Sathyadarsanam

കേരള സഭാപ്രതിഭകൾ-41 എം.സി. പുന്നൂസ് (നവോദയ അപ്പച്ചൻ)

കേരള സഭാപ്രതിഭകൾ-41

എം.സി. പുന്നൂസ് (നവോദയ) അപ്പച്ചൻ)

സിനിമാ വ്യവസായരംഗത്തെ ഒരു ഇതിഹാസമായി മാറിയ നവോ ദയാ അപ്പച്ചൻ എന്ന പേരിൽ പരക്കെ അറിയപ്പെടുന്ന എം.സി. പുന്നൂസ് ഉദയാ കുഞ്ചാക്കോയുടെ മകനായി പുളിംകുന്ന് മാളിയമ്പുരയ്ക്കൽ കുടും ബത്തിൽ, 1924 ജനുവരി 11-ാം തീയതി ജനിച്ചു. മാതാവ് ഏലിയാമ്മയും… അപ്പച്ചന്റെ നവോദയാ സ്റ്റുഡിയോ വലിയൊരളവിൽ മലയാള സിനിമാ വ്യവ സായത്തിന്റെ കഥതന്നെയാണ്.

1945-ൽ കേരളത്തിലെ ആദ്യ മൂവിസ്റ്റുഡിയോ ആരംഭിച്ച ഒരു കുടും ബത്തിൽ ജനിച്ച നവോദയാ അപ്പച്ചൻ 1947-ൽ കോളജ് പഠനം കഴിഞ്ഞ് തന്റെ സഹോദരനോടുകൂട്ടുചേർന്ന് ഉദയാ സ്റ്റുഡിയോയുടെ മാനേജിംഗ് ഡയറക്ടറായി. അന്നുമുതലുള്ള 40 വർഷങ്ങളിൽ ഉദയാസ്റ്റുഡിയോ നൂറിലേറെ ചലച്ചിത്രങ്ങൾ നിർമ്മിച്ചു. അക്കാലത്തെ കേരള ചലച്ചിത്രങ്ങളുടെ സിംഹ ഭാഗം ആയിരുന്നു അത്. 1975 മുതൽ 80 വരെ അപ്പച്ചൻ കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ്സിൻറെ പ്രസിഡൻ്റായിരുന്നു. 1989-90-ൽ അദ്ദേഹം സൗത്തിൻഡ്യൻ ഫിലിം ചേംമ്പർ ഓഫ് കോമേഴ്‌സിൻ്റെ പ്രസിഡണ്ട് പദവി അലങ്കരിച്ചു.

തന്റെ നവോദയാ സ്റ്റുഡിയോ വഴി അപ്പച്ചൻ ഇന്ത്യൻ സിനിമാരം ഗത്ത് പല പുതുമകളും കൈവരുത്തി. അദ്ദേഹത്തിൻ്റെ സിനിമകൾ അക്കാ ലത്തെ പ്രവണതാ സ്ഥാപകർ (Trendsetters) ആയിരുന്നു. പുതിയ സങ്കേത ങ്ങളും സാങ്കേതികവിദ്യകളും അവയിലൂടെ സുപ്രതിഷ്‌ഠിതങ്ങളായി. 1980 -ൽ അദ്ദേഹം പുറത്തിറക്കിയ “തച്ചൊളി അമ്പു” മലയാളത്തിലെ ആദ്യത്തെ സിനിമാ സ്കോപ്പ് ചിത്രമായിരുന്നു. ഈ ഫിലിമിൻ്റെ വിജയത്തോടുകൂടി ദക്ഷിണേന്ത്യയിലെ ഫിലിം നിർമ്മാണ കേന്ദ്രങ്ങളും ആയിരക്കണക്കിനു തീയേറ്ററുകളും Anamorphic Optic സമ്പ്രദായത്തിലേക്കു തിരിഞ്ഞു.

1984-ൽ അപ്പച്ചൻ പുറത്തിറക്കിയ “പടയോട്ടം” ഇൻഡ്യയിൽ പൂർണ്ണ മായി നിർമ്മിച്ച ആദ്യത്തെ 70 mm സിനിമയായിരുന്നു. അതിന്റെ ആറുട്രാക്ക് റിക്കോർഡിംഗും പോസ്റ്റ് പ്രൊഡക്ഷൻ ടെക്‌നിക്കും ഇന്ത്യൻ സിനിമാചരി ത്രത്തിലെ നാഴികക്കല്ലായി.

അപ്പച്ചന്റെ മകൻ ജിജോ സംവിധാനം നിർവ്വഹിച്ച് 1985-ൽ പുറത്തിറ ങ്ങിയ ഛോട്ടാ ചേട്ടൻ ഇൻഡ്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായിരുന്നു. കുട്ടികൾക്കു വേണ്ടിയുള്ള ഈ മായാ സങ്കല്‌പചിത്രം സകലഭാരതീയ ഭാഷ കളിലേയ്ക്കും ഡബ്ബ് ചെയ്യപ്പെടുകയും 1985-ലെ പ്രസിഡൻ്റിന്റെ സ്വർണ്ണ മെഡൽ നേടുകയും ചെയ്‌തു. ഈ ചിത്രം നേടിയ ബോക്സ് ഓഫീസ് വിജയം സമകാലീകസിനിമാ ഇതിഹാസങ്ങൾ രചിക്കപ്പെടുന്നതിൻ്റെ ഒരു മാതൃകയാകുന്നു.

കിഷ്കിന്ധ – ഇൻഡ്യയിലെ ആദ്യത്തെ തീം പാർക്ക് – മദ്രാസിന ടുത്ത് 110 ഏക്കർ ഭൂമിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. അപ്പച്ചന്റെ നേത്യത്വ ത്തിൽ പ്രവർത്തിച്ച ഭാവനാ സമ്പന്നരുടെ ഒരു സംഘമാണ് ഇതിന്റെ നിർമ്മാണം നിർവ്വഹിച്ചത്. ഇത് ദക്ഷിണേന്ത്യയിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണമാകുന്നു. 1992-ൽ ഇതിൻ്റെ പ്രവർത്തനം ആരംഭിച്ചു. കിഷ്കിന്ധയെപ്പറ്റി ബാലകൃഷ്‌ണൻ മാങ്ങാട്ട് മലയാളമനോരമ പത്രത്തിൽ 1994 മെയ് 2-ന് ഇപ്രകാരം എഴുതിയിരിക്കുന്നു.

“വിവിധങ്ങളായ മരങ്ങളാലും ചെടികളാലും പുഷ്‌പങ്ങളാലും പുൽമേ ടുകളാലും ഉദ്യാനഭംഗി തുളുമ്പി നിൽക്കുന്ന പാർക്കിലേക്കുള്ള പ്രവേശനം തന്നെ ചിലപടവുകൾ കയറിയിറങ്ങി മുകളിൽ നിന്നും പാർശ്വങ്ങളിൽനിന്നും യാണ്. അവിടെ ജലധാരക് വീഴുന്നതു കണ്ടുകൊണ്ടു വിസ്‌മയങ്ങളിൽ മുങ്ങിയാ നിന്നു നടപ്പാലങ്ങളിലൂടെയും ളിലൂടെയും ഗുഹകളിലൂടെയുംഓരോ ലോകങ്ങളിൽ എത്തിച്ചേരുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും രസിക്കാനും അറിയാനും ഒട്ടേറെ കുട്ടികളുടെ കളിനിലത്തു നിലകൊള്ളുന്ന 12-ാം നൂറ്റാണ്ടിലേതു പോലുള്ള കൊട്ടാരം അവരുടെ മനസ്സ് പിടിച്ചെടുക്കും.

തലയോട്ടി ഗുഹയിലൂടെയുള്ള മടിയൻ ബോട്ടുയാത്ര, ഉറങ്ങുന്ന സുന്ദ രിയുടെ അരമന, സ്വർണഖനി, പാരമ്പര്യസംഗീതവിരുന്ന്, മരങ്ങളിലെ വീടു കൾ, കയറിയാലും കയറിയാലും മതിവരാത്ത വൃത്താകൃതിയിലുള്ള പുൽതി ട്ടകൾ തുടങ്ങിയവയെല്ലാം കുട്ടികൾക്കു വിട്ടുപോകാനാവാത്ത ഹരമാവും.

വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഒട്ടേറെ ജലാശയങ്ങളുള്ള കിഷ്ക്കിന്ധ യിൽ ഒരു ജലാശയത്തിലെ മരനിബിഡ ദ്വീപ് മായാജാലങ്ങളുടെ കേന്ദ്രമ ത്രേ. ഇവിടെ അറിയപ്പെടാത്ത ചെകുത്താൻമാരും ഭീകരസംഭവങ്ങളും ഒളി ഞ്ഞിരിക്കുന്നു. അസ്‌തമയത്തിനുശേഷം ഈ ദ്വീപു സന്ദർശിക്കുന്നത് ഉചി തമല്ലെന്നാണ് മുന്നറിയിപ്പ്.

ഇളകിക്കളിക്കുന്ന വെള്ളത്തിലൂടെയുള്ള വൈറ്റ്‌ വാട്ടർ റൈഡ് ഏഷ്യ യിൽ നടാടെയാണ്. ആറു പേർക്കിരിക്കാവുന്ന വലിയ റബർബോട്ടുകളിൽ കുത്തനെയുള്ള പാറക്കുന്നുകൾക്കിടയിലൂടെ തട്ടിയും തടഞ്ഞും ഉലഞ്ഞും അതിവേഗത്തിലുള്ള യാത്ര ശ്വാസം അടക്കിപ്പിടിച്ചിരുന്നേ നടത്താനാവൂ. ഉയ രത്തിൽ കറങ്ങിയെത്തുന്ന ബോട്ടുകൾ മുകളിൽനിന്ന് താഴേക്ക് വെള്ളത്തിൽ കുത്തനെ നിപതിക്കുമ്പോൾ കാഴ്‌ചക്കാരുടെ ശ്വാസം പോലും നിലയ്ക്കും. നാലു മിനിട്ടു മാത്രം നീളുന്ന യാത്രയാണെങ്കിലും നാഴികകൾ സഞ്ചരിച്ച അനുഭൂതി യാത്രക്കാരനും.

‘ശൂന്യാകാശ ഉപഗ്രഹം’ കിഷ്ക്കിന്ധയുടെ മാത്രം സവിശേഷതയാ ണ്. ഇതിൽ കയറിയിരുന്നുള്ള പറക്കൽ അതിസാഹസികമെന്നുമാത്രമല്ല, ഭൂമിയിൽനിന്ന് ദശലക്ഷം പ്രകാശവർഷങ്ങൾ അകലെ എത്തിക്കഴിഞ്ഞു വെന്ന പ്രതീതി ഉളവാക്കുന്നതുമാണ്.

കാണികൾക്ക് സിനിമാഭിനയത്തിനു സൗകര്യം നൽകുന്നതാണ് ‘ഷൂട്ട് ദ് ഓഡിയൻസ്’ വേദി. പോലീസും കള്ളനും തുടങ്ങിയ പല കഥകളും ഫിലിമിൽ ഷൂട്ട് ചെയ്‌തുവച്ചിരിക്കും. സന്ദർശകനോട് അകത്തു കയറിനിന്ന് ഏതെങ്കിലും കഥയിൽ അഭിനയിക്കാൻ പറയുന്നു. അതു ചിത്രീകരിച്ച ശേഷം മുമ്പ് എടുത്തുവച്ച സീനുകളുമായി മിക്‌സ്‌ ചെയ്‌ത്‌ എഡിറ്റ് ചെയ്ത് അടുത്ത നിമിഷം സ്ക്രീനിൽ പ്രദർശിപ്പിക്കും. മറ്റു കഥാപാത്രങ്ങൾക്കൊപ്പം സന്ദർശകനും അഭിയനിക്കുന്നതായി കാണാം. കമലഹാസൻ, ശ്രീദേവി തുടങ്ങിയവരോടൊപ്പം സിനിമയിൽ നൃത്തം ചെയ്യണമെങ്കിൽ അതും ആവാം. രജനികാന്തുമായി സ്റ്റണ്ട് നടത്തണമെങ്കിൽ അതും ആവാം.

‘കപ്പും സോസറും’ അറേബ്യൻകഥകളെയും ഒമർ ഖയ്യാമിനെയും ഓർമ്മിപ്പിക്കുന്നു. ചുറ്റും എണ്ണപ്പനകൾ നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷ ത്തിൽ അറേബ്യൻ സംഗീതം ഉയർന്നു കേൾക്കാം. അലങ്കരിക്കപ്പെട്ട 12 കപ്പുകൾ ഒന്നു മറ്റൊന്നിനു ചുറ്റും കറങ്ങുന്നു. ഒപ്പം കൂറ്റൻ ഡിസിനുമുകളിൽ നാലെണ്ണം വീതം ചുറ്റിത്തിരിയും. കണ്ടുനിൽക്കേ തല കറങ്ങും. ഇതിഹാസത്തിലെവാനരരാജ്യത്തിൻ്റെ പേരിലുള്ള നഗരിയിൽ നൂറടി നീളത്തിൽ പകുതി ഭാഗം മണ്ണിൽ പൂണ്ട നിലയിൽ കൈമുട്ടുകുത്തി കിട ക്കുന്ന തടിമാടനും ആളുകൾക്കും കൗതുകമാവും. ഈ കുറ്റൻ മനുഷ്യന്റെ മുകളിൽ ചവിട്ടിനടക്കുകയും കൈവെള്ളയിൽ കയറിയിരിക്കുകയും ചെയ്യാം. ആദ്യം രാവണനെ സൃഷ്ടിക്കാമെന്നാണത്രേ തീരുമാനിച്ചത്. അസുരരാജാ വിനെ ചവിട്ടുന്നത് ആരെങ്കിലും ഇഷ്ടപ്പെടാതെ പോയെങ്കിലോ എന്നു കരുതി രൂപമാറ്റം വരുത്തിയതാണ്.

കൂറ്റാലം വെള്ളച്ചാട്ടത്തിനു സമാനമായി 60 അടി ഉയരത്തിൽനിന്നും കൃത്രിമമായി ഉണ്ടാക്കിയ വെള്ളച്ചാട്ടത്തിൽ ആളുകൾക്ക് കുളിക്കാം. കൂറ്റൻ പാറക്കുന്നുകളിൽ നിന്ന് ചിതറിവീഴുന്നതുപോലെ നിർമ്മിച്ചിരിക്കുന്ന ജല പാതം ഉയർന്ന സാങ്കേതിക വിദ്യയുടെ നിദർശനമായി കരുതുന്നു.”

കൃത്രിമ കടലലകളിലെ സ്‌നാനം, വെള്ളത്തിനടയിലെ കാഴ്ച‌കൾ, തടാകത്തിലെ ബോട്ടുയാത്ര, പുൽമേടുകയറ്റങ്ങൾ, കാടുകളിലെ ഒറ്റപ്പെട ലുകൾ എല്ലാം വാരാന്ത്യത്തിൽ വൈവിധ്യമാർന്ന അനുഭൂതികൾ നൽകു ന്നവയാണ്. ഫിലിം ഷൂട്ടിംഗിനും സജ്ജീകരണങ്ങളുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നു മൂവായിരത്തോളം മരങ്ങൾ പറിച്ചുകൊണ്ടുവന്ന് കൃഷി വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ മാറ്റിനട്ടു. ഇപ്പോൾ ഇന്ത്യയിൽ എങ്ങുമുള്ള മരങ്ങളും മുളകളും കിഷ്കിന്ധയിൽ കാണാൻ സാധിക്കും. നവോദയാ അപ്പ ച്ചന്റെ ഭാവന ചിറകടിച്ച് ഉയർന്നു നിൽക്കുന്ന കാഴ്‌ച ആരെയും അത്ഭുത പ്പെടുത്തും.

ബൈബിൾ കഥകൾ 39 ഭാഗങ്ങളുള്ള ഒരു ടിവി സീരിയലാണ്. ബൈബിൾ കഥകൾ മുഴുവനായി ടിവി സീരിയൽ രൂപത്തിൽ ആവിഷ്‌കരി ക്കാനുള്ള ആദ്യസംരംഭമായിരുന്നു ഇത്. ആധുനിക പുരാവസ്തു‌ ഗവേഷ ണങ്ങളുടെ പിൻബലത്തിൽ പൗരസ്ത്യവീക്ഷണത്തിൻറെ അടിസ്ഥാനത്തി ലാണിതു നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

അപ്പച്ചന്റെ നേതൃത്വത്തിൽ ആരബ്ധമായ എക്‌സൽഗ്ലാസ്സസ് ദക്ഷിണേ ന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ്സ് നിർമ്മാണ ഫാക്ടറിയാണ്.

അപ്പച്ചന്റെ നവോദയാ സ്റ്റുഡിയോ ഇന്ത്യൻ ചലച്ചിത്രചരിത്രത്തിലെ ശ്രദ്ധേയമായ സംഭവമാകുന്നു. ദൃശ്യശ്രാവ്യമാധ്യമരംഗത്തെ സമർപ്പിത ചേതസ്സുകളായ ഉജ്ജ്വലപ്രതിഭകളുടെ സംഗമസ്ഥാനമായ ഈ പ്രസ്ഥാനം അപ്പച്ചന്റെ വീക്ഷാവിരുതിന്റെയും സംഘടനാ വൈഭവത്തിന്റെയും വിശി ഷോത്പന്നമത്രേ. അവിടെ പ്രവർത്തിക്കുന്ന പ്രതിഭകളുടെ ഗവേഷണബു ദ്ധിയും സമർപ്പണബോധവും കലാരമകചൈതന്യവും നേട്ടങ്ങൾ വളരെ കരഗതമാക്കി.

.

Leave a Reply

Your email address will not be published. Required fields are marked *