കേരള സഭാപ്രതിഭകൾ-34
എം.സി. പോൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തുന്ന തിലും ബൃഹത്തായ ഒരു വ്യാപാരമേഖല വളർത്തിയെ ടുക്കുന്നതിലും അസാമാന്യമായ പാടവം പ്രകടിപ്പിച്ച ശ്രീ. എം.സി. പോൾ, ഇരിങ്ങാലക്കുടയിലെ പ്രശസ്‌തമായ മാമ്പുള്ളി കുടുംബത്തിൽ വ്യാപാരപ്ര മുഖനായ ശ്രീ. തോമസ് ചാക്കോയുടെയും ശ്രീമതി ആലപ്പാട്ട് അന്നം ചാക്കോയുടുയും രണ്ടാമത്തെ പുത്രനായി 1923 മെയ് 23-ാം തീയതി ജനിച്ചു. ഇരിങ്ങാലക്കുട ബോയിസ് ഗവണ്മെൻ്റ് ഹൈസ്‌കൂളിലായിരുന്നു പോളിന്റെ സ്കൂൾ വിദ്യാഭ്യാസം. സ്‌കൂൾ സാഹിത്യ സമാജം സെക്രട്ടറിയായി പ്രവർ ത്തിച്ചിട്ടുള്ള പോൾ സ്‌കൂൾ ഫുട്ബോൾ ടീം അംഗമായി വിവിധ ടൂർണ മെൻ്റുകളിൽ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. സ്പോർട്ടിസിലും കളികളിലും സാഹിത്യസമാജം പ്രവർത്തനങ്ങളിലും സജീ വമായ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഉയർന്ന മാർക്കോടെ ഓരോ ക്ലാസ്സിലും പഠിച്ചു കയറാനും പോളിന് സാധിച്ചിരുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ 17-ാമത്തെ വയസ്സിൽ പോളിന് കുടുംബവ്യാപാരത്തിൽ പ്രവേശിക്കേണ്ടിവന്നു. തികഞ്ഞ ഉത്തരവാദിത്വത്തോടെ തന്റെ കർമ്മ മേഖലയറിഞ്ഞുവെന്നതിന് പിൽക്കാലം സാക്ഷിയാണ്. തേടി വന്ന പദവികളും നേട്ടങ്ങളും ഒട്ടനവധി.
എളിയരീതിയിൽ ആരംഭിച്ച വ്യാപാരം പടിപടിയായി ഉയർന്ന് കേരള സർക്കാരിന്റെ റേഷൻ റീട്ടയിൽ ഡീലർ, പഞ്ചസാര മൊത്തവ്യാപാരി എന്നീ നിലകളിൽ എത്തി. പിന്നീട് റേഷൻ മൊത്തവ്യാപാരിയായി. പതിനാലു വർഷക്കാലം കേരളസംസ്ഥാന റേഷൻ ഹോൾസെയിൽ ഡീലേഴ്സ് ഫെഡ റേഷൻ പ്രസിഡണ്ടായി പ്രവർത്തിച്ചു. വ്യാപാരമേഖലകൾ വികസിപ്പിച്ചു. പുതിയ പ്രവർത്തനമേഖലകൾ കണ്ടെത്തുന്നതിൽ അദ്ദേഹം വിജയം വരി ച്ചു. വ്യവസായ സംരഭങ്ങളിലേക്കും ശ്രദ്ധതിരിച്ചു. കരുവന്നൂരിൽ മികച്ച നിലയിൽ പ്രവർത്തിച്ചു വരുന്ന യൂണിയൻ ടൈൽ ഫാക്ടറിയുടെ സീനിയർ മാനേജിംഗ് ഡയറക്ടർ വരെയെത്തി. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് ഓയിൽ മില്ലിന്റെ സീനിയർ പാർട്ട്‌ണറുമായി. കുടുംബസ്ഥാപനങ്ങളായ എം.സി.പി. ട്രേഡേഴ്സ്, എം.സി.പി. എൻ്റർ പ്രൈസസ്, എം.സി.പി. ഏജൻസീസ്, എം. സി. പോൾസൺസ് എന്നിവ ആരംഭിച്ചു. വ്യവസായ മേഖലയിൽ എം.സി. പി. ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിൻ്റെ ഏറ്റം പുതിയ സംരംഭമായ എം.സി.പി. അഗ്രോടെകനോളജിസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ചെയർമാനുമാണ് പോൾ
പ്രമുഖ സഹകാരി കൂടിയായ പോൾ ഇരിങ്ങാലക്കുട പീപ്പിൾസ് കോപ്പറേറ്റീവ് ബാങ്കിൻ്റെ പ്രസിഡൻ്റായി 14 കൊല്ലം പ്രവർത്തിച്ചു. തൃശ്ശൂ രിലെ സർവ്വോദയയുടെ ചെയർമാനായും ദീർഘനാൾ പ്രവർത്തിക്കുകയു ണ്ടായി. തൃശ്ശൂരിലെ തന്നെ മെജസ്റ്റിക് കമ്പനിയുടെ ഡയറക്ടർ, ഇരിങ്ങാല ക്കുട ബ്ലേസ് കൂറീസ് ആൻഡ് ലോൺസിൻ്റെ സ്ഥാപക ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
ഇരിങ്ങാലക്കുട മുൻസിപ്പിൽ കൗൺസിൽ ചെയർമാനായി എതിരി ല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക ചെയർമാനാണ് എം.സി. പോൾ. 1953-ൽ ആണ് കൗൺസിലർ ആയി തരിഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് മുപ്പതുവർഷ ക്കാലം മുൻസിപ്പൽ കൗൺസിലർ എന്ന നിലയിൽ ഇരിങ്ങാലക്കുട നഗര ത്തിന്റെ വികസന പ്രവർത്തനങ്ങളിൽ വ്യാപൃതനായി. കക്ഷിഭേദമന്യേ ഇരിങ്ങാലക്കുടയിലെ ജനങ്ങളുടെ പോളേട്ടനായി തീർന്നു. മുൻസിപ്പൽ കൗൺസിലർ ആയിരുന്ന കാലത്ത് ജനോപകാര പ്രദമായ പലകാര്യങ്ങളും നടപ്പിലാക്കുവാൻ പോളേട്ടൻ മുൻനിന്നു പ്രവർത്തിച്ചു. മുൻസിപ്പാലിറ്റിയിലെ സ്കാവഞ്ചിംഗ് സിസ്റ്റം നിർത്തലാക്കിയത് ശ്രീ. പോളിൻ്റെ കാലത്താണ്. ഇരിങ്ങാലക്കുട ഠൗൺ ഹാൾ കോംപ്ലക്‌സിൻ്റെ സ്ഥലനിർണ്ണയം നടന്നതും ബൃഹത്തായ ശുദ്ധജലവിതരണപദ്ധതി ആവിഷ്ക്കരിച്ചതും അതിന് ആരംഭം കുറിച്ചതും ഇരിങ്ങാലക്കുടയിലെ പ്രശസ്‌തമായ ആയുർവ്വേദ ആശുപത്രി സ്ഥാപിച്ചതും എം.സി. പോളിൻ്റെ നേട്ടങ്ങളിൽ എടുത്തുപറയത്തക്കതാണ്. കേരള മുൻസിപ്പിൽ ചെയർമെൻസ് ചേമ്പർ അംഗമായി ഇരിങ്ങാലക്കുട മുൻസിപ്പിൽ കൗൺസിലിൽ നിന്നും ആദ്യമായി തിരഞ്ഞെടുക്കപ്പെ ട്ടതും ശ്രീ. എം.സി. പോൾ തന്നെ. സാമൂഹ്യപ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയ പോൾ, ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ്, സോണൽ ചെയർമാൻ, റീജയണൽ ചെയർമാൻ, ജില്ലാ ചെയർമാൻ എന്നീ നിലക ളിലും പ്രവർത്തിച്ചു. 1989-ൽ ലയൺ ഓഫ് ദി ഇയർ എന്ന ബഹുമതിക്ക് അദ്ദേഹം അർഹനായി. ഇരിങ്ങാലക്കുട ലയൺ ക്ലബ്ബിൽ നിന്നും ഈ ബഹു മതി മറ്റാർക്കും ഇന്നുവരെ ലഭിച്ചിട്ടില്ലായെന്നത് പ്രത്യേകം എടുത്തുപറയേ ണ്ടതാണ്. ഇരിങ്ങാലക്കുട റിക്രിയേഷൻ ക്ലബിന് (ഐ.ആർ.സി.) സ്വന്ത മായി കെട്ടിടം പണിയാൻ സ്ഥലം വാങ്ങിയതും നിർമ്മാണ പ്രവർത്തന ങ്ങൾ ആരംഭിച്ചതും ശ്രീ. പോൾ പ്രസിഡൻ്റായിരിക്കുമ്പോഴാണ്. ക്ലബ്ബ് മന്ദി രത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചതും പോൾ തന്നെയായിരുന്നു.
സഭാ പ്രവർത്തനങ്ങളിലും അദ്ദേഹം എന്നും സജീവമായ നേതൃത്വം നൽകിയിരുന്നു. തൃശ്ശൂർ രൂപതാ സോഷ്യൽ വെൽഫെയർ സെന്റർ ഡയറ ക്ടർ എന്ന നിലയിൽ ദീർഘകാലം പ്രവർത്തിച്ച പോൾ, ഇരിങ്ങാലക്കുട സോഷ്യൽ ഫോറത്തിൻ്റെ ചെയർമാൻ, അവിഭക്തതൃശ്ശൂർ രൂപതിയിൽ രൂപം കൊണ്ട് കാത്തലിക് യൂണിയൻ ഓഫ് തൃശ്ശൂരിൻ്റെ ട്രഷറർ എന്നീ നിലക ളിലും പ്രവർത്തിക്കുകയുണ്ടായി.
ഇരിങ്ങാലക്കുട കാത്തലിക് സെൻ്ററിൻ്റെ പ്രൊമോട്ടർ ഡയറക്ടർ, തൃശ്ശൂർ അമലാ ക്യാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടർ, വികലാം ഗരുടെയും അനാഥരുടെയും ആലംബകേന്ദ്രമായ സ്നേഹഭവന്റെയും, മന്ദ ബുദ്ധികൾക്കുവേണ്ടിയുള്ള പ്രതീക്ഷാഭവൻ്റെയും ഡയറക്ടർ എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർത്തിക്കുന്ന ശ്രീ. പോൾ, ഇരിങ്ങാലക്കുട കത്തീ ഡ്രൽ ദേവാലയത്തിൻ്റെമാനേജിംഗ് കമ്മറ്റിയംഗമായും ട്രസ്റ്റിയായും ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ട്. അവിഭക്ത തൃശൂർ രൂപതയിലും ഇരിങ്ങാലക്കുട രൂപതയിലും പാസ്റ്ററൽ കൗൺസിൽ അംഗമായി പ്രവർത്തിച്ചു. ഇപ്പോഴും ഇരിങ്ങാലക്കുട രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗമാണ്. സി.എം.ഐ. ദേവമാതാ പ്രോവിൻസിൻ്റെ ആഭിമുഖ്യത്തിൽ ബൃഹത്തായ സാമൂഹ്യ സേവനം നടത്തിവരുന്ന കുര്യാക്കോസ് ഏലിയാസ് സർവ്വീസ് ഡയറക്ടറായി പ്രവർത്തിക്കുന്ന പോൾ ഇരിങ്ങാലക്കുടയിൽ ഡയബറ്റിക് റിസേർച്ച് സെന്റ റിന്റെ രൂപീകരണം മുതൽ ഡയറക്ടറായി പ്രവർത്തിക്കുന്നു. ഇരിങ്ങാല ക്കുട രൂപതയുടെ കീഴിൽ ചാലക്കുടിയിൽ സ്ഥാപിതമായ സെന്റ് ജെയിംസ് ആശുപത്രിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് രൂപീകരിച്ച സ്റ്റിയറിംഗ് കമ്മ റ്റിയിൽ അദ്ദേഹം അംഗമായിരുന്നു.
എ.കെ.സി.സി. ബുള്ളറ്റിനിൽ 1998 മാർച്ച് ലക്കത്തിൽ ശ്രീ. പോളി നെപ്പറ്റി പ്രൊഫ. വി.എ. വർഗ്ഗീസ് എഴുതിയ ലേഖനത്തിൽ ഇപ്രകാരം രേഖ പ്പെടുത്തിയിരിക്കുന്നു. “കലാലയ വിദ്യാർത്ഥികൾക്കായി കലോത്സവങ്ങൾ സംഘടിപ്പിക്കാറുള്ള ആർട്സ് കേരള എന്ന സംഘടനയുടെ പ്രസിഡന്റാണ്ഇന്നും ശ്രീ. എം.സി. പോൾ. കലാകേരളത്തിന് ഇരിങ്ങാലക്കുടയുടെ സംഭാ വനകളിലൊന്നാണ് ഉണ്ണായിവാര്യർ സ്‌മാരക കലാനിലയം. കഥകളിയുടെ വിവിധ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകുന്ന ഈ മികച്ച കലാസാംസ്കാരികസ്ഥാപനത്തിന്റെ ആജീവനാംഗമായ ശ്രീ.പോൾ ദീർഘ കാലം കലാനിലയം ഭരണസമിതിയംഗമായിരുന്നിട്ടുണ്ട്. തുടർച്ചയായി ഒരു വ്യാഴവട്ടക്കാലം അദ്ദേഹം കലാനിലയം സെക്രട്ടറിയായി പ്രവർത്തിച്ചു. വിദ്യാർത്ഥി ഹോസ്റ്റൽ നിർമ്മാണം ആരംഭിച്ചത് ഇക്കാലത്തായിരുന്നു. ഹോസ്റ്റൽ നിർമ്മാണ കമ്മറ്റിയുടെ അദ്ധ്യക്ഷനും അദ്ദേഹം തന്നെയാ യിരുന്നു.
ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസമേഖലയുടെ വളർച്ചക്ക് ശ്രീ.പോൾ നൽകിയ സംഭാവനകൾ നിത്യസ്‌മരണീയങ്ങളാണ്. കലാലയവിദ്യാഭ്യാസ സൗകര്യങ്ങൾ സ്വപ്നം മാത്രമായിരുന്ന ഒരുകാലത്ത് ഈ നാട്ടിൽ ഒരു ആർട്സ് കോളേജാരംഭിക്കുവാൻ മുന്നോട്ടുവരുന്ന വ്യക്തിക്കോ സ്ഥാപന ത്തിനോ ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയുടേതായ മങ്ങാടിക്കുന്നിലുള്ള 28 ഏക്കർ സൗജന്യമായി നൽകാൻ തയ്യാറാണെന്നുള്ള ഇരിങ്ങാലക്കുട മുൻസി പ്പൽ കൗൺസിലിൻ്റെ പ്രമേയം നിർണ്ണായകമായ ഒരു വഴിത്തിരിവായിരു ന്നു. ഈ പ്രമേയത്തിൻ്റെ അവതാരകൻ ശ്രീ.എം.സി.പോളും അനുവാദ കൻ യശ്ശശ്ശരീരനായ ശ്രീ. ടി.ടി. ജോണുമായിരുന്നു. പിന്നീട് ക്രൈസ്റ്റ് കോളേ ജിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി കമ്മറ്റിയുണ്ടാക്കിയപ്പോൾ അതിലും അദ്ദേ ഹത്തിന്റെ സജീവപങ്കാളിത്തമുണ്ടായിരുന്നു. ആരംഭം മുതൽ ഇന്നുവരെ ക്രൈസ്റ്റ് കോളേജ് മാനേജിംഗ് കമ്മറ്റി അംഗമായി അദ്ദേഹം തുടർന്നുപോ രുന്നു.” സെന്റ്റ് ജോസഫ് കോളേജ്, ഡോൺബോസ്കോ സ്‌കൂൾ എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുവാൻ രൂപീകരിച്ച കമ്മറ്റികളിലും പിന്നീട് ആ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപീക രിച്ച മറ്റുപലകമ്മറ്റികളിലും ശ്രീ പോൾ സജീവമായിട്ടുണ്ടായിരുന്നു. ക്രൈസ്റ്റ് കോളേജിലെയും സെൻ്റ് ജോസഫ് കോളേജിലെയും ഗാർഡിയൻസ് ആൻഡ് വെൽവിഷേഴ്സ് അസോസിയേഷൻ അംഗമാണദ്ദേഹം. പ്രാരംഭം തൊട്ടിന്നു വരെ.
താൻ പഠിച്ച വിദ്യാലയത്തിലെ അദ്ധ്യാപകരക്ഷാകർത്തൃസംഘടന യുടെ പ്രസിഡണ്ടായി മുപ്പതുവർഷക്കാലത്തോളം പ്രവർത്തിച്ച പോൾ, ജില്ലാ തലത്തിൽ അദ്ധ്യാപക രക്ഷാകർതൃസംഘടന രൂപീകരിക്കാൻ മുൻകൈ യെടുത്തു പ്രവർത്തിച്ചു. ജില്ലാഘടകത്തിൻ്റെ പ്രസിഡണ്ടായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ആ സ്ഥാനത്തും ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചു. ഇരിങ്ങാലക്കുട ഗവൺമെൻ്റ് ബോയ്‌സ് ഹൈസ്‌കൂളിൻ്റെ പി.ടി.എ. പ്രസി ഡണ്ടായിരുന്ന കാലത്ത് ഒരൊറ്റ യോഗത്തിൽപോലും അദ്ദേഹം പങ്കെടു ക്കാതിരുന്നിട്ടില്ല. സ്‌കൂളിൽ ജലവിതരണസംവിധാനം ഏർപ്പെടുത്തുവാനും കോൺഫറൻസ് ഹാളിൽ വായനശാലയ്ക്ക് രൂപം കൊടുക്കുവാനും മുൻകൈയെടുത്ത് പ്രവർത്തിച്ചത് ശ്രീ പോളായിരുന്നു.സ്കൂളിൽ വച്ച് സംസ്ഥാന യുവജനോത്സവം സംഘടിപ്പിച്ചപ്പോഴും 4 ശാസ്ത്രപ്രദർശനങ്ങൾ, കായികമേളകൾ മുതലായവ നടത്തപ്പെട്ടപ്പോഴും അതിന് മുഖ്യനേതൃത്വം നൽകിയത് ശ്രീ പോൾ തന്നെയായിരുന്നു. ഭാരത സ്ക്കൗട്ട്സ് ആന്റ് ഗൈഡ്‌സ് പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് പോൾ. മൂന്നുദശാബ്ദക്കാലമായി ഇരിങ്ങാല ക്കുട വിദ്യാഭ്യാസജില്ലയിലെ സ്ക്കൗട്ട്സിൻ്റെ പ്രസിഡണ്ടാണദ്ദേഹം. സംസ്ഥാനതലത്തിൽ സ്ക്കൗട്ട് പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തന ങ്ങളെ മാനിച്ച് 1991 ൽ ബാർ ടു മെഡൽ ഓഫ് മെറിറ്റ് എന്ന ബഹുമതി അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ. ഇ.ടി. മുഹമ്മദ് ബഷീർ ശ്രീ പോളിന് സമ്മാനിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സജീവ പ്രവർത്തകനായിരുന്ന പോൾ പത്തുവർഷത്തിലേറെക്കാലം നിയോജകമണ്ഡലം പ്രസിഡണ്ട* 1 രുന്നു. പ്രൊഫ. വി.എ.വർഗീസിൻ്റെ ലേഖനത്തിലെ ഒരുഭാഗംകൂടി ഉദ്ധ
“സ്വന്തം വ്യാപാരസംരംഭങ്ങൾക്കുമപ്പുറത്ത് കൂടുതൽ വിശാലമായ വ്യവസായ വ്യാപാരസ്ഥാപനങ്ങൾ കെട്ടിപ്പെടുക്കുന്നതിൽ ചെറുപ്പം മുതൽക്കേ അദ്ദേഹം താല്‌പര്യം പ്രകടിപ്പിച്ചിരുന്നു. മുപ്പതുവയസ്സ് തിക യുന്നതിനുമുൻപാണ് അദ്ദേഹം മറ്റേതാനും യുവ സുഹൃത്തുക്കളുമായി ചേർന്ന് സൗത്ത് ഇൻഡ്യൻ കമ്മേർഷ്യൽ കോർപ്പറേഷൻ (പ്രൈവറ്റ്) ലിമി റ്റഡ് ആരംഭിച്ചതും അതിന്റെ മാനേജിംഗ്‌ഡയറക്ടറായതും. കമ്മേർഷ്യൽ പ്രിന്റേഴ്‌സ് എന്ന പേരിൽ മറ്റൊരു സ്ഥാപനവും പോൾ മാനേജിംഗ് ഡയറ ക്ടറായി ആരംഭിച്ചു. ഇരിങ്ങാലക്കുടയിൽ ഒരു നല്ല ഹോട്ടൽ വേണമെന്ന ആഗ്രഹത്തിന്റെ പേരിൽ ഡെലീഷ്യസ് ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിച്ചു. അപ്പോളോ ഹോട്ടൽ തുടങ്ങുന്നതിന് മുൻനിന്ന് പ്രവർത്തിച്ചവ രിലും ശ്രീ പോൾ ഉണ്ടായിരുന്നു.”
കോർപ്പറേറ്റ് മാനേജ്‌മെൻ്റ് തലത്തിൽ ശ്രീ. എം.സി. പോളിൻ്റെ പ്രധാ നപ്രവർത്തനമേഖലയും പ്രശസ്‌തിയുടെ ഉരകല്ലുമായ കേരളാസോൾവന്റ് എക്സ്ട്രാക്‌ഷൻസ് ലിമിറ്റഡ് ആരംഭിക്കുമ്പോൾ പ്രമോട്ടർ ഡയറക്ടർമാ രിൽ അദ്ദേഹവുമുണ്ടായിരുന്നു. 1976 ൽ അദ്ദേഹം ഫുൾടൈം ഡയറക്ട റായി നിയമിതനായി. 1978 ൽ എക്‌സിക്യൂട്ടീവ്‌ഡയറക്ടറായി. 1994 നവം ബറിൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമെന്ന പരമോന്നത പദവിയി ലേക്കുയർത്തപ്പെട്ടു. ആ സ്ഥാനത്ത് ഇപ്പോഴും പ്രവർത്തിച്ചുവരുന്നു.
തേങ്ങാപിണ്ണാക്കിൽ നിന്ന് എണ്ണയെടുക്കുക, എന്ന പ്രക്രിയയിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സ്ഥാപനമാണിത്. ഇപ്പോൾ മിശ്രി തകാലിത്തീറ്റയും ഈ കമ്പനിയിൽ നിർമ്മിക്കുന്നു. ഭാരതത്തിലെ മിശ്രിത കാലിത്തീറ്റ വ്യവസായത്തിന് നൽകിയ വിലയേറിയ സേവനങ്ങളെമുൻനിർത്തി 1991 ൽ ബാംഗ്ലൂരിൽ ചേർന്ന അന്താരാഷ്ട്രസമ്മേളനത്തിൽവച്ച് ശ്രീ.എം.സി. പോളിനെ പ്രത്യേകബഹുമതി നൽകി ആദരിക്കുകയുണ്ടായി മിശ്രിത കാലിത്തീറ്റ നിർമ്മാതാക്കളുടെ അഖിലേന്ത്യാ സംഘടനയായ ‘ക്ലഫ്‌മ’യുടെ കേന്ദ്രഭരണസമിതിയംഗവും കേരളയൂണിറ്റിലെ പ്രസിഡണ്ടു മായി ദീർഘകാലമായി പോൾ പ്രവർത്തിക്കുന്നു. കേരളാലൈവ് സ്റ്റോർ ഫീഡ് മാനുഫാക്ചേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ടുമാണദ്ദേഹം.
ഔദ്യോഗികകാര്യങ്ങളുമായി ബന്ധപ്പെട്ട് രണ്ടുപ്രാവശ്യം അദ്ദേഹം വിദേശപര്യടനം നടത്തുകയുണ്ടായി. സിംഗപ്പൂർ, മലേഷ്യാ, ഇൻഡോനേ ഷ്യാ, ഹോങ്കോംഗ്, ഫിലിപ്പൈൻസ്, ബാങ്കോംഗ് തുടങ്ങിയ സ്ഥലങ്ങളെല്ലാം അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. ശ്രീ. പോൾ ഒരു വ്യവസായിയാണെങ്കിലും ഒരു കർഷകൻ എന്ന നിലയിലാണ് അറിയപ്പെടാൻ ആഗ്രഹിക്കുന്നത്. ശ്രീ. പോളിന്റെ വിവിധങ്ങളായ സാംസ്‌കാരികപ്രവർത്തനങ്ങൾ കണക്കിലെടുത്ത് കത്തോലിക്കാകോൺഗ്രസ്സ് അദ്ദേഹത്തിന് 1998 ൽ അവാർഡ് നൽകിയാദ രിച്ചു. മറ്റുനിരവധി അവാർഡുകൾക്കും അദ്ദേഹം അർഹനായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് താഴെ പറയുന്നവയാണ്. ലയൺസ്‌ക്ലബ് ഇന്റർനാ ഷണലിന്റെ ലയൺ ഓഫ് ദ ഇയർ (1990) തൃശൂർ ചെയമ്പർ ഓഫ് കോമേ ഴ്സിന്റെ തൃശൂർ ജില്ലയിലെ മികച്ച വ്യവസായിക്കുള്ള അവാർഡ് (1996) ബിസിനസ് ദീപികയുടെ ബിസിനസ് മാൻ ഓഫ് കേരള(1996) തൃശൂർ മാനേ ജ്മെന്റ് അസോസിയേഷൻ്റെ മാനേജ്‌മെൻ്റ് എക്‌സലൻസ് അവാർഡ് (1999) പ്രൊഫ. എം.പി. മന്മഥൻ മെമ്മോറിയൽ ട്രസ്റ്റിൻ്റെ അക്ഷയപുരസ്ക്‌കാരം (2000) ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ന്യൂഡൽഹി “താങ്ക്സ് ബാഡ്‌ജ്” (2000) അസോഷിയേറ്റഡ് ചേംബർ ഓഫ് കോമേഴ്‌സിന്റെ (അസോച്ചം) ലൈഫ് ടൈം എച്ചീവ്മെൻ്റ് അവാർഡ് (2004) മികച്ചവ്യവസായ സംരംഭ ത്തിനുള്ള നാഷണൽ പ്രൊഡക്റ്റിവിറ്റി അവാർഡ് കരസ്ഥമാക്കിയ വ്യവ സായ നായകനുള്ള ഇരിങ്ങാലക്കുട 13സിപ്പാലിറ്റിയുടെ അംഗീകാരം (2004) അനിമൽ ന്യൂട്രീഷൻ സൊസൈറ്റി ഓഫ് ഇൻഡ്യയുടെ ബഹുമതി, അസോ സിയേഷൻ ഓഫ് ഫുഡ് സൈൻ്റിസ്റ്റ് ആൻഡ് ടെക്നോളജിസ്റ്റ് (ഇന്ത്യ) Award of Excellence in Management of food processiong Industries









Leave a Reply