കേരള സഭാപ്രതികൾ-62
പി.ജെ. ജോസഫ് കുഞ്ഞ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രവർത്തനങ്ങ ളിലൂടെ രാഷ്ട്രീയരംഗത്ത് പ്രവർത്തനം ആരംഭിച്ച പ്രമുഖ സഹകാരിയും സാമൂഹ്യപ്രവർത്തകനും പത്രപ്രവർത്തകനുമായ പി.ജെ. ജോസഫ് കുഞ്ഞ് നെടുംകുന്നത്ത് പുതിയാപറമ്പിൽ വർഗീസ് ഔസേഫ് ഏലിയാമ്മ ദമ്പതികളുടെ മകനായി 1926 ആഗസ്റ്റ് 21-ാം തീയതി ജനിച്ചു. നെടുംകുന്നം ഗവൺമെൻ്റ് യു.പി.സ്‌കൂൾ, കറുകച്ചാൽ എൻ.എസ്.എസ്. ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. തുടർന്ന് തേവര എസ്.എച്ച്. കോളേജിൽനിന്നും ഇക്കണോമിക്‌സിൽ ബിരുദവും എറ ണാകുളം ഗവൺമെൻ്റ് ലോ കോളേജിൽനിന്നും ബി.എൽ. ബിരുദവും നേടി. 1954 ൽ അഡ്വക്കേറ്റായി എൻറോൾ ചെയ്തു.
സ്വതന്ത്രഭാരതത്തിൽ ആദ്യതിരഞ്ഞെടുപ്പ് നടന്നത് 1952 ലാണല്ലോ. ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാർട്ടിക്കുവേണ്ടി പ്രചരണരംഗത്തിറങ്ങി രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചു. നെടുങ്കുന്നം കോൺഗ്രസ്സ് മണ്‌ഡലം കമ്മിറ്റി പ്രസിഡണ്ട്, വാഴൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട്. കെ.പി.സി.സി. മെമ്പർ, കോട്ടയം ഡി.സി.സി. സെക്രട്ടറി, ഡി.സി.സി. പ്രസി ഡണ്ട്, എ.ഐ.സി.സി. മെമ്പർ എന്നീ നിലകളിൽ സേവനം അനുഷ്‌ഠിച്ചിട്ടു ണ്ട്. വിമോചനസമരത്തിൽ സജീവമായി പങ്കെടുക്കുകയും 1959 ജൂലൈ 3-ാം തീയതി കോട്ടയം കളക്‌ടറേറ്റ് പിക്കറ്റ് ചെയ്‌ത് അറസ്റ്റുവരിക്കുകയും 14 ദിവസം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
കോൺഗ്രസ്സിലെ അന്നത്തെ യുവജനങ്ങൾക്ക് ഏറ്റം പ്രിയങ്കരനായി രുന്നു ജോസഫ് കുഞ്ഞ്. കോൺഗ്രസ്സിൻ്റെ സംഘടനാപ്രവർത്തനം 1950 മുതൽ ഒരു വ്യാഴവട്ടക്കാലം സജീവമായിരുന്നു. കോൺഗ്രസ്സിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ പല കർമ്മപദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. കോൺഗ്രസ്സ് പ്രവർത്തകർക്ക് രാഷ്ട്രീയ പ്രവർത്തനത്തിലെ സദാചാരത്തെ പ്പറ്റിയും മൂല്യങ്ങളെപ്പറ്റിയും ശരിയായ അറിവ് നൽകുന്നതിനായി പഞ്ചാ യത്ത്തലം മുതൽ ദേശീയതലംവരെ നിരവധി സെമിനാറുകളും ചർച്ചാക്ലാസ്സുകളും നടത്തിയിരുന്നു. കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവും എടുക്കുന്ന തീരുമാനങ്ങൽ അപ്പഴപ്പോൾ സാധാ രണ പ്രവർത്തകരിലെത്തിക്കാൻ നിരവധി സമ്മേളനങ്ങൾ പഞ്ചായത്തുത ലംമുതൽ നടത്തിക്കൊണ്ടിരുന്നു. അധികാരത്തിൽ കയറിപ്പറ്റാനുള്ള കുറുക്കു വഴികളെപ്പറ്റി അന്ന് രാഷ്ട്രീയ പ്രവർത്തകർ അധികം ചിന്തിച്ചിരുന്നില്ല. പ്രവർത്തകർക്ക് നല്ലമാർഗ്ഗദർശനം നൽകാനാണ് രാഷ്ട്രീയ നേതൃത്വം ശ്രമി ച്ചിരുന്നത്. ആ മാർഗ്ഗദർശനം നൽകുവാൻ കോൺഗ്രസ്സ് പാർട്ടി ഒരു ബുദ്ധി ജീവികളുടെ ഗ്രൂപ്പിനെതന്നെ തയ്യാറാക്കിയിരുന്നു. അതിൽ ഏറ്റം പ്രഗത്ഭനാ യിരുന്നു ജോസഫ് കുഞ്ഞ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കും കോൺഗ്രസ്സ് പ്രവർത്തകർക്കുമായി നടത്തപ്പെട്ട മാർഗ്ഗദർശക ക്യാമ്പുകളിലെ മുഖ്യപരിശീലകനായിരുന്നു ജോസഫ് കുഞ്ഞ്. അദ്ദേഹത്തിന്റെ ക്ലാസു കൾകേട്ട് വളർന്നവർ പിൽക്കാലത്ത് രാഷ്ട്രീയത്തിൽ ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. 1965 ന് ശേഷം അപ്രകാരമുള്ള ഒരു പ്രവർത്തനശൈലി കോൺഗ്രസ്സ് പാർട്ടിക്കില്ലാതായി. എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സ്ഥിതിയും അങ്ങനെതന്നെയായി. അധികാരത്തിനുവേണ്ടി പരക്കംപാ യാതെ-ഒരു തലമുറയെ രൂപപ്പെടുത്തുന്നതിനുവേണ്ടി അക്ഷീണം പരിശ്രമിച്ച ജോസഫ് കുഞ്ഞിൻ്റെ പ്രവർത്തനങ്ങളുടെ ഫലം അനുഭവിച്ച് വളർന്നുവന്ന കഴിഞ്ഞതലമുറ ഇന്നും ജോസഫ്‌കുഞ്ഞിനെ ബഹുമാനപൂർവ്വം സ്‌മരിക്കു ന്നുണ്ട്. ഇന്നത്തെ തലമുറ അങ്ങനെയുള്ളവരെ സ്‌മരിക്കാൻ തയ്യാറല്ല.
ജോസഫ്‌കുഞ്ഞിൻ്റെ മറ്റൊരു പ്രധാനപ്രവർത്തനരംഗം സഹകരണ മേഖലയായിരുന്നു. നെടുംകുന്നം സർവ്വീസ് സഹകരണബാങ്ക്, ചങ്ങനാ ശ്ശേരി താലൂക്ക് സഹകരണബാങ്ക്, ചങ്ങനാശ്ശേരി റബ്ബർ മാർക്കറ്റിംഗ് സഹ കരണസംഘം എന്നിവയുടെ പ്രസിഡണ്ടായി ദീർഘകാലം ജോസഫ് കുഞ്ഞ് പ്രവർത്തിച്ചിട്ടുണ്ട്. റബ്ബർ ഫാക്‌ടറി കെട്ടിടത്തിൻ്റെ പണിപൂർത്തിയാക്കി പി.സി.സി. ഫാക്ടറി ഉദ്ഘാടനം ചെയ്തത് ജോസഫ്‌കുഞ്ഞ് പ്രസിഡണ്ടാ യിരുന്ന കാലഘട്ടത്തിലാണ്.
കോട്ടയംജില്ലാബാങ്കിൻ്റെ വൈസ് പ്രസിഡണ്ടായി ഒൻപതുവർഷക്കാ ലവും ബോർഡ് മെമ്പറായി 15 വർഷക്കാലവും അദ്ദേഹം പ്രവർത്തിച്ചിട്ടു ണ്ട്. കേരളസ്റ്റേറ്റ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ്റെ ബോർഡുമെമ്പറായി ആറുവർഷം സേവനം അനുഷ്ഠിക്കുകയുണ്ടായി.
റബ്ബർബോർഡ് മെമ്പറായി മൂന്നുവർഷക്കാലം സേവനം അനുഷ്ഠിച്ചി ട്ടുണ്ട്. ചെറുകിട റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനും പരിഹാ രമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനും നിയോഗിച്ച ആറംഗസംഘത്തിന്റെ നേതാ വായിരുന്നു ജോസഫ് കുഞ്ഞ്. ഗുജറാത്തിൽ സന്ദർശനം നടത്തി അവിടുത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി സമർപ്പിച്ച റിപ്പോർട്ടിൻ്റെയടിസ്ഥാനത്തിലാണ് റബ്ബർ ബോർഡിന്റെ മേൽനോട്ടത്തിൽ കളക്ഷൻ സെൻ്ററുകൾ ആരംഭിച്ചത്. ഇപ്പോഴത്തെ റബ്ബർ ഉൽപാദകസംഘങ്ങൾ അതിന്റെ തുടർച്ചയാണ്.കെ.പി.സി.സി. മെമ്പർ, എ.ഐ.സി.സി. മെമ്പർ, കത്തോലിക്കാ കോൺഗ്രസ്സ് വർക്കിംഗ്‌കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള കരിപ്പാപ്പറമ്പിൽ കുടുംബാംഗമായ റോസമ്മയാണ് സഹധർമ്മിണി. റോസമ്മ ആലപ്പുഴ സെന്റ് ജോസഫ് കോളേജിലെ പ്രൊഫസറായിരുന്നു









Leave a Reply