളള കേരള, ഭാരത, ആഗോള തലങ്ങളിലുള്ള – തുടർച്ചയായ പ്രവർത്തനങ്ങളുടെ കാലമായിരുന്നു. ഒരു കോളജ് പ്രൊഫസറെന്ന നിലയിൽ കലാലയത്തോടും വിദ്യാർത്ഥികളോടു മുളള ചുമതലയ്ക്ക് യാതൊരു കോട്ടവും വരാത്ത രീതിയിലായിരുന്നു ഈ പ്രവർത്തനങ്ങൾ.

വത്തിക്കാൻ സൂനഹദോസിനെ തുടർന്നു രൂപതാ പാസ്റ്ററൽ കൗൺ സിലുകൾ രൂപീകരിക്കുവാനുള്ള റോമിൻ്റെ നിർദ്ദേശം ഉണ്ടായപ്പോൾ അന്നത്തെ ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷനായിരുന്ന കാവുകാട്ട് പിതാവ് അതിനുള്ള നടപടികളാരംഭിച്ചു. ആദ്യത്തെ പാസ്റ്ററൽ കൗൺസിൽ വിളിച്ചുകൂട്ടിയ 1967 മുതൽ ഇന്നുവരെയും തുടർച്ചയായി ഈ കൗൺസി ലിൻ്റെ അംഗമായിട്ടുള്ള ഏക വ്യക്തി പ്രൊഫ. സെബാസ്റ്റ്യനാണ്. കാവുകാട്ടു പിതാവിന്റെ പിൻഗാമിയായിരുന്ന പടിയറ പിതാവ് ഊട്ടി രൂപതയിൽ നിന്നു വന്നപ്പോൾ പാസ്റ്ററൽ കൗൺസിലിൻ്റെ നവീകരണത്തിനും പുനഃസംഘട നയ്ക്കും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നൽകി. ചങ്ങനാശ്ശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിലിനുവേണ്ടി സെബാസ്റ്റ്യൻ സാർ മുൻ കൈ എടുത്ത് എഴുതിയുണ്ടാക്കിയ ഭരണഘടന പിന്നീട് ഭാരതത്തിലെ എല്ലാ രൂപതകൾക്കും മാതൃകയായി.

രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ ചൈതന്യത്തിനും പ്രമാണരേ ഖകൾക്കും അനുസൃതമായി ഭാരതസഭയെ നവീകരിക്കുന്നതിനായി സംഘടി പ്പിക്കപ്പെട്ട ഭാരതസഭാ സെമിനാറിന് (Church in India Seminar) ഒരുക്കമായി ആലുവായിൽ നടത്തപ്പെട്ട റീജണൽ സെമിനാറിൻ്റെ നടത്തിപ്പിൽ സെബാ സ്റ്റ്യൻ സാറിന് കാര്യമായ പങ്കുണ്ടായിരുന്നു. തുടർന്ന് 1969-ൽ ബാംഗ്ലൂരിൽ നടന്ന ദേശീയ സെമിനാറിലും പ്രൊഫ. സെബാസ്റ്റ്യൻ നേത്യത്വം നല്‌കിയത് സഭയിലെ നേതൃത്വ (Leadership in the Church) ത്തെക്കുറിച്ചുള്ള ചർച്ചകൾക്കായിരുന്നു.

വത്തിക്കാൻ സൂനഹദോസിന്റെ പ്രമാണ രേഖകളുടെയും ഭാരതസഭാ സെമിനാറിന്റെ ശുപാർശകളുടെയും അടിസ്ഥാനത്തിൽ ഭാരത സഭയെ നവീകരിക്കുവാനാവശ്യമായ നിർദ്ദേശങ്ങൾ നൽകുവാൻ വേണ്ടി രൂപീകൃത മായ ദേശീയ ഉപദേശകസമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ. സെബാസ്റ്റ്യൻ പത്തുവർഷം തുടർച്ചയായി (1974-1983) ഈ സമിതിയിലെ അംഗമായിരുന്നു. ഭാരതസഭയെ വിലയിരുത്തിക്കൊണ്ടും ഭാരതത്തിന്റെ ആനുകാലിക പ്രശ്‌നങ്ങളോടു സഭ എങ്ങനെ പ്രതികരിക്കണമെന്ന് നിർദ്ദേ ശിക്കുന്നതുമായ പ്രബന്‌ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾക്കു നേതൃത്വം നല്കുകയും ചെയ്തു. ഭാരതത്തിലെ വിവിധ രൂപതകളിലായിനടത്തപ്പെട്ട ഈ സമ്മേളനങ്ങളിൽ പങ്കെടുക്കുക വഴി ഭാരതസഭയെക്കുറിച്ച് ആഴത്തിൽ പഠിക്കുവാനവസരമുണ്ടായി. ദേശീയ ഉപദേശകസമിതിയുടെ ശുപാർകൾക്കനുസൃതമായി മെത്രാൻ സമിതി മുന്നോട്ടുപോകുന്നില്ലായെന്നു പരാതി ആരംഭം മുതലെയുണ്ടായിരുന്നു. ദേശീയ ഉപദേശകസമിതി മെത്രാൻ സമിതിയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതിനെക്കുറിച്ചു NAC യുടെയും CBCI യുടെയും സംയുക്തയോഗത്തിൽ സംസാരിക്കുവാൻ പ്രെഫ. സെബാസ്റ്റ്യനെയായിരുന്നു നിയോഗിച്ചത്. 1977 ൽ ബോംബെയിൽ നടന്ന പ്രസ്‌തുത സമ്മേളനത്തിൽ ദേശീയ ഉപദേശകസമിതി ശക്തിപ്പെടുത്തു വാനുള്ള പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ NAC യെ പുനഃസംഘടിപ്പിച്ച് അതിൻറെ പ്രവർത്തനം ഫലപ്രദമാക്കുവാനുള്ള ശുപാർശകൾ നൽകുവാനായി മെത്രാൻ സമിതി ഒരു മൂന്നംഗ സമിതിയെ നിയോഗിച്ചു. C.B.C.I യുടെ അക്കാലത്തെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന ഫാ. ജോൺ വള്ളമററം കൺവീനറായിരുന്ന പ്രസ്‌തുത കമ്മറ്റിയിൽ പ്രൊഫ. വി.വി. ജോൺസാറും പ്രൊഫ. സെബാസ്റ്റ്യനും അംഗങ്ങളായിരുന്നു. ഈ കമ്മിററിയുടെ ശുപാർശ പ്രകാരമാണ് NAC (ദേശീയ ഉപദേശകസമിതി) കാത്തലിക്ക് കൗൺസിൽ ഓഫ് ഇന്ത്യയായി CCI പുനഃസംഘടിപ്പിക്കപ്പെട്ടത്.

ഈ കാലയളവിൽ തന്നെ ഭാരതത്തിലെ മെത്രാൻ സമിതിയുടെ അല്‌മായർ, ക്രിസ്‌തീയ ജീവിതം, വിദ്യാഭ്യാസം തുടങ്ങിയ കമ്മീഷനുക ളിലെ അംഗമായിരുന്നു. പ്രൊഫ. സെബാസ്റ്റ്യൻ മുൻകൈയെടുത്താണ് അല്‌മായർക്കുവേണ്ടി ഒരു പ്രത്യേക കമ്മീഷൻ രൂപീകൃതമായത്. ഇതിന്റെ പ്രവർത്തനം സംബന്‌ധിച്ച് അദ്ദേഹം മെത്രാൻ സമിതിക്കു സമർപ്പിച്ച നിർദ്ദേ ശങ്ങൾ 1979 ൽ റാഞ്ചിയിൽ നടന്ന മെത്രാൻ സമിതിയുടെ പൊതുസമ്മേളനം അംഗീകരിച്ചു. ഇതിനുമുമ്പ് അല്‌മായർക്കും കുടുംബത്തിനും വേണ്ടി പൊതുവായ ഒരു കമ്മീഷൻ മാത്രമെ ഉണ്ടായിരുന്നുള്ളു. അല്‌മായർക്കു വേണ്ടിയുള്ള പ്രത്യേക കമ്മീഷൻ രൂപീകൃതമാവുകയും ബിഷപ്പ് പാട്രിക്ക് ഡിസൂസാ അതിൻ്റെ അദ്ധ്യക്ഷസ്ഥാനത്തേക്കു വരുകയും തിരുവനന്തപു രത്തുനിന്നുള്ള ഫാ. ബനഡിക്ട‌് ജോസ് സെക്രട്ടറിയാവുകയും ചെയ്‌തതി നുശേഷണാണ് അല്‌മായ പ്രേഷിതത്വത്തിനു ഭാരതസഭയിൽ ഒരുണർവു

ണ്ടായത്.

ഭാരതസഭയിലെ എല്ലാ വിധഅജപാലന പ്രവർത്തനങ്ങൾക്കും പ്രചോ ദനവും നേതൃത്വവും നല്‌കിയിരുന്ന NBCLC (ബാംഗ്ലൂർ), കേരളത്തിലെ പൊതു അജപാലനകേന്ദ്രമായിരുന്ന P.O.C. എന്നിവയുടെ സ്ഥാപനകാലം മുതൽ ബന്ധ‌പ്പെട്ടിരുന്ന പ്രൊഫ. സെബാസ്റ്റ്യന് ഭാരതസഭയുടെയും കേരള സഭയുടെയും നാഡീസ്‌പന്ദനങ്ങൾ മനസ്സിലാക്കാൻ ഈ കേന്ദ്രങ്ങളുമായുള്ള അടുത്തബന്ധം സഹായകമായി.

ദേശീയതലത്തിൽ അല്‌മായ പ്രേഷിതത്വത്തിനു നൽകിയ സംഭാവന കൾക്കു ഒരംഗീകാരമെന്ന നിലയിലാണ് വത്തിക്കാനിൽ പുതുതായി സ്ഥാപിതമായ അല്‌മായർക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിലേക്കു ആ ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയായി (ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നുള്ള മൂന്നുപേരിലൊരാൾ) പോൾ ആറാമൻ മാർപ്പാപ്പാ അദ്ദേഹത്തെ നിയമിച്ചത്. സമിതി സ്ഥാപിതമായ 1977 മുതൽ 1983 വരെയുള്ള ഏഴു വർഷക്കാലം പോൾ ആറാമൻ -ജോൺപോൾ ഒന്നാമൻ, ജോൺപോൾ രണ്ടാമൻ എന്നീ പിതാക്കന്മാരുടെ ഭരണകാലം – കൗൺസിലിന്റെ പരിപാ ടികളിൽ സജീവമായി പങ്കെടുത്തിരുന്നു. രണ്ടാം വർഷത്തെ സമ്മേളനം ആരംഭിക്കുന്നതിൻ്റെ തലേരാത്രിയിലായിരുന്നു ജോൺ പോൾ ഒന്നാമൻ പാപ്പായുടെ പെട്ടെന്നുള്ള ദേഹവിയോഗം. അതുകൊണ്ട് ആ പുണ്യ പുരുഷന്റെ സംസ്ക്കാരചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചു. കൗൺസി ലിലെ അംഗത്വവും റോമിൽ നടന്ന ചർച്ചകളും അല്മായ ദൈവശാസ്ത്ര സംബന്‌ധമായ ആഴത്തിലുള്ള പഠനങ്ങൾ നടത്തുവാൻ പ്രൊഫ. സെബാസ്റ്റ്യനെ സഹായിച്ചു. ഇതിൽ നിന്നെല്ലാം ഉരുത്തിരിഞ്ഞതാണ് പ്രൊഫ. സെബാസ്റ്റ്യൻ്റെ അല്‌മായ ദൈവശാസ്ത്രസംബന്ധമായ The Era of the Lay People എന്ന ഗ്രന്ഥം. ഇതിൻ്റെ പ്രസിദ്ധീകരണം ഏറെറടുത്തു നടത്തിയത് ദേശീയ അജപാലന കേന്ദ്രമായ N.B.C.L.C. (ബാംഗ്ലൂർ) ആണ്.

പൊന്തിഫിക്കൽ കൗൺസിലിലെ അംഗത്വവും അല്‌മായ ദൈവശാസ്ത്രസംബന്‌ധമായ സംഭാവനകളും കണക്കിലെടുത്ത് ഇന്ത്യ യിലെ ദൈവശാസ്ത്രജ്ഞന്മാരുടെ സംഘടനയായ ഇന്ത്യൻ തിയോള ജിക്കൽ അസോസിയേഷനിൽ അദ്ദേഹത്തിനു അംഗത്വം നൽകി. അങ്ങനെ അസോസിയേഷന്റെ പ്രഥമ അല്‌മായ മെമ്പറായ അദ്ദേഹം ഇന്നും ഇതിന്റെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്നു. മാത്രമല്ല, ഭാരതത്തിലെ മെത്രാൻ സമിതിയും ദൈവശാസ്ത്രജ്ഞന്മാരുമായി നടത്തുന്ന ചർച്ചാ സമ്മേള നങ്ങളിൽ (Colloquium) അദ്ദേഹം ഒരു ക്ഷണിതാവാണ്.

പൊന്തിഫിക്കൽ കൗൺസിലിലെ ഒരംഗമെന്ന നിലയിലും ഒരല്മായ ദൈവശാസ്ത്രജ്ഞനെന്ന നിലയിലും പ്രൊഫ. സെബാസ്റ്റ്യൻ പല അന്തർ ദ്ദേശീയസമ്മേളനങ്ങളിലും പങ്കെടുക്കുകയും പ്രബന്‌ധങ്ങളവതരിപ്പിക്കു കയും ചെയ്ത‌ിട്ടുണ്ട്. 1987 ൽ റോമിൽ നടന്ന മെത്രാന്മാരുടെ സിനഡിന്റെ വിഷയം അല്‌മായ ദൗത്യം സഭയിലും ലോകത്തിലും എന്നതായിരുന്നല്ലൊ. ഇതിന് പ്രാരംഭമായി റോമിൽ വിളിച്ചു കൂട്ടിയ ആലോചനാ യോഗത്തിൽ പ്രൊഫ. സെബാസ്റ്റ്യൻ പങ്കെടുത്തിരുന്നു.അല്‌മായ ദൗത്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും അല്‌മായ പ്രേഷിതത്ത്വത്തിലുള്ള പരിചയസമ്പത്തും കണക്കിലെടുത്ത് ഡൽഹിയി ലുള്ള ഈശോ സഭക്കാരുടെ വിദ്യാജ്യോതി ദൈവശാസ്ത്രപഠനകേന്ദ്രത്തിൽ കുറേക്കാലം വിസിറ്റിങ്ങ് പ്രൊഫസറായിരുന്നു. കൂടാതെ ഈശോ സഭ ക്കാരുടെ തന്നെ കാലടിയിലുള്ള ദൈവശാസ്ത്ര പഠന കേന്ദ്രമായ സമീക്ഷ യുടെ ഭാഗമായി നടത്തി പോരുന്ന അല്മായ പരിശീലനവേദി (ജ്ഞാനസമീക്ഷ) യിലും ക്ലാസ്സുകളെടുക്കാറുണ്ട്. അല്‌മായ ദൈവശാസ്ത്ര പഠനകേന്ദ്ര ാപനകാലം സ്ഥാപന മാർത്തോമ്മാ വിദ്യാ നികേതനിലും (ചങ്ങനാശ്ശേരി) മുതൽ അമായ ദൈവശാസ്ത്രത്തിൽ പ്രൊഫസറാണ്. ഒരു കോളേജദ്ധ്യാപകനായിരുന്ന കാലം മുതൽ മുതിർന്നവരുടെ മതബോധനത്തെക്കുറിച്ചു ചിന്തിക്കുകയും ഈ രംഗത്ത് ഏറെ പ്രവർത്തിക്കുകയും ചെയ്‌തിട്ടുള്ള ഒരു അല്‌മായ നേതാവാണ് പ്രൊഫ. സെബാസ്റ്റ്യൻ. അഭ്യസ്‌തവിദ്യരായ നമ്മ മ്മുടെ യു യുവജനങ്ങളിൽ കാണുന്ന വിശ്വാസരാഹിത്യത്തിൻ്റെ പ്രധാന കാരണം ഭൗതികവിഷയങ്ങളിലുള്ള അവ രുടെ വിജ്ഞാനത്തിൻ്റെ വളർച്ചയ്ക്കനുസരിച്ചു മതവിഷയങ്ങളിലുളള അറിവു വർദ്ധിക്കാത്തതാണെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ബോദ്ധ്യം. തേവരകോളേജിലദ്ധ്യാപകനായിരുന്ന കാലത്ത് അന്നത്തെ പ്രിൻസിപ്പലായി രുന്ന റവ. ഡോ. തെയോഡേഷ്യസച്ചൻ്റെ ഒരു സൂക്തം ‘Know your Faith and Lire your Faith’ (വിശ്വാസമെന്താണെന്നറിയുക അതനുസരിച്ചു ജീവിക്കുക) അദ്ദേഹത്തെ ആകർഷിച്ചു. എസ്.ബി. കോളജിലദ്ധ്യാപകനായിരിക്കു മ്പോളാണ് ഫാ. മാത്യു നടയ്ക്കലിന്റെ നേത്യത്വത്തിൽ പഠിക്കുക, പഠിപ്പി ക്കുക എന്ന ലക്ഷ്യവുമായി അദ്ധ്യയനമണ്‌ഡലം എന്ന പേരിൽ മുതിർന്ന വരുടെ ഒരു മതബോധന പ്രസ്ഥാനം രൂപപ്പെട്ടത്. ഇതിനു കാവുകാട്ടുപിതാ വിന്റെ ആത്മാർത്ഥമായ പിന്തുണയുണ്ടായിരുന്നു. ഏതാണ്ട് ഒരു ദശവർഷ ക്കാലം പ്രൊഫ. സെബാസ്റ്റ്യൻ മതബോധന പരിപാടികൾക്കായി ചങ്ങനാ ശ്ശേരി രൂപതയിലും പുറത്തും പൊയ്കൊണ്ടിരുന്നു. (കോളജിലെ ജോലി ക്കു കോട്ടം വരുത്താതെ തന്നെ)

രണ്ടാം വത്തിക്കാൻ സൂനഹദോസിന് ശേഷം അല്മായ പരിശീലന

ത്തിന് മാർപ്പാപ്പായും ദേശീയ തലത്തിലുള്ള മെത്രാൻ സമിതിയും കൂടുത ലായ ഊന്നൽ നൽകി. ഈ പശ്ചാത്തലത്തിലാണ് അഭിവന്ദ്യ പടിയറ പിതാ വിന്റെ താല്പ‌ര്യ പ്രകാരം അന്നത്തെ വികാരിജനറാളായിരുന്ന ബ. ജോസഫ് കരിമ്പാലിലച്ചൻറെ ഉത്സാഹത്തിൽ ചങ്ങനാശ്ശേരി രൂപതയുടേതായ ഒരു ദൈവശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാനായിരുന്നു ഉദ്ദേശ്യം. വടവാതൂർ സെമിനാരി പൗരസ്‌ത്യപീഠവുമായി അഫിലിയേററ് ചെയ്‌ത് ഡിഗ്രിതലത്തിൽ കോഴ്സ് നടത്താനായിരുന്നു പരിപാടി. അല്‌മായരിൽ ഏറെ പ്രതീക്ഷയും വിശ്വാസവുമുണ്ടായിരുന്ന പടിയറപ്പിതാവ് പ്രൊഫസർ സെബാസ്റ്റ്യനെ യാണ് പ്രിൻസിപ്പലായി നിയമിച്ചത് (1984 – April) സ്ഥാപനത്തിനു ഭാരത ത്തിലെന്നല്ല ആഗോളതലത്തിലും വളരെ വാർത്താ പ്രാധാന്യം ലഭിച്ചു. രണ്ടുകാരണങ്ങളുണ്ടായിരുന്നു ഇതിന്. ഒന്ന് അല്‌മായർക്കുവേണ്ടി അഖിലേന്ത്യാതലത്തിൽ ഒരുപരിശീലനകേന്ദ്രം ഉണ്ടാകുന്നതിൻ്റെ പേരിൽ രണ്ട് ഇതിന്റെ പ്രിൻസിപ്പലായി ഒരു അല്‌മായനെ നിയമിച്ചതിൻ്റെ പേരിൽ ഏറെ പ്രതീക്ഷയോടുകൂടിയാണ് സെബാസ്റ്റ്യൻ സാർ ഈ ചുമതല ഏറെറടുത്തത്. പക്ഷേ പ്രായോഗികതലത്തിലേക്കു കടന്നപ്പോൾ ഏറെ287 ദൈവശാസ്ത്രപഠന ബുദ്ധിമുട്ടുകളുണ്ടായി. വൈദികരുടെ മാത്രം തട്ടകമായ കേന്ദ്രത്തിന്റെ നായകസ്ഥാനം ഒരല്‌മായനെ ഏല്പിച്ചത് പലർക്കും രസിച്ചില്ല. ദൈവശാസ്ത്രത്തിൽ ഡിഗ്രിയെടുത്തു സ്ഥാപനങ്ങളിൽ ഏതെങ്കിലും ലും നിയ നിയമനം പുറത്തുവരുന്ന വർ സഭാ ന്മാരിൽ നം കിട്ടുമെന്നുള്ളതിന് മെത്രാന്മാ കിട്ടിയില്ല. മൂന്നാമത്തെ ത്ത കാ മായിരുന്നു. ഓരോ വ്യക്തിസഭയും അതിൻ്റേത നിന്നു യാതൊരുറപ്പും കാരണം ഏററവും പ്ര പധാന മിന്റേതായ രീതി തിയിൽ പരിശീ வ ലനം നല്കേണ്ടതെന്നും ഇന്ത്യയിലെ വിവിധ വ്യക്തിത്വ സഭകളിൽപ്പെട്ട വർക്ക് പൊതുവായ രീതിയിൽ പരിശീല നല്കുന്നത് ശരിയാവുകയില്ലെ ന്നുമായിരുന്നു അഭിവന്ദ്യ പൗവ്വത്തിൽ തിൽ പിതാവിൻ്റെ അഭിപ്രായം. തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആദ്യം ഉദ്ദേശിച്ച രീതിയിൽ നടക്കുകയില്ലെന്ന് ബോദ്ധ്യമായി. പ്രൊഫ. സെബാസ്റ്റ്യൻ ഈ കാര്യത്തിൽ പിതാക്കന്മാരുടെ അഭിപ്രായത്തിനു വഴങ്ങുകയായിരുന്നു. എന്നാൽ അല്‌മായർക്കുവേണ്ടി യുള്ള ഒരു വിദ്യാപീഠം മാർത്തോമ്മാ വിദ്യാനികേതൻ എന്ന പേ പരിൽ 1990 ജൂലൈ 3 ന് യാഥാർത്ഥ്യമായി. ഒരുത്തരോടും പരിഭവം കൂടാതെ പുതിയ സ്ഥാപനത്തിന് അദ്ദേഹം എല്ലാവിധ പിന്തുണയും നൽകിപ്പോരുന്നു.

ആഗോളസഭയിലെ ഒരല്‌മായ പ്രേഷിതനായി പ്രവർത്തിക്കുമ്പോഴും അദ്ദേഹം തന്റെ പൗരസ്ത്യ വ്യ നസ്ര സ്രാണി റിക്കുകയ മാത്രമല്ല അതിൽ അഭിമാനിം ചിരപുരാതനവും അമൂല്യവുമാക കം മറക്കാറില്ലായെന്നു യും ചെയ്യുന്നു. മ മാത്രമല്ല ഈ സഭയുടെ പാരമ്പ 6313 08 മ്പര്യം പ്രത്യേകിച്ചും റസ്ഥാപിക്കുവാൻ വേണ്ടി പള്ളിയോഗത്തിന്റെ അല്മായ പങ്കാളിത്തം – പുനന ഈ സഭയ്ക്ക് ശക്തമായി വാദിക്കുന്നു. സീറോമലബാർസഭ ഒരു മേജർ എപ്പിസ്കോപ്പൽ സ്വയാധികാര – സഭയായി ഉയർത്തപ്പെട്ടതിനെത്തുടർന്ന് ഈ അവകാശപ്പെട്ടതായ പ്രത്യേക നിയമത്തിലൂടെ പള്ളിയോഗത്തിനെ ിന്റെ പാര മ്പര്യം (പങ്കാളിത്തമുള്ള സഭ) വീണ്ടെടുക്കുന്നതിനായി മെത്രാന്മാർക്ക് എഴുതുകയും ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തുകയും ഇതിനായി നിയമിതമായ സബ് കമ്മററിയിൽ വാദിക്കുകയുമുണ്ടായി. അദ്ദേഹത്തിന്റെ വാ വാദഗതികൾ ശരിയാണെന്ന് അംഗീകരിച്ചവർ പോലും പള്ളിയോഗത്തെ തീരുമ മാനമെ ടുക്കുന്ന (decision making) സമിതിയായി ഉയർത്തുവാൻ വിസമ്മതിച്ചു. ഈ കാര്യത്തിൽ പുതിനെ യൊരവബോധം ബോംബെയിലും വിശ്വാസികൾക്കുവേണ്ടി സ്ഥാപിതമായപ്പോ സൃഷ്ട്‌ടിക്കുവാൻ ാൻ സാധിച്ചുവെന്നും പരിസര പ്രദേശങ്ങളിലും സീറോ മലബാർ ൺ എന്ന പേരിൽ ഒരു പുതിയ രൂപത കല്യാൺ പുകാരുടെ മുൻപന്തിയിലൂണ്ടായിരുന്നത ൾ എതിർപ്പുക കേരളത്തിൽ നിന്നുള്ള സീറോ മലബാർ വിശ്വാസികൾ തന്നെയായിരുന്നു. 200 GEN ഇവരെ മുന്നിൽ ലത്തീൻ ത്തിക്കൊണ്ടാ സഭയിൽപെട്ട ചില വൈദികരും അല്‌മായരും പുതിയ രൂപതയെ എതിർത്തത്. എത എതിർപ്പിന്റെ പിന്നിലുണ്ടായിരുന്നത് വിശ്വാസ സംബന്ധ‌മായ കാരണങ്ങളെ ന്നങ്ങളൊന്നുമാ യിരുന്നില്ല. പലരെയും സ്വാധീനിച്ചത് പില മുൻവിധികളും രിപ്ലവമായചില ആശയങ്ങളും സ്ഥാപിത താല്‌പര്യങ്ങളുമാണെന്നും മനസ്സിലാക്കി യിരുന്ന സെബാസ്റ്റ്യൻ സാർ ബോംബെ അതിരൂപതയുടെ തന്നെ മുഖപത്രമായ എക്സാമിനർ വാരികയിൽ ‘Who is afraid of perestroika in the Indian Church? എന്ന പേരിൽ ഒരു ലേഖനം എഴുതി (1989 ഡിസംബറിൽ) എതിർപ്പുകാരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ തന്നെ വത്തിക്കാൻ സൂനഹദോസിന്റെ ബൈബിളിൻ്റെയും ദൈവശാസ്ത്രത്തിന്റെയും സഭാപാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ കല്യാൺ രൂപതയെ ന്യായീകരിച്ചുകൊണ്ടെഴുതിയ പ്രസ്തുത ലേഖനത്തെ ബോംബെ ആർച്ചു ബിഷപ്പും മറ്റു പല ലത്തീൻ സഭാമെത്രാന്മാരും അന്നത്തെ ഇൻ്റർനൂൺ ദ്യോതന്നെയും അഭിനന്ദിക്കുകയുണ്ടായി.

കത്തോലിക്കാ കോൺഗ്രസ്സുമായി ഏതാണ്ടു മൂന്നു ദശാബ്ദ ബന്ധമാണ് സെബാസ്റ്റ്യൻ സാറിനുള്ളത്. കോൺഗ്രസ്സിൻ്റെ ക്കാല பனை ഒരായുഷ്ക്കാല മെമ്പ മമ്പറായ അദ്ദേഹം വളരെ കാലം കോൺഗ്രസ്സിന്റെ വർക്കിംഗ് കമ്മററി മെ മെമ്പറും ഉപദേശകസമിതി അംഗവുമാണ്. കോൺ ഗ്രസ്സിന്റെ പല നേതൃസമ്മേള സമ്മേളനങ്ങളി ങ്ങളിലും മുഖ്യ പ്രബന്‌ധാവതാരകൻ സെബാസ്റ്റ്യൻ സാറായിരുവ രുന്നു. എ.കെ.സി.സി. പ്രമുഖ സമുദായ പ്രവർത കനുള്ള അവാർഡ് 198 986 ൽ ചാലിൽപ്പള്ളിയിൽ നടന്ന വാർഷി ർഷികസമ്മേളന ത്തിൽവച്ച് നൽകി. കാർഡിനൽ മാർ ആന്റണി പടിയറയാണ് അവാർഡു ദാനം നിർവ്വഹിച്ചത്. 2002ൽ കത്തോലിക്കാ കോൺഗ്രസ് അദ്ദേഹത്തിൻ്റെ 75-ാം ജന്മവാർഷികമായ സമ്മേളനത്തി നിൽ വച്ച് സിറ ടിറിയക്ക് കണ്ടത്തിൽ അവാർഡു നൽകുകയുണ്ടായി.

സാഹിത്യ-സാംസ്‌കാരിക പ്രവർത്തനങ്ങള നങ്ങളിലും 6 శ్యం నించ ാതുജീവിത ത്തിലും സെബാസ്റ്റ്യൻ സാർ Onei ാലികമായ സംഭാവനക നൽകിയിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലും ധാരാളം ലേഖനങ്ങളും പ്രബന്‌ധങ്ങളും എഴുതിയിട്ടുള്ള അദ്ദേഹം ഭാഷാ പോഷിണിയുടെ വിവിധ ലക്കങ്ങളിൽ ഈടുറ്റ ലേഖനങ്ങളെഴുതിയിട്ടുണ്ട്. അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പിതാവിൻ്റെ പിന്തുണയോടു കൂടി തുടങ്ങിയ ‘മനീഷ’ എന്ന സാംസ്‌കാരിക സംഘടനയുടെ ഡയറക്ട റായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പാർട്ടി രാഷ്ട്രീയത്തിൽ പൊതുവെ താല്‌പര്യം ഇല്ലെങ്കിലും ചങ്ങനാശ്ശേരി മുനിസിപ്പൽ കൗൺസിലറായി ഒരു ടേം പ്രവർത്തിച്ചിട്ടുണ്ട്. അതിനിടെ ഒരു മാസം ജയിൽ വാസവും അനുഭവിച്ചു, വിമോചനസമര കാലത്ത്. അമനൂററാണ്ടുകാലം മതസാംസ്‌കാരിക വിദ്യാഭ്യാസ മേഖല കളിൽ നൽകിയ തനതായ സംഭാവനകളുടെ പേരിൽ ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നും ഏർപ്പെടുത്തിയ ഷെവ. ഐ.സി.ചാക്കോ അവാർഡ് 1997 ൽ അദ്ദേഹത്തിന് ലഭിച്ചു.

പുതിയ ദൈവശാസ്ത്രഗ്രന്ഥങ്ങളും സാഹിത്യകൃതികളും വായിക്കുകയാണ് സെബാസ്റ്റ്യൻ സാറിന്റെ മുഖ്യ ഹോബി. ദൂരയാത്രചെയ്യുവാൻ അദ്ദേഹത്തിന് ഇന്ന് സാധിക്കുന്നില്ലങ്കിലും മേഘാലയത്തിലെ ഷില്ലോഗിൽ പോയി അൽമായരുടെ മൂന്നാം സഹസ്രാബ്‌ദത്തിലെ മിഷൻ ദൗത്യത്തെ ക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. ചങ്ങനാശ്ശേരി പുല്ലാംകുളം തോമസ് അന്നമ്മ ദമ്പതികളുടെ മകൾ ലിസ്സിയാണ് ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *