Sathyadarsanam

കേരള സഭാപ്രതിഭകൾ-32 ഫാ. ആന്റണി മണിപ്പാടം എസ്. ജെ

കേരള സഭാപ്രതിഭകൾ-32

ഫാ. ആന്റണി മണിപ്പാടം എസ്. ജെ.

ദരിദ്രരുടെയും നിരക്ഷരരുടെയും അധ:സ്ഥിതരുടെ യും വേദനകളും ബലഹീനതകളും സ്വാനുഭവമാക്കി ക്കൊണ്ട് അവരിൽ ഒരാളായിനിന്ന് അവരുടെ ഉന്നമനത്തിനും വികസ നത്തിനുംവേണ്ടി നിരവധിപദ്ധതികൾ ആസൂത്രണം ചെയ്‌ത് നടപ്പാക്കിയ ഫാ. ആന്റണി മണിപ്പാടം വൈക്കത്ത് മുവാറ്റുപുഴയാറിൻ്റെ തീരത്ത് മണിപ്പാടം വീട്ടിൽ വർഗീസ്-ഏലിയാമ്മ ദമ്പതികളുടെ മകനായി 1922 നവംബർ ഒന്നാം തീയതി ജനിച്ചു. ആൻ്റണിയുടെ പ്രാഥമിക വിദ്യാഭ്യാസം എസ്.എം.ഇ.എം. സ്കൂളിലായിരുന്നു. ഹൈസ്ക്‌കൂൾ വിദ്യാഭ്യാസം വൈക്കം ഗവൺമെന്റ് ഹൈസ്ക്കൂളിലും. തുടർന്ന് ബിരുദപഠനത്തിനായി തിരുവന ന്തപുരം യൂണിവേഴ്സിറ്റികോളേജിലെത്തി. വത്സലപിതാവിൻ്റെ നിര്യാണ ത്തെത്തുടർന്ന് പിന്നീടുള്ള നാലുവർഷം വീട്ടിൽ തന്നെ കഴിയേണ്ടിവന്നു. പിന്നീട് 1947 -ൽ ഈശോസഭയിൽ ചേർന്നു.

വൈദികപഠനകാലത്തുതന്നെ സാധുക്കളെ കഴിയുംവിധം സഹായി ക്കാൻ അദ്ദേഹം തയ്യാറായി. തൻ്റെ ജീവിതം എല്ലാഅർത്ഥത്തിലും സാധുജ നത്തോടൊത്തായിരുന്നു. അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുവാനും ശ്രമിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഷെമ്പഗന്നൂരിൽ സെമിനാരിയിൽ പഠിച്ചു കൊണ്ടിരിക്കെ അടുത്ത ഗ്രാമങ്ങളായ അടുക്കം, വിൽപ്പട്ടി, പൂമ്പാറ, പള്ള ങ്കി, കവിഞ്ചി മുതലായ സ്ഥലങ്ങളിൽ അദ്ദേഹം നടത്തിയിട്ടുള്ള പ്രവർത്ത നങ്ങൾ അതിന് ദൃഷ്ടാന്തമായെടുക്കാവുന്നതാണ്. ഷെമ്പഗന്നൂർ മലയോര ഗ്രാമങ്ങളെ ചേർത്ത് ഷെമ്പഗ് സോഷ്യൽ സർവ്വീസ് സൊസൈറ്റി (എസ്. എസ്.എസ്.) തുടങ്ങുന്നതിന് അദ്ദേഹം നേതൃത്വം നൽകി. ഈ സൊസൈ റ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമവാസികൾക്കായി പഠനശാലകൾ തുടങ്ങു കയും അദ്ധ്യാപകരെ നിയമിക്കുകയും ചെയ്‌തു. പിന്നീട് ഈ സംരംഭം സർക്കാർ ഏറ്റെടുത്തു.

കേരളത്തിലെ പിന്നോക്ക വിഭാഗങ്ങൾക്കായി പലവികസന പ്രവർത്ത നങ്ങളും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. പിന്നോക്ക വിഭാഗത്തിലെ കുട്ടി കൾക്കായി പഠനസൗകര്യങ്ങളും സമാന്തര വിദ്യാഭ്യാസ പരിപാടികളും ആരം ഭിച്ചു. അതേ സമയം മുതിർന്നവർക്കായി സഹകരണാടിസ്ഥാനത്തിൽ ചെറു കിട വ്യവസായങ്ങൾ ആരംഭിക്കുകയും ചെയ്തു.

1958 -ൽ വൈദികപട്ടമേറ്റശേഷം അദ്ദേഹം കണ്ണൂരിലെ മാടായി എന്ന സ്ഥലത്ത് വികാരിയായി നിയമിതനായി. വളരെ പിന്നോക്കാവസ്ഥയിലായി രുന്ന ഈ ഇടവകയിൽ വികസനത്തിനായി പല ശ്രമങ്ങളും അദ്ദേഹം നട ത്തി. സഹകരണാടിസ്ഥാനത്തിൽ തുടങ്ങിയ സോമില്ലും തൊണ്ടഴുക്കൽ പരിപാടിയും അതിൽ പ്രധാനപ്പെട്ടവയായിരുന്നു. മാടായിക്കുശേഷം തിരു വനന്തപുരത്തെ പൂവാർ തീരപ്രദേശമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്ത ന മണ്ഡലം. പൂവാറിൽ താമസിച്ചുകൊണ്ട് വിവിധ വികസന പ്രവർത്തന ങ്ങൾ അദ്ദേഹം നിയന്ത്രിച്ചു. നഴ്‌സറിസ്ക്കൂൾ, ഒന്നു മുതൽ പത്തുവരെ ക്ലാസ്സിലെ കുട്ടികൾക്കായി സമാന്തര വിദ്യാഭ്യാസ പദ്ധതി എന്നിവ ആരംഭി ച്ചു. കൂടാതെ പെൺകുട്ടികൾക്കായി നൂൽനൂൽപ്പ്, ബീഡിതെറുപ്പ്, ചുരുട്ട് നിർമ്മാണം, വലനെയ്ത്‌ത്, തുടങ്ങിയ ചെറുകിട വ്യവസായങ്ങളും ആരംഭി ച്ചു. സഹകരണാടിസ്ഥാനത്തിൽ രണ്ടുബോട്ടുകൾ വാങ്ങി, ആഴക്കടലിൽ മത്സ്യബന്ധനത്തിനായി പ്രയോജനപ്പെടുത്തി. ഇത്തരം പരിപാടികളിലൂടെപൂവാറിലെ അനേകം തൊഴിൽ രഹിതർക്ക് ജീവിതമാർഗ്ഗം ലഭിച്ചു പൂവാറിലെ 19 വർഷത്തെ സേവനത്തിനുശേഷം അദ്ദേഹം തിരുവന ന്തപുരം ജില്ലയിലെ തന്നെ അഞ്ചുതെങ്ങിൽ എത്തി. അവിടെ രണ്ട് ഏക്ക റോളം സ്ഥലവും ഒരു കെട്ടിടവും വാങ്ങി കുട്ടികൾക്കായി സമാന്തരവിദ്യാ ഭ്യാസം ആരംഭിച്ചു. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന അഞ്ചുതെങ്ങിൽ ഇത് വലിയ മാറ്റങ്ങൾക്കിടവരുത്തി. സ്ക്കൂൾ സമയത്തി നുശേഷവും ഒഴിവുദിവസങ്ങളിലും കുട്ടികളെ ഒരുമിച്ചുകൂട്ടി പാഠങ്ങൾ പഠ ഞ്ഞുകൊടുക്കുകയും പഠനസൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇതിലേയ്ക്കായി പുറമേനിന്ന് അദ്ധ്യാപകരെ അദ്ദേഹം നിയമിച്ചു. ഏഴു വർഷം അദ്ദേഹംതന്നെ ഈ സ്ഥാപനത്തെ നയിച്ചു. ഇന്ന് ഈ സ്ഥാപനം സ്നേഹാരാം എന്നപേരിൽ വളരെ നന്നായി പ്രവർത്തിക്കുന്നു. പിന്നീട് ചെമ്പൂർ, മൈലച്ചൻ എന്നീ സ്ഥലങ്ങളിലും വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് ആന്റണിയച്ചൻ തുടക്കം കുറിച്ചു. നിർദ്ധന കുട്ടികൾക്ക് വിദ്യാഭ്യാസം പ്രാപ്തമാക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി കെട്ടിടങ്ങൾ പണി യുകയും സമാന്തരവിദ്യാഭ്യാസസ്ഥാപനങ്ങൾ ഏർപ്പെടുത്തുകയും അദ്ധ്യാ പകരെ നിയമിക്കുകയും ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ കല കൾക്കുള്ള സ്ഥാനത്തെപ്പറ്റി അദ്ദേഹം തികച്ചും ബോധവാനായിരുന്നു. വിവിധതരം കലകളിൽ ശിക്ഷണം നൽകുകയും ചെയ്തു. വർഷാവസാനം കലാപരിപാടികൾക്കായും കായിക മത്സരത്തിനായും ഓരോ ദിവസവും വിനി യോഗിക്കുകയും അർഹിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ ആവശ്യത്തിനായി പല നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. സമറിയായിലെ മറിയം എന്ന ബാലേയും നിരവധിസാമൂഹ്യ സംഗീതനാട കങ്ങളും രചിച്ച് കുട്ടികളെക്കൊണ്ട് അഭിനയിപ്പിക്കുകയും ചെയ്തു. ആരോ ഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് പിന്നീട് പ്രവർത്തനമണ്ഡലത്തിൽനി ന്നും വിട്ടുനിൽക്കാൻ അദ്ദേഹം നിർബന്ധിതനായി. ഇപ്പോൾ അദ്ദേഹം തുമ്പ സെന്റ് സേവിയേഴ്‌സ് ജസ്യൂട്ട് ഭവനിൽ വിശ്രമജീവിതം നയിക്കുന്നു. ദൃഢചിത്തതയും അർപ്പണമനോഭാവവും ആന്റണിയച്ചനെ വ്യത്യസ്ഥ

നാക്കി. പ്രാർത്ഥനയിൽ അടിയുറച്ച ദൃഢതയോടെ പ്രവർത്തനമേഖലയിലെ പ്രതിബന്ധങ്ങളെയെല്ലാം അദ്ദേഹം സൗമ്യതയോടെ തരണം ചെയ്തു. അദ്ദേഹം തുടങ്ങിവെച്ച പല പ്രവർത്തനങ്ങളും ഇന്നും അനേകർക്ക് സഹാ യകരമായി ഭവിച്ചുകൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *