കേരള സഭാപ്രതിഭകൾ-37
എസ്സ്. കുര്യൻ വേമ്പേനി
ആയിരക്കണക്കിന് അദ്ധ്യേതാക്കളുടെ അകത്തള ളിൽ അറിവിൻ്റെ വെളിച്ചം പകർന്നുനൽകി കർമ്മപഥ ളിലേക്ക് അവരെ കൈപിടിച്ചാനയിക്കാൻ അനവരതം യത്നിച്ച ആചാ ശ്രേഷ്ഠൻ, അനന്യസുലഭവും നർമ്മമധുരവുമായ ആശയപ്രകശനചാതു രിയാൽ അനുഗ്രഹീതനായ വാഗ്മി, ലാളിത്യവും സംഗീതാത്മകത്വവും സമു ചിതം സമ്മേളിച്ചൊഴുകുന്ന സവിശേഷമായൊരു ഭാഷാശൈലി മുഖേന സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ സർഗ്ഗശക്തിയുടെ ചൈതന്യം പ്രച രിപ്പിച്ച എഴുത്തുകാരൻ, സ്വന്തം മനസ്സും വചസ്സും കർമ്മങ്ങളുംകൊണ്ട് സഹ ജീവികൾക്ക് സ്നേഹസാന്ത്വനമേകാൻ സദാസന്നദ്ധനായ ഹൃദയാലു, പദ വിയോ പ്രശസ്തിയോ തേടാതെ വിനയത്തോടെ സ്വന്തം മാനവദൗത്യനിർവ്വ ഹണത്തിൽ നിസ്വാർത്ഥമായ നിഷ്‌ഠവയ്ക്കുന്ന കർമ്മയോഗി, ശ്രീ. എസ്സ് കുര്യൻ വേമ്പേനിയുടെ വ്യക്തിവൈശിഷ്ട്യത്തെ സൂചിപ്പിക്കുന്ന, ഇനിയും പൂർണ്ണമല്ലാത്ത ഒരു രൂപരേഖയാണിത്. ഏറ്റുമാനൂരിനടുത്ത് വെട്ടിമുകൾ ഗ്രാമത്തിലെ ഒരു പുരാതന കർഷകകുടുംബമായ വേമ്പേനി വീട്ടിൽ 1923 -ാമാണ്ട് ജൂലൈ 6-ാം തീയതി കുര്യൻ ഭൂജാതനായി. പിതാവിന്റെ പേര് സെബാസ്റ്റ്യൻ. മാതാവ് പണ്ടാരക്കുളം കുടുംബാംഗം ഏലിയാമ്മയുമായി രുന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസാനന്തരം പൗരസ്‌ത്യഭാഷയിൽ പാണ്ഡിത്യം നേടി. മലയാളം സംസ്കൃതം ഭാഷകളിൽ അവഗാഹം നേടിയകുര്യൻ പൂഞ്ഞാർ കേംബ്രിഡ്‌ജ് സ്‌കൂളിൽ ഔദ്യേഗികജീവിതം ആരംഭി ച്ചു, ഭരണങ്ങാനം സെൻ്റ് മേരീസ് ഹൈസ്കൂൾ, പാലാ സെൻ്റ് തോമസ് ബേസിട്രെയിനിംഗ്‌സ്‌കൂൾ എന്നിവിടങ്ങളിലും തുടർന്ന് സംസ്ഥാന വിദ്യാ ഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിലും മാതൃകാദ്ധ്യാപകനായി ദീർഘകാലം സേവനം അനു ഷ്ഠിച്ചു. പാലാ സെൻ്റ് തോമസ് ട്രെയിനിംഗ് കോളേജിൽ 1991 വരെയുള്ള ഒരു വ്യാഴവട്ടക്കാലം കാറ്റകെറ്റിക്കൽ മെതഡോളജിയുടെ പ്രൊഫസ്സർ എന്ന നിലയിൽ സേവനമനുഷ്‌ഠിച്ചു. അനുകരണീയനായ ഈ ആചാര്യൻ അദ്ധ്യാ പകർക്കുള്ള ഇൻസർവ്വീസ് കോഴ്‌സുകളിൽ റിസോഴ്‌സ് പേഴ്സണായും പ്രവർത്തിച്ചു. ആകാശവാണി അനേകം തവണ ഇദ്ദേഹത്തിൻറെ മാതൃകാ ക്ലാസുകൾ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്.വശ്യശക്തിയുള്ള ഒരു തൂലികായോദ്ധാവാണ് കുര്യൻ വേമ്പേനിവിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പത്രമാസികകളിൽ ഗദ്യകവിതകളുംലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ഓർമ്മകളുടെ വഴിത്താരയിൽ, തിരകൾ തീരങ്ങൾ, കലാമുകുളം, ചിതറിയ ചിത്രങ്ങൾ എന്നിവയുൾപ്പെടെ വൈവിദ്ധ്യമാർന്ന ഇരുപത്തിയഞ്ചിൽപരം ഉൽകൃഷ്ടഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് എസ്സ്. കുര്യൻ. സംസ്ഥാന വിദ്യാഭ്യാസഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച നൂറിലധികം പുസ്‌തകങ്ങൾ എഡിറ്റു ചെയ്യുന്നതിലും ഇദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.
പി.ഒ.സി. യിൽ മതാദ്ധ്യാപന പരിശീലനരംഗത്ത് വ്യക്തമുദ്രപതിപ്പിച്ച എസ്സ്. കുര്യൻ വേമ്പേനി താലന്ത് മാസികയുടെ ഉപജ്ഞാതാവും ദുക്റാ നാമാസികയുടെ എഡിറ്ററും കുടുംബജ്യോതിസ് മാസികയുടെ ജനറൽ എഡി റ്ററുമായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കതിരൊളി മാസികയിൽ കുര്യൻസാർ എഴുതുന്ന ബോധനവീഥിയി ലൂടെയെന്ന അദ്ധ്യാപന നിപുണമായ പരമ്പര കേരളത്തിലെ മതാദ്ധ്യാപ കർക്ക് വിലപ്പെട്ട ഒരു മാർഗ്ഗരേഖയാണ്. മാധ്യമ പ്രചാരണരംഗത്ത് അവി സ്‌മരണീയമായ ഒരു സ്ഥാനം ഇദ്ദേഹത്തിനുണ്ട്.
കേരളത്തിലെ ക്രൈസ്‌തവ വിശ്വാസ പരിശീലന വേദിക്ക് പുതിയ രൂപവും ഭാവവും നൽകുന്നതിൽ ഏറ്റം പ്രമുഖമായ പങ്കുവഹിച്ച എസ്സ്. കുര്യൻ വേമ്പേനിയോട് കത്തോലിക്കാസഭയും ക്രൈസ്തവസമുദായവും എക്കാലവും കടപ്പെട്ടിരിക്കുന്നു. ഈ രംഗത്ത് അദ്ദേഹം ചെയ്ത സേവന ങ്ങൾ അക്കമിട്ട് എടുത്തുകാട്ടാവുന്നതാണ്.
ദീർഘകാലമായി തുടർന്നുപോന്ന അശാസ്ത്രീയമായ ചോദ്യോത്തര രീതിയുടെ വിരസതയിൽ നിന്ന് നമ്മുടെ മതപാഠാവലികളെയും തദ്വാര മതാ ദ്ധ്യാപകാദ്ധ്യേതാക്കളെയും മോചിപ്പിക്കുകയും മനശാസ്ത്രാധിഷ്ഠിതവും അത്യാകർഷകവുമായ ഒരു നവീനമതബോധനശൈലിക്കു രൂപം നൽകു കയും ചെയ്തു.
നൃത്തം നാട്യം സംഗീതം മുതലായ കലാമാദ്ധ്യമങ്ങൾ മുഖേന ദൈവവചനാധിഷ്ഠിതമായ പാഠങ്ങൾ ക്ലാസ്സിൽ അവതരിപ്പിക്കുന്ന നൂതനമായ ഒരു അദ്ധ്യാപനരീതികേരളത്തിലെ മതബോധനവേദിക്കു സംഭാവന ചെയ്തു.
ദൈവവചനപ്രബോധനം കൂടുതൽ ആകർഷകവും കാര്യക്ഷമവും കാലാനുസൃതവുമാക്കുവാൻ മതപാഠാവലികളിൽ സാഹിത്യത്തിന് സന്നി വേശം നൽകി.
ആർക്കുംയഥേഷ്ടം വ്യാഖ്യാനിച്ച് പഠിപ്പിക്കാം എന്ന ലാഘവബുദ്ധി യോടെ കൈകാര്യം ചെയ്യപ്പെട്ടിരുന്ന ‘വേദോപദേശ’ സമ്പ്രദായത്തിന്റെ അല കുംപിടിയും മാറ്റി ഗൗരവവും പ്രാധാന്യവും പ്രയോജനപരതയും പ്രദാനം ചെയ്തു.
മതപഠനം മരണാനന്തരജീവിതത്തിന് ഒരുക്കാൻവേണ്ടി മാത്രമല്ല, ദൈവരാജ്യത്തിലെന്നപോലെ ആനന്ദവും ശാന്തിയും സംതൃപ്തിയും അനു ഭവവേദ്യമാക്കുന്ന ഒരു ഇഹലോക ജീവിതത്തെ കെട്ടിപ്പെടുക്കാൻ കൂടി യാണെന്ന ആശയത്തിന് പരമപ്രാധാന്യം നൽകി. വിശിഷ്ട്‌ടദൈവദാനമായ മാനവജീവിതത്തിൻ്റെ ചൂരും ചൂടുമേകി, നമ്മുടെ വിശ്വാസപരിശീലനപ്രസ്ഥാ നത്തെ ധന്യമാക്കി.
കോട്ടയം കാമ്പസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കപ്പെട്ട റിലീജിയൻ ടെസ്റ്റുകളുടെ മുഖ്യരചയിതാവും ചീഫ് എഡിറ്ററുമാണ് അദ്ദേ ഹം. ദൈവവിജ്ഞാനീയം ലളിതകോമള പദാവലികളിൽ അനുഭവങ്ങളുടെ വെള്ളിത്തളികയിൽ പകർന്നുതരുന്ന ഒരു നവ്യരചനാശൈലി വ്യക്തമാക്കു ന്നതാണ് റവ. ഡോ. ജേക്കബ്ബ് വെള്ളിയാനോട് ചേർന്ന് എസ്സ്. കുര്യൻ വേമ്പേനി രചിച്ചിട്ടുള്ള കൈക്കുമ്പിളിൽ കനകനിധി, ഓർമ്മകളെ ഉണരൂ, എന്നീ ഗ്രന്ഥതല്ലജങ്ങൾ. ചരിത്രരചനയിൽ ആരും ഇന്നോളം സ്വീകരിക്കാത്ത ഒരു പുതിയ അവതരണരീതികണ്ടെത്താവുന്ന ഒരു ചരിത്രസാഹിത്യഗ്രന്ഥ മാണ് ഡോ. വെള്ളിയാനോടൊപ്പം വേമ്പേനി സാർ എഴുതിയിട്ടുള്ള “തനിമ യിൽ പുലരുന്ന ഒരു ജനത”
പക്വതയാർജ്ജിച്ച നല്ല ഒരു ശിക്ഷണ വിദഗ്ദ്ധൻ കൂടിയാണ് വേമ്പേ നിസാർ. സീറോ-മലബാർ, ലത്തീൻ എന്നീ മൂന്നു റീത്തുകളിൽപ്പെട്ട അഭ്യ സ്ഥവിദ്യർക്കായി പി.ഒ.സിയിൽ നടത്തുന്ന മതാദ്ധ്യാപകപരിശീലനരംഗത്ത് ഇദ്ദേഹത്തിന്റെ സജീവസാന്നിദ്ധ്യമുണ്ട്. കേരളത്തിലെ എല്ലാ രൂപതകളിലും വർഷാവർഷം മതാദ്ധ്യാപകർക്കും സ്‌കൂൾ ടീച്ചേഴ്‌സിനുമായി മദ്ധ്യവേനൽ അവധിക്കാലത്ത് നടത്തിവരുന്ന ലക്ഷ്യോന്മുഖമായ പരിശീലന പരിപാടി യിൽ ക്ലാസുകൾ എടുത്തുകൊണ്ട് വേമ്പേനിസാർ ചെയ്ത്‌സേവനം ഒരി ക്കലും വിസ്മരിക്കുവാൻ സാദ്ധ്യമല്ല.
ജീവിതത്തിൽ ഏറിയപങ്കും കേരളകത്തോലിക്കാസഭയ്ക്കും സമു ദായത്തിനും സേവനം ചെയ്‌തുകൊണ്ട് വരുംതലമുറയെ വിശ്വാസാധിഷ്ഠി തമായ ജീവിതത്തിലേക്കു നയിക്കാൻ വഴിതെളിച്ചിരിക്കുന്ന മഹാചാര്യനാണ് വേമ്പേനിസാർ. പാലാരൂപതാമതബോധന കേന്ദ്രത്തിൽ നിന്ന് പ്രസിദ്ധീകരിച്ചിട്ടുള്ള മതപഠനഗ്രന്ഥാവലികളുടെയും മുഖ്യരചയിതാവും ചീഫ് എഡി റ്ററുമാണദ്ദേഹം. കേരളത്തിലെ കത്തോലിക്കാവിദ്യാലയങ്ങളിൽ ഇന്നുപഠി പ്പിക്കുന്ന സന്മാർഗ്ഗപാഠാവലികളുടെ മുഖ്യരചയിതാവും ചീഫ് എഡിറ്ററുമാ ണ്. പി.ഒ.സി. യിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുള മതബോധന ഗ്രന്ഥാവലി കളുടെ രചനയിൽ മുഖ്യപങ്കുവഹിക്കുകയും ഇരുപത്തിയഞ്ചിൽപരം വർഷ ങ്ങളിൽ കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള അഭ്യസ്തവിദ്യർക്കായി പി.ഒ.സി. യിൽ നടത്തപ്പെടുന്ന മതാദ്ധ്യാപകപരിശീലനപരിപാടികളുടെ സൂത്ര ധാരകനുമാണദ്ദേഹം.
വൈവിദ്ധ്യമാർന്ന ഇരുപത്തിയഞ്ചിൽപരം ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം ഡോ. ജേക്കബ്ബ് വെള്ളിയാനുമായി ചേർന്ന് അഞ്ചുഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇതിൽ തനിമയുടെ മധുഗീതി എന്ന കൃതി കാലടി സംസ്‌കൃത സർവ്വകലാ ശാലയിൽ എം.എ. മലയാളത്തിലുള്ള ടെക്സ്റ്റുബുക്കുകളിലൊന്നായി അംഗീ കരിച്ചിട്ടുണ്ട്. പത്തുവർഷം കോട്ടയത്തെ പൗരസ്ത്യവിദ്യാപീഠത്തിൽ കാറ്റി ക്കെറ്റിക്കൽ മെതഡോളജി അദ്ധ്യാപകനായും പല സെമിനാരികളിലും ദൈവ ശാസ്ത്രപഠനകേന്ദ്രങ്ങളിലും പൗരസ്‌ത്യ സന്ന്യാസക്രമം, മതാദ്ധ്യാപനരീതി എന്നിവയെക്കുറിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
വേമ്പേനിസാറിൻ്റെ സമർപ്പണതൃഷ്‌ണക്കും അദ്ധ്യാപന പ്രാവീണ്യ ത്തിനും അംഗീകാരമായി പല അവാർഡുകളും അദ്ദേഹത്തെ തേടിയെത്തി യിട്ടുണ്ട്. 1990 ൽ കെ.സി.ബി.സി.യുടെ ഗാനരചനയ്ക്കുള്ള അവാർഡ് അദ്ദേ ഹത്തിനു ലഭിച്ചു. 1994 ൽ കലാമാധ്യമങ്ങളിലൂടെ ദൈവവചന പ്രഘോഷ ണരീതിക്ക് രൂപം നൽകിയതിനും സാഹിത്യാത്മകമായ മതപാഠാവലികളുടെ രചനയ്ക്കായി അഖിലേന്ത്യാ ക്രൈസ്‌തവകലാകേന്ദ്രം ഏർപ്പെടുത്തിയിരി ക്കുന്ന ഹാദൂസ അവാർഡും ലഭിച്ചു. 1997 മികച്ച സമുദായപ്രവർത്തകനുള്ള കത്തോലിക്കാകോൺഗ്രസ്സ് അവാർഡും 2000-ൽ അതിരമ്പുഴ ഫൊറോനാ മഹാജൂബിലി അവാർഡും ലഭിച്ചിട്ടുണ്ട്.
ക്രൈസ്തവ ആരാധനാക്രമം അടിസ്ഥാനമാക്കിയുള്ള വിശ്വവിജ്ഞാ നകോശത്തിന്റെ എഡിറ്റിംഗിൽ ഏർപ്പെട്ടിരിക്കുകയാണ് വേമ്പേനിസാർ.









Leave a Reply