കേരള സഭാപ്രതിഭകൾ- 47
ഒ.പി. ജോസഫ്
സാഹിത്യസാംസ്‌കാരിക സാമൂഹ്യരംഗങ്ങളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഒ.പി. ജോസഫ് ആലുവാ യിൽ ഊരകത്ത് കുടുംബത്തിൽ കുഞ്ഞുപൈലോ-മറിയം ദമ്പതികളുടെ മകനായി 1924 ഡിസംബർ 20-ന് ജനിച്ചു.
ആലുവാ അദ്വൈതാശ്രമസംസ്‌കൃത പാഠശാലയിൽ നിന്നും ശാസ്ത്ര പരീക്ഷപാസായതിനുശേഷം ഹൈസ്‌കൂൾ പഠനം ആലുവായിൽ തന്നെ നടത്തി. ആലുവാ യു.സി. കോളേജിൽ നിന്നും ബി.എ. ഡിഗ്രി കരസ്ഥമാക്കി. കോളേജുവിദ്യാഭ്യാസകാലത്ത് സി.പി.യുടെ പോലീസ് നടത്തിയ അതിക്രൂ രമായ മർദ്ദനത്തിന് ജോസഫ് വിധേയനായി. സെൻ്റ് ആൽബർട്‌സ് കോളേ ജിൽ ചെയർമാൻ സ്ഥാനവും വഹിച്ചു. സെൻ്റ് ആൽബർട്‌സ് കോളേജിലെ സഹവിദ്യാർത്ഥികളായിരുന്നു വർക്കല രാധാകൃഷ്ണനും നിത്യചൈതന്യ യതിയും. കൽക്കത്തായൂണിവേഴ് സിററിയിൽ നിന്നും ബി.കോം.. എൽ.എൽ.ബി. പരീക്ഷകൾ പാസ്സായി. തുടർന്ന് മാർക്കറ്റിംഗ് പബ്ലിസിറ്റി, ഇൻഡസ്ട്രിയിൽ എഡിററിങ്ങ്, പബ്ലിക് റിലേഷൻസ് എന്നിവയിൽ ഡിപ്ലോമ
കരസ്ഥമാക്കി.
കൽക്കത്തയിലെ ജെ. വാൾട്ടർ തോംസൺ എന്ന അമേരിക്കൻ കമ്പനി യിൽ, അഡ്വർടൈസിങ്ങിൽ മൂന്നുകൊല്ലം ജോലി ചെയ്‌തു. അതിനുശേഷം ബോംബെയിലെത്തി, ഇൻഡ്യ ഗവൺമെൻ്റിൻ്റെ കയർബോർഡിൽ എക്‌സിബിഷൻ അസിസ്റ്റന്റായിച്ചേർന്നു1957-ൽ കേരളത്തിൽ മടങ്ങിയെത്തി. എക്‌സ്‌പ്രസ്സ് പത്രത്തിന്റെ (മലയാളം) ദിനപ്പത്രത്തിൽ പത്രാധിപസമിതിയിൽ ജോലി നോക്കി. 1950-ൽ കലാമണ്‌ഡലം കൃഷ്‌ണൻനായരുടെ കഥകളി ട്രൂപ്പിൻ്റെ മാനേജരായി പ്രവർത്തിച്ചു. ഇൻഡ്യയൊട്ടാകെ സഞ്ചരിക്കുന്നതിന് ഈ അവസരം സഹായിച്ചു.
1960-ൽ ഫാക്ടിൽ പബ്ലിക് റിലേഷൻസ് മാനേജരായി നിയമിതനായി. 25 വർഷക്കാലം ആ ജോലി ഭംഗിയായി നിർവ്വഹിച്ചു. റിട്ടയർ ചെയ്‌തശേഷം ഏരീസ് അഡ്വർടൈസിംഗ് കമ്പനിയുടെ റീജണൽ ഡയറക്‌ടറായി കൊച്ചിയിൽ സേവനമനുഷ്‌ഠിച്ചു. വിവിധ സാഹിത്യസംഘടനകളിൽ ഉന്നതമായ സ്ഥാനം വഹിക്കുന്നതിന് ഒ.പി. ജോസഫിന് സാധിച്ചു.
സമസ്തകേരള സാഹിത്യപരിഷത്തിൻ്റെ ജനറൽ സെക്രട്ടറി (1975) വൈസ് പ്രസിഡണ്ട് (1994) കേരള സംഗീതനാടക അക്കാഡമി ജനറൽ കൗൺസിൽ അംഗം (1978) കേരള സാഹിത്യഅക്കാഡമി എക്‌സിക്യൂട്ടീവ് അംഗം (1991-1994) എന്നീ നിലകളിലും അദ്ദേഹം സ്‌തുത്യർഹമായ സേവനം കാഴ്ചവച്ചു.
പബ്ലിക് റിലേഷൻസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപകാം ഗങ്ങളിൽ ഒരാളാണ് ഒ.പി. ജോസഫ്. 1984-ൽ അദ്ദേഹം പ്രസ്‌തുത സ്ഥാപനത്തിൻറെ നാഷണൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ആസ്ത്രേലിയായിലും അദ്ദേഹം പര്യടനം നടത്തിയിട്ടുണ്ട്. ജോസഫിൻ്റെ സാഹിത്യ കലാ സാംസ്കാരിക രംഗങ്ങളിലെ പ്രശസ്‌തസേവനം കണക്കിലെടുത്ത് പല അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യഅക്കാഡമി അവാർഡ് (1993) ഫിലിം ക്രിട്ടിക്‌സ് അവാർഡ് (1994) അക്ഷയപുസ്‌തകനിധി അവാർഡ് (1993) കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ അവാർഡ് (1998) പി.എ. സെയ്‌തുമുഹമ്മദ് അവാർഡ് (2003) എന്നിവയാണ് അദ്ദേഹ ത്തിന് ലഭിച്ച പ്രധാന അവാർഡുകൾ.
1986-മുതൽ കേരളപ്രസ്സ് അക്കാഡമിയുടെ ഫാക്കൽററി അംഗമായി പ്രവർത്തിച്ചുവരുന്ന ജോസഫിന് സ്വാതന്ത്ര്യസമരസേനാനികൾക്കുള്ള താമ്രപത്രം 1972 ആഗസ്റ്റ് 15-ാം തീയതി പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്‌ധിയിൽ നിന്നും ലഭിക്കുകയുണ്ടായി.
കഴിഞ്ഞ 31 വർഷമായി ലയൺസ്‌ക്ലബ് ഇൻ്റർനാഷണലിന്റെ അംഗമായി പ്രവർത്തിക്കുന്നു. ഈ വർഷം ലയൺസ് ഡിസ്ട്രിക്‌ട് 324 E4 ന്റെ ക്യാബിനറ് അഡ്വൈസർ കൂടിയാണ്.
മൗലികങ്ങളും വിവർത്തനങ്ങളുമായി 23 പുസ്‌തകങ്ങൾ ജോസഫ് രചിച്ചിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്.
മിസ്സ് ചെറിയാൻ്റെ മരണം, ഓർമ്മകളുടെ രാജപഥവും ജനപഥ വും, കാട്ടുപൂക്കൾ, കുറെയധികം വേദനകളും കൂടെ കുറെ സത്യങ്ങളും, ജീവിതാഹ്ലാദത്തിൻ്റെ നിറനിലാവ്, ഐസോൾ കുന്നുകളിൽ വിരിഞ്ഞ മഞ്ഞ റോസപ്പൂവ്, ഫ്രാങ്ക് സിനാട പാടിക്കൊണ്ടിരിക്കുന്നു, ചാറ്റർലി പ്രഭ്വിയുടെ കാമുകൻ, ഗെഞ്ചിയുടെ കഥ, ഇലിയഡ്, വിശപ്പ്, ജീൻ ക്രിസ്റ്റോഫ്, ഇടുങ്ങിയ വാതിൽ, ചോരയും കല്ലുകളും, സ്വാതന്ത്ര്യ ത്തിന്റെ ചേരിയിൽ (രണ്ടു ഭാഗങ്ങൾ) ഞാൻ കണ്ട ചൈന, കൊസ്സാക്കു കൾ, ജീവിത സഹാറ, സാത് ഹിന്ദുസ്‌താനി, സ്വാതന്ത്യ്രത്തിന്റെ കൂടു കൾ, മാനദണ്ഡം മനുഷ്യൻ.
ആദ്യത്തെ കഥ 14-ാമത്തെ വയസ്സിൽ മഞ്ഞുമ്മേൽ നിന്നും തിരുഹ്യദയമാസികയിൽ പ്രസിദ്ധീകരിച്ചു. പിന്നീട് ചെറുപുഷ്പത്തിലും.
ചെറുപ്പം മുതലേ മതപരമായ കാര്യങ്ങളിൽ ശ്രദ്ധചെലുത്തിയിരുന്ന ജോസഫ് അൾത്താരബാലനായി ബാല്യത്തിൽ പ്രവർത്തിച്ചിരുന്നു.
പൊയ്യയിലെ മാഞ്ഞൂരാൻ കുടുംബാംഗമായ കാതറൈൻ ആണ് ജോസഫിന്റെ ഭാര്യ.










Leave a Reply