Sathyadarsanam

കേരള സഭാപ്രതിഭകൾ-35 റമ്പാൻ ജോൺ മേളാംപറമ്പിൽ

കേരള സഭാപ്രതിഭകൾ-35

റമ്പാൻ ജോൺ മേളാംപറമ്പിൽ

അമേരിക്കയിൽ ആദ്യമായി മലങ്കര സഭാമ ക്കൾക്കായി ഇടവക ആരംഭിക്കുകയും മലങ്കര കത്തോ ലിക്കരുടെ ഒരു കൺവെൻഷൻ വിളിച്ചുകൂട്ടുകയും ചെയ്ത റമ്പാൻ ജോൺ മേളാംപറമ്പിൽ, ഉമ്മച്ചൻ അക്കാമ്മ ദമ്പതികളുടെ മൂന്നാമത്തെ സന്താന മായി 1923 ജൂൺ 10-ാം തീയതി തിരുവല്ലായ്ക്കു സമീപമുള്ള പൊടിയാടി യിൽ ജനിച്ചു. പ്രൈമറി വിദ്യാഭ്യാസം പൊടിയാടി സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം കാവുംഭാഗത്തെ ഹിന്ദുസ്കൂളിലുമായിരുന്നു. (ഹിന്ദു സ്കൂൾ ഇപ്പോൾ എൻ.എസ്.എസ്. മാനേജ്മെന്റിലാണ്.) ജോൺ മേളാംപറമ്പിൽ യാക്കോബായ സഭയിലാണ് ജനിച്ചത്. 1930 ൽ മാർ ഇവാനിയോസ് കത്തോ ലിക്കാ സഭയെ ആശ്ലേഷിച്ചത് ഒരു വലിയ മഹാസംഭവമായിരുന്നു. അതേ ത്തുടർന്ന് അനേകർ കത്തോലിക്കാ സഭയിൽ ചേരുകയുണ്ടായി. 1931 ൽ ജോണിന്റെ കുടുംബം ഒന്നടങ്കം ഇവാനിയോസ് തിരുമേനിയെ അനുഗമിച്ച് കത്തോലിക്കാസഭയിൽ ചേർന്നു.

അക്കാലത്ത് വാളക്കുഴി യാക്കോബായ സമുദായത്തിലെ പ്രമുഖ വൈദീകനായ ജോസഫ്, പുനരൈക്യപ്രസ്ഥാനത്തെ ശക്തമായി എതിർത്തു കൊണ്ടിരുന്നു. അധികംതാമസിയാതെ അദ്ദേഹവും കത്തോലിക്കാസഭയിൽ ചേർന്നു. ഇക്കാലത്ത് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോൺ മേളാംപറമ്പിൽ തിരുവല്ലാ രൂപതവക സെൻ്റ് മേരീസ് മൈനർ സെമിനാരി യിൽ ചേർന്ന് വൈദീകപഠനം ആരംഭിച്ചു. മേളാംപറമ്പിൽ കുടുംബം അന്നത്തെ ഒരു സമ്പന്നകുടുംബമായിരുന്നു. ഉന്നതമായ നിലയിൽ ഭൗതിക ജീവിതം നയിക്കാമായിരുന്ന ജോൺ അതെല്ലാം ഉപേക്ഷിച്ചാണ് വൈദീക നാകാൻ ഇറങ്ങിത്തിരിച്ചത്. വൈദീകപഠനം പൂർത്തീകരിച്ചത് തൃശ്ശിനാ പ്പള്ളി സെന്റ് പോൾസ് സെമിനാരിയിലായിരുന്നു. 1951 ജനുവരി 27-ാം തീയതി തിരുവല്ലാ രൂപതാ ബിഷപ്പ് ജോസഫ് മാർ സെവേറിയോസ് (യാ ക്കോബായ സഭയിൽ നിന്നും കത്തോലിക്കാ സഭയിലേക്കു ചേർന്ന വാള ക്കുഴി ജോസഫ് അച്ചൻ) തിരുമേനിയിൽനിന്നും വൈദീകപട്ടം സ്വീകരിച്ചു. സെവേരിയോസ് തിരുമേനി ഏറ്റം കൂടുതൽ സ്നേഹിച്ചിരുന്ന ഒരാളായിരുന്നു മേളാംപറമ്പിൽ ജോണച്ചൻ. സഭയ്ക്ക് വലിയ പ്രതീക്ഷ നൽകിയ ജോണ ച്ചനെ 1951 ൽതന്നെ നിരണം പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി നിയമി ച്ചു. 1951 സെപ്റ്റംബറിൽ ഉപരിപഠനാർത്ഥം റോമിലേക്കയച്ചു. ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ലിറ്റർജിയിൽ സ്പെഷ്യലൈസു ചെയ്തു. നാലു വർഷത്തിനുശേഷം ലിറ്റർജിയിൽ ഡോക്ടറേറ്റ് എടുത്തു. റോമിൽ പഠിച്ചു.കൊണ്ടിരുന്ന സന്ദർഭത്തിൽ പൗരസ്ത്യതിരുസംഘത്തിൻ്റെ പ്രീഫക്ട് കാർഡിനൽടിസ്സറിൻ്റ് തിരുമേനിയുമായി നല്ല ബന്ധം സ്ഥാപിക്കുവാൻ ജോണച്ചനു സാധിച്ചു. 1953 ൽ ടിസറാൻ്റ് തിരുമേനി കേരളത്തിൽ പര്യ ടനം നടത്തിയപ്പോൾ തിരുവല്ലായിൽ മേളാംപറമ്പിൽ കുടുംബം സന്ദർശി ച്ചു. ആ പര്യടനത്തിൽ ഒരാളുടെ ഭവനത്തിൽ മാത്രമേ കാർഡിനൽ ടിസ റന്റ്റ് സന്ദർശിച്ചുള്ളു. അത് ജോൺ മേളാംപറമ്പിലിൻ്റെ ഭവനത്തിലും, ഇതിൽനിന്നും കർദ്ദിനാൾ തിരുമേനിയ്ക്ക് മേളാംപറമ്പിലച്ചനോടുള്ള താല്‌പര്യം എന്തുമാത്രമെന്ന് മനസ്സിലാക്കാൻ നമുക്ക് സാധിക്കും.

റോമിൽനിന്നും ജോണച്ചൻ 1954 ൽ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ചേർന്നു. മോഡേൺ ഹിസ്റ്ററിയിൽ ചേർന്ന് പഠിക്കാൻ തുടങ്ങി. ആ പഠനം പൂർത്തീകരിക്കുന്നതിന് മുൻപ് കാർഡിനൽ ടിസറന്റ് തിരുമേനി ലബനിലെ ബേയ്റൂട്ടിലെ സിറിയൻ പേട്രിയർക്കൽ സെമിനാ രിയിൽ പഠിപ്പിക്കാനായി നിയോഗിച്ചു. അദ്ധ്യാപനത്തോടൊപ്പം സുറിയാ നിയിൽ വേണ്ടത്ര പാണ്‌ഡിത്യം നേടുവാനും ശ്രമിച്ചു. ബേയ്റൂട്ടിൽ നിന്നും ജോണച്ചൻ തിരുവല്ലായിൽ എത്തി.

1956 ൽ തിരുവല്ലാ കത്തീഡ്രലിൽ അസിസ്റ്റൻ്റ് വികാരിയായി ജോണ ച്ചനെ അഭിവന്ദ്യപിതാവ് നിയമിച്ചു. 1958 ഫെബ്രുവരി 14-ാം തീയതി തിരു വല്ലാ രൂപതയുടെ അതിർത്തി മലബാറിലേക്കുംകൂടി വ്യാപിപ്പിച്ചുകൊണ്ട് റോമിൽനിന്നും ഉത്തരവായി. അതേത്തുടർന്ന് മലബാറിലെ മൈക്കാവ് പള്ളി വികാരിയായി അദ്ദേഹത്തെ നിയമിച്ചു. മൈക്കാവ് മിഷന്റെ സ്ഥാപകനുമായി. അദ്ദേഹം. മൂന്നുവർഷത്തിനുശേഷം തിരുവല്ലായ്ക്കു സമീപമുള്ള തോട്ട ഭാഗം പള്ളിവികാരിയായി. 1966 സെപ്റ്റംബറിൽ വീണ്ടും ഉപരിപഠനത്തി നായി അമേരിക്കയിലേക്ക് പോയി. ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് എക്യൂമിനിസത്തെപ്പറ്റി ഉപരിപഠനം നടത്തി. പ്രോട്ടസ്റ്റൻ്റ് യൂണിവേഴ്സിറ്റി യായിരുന്നു അത്. ആ യൂണിവേഴ്‌സിറ്റിയിൽ പഠിച്ച ആദ്യത്തെ കത്തോ ലിക്കാ പുരോഹിതൻ ആയിരുന്നു ഫാ. ജോൺ മേളാംപറമ്പിൽ എക്യുമി നിസത്തെപ്പറ്റി ഡോക്‌ടറേറ്റ് എടുത്തതിനുശേഷം 1970 ൽ ഈശോസഭാ വൈ ദീകർ നടത്തുന്ന ഊസ്റ്റർ (Worster) അന്ന മരിയാ കോളേജിൽ പഠിച്ചു. വേൾഡ് റീലീജിയസ് ആയിരുന്നു പഠനവിഷയം. അമേരിക്കയിലെ ആദ്യത്തെ കത്തോലിക്കാ കോളേജായിരുന്നു അത്. മാസച്ചൂട്ട്സ് കോളേ ജിൽനിന്ന് (Massachutts) നിന്ന് എം.എഡ്. ഡിഗ്രിയും എടുത്തു. തുടർന്ന് ന്യൂയോർക്കിനു സമീപമുള്ള ലോംഗ് ഐലന്റ്റിലെ ബ്രൻ്റിവുഡ് (Brente wood) കോൺവെന്റിലെ മദർ ഹൗസിലെ ചാപ്ലയിൻ ആയി സേവനം അനുഷ്‌ഠി ച്ചു. ആ സഭയിൽ 3000 ത്തോളം അംഗങ്ങൾ ഉണ്ടായിരുന്നു. ഈ സഭ യുടെ ചാപ്ലൈയിൻ ആയി ഏഴുവർഷക്കാലം ജോലിചെയ്‌തു. അവിടെ നഴ്സറി സ്‌കൂൾ തുടങ്ങി കോളേജുതലംവരെയുള്ള വിദ്യാഭ്യാസ സ്ഥാപ നങ്ങൾ പ്രവർത്തിച്ചിരുന്നു. സെൻ്റ് തോമസ് ഭാരതത്തിന്റെ പ്രേഷിതനാണെന്ന് പ്രസ്താവിക്കാൻ റോമിനെ പ്രേരിപ്പിച്ചത് മേളാംപറമ്പിൽ ജോണച്ച നാണെന്ന് ഛാന്ദാബിഷപ്പ് മാർ ജനുവാരിയൂസ് കോട്ടയത്ത് സി.ബി.സി.ഐ. മീറ്റിംഗിൽ പങ്കെടുക്കാൻ 1988-ൽ എത്തിയപ്പോൾ മറ്റു മെത്രാന്മാരോടായി പറയുകയുണ്ടായി. അതിന് ഒരു ചരിത്രമുണ്ട്. റോമൻ കത്തോലിക്കാ സഭയുടെ ഔദ്യോഗിക വാർത്താപത്രമായ ഒസ്സർവത്തോരെ റോമാനയിൽ വി. ഫ്രാൻസീസ് സേവ്യരുടെ 400-ാം ചരമവാർഷികത്തിൽ പങ്കെടുക്കുവാൻ പേപ്പൽ പ്രതിനിധിയായി പ. പിതാവ് ആസ്ത്രേലിയക്കാരനായ കർദ്ദിനാൾ ഗിൽറോയിയെ നിയമിച്ചതായി ഒരു വാർത്തവന്നു. ആ വാർത്ത വന്നപ്പോൾ മേളാംപറമ്പിലച്ചൻ മിലാനിൽ ആയിരുന്നു. ഉടനെ അദ്ദേഹം റോമിൽ പാഞ്ഞെത്തി മോൺ. മൊന്തീനിയെ കണ്ടു. (പിന്നീട് മാർപ്പാപ്പാ). മാർത്തോമ്മായുടെ ഭാരതാഗമനത്തെക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചും ഏറെ താമസിയാതെ ഒസ്സർ വത്തോരെ റൊമാനയിൽ ഒരു തിരുത്തു വന്നു. മലബാറിലെ ജനങ്ങൾ വിശ്വസിക്കുന്ന പ്രകാരം മാർത്തോമ്മാശ്ലീഹായുടെ ഭാരതാഗമനത്തിൻറെ രണ്ടായിരാം വാർഷികത്തിൻ്റെ തു കൂടിയാണ് ആഘോഷം. ഈ വാർത്തയിലെ തിരുത്ത് പലരെയും ക്ഷോഭിപ്പിച്ചു.

ബത്തേരി രൂപതാ സ്ഥാപനത്തിനുശേഷം ജോണച്ചൻ ബത്തേരി രൂപ തയിൽ ചേർന്നു. രണ്ടുവർഷത്തെ സേവനത്തിനുശേഷം വീണ്ടും ന്യൂയോർക്കിലേക്കു പോയി. മാൻഹാട്ടനിൽ അജപാലന ശുശ്രൂഷനിർവ്വ ഹിച്ചു. ന്യയോർക്ക് അതിരൂപതയിൽ ജോലി ചെയ്യുന്ന സമയത്താണ് ന്യൂയോർക്കിൽ ഒരു മലങ്കരമിഷൻ സ്ഥാപിതമാകുന്നത്. അമേരിക്കയിലെ കൊളറാഡോയിൽ രണ്ടുവർഷം സേവനം അനുഷ്‌ഠിച്ചു. 1991 ജൂൺ 28 ന് മലങ്കര മക്കളുടെ ഒരു കൺവെൻഷൻ ന്യൂയോർക്കിൽ വിളിച്ചുകൂട്ടി. മലങ്ക രയുടെ ചാർജ് വഹിച്ചുകൊണ്ടിരിക്കെ ബയ്റൂട്ടിലെ അന്ത്യോഖ്യായിലെ സിറി യൻ പേട്രിയേക്ക് മുനിയേച്ചർ (Monunayar) ഫാ. ജോൺ മേളാംപറമ്പില ച്ചന് റമ്പാൻ സ്ഥാനം നൽകി.

പിന്നീട് ഏതാനും നാൾ കൊളറാഡോയിലും പിന്നീട് കേരളത്തിൽ എത്തി ബത്തേരിയിലും കോട്ടയത്ത് സീരിയിലും ആയി താമസിച്ചു. ഇപ്പോൾ കോട്ടയത്തിനു സമീപമുള്ള കൈപ്പുഴയിലാണ് താമസം – എക്യു മിനിക്കൽ ഹെറിറ്റേജിൽ.

ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച അദ്ദേഹം തന്റെ സമ്പാദ്യങ്ങളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാ സത്തിനുവേണ്ടിയാണ് വിനിയോഗിച്ചത്. അച്ചൻ പഠിപ്പിച്ച കുട്ടികൾ ഇന്ന് ഉന്നതനിലയിൽ എത്തിയതിൽ അച്ചന് സംതൃപ്തിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *