Sathyadarsanam

കേരള സഭാപ്രതിഭകൾ-67 ഫാ. ലൂക്ക് O.F.M. Cap.

കേരള സഭാപ്രതിഭകൾ-67

ഫാ. ലൂക്ക് O.F.M. Cap.

അൻപതിൽ അധികം ഭാഷകളിൽ അഗാധ പാണ് ഡിത്യമുള്ള ഏക ഭാരതീയവൈദികൻ എന്ന് വിശേഷിപ്പി ക്കാവുന്ന ഫാ. ലൂക്ക് ഒ.എഫ്.എം. ക്യാമ്പ് പാലാ രൂപതയിൽ ഭരണങ്ങാനം ഇടവകയിലെ അമ്പാറ എന്ന സ്ഥലത്ത് പ്ലാത്തോട്ടത്തിൽ മാത്യുവിന്റേയും വലിയവീട്ടിൽ അന്നയുടേയും മൂത്തമകനായി 1927 മാർച്ച് 24-ാം തീയതി ജനിച്ചു. ലൂക്കച്ചന് ജ്ഞാനസ്‌നാനസമയത്ത് നൽകപ്പെട്ട പേര് കുര്യാ ക്കോസ് എന്നാണ്. കുര്യാക്കോസ് തൻ്റെ ഹൈസ്‌കൂൾ വിദ്യാഭ്യാസ കാല ഘട്ടത്തിൽ തന്നെ ഭാവിജീവിതത്തെക്കുറിച്ച് വളരെ ഗഹനമായി ചിന്തിച്ച് തുടങ്ങിയിരുന്നു. സന്യാസജീവിതത്തിലേയ്ക്കുള്ള ഉൾവിളി തിരിച്ചറിഞ്ഞ കുര്യാക്കോസ് കപ്പൂച്ചിൻ സന്യാസസമൂഹത്തിൽ ചേർന്ന് മാംഗ്ലൂരിലുള്ള ‘മോന്തേ മരിയാനോ’ നോവിഷ്യററിൽ വച്ച് 1946 ജൂൺ 12ന് സന്യാസ

വസ്ത്രം സ്വീകരിക്കുകയും 1947 ജൂൺ 13 ന് വ്രതവാഗ്ദ‌ാനം നടത്തി ‘ലൂക്ക്’ എന്ന പേര് സ്വീകരിക്കുകയും ചെയ്‌തു. കൊല്ലത്തുള്ള കപ്പൂച്ചിൻ ആശ്രമത്തിൽ മൂന്ന് വർഷത്തെ തത്വശാസ്ത്ര പഠനവും കോട്ടഗിരിയിലുളളകപ്പുച്ചിൻ ഫ്രയറിയിൽ നാല് വർഷത്തെ ദൈവശാസ്ത്രപഠനവും പൂർത്തിയാക്കി. 1953 ൽ വൈദീകനായി അഭിഷിക്തനാവുകയും 1954 ൽ സന്യാസവൈദീക പരിശീലനം പൂർത്തീകരിക്കുകയും ചെയ്‌തു.

ദൈവശാസ്ത്രപഠനകാലത്ത് തന്നെ ബൈബിൾ പഠനത്തിലും ഭാഷാ പഠനത്തിലും പ്രത്യേക കഴിവും മികവും കാണിച്ച ലൂക്കച്ചനോട് ദൈവശാസ്ത്രത്തിൽ റോമിലെ ‘ഗ്രിഗോറിയാനം’ യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തരപഠനം നടത്താൻ സഭാധികാരികൾ ആവശ്യപ്പെട്ടു. 1956 ൽ ഗ്രിഗോറിയാനത്തിലെ പഠനം വിജയകരമായി പൂർത്തിയാക്കിയ ശേഷം Biblicum ൽ വച്ച് ‘ബൈബിൾ ശാസ്ത്ര’ത്തിൽ കൂടി ബിരുദാനന്തരപഠനം പൂർത്തിയാക്കി. 1958 ൽ ഒരു ഡിഗ്രികൂടി സ്വന്തമാക്കി ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യയിൽ തിരിച്ചെത്തിയ അച്ചൻ കോട്ടഗിരി ഫ്രയറിയിൽ ദൈവശാസ്ത്ര വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിൽ വ്യാപൃതനായി. അതേസമയം തന്നെ മറ്റ് പല സ്ഥാപനങ്ങളിലും അദ്ദേഹം പഠിപ്പിച്ചിരുന്നു.

കാര്യങ്ങളുടെ ഗഹനത്തിലേയ്ക്ക് ആഴ്ന്നിറങ്ങാനുള്ള ലൂക്കച്ചൻ ബുദ്ധികൂർമ്മതയും, വസ്‌തുതകളെ ഒരു ഛായാഗ്രഹണത്തിലെന്നോണം ഓർമ്മയിൽ ഒപ്പിയെടുക്കാനുള്ള കഴിവും അദ്ദേഹത്തിൻ്റെ ശിഷ്യഗണ ത്തേയും സഹപ്രവർത്തകരേയും അതിശയിപ്പിച്ചിരുന്നു. അവരിൽ ചിലരുടെ നിരന്തരമായ നിർദ്ദേശത്തെമാനിച്ച് 1965 ൽ അന്നത്തെ പ്രൊവിൻഷ്യൽ ആയിരുന്ന ഫാ. ബെർക്കുമാൻസ്, ലൂക്കച്ചനെ അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്‌സിററിയിൽ ഡോക്ട്രേറ്റ് പഠനത്തിനായി അയച്ചു. അക്കാലത്ത് അമേരിക്കൻ യൂണിവേഴ്‌സിററിയിൽ ഒരു ഇന്ത്യൻ കത്തോലിക്കാ പുരോഹിതന് പോയി പഠിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരു ന്നില്ല. കാരണം അമേരിക്കൻ കലാശാലകളിൽ കത്തോലിക്കാ വിരുദ്ധമനോ ഭാവവും മതവിരുദ്ധ നിലപാടുകളും വളരെ ശക്തിപ്രാപിച്ച് വരുന്ന കാലഘട്ട മായിരുന്നു. ആയതിനാൽ കത്തോലിക്കാ പുരോഹിതരും വിശ്വാസികളും അവിടെ പഠിക്കുന്നതിൽ റോമിലെ തിരുസഭ ഏറെ വിലക്കുകൾ കല്‌പിച്ചി രുന്നു. ‘പൗരസ്ത്യഭാഷാശാസ്ത്ര’ത്തിൽ അറിവിൻ്റെ ആഴങ്ങളും ബുദ്ധി ശക്തിയുടെ പ്രാവീണ്യവും തെളിയിച്ചുകൊണ്ട് ചിക്കാഗോയിൽ തന്റെ ഡോക്ട്രേററ് പഠനം പൂർത്തിയാക്കിയപ്പോൾ ചിക്കാഗോ യൂണിവേഴ്സ‌ിററി യിലെ തന്നെ പ്രൊഫസറാകാൻ കലാശാല (ഒപ്പം മററ് പല യൂണിവേഴ്‌സി ററികളും) ക്ഷണിച്ചതാണ്. പക്ഷെ സ്നേഹത്തിൻ്റെ കടപ്പാടുകൾക്കും സന്യാസജീവിതത്തിൻ്റെ മൂല്യങ്ങൾക്കും ഏറെ വില കൽപിക്കുന്ന ലൂക്കച്ചൻ ഒത്തിരിയേറെ ബുദ്ധിമുട്ടുകൾ സഹിച്ച് തന്നെ ഉപരിപഠനത്തിനായി യു.എസ്.എ. യിലേക്ക് അയച്ച ഇൻഡ്യൻ പ്രൊവിൻസിന് തന്നെക്കൊണ്ടുള്ള ആവശ്യങ്ങളെ മറക്കാനായില്ല. 1971 ൽ തൻ്റെ സഹോദരങ്ങൾക്കായി സേവനം ചെയ്യാൻ അദ്ദേഹം ഇൻഡ്യയിൽ തിരിച്ചെത്തി. തൃശൂരുള്ള കപ്പൂച്ചിൻ തത്വശാസ്ത്രപഠനകേന്ദ്രത്തിൽ 1989 വരെ പ്രൊഫസറായിസേവനമനുഷ്ഠിച്ചു. ഈ കാലഘട്ടത്തിൽ ഇന്ത്യയിലെ പല മേജർ സെമനാരികളിലും അദ്ദേഹം ദൈവശാസ്ത്രം പഠിപ്പിച്ചിരുന്നു. 1989 മുതൽ കോട്ടയത്തെ കപ്പൂച്ചിൻ തിയോളജിക്കൽ കോളേജിൽ (വിദ്യാഭവൻ, തെള്ളകം) ദൈവശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഭാഷയുടെ മൂലങ്ങളിൽ അറിവിൻ്റെ നിധിതേടിപ്പോവുക (philology) എന്നത് ലൂക്കച്ചന് അടക്കാനാവാത്ത മനസ്സിൻ്റെ ജിജ്ഞാസയായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന് മുൻപ്, കത്തോലിക്കാ പുരോഹിതർക്ക് അകത്തോലിക്കമായ പുസ്‌തകങ്ങൾ വായിക്കുന്നത് അനുവദിനീയമല്ലാതി രുന്ന കാലത്ത്, ജനറലിൻറെ പ്രത്യേക അനുവാദം വാങ്ങി ഇൻഡോ- യൂറോപ്യൻ, സെമിററിക്, ഇൻഡിക് സംസ്ക്‌കാരങ്ങളുടെ ഭാഷകളുടെയും സംസ്ക്കാരങ്ങളുടെയും ഗഹനമായ പഠനത്തിൽ മുഴുകി. ഇന്ന് അച്ചന് ഏകദേശം അൻപതോളം ഭാഷകളിൽ അഗാധപാണ്ഡ‌ിത്യമുണ്ട്. ഈ മേഖലയിൽ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന അപൂർവ്വം ചില പ്രതിഭകളിൽ ഒരാളാണ് ലൂക്കച്ചൻ. ഏഴ് പുസ്‌തകങ്ങളും, 1971 ശേഷം ഏകദേശം 200 ഓളം ലേഖനങ്ങളും അച്ചൻ എഴുതിയിട്ടുണ്ട്. അച്ചൻ രചിച്ച ഗ്രന്ഥങ്ങൾ താഴെപ്പറയുന്നവയാണ്.

1. Non-Paradigmatic forms of weak verbs in Mazoretic Hebrew (Quilon 1973)

2. Studies on the Book of genesis (Aluva, 1975)

3. Israel before Yahaveh. An exposition of selected Psalms (Aluva, 1978)

4. Genesis I-III An exposition (Aluva, 1980)

5. TPI companion to the Bible, Vol I: Old Testament (Bangalore, 1987)

6. TPI companion to the Bible, Vol II New Testament (Bangalore, 1988)

7. Taste and See (Delhi, 1996)

8. The cultural background of the Old Testament (Bangalore, 2002)

എല്ലാക്കാലത്തും സന്യാസജീവിതം അതിന്റെ തീഷ്‌ണതയിൽ ജീവിക്കാൻ ശ്രമിച്ച ഒരു സഹോദരനാണ് ഫാ. ലൂക്ക്. അദ്ദേഹം ഒരു തികഞ്ഞ കപ്പൂച്ചിൻ സന്യാസിയാണ് എന്ന് പറയാൻ അദ്ദേഹത്തോടൊപ്പം ജീവിച്ചിട്ടുള്ള ആർക്കും നിഷ്പ്രയാസം കഴിയും. ദാരിദ്ര്യവ്രതം ജീവിത വ്രതമാക്കിപ്പകർത്തിയ അച്ചൻ്റെ ഏക സമ്പാദ്യം താൻ ഏറെ വിലമതിക്കുന്ന കുറെ പുസ്‌തകങ്ങളാണ്. ഒരു യോഗിവര്യന്റെ ശാന്തസൗമ്യമായ ദൈവ ഭക്തിയോടെ അദ്ദേഹം ധ്യാനപൂർവ്വം ദൈവസാന്നിദ്ധ്യത്തിൽ ചിലവഴിക്കുന്ന നിമിഷങ്ങൾ കണ്ടാൽ “ദൈവഭക്തി ജ്ഞാനത്തിൻ്റെ ആരംഭം” എന്ന വിശുദ്ധ ഗ്രന്ഥവാക്യം അക്ഷരാർത്ഥത്തിൽ സത്യമെന്ന് തോന്നിപ്പോകും. ജ്ഞാന ത്തിന്റെ ഉറവിടം ദൈവമായതിനാലാവാം ജ്ഞാനം ലൂക്കച്ചനെ ഇത്രയേറെ ശാന്തനും വിനീതനുമാക്കുന്നത്. അഹംഭാവത്തിന്റെ ജാടകളും ധാർഷ്ട്യ വുമില്ലാത്ത പരിശുദ്ധ ജ്ഞാനം. ചർച്ചകളിൽ അദ്ദേഹം പൊതുവിൽ നിശ ബ്ദനാണ്. എന്തെങ്കിലും കാര്യത്തിൽ അദ്ദേഹത്തിൻ്റെ അഭിപ്രായം പ്രത്യേകിച്ച് ചോദിച്ചാലല്ലാതെ വാചാലനാകാറില്ല.

പഴയകാല കപ്പുച്ചിൻ രീതികളേയും പാരമ്പര്യങ്ങളേയും വളരെ ആദരിക്കുന്ന അച്ഛൻ തൻ്റെ ചെറുപ്പകാലങ്ങളിൽ എല്ലാ ദിവസവും ഉപവസി ച്ചിരുന്നു. ഏതൊരു ചെറിയ കാര്യം ചെയ്യുന്നതിന് മുൻപും ആശ്രമത്തിലെ സുപ്പീരിയറിന്റെ അനുവാദം ചോദിക്കുന്ന പതിവ് ഇന്നും അച്ചൻ തുടരുന്നു. അധികാരങ്ങളോടും സ്ഥാനമാനങ്ങളോടും അദ്ദേഹം ഒരിക്കലും താത്പര്യം കാണിച്ചിട്ടില്ല. ഒരു പ്രാവശ്യം പ്രൊവിൻഷ്യൽ ചാപ്റററിൻ്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് സ്നേഹപൂർവ്വം നിരസിക്കുകയാണു ണ്ടായത്. ഈ ജ്ഞാനിയുടെ ഉള്ളിൽ പൂക്കളേയും മരങ്ങളേയും പക്ഷിക ളേയും മൃഗങ്ങളേയും സ്നേഹിച്ചിരുന്ന അസ്സീസ്സിയിലെ ആ മഹാവിശു ദ്ധന്റെ അരൂപി ചലനാത്മകമാണ്.

പൂർണ്ണ ആരോഗ്യവാനായി ഏറെക്കാലം സ്വാസ്ഥ്യമനുഭവിക്കാൻ അച്ചന് കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *