കേരള സഭാപ്രതികൾ-61
മോൺ. അലക്സാണ്ടർ പയ്യമ്പള്ളി
മലങ്കര സഭയുടെ വിശിഷ്യാ തിരുവല്ലാ രൂപത യുടെ വളർച്ചയിൽ നിർണ്ണായകമായ പങ്കു വഹിച്ച മോൺ അലക്സാണ്ടർ മല്ലപ്പള്ളിയിൽ 1926 ജൂൺ 28-ാം തീയതി പയ്യമ്പള്ളി കുടും ബത്തിൽ കുരുവിള-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. അദ്ധ്യാപ കരായിരുന്നു മാതാപിതാക്കൾ,
ഹൈസ്ക്‌കൂൾ വിദ്യഭ്യാസനന്തരം തിരുവല്ലാ രൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്നു. രണ്ടു വർഷത്തിനു ശേഷം ആലുവായിലെ മംഗ ലപ്പുഴ പൊന്തിഫിക്കൽ സെമിനാരിൽ ചേർന്ന് വൈദിക പഠനം പൂർത്തിയാ ക്കുകയും 1952 ഡിസംബർ 26 ന് വൈദികപദവിയിലേക്കുയർത്തപ്പെടുകയും ചെയ്തു. പഠനകാലത്ത് പ്രസംഗം, കഥാപ്രസംഗം, അഭിനയം, കലാപരിപാ ടികൾ എന്നിവയിൽ പ്രത്യേകം വൈദഗ്‌ധ്യം പ്രകടിപ്പിച്ചിരുന്നു. മംഗലപ്പുഴ സെമിനാരിയിൽ ലിറ്റററി അസോസിയേഷൻ്റെ സെക്രട്ടറിയായിരുന്ന ബ്രദർ അലക്സാണ്ടർ വൈദികനായതിനുശേഷം ആറു വർഷക്കാലം പല ഇട വകകളിൽ വികാരിയായി പ്രവർത്തിച്ചിരുന്നു.
1959-ൽ ആണ് തിരുവല്ല രൂപത വകയായി പുഷ്പഗിരി ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. ആശുപത്രിയുടെ നടത്തിപ്പിലേക്ക് ഇറ്റലി, ജർമ്മ നി, കാനഡാ മുതലായ രാജ്യങ്ങളിൽ നിന്ന് “ഇൻ്റർനാഷണൽ ലേയ് ഓക്സി ലിയറിസ്” എന്ന സംഘടനയുടെ അംഗങ്ങളായ ഏതാനം സഹോദരികളുടെ സേവനം ലഭിച്ചു. അവരോടൊത്ത് പ്രവർത്തിക്കാനും ആശുപത്രിയെ വിജ യപൂർവ്വം നയിക്കുന്നതിനും അലക്സാണ്ടർ അച്ചനെ നിയമിച്ചു. ആശുപത്രി ജോലിക്കുപുറമേ കാറ്റക്കിസം, ഭക്ത സംഘടനകൾ, സ്റ്റുഡന്റ്റ് സമ്മർ ക്യാമ്പ്, സോഷ്യൽ വർക്കിൻ്റെ ഡയറക്‌ടർ എന്നീ ജോലികളും അലക്സാണ്ടർ അച്ചനെ ഏല്പിച്ചിരുന്നു. വേദപഠനത്തിന്റെ കാര്യമായ നടത്തിപ്പിനു വേണ്ടി അഞ്ചു ടെക്സ്റ്റുകൾ അച്ചൻ രചിച്ചു. ഈ കാലയളവിൽ ഓഡിയോവിഷ്വൽ കാര്യങ്ങൾക്ക് സഹായകരമായിരിക്കത്തക്കവണ്ണം ഫോട്ടോഗ്രാഫിയിൽ പരിശീലനം നേടി.
1964 ൽ ഇടവകഭരണത്തിലും ഭക്തസംഘടനകളുടെ ചുമതലയിലും അച്ചനെ നിയമിച്ചു. 1971 ൽ പുഷ്പഗിരി ആശുപത്രിയുടെ പൂർണ്ണ ചുമതല യുള്ള അഡ്മിനിസ്റ്ററേറ്ററായിട്ടാണ് അച്ചനെ നിയമിച്ചത്.. 25 വർഷക്കാലം ഈ സ്ഥാനത്തു തുടർന്നു. ആശുപത്രിയുടെ വളർച്ചയിലെ സുപ്രധാന കാലഘട്ടമായിരുന്നു ഇത്. 600-ഓളം രോഗികളെ കിടത്തി ചികിത്സിക്കാ നുള്ള മുറികളും ജനറൽ വാർഡുകളും ഉണ്ടായി. പല സ്പെഷ്യാലിറ്റികളും സൂപ്പർ സ്പെഷ്യാലിറ്റികളും ഉണ്ടായി. നൂറോടടുത്ത് ഡോക്ടർമാരും പ്രവർത്തിച്ചിരുന്നു. സി.റ്റി. സ്‌കാൻ ഉൾപ്പെടെയുള്ള വിലകൂടിയ ചികിത്സാ ഉപകരണങ്ങൾ വാങ്ങി. പ്രതിവർഷം 50 കുട്ടികളെ എടുക്കുന്നതിന് അനു വാദമുള്ള നഴ്‌സിംഗ് സ്‌കൂൾ, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കേഴ്‌സ് സ്‌കൂൾ, സി.എം.എ.ഐ ലബോറട്ടറി ട്രെയിനിംഗ് സ്‌കൂൾ, ഡിഫാം സ്‌കൂൾ, ഡോക്ടേ ഴ്സ്‌സിന്റെ പോസ്റ്റ് ഗ്രാഡ്യുവേറ്റിനുള്ള DIPNB കോഴ്‌സ് എന്നിവ ആരംഭിച്ചു. മദ്ധ്യതിരുവിതാംകൂറിലുള്ള ഏറ്റവും വലിയ ആശുപത്രിയായി പുഷ്‌പഗിരിയെ ഫാ. അലക്സാണ്ടർ പയ്യപ്പള്ളി വളർത്തിയെടുത്തു.
മെഡിക്കൽ കോളേജായി ഉയർത്തുന്നതിനുള്ള അപേക്ഷ സർക്കാരി ലേക്ക് സമർപ്പിച്ചു. പ്രൈവറ്റ് മാനേജ്‌മെന്റിന് യാതൊരു കാരണവശാലും മെഡിക്കൽ കോളേജ് അനുവദിക്കുകയില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിന്നു. തന്മൂലം എല്ലാ യോഗ്യതകളും ഉണ്ടങ്കിലും ഒരു മെഡിക്കൽ കോളേ ജായി ഉയർത്തുവാൻ സാധിച്ചില്ല.
അഖിലേന്ത്യ കാത്തലിക് ഹോസ്‌പിറ്റൽ അസോസിയേഷന്റെ പത്ത് ഗവേണിംഗ് ബോർഡ് അംഗങ്ങളിൽ ഒരാളായി ഫാ. അലക്സാണ്ടറെ പൊതുയോഗം തിരഞ്ഞെടുത്തു. അദ്ദേഹത്തിൻ്റെ കാര്യമായ പ്രവർത്തനം കണ്ട് ജനറൽ ബോഡി രണ്ടാമതൊരു ടേം കൂടി ഗവേണിംഗ് ബോർഡ് അംഗമായി തിരഞ്ഞെടുത്തു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഗവേണിംഗ് ബോർഡ് യോഗങ്ങളിലും വാർഷിക പൊതുയോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. അസോസിയേഷൻ്റെ ചീഫ് എക്സിക്യുട്ടീവ് ജോലിയിൽ നിന്നും അന്നത്തെ ഡയറക്ടർ അപ്രതീക്ഷിതമായി വിരമി ക്കേണ്ടി വന്നു. ബോർഡിൻ്റെ അടിയന്തരയോഗം ചേർന്ന് മോൺസിഞ്ഞോറെ എക്സിക്യുട്ടീവ് ഡയറക്‌ടറായി തെരെഞ്ഞെടുത്തു. ന്യൂഡൽഹിയിലുള്ള ഓഫീസിൽ താമസിച്ചു കൊണ്ട് ആ ജോലി ഭംഗിയായി നിർവ്വഹിച്ചു. കേരള വോളണ്ടിയർ ഹെൽത്ത് അസോസിയേഷൻ്റെ ഗവേണിംഗ് ബോർഡ് അംഗ മായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ പ്രൈവറ്റ് മാനേജ്‌മെന്റിൽ പെടുന്ന എല്ലാ ആശുപത്രികളും ചേർന്ന് രൂപീകരിച്ച സംഘടനയാണിത്. പുഷ്പഗിരി ആശുപത്രിയുടെ അഡ്‌മിനിസ്റ്റേറ്ററായിരുന്ന കാലത്ത് തിരുവ ല്ലായിലെ എല്ലാ പൊതു പ്രവർത്തനങ്ങളിലും സജീവമായ നേതൃത്വം നൽകി യിരുന്നു. തിരുവല്ലായിലെ പബ്ലിക് സ്റ്റേഡിയം നിർമ്മാണ കമ്മറ്റിയിലെ അംഗ മായിരുന്നു മോൺ അലക്സാണ്ടർ. ആശുപത്രിയുടെ വികസനത്തിനുവേണ്ടി വാങ്ങിയ സ്ഥലത്തു നിന്നും രണ്ടേക്കർ സ്ഥലം സ്റ്റേഡിയം നിർമ്മാണത്തിന് വേണ്ടി സൗജന്യമായി നൽകുകയും ചെയ്‌തു. തിരുവല്ലായിലെ റോട്ടറി ക്ലബ് അദ്ദേഹത്തെ ആറു വർഷക്കാലത്തേക്ക് ഓണറ്റി മെമ്പറായി സ്വീകരിച്ചു. ക്ലബിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു.
ആശുപത്രിയുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച അദ്ദേഹം സാധു ക്കളുടെ ചികിത്സയിൽ കാണിച്ചിരുന്ന താല്‌പര്യം ഏവരുടെയും പ്രശംസക്കർഹമായി. തിരുവല്ലായിലെ ക്രൈസ്‌തവ സാംസ്ക്‌കാരിക സംഘടനകളും മർച്ചന്റ് അസോസിയേഷനും അദ്ദേഹത്തെ ആദരിക്കുകയും പാരിതോഷി കങ്ങൾ നൽകി ബഹുമാനിക്കുകയും ചെയ്തു.
പുഷ്പഗിരി ആശുപത്രിയോടനുബന്ധിച്ച് സർക്കാരിന്റെ പ്രത്യേക അനുവാദം വാങ്ങി ഒരു മൃഗശാല സ്ഥാപിക്കുകയുണ്ടായി. വിവധ ഇനങ്ങ ളിൽപെട്ട 300-ൽ പരം മൃഗങ്ങളെ അവിടെ വളർത്തുകയും ചെയ്തിരുന്നു. ആശുപത്രിയിൽ വരുന്നവർക്കും നാട്ടുകാർക്കും അവിടെയുണ്ടായിരുന്ന വിവിധ മാനുകളും പാമ്പുകളും എല്ലാം മാനസികോല്ലാസത്തിന് ഇട നൽകി യിരുന്നു.
അദ്ദേഹം വികാരിയായിരുന്ന സ്ഥലങ്ങളിൽ സാമൂഹ്യപ്രവർത്തന ങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിയിരുന്നു. ഫുഡ് ഫോർ വർക്ക് പദ്ധതി പ്രകാരം പല പദ്ധതികളും ആസൂത്രണം ചെയ്‌തു. തയ്യിൽ, പപ്പട നിർമ്മാ ണം, പലഹാരം ഉണ്ടാക്കൽ, തുടങ്ങിയ പദ്ധതികളിലൂടെ സാധു സ്ത്രീകൾക്ക് സാമ്പത്തികമായ ഉന്നതി നേടുന്നതിന് ശ്രമിക്കുകയുണ്ടായി.
മോൺ അലക്സാണ്ടർ പയ്യമ്പള്ളി ഒരു വൃക്ഷ സ്നേഹികൂടിയാണ്. ഒരു കാലത്ത് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന പല വ്യക്ഷങ്ങളും ഇന്ന് നാമാ വിശേഷമായി തീർന്നിരിക്കുകയാണ്. വൃക്ഷങ്ങൾ മാത്രമല്ല പല ചെടികളും, അങ്ങനെ അന്യം നിന്നു പോയ വൃക്ഷലതാദികൾ തേടി കണ്ടെത്തി അവ വച്ചു പിടിപ്പിക്കുന്നതിൽ വളരെ ശ്രദ്ധ ചെലുത്തുന്ന വ്യക്തിയാണ് മോൺസി ഞ്ഞോർ. അദ്ദേഹം ഇടവകവികാരിയായിരുന്നപ്പോൾ ആരംഭിച്ച കോഴി വളർത്തൽ സ്കീം വളരെ ആദായകരമായിരുന്നു. സാധു കുടുംബങ്ങൾക്ക്ഒരു ജീവിത മാർഗ്ഗവുമായിരുന്നു.സഭയ്ക്കും സമുദായത്തിനും ഫാ. അലക്സാണ്ടർ നൽകിയ മഹ ത്തായ സേവനങ്ങളെ ആദരിച്ച് ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1997-ൽ “പ്രലേറ്റ് ഓഫ് ഓണർ” എന്ന പദവി (മോൺസിഞ്ഞോർ) സ്ഥാനം നൽകി യാദരിച്ചു. റൈറ്റ് റവ: മോൺസിഞ്ഞോർ എന്ന സ്ഥാനപേരിലാണ് ഈ പദ വിയുള്ളവരെ അഭിസംബോധന ചെയ്യുന്നത്. 1997-ൽ രൂപതയുടെ വടക്കൻ ഡിസ്ട്രിക്ടുകളായ തൃശൂർ, കുന്നംകുളം എന്നീ ജില്ലകളുടെ ഭരണചുമ തല മോൺസിത്തോറിനെ ഏല്‌പിച്ചു. “എപ്പിസ്കോപ്പൻ വികാരി” എന്ന സ്ഥാനപേരാണ് ഈയവസരത്തിൽ അദ്ദേഹത്തിന് നൽകിയത്.
1998-ൽ തിരുവല്ലാ രൂപതയുടെ വികാരി ജനറളായി മോൺസിത്തോർ നിയമിക്കപ്പെട്ടു. ഈ ചുമതല അദ്ദഹം നാലു വർഷക്കാലം നിർവഹിച്ചു.
പല സന്ദർഭങ്ങളിലായി ഇന്ത്യക്കകത്തും വിദേശത്തും പര്യടനം നട ത്തിയിട്ടുണ്ട്. ഇറ്റലി, ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലണ്ട്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അമേരിക്കൻ ഐക്യനാടുകളും കാന ഡയും വിശുദ്ധനാടുകളും, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം പര്യടനം നടത്തിയിട്ടുണ്ട്.








Leave a Reply