Sathyadarsanam

കേരള സഭാപ്രതികൾ–64 കെ.പി. ജോൺ

കേരള സഭാപ്രതികൾ–64

കെ.പി. ജോൺ

അഖിലകേരള കത്തോലിക്കാ കോൺഗ്രസ്സിന്റെ മുൻ പ്രസിഡണ്ടും റേരും നൊവേരും എന്ന ചാക്രിക ലേഖനത്തിൻ്റെ ചൈതന്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന വ്യവസായിയും സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനുമായ ശ്രീ. കെ. പി. ജോൺ ഇരിങ്ങാലക്കുടയിലെ അതിപുരാതനവും പ്രശസ്‌തവുമായ കണ്ടംകുളത്തി കുടുംബത്തിൽ ലോനപ്പൻ പൈലോത് ത്രേസ്യാ ദമ്പതിമാരുടെ ഏക മകനായി 1926 ഡിസംബർ 26-ാം തീയതി ജനിച്ചു. ഇരിങ്ങാലക്കുടയിൽനിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോൺ തേവര എസ്സ്.എച്ച്. കോളേജിൽ നിന്നും ഇൻ്റർമീഡിയറ്റും മദ്രാസ് ലയോളാ കോളേജിൽ നിന്ന് ബി.എ.യും പാസ്സായി. തുടർന്ന് ലക്നൗ യൂണി വേഴ്സ‌ിററിയിൽ ചേർന്ന് എം.എ., എൽ.എൽ.ബി. പരീക്ഷകൾ പാസ്സായി. കാരാഞ്ചിറ ആലപ്പാട്ടുകുടുംബത്തിൽ എ.ഡി. പോൾ

കുഞ്ഞമ്മ മകൾ ലീലയെ വിവാഹം കഴിച്ചു. വിദ്യാഭ്യാസാനന്തരം കുടുംബം പാരമ്പര്യ മായി തുടർന്നുപോന്ന കശുവണ്ടി വ്യവസായത്തിൽ ശ്രദ്ധപതിപ്പിച്ച് പ്രവർത്തനമാരംഭിച്ചു. ഡിലീഷ്യസ് കാഷ്യു കമ്പനിയുടെ മാനേജിംഗ് പാർട്‌ണറായ ജോൺ കാഷ്യു പ്രൊമോഷൻ കൗൺസിലിലെ ഒരംഗമെന്ന നിലയിലും സ്വന്തം വ്യാപാരാഭിവൃദ്ധിക്കുവേണ്ടിയും എല്ലാ ഭൂഖണ്‌ ങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്. ആയിരത്തിലധികം തൊഴിലാളികൾ തന്റെ തൊഴിൽശാലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. തന്റെ വ്യവസായ ശാലയിൽ എന്നും മാനേജ്‌മെന്റും തൊഴിലാളികളും തമ്മിൽ നല്ല ബന്ധം നിലനിന്നിരുന്നുവെന്നത് ഏവർക്കും അഭിമാനിക്കാവുന്നതാണ്. വ്യവസാ യരംഗത്ത് ശ്രദ്ധ പതിപ്പിച്ച് പ്രവർത്തിക്കുമ്പോഴും തൻ്റെ നാടിന്റെ നാഡീ സ്പന്ദനങ്ങൾ മനസ്സിലാക്കി സാമൂഹ്യ പ്രവർത്തനരംഗത്ത് നൂതനമായ ഒരുപാത വെട്ടിത്തുറക്കുവാൻ ജോണിനു സാധിച്ചു. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ സ്വന്തമായ ഒരു വ്യക്തി മുദ്ര പതിപ്പിച്ച ജോൺ 1962 മുതൽ 1968 വരെ ഇരിങ്ങാലക്കുടമുൻസിപ്പൽ ചെയർമാനായി സേവനമനുഷ്ഠിച്ചു. മുൻസിപ്പാലിററിയുടെ വികസനത്തിൽ നിർണ്ണായകമായ ഒരു പങ്കുവഹി ക്കുവാൻ ജോണിനുസാധിച്ചു. രാഷ്ട്രീയത്തിനതീതമായി മുൻസിപ്പാലി ററിയുടെ വികസന പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം നേടുവാൻ ജോണിനു സാധിച്ചുവെന്നത് ഒരു നേട്ടമാണ്.

കാഷ്യു പ്രൊമോഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നടന്ന വിവിധ ഡലഗേഷനെ നയിക്കുവാൻ ശ്രീ ജോണിന് സാധിച്ചിട്ടുണ്ട്. ബിസിനസ് സംബന്‌ധമായ കാര്യത്തിൽ അമേരിക്കൻ ഐക്യനാടുകളിലും ആഫ്രിക്ക, ആസ്ട്രേലിയ, മിഡിൽ ഈസ്റ്റ്, ഈജിപ്‌ത് എന്നിവിടങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും പലതവണ ജോൺ പര്യടനം നടത്തിയിട്ടുണ്ട്.

മികച്ച ഒരു സംഘാടകനാണ് ശ്രീ.ജോൺ. 1967 ൽ അദ്ദേഹം മുൻസി പ്പൽ ചെയർമാനായിരിക്കുന്ന കാലത്താണ് അഖിലകേരള കത്തോലിക്കാ കോൺഗ്രസ്സിന്റെ വാർഷികം ഇരിങ്ങാലക്കുടയിൽ വച്ച് ചതുർദിന പരിപാടി കളോടെ നടത്തപ്പെട്ടത്. കോൺഗ്രസ്സിന്റെ ചരിത്രത്തിലെ ഒരു മഹാസമ്മേളന മായിരുന്നു ഇരിങ്ങാലക്കുട സമ്മേളനം. കത്തോലിക്കാ കോൺഗ്രസ്സിന് ഒരു യുവജനവിഭാഗം രൂപീകരിച്ചതും ഈ സമ്മേളനത്തിൽ വച്ചാണ്. ഇരിങ്ങാ ലക്കുട സമ്മേളത്തിന്റെ്റെ വൻവിജയം കണ്ട് ബോദ്ധ്യപ്പെട്ട എ.കെ.സി.സി. പ്രവർത്തകർ, 1968 ൽ നടന്ന തിരഞ്ഞെടുപ്പിൽ കെ.പി. ജോണിനെ പ്രസിഡ ണ്ടായി തിരഞ്ഞെടുത്തു. ആ നേതൃത്വം ഏറെറടുക്കുവാൻ ജോൺ ആദ്യംതയ്യാറായില്ല. ഷെവ. ജോസഫ് വിതയത്തിലിനെപ്പോലുള്ള സമുദായനേതാ ക്കളും പല വൈദികമേലദ്ധ്യക്ഷന്മാരും ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായാണ് കോൺഗ്രസ്സ് പ്രസിഡൻ്റ് സ്ഥാനം ഏറെറടുത്തത്. 1968 മുതൽ മൂന്നു വർഷക്കാലം അദ്ദേഹം എ.കെ.സി.സി. പ്രസിഡണ്ടായി പ്രവർത്തിച്ചു. മലബാറിലെ മലയോരങ്ങളിൽ ഇന്നത്തേതുപോലെ യാത്രാസൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ കത്തോലിക്കാകോൺഗ്രസ്സ് പ്രവർ ത്തനം വ്യാപിപ്പിക്കുവാൻ ശ്രീ. ജോൺ കഠിനാദ്ധ്വാനം ചെയ്തു. മലയോര കർഷകരുടെ വിശിഷ്യ ഗൂഡല്ലൂരിലെ മലയാളികർഷകരുടെ മണ്ണിലുള്ള അവകാശം രക്ഷിക്കുന്നതിനുവേണ്ടി ജോൺ സജീവമായി പ്രവർത്തിച്ചു.

കേരളാ കാത്തലിക്ട്രസ്റ്റിൻ്റെ ഡയറക്‌ടർ ബോർഡിൽ അദ്ദേഹം ദീർഘകാലം അംഗമായിരുന്നിട്ടുണ്ട്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തീരുമാനങ്ങൾ സഭയിൽ എങ്ങിനെ നടപ്പിലാക്കാമെന്ന വിഷയത്തെപ്പറ്റി ചർച്ചചെയ്യുവാൻ ആലുവായിൽ നടന്ന റീജയണൽ സെമിനാറിലും (1968) ബാംഗ്ലൂർ നടന്ന ദേശീയ സെമിനാറിലും (1969) ശ്രീ. ജോൺ പങ്കെടുക്കുകയും സെമിനാറിന്റെ വിജയത്തിനുവേണ്ടി പരിശ്രമിക്കുകയും ചെയ്‌തു. ജോൺ പ്രസിഡണ്ടാ യിരിക്കുന്ന കാലത്താണ് കേരളത്തിൽ നിന്നും ആദ്യമായി കർദ്ദിനാൾ പദവി യിലേക്ക് ഒരാളെ ഉയർത്തുന്നത്. ആദ്യം കർദ്ദിനാൾ പദവി ലഭിച്ചത് എറണാ കുളം ആർച്ച് ബിഷപ്പ്മാർ ജോസഫ് പാറേക്കാട്ടിലിനായിരുന്നു. ആ വാർത്ത യറിഞ്ഞ ഉടനെ ജോൺ കേരളത്തിലെ കത്തോലിക്കരുടെ പേരിൽ ആറാം പോൾ മാർപ്പാപ്പായ്ക്ക് കേരളസഭയ്ക്ക് നൽകിയ അംഗീകാരത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് കേബിൾ സന്ദേശം അയക്കുകയുണ്ടായി. മാർ ജോസഫ് പാറേക്കാട്ടിൽ തിരുമേനിയുടെ കർദ്ദിനാൾ സ്ഥാനാരോ ഹണചടങ്ങിൽ പങ്കെടുക്കുവാൻ പാറേക്കാട്ടിൽ തിരുമേനിയോടൊപ്പം വത്തിക്കാനിലേക്കു പോയി. ആ വത്തിക്കാൻ സന്ദർശനത്തിനിടയിൽ ആറാംപോൾ മാർപ്പാപ്പാതിരുമേനിയെ സന്ദർശിക്കുകയും ചെയ്തു.

1964-ൽ ഇരിങ്ങാലക്കുട ലയൺസ് ‌ക്ലബ് സ്ഥാപിക്കുന്നതിൽ മുൻനിന്നുപ്രവർത്തിച്ച ജോൺ 1991-ലെ 324-E2 ലയൺസ് ഡിസ്ട്രിക് ഗവർണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു. കെ.പി.എൽ. ഓയിൽ മിൽസിന്റെ ചെയർമാനായും കേരളസോൾവെൻ്റ് എക്‌സാട്രൻസിന്റെ ഡയറക്‌ടർ ബോർഡ് മെമ്പറായും ശ്രീ. ജോൺ പ്രവർത്തിച്ചിട്ടുണ്ട്.

കേരള ക്രൈസ്‌തവസമുദായത്തിനും ജനസമൂഹത്തിനും രാഷ്ട്ര ത്തിനും വേണ്ടി കഴിഞ്ഞ അരനൂറ്റാണ്ടുകാലം ശ്രീ. ജോൺ അർപ്പിച്ചു പോന്നിട്ടുള്ള ബഹുമുഖമായ സേവനങ്ങളെ മുൻനിറുത്തിയും തൊഴിലാളി കളുടെ മാഗ്നാകാർട്ടാ എന്നു വിശേഷിപ്പിക്കുന്ന “റേരും നൊവേരും” എന്ന ചാക്രിക ലേഖനത്തിൻ്റെ അന്തസത്ത ഉൾക്കൊണ്ട് സഭയുടെ സാമൂഹ്യ പ്രബോധനങ്ങൾക്കനുസൃതമായി തൊഴിലാളികളുടെ മൗലികാവകാശങ്ങൾഅംഗീകരിച്ചും ആദരിച്ചും വ്യവസായസ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോരുന്ന ശ്രീ. ജോൺ തൊഴിലാളികളുമായി മെച്ചപ്പെട്ട ബന്ധം പുലർത്തി പ്പോരുന്നതിനെ കണക്കിലെടുത്തും ആളൂർബറർലൈഫ്‌മൂവ്മെൻ്റ് 1992-ലെ കേരളസഭാതാരം അവാർഡ് ശ്രീ. ജോണിന് നൽകിയാദരിക്കുകയുണ്ടായി. അവാർഡ് ഏറ്റുവാങ്ങാൻ ജോൺ ആളൂർ എത്തിച്ചേർന്നപ്പോൾ തന്റെ വ്യവസായസ്ഥാപനത്തിലെ തൊഴിലാളികൾ നൽകിയ ആവേശോജ്ജ്വലമായ സ്വീകരണം ജോണിന് തൊഴിലാളികളുടെയിടയിൽ ഉള്ള സ്വാധീനവും ആദരവും വിളിച്ചറിയിക്കുന്നതായിരുന്നു.

ജോൺ കത്തോലിക്കാകോൺഗ്രസ്സിനും സമുദായത്തിനും രാഷ്ട്ര ത്തിനും നൽകിയ മഹത്തായ സംഭാവനകൾ കണക്കിലെടുത്ത് കത്തോ ലിക്കാ കോൺഗ്രസ്സ് അശീതി അവാർഡ് നൽകിയാദരിച്ചു ആയിരക്കണ ക്കിനാളുകളെ സാക്ഷിനിറുത്തി മേഘാലയാ ഗവർണ്ണർ ശ്രീ. എം.എം. ജേക്കബ്ബ് ഇരിങ്ങാലക്കുടവച്ച് ജോണിന് അശീതി അവാർഡ് നൽകു കയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

14 − fourteen =