കേരള സഭാപ്രതിഭകൾ-45
ടി.എൽ. ജോർജ്ജ്
മികച്ച കായികതാരം, സമർത്ഥനായ സംഘാട കൻ, ഗ്രന്ഥകാരൻ, സാമൂഹ്യസാംസ്കാരിക പ്രവർത്ത കൻ, കറപുരളാത്ത സർക്കാർ ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ശ്രദ്ധേയ നായ ടി.എൽ. ജോർജ്ജ് തൃശൂർ ജില്ലയിൽ അരണാട്ടുകരയിൽ തേറാട്ടിൽ ലോനപ്പൻ-ത്രേസ്യ ദമ്പതികളുടെ പുത്രനായി 1924 മേയ് 18-ന് ജനിച്ചു.
വിദ്യാഭ്യാസാനന്തരം സർക്കാർ സർവ്വീസിൽ പ്രവേശിച്ച് കേരളസാഹിത്യ അക്കാഡമി ജനറൽ മാനേജർ, ഡപ്യൂട്ടി തഹസീൽദാർ, സിവിൾ സപ്ലൈ ഓഫീസർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. എൻ.ജി.ഒ. യൂണിയന്റെ ആരംഭകാലത്ത് ജില്ലാ-സംസ്ഥാന പ്രസിഡണ്ട്, സെക്രട്ടറി, കേരളാ റവന്യൂ അസോസിയേഷൻ പ്രസിഡണ്ട്, തൃശൂർ കോസ്മോ പോളിററിൻ ക്ലബ്ബ് പ്രസിഡണ്ട്, തൃശൂർ റൈഫിൾ ക്ലബ്ബ് ട്രഷറർ, അരു ണാട്ടുകര ഡവലപ്മെൻ്റ് കമ്മിററി സെക്രട്ടറി എന്നീ നിലകളിലും പ്രവർ ത്തനം നടത്തിയിട്ടുണ്ട്. ശ്രീ. ജോർജ് റവന്യൂ ഡിപ്പാർട്ട്മെൻ്റിൽ ജോലിയിലി രുന്നപ്പോൾ കൊച്ചി മഹാരാജാവിൻ്റെ കൊട്ടാരത്തോടു ചേർന്നു കിടന്നിരുന്ന പോലീസ് ഗ്രൗണ്ടിന്റെ ചാർജ്ജ് ചില നിബന്ധനകളോടുകൂടി ഏറ്റെടുത്തു. പ്രസ്തുത ഗ്രൗണ്ട് എൻസൈക്ലോപീഡിയായിൽ നിർദ്ദേശിച്ച പ്രകാരം ഒരു ഇന്റർനാഷണൽ ഫുട്ബോൾ കോർട്ട് ആക്കുന്നതിന് ശ്രമിച്ചു. ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡണ്ടു കൂടിയായി ജില്ലാ കളക്ടർ ജോർജ്ജിന്റെ നിർദ്ദേശം അംഗീകരിക്കുകയും ഗ്രൗണ്ടിൻ്റെ വടക്കേ ഭാഗത്ത് 1 ഏക്കർ 20 സെൻ്റ് സ്ഥലം സർക്കാരിൽനിന്ന് അക്വയർ ചെയ്ത‌് നൽകു കയും കൊട്ടാരം കോട്ടമതിൽ ഇടിച്ചുതാഴ്ത്തി നിരപ്പാക്കുകയും ചെയ്തു. മുനിസിപ്പാലിറ്റി സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും ജോർജിൻ്റെ ജ്യേഷ്‌ഠനു മായ തേറാട്ടിൽ ജെ. ആൻ്റണിയെക്കൊണ്ട് പത്തുനില സിമൻ്റെ ഗ്യാലറി പണിയിപ്പിക്കുകയും ചെയ്‌തു. ചാക്കോള ഗോൾഡ് ട്രോഫി ടൂർണമെന്റ്റ് ഈ ഗ്രൗണ്ടിലാണ് നടത്തിയിരുന്നത്. ഈ ഗ്രൗണ്ടിന്റെ കിഴക്കുവടക്കുഭാ ഗത്ത് 40 സെന്റ്റ് സ്ഥലത്ത് ഒരു ഇൻഡോർ സ്റ്റേഡിയും കേന്ദ്രസംസ്ഥാന ഗവൺമെന്റുകളുടെയും നാട്ടുപ്രമാണിമാരുടെയും സഹായത്തോടെ 21 ലക്ഷം
രൂപാ മുടക്കി പണിയിക്കുകയും ചെയ്തു.
തൃശൂരിലെ ആദ്യത്തെ എംപ്ലോയീസ് ലേഡീസ് ഹോമിന്റെ സ്ഥാപകനും സ്ഥിരം പ്രസിഡണ്ടു കൂടിയായ ജോർജ്ജ് സാഹിത്യസംഘ ടനയായ തൂലികയുടെ വൈസ് പ്രസിഡണ്ടായും തൃശൂർ അതിരൂപതയുടെ പാസ്റ്ററൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചുവരുന്നു.
ഫാ. സെബാസ്റ്റ്യൻ അറയ്ക്കൽ 1980-ൽ ആരംഭിച്ച ചേരിപുന രധിവാസ-പുനരുദ്ധാരണ പ്രസ്ഥാനമായ സ്ലം സർവ്വീസ് സെന്ററിന്റെ മുഴുവൻ സമയ പ്രവർത്തകനായി ടി.എൽ. ജോർജ്ജ് ഇപ്പോഴും പ്രവർത്തി ക്കുന്നു. ഇപ്പോൾ ആ പ്രസ്ഥാനത്തിൻ്റെ പ്രസിഡണ്ടാണ് അദ്ദേഹം. ചേരി നിവാസികളെ മിതവ്യയം ശീലിപ്പിക്കുകയും നിരവധി ആളുകൾക്ക് കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിച്ചുകൊടുക്കുകയും ചെയ്തു. വിചാര മഞ്ജരി (ഭേഭാഗങ്ങൾ) പ്രകാശം, നായാട്ടുകഥകൾ എന്നിവയാണ് അദ്ദേഹ ത്തിന്റെ കൃതികൾ. അദ്ദേഹത്തിൻ്റെ ചേരി പ്രവർത്തനങ്ങളെ പരിഗണിച്ചു കൊണ്ട് ഡൽഹിയിലെ ഫ്രണ്ട്ഷിപ്പ് ഫോറം ഓഫ് ഇന്ത്യ എന്ന പ്രസ്ഥാനം ഭാരത എക്സലൻഡ് അവാർഡും ഗോൾഡുമെഡലും നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ഭാര്യ സെലിൻ കുരുകുളങ്ങര പെല്ലിശ്ശേരി അന്തോനിയുടെ മകളാണ്









Leave a Reply