കേരള സഭാപ്രതികൾ–66
റവ. പ്രൊഫ. ഉമ്മൻ അയ്യനേത്ത്
കവി, സംഗീതജ്ഞൻ, സാഹിത്യവിമർശകൻ, പ്രഭാഷകൻ, ഭാഷാപണ്‌ഡിതൻ, തുടങ്ങി നിരവധി മേഖ ലകളിൽ മായാത്ത വ്യക്തിമുദ്രപതിപ്പിച്ച ആദ്ധ്യാത്മിക ആചാര്യൻ റവ. പ്രൊഫ. ഉമ്മൻ അയ്യനേത്ത്, പത്തനംതിട്ട താലൂക്കിൽ വള്ളിക്കോട് വില്ലേ ജിൽ കുടമുക്ക് എന്ന കരയിൽ കാടുവെട്ടൂരായ അയ്യനേത്ത് വീട്ടിൽ ഉമ്മൻ കോശി-മറിയാമ്മ ദമ്പതികളുടെ മകനായി 1927 ഫെബ്രുവരി 27-ാം തീയതി ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസം നാട്ടിൽ തന്നെയായിരുന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസനന്തരം 1947 ൽ പട്ടം സെൻ്റ് അലോഷ്യസ് മൈനർ സെമിനാരി യിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. തുടർന്ന് മംഗലപ്പുഴ ആലുവാമേജർ സെമിനാരിയിൽ മൂന്നുകൊല്ലം ഫിലോസഫിയും നാലുകൊല്ലും തിയോളജിയും പഠിച്ചു. 1956 ൽ വൈദീപട്ടം സ്വീകരിച്ചു. വികാരിയായി ആദ്യനിയമനം 1956 ജൂണിൽ അഞ്ചലിലായിരുന്നു. തുടർന്ന് പല പള്ളിക ളിലും സേവനം അനുഷ്‌ഠിച്ചു. പുനലൂരിൽ തുടങ്ങിയ ഒരു പുതിയ മിഷൻ കേന്ദ്രത്തിലെ പള്ളി ഓലപ്പുരയിലായിരുന്നു.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ചേർന്ന് പഠിച്ച് എം.എ. ബിരുദം നേടി. മാർ തിയോഫിലസ് അഞ്ചൽ സെൻ്റ് ജോൺസ് കോളേജ് ആരംഭിച്ചപ്പോൾ അതിൻ്റെ നിർമ്മാതാവായി ഉമ്മനച്ചനെ അഞ്ചലിലേക്കയ ച്ചു. കോളേജ് കെട്ടിടങ്ങൾ എല്ലാം നിർമ്മിക്കുന്നതിൽ സജീവമായ നേതൃത്വം നൽകി. അതേസമയം അഞ്ചൽ കോളേജിൽ മലയാളം അദ്ധ്യാപകനായും ജോലി നോക്കിയിരുന്നു. 1969 ൽ മാർ ഇവാനിയോസ് കോളേജിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. 1982 മാർച്ച് അവസാനത്തിൽ പ്രൊഫസർ ഗ്രേഡിൽ റിട്ടയർ ചെയ്തു. തെക്ക് നെയ്യാറ്റിൻകരമുതൽ വടക്കു കുമ്പഴവരെ ഏതാണ്ട് മുപ്പത്തിമൂന്നോളം ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടുതൽ കാലവും ദളിതരുടെയിടയിലായിരുന്നു ഭരണം നടത്തിയിരുന്നത്. മാർ ഇവാനിയോസ് കോളേജിൽനിന്നും റിട്ടയർ ചെയ്‌തതിനുശേഷം കുറേ ക്കാലം തിരുവനന്തപുരത്ത് കോട്ടൺ ഹില്ലിലുള്ള കാർമ്മൽ ഫിലോസഫി ക്കൽ കോളേജിലും തിരുവനന്തപുരം ലത്തീൻ രൂപതയിലെ സെന്റ് വിൻസെന്റ്റ് സെമിനാരിയിലും ഏതാനും വർഷം അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു.
സന്ദേശാലോം 2006 ഫെബ്രുവരിയിലെ ലക്കത്തിൽ ഫാ. അയ്യനേ ത്തിനെപ്പറ്റി ക്രൈസ്‌തവ സാഹിത്യസൂനങ്ങൾ എന്ന പംക്തിയിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. “സി.പി. രാമൻപിള്ള ഫൗണ്ടേഷൻ മെമ്പർ, ചർച്ചാ വേദി, സഹൃദയവേദി, വഞ്ചിനാട് കലാവേദി എന്നീ സാഹിത്യസംഘടനക ളുടെ പ്രവർത്തകൻ, ആകാശവാണിയിലും ദൂരദർശനിലും പ്രോഗ്രാം അവ താരകൻ, കേരളാഗവൺമെൻ്റ് സാംസ്‌കാരിക വകുപ്പ് മെമ്പർ, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി അക്കാദമിക് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രശോഭിച്ചു നിന്ന ഫാ. ഒ. അയ്യനേത്ത് ഇരുപതോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാടകം, പ്രബന്ധം, കവിത, നിരൂപണം, ഗാനം, ബാലെ എന്നീ വിവിധ ശാഖകളിൽ രചനകൾ നിർവ്വഹിച്ച അച്ചൻ ഇന്ന് മതപരമായ ആരാധനക്രമ പരിഷ്‌ക്കരണകമ്മറ്റിയിലെ പ്രധാന അംഗ മായി പ്രവർത്തിക്കുന്നു. സമയക്കുറവ് ഉണ്ടെങ്കിലും കവിയരങ്ങുകളിലും സാംസ്‌കാരിക സമ്മേളനങ്ങളിലും ഫാ. അയ്യനേത്ത് പങ്കെടുക്കാറുണ്ട്.
ബൈബിൾ സംബന്ധമായ പ്രവാചകന്മാർ എന്ന ഗവേഷണഗ്രന്ഥം മലയാള സാഹിത്യത്തിലെ ഒരു അമൂല്യനിധിതന്നെയാണ്. കർണ്ണാട്ടിക് സംഗീതം അഭ്യസിച്ച അച്ചൻ നല്ലൊരു ഗായകനാണ്. അടുത്തിടെ പുറ ത്തിറക്കിയ നാഥന്റെ രാജ്യം എന്ന കാസറ്റ് വളരെയേറെ പുതുമയുള്ളതാണ്.ചിത്രലേഖാ ഫിലിംസൊസൈറ്റിയുടെ അഡ്‌മിനിസ്റ്ററേറ്റീവ് മെമ്പ റായി ജോലി നോക്കിയിട്ടുള്ള അച്ചൻ ഇപ്രകാരം എഴുതിയിരിക്കുന്നു. “ദേശീ യവും അന്തർദേശീയവുമായ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ശ്രീ അടൂർ ഗോപാലകൃഷ്‌ണൻ്റെ സ്വയംവരം എന്ന പ്രഥമ സിനിമയിൽ എന്നെ പ്രവേ ശിപ്പിച്ചിട്ടുണ്ട്. ശബ്ദപരിശോധന നടത്തിയിട്ട് സിനിമയിൽ ഡബ്ബിംഗിനും ഗാനാലാപനത്തിനും എന്നെ ക്ഷണിച്ചതാണ്. സിനിമാരംഗവുമായി ബന്ധ പ്പെട്ടുപോകാൻ എന്നെ നിർബന്ധിച്ചതുമാണ്. വൈദീകവൃത്തിയും സിനി മയും ഒന്നിച്ചു കൊണ്ടുപോകുന്നത് ശരിയല്ലെന്ന്കണ്ട് ഹൃദയനൊമ്പര ത്തോടെ ഞാൻ പിന്മാറി. ആകാശവാണി, ദൂരദർശൻ എന്നീ സ്ഥാപനങ്ങ ളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.”
സണ്ടേശാലോം ലേഖനത്തിലെ ഒരു ഭാഗം കൂടി ഉദ്ധരിക്കട്ടെ. “കലാ സാഹിത്യപ്രവർത്തനങ്ങളിൽ ആത്മീയത ഒരു വിഘാതമായിട്ടില്ല എന്നാണ് അച്ചന്റെ അഭിപ്രായം. എങ്കിലും പരിമിതികളുണ്ടായിട്ടുണ്ട്. അതുകൊ ണ്ടാണ് ക്രിസ്‌തീയസാഹിത്യം എന്ന ഒരുതരം പ്രത്യേക സാഹിത്യം ഉണ്ടാ കുക പ്രയാസമാണെന്ന് ക്രൈസ്‌തവസാഹിത്യകാരന്മാർ അഭിപ്രായപ്പെട്ടി ട്ടുള്ളത്. ഭാവനയുടെയും പദപ്രയോഗത്തിന്റെയും കാര്യത്തിൽ ക്രൈസ്ത വനായ ഒരു സാഹിത്യകാരൻ സ്വതന്ത്രനല്ല. ക്രൈസ്‌തവ സാഹിത്യമൊ ന്നില്ല എന്ന് കാടടച്ച് വെടിവയ്ക്കുന്നില്ലെങ്കിലും അതിൽ ചിന്തനീയമായ ചില പ്രശ്‌നങ്ങളുണ്ട്. നേരെ മറിച്ച് വള്ളത്തോൾ ക്രിസ്‌ത്യാനിയല്ലെങ്കിലും അദ്ദേ ഹമെഴുതിയ മഗ്ദലനമറിയം ക്രൈസ്‌തവസാഹിത്യമാണ്. എങ്കിലും അദ്ദേ ഹത്തെക്കൊണ്ട് ഇമ്മട്ടിലുള്ള രചനാ വ്യാപാരം നടത്താൻ അന്നത്തെ ഗവർണ്ണർ സമ്മതിച്ചില്ല എന്ന് അച്ചൻ പറയുന്നു. ക്രിസ്‌തുദേവൻ എന്ന പ്രയോഗത്തിലെ ദേവശബ്ദം വേദശാസ്ത്രവിരുദ്ധമെന്ന് ബഹളം വച്ച ഒന്നാ യിരുന്നു ഗതകാലഘട്ടം. സുബ്ബലക്ഷ്‌മിപാടിയ ‘എങ്കും നിരൈ നാദബ്രഹ്മം’ എന്ന ഈശ്വരഭക്തിഗാനം സിനിമാപാട്ടിൻ്റെ ലേബൽകുത്തി നിഷിദ്ധകോട തിയിൽ തള്ളിയ അനുഭവമുണ്ട്. കേരളത്തിൽ ക്രൈസ്‌തവ സാഹിത്യകാ രന്മാരിൽ പ്രത്യേകിച്ച് വൈദീക സാഹിത്യകാരന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന ഫാ. ഒ. അയ്യനേത്ത് മലയാള സാഹിത്യത്തിലും ആദ്ധ്യാത്മിക രംഗത്തും ഒരു ബഹുമുഖ പ്രതിഭ തന്നെയാണ് എന്നതിൽ സംശയമില്ല.”
പുണ്യശ്ലോകനും പുനരൈക്യപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവും പ്രണേതാവും മലങ്കര കത്തോലിക്കാസഭയുടെ രാജശില്‌പിയുമായ അഭി വന്ദ്യ മാർ ഇവാനിയോസ് തിരുമേനിയുടെ അൻപതാം ചരമവാർഷികത്തോ ടനുബന്ധിച്ച് കാവ്യരൂപത്തിൽ ഫാ. അയ്യനേത്ത് എഴുതിയ ജീവചരിത്ര കാവ്യം പ്രത്യേകം പ്രശംസയർഹിക്കുന്നതാണ്. അദ്ദേഹം രചിച്ച ഇതര ഗ്രന്ഥങ്ങൾ താഴെ പറയുന്നവയാണ്. ഭിക്ഷു (നാടകം) ഞാനും വരുന്നു (നാടകം) പോർവിളി (മാർക്‌സിസം അപഗ്രഥനം) മാർക്‌സിസം റഷ്യയിൽ, കലകമ്മ്യൂണിസ്റ്റ് റഷ്യയിൽ, കമ്മ്യൂണിസവും മതവും, ഗാനങ്ങൾ അലയടിക്കുന്നു, ആന്ദ്രേ ജീദ് (ജീവചരിത്രം)തുള്ളുന്ന കൈരളി (കവിത) അപാരേ കാവ്യ സംസാരേ (സാഹിത്യനിരൂപണം) മാർ ഇവാനിയോസ് (ബാലേ) പഞ്ച രത്നബാലേ, പ്രവാചകൻ സംസാരിക്കുന്നു (രണ്ടു ഭാഗങ്ങൾ) (തിത്വദർശ നം, ആദ്ധ്യാത്മികതിയുടെ നേർവര, വി. കുർബ്ബാനയെപ്പറ്റി, ധീരസമീരേ (കവിതാസമാഹാരം) ദൈവം മരിച്ചോ, പ്രവാചകന്മാർ (ബൈബിൾ).
മലയാളികൾ ഫാ. അയ്യനേത്തിൻ്റെ ഷഷ്‌ടിപൂർത്തി തിരുവനന്തപുരം വി.ജി.റ്റി. ഹാളിൽ വച്ച് വിപുലമായ തോതിൽ ആഘോഷിക്കുകയുണ്ടായി. ഗവൺമെന്റ് സെക്രട്ടറി ശ്രീ ആർ. രാമചന്ദ്രൻ നായരായിരുന്നു (ഐ.എ. എസ്) കൺവീനർ ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രീഗോറിയോസ്, പത്മശ്രീ ഡോ. ശൂരനാട് പി.എൻ. കുഞ്ഞൻപിള്ള, മലയാള മനോരമ ചീഫ് എഡിറ്റർ ശ്രീ. കെ.എം. മാത്യു എന്നിവരായിരുന്നു രക്ഷാധികാരികൾ. മലയാള സാഹിത്യരംഗത്ത് വിലപ്പെട്ട
സംഭാവനകൾ നൽകിയ പ്രമുഖ ഭാഹിത്യകാരനായ ഫാ. അയ്യനേത്ത് അശീതിയോടടുത്തെങ്കിലും സജീവ മായി പ്രവർത്തനരംഗത്ത് നിലനിൽക്കുന്നു. വിലാസം ഫാ. ഒ. അയ്യനേത്ത്, ക്ലർജി ഹൗസ്, കേശവദാസപുരം, തിരുവനന്തപുരം









Leave a Reply