കേരള സഭാപ്രതികൾ-53
ജോസ് പ്രകാശ്
ഗായകൻ, ചലച്ചിത്രനടൻ, നാടകനടൻ, സംവിധാ യകൻ എന്നീ നിലകളിലെല്ലാം കലപ്രേമികളുടെ ആദരവ് നേടിയ ജോസ് പ്രകാശ് 1925 ഏപ്രിൽ 14 ന് ചങ്ങനാശ്ശേരിയിൽ ജനിച്ചു. പിതാവ് കുന്നേൽ കെ. ജെ.ജോസഫും മാതാവ് ചങ്ങനാശ്ശേരിയിലെ കടന്തോട്ടെ കുടുംബാംഗമായ ഏലിയാമ്മയും. ഈ ദമ്പതികൾക്ക് ജനിച്ചഎട്ടു മക്കളിൽ ഏറ്റംമുമ്പനായിരുന്നു ജോസ്പ്രകാശ്. അദ്ദേഹത്തിന്റെ ചെറുപ്പത്തിലെ പേര് ബേബി എന്നായിരുന്നു. സിനിമയിൽ വന്നപ്പോൾ നടൻ തിക്കുറിശ്ശി സുകുമാരൻ നായർ നല്‌കിയ നാമധേയമാണ് ജോസ് പ്രകാശ്, ബാല്യം ചങ്ങനാശ്ശേരിയിലായിരുന്നുവെങ്കിലും വളർന്നതും വിദ്യാഭ്യാസം നടത്തിയതും കോട്ടയത്തായിരുന്നു. കോട്ടയംമുൻസിഫ് കോടതിയിലാ യിരുന്നു പിതാവിന് ജോലി. അതുകൊണ്ട് കുടുബം അവിടെ താമസമാക്കി. 1942-ൽ 17-ാമത്തെ വയസ്സിൽ ജോസ്പ്രകാശ് പട്ടാളത്തിൽ ചേർന്നു.
ഇപ്പോഴത്തെപാക്കിസ്ഥാനിലെ ഫിറോസ്‌പൂരിൽ ആയിരുന്നു ആദ്യത്തെ നിയമനം. രണ്ടാം മഹാലോകയുദ്ധകാലത്ത് വടക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളിലും ധീരജവാനായി സേവനമനുഷ്‌ഠിച്ചു. ഭാരത സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം 1949-ൽ സർവ്വീസിൽ നിന്നും പിരിഞ്ഞു പോന്നു. ഏഴുവർഷത്തെ പട്ടാളജീവിതം. കോട്ടയം സ്വദേശിയായ ഫിലോമിനയെ അദ്ദേഹം ഇക്കാലത്ത് വിവാഹം ചെയ്തു. (ഊട്ടിയിലെ ഗുഡ്ഷെപ്പേർഡ് ഇന്റർനാഷണൽ സ്കൂൾ നടത്തുന്നത് ഇദ്ദേഹത്തിൻ്റെ മൂത്തമകൾ എത്സമ്മയാണ്.) ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും കുട്ടിക്കാലം മുതൽ ബേബി സംഗീതപ്രിയനായിരുന്നു. ജന്മവാസനയായി ലഭിച്ചകഴിവ് വികസിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഒരു നല്ല ഗായകനാകണമെന്ന മോഹവുമായിട്ടാണ് ചലച്ചിത്രരംഗവുമായി ബേബി ബന്‌ധപ്പെടുന്നത്. 1952-ൽ പുറത്തു വന്ന ഒ.ജെ. തോട്ടാൻ സംവിധാനം ചെയ്ത അൽഫോൻസ എന്ന ചിത്രത്തിൽ പാടുകയും ചെറിയ വേഷം അഭിനയിക്കുകയും ചെയ്തു. തുടർന്ന് പ്രേമലേഖ, വിശപ്പിൻ്റെ വിളി, അവകാശി, ശരിയോതെറോ, തുടങ്ങിയ ചിത്രങ്ങളിലെല്ലാം പാടി അഭിനയിച്ചു. അതോടൊപ്പം കോട്ടയത്ത് നാടകങ്ങളും നടത്തിപോന്നു. നാടകങ്ങളിൽ നടനും സംവിധായകനുമാ യിരുന്നു. കലാകാരൻ്റെ വരുമാനം നിശ്ചിതമല്ലന്നതുകൊണ്ട് ജോസ്പ്രകാശ് ബിസ്സിനസ് രംഗത്തേക്കും ശ്രദ്ധതിരിക്കുകയുണ്ടായി. എറണാകുളത്തേക്ക് താമസം മററി. അവിടെ റെഡിമെയ്‌ഡ് ഡ്രസ് വില്‌പനയും ടെയിലറിംഗ് ഷോപ്പും ആരംഭിച്ചു. സിനിമ രംഗത്ത് തിരക്കു വർദ്ധിച്ചപ്പോൾ നാടകരംഗം പൂർണ്ണമായി ഉപേക്ഷിച്ചു. അറിയപ്പെടാത്തരഹസ്യം, കൂടെവിടെ, കണി കാണുംനേരം, സ്വന്തമെവിടെ, ബന്‌ധമെവിടെ തുടങ്ങി 400-ൽ പരം സിനിമ കളിൽ മലയാളത്തിലും തമിഴിലുമായി അഭിനയിച്ചു. വില്ലനായും പിതാ വായും പുരോഹിതനായും വിത്യസ്‌ത വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്. മലയാളത്തിനു പുറമേ ഇംഗ്ലിഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളും വളരെ അനായാസമായി കൈകാര്യം ചെയ്യുവാൻ ജോസ്പ്രകാശിന് സാധിക്കും.









Leave a Reply