Sathyadarsanam

കേരള സഭാപ്രതിഭകൾ-38 റവ. ഡോ. മത്തിയാസ് മുണ്ടാടൻ സി.എം.ഐ.

കേരള സഭാപ്രതിഭകൾ-38

റവ. ഡോ. മത്തിയാസ് മുണ്ടാടൻ സി.എം.ഐ.

ഭാരതത്തിലെ സഭാരംഗത്ത് ഏറെ ശ്രദ്ധേയനായ ദൈവശാസ്ത്ര പണ്ഡിതനും ചരിത്രകാരനുമായ റവ. ഡോ മത്തിയാസ് എറണാകുളം ജില്ലയിലെ കരിങ്ങാത്തുരുത്ത് എന്ന ദേശത്ത് മുണ്ടാടൻ കുടുംബത്തിൽ വറീത് തെരേസാദമ്പതികളുടെ മകനായി 1923 നവംബർ 12-ാം തീയതി ഭൂജാതനായി. ഹൈസ്കൂ‌ൾ വിദ്യാഭ്യാസാനന്തരം 1940 ൽ സി.എം.ഐ സഭയിൽ ചേർന്നു. പ്രാഥമിക പരിശീലനത്തിനുശേഷം 1945-ൽ പ്രഥമ വ്രത വാഗ്ദാനം നടത്തി. തുടർന്ന് വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കി 1953 ൽ പൗരോഹിത്യം സ്വീകരിച്ചു. 1954 ൽ പൂനയിലെ പൊന്തിഫിക്കൽ അത്തനേവുമിൽനിന്ന് എം.ടെക്. ബിരുദം നേടി.

പൗരോഹിത്യസ്വീകരണത്തിന് ശേഷം ഒരു വർഷക്കാലം ആലുവാ യിൽ വൈദിക വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി നിയോഗിച്ചു. ഒരു വർഷത്തെ സേവനത്തിനുശേഷം ഉപരിപഠനത്തിന് റോമിലേക്ക് അയക്ക പ്പെട്ടു. സഭാചരിത്രത്തിൽ 1957 ൽ ലൈസൻഷ്യേറ്റും 1960 ൽ ഡോക്ടറേറ്റും ഉയർന്ന ഗ്രേഡിൽ ഗ്രീഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും കരസ്ഥമാ ക്കി. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ബംഗ്ലൂരിലെ ധർമ്മാരാംകോളേജിലും ധർമ്മാരം വിദ്യാക്ഷേത്രത്തിലും അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. (1960 മുതൽ 1990 വരെ) ഇതിനിടയിൽ 1975 മുതൽ 78 വരെ ധർമ്മാരാം കോളേജ് റെക്ടറായും ധർമ്മാരാം വിദ്യാക്ഷേത്രത്തിൻ്റെ പ്രസിഡന്റായി 1976 മുതൽ 1980 വരെയും സേവനം അനുഷ്‌ഠിച്ചു. (ധർമ്മാരാം വിദ്യാക്ഷേത്രം അന്ന് ധർമ്മാരാം പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ് അറിയപ്പെട്ടത്) ഇതി നിടയിൽ മൂന്നുപ്രാവശ്യം 1975 മുതൽ 1978 വരെയും 1990 മുതൽ 1996 വരെയും സി.എം.ഐ. സഭയുടെ (കളമശ്ശേരി) പ്രൊവിൻഷ്യൽ സുപ്പീരിയർ ആയും പ്രവർത്തിക്കുകയുണ്ടായി.1996 ൽ ആലുവായിൽ ആചാര്യപാലയ്ക്കൽ ജീവസ് കേന്ദ്രം സ്ഥാപിച്ചു. ജീവസ് കേന്ദ്രത്തിൻ്റെ സ്ഥാപകഡയറക്‌ടറായി പ്രവർത്തിക്കുകയാണിപ്പോൾ. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളെല്ലാം നിഷ്ഠയോടും പൂർണ്ണസമർപ്പണത്തോടുംകൂടി നിർവ്വഹിക്കുന്നതിൽ അദ്ദേഹം എന്നും വിജയം വരിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ തൂലികയിൽ നിന്ന് ഉതിർന്നിട്ടുള്ള വിവിധ ഗ്രന്ഥങ്ങളും എണ്ണമറ്റ ലേഖനങ്ങളും ദൈവശാസ്ത്രത്തിലും സഭാചരിത്രത്തിലുംഅദ്ദേഹത്തിനുള്ള അവഗാഹവും വീക്ഷണവും വിളിച്ചോതുന്നവയാണ്. ലളിതമായ ജീവിതവും ഉദാത്തമായ ചിന്താധാരയും ആഖ്യാനശൈലിയുമൊക്കെ വ്യക്തിത്വത്തിന്റെ അനന്യതയായി മാറിക്കഴിഞ്ഞു. ദേശീയവും അന്തർദേ ശീയവുമായ വിവിധ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിൻ്റെ നിരവധി ഈടുറ്റ ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും സ്ഥാനംപിടിച്ചിട്ടുണ്ട്. വലി യശിഷ്യസമ്പത്തുള്ള ആത്മീയാചാര്യനും പ്രബോധകനുമാണദ്ദേഹം. അദ്ദേഹം രചിച്ച പ്രധാനഗ്രന്ഥങ്ങൾ ഇവയാണ്. 1. Arrival of the Portugues in India and the St. Thomas Christians )1498-1552( 1967 مى د م 1 2. 16th Century Traditions of St. Thomas Christians (1970) 3. History of Christianity in India (1984) ഇതിൻ്റെ പുതിയ പതിപ്പ് 2001 ൽ പ്രസിദ്ധീകരിച്ചു. 4. Indian Christians search for Identity and struggle for Autonomy (1984) 5. History and Beyond (1997) 6. Paths of Indian Theology (1998) 7. The Tomb of St. Thomas (മാർത്തോമ്മായുടെ കബറിടം 1974) 8. Indian Christan Churches (ഭാരതീയ ക്രൈസ്തവസഭകൾ 2003) ഇവ കൂടാതെ ആറ് ചെറുഗ്രന്ഥങ്ങളും അറുപ തോളം ഗവേഷണപ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

ദേശീയവും അന്തർദേശീയവുമായ നിരവധി അസോസിയേഷനുക ളിലെ അംഗമായ ഫാ. മുണ്ടാടൻ സെൻ്റ് തോമസ് ക്രിസ്ത്യൻ അക്കാഡമി ഫോർ റിസേർച്ചിൻ്റെ കൺവീനർകൂടിയാണ്. ഹിസ്റ്ററി ഓഫ് ക്രിസ്ത്യാ നിറ്റി സീരീസിന്റെ്റെ (Chai) ജനറൽ എഡിറ്റർ, ബാംഗ്ളൂർനിന്നും പ്രസിദ്ധീക രിക്കുന്ന ‘ഇന്ത്യൻ ചർച്ച് ഹിസ്റ്ററി റിവ്യൂ’ വിൻ്റെ അസോസിയേറ്റ് എഡിറ്റർ, 1993 ൽ പ്രസിദ്ധീകരണം ആരംഭിച്ച ‘തനിമ’ എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപക പത്രാധിപർ രാജ്‌കോട്ട് നിന്നും 1998 ൽ പ്രസിദ്ധീകരണം ആരം ഭിച്ച “തേർഡ് മില്ലേനിയ’ത്തിൻ്റെ വൈസ്പ്രസിഡൻ്റ്, ബുക്ക് റിവ്യൂ എഡി റ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഫാ. മത്തിയാസ് നിരവധി പ്രസി ദ്ധീകരണങ്ങളുടെ (Periodicals) പത്രാധിപസമിയിൽ അംഗംകൂടിയാണ്. ചർച്ച് ഹിസ്റ്ററി അസോസിയേഷൻ ഓഫ് ഇന്ത്യാ, സെൻ്റ് തോമസ് അക്കാഡമി ഫോർ റിസേർച്ച് എന്നിവയുടെ രൂപീകരണത്തിലും പുരോഗതിയിലും നിർണ്ണായക പങ്കുവഹിച്ചിട്ടുള്ള ഫാ. മത്തിയാസ്, ഇന്ത്യൻ തിയോളജിക്കൽ അസോസിയേഷനിലും ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിലും അംഗമാണ്.

ഫാ. മത്തിയാസ് മുണ്ടാടൻ്റെ നിരവധിയായ പ്രവർത്തനങ്ങളെ അംഗീ കരിച്ചുകൊണ്ട് കേരളാഹിസ്റ്ററികോൺഗ്രസ്സ് എം.ഒ.ജോസഫ് നെടുംകുന്നം അവാർഡ് നൽകിയാദരിച്ചു. ആളൂർ ബറ്റർ ലൈഫ് മൂവ്മെന്റ്റ് 2003 ലെ കേരള സഭാതാരം അവാർഡ് നൽകി ആ ചരിത്രകാരനെ ബഹുമാനിക്കുക യുണ്ടായി. കേരളസഭാതാരം പുരസ്‌കാരപത്രികയിൽ ഇപ്രകാരം രേഖപ്പെ ടുത്തിയിരിക്കുന്നു. “ഭാരതത്തിലെ സഭാരംഗത്ത് ഏറെ ശ്രദ്ധേയനായ ദൈവ ശാസ്ത്രപണ്ഡിതനും ചരിത്രകാരനുമാണ് വെരി. റവ. ഡോ. മത്തിയാസ് മുണ്ടാടൻ സി.എം.ഐ. അമ്പത് വർഷത്തോളമായി ചരിത്രഗവേഷണരം ഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ഭാരതസഭാചരിത്രത്തിൽനിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുള്ള അതുല്യപ്രതിഭയാണ്. അനിത രസാധാരണമായ ഗവേഷണപാടവവും സർഗ്ഗാത്മകമായ ചിന്താധാരയും കൈമുതലായുള്ള മികവുറ്റ ഒരു ദൈവശാസ്ത്രജ്ഞനും കൂടിയാണ് ഇദ്ദേ ഹം. സഭയുടെയും ലോകത്തിന്റെയും ചിന്താഗതികളെ ക്രിസ്‌തുവിൽ സമ ന്വയിപ്പിക്കാനാണ് ആ ഉത്തമവിശ്വാസിയുടെ കഠിനശ്രമം. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ തന്റെ ക്രൈസ്തവപ്രത്യയശാസ്ത്രത്തെ തേച്ചു മിനുക്കി, മനുഷ്യൻ്റെ അനിവാര്യമായ ധർമ്മസങ്കടങ്ങൾക്ക് ശരീരത്തിന്റെ താൽക്കാലികതയിലും ആത്മാവിൻ്റെ അക്ഷയത്വത്തിലും ഉത്തരം കണ്ടെ ത്താൻ ഈ കർമ്മയോഗി തപസ്സനുഷ്ഠിക്കുന്നു.”

ആത്മീയരംഗത്തും സഭാതലത്തിലും സാമൂഹികവേദിയിലും ആത്മീ യതയുടെ പരിവേഷം പരത്തി തികവാർന്ന തനിമ പകർന്നു നിൽക്കുന്ന ആത്മായാചാര്യനായ ഫാ.മുണ്ടാടൻ സി.എം.ഐയുടെ കാഴ്ചപ്പാടുകളും ആഭിമുഖ്യങ്ങളും വ്യക്തമാക്കിതരുന്നതാണ് ആലുവാ കേന്ദ്രമായി പ്രവർത്തി ക്കുന്ന ജീവാസ് എന്ന ഗവേഷണകേന്ദ്രവും തനിമ എന്ന പ്രസിദ്ധീകരണവും.

പ്രായത്തെവെല്ലുന്ന കർമ്മധീരതയോടെ സജീവമായി ചരിത്രരം ഗത്തും ഗവേഷണരംഗത്തും പ്രവർത്തിക്കുന്ന ഫാ. മത്തിയാസ്‌മുണ്ടാടന്റെ ജീവിതശൈലി ഏവർക്കും പ്രചോദനമേകുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *