കേരള സഭാപ്രതിഭകൾ-71
കാർഡിനൽ മാർ വർക്കി വിതയത്തിൽ
സീറോ – മലബാർ സഭയുടെ തലവനും എറണാ കുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തായു മായ കാർഡിനൽ മാർ വർക്കി വിതയത്തിൽ എറണാകുളം അതിരൂപത യിലെ വടക്കൻപറവൂരിൽ 1927 മേയ് 29 ന് ജനിച്ചു. പിതാവ് ഷെവ.ജോ സഫ് വിതയത്തിൽ, തിരുവിതാംകൂർ ശ്രീമൂലം അസംബ്ലിയിൽ മെമ്പറും തിരു-കൊച്ചി ഹൈക്കോടതി ജഡ്‌ജിയുമായിരുന്നു. മാതാവ് ത്രേസ്യാമ്മ ഈ ദമ്പതികളുടെ ഒൻപതുമക്കളിൽ രണ്ടാമനാണ് മാർ വിതയത്തിൽ. വിശു ദ്ധമായ ജീവിതം നയിച്ച ഷെവ. ജോസഫ് വിതയത്തിലിന്റെ സംരക്ഷണ യിൽ വളർന്ന വർക്കി, ഒരു വൈദികനാകണമെന്ന ആഗ്രഹത്തോടെയാണ് വളർന്നുവന്നത്.
തിരുവനന്തപുരം സെൻ്റ് ജോസഫ് ഹൈസ്‌കൂളിലും യൂണിവേഴ്‌സിറ്റി കോളേജിലും പഠിച്ച വർക്കി തൃശ്ശിനാപ്പള്ളി സെൻ്റ് ജോസഫ് കോളേജിൽ നിന്നു കെമിസ്ട്രിയിൽ ബിരുദം നേടി. തുടർന്ന് ബാംഗ്ലൂർ ദിവ്യരക്ഷക സഭ യിൽ ചേർന്നു. തുടർന്ന് വൈദീകവിദ്യാഭ്യാസം പൂർത്തിയാക്കി 1954 ജൂൺ 12 ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് ഉപരിപഠനത്തിനായി ഫാ വർക്കിയെ റോമിലേക്കയച്ചു. റോമിലെ ആൻജലിക്കം യൂണിവേഴ്‌സിറ്റി യിൽനിന്നും കാനൻനിയമത്തിൽ ഡോക്ടറേറ്റ് നേടി. 25 വർഷക്കാലം ബാംഗ്ലൂരിലെ ദിവ്യരക്ഷക, സലേഷ്യൻ, ഫ്രാൻസിസ്‌കൻ സെമിനാരികളിലുംകോട്ടഗിരി കപ്പൂച്ചിൻ സെമിനാരിയിലും കാനൻ നിയമവും മറ്റു വിഷയങ്ങളും പഠിപ്പിച്ചു. കർണ്ണാടക യൂണിവേഴ്‌സിറ്റിയിൽ നിന്ന് 1972 ൽ ഇന്ത്യൻ ഫിലോ സഫിയിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം ബാംഗ്ലൂർ റിഡംപ്റ്ററിസ്റ്റ് സെമി നാരിയിൽ ഭാരത തത്ത്വശാസ്ത്രം പഠിപ്പിച്ചുവന്നു. വടവാതൂർ സെമിനാരി യിലും ദൈവശാസ്ത്രാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ദിവ്യരക്ഷകസഭയുടെ ബാംഗ്ലൂർ പ്രോവിൻസിൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി 1978 മുതൽ 84 വരെ പ്രവർത്തിച്ച വർക്കി വിതയത്തിൽ അച്ചനെ 1990 മുതൽ 1996 വരെ ബാംഗ്ലൂരിലെ ആശീർവനം ബനഡിക്ടെൻ ആശ്രമത്തിന്റെ അപ്പസ്തോലിക് അഡ്‌മിനിസ്റ്ററേറ്ററായി നിയമിച്ചു. തുടർന്ന് എറണാകുളം അതിരൂപതാതിർത്തിയിൽ ഉള്ള ചൊവ്വരയിലെ ദിവ്യരക്ഷക ഭവനത്തിലേക്ക് സ്ഥലം മാറി. ദിവ്യരക്ഷകസഭയുടെ സീറോ – മലബാർ വൈസ് പ്രോവിൻസ് രൂപവൽക്കരിക്കാൻ മുന്നിട്ടു പ്രവർത്തിച്ചത് ഫാ. വിത യത്തിലായിരുന്നു.
സീറോ മലബാർ സഭ വളരെ പഴക്കവും വിശ്വാസതീഷ്‌ണതയും ഉള്ള സഭയായിരുന്നുവെങ്കിലും, ഭാരതം മുഴുവൻ ഒരു കാലത്ത് അതിന് പ്രവർത്തനസ്വാതന്ത്രയമുണ്ടായിരുന്നെങ്കിലും പോർട്ടുഗീസുകാരുടെ വരവി നുശേഷം നമ്മുടെ പ്രവർത്തനമേഖല ചുരുക്കുകയും പ്രവർത്തനസ്വാ തന്ത്ര്യം ഒരു പരിധിവരെ പരിമിതപ്പെടുത്തുകയും ചെയ്തു. ആരാധനാക്ര മം, സഭാഭരണസംവിധാനം എന്നീ കാര്യങ്ങളിൽ സീറോ – മലബാർ സഭ യിൽ കഴിഞ്ഞ കുറേനാളുകളായി അഭിപ്രായ വ്യത്യാസം നിലനിൽക്കുകയും ചെയ്തിരുന്നു. ആ അഭിപ്രായ വ്യത്യാസം സകല പരിധികളെയും അതി ലംഘിച്ച് പ്രകടനങ്ങളിലേക്കും പ്രസ്‌താവനായുദ്ധത്തിലേക്കും തിരിയുക യുണ്ടായി. സാധാരണ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം അത് ദുഃഖ കരമായിരുന്നു. അപ്പസ്തോലിക പാരമ്പര്യമുള്ള സീറോ – മലബാർ സഭക്ക് ഒരു തലവനെ നിയമിക്കുന്നതായിരിക്കും പ്രശ്‌നപരിഹാരത്തിനുള്ള പോംവ ഴിയെന്ന് സമുദായസ്നേഹികൾ ചിന്തിച്ചു. ഈ പ്രശ്‌നത്തെപ്പറ്റി പഠിക്കാൻ കേരളത്തിലെത്തിയ പൊന്തിഫിക്കൽ കമ്മീഷൻ്റെ നിർദ്ദേശമനുസരിച്ച് മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് സീറോ-മലബാർ സഭയെ ഉയർത്തി. പൗരസ്ത്യസഭയിൽ ഉക്രേനിയൻ സഭക്കുശേഷം ആദ്യമായിട്ടാണ് ഒരു സഭാവിഭാഗത്തിന് മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി നൽകുന്നത്. കാർഡിനൽ മാർ ആൻ്റണി പടിയറ തിരുമേനിയേയാണ് സഭയുടെ തലവ നായി നിയോഗിച്ചത്. സാധാരണ എപ്പിസ്കോപ്പൽ പദവിയുള്ള സമൂഹ ത്തിന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും നമുക്ക് തന്നിരുന്നില്ല. അത് കുറെ യെല്ലാം റോമിന്റെ കൈവശംതന്നെ നിലനിർത്തിയിരുന്നു. നമ്മുടെ സഭ യിലെ അനൈക്യമാണ് അതിന് വഴിതെളിച്ചത്. സിനഡ്പ്രവർത്തനം ആരം ഭിച്ചു. എങ്കിലും അഭിപ്രായവ്യത്യാസങ്ങൾ പൂർണ്ണമായും പരിഹരിക്കുക യുണ്ടായില്ല. ആർച്ച് ബിഷപ്പ് മാർ കാട്ടുമനതിരുമേനിയുടെ നിര്യാണവുംകാർഡിനൽ മാർ ആൻ്റണി പടിയറയുടെ രാജിയും മൂലം പുതിയ ഒരു തല വനെ സഭക്ക് കണ്ടെത്താൻ ഉള്ള ശ്രമം നടന്നു. ഒരു സന്യാസിയായ, ദിവ്യ രക്ഷകസഭയിലെ അംഗമായ വിതയത്തിൽ വർക്കിയച്ചനെയാണ് റോം അതി നായി കണ്ടെത്തിയത്.
സീറോ മലബാർ സഭയുടെ അപ്പസ്തോലിക് അഡ്‌മിനിസ്റ്ററേറ്ററായും റവ. ഡോ. വർക്കി വിതയത്തിലിനെ ജോൺപോൾ രണ്ടാമൻ മാർപാപ്പാ നിയോഗിച്ചു. 1996 ഡിസംബറിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാ യത്. 1997 ജനുവരി 6-ാം തീയതി അദ്ദേഹം മെത്രാപ്പോലീത്തയായി അഭി ഷേകം ചെയ്യപ്പെട്ടു. മേജർ ആർച്ചുബിഷപ്പിന്റെയും മെത്രാപ്പോലീത്തായു ടെയും ചുമതല അദ്ദേഹത്തിന് നൽകുകയും ചെയ്‌തു. മാർ വർക്കി വിത യത്തിലിനെ അക്രിദയുടെ സ്ഥാനിക മെത്രാപ്പോലീത്തായുമായിട്ടാണ് നിയമി ച്ചത്.
സീറോ മലബാർ സഭയുടെ കേന്ദ്രകാര്യാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ (കാക്കനാട് സെന്റ് തോമസ് മൗണ്ട്) അദ്ദേഹത്തിന് സാധിച്ചു. സഭയിലെ പ്രശ്‌നങ്ങൾ വീണ്ടും തുടർന്നുകൊ ണ്ടിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തിൻ്റെ ആരംഭഘട്ടത്തിൽ സീറോ – മല ബാർ സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി 1998 നവംബ റിൽ വിളിച്ചുകൂട്ടുകയുണ്ടായി. സീറോ-മലബാർ സഭ മേജർ ആർക്കി എപ്പി സ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെട്ടതിനെതുടർന്ന് 5 വർഷത്തിലൊരി ക്കൽ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി കൂടണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ഒരു വർഷം നീണ്ടുനിന്ന ഒരുക്കങ്ങളുടെ ഫലമായി ട്ടാണ് ഈ അസംബ്ലി ചേർന്നത്. സീറോ-മലബാർ സഭ മൂന്നാം സഹസ്രാ ബത്തിലേക്ക് “ദൗത്യവും സാക്ഷ്യവും” എന്നത് അസംബ്ലിയുടെ അടി
സ്ഥാന പ്രമേയമായി തിരഞ്ഞെടുത്തു.
സീറോ – മലബാർ സഭയുടെ തനിമ, ആരാധനാക്രമം, ഭരണസംവി ധാനം, സഭയിൽ നൂറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന മാർത്തോമ്മാ കുരശ് തുടങ്ങിയ വിഷയങ്ങളെപ്പറ്റി വളരെയധികം വിവാദങ്ങൾ നിലനിന്ന സന്ദർഭ ത്തിലാണ് സീറോ – മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി വിളിച്ചു കൂട്ടുവാൻ മെത്രാന്മാരുടെ സിനഡ് തീരുമാനിച്ചത്. ഈ തർക്ക ങ്ങളും അതേത്തുടർന്നുണ്ടായിരുന്ന സംഘർഷാന്തരീക്ഷവും അസംബ്ലിയിൽ പ്രതിഫലിപ്പിക്കുമെന്നും അസംബ്ലി ഒരു ബലാബല പരീക്ഷണത്തെ നേരി ടേണ്ടി വരുമെന്നും സ്വാഭാവികമായി സമുദായാംഗങ്ങൾ പ്രതീക്ഷിച്ചു. സഭ യിലെ ഏതാനും അംഗങ്ങൾ രാജ്യത്തുടനീളം നടത്തിയ പ്രസംഗപരിപാടി കളും മാർത്തോമ്മാകുരിശും പള്ളിയോഗ നടപടികളും അഗ്നിദാഹം ചെയ്യാൻ നടത്തിയ ശ്രമങ്ങളും എല്ലാ സമുദായാംഗങ്ങളെയും ഉൽകണ്ഠാകുലരാക്കി യെന്നത് യാഥാർത്ഥ്യമാണ്. ഇങ്ങനെയൊരു പ്രത്യേകാന്തരീക്ഷത്തിൽ ചേർന്ന അസംബ്ലി എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് തികഞ്ഞ സംയമനത്തോടെ പ്രശ്നങ്ങൾ ചർച്ചചെയ്‌ത് സഭയുടെ അഭിമാനം കാത്തുസൂ ക്ഷിച്ചുവെന്ന് പറയാൻ അതിയായ സന്തോഷമുണ്ട്. മേജർ ആർച്ച് ബിഷ പ്പിന്റെ നേതൃത്വം ഇക്കാര്യത്തിൽ നൂറുശതമാനവും വിജയിക്കുകയുണ്ടായി. 2004 ൽ നടന്ന എപ്പിസ്കോപ്പൽ അസംബ്ലിയും വിജയകരമാക്കുവാൻ തിരു മേനിയുടെ നേതൃത്വത്തിന് സാധിച്ചു.
2001 ജനുവരിയിൽ മേജർ ആർച്ച് ബിഷപ്പ് മാർ വർക്കി വിതയത്തി ലിനെ കർദ്ദിനാൾ സ്ഥാനത്തേക്കുയർത്തപ്പെട്ടുകൊണ്ട് പോൾ ആറാമൻ മാർപാപ്പായുടെ പ്രഖ്യാപനം ഉണ്ടായി. ഭാരതസഭയ്ക്ക് പൊതുവിലും സീറോ മലബാർ സഭയ്ക്ക് പ്രത്യേകിച്ചും സന്തോഷകരമായ ഒരു വാർത്തയായി രുന്നു അത്. സീറോ – മലബാർ സഭ ഉയർത്തിപ്പിടിച്ച ക്രൈസ്‌തവമൂല്യങ്ങ ളുടെ അംഗീകാരമാണ് കർദ്ദനാൾ പദവിക്ക് മാർ വിതയത്തിലിനെ അർഹ നാക്കിയത്. 1999 ഡിസംബർ 23 ന് സീറോ – മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായും മാർ വിതയത്തിലിനെ നിയമിച്ചിരുന്നു. സഭയുടെ രാജ കുമാരന്മാർ എന്ന നിലയിലാണ് കർദ്ദനാളന്മാർ അറിയപ്പെടുക. കർദ്ദനാ ളന്മാർ മാർപാപ്പായുടെ പ്രധാന ഉപദേഷ്ടാക്കളാണ്. സഭയുടെ നടത്തി പ്പിൽ സഹായിക്കുക, മാർപാപ്പായുടെ തിരഞ്ഞെടുപ്പിൽ പങ്കുവഹിക്കുക എന്നിവ കർദ്ദനാളന്മാരുടെ ചുമതലയാണ്.
കേരളസഭക്ക് ഇതിനുമുൻപ് രണ്ടു കർദ്ദനാളന്മാരെയാണ് ലഭിച്ചിട്ടു ള്ളത്. പ്രഥമ കർദ്ദനാൾ മാർ ജോസഫ് പാറേക്കാട്ടിലായിരുന്നു. രണ്ടാമ തായി ഈ സ്ഥാനത്തേക്കുയർത്തപ്പെട്ടത് മാർ ആൻ്റണി പടിയറ തിരുമേനി യേയാണ്. പിന്നീട് മാർ വർക്കി വിതയത്തിലും. 2001 ഫെബ്രുവരി 21-22 തീയതികളിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ. റോമിൽ വച്ചു നടന്ന സ്ഥാനാരോഹണ ചടങ്ങിൽ റോമിലും ജർമ്മനിയിലും അമേരിക്കയിലുമെ ല്ലാമുള്ള പിതാവിൻ്റെ കുടുംബക്കാരും സ്നേഹിതരും പങ്കെടുത്തിരുന്നു. കത്തോലിക്കാ കോൺഗ്രസ്സ് പ്രസിഡൻ്റ് ജോൺ കച്ചിറമറ്റവും കേരള ത്തിൽനിന്നും പങ്കെടുക്കുകയുണ്ടായി. തിരിച്ച് കേരളത്തിലെത്തിയ തിരു മേനിക്ക് ഉജ്ജ്വലവരവേൽപ്പാണ് നൽകിയത്.
വർക്കി വിതയത്തിൽ തിരുമേനിയുടെ ഭരണകാലത്ത് സീറോ ബാർ സഭക്ക് വൻ വളർച്ചയാണുണ്ടായത്. ബൽത്തങ്ങാടി, ഇടുക്കി, അദി ലാബാദ്, അമേരിക്കയിലെ ചിക്കാഗോ എന്നിവിടങ്ങളിൽ സഭക്ക് പുതിയ രൂപതകളുണ്ടായത് ഇക്കാലത്താണ്.
സമകാലീന പ്രശ്നനങ്ങളോട് പ്രതികരിക്കുന്നതിലും ഉചിതമായ നട പടികൾ സ്വീകരിക്കുന്നതിലും തിരുമേനി പ്രത്യേകം ശ്രദ്ധപതിപ്പിക്കാറുണ്ട്. സുനാമി ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ തിരുമേനി നൽകിയ ആഹ്വാനം സഭ ഒന്നാകെ സ്വീകരിക്കുകയുണ്ടായി. വിതയത്തിൽ തിരു മേനി കർദ്ദിനാൾ സ്ഥാനത്തേക്കുയർത്തപ്പെട്ടപ്പോൾ സത്യദീപം പ്രതിനിധി യുമായി നടത്തിയ അഭിമുഖത്തിലെ ഏതാനും കാര്യങ്ങൾ ഉദ്ധരിക്കട്ടെ.പിതാവിൻ്റെ ചിന്തയും പ്രവർത്തനങ്ങളും ഏതുവിധത്തിലാണെന്ന് മനസ്സി ലാക്കാൻ അത് സഹായിക്കും.
“കുടുംബപ്രാർത്ഥനയിലൂടെയും കൗദാശികാനുഷ്ഠാനങ്ങളിലൂടെയും ദൈവവുമായി ഒന്നുചേർന്നു ജീവിതത്തെ ആഴപ്പെടുത്തണമെന്നാണ് എനിക്കു പറയാനുള്ളത്. ഒപ്പം, വി. പത്രോസിൻ്റെ സിംഹാസനത്തോടുള്ള വിശ്വസ്തത നാം പ്രദർശിപ്പിക്കുകയും വേണം. ഉപവിപ്രവർത്തനങ്ങൾ അനുഷ്ഠിക്കുന്നതിൽ നാം അഭിമാനംകൊള്ളണം. കുടുംബപ്രശസ്തിക്കോ ഇടവകയുടെ മാഹാത്മ്യത്തിനോ വേണ്ടിയല്ല നാം യത്നിക്കേണ്ടത്. സേവ നത്തിൻ്റെ മഹത്ത്വത്തിലാണു നാം അഭിമാനിക്കേണ്ടത്.
രൂപതാവൈദികരും വലിയ ഗണമായ സന്ന്യസ്‌തരും തമ്മിലും വർദ്ധിച്ച സഹകരണം വേണം എന്നാണ് എൻ്റെ ആഗ്രഹം. രൂപതയിലെ ദൗത്യങ്ങളിൽ കൂടുതൽ ധാരണയും ബഹുമാനവും സഹകരണവും ഇവ രുടെ തലങ്ങളിൽ ഉണ്ടാകേണ്ടതാണ്. ഇപ്പോൾ രൂപതാവൈദികർ സന്ന്യാ സികളെ വിമർശിക്കുന്നു. സന്ന്യാസികൾ രൂപതാവൈദികരെയും. പര സ്പ്‌പരം മനസ്സിലാക്കാത്തതുകൊണ്ടാണിത്. പ്രധാനമായും. രൂപതയിൽ സാങ്കേതികമായും ദൈവശാസ്ത്രപരമായും ഒരു ദൗത്യമേയുള്ളു – അതു മെത്രാന്റെ ദൗത്യമാണ്. അപ്പസ്തോലപിൻഗാമിയുടെ ഈ ദൗത്യത്തിലാണു രൂപതാവൈദികനും സന്ന്യാസിയും പങ്കുചേരുന്നത്. രൂപതയിലെ ഈ ദൗത്യ ത്തിന് ഐക്യമുണ്ട് – ആ ഐക്യം കാത്തുസൂക്ഷിക്കുന്നതു മെത്രാനാണ്. ദൈവശാസ്ത്രപരമായ ഈ തത്ത്വം എല്ലാവരും മനസ്സിലാക്കണം. അല്ലെ ങ്കിൽ ക്രിസ്‌തുവിൻ്റെ ഹിതത്തിനു വിരുദ്ധമായി നാം പ്രവർത്തിക്കും. അതു കൊണ്ടു വൈദികരും സന്ന്യസ്‌തരും തങ്ങളുടെ പ്രത്യേകമായ വിളിയും കടമകളും മനസ്സിലാക്കി പരസ്‌പരം പഴിചാരുകയോ വിമർശിക്കുകയോ ചെയ്യാതെ ഐക്യത്തിൽ പ്രവർത്തിക്കണം.
എങ്കിൽ മാത്രമേ തിന്മയ്ക്കെതിരെ പ്രതികരിക്കാൻ നമുക്കു സാധിക്കൂ; ദൈവവുമായുള്ള ബന്ധവും മതപരമായ മൂല്യങ്ങളുമൊക്കെ വളരെ കുറച്ചു മാത്രമാണു പ്രചരിപ്പിക്കപ്പെടുന്നത്. തിന്മയുടെ മാർഗങ്ങ ളാണു വ്യാപകമാകുന്നത്. ക്രിസ്ത്യാനികളായ നാം ദൈവത്തിന്റെ കല്പ നകളോട് എപ്പോഴും വിധേയത്വം പുലർത്തേണ്ടവരാണ്. സ്വയം പുക ഴ്ത്താൻവേണ്ടി ചെലവിടുന്ന ഭീമൻതുകകൾ ഭയങ്കരമാണ്.
സമത്വസുന്ദരമായ ഒരു സമൂഹം ഉണ്ടാകണം. സ്വന്തം വിഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിൽ സന്തോഷവും മഹത്ത്വവും കാണുന്ന മനുഷ്യരുണ്ടാകണം. സ്വയം മഹത്ത്വപ്പെടാനുള്ളതല്ല ഇതൊക്കെ. വലതു കരം ചെയ്യുന്നത് ഇടതുകരം അറിയരുത്. ദൈവത്തോടും ദൈവമക്കളോടു മുള്ള സ്നേഹത്തിൻ്റെ പ്രദർശനമാകണം അത്. വിശ്വാസികൾ ഇത്തരത്തിൽ പ്രവർത്തിക്കും എന്നാണെൻ്റെ പ്രതീക്ഷ. യഥാർത്ഥ ഉപ്പാകാനും അജപാ ലനകാര്യങ്ങളിൽ സഹായികളാകാനും സമാധാനം, നീതി, സത്യം, ദരിദ്രരോടുള്ള പക്ഷം ചേരൽ എന്നിവ പരിപോഷിപ്പിക്കാനും അവർക്കു സാധി ക്കും. ഇതരമതസ്ഥരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കാനും നമുക്കു കഴി യണം. ഓരോരുത്തർക്കും അവരുടെ വിശ്വാസത്തിൽ ജീവിക്കാനുള്ള അവ കാശമുണ്ട്.” പക്വപൂർണ്ണമായ തിരുമേനിയുടെ ഈ അഭിപ്രായം ശിരസ്സാവ ഹിക്കുവാൻ നാം തയ്യാറാകണം.










Leave a Reply