കേരള സഭാപ്രതിഭകൾ-69
മാർ ജോസഫ് പള്ളിക്കാപറമ്പിൽ
ആരാധ്യനായ പിതാവ്, ആദരണീയനായ ആചാ ര്യൻ, ആത്മാർത്ഥതനിറഞ്ഞ സുഹൃത്ത്, അർപ്പിതമന സ്കനായ അജപാലകൻ, സമർത്ഥനായ സഭാസാരഥി, നേട്ടങ്ങൾക്കുവേണ്ടി തത്ത്വങ്ങളെ ബലികഴിക്കാൻ തയ്യാറാകാത്ത ധീരനായ സഭാസ്നേഹി, ക്രൈസ്തവവിശ്വാസങ്ങൾക്കുവേണ്ടിയും നീതിക്കുവേണ്ടിയും ധാർമ്മികത യ്ക്കുവേണ്ടിയും കർക്കശവും കഠിനവുമായ നിലപാടെടുക്കാൻ മടിക്കാത്ത ഭരണാധികാരി എന്നിങ്ങനെ വിവിധ നിലകളിൽ അറിയപ്പെടുന്ന മാർജോ സഫ് പള്ളിക്കാപറമ്പിൽ 1927 ഏപ്രിൽ 10ന് മുത്തോലപുരത്ത് പള്ളിക്കാപറ മ്പിൽ ദേവസ്യാ – കത്രീനാ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു.
കളരി വിദ്യാഭ്യാസത്തിനുശേഷം മുത്തോലപുരം ഗവൺമെന്റ് പ്രൈമ റിസ്‌കൂൾ, ഇലഞ്ഞിസെൻ്റ് പീറ്റേഴ്‌സ് ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ, വാഴക്കുളം ഇൻഫന്റ്റ് സ്കൂൾ, മാന്നാനം ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ച് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചങ്ങനാശ്ശേരി എസ്സ്.ബി. കോളേ ജിൽ ഇന്റർമീഡിയറ്റിന് ചേർന്നു. സെൻ്റ് ജോസഫ്‌സ് ഹോസ്റ്റലിലായിരുന്നു താമസം. ഹോസ്റ്റൽ നിയമങങൾ പാലിക്കുന്നതിൽ ജോസഫ് യാതൊരു മടിയും കാണിച്ചിരുന്നില്ല. 1945 ൽ ഇന്റർമീഡിയറ്റ് പാസ്സായ പി.ഡി. ജോസഫ് ഉപരിപഠനാർത്ഥം തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജിൽ ചേർന്നുധനതത്വശാസ്ത്രം വിഷയമെടുത്ത് ബി.എ.യ്ക്ക് പഠിച്ചു. ബി.എ. പരീക്ഷ ഒന്നാംക്ലാസ്സിൽ പാസ്സായ ജോസഫ് ഒന്നാംസ്ഥാനത്തിനുള്ള മെഡലും കര സ്ഥമാക്കി. എം.എയ്ക്ക് മദ്രാസ് ലയോളാകോളേജിൽ ആയിരുന്നു ചേർന്ന ത്. ഇന്ത്യൻ ഭരണഘടനാ നിർമ്മാണസമിതിയിൽ അംഗമായിരുന്ന ഫാ ജറോം ഡിസൂസാ ആയിരുന്നു അന്ന് ലയോളാ കോളേജ് പ്രിൻസിപ്പൽ അദ്ദേഹത്തിന്റെ പ്രീതി സമ്പാദിക്കുവാൻ ജോസഫിന് കഴിഞ്ഞു.
1949 ൽ എം.എ. പാസ്സായ ജോസഫിന് ചങ്ങനാശ്ശേരി എസ്സ്.ബി. കോളേജിൽ അദ്ധ്യാപകനാകാൻ ക്ഷണം കിട്ടി. ആ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു. വിദ്യാർത്ഥിയായിരുന്ന കാലത്ത് കർഷക പുത്രനായ ജോസഫ് കൃഷികാര്യങ്ങളിൽ പിതാവിനെ സഹായിച്ചിരുന്നു. പശു, എരുമ, കാള മുത ലായവയെ തീറ്റാനും വെള്ളം കൊടുക്കുവാനും ഉഴുകാളകളെ പാടത്ത് എത്തിക്കാനും ഒക്കെ വളരെ ഉത്സാഹപൂർവ്വം പ്രവർത്തിച്ചിരുന്നു. ഐ.എ. എസ്സ് ന് പോകാൻ പലരും നിർബ്ബന്ധിച്ചതും അദ്ദേഹം സ്വീകരിച്ചില്ല. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ 1949 ൽതന്നെ അദ്ദേഹം ചങ്ങനാ ശ്ശേരി അതിരൂപതവക പാറേൽ മൈനർ സെമിനാരിയിൽ ചേർന്നു. മംഗലാ പുരം സെമിനാരിയിൽ ആണ് ഉപരിപഠനത്തിന് ചേർന്നത്. അവിടെനിന്നും തത്വശാസ്ത്രപഠനം ആരംഭിച്ചതിനുശേഷം ശെമ്മാശ്ശനെ റോമിലേക്കയച്ചു. പാലാരൂപത സ്ഥാപിതമായതിനുശേഷം 1952 ൽ റോമിലെ പ്രൊപ്പഗാന്താ കോളേജിലേക്ക് അയക്കപ്പെട്ട പ്രഥമ വൈദിക വിദ്യാർത്ഥിയായിരുന്നു ജോസഫ് പള്ളിക്കാപറമ്പിൽ. തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠി ച്ചുകഴിഞ്ഞ് റോമിൽവച്ച് തന്നെ അദ്ദേഹം വൈദികനായി അഭിഷേകം ചെയ്യ പ്പെട്ടു. 1958 നവംബർ 23ന് റോമിലെ ഉർബൻ കോളേജിന്റെ ചാപ്പലിൽവച്ച് പ്രൊപ്പഗാന്താതിരുസംഘത്തിൻ്റെ പ്രീഫക്‌ട് കർദ്ദനാൾ ഗ്രിഗറി പീറ്റർ അഗ ജിയാനിയാനിൽ നിന്നാണ് വൈദികപട്ടം സ്വീകരിച്ചത്. റോമിൽവച്ച് പൗരോ ഹിത്യം സ്വീകരിച്ചതിനാൽ ആ ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കളോ,
സുഹൃത്തുക്കളോ എത്തിയിരുന്നില്ല.
പൗരോഹിത്യസ്വീകരണത്തിനുശേഷം വീണ്ടും ഉപരിപഠനം നടത്താൻ റോമിൽ കൊച്ചച്ചൻ വീണ്ടും താമസിക്കേണ്ടിവന്നു. തത്വശാസ്ത്രത്തിൽ ഉപരിപഠനം നടത്തുവാൻ തീരുമാനിച്ചു. ഈ കാലഘട്ടത്തിലാണ് സീറോ- മലബാർ സഭയ്ക്കുവേണ്ടി ഒരു സെമിനാരി റോമിൽ ആരംഭിയ്ക്കുവാൻ പൗര സ്ത്യതിരുസംഘം സെക്രട്ടറിയായിരുന്ന കർദ്ദനാൾ എവുജിൻ ടിസ്റ്ററന്റ്റ് തീര മാനമെടുത്തത്. മറ്റു പൗരസ്‌ത്യസഭകൾക്ക് റോമിൽ കോളേജ് ഉണ്ടായിരു ന്നു. അംഗസംഖ്യയിൽ പൗരസ്‌ത്യസഭകളുടെയിടയിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്ന സീറോ-മലബാർ സഭക്ക് മാത്രം ഒരു കോളേജ് റോമിൽ ഉണ്ടാ യിരുന്നില്ല. മിഷൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം നൽകിയി രുന്ന പ്രൊപ്പഗാന്താകോളേജിൽ സീറോ-മലബാർ സഭയിൽപ്പെട്ടവർക്ക് അർ ഹമായ പ്രവേശനം ലഭിച്ചിരുന്നില്ല. യുക്രേനിയൻ സഭയ്ക്കുവേണ്ടി റോമിൽസ്ഥാപിതമായിരുന്ന സെൻ്റ് ജോസഫാത്ത് കോളേജിൽ അന്നത്തെ രാഷ്ട്രീയ സാഹചര്യംമൂലം വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു പോവു കയും ചെയ്തു. ആ കോളേജിൻ്റെ ഒരുഭാഗം സീറോ-മലബാർ സഭയ്ക്ക വേണ്ടി മാറ്റിവയ്ക്കുവാൻ ടിസ്സറൻ്റ് തിരുമേനി നിശ്ചയിച്ചു. പണ്ഡിതനും സീറോ-മലബാർ സഭയുടെ അഭിമാനഭാജനവുമായ ഫാ. പ്ലാസിഡ് പൊടി പാറ സി.എം.ഐ. ഓറിയൻ്റൽ കോൺഗ്രിഗേഷൻ്റെ ആലോചനസമിതിയിൽ അംഗവുമായിരുന്നു. പ്ലാസിഡച്ചനെ സീറോ-മലബാർ സഭക്കുവേണ്ടി സ്ഥാപി തമായ മലബാർ കോളേജിൻ്റെ റെക്‌ടറായി നിയമിച്ചു. നമ്മുടെ കഥാനായ കൻ ഫാ. ജോസഫ് പള്ളിക്കാപറമ്പനെ വൈസ് റെക്ടറുമായി നിയമിച്ചു. അങ്ങനെ ഡോക്ടറേറ്റിന് പഠിക്കുന്ന ജോസഫ് അച്ചൻ സെമിനാരിയുടെ ഭരണതലവന്മാരിൽ ഒരാളുമായി.
1962 ൽ തത്വശാസ്ത്രത്തിൽ ഏറ്റം പ്രഗത്ഭമായ വിധത്തിൽ ഡോക്ട റേറ്റ് സമ്പാദിച്ച പള്ളിക്കാപറമ്പിലച്ചൻ നാട്ടിലേക്ക് തിരിച്ചു. കേരള ത്തിൽനിന്നും റോമിന് പോയതിൻ്റെ 11-ാം വർഷം വൈദിക പട്ടമേറ്റതിനു ശേഷം 4-ാം വർഷം സ്വന്തം ഇടവകയായ മുത്തോലപുരത്തെത്തി ദിവ്യബ ലിയർപ്പിച്ചു. 1962 ജൂലായ് 3ന് വടവാതൂർ സെമിനാരി ആരംഭിച്ചപ്പോൾ തത്വ ശാസ്ത്രപ്രൊഫസ്സറായി പള്ളിക്കാപറമ്പിലച്ചൻ നിയമിതനായി. 1965ൽ വീണ്ടും തന്റെ മാതൃവിദ്യാലയമായ റോമിലെ പ്രൊപ്പഗാന്താ ഉർബൻ കോളേജിൽ വൈസ് റെക്‌ടറായി നിയമിക്കപ്പെട്ടു. 1965 ഒക്ടോബറിൽ ജോലിയിൽ പ്രവേശിച്ചു.
പാലാ രൂപത സുവർണ്ണ ജൂബിലി ഗ്രന്ഥത്തിൽ റവ. ഡോ.കുര്യൻമറ്റം ഇപ്രകാരം എഴുതിയിരിക്കുന്നു. “നാലുകൊല്ലത്തിനുശേഷം വടവാതൂർ സെമിനാരിക്ക് പുതിയ സാരഥിയെ ആവശ്യമായി വന്നപ്പോൾ ഫാ. പള്ളി ക്കാപറമ്പിൽ അല്ലാതെ മറ്റൊരാളെ കണ്ടെത്താൻ മെത്രാൻ സമിതിക്ക് കഴി ഞ്ഞില്ല. 1969 മേയിൽ അദ്ദേഹം നാട്ടിലെത്തി. സെമിനാരിയുടെ നടത്തി പ്പിൽ ധീരമായ പല തീരുമാനങ്ങളും എടുക്കേണ്ട അവസരമായിരുന്നു അത്. പല പ്രതിസന്ധികളും ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം വിജയപ്രദമായി തരണം ചെയ്യുന്നതിന് പുതിയ റെക്ടറച്ചന് സാധിച്ചു.”
വടവാതൂർ സെമിനാരിയിൽ റെക്‌ടർ ആയിരിക്കുമ്പോഴാണ് പാലാ രൂപതയിൽ അഭിവന്ദ്യവയലിൽ പിതാവിൻ്റെ സഹായമെത്രാനായി ഫാ. പള്ളി ക്കാപറമ്പിൽ തിരഞ്ഞെടുക്കപ്പെടുന്നത്. 1973 ആഗസ്റ്റ് 15ന് പാലാ സെന്റ്റ് തോമസ് കോളേജ് അങ്കണത്തിൽ നിർമ്മിച്ച പ്രൗഢമായ പന്തലിൽവച്ച് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. കർദ്ദനാൾ മാർ പാറേക്കാട്ടിൽ തിരു മേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന മെത്രാഭിഷേകചടങ്ങിൽ മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനിയും മാർസെബാസ്റ്റ്യൻ വള്ളോപ്പിള്ളി തിരു മേനിയും ആയിരുന്നു സഹകാർമ്മികർ.
മെത്രാനായി നിയമിക്കപ്പെട്ടപ്പോൾതന്നെ അദ്ദേഹത്തിൻ്റെ നയവുംതിരുമേനിക്ക് നൽകേണ്ടതെന്നതിനെപ്പറ്റിയാലോചന നടന്നു. രൂപതാതല ത്തിൽ സ്ഥിരമായി പ്രവർത്തിക്കുന്ന ഒരു കുടുംബ സഹായഫണ്ട് രൂപീക രിക്കുന്നതായിരിക്കും ഏറ്റം ഉചിതമെന്ന് പള്ളിക്കാപറമ്പിൽ തിരുമേനിയുടെ ആഗ്രഹം കൂടി മാനിച്ച്, മെത്രാഭിഷേക ദിനത്തിൽതന്നെ ഒരുകുടുംബസ ഹായഫണ്ട് രൂപീകരിക്കുവാനാണ് തീരുമാനിച്ചത്. ഒരു വർഷത്തിനകം രണ്ടു ലക്ഷം രൂപാ ശേഖരിക്കുവാൻ സാധിച്ചു. ആ ഫണ്ട് വിപുലപ്പെടുത്തി കുടും ബക്ഷേമ പ്രവർത്തനങ്ങൽ കാര്യക്ഷമമാക്കുവാൻ വർഷംതോറും ഒരുദി വസം ക്രിസ്‌മസിനോടനുബന്ധിച്ച് പിരിവ് നടത്തുന്നുണ്ട്. ഈ ഫണ്ട് രൂപീ കരണം പള്ളിക്കാപറമ്പിൽ തിരുമേനിയുടെ സ്വപ്‌നസാക്ഷാൽക്കാരമാണെ ന്നുപറയാം. സാമ്പത്തികക്ലേശമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കുറെയെ ങ്കിലും ആശ്വാസം നൽകുവാൻ സാധിക്കുന്നുണ്ട്. വിവാഹസഹായം, ഭവ നനിർമ്മാണം എന്നീ ആവശ്യങ്ങൾക്കാണ് ഈ ഫണ്ട് ഇന്ന് വിനിയോഗി ക്കുന്നത്.
എല്ലാ അർത്ഥത്തിലും വയലിൽ പിതാവിൻ്റെ പിൻഗാമിയായിരുന്നു പള്ളിക്കാപറമ്പിൽ തിരുമേനി. ദൈവവിളികളുടെ വിളനിലമായ പാലാ രൂപ താദ്ധ്യക്ഷൻ വയലിൽ തിരുമേനി കെ.സി.ബി.സി. ദൈവവിളികമ്മീഷൻ ചെയർമാനായിരുന്നു. 1975 മുതൽ ആ ചുമതല പള്ളിക്കാപറമ്പിൽ തിരു മേനി വഹിക്കുകയുണ്ടായി. എന്നുതന്നെയുമല്ല സി.ബി.സി.ഐ.യുടെ ബൈബിൾ കമ്മീഷൻ ചെയർമാനായും രണ്ടുവർഷക്കാലം പള്ളിക്കാപറ മ്പിൽ തിരുമേനി പ്രവർത്തിക്കുകയുണ്ടായി.
മദ്യവർജ്ജന പ്രസ്ഥാനത്തിൻ്റെ മുൻപന്തിയിൽ പ്രവർത്തിച്ചിരുന്ന അഭിവന്ദ്യവയലിൽ പിതാവിൻ്റെ പിൻഗാമിയും, ആ പാതയിലൂടെയാണ് സഞ്ചരിച്ചത്. അഖിലകേരള സംയുക്ത ക്രൈസ്‌തവ മദ്യവർജ്ജന സമിതി യുടെ പ്രസിഡണ്ടായി 1976 മുതൽ സേവനം അനുഷ്‌ഠിച്ചു. അഖിലകേരള ജനകീയ മദ്യവിരുദ്ധമുന്നണി ചെയർമാനെന്ന നിലയിൽ പിതാവ് അനുഷ്ഠി ച്ച സേവനങ്ങൾ ഒരിക്കലും വിസ്‌മരിക്കാവതല്ല. മദ്യവർജ്ജനത്തിനുവേണ്ടി ജാഥനയിക്കുവാനും, ഉപവാസം അനുഷ്‌ഠിക്കുവാനും അദ്ദേഹം തയ്യാറാ യിട്ടുണ്ട്. നായനാർ സർക്കാരിൻ്റെ മദ്യനയത്തിനെതിരെ ഉപവാസം അനു ഷ്ഠിക്കുമെന്ന് ബിഷപ്പ് പള്ളിക്കാപറമ്പിൽ പ്രഖ്യാപിച്ചു കഴിഞ്ഞ് 24 മണി ക്കൂറിനകം നയം പിൻവലിക്കുവാൻ സർക്കാർ ധൃതികാട്ടുകയും പാലാ അരമ നയിലേക്ക് സർക്കാർ പ്രതിനിധികൾ പാഞ്ഞെത്തുകയും ചെയ്ത സംഭവം നമുക്കാർക്കും വിസ്‌മരിക്കാറായിട്ടില്ല.
കേരളത്തിന് വെളിയിലും ഇന്ത്യയ്ക്കു വെളിയിലും അധിവസിക്കുന്ന ലക്ഷക്കണക്കിന് സീറോ-മലബാർ സഭാംഗങ്ങളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധപതിപ്പിക്കാൻ നമുക്ക് സാധിച്ചിരുന്നില്ല. മാർജോസഫ് പള്ളി ക്കാപറമ്പിൽ കൃപാവരത്തിൻ്റെ രജതവർഷങ്ങൾ എന്ന മെത്രാഭിഷേക രജത ജൂബിലി സ്മരണികയിൽ റവ. ഡോ. കുര്യൻ മാതോത്ത് ഇപ്രകാരം എഴുതി യിരിക്കുന്നു. “കേരളത്തിൽ നിന്നു തൊഴിൽ തേടി വിദേശങ്ങളിലെത്തിയ സീറോ-മലബാർ സഭാതനയരുടെ ആദ്ധ്യാത്മികാവശ്യങ്ങൾ സശ്രദ്ധം നടത്തികൊടുക്കേണ്ട ചുമതല മാതൃസഭയ്ക്കുണ്ട് എന്ന ബോദ്ധ്യം വത്തി ക്കാൻ കൗൺസിലിനോടുകൂടിയാണ് ശക്തമായത്. ഇൻഡ്യയിൽത്തന്നെ മുംബൈ, കൽക്കട്ട, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ വൻനഗരങ്ങ ളിലെല്ലാം നമ്മുടെ സഭയിൽപ്പെട്ട അനേകായിരങ്ങൾ താമസിക്കുന്നുണ്ട്. കുറെപ്പേരൊക്കെ തങ്ങളുടെ സമീപത്തുള്ള പള്ളികളിൽ പോയി ആദ്ധ്യാത്മി കാവശ്യങ്ങൾ നിർവ്വഹിച്ചിരുന്നുവെങ്കിലും അവരെപ്പറ്റി അന്വേഷിക്കുന്ന തിനോ, കുട്ടികളുടെ വിശ്വാസപരിശീലന കാര്യത്തിൽ ശ്രദ്ധിക്കുന്നതിനോ, ഉത്തരവാദിത്വമുള്ളവരും ഉണ്ടായിരുന്നില്ല. പ്രതിവർഷം വർദ്ധിച്ചുവന്നിരുന്ന ഈ ആളുകളെയെല്ലാം വേണ്ടവിധം പരിഗണിക്കുവാൻ സ്ഥലത്തെ ലത്തീൻ സഭാധികാരികൾക്ക് സാദ്ധ്യമായിരുന്നില്ല. തങ്ങളുടെ മാത്യസഭയെ മല ബാർ സഭയിൽ നിന്ന് അവർ വിച്ഛേദിക്കപ്പെട്ടിരുന്നുവെന്ന് മാത്രമല്ല, വിശ്വാ സത്തിൽ നിന്നുതന്നെ പലരും അകന്നുപോകുവാനിടയാകുന്ന സാഹചര്യ വുമാണ് നിലവിലിരുന്നത്.
കേരളത്തിന് വെളിയിൽ ഇങ്ങനെ താമസിക്കുന്നവരുടെ കാര്യങ്ങൾ അന്വേഷിക്കുന്നതിന് സീറോ മലബാർ ബിഷപ്‌സ് കോൺഫറൻസ് (SMBC) ഒരു കമ്മീഷന് രൂപം കൊടുക്കുകയും അതിന്റെ ചെയർമാനായി മാർ പള്ളിക്കാപറമ്പിലിനെ തെരഞ്ഞെടുക്കുകയും ചെയ്‌തു. ബോംബെയി ലും മററും നമ്മുടെ വൈദികരെ അയക്കുന്നതിനും നമ്മുടെ സഭാംഗങ്ങളായ വിശ്വാസികളുടെ ബഹുമുഖങ്ങളായ പ്രശ്‌നങ്ങളെപ്പറ്റി പഠിക്കുന്നതിനും കാലോചിതമായ പദ്ധതികൾക്ക് രൂപം കൊടുക്കുന്നതിനും ഇപ്രകാരം അയ ക്കപ്പെട്ട ഫാ. സെബാസ്റ്റ്യൻ തുരുത്തേലിനേപ്പോലുള്ളവർക്ക് സാധിച്ചു. ഈ വിധപ്രവർത്തനങ്ങളാണ് കാലക്രമത്തിൽ കല്യാൺ രൂപതാസ്ഥാപനത്തിന് കളമൊരുക്കിയത്. എങ്കിലും സഭാതലങ്ങളിൽ ഉത്തരവാദിത്വപ്പെട്ട ചില ആളുകളുടെ സഹകരണക്കുറവും ഇടുങ്ങിയ മനോഭാവവും മൂലം ഇന്ത്യ യിലെ മറ്റു പ്രമുഖകേന്ദ്രങ്ങളിൽ സ്വന്തമായ രൂപതകൾ സ്ഥാപിക്കുന്നതിന് മലബാർ സഭയ്ക്ക് സാധിച്ചില്ല. ഇപ്രകാരമുള്ള ചുമതലയുടെ ഭാഗമായി പിതാവ് അമേരിക്കയിലും പര്യടനം നടത്തി. ടെക്സാസിലും മറ്റു ചില സ്ഥലങ്ങളിലും ഇടവകപ്പള്ളികൾ സ്ഥാപിക്കുന്നതിനും വൈദീകരെ നിയമിക്കുന്നതിനും പിതാവ് മുൻകൈയെടുത്തു. ജർമ്മനി, ഇററലി, ഓസ്ട്രിയ, സ്വിററ്സർലണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും ഒരു നല്ല സംഖ്യ സീറോ-മലബാർ സഭാംഗങ്ങൾ കുടുംബസമേതം താമസിക്കുന്നുണ്ട് എന്ന വിവരം ഈയടുത്ത കാലത്താണ് വത്തിക്കാന് ബോദ്ധ്യപ്പെട്ടതെന്ന് തോന്നുന്നു. പക്ഷെ അവരെത്രപേരുണ്ട്, അവരുടെ ആദ്ധ്യാത്മകികാര്യങ്ങൾ എങ്ങിനെനടക്കുന്നു എന്നതിനെപ്പറ്റി ആർക്കും വ്യക്തമായ അറിവൊന്നുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് അപ്പസ്തോലിക് വിസിറ്റർ ആയി മാർപാപ്പാ നിയോഗിച്ചത് നമ്മുടെ പിതാവി നെയാണ്. 1996 ൽ വന്ദ്യപിതാവ്, വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ റോമാ, ഫ്രാങ്ക്ഫർട്ട്, ബോൺ, വിയന്ന തുടങ്ങിയ ഒട്ടേറെ പ്രമുഖനഗരങ്ങൾ സന്ദർശി ക്കുകയും സഭാതനയരുമായി ചർച്ചകൾ നടത്തി വിവരങ്ങൽ മനസ്സിലാക്കു കയും ചെയ്തു. ഏല്‌പിക്കപ്പെട്ട ദൗത്യം പൂർത്തിയാക്കി റോമിൽ തന്റ്റ് പഠനറിപ്പോർട്ട് പിതാവ് സമർപ്പിച്ചു. ഈ റിപ്പോർട്ട് സീറോ-മലബാർ സഭ യുടെ വളർച്ചയിൽ നിർണ്ണായകമായ പങ്കുവഹിച്ചു.
വയലിൽ പിതാവിൻ്റെ വിദ്യാഭ്യാസ ദർശനം തന്നെയായിരുന്നു പള്ളിക്കാപറമ്പിൽ പിതാവിൻ്റെയും ദർശനം. ഉന്നതവിദ്യാഭ്യാസരംഗത്തെ സംബന്‌ധിച്ച് വ്യക്തമായ കാഴ്‌ചപ്പാടുകളും ബോദ്ധ്യങ്ങളും പിതാവിനുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വളർച്ചയിൽ തിരുമേനിയുടെ ഭരണകാലം വൻപുരോഗതിനേടിയിട്ടുണ്ട്. പിതാവ് രൂപതാഭരണം ഏറെറടുക്കുമ്പോൾ പാലാ രൂപതയിൽ 5 കോളേജുകളും 42 സെക്കണ്ടറിസ്‌കൂളുകളും 34 യു.പി. സ്കൂളുകളും, 74 എൽ.പി. സ്‌കൂളുകളും, 111 നഴ്സറി സ്‌കൂളുകളുമാണു ണ്ടായിരുന്നത്. ഇന്ന് രൂപതയിൽ ഒൻപത് കോളേജുകളും 24 ഹയർസെക്ക ണ്ടറി സ്‌കൂളുകളും, 60 സെക്കണ്ടറിസ്‌കൂളുകളും, 90 യു.പി. സ്‌കൂളുകളും, 130 പ്രൈമറിസ്‌കൂളുകളും, 178 നഴ്‌സറി സ്‌കൂളുകളും ഉണ്ട്. വിദ്യാഭ്യാസ രംഗത്തുണ്ടായ ഈ വളർച്ച പള്ളിക്കാപറമ്പിൽ തിരുമോനിയുടെ നേട്ടങ്ങ ളിൽപെട്ടതുമാണ്. നമ്മുടെ കലാലയങ്ങളിൽ മാതൃകാപരമായ അച്ചടക്കം ഉണ്ടായിരിക്കണമെന്ന് പിതാവിന് നിർബന്‌ധമുണ്ടായിരുന്നു. മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തിനുവേണ്ടി എപ്പോഴും വാദിക്കുന്നയാളാണ് തിരുമേനി. സ്കൂളുകളിലും കോളേജുകളിലും മതപഠനവും മൂല്യാധിഷ്ഠിത വിദ്യാഭ്യാ സവും നൽകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ലഭ്യമാകുന്ന എല്ലാ അവസര ങ്ങളിലും പിതാവ് അദ്ധ്യാപകരെ ഉദ്ബോധിപ്പിക്കാറുണ്ട്. പാലാരൂപതയുടെ വിദ്യാഭ്യാസരംഗത്ത് സാങ്കേതിക പഠനങ്ങൾക്ക് കൂടുതൽ ശ്രദ്ധനൽകിയി ട്ടുണ്ട്. പുതിയ നൂററാണ്ടിലെ തൊഴിലവസരങ്ങൾ മുൻകൂട്ടിക്കണ്ട് പള്ളിക്കാ പറമ്പിൽ പിതാവ് പാലായിലാരംഭിച്ച കമ്പ്യൂട്ടർ പഠനകേന്ദ്രം ഇതനോടകം പ്രശസ്തമായൊരു സ്ഥാപനമായി മാറിയിരിക്കുന്നു. ഉന്നതനിലവാരമുള്ള വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾ കുറഞ്ഞ ചിലവിൽ പഠിക്കുന്നതിനും അങ്ങനെ തൊഴിൽ നേടുന്നതിനും ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഈ കേന്ദ്രം സഹായിച്ചിട്ടുണ്ട്.
ബിഷപ്പ് വയലിൽ തിരുമേനിയുടെ സ്‌മരണാർഥം സ്ഥാപിച്ചതാണ് ബിഷപ്പ് വയലിൽ ലൈബ്രറി. യു.പി.എസ്സ്.സി., പി.എസ്സ്.സി., ബി.എസ്സ്.ആർ. ബി എന്നിങ്ങനെ ഇന്ത്യയിലെ വിവിധ റിക്രൂട്ടിംഗ് ഏജൻസികൾ നടത്തുന്ന മത്സരപ്പരീക്ഷകൾക്ക് പരിശീലനം നൽകുന്ന ഈ കേന്ദ്രം ഒട്ടനവധി പാവപ്പെട്ട വിദ്യർത്ഥികൾക്ക് തൊഴിൽ നേടിക്കൊടുത്തു. ചങ്ങനാശ്ശേരി,പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ പാലായിൽ സ്ഥാപിതമായ ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെൻ്റ് സെൻ്ററും സിവിൽ സർവ്വീസ് ട്രെയിനിംഗ് കോളേജും പ്രശസ്തസ്ഥാപനമായി തീർന്നിരിക്കു കയാണ്. പള്ളിക്കാപറമ്പിൽ പിതാവിൻ്റെ ദീർഘവീഷണത്തിന്റെയും സാമൂ ഹിക പ്രതിബദ്ധതയുടെയും സേവനതൽ പരതയുടെയും നേത്യവൈഭവത്തി ന്റെയും മകുടോദാഹരണമായി മേൽപറഞ്ഞ സ്ഥാപനങ്ങൾ പ്രശോഭിക്കും.
ഡോ. ബാബു സെബാസ്റ്റ്യൻ മെത്രാഭിഷേക രജതജൂബിലി സ്മരണി കയിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. “തൊഴിൽ ചെയ്യാൻ സന്നദ്ധത യുള്ള സാധുക്കളായ ചെറുപ്പക്കാർക്ക് തൊഴിൽ പലിശീലനം നൽകാനായി പിതാവാരംഭിച്ച സ്ഥാപനമാണ് സേവാനികേതൻ സൊസൈറ്റി. പാവപ്പെട്ട വർക്ക് തൊഴിലും തൊഴിൽ പരിശീലനവും നൽകാനായി രൂപതയുടെ വിവിധ ഭാഗങ്ങളിൽ അഭിവന്ദ്യപിതാവാരംഭിച്ച തൊഴിൽ പരിശീലനകേന്ദ്ര ങ്ങളിൽ ഫർണിച്ചർ നിർമ്മാണം, വസ്ത്രനിർമ്മാണം, തീപ്പെട്ടി നിർമ്മാണം, കുടനിർമ്മാണം, ക്രിസ്‌മസ് കാർഡ് നിർമ്മാണം എന്നിവയിൽ ആയിരക്ക ണക്കിന് യുവതീയുവാക്കന്മാർക്ക് പരിശീലനം നൽകിവരുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി അഭിവന്ദ്യപിതാ വിന്റെ നേതൃത്വത്തിൽ പാലാ രൂപതയിൽ നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. പാവപ്പെട്ട കുടുംബത്തിലെ സ്ത്രീകൾക്കുള്ള സ്വയംതൊ ഴിൽ പരിശീലനപദ്ധതിയായ സജ്ജീവനി, നല്ലകുടുംബിനികളാകാനുള്ള പരിശീലനം നൽകുന്ന ജീവവർദ്ധിനി, പെൺകുട്ടികൾക്ക് ഹോം നഴ്‌സിംഗിൽ പരിശീലനം നൽകുന്ന ഗൃഹലക്ഷ്‌മി, കുട്ടികളുടെ സർവ്വതോന്മുഖമായ പുരോഗതിയെലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ശിശുസദൻ, പാവപ്പട്ടെ കുടുംബങ്ങളെ ദത്തെടുത്ത് അവർക്ക് സാമ്പത്തിക സഹായം നൽകുന്ന സേവ് എ ഫാമിലി പ്ലാൻ, കുടുംബോദ്ധാരണ പദ്ധതിയായ റെഗുലർ ബനിഫിഷ്യറി പ്രോഗ്രാം, വിവിധ ഇടവകകളിലായി വ്യാപിച്ചുകിടക്കുന്ന സ്വാശ്രയസംഘങ്ങൾ, കുടുംബങ്ങളുടെ ആരോഗ്യ ബോധനത്തിനായി രൂപം നൽകിയ ജനസൗഭാഗ്യപദ്ധതി എന്നിവയെല്ലാം പാലാരൂപതയിൽ പുരോ ഗമിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക സേവന പദ്ധതികളിൽ ചിലതുമാത്രം.”
ഈ പ്രവർത്തനങ്ങൾക്കെല്ലാം മഹനീയ നേതൃത്വം നൽകിയത് പള്ളിക്കാപറമ്പിൽ തിരുമേനിയായിരുന്നു. സമൂഹത്തിലെ അവഗണിക്ക പ്പെട്ടവരും വേദനയനുഭവിക്കുന്നവരുമായ ജനവിഭാഗങ്ങൾക്ക് ആശ്വാസം നൽകാനുള്ള നിരവധി പദ്ധതികൾക്ക് പള്ളിക്കാപറമ്പിൽ തിരുമേനി ആരംഭംകുറിക്കുകയുണ്ടായി. അശരണരുടെയും ആലംബഹീനരുടെയും ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച പള്ളിക്കാപറമ്പിൽ പിതാവ് അവശ ജനവിഭാഗങ്ങളോടുള്ള അനുകമ്പയും കാരുണ്യവും നിമിത്തം നിരവധി ജീവകാരുണ്യ പ്രസ്ഥാനങ്ങൾ പടുത്തുയർത്തുകയുണ്ടായി.
പാലാ രൂപതയിലെ വിശ്വാസികളിൽ 12 ശതമാനത്തിലധികം ദളിത്ക്രൈസ്തവരാണ്. അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച പല നേതാക്ക ളും നമ്മുടെ രൂപതയിൽ ഉണ്ട്. നിധീരിക്കൽ മാണിക്കത്തനാർ, മേൽവട്ടം യാക്കോബച്ചൻ, പള്ളിക്കാപറമ്പിൽ പൗലോസച്ചൻ, ദൈവദാസൻ കദളിക്കാ ട്ടിൽ മത്തായിയച്ചൻ, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ തുടങ്ങി യവർ ഈ രംഗത്ത് വിലപ്പെട്ട സേവനങ്ങൾ അനുഷ്‌ഠിച്ചവരാണ്. ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ ദളിത് സഹോദരങ്ങളുടെ താല്പര്യസംരക്ഷ ണാർത്ഥം നിരവധി പദ്ധതികൾ ആസൂത്രണം ചെയ്‌തു. ഡി.സി.എം.എസ്. എന്ന സംഘടനയെ പ്രോത്സാഹിപ്പിച്ചു. ആ മാതൃകതന്നെയാണ് പള്ളിക്കാ പറമ്പിൽ പിതാവും പിന്തുടർന്നത്. കേരളത്തിലെ മറെറാരു രൂപതയും നൽ കാത്ത പരിഗണനയും അംഗീകാരവുമാണ് പാലാരൂപത ദളിത് ക്രൈസ്ത വസഹോദരങ്ങൾക്ക് നൽകുന്നത്. രൂപതയുടെ കീഴിലുള്ള കോളേജുകളി ലെയും നഴ്സിംഗ് സ്‌കൂളുകളിലെയും സീററുകളിൽ അർഹമായ ഒരു പങ്ക് ദളിത് ക്രൈസ്തവർക്കായി പള്ളിക്കാപറമ്പിൽ പിതാവ് നീക്കിവച്ചിരിക്കു കയാണ്. രൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാകുന്ന ജോലി ഒഴി വുകളിലും അവർക്ക് അർഹമായ പരിഗണനനൽകുന്നു. കൂടാതെ ഭവന നിർമ്മാണ സഹായം, പഠനസഹായം, വിവാഹ സഹായം എന്നിങ്ങനെ വിവി ധ തരത്തിൽ ദളിത് ക്രൈസ്‌തവരെ സഹായിക്കുന്ന പദ്ധതികൾ പള്ളിക്കാ പറമ്പിൽ പിതാവ് ആസൂത്രണം ചെയ്‌തു. ദളിത്‌ക്രൈസ്തവരുടെ താല്‌പര്യ സംരക്ഷണത്തിനായി മഹായോഗങ്ങൾ സംഘടിപ്പിക്കുവാനും റാലികൾ നയിക്കാനും തിരുമേനി തയ്യാറായിട്ടുണ്ട്. 1979 ഏപ്രിൽ 2ന് തിരുവനന്തപു രത്ത് നടന്ന മതത്തിൻ്റെ പേരിലുള്ള വിവേചനത്തിനെതിരെ നടന്ന പ്രക ടനത്തിന് നേതൃത്വം നൽകി തിരുവനന്തപുരം പട്ടണത്തിലൂടെ നടത്തിയ പ്രകടനത്തിൻ്റെ മുൻനിരയിൽ പള്ളിക്കാപറമ്പിൽ തിരുമേനിയുണ്ടായിരുന്നു.
പള്ളിക്കാപറമ്പിൽ പിതാവിൻ്റെ മെത്രാഭിഷേക രജതജൂബിലി സ്മാരകമായി നാലു ജീവകാരുണ്യ പദ്ധതികൾക്കാണ് രൂപം നൽകിയത്. അതിലൊന്ന് പാവപ്പെട്ടവർക്കുവേണ്ടി 1000 വീടുകൾ നിർമ്മിച്ചു കൊടുക്കു കയെന്നതായിരുന്നു. വൃദ്ധജനങ്ങൾക്കായി ഒരു പുവർഹോം ആയിരുന്നു മറെറാരുപരിപാടി. കടനാട്ടിലെ വൃദ്ധമന്ദിരം വിപുലപ്പെടുത്തുകയാണ് അതിനുവേണ്ടി ചെയ്തത്. ഒരു ക്യാൻസർ ഹോസ്‌പിററലും എയ്‌ഡ്‌സ് രോഗികൾക്കായി ഒരു പരിചരണ കേന്ദ്രവും ആയിരുന്നു മറുപദ്ധതികൾ.
സമൂഹത്തിന്റെ അടിത്തറയാണ് കുടുംബമെന്ന് ഉറക്കെ പ്രഖ്യാപി ക്കുന്ന പള്ളിക്കാപറമ്പിൽ തിരുമേനി, കുടുംബത്തിൻ്റെ പരിശുദ്ധിയേയും അതിനെക്കുറിച്ചുള്ള ദൈവിക പദ്ധതിയേയും തകർക്കുന്ന യാതൊന്നും ചെയ്യരുതെന്ന് ഇടയലേഖനങ്ങളിലൂടെ ഊന്നിപ്പറയുന്ന തിരുമേനി. ഇക്കാര്യത്തിൽ വേണ്ടത്ര നടപടികൾ സ്വീകരിക്കുവാൻ ഇടവക വികാരി മാരോടും ആവശ്യപ്പെടുകയുണ്ടായി. തൻ്റെ ഇടവകസന്ദർശനവേളയിൽ കുടുംബങ്ങളുടെ വിശുദ്ധിയെപ്പറ്റിയും പ്രാർത്ഥനാചൈതന്യത്തെപ്പറ്റിയുംധാർമ്മിക ബോധത്തെപ്പറ്റിയും കൂട്ടായ്‌മയെപ്പറ്റിയും പ്രത്യേകം ഊന്നൽ നൽകി സംസാരിക്കാറുണ്ട്. കുടുംബകൂട്ടായ്മകൾ ശക്തിപ്പെടു ത്താൻ പിതവ് വളരെയധികം പരിശ്രമിക്കുകയുണ്ടായി.
ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സെന്റ് വിൻസെന്റ്റ് ഡിപോൾ സഖ്യം, പാലാ സോഷ്യൽ വെൽഫെയർ സൊസൈററി, സേവാനികേതൻ തുടങ്ങിയവയുടെ പ്രവർത്തനങ്ങളിൽ പള്ളിക്കാപറമ്പിൽ തിരുമേനി പ്രത്യേകം ശ്രദ്ധാലുവാണ്. വിശ്വാസ പരിശീലന പ്രവർത്തനങ്ങളും ഫാമിലി അപ്പസ്റ്റലേറ്റ്, വൊക്കേഷൻ ബ്യൂറോ, കമ്മ്യൂണിക്കേഷൻ മീഡിയ, സുവിശേഷവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ അജപാലനപരമായ പ്രവർത്തനങ്ങളിൽ പള്ളിക്കാപറമ്പിൽ പിതാവ് നൽകുന്ന നേതൃത്വം പ്രശംസാർഹമാണ്. കാത്തലിക് സ്റ്റുഡന്റ് സ് മൂവ്മെന്റ്, ലീജിയൻ ഓഫ് മേരി, മാതൃജ്യോതി, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്, സൊഡാലറി, ഫ്രാൻസിസ്കൻ മൂന്നാംസഭ, തിരുബാലസഖ്യം, ജപാപ്പസ്തോല സഖ്യം മുതലായ സംഘടനകളുടെ പ്രവർത്തനത്തെ പിതാവ് വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
പാലാരൂപതയിൽ ആരംഭിച്ച ചെറുപുഷ്‌പമിഷൻ ലീഗിന്റെ വളർച്ചയിൽ പള്ളിക്കാപറമ്പിൽ തിരുമേനി നിർണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. മിഷൻലീഗിന്റെ സുവർണ്ണജൂബിലിയാഘോഷം വൻവിജയമാക്കിയതിൽ തിരുമേനിയുടെ പങ്ക് നിസ്‌തുലമാണ്. കെ.സി.വൈ.എം. എന്ന യുവജന പ്രസ്ഥാനത്തെ ശക്തമാക്കുന്നതിലും തിരുമേനി പ്രത്യേകം ശ്രദ്ധിച്ചു. കത്തോലിക്കാ കോൺഗ്രസ്സിനോട് എന്നും പ്രത്യേകം താല്പര്യം കാണിച്ചിരുന്ന പള്ളിക്കാപറമ്പിൽ തിരുമേനിയേയാണ് എ.കെ.സി.സി.യുടെ ബിഷപ്പ്സ് അഡ്വൈസറായി സീറോ-മലബാർ സഭാസിനഡ് നിയോഗിച്ചത്. പാലാ രൂപതയിലെ പ്രവർത്തനങ്ങൽ ശക്തിപ്പെടുത്തുവാൻ പ്രത്യേകം സർക്കുലർ പുറപ്പെടുവിക്കുകയും രൂപതാസംഘത്തിലേക്ക് പ്രത്യേക ഉപകരണങ്ങൾ വാങ്ങുവാൻ സാമ്പത്തിക സഹായം നൽകുകയും ചെയ്തകാര്യങ്ങൾ പ്രത്യേകം സ്‌മരണീയമാണ്. വിദ്യാർത്ഥിയായിരി
റവ.ഡോ. പ്ലാസിഡ് പൊടിപാറ, റോമിൽ ക്കുമ്പോൾ മാർപള്ളിക്കാപറമ്പിലിൻ്റെ ഗുരുവായിരുന്നു. ഫാ. പ്ലാസിഡിന്റെ ആശയങ്ങളോട് പിതാവ് വളരെയേറെ യോജിച്ചിരുന്നു. മാതൃസഭയുടെ തനിമയേയും പാരമ്പര്യത്തെയും സംബന്ധിച്ച് അടിയുറച്ച ബോദ്ധ്യ ങ്ങളിലേക്ക് അഭിവന്ദ്യപിതാവിനെ കൈപിടിച്ച് നടത്തിയത് പ്ലാസിഡ ച്ചനാണെന്ന് പറയുവാൻ സാധിക്കും. പൗരസ്‌ത്യ-സുറിയാനി പാരമ്പര്യ ങ്ങളെക്കുറിച്ചുള്ള തികച്ചും തീവ്രമായ അഭിമാനബോധമാണ് പള്ളിക്കാ പറമ്പിൽ തിരുമേനിക്കുള്ളത്. പാലാ രൂപതയുടെ സ്ഥാപനത്തിന്റെ കനക ജൂബിലി അതിഗംഭീരമായി ചതുർദിനപരിപാടികളോടെ പാലായിൽവച്ച് 2001 ൽ നടത്തുകയുണ്ടായി. കനകജൂബിലിയോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
കേരള സഭാപ്രതിഭകൾ
പള്ളിക്കാപറമ്പിൽ തിരുമേനിയുടെ മെത്രാഭിഷേക രജതജൂബിലി സ്‌മരണികയിൽ ആർച്ച് ബിഷപ്പ് മാർജോസഫ് പവ്വത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. “ശ്ലീഹന്മാരുടെ പിൻഗാമികൾ പഠിപ്പിക്കാനും സത്യത്തിന് സാക്ഷ്യം വഹിക്കാനും പ്രത്യേകം ചുമതലപ്പെട്ടവരാണെന്ന് അഭിവന്ദ്യ പിതാവിന്നറിയാം. അവർ സാക്ഷ്യം വഹിക്കേണ്ടത് അറിയപ്പെട്ട സത്യ ത്തിനാണ്. അവരുടെ സാക്ഷ്യം സ്വജീവിതത്തിലൂടെയും വാക്കുകളിലൂടെയു മെല്ലാമായിരിക്കണം. ഈ ധർമ്മത്തിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കാൻ ഒരു മെത്രാനും കഴിയില്ല. പ്രത്യേകിച്ച്, അറിയിക്കപ്പെട്ട സത്യവും വിശ്വാസ പാരമ്പര്യവുമെല്ലാം അവഹേളിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുമ്പോൾ ഈ സാക്ഷ്യത്തിന് കൂടുതൽ തെളിവും ശക്തിയും കൈവ രേണ്ടതുണ്ട്. ചുറ്റുപാടുമുള്ള ശരാശരിധാരണകൾ ശരിവച്ചുകൊണ്ട് സ്വസ്ഥനായികഴിയാൻ ഒരു മെത്രാനും പാടില്ലാത്തതാണ്. ഇതിന് വിരുദ്ധമായ മാതൃകകൾ ഒരുപക്ഷേ നമുക്ക് കാണാൻ കഴിഞ്ഞേക്കും. അവരെക്കുറിച്ചാണ് അത്യുന്നതകർദ്ദിനാൾ റാററ്സിംഗർ തന്റെ ജീവചരിത്ര ഗന്‌ധിയായ ഗ്രന്ഥത്തിൽ ഇങ്ങനെ പറയാനിടയായത്” “The words of the Bible and of the church Fathers rang in my ears, there sharp condemnction of shepherds who are like mutedogs, in order to avoid conflicts, they let the poison spread, piace is not the first civre duty, and a bishop where only concern is not to have any problem and it glor over as many conflicts as possible is an image I find repulsive”
റാറ്റ് സിംഗർ ചൂണ്ടികാണിക്കുന്ന ചിത്രത്തിൽ നിന്ന് പാടേ വ്യത്യസ്‌തമാണ് അഭിവന്ദ്യപള്ളിക്കാപറമ്പിൽ പിതാവിന്റെ നിലപാട്. മെത്രാന്മാരുടെയും വൈദീകരുടെയും സമിതികളിലും, വിശ്വാസികളു ടെയിടയിലും തൻ്റെ ഈ നിലപാട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മാർത്തോമ്മാ ക്രിസ്‌ത്യാനികളുടെ വിശ്വാസപാരമ്പര്യം ചിലയാളുകളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് വളച്ചൊടിക്കാൻ ബലപ്രയോഗം വരെ നടക്കുന്ന ഒരു കാലഘട്ടത്തിൽ, ഈ ഗ്ലൈഹിക പാരമ്പര്യത്തെ നീതിക രിക്കാനും ബോധ്യപ്പെടുത്താനും അദ്ദേഹം നടത്തുന്ന പരിശ്രമങ്ങൾ തലമുറകൾ ഓർമ്മിക്കേണ്ടതാണ്. തൻ്റെ ഓർമ്മശക്തിയും ആരെയും വേദനിപ്പിക്കാതെ കാര്യങ്ങൾ വിശദമാക്കാനുള്ള കഴിവും ഇതിനായി അദ്ദേഹ ത്തിന് ധാരാളം ധാരാളം ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്.
സഭയുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും വത്തിക്കാൻ
കൗൺസിലിന്റെ നിർദ്ദേശങ്ങളനുസരിച്ച് സഭാപ്രവർത്തനങ്ങളെ നിയന്ത്രി
ക്കുന്നതിലും പള്ളിക്കാപറമ്പിൽ പിതാവ് പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നാണ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി തിരുമേനി രേഖപ്പെടുത്തിയിരിക്കുന്നത്. ആകാരസൗഷ്‌ഠവംകൊണ്ടും നിഷ്‌കളങ്കമായ പുഞ്ചിരികൊണ്ടും ഏവ രെയും ആകർഷിക്കുന്ന അസാധാരണമായ വ്യക്തിത്വമാണ് പള്ളിക്കാപറമ്പിൽ പിതാവിനുള്ളത്. അദ്ദേഹത്തിന്റെ ആദ്ധ്യാത്മകവിശുദ്ധിയും ലാളി ത്യവും പാണ്ഡിത്യവും സംഭാഷണചാതുര്യവും കൊച്ചുകൊച്ചു ഫലിത ങ്ങളും ഏവരെയും ആകർഷിക്കുന്നതാണ്.
2004 ൽ മാർ പള്ളിക്കാപറമ്പിന്റെ ഭരണസ്ഥാനത്തുനിന്നുമുള്ള രാജി റോം അംഗീകരിക്കുകയും മാർ ജോസഫ് കല്ലറങ്ങാടിനെ പിൻഗാമിയായി നിയമിക്കുകയും ചെയ്തു.










Leave a Reply