Sathyadarsanam

കേരള സഭാപ്രതിഭകൾ-36 പോൾ വളപ്പില

കേരള സഭാപ്രതിഭകൾ-36

പോൾ വളപ്പില

“എൺപതിലേക്ക് എളിമയോടെ അടിവച്ചുനീങ്ങു മ്പോഴും ആയിരം പൂർണ്ണചന്ദ്രന്മാരുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുവാൻ അധികം അകലെയല്ലാത്ത ആ മനുഷ്യസ്നേഹി ഇന്നും പതിനെട്ടുകാരന്റെ പ്രസരിപ്പോടെ കർമ്മനിരതൻ. കഫുള്ള നീണ്ട ഖദർ ഷർട്ടും മുണ്ടും കണ്ണടയും ധരിച്ച് പഴയ ഹാൻ്റ് ബാഗിന് വഴിമാറിയ തുണി സഞ്ചി തോളിൽ തൂക്കിയിട്ട് കറുത്ത ഷൂസും സോക്‌സുമണിഞ്ഞ് കാലത്ത് കണ്ണംകുളങ്ങരയിൽ നിന്നാരംഭിക്കുന്ന ആ പദസഞ്ചലനം വർഷങ്ങളായി തൃശൂർ നഗരം കാതോർക്കന്നു. കരുത്തുറ്റ അസ്ഥികൾക്ക് മീതെ മാംസവും വെളുത്തചർമ്മവും ആനുപാതികമായി മാത്രം തേമ്പിപ്പിടിപ്പിടിച്ച ശരീരം. ജീവിതത്തിലൊരിക്കലും കുനിയാത്ത ശിരസ്സിൻറെ ഉടമ. ഓർമ്മവച്ചനാൾ മുതൽ തൃശൂർ പുത്തൻപള്ളിയുടെ നിഴലിൽ നിലയുറപ്പിച്ചപ്പോഴും അതിരു കടന്ന സാമുദായിക തീവ്രത അദ്ദേഹത്തിന് അന്യമാണ്. സത്യത്തിന് സാക്ഷിപറയാൻ മാത്രം ഉഴിഞ്ഞുവച്ച ജീവിതം. വറ്റാത്തപുഞ്ചിരിയുടെ ഉട മയായ ആ ശോഷിച്ച മനുഷ്യൻ എന്നും എളിമയുടെ ആൾ രൂപം. ജീവിത ത്തന്റെ സപ്തതി കഴിഞ്ഞിട്ടും നാടിനും സമൂഹത്തിനും വേണ്ടി ജീവിക്കു കയും സ്വയം ജീവിക്കാൻ മറക്കുകയും ചെയ്‌ത നന്മനിറഞ്ഞ മനുഷ്യൻ. അതേ, അതാണ് എല്ലാവരുടെയും വളപ്പിലമാഷായ തൃശൂരിൻ്റെ പോൾവള പ്പില.” പോൾ വളപ്പിലയുടെ സഹപ്രവർത്തകനായ തോമസ് പാറന്നൂർ 2003 ജൂൺ 30 ന് പ്രോഗ്രസ്സ് വാരികയിൽ എഴുതിയലേഖനത്തിലെ ഒരു ഭാഗമാണ് മുകളിൽ ചേർത്തിരിക്കുന്നത്.

പോൾ വളപ്പില എന്ന ഇതിഹാസ പുരുഷൻ 1923 ജൂലൈ 3-ാം തീയതി തൃശൂരിൽ ജനിച്ചു. പിതാവ് ചാലിശ്ശേരി വളപ്പില ലോനപ്പൻ മാതാവ് റോസ. തൃശൂർ സെന്റ് തോമസ് കോളേജ് ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന ഇന്റർമീഡിയറ്റിന് തൃശൂർ സെൻ്റ് തോമസ് കോളേജിൽ ചേർന്നു.

അക്കാലം വിദ്യാഭ്യാസം നടത്തുകയെന്നത് ഒരു ഭാരിച്ച ബാദ്ധ്യത യായിരുന്നു. വിദ്യാർത്ഥിയായിരുന്ന കാലം മുതൽ സാമ്പത്തികമായി അടി ത്തറ തകർന്ന കുടുംബമായിരുന്നു പോളിൻ്റെ കുടുംബം. സ്വയം അദ്ധ്വാ നിച്ച് പണമുണ്ടാക്കിയാണ് കോളേജ് വിദ്യാഭ്യാസം നടത്തിയത്. വിദ്യാർത്ഥി യായിരുന്ന കാലത്ത് കുടുംബഭാരം ചുമലിൽ ഏൽക്കേണ്ടി വന്ന പോൾ കോളേജ് പഠനാനന്തരം മലബാർ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. തൃശൂ രിൽ അറിയപ്പെടുന്ന ഒരു ഐ.എൻ.ടി.യു.സി. പ്രവർത്തകനായി ഇതിനകം അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. ആദർശശുദ്ധിയുള്ള ഒരു കോൺഗ്രസ്സുകാരനായി എല്ലാവരും അംഗീകരിച്ചു. അതേസമയം സമുദായ പ്രവർത്തനങ്ങ
ളിലും അദ്ദേഹം സജീവമായി പങ്കെടുത്തു. തൃശൂർ പുത്തൻപള്ളിയിൽബസ്ലിക്കാപള്ളിയിൽ വേദോപദേശ ക്ലാസിൽ മറ്റൊരദ്ധ്യാപകനു പകരക്കാരനായി ബ്രദർ വടക്കൻ വന്നപ്പോഴാണ് പോൾ വളപ്പില അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുക. അന്ന് വേദോപദേശ ഹെഡ്മാസ്റ്റർ കൂടിയായിരുന്നുപോൾ വളപ്പില, കുരിയച്ചിറ പള്ളിയിലെ മരിയസഖ്യം വാർഷികത്തിന്റെപ്രസംഗകനായി ബ്രദർ വടക്കനെ വിളിക്കണമെന്ന് പോൾവളപ്പില നിർദ്ദേശിച്ചു. അങ്ങനെ വടക്കൻ്റെ ആദ്യപ്രസംഗം കുരിയച്ചിറയിൽ ആയിരുന്നു.ആ പ്രസംഗത്തിന്റെ വശ്യത മനസ്സിലാക്കിയ പോൾ വളപ്പിലയും ഫാ.ജേക്കബ് ചൊവ്വല്ലൂരും കൂടി സംഘടിപ്പിച്ച തൃശൂർ കിഴക്കേക്കോട്ടയിലെസണ്ണി റീഡിംഗ്‌സ് കെട്ടിടത്തിൻ്റെ രണ്ടാം നിലയിലെ യോഗത്തിൽ ബ്രദർവടക്കൻ തന്റെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രസംഗം അരങ്ങേറി.തുടർന്നുള്ള ദിവസങ്ങളിൽ പോൾവളപ്പിലയുടെയും മറ്റും നിർദ്ദേശമനുസരിച്ച് തൃശൂർ നഗരത്തിലെ എല്ലാ കോർണറുകളിലും ബ്രദർ വടക്കൻ ഈപ്രസംഗപരിപാടി തുടർന്നു. തുടർന്നാണ് ജേക്കബ് ചൊവ്വല്ലൂരച്ചൻ അസിസ്റ്റന്റ് വികാരിയായിരുന്ന തൃശൂർ ലൂർദ്ദ്പള്ളിയിലെ അച്ചന്റെ മുറിയിൽവെച്ച്കമ്മ്യൂണിസ്റ്റ് വിരുദ്ധമുന്നണി രൂപംകൊണ്ടത്. ഈ യോഗത്തിൽ ബ്ര.വടക്കനോടൊപ്പം പോൾ വളപ്പിലയും മഞ്ഞില കുഞ്ഞുവറീതും ഉണ്ടായിരുന്നു. ആദ്യത്തെ ജനറൽ സെക്രട്ടറി പോൾ വളപ്പിലുമായിരുന്നു. തുടർന്ന്വിരുദ്ധമുന്നണിയുടെ സ്റ്റഡീക്ലാസ്സുകൾ കേരളത്തിൽ അങ്ങോളമിങ്ങോളംസംഘടിപ്പിക്കുന്നതിൽ പോൾ വളപ്പില നിർണ്ണായകമായ പങ്കുവഹിച്ചു.സ്വാതന്ത്യ്രപ്രാപ്‌തിയെത്തുടർന്ന് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്രാപിച്ചുവരികയായിരുന്നു. തൊഴിലാളി മേഖലയായ തൃശൂർ കമ്മ്യൂണിസ്റ്റുകൾ നിലയുറപ്പിച്ചുകഴിഞ്ഞിരുന്നു. ഈ സന്ദർഭത്തി ലാണ് കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രങ്ങളുടെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധമുന്നണിയുമായി ബ്ര.വടക്കൻ രംഗത്തിറങ്ങുന്നത്. കമ്മ്യൂണിസ്റ്റ് വിരുദ്ധമുന്നണിയുടെ ഔദ്യോഗികജിഹ്വയായി തൊഴിലാളി വാരികയും വടക്കനച്ചൻ ആരംഭിച്ചു. അന്ന് ഫാ. വടക്കൻ സെമിനാരി വിദ്യാർത്ഥിയായിരുന്നു. അന്ന് ഫാ. വടക്കന്റെ സഹായിയായും വലംകൈ യായും ആദ്യം തന്നെ തൃശൂർ നിന്നും രംഗത്തുവന്ന ഒരു സാമൂഹ്യ പ്രവർത്ത കനായിരുന്നു വളിപ്പില മാഷ്. അവിടംകൊണ്ടുതീർന്നില്ല. ജീവിതമാർഗ്ഗ മായി താൻ സ്വീകരിച്ച ബാങ്ക് ഉദ്യോഗം എട്ടു വർഷത്തിനുശേഷം മോൺ സഖറിയാസ് വാഴപ്പള്ളിയുടെ ഉപദേശപ്രകാരം രാജിവച്ചു. വടക്കനച്ചന്റെ കൂടെ മുഴുവൻ പ്രവർത്തകനായി മാറി. ബാല്യത്തിലെ ദാരിദ്ര്യം വീണ്ടും തുടർന്നു. മീൻ പിടിച്ചുകൊണ്ടിരുന്ന മുക്കവരെ യേശു തന്റെ ശിഷ്യന്മാ രായി സ്വീകരിച്ചതുപോലെയായിരുന്നു അത്. എല്ലാം ഉപേക്ഷിച്ച് എന്റെ പിന്നാലെ വരിക ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം.ബ്രദർ വടക്കൻ അതൊന്നും വളപ്പിലമാഷിനോട് പറഞ്ഞില്ല. “പാദി ങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിലെ മുന്നണി പോരാളിയാക്കാം” എന്നാ യിരിക്കാം വടക്കനച്ചൻ പറഞ്ഞത്. ഏതായാലും അധൈര്യപ്പെടാതെ തന്നെ വളപ്പില അച്ചന്റെ കൂട്ടത്തിൽ ഉറച്ചുനിന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധമുന്നണി യുടെ മുന്നണിപ്രവർത്തകനായി മാറി. തൊഴിലാളി പത്രം ആരംഭിക്കാൻ (ആദ്യം വാരിക) അച്ഛന്റെ വലം കൈയ്യായി നിന്നു പ്രവർത്തച്ചവരിൽ പ്രമു ഖനായിരുന്നു അദ്ദേഹം. ബ്രദർ വടക്കൻ അന്ന് സെമിനാരി വിദ്യാർത്ഥിയാ യിരുന്നു. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിലും തൊഴിലാളി പത്രം മുടക്കം വരുത്താതെ പുറത്തിറക്കി. മോൺ. സഖറിയാസ് വാഴപ്പള്ളിയും ഫാ.ജെ.ചെമ്മണ്ണൂരും എല്ലാം ആ സംരഭത്തിന് സഹായികളായി മാറി.

1957 ൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന് കേരളം വഴിമാറിയപ്പോൾ, കമ്മ്യൂ ണിസ്റ്റ് ഭീകരതക്കെതിരെ കമ്മ്യൂണിസ്റ്റ് വിരുദ്ധമുന്നണി പ്രവർത്തകർ അണി നിരന്നപ്പോൾ മുന്നണി നേതാക്കളായി ബി.വെല്ലിംഗ്‌ടൺ, വർഗീസ് മേച്ചേരി തുടങ്ങി പലരും കത്തിക്കുത്തും മർദ്ദനങ്ങളും ഏറ്റ് രക്തം ചീന്തിയപ്പോൾ യാതൊരു സാമ്പത്തിക ഭദ്രതയും ഇല്ലാതിരുന്ന തൊഴിലാളി പത്രം ദിനം തോറും അച്ചടിച്ചിറക്കുവാൻ പോൾ വളപ്പില അനുഭവിച്ച ത്യാഗങ്ങൾ വിവ രിക്കുവാൻ വാക്കുകളില്ല. വിമോചന സമരപോരാട്ടത്തിലും വിമോചനസമ രത്തിനുശേഷം നടന്ന ജനാധിപത്യമുന്നണിയുടെ ഭരണകാലത്തു നടന്ന കുടിയിറക്ക് വിരുദ്ധ പ്രക്ഷോഭണത്തിലും കൊട്ടിയൂർ ജാഥയുടെ പിന്നിലും മലനാട് കർഷകയൂണിയൻ, കർഷകതൊഴിലാളി പാർട്ടി തുടങ്ങിയ പ്രസ്ഥാ നങ്ങളുടെ പോരാട്ടങ്ങളിലും വളപ്പില മാഷിൻ്റെ ത്യാഗത്തിന്റെയും അർപ്പ ണമനസ്ഥിതിയുടെയും കഥകൾ അനവധിയാണ്.

കൊട്ടിയൂർ ജാഥയുടെ പ്രധാന ഓർഗനൈസറായിരുന്ന പോൾ വള പ്പില, കൊട്ടിയൂർ മുതൽ തിരുവനന്തപുരം വരെ, ജാഥയുടെ മുമ്പേ സഞ്ച രിച്ച് ജാഥയ്ക്കുവേണ്ട സ്വീകരണ പരിപാടികളും മറ്റും സംഘടിപ്പിക്കുക യെന്ന ശ്രമകരമായ ദൗത്യം വിജയകരമായി നിർവ്വഹിച്ചു. കെ.ടി.പിയുടെ സെക്രട്ടറിയേറ്റ് അംഗവും ജോ.സെക്രട്ടറിയുമായി പ്രവർത്തിച്ച വളപ്പില മല നാട് കർഷകയൂണിയൻ്റെ ഓർഗനൈസർ കൂടിയായിരുന്നു.

1971 ൽ തൊഴിലാളി പത്രം നിർത്തലാക്കി. ഏതാണ്ട് രണ്ടുദശാബ്ദ ക്കാലം തൊഴിലാളിയെപ്പിടിച്ചുനിർത്തുന്നതിന് പരസ്യങ്ങൾ ശേഖരിച്ചതിൽ മുഖ്യപങ്കും അദ്ദേഹം തന്നെയായിരുന്നു. തൊഴിലാളി നിർത്തലാക്കിയപ്പോൾ ആ പരസ്യശേഖരണകലയെ മറ്റൊരു വിധത്തിലേക്ക് തിരിച്ചുവിടുവാൻ അദ്ദേ ഹത്തിന് സാധിച്ചു. കേരളത്തിലെ എല്ലാ പ്രസിദ്ധീകരണശാലകൾക്കും അദ്ദേഹം പരസ്യങ്ങൾ പിടിച്ചു. ബാങ്കു ഉദ്യോഗം ഉപേക്ഷിച്ചതുകൊണ്ടു ണ്ടായ നഷ്ടത്തിൽ അദ്ദേഹം പതറിയില്ല. പരസ്യ ശേഖരണത്തിലൂടെ ലഭിക്കുന്ന കമ്മീഷനിലൂടെ അദ്ദേഹത്തിൻ്റെ ജീവിതം തള്ളിവിട്ടു. 1977 ൽ പോൾ വളപ്പില ആധുനികസജ്ജീകരണങ്ങളോടെ വളപ്പില അഡ്വെർടൈസിങ്ങ് സർവ്വീസ് എന്ന എളിയ സ്ഥാപനത്തിന് ആരംഭം കുറിച്ചു. ഈ സ്ഥാപനത്തെപ്പറ്റി തോമസ് പാറന്നൂർ എഴുതിയ ലേഖനത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു. “മക്കളായ ജോൺവളപ്പിലയുടെയും ജെ.പി. വളപ്പിലയു ടെയും സഹകരണത്തോടെ ആ സ്ഥാപനത്തിന് വൈകാതെ പുതിയ ചിറ കുകൾ മുളച്ചു. പരിഷ്കൃതലോകത്തിലെ കമ്പ്യൂട്ടർവൽകൃത പരസ്യകല യുടെ മാസ്മരശക്തികളുമായി ജോൺസ് വളപ്പിലയും ജെ.പി. വളപ്പിലയും പുതിയ ഇതിഹാസം രചിച്ചപ്പോൾ മലയാളക്കരയിൽ അതൊരുവിസ്‌മയമായി മാറി. പിന്നീട് അടിവച്ച് അടിവച്ച് മുന്നോട്ടുള്ള കയറ്റത്തിൻ്റെ ധന്യമുഹൂർത്ത ങ്ങൾ. വളപ്പില കമ്യൂണിക്കേഷൻസ് എന്ന പുതിയകിരീടത്തിന് കീഴെ അതൊരു വടവൃക്ഷമായി പന്തലിച്ചു. ഇന്ന് പരസ്യകലാരംഗത്തെ അത്യാ ധുനിക സാങ്കേതികസൗകര്യങ്ങളുടെ അകമ്പടിയോടെ കേരളത്തിലെ ഏറ്റവും വലിയ അഡ്വെർടൈസിങ്ങ് സ്ഥാപനമെന്ന പദവി വളപ്പില കമ്യൂ ണിക്കേഷൻസിന് സ്വന്തം. തൃശൂർ ബസ്ലിക്കാ ബിൽഡിംഗിൽ ഏറ്റവും ആധു നികവും ആകർഷകവുമായ കോർപ്പറേറ്റ് ഓഫീസും കേരളത്തിലെ വ്യവ സായ-വാണിജ്യ കേന്ദ്രങ്ങളായ കൊച്ചിയിലും കോഴിക്കോട്ടും റീജയണൽ ഓഫീസുകളുമായി 6 ജില്ലാകേന്ദ്രങ്ങളിൽ വളപ്പില കമ്യൂണിക്കേഷൻസിന് ഇന്ന് സുസജ്ജമായ ശാഖകളും കേരളത്തിൽ മറ്റാരും പരീക്ഷിക്കാത്ത മൊബൈൽ യൂണിറ്റുമുണ്ട്. ജീവിക്കാൻമറന്ന് സമൂഹത്തിനുവേണ്ടി സേവനം അർപ്പിച്ച പോൾ വളപ്പിലേക്ക് നന്മവറ്റാത്തസമൂഹം നിറച്ചുനൽകുന്ന പൊലി യളവാണ് തന്റെ അഡ്വെർടൈസിങ്ങ് സ്ഥാപനങ്ങളുടെ വിജയഗാഥ”

ബാങ്ക് ഉദ്യോഗം രാജിവച്ചതുകൊണ്ടുള്ള സാമ്പത്തിക നഷ്ടം, മറ്റൊരു വരുമാനവുമില്ലാത്ത സാഹചര്യം, തൊഴിലാളിപത്രം നിലനിർത്താൻ വേണ്ടി അനുഭവിച്ച ത്യാഗങ്ങൾ ഇവയെല്ലാം അഗ്നിപരീക്ഷണങ്ങളായിരുന്നു. എന്നിട്ടും നിരാശനാകാതെ പ്രത്യാശാപൂർവ്വം മുന്നേറിയതിന്റെ പ്രതിഫല മായി ദൈവം നൽകിയതാണ് വളപ്പില കമ്മ്യൂണിക്കേഷൻസ്.

പോൾ വളപ്പില ഭക്തസംഘടനാപ്രവർത്തകൻ കൂടിയായിരുന്നു. കത്തോലിക്കാ കോൺഗ്രസ്സിൻ്റെ ആദ്യ രൂപതാ സെക്രട്ടറി, സെന്റ്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി, രൂപതാ പ്രസിഡണ്ട്, ലീജിയൻ ഓഫ് മേരി രൂപതാ പ്രസിഡണ്ട്, സെക്രട്ടറി, പാസ്റ്ററൽ കൗൺസിൽ മെമ്പർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. തൃശൂർ പുത്തൻപള്ളിയിലെ വേദോ പദേശ അദ്ധ്യാപകനും ഹെഡ്‌മാസ്റ്ററുമായി അൻപത്തിരണ്ട് വർഷം അദ്ദേഹം പ്രവർത്തിച്ചു. പുത്തൻപള്ളി പ്ലാറ്റിനം ജൂബിലി സുവനീറിന്റെ എക്‌സിക്യൂ ട്ടീവ് എഡിറ്റർ കൂടിയായിരുന്നു പോൾ വളപ്പില. തൃശൂർ പുത്തൻപള്ളി യിലെ 68 വർഷത്തെ പ്രശസ്‌ത സേവനത്തിൻ്റെ അംഗീകാരമായി ബസ്ലീക്കാ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പോൾ വളപ്പിലയെ മാർ ജെയിംസ് പഴ യാറ്റിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

ഫാ.വടക്കൻ തുടങ്ങിവച്ച എല്ലാ നല്ല സംരംഭങ്ങൾക്കും പിന്നണിപ്രവർത്തകനായി നിന്ന് പ്രവർത്തിച്ച് പടപൊരുതിയ അദ്ദേഹം ഫാ. വട ക്കൻ്റെ വേർപാടിൽ ദുഃഖിതനാണ്. വടക്കച്ചൻ തുടങ്ങിവച്ച സാമൂഹ്യപ്ര വർത്തനങ്ങൾ ഭവനനിർമ്മാണം, സമൂഹവിവാഹം തുടങ്ങിയ പദ്ധതികൾ മുടക്കംകൂടാതെ കൊണ്ടുപോകണമെന്ന ആഗ്രഹത്തിൽ ഫാ.വടക്കൻ ചാരി ററബിൾ ട്രസ്റ്റ് അദ്ദേഹം മുൻനിന്ന് പ്രവർത്തിച്ച് രൂപീകരിച്ചു. ട്രസ്റ്റിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീ. പോൾ വളപ്പില തന്നെയാണ്. വടക്കനച്ചന്റെ അഭിലാഷപൂർത്തീകരണത്തിന് വാർദ്ധക്യത്തിൽ ഒരു യുവാ വിന്റെ പ്രസരിപ്പോടെ അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. യുവത്വം യാതനാപൂർണ്ണമായിരുന്നതുപോലെ, ത്യാഗപൂർണ്ണമായിരുന്നതുപോലെ വാർദ്ധക്യത്തിലും യുവത്വകാലഘട്ടം ത്യാഗപൂർണ്ണമാക്കുവാൻ ഉള്ള തന്ത്ര പ്പാടിലാണ് വളപ്പിലമാഷ്.

Leave a Reply

Your email address will not be published. Required fields are marked *