കേരള സഭാപ്രതിഭകൾ-30
വർഗീസ് കാഞ്ഞിരത്തുങ്കൽ
കഴിഞ്ഞ ആറുദശാബ്ദത്തിനുള്ളിൽ അറുപതിൽ പരം ഗ്രന്ഥങ്ങൾ സാഹിത്യത്തിൻ്റെ വിവിധശാഖകളിൽ രചിച്ച ശ്രീ വർഗീസ് കാഞ്ഞിരത്തുങ്കൽ കടത്തുരുത്തി താഴത്തുപള്ളി ഇടവ കയിൽ, പാഴുത്തുരുത്ത് കാഞ്ഞിരത്തുങ്കൽ അവിരാ അന്നമ്മ ദമ്പതികളുടെ സീമന്തസന്താനമായി 1922 ജൂൺ 15-ന് ജനിച്ചു. പള്ളിപ്പുറം, കടത്തുരുത്തി, മുട്ടുചിറ എന്നിവിടങ്ങളിലെ സർക്കാർ സ്‌കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം നിർവ്വഹിച്ചു. കോട്ടയം തിരുഹൃദയക്കുന്നിൽ നിന്നും മലയാളം മുഖ്യ പരീക്ഷ പാസ്സായി. ഹൈസ്ക്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സാഹിത്യരചനയിൽ താല്‌പര്യം പ്രകടിപ്പിച്ചിരുന്നു. ജില്ലാതല പ്രസംഗ മത്സരങ്ങളിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ വർഗീസ് സ്കൂൾ സാഹിത്യ സമാജം സെക്രട്ടറിയായും പ്രവർത്തിച്ചു. കത്തോലിക്കാ കോൺഗ്രസിന്റെ അതിരംപുഴ സമ്മേളനത്തിൽവച്ച് പ്രസംഗമത്സരത്തിനുള്ള സമ്മാനം നേടി “കുഞ്ഞിത്തൊമ്മൻ മെഡലിന് അർഹനായി. ഞീഴൂർ, എഴുപുന്ന, മഞ്ഞ പ്പുറം, പൂഴിക്കോൽ എന്നിവിടങ്ങളിലെ സ്കൂളുകളിൽ പഠിച്ചതിനുശേഷം 1944 ൽ അമ്പലപ്പുഴ കക്കാഴം ട്രെയിനിംഗ് സ്‌കൂളിൽ നിന്ന് ററി.ററി.സിയും പാസ്സായി. 1955-ൽ ഗവ.സ്‌കൂളിൽ അദ്ധ്യാപകനായി ചേർന്ന അദ്ദേഹം. 1977-ൽ മുട്ടുചിറ ഗവൺമെൻ്റ് യു.പി. സ്കൂളിൽ നിന്നും റിട്ടയർ ചെയ്തു. 1973-ൽ അദ്ധ്യാപകർക്കുവേണ്ടി നടത്തപ്പെട്ട പ്രബന്‌ധമത്സരത്തിൽ സമ്മാ നിതനായി. 1974-ൽ പ്രശസ്‌തസേവനത്തിനുള്ള അദ്ധ്യാപക അവാർഡ് ലഭിച്ചു. അവാർഡ് ലഭിച്ചപ്പോൾ പ്രൊഫ. മാത്യു ഉലകംതറ ദീപികയിൽഎഴുതിയ ഒരു ലേഖനത്തിൽ ഇപ്രകാരം രേഖപ്പെടുത്തി. 1940 നും 50 നും ഇടക്കുള്ള കാലഘട്ടത്തിൽ ക്രൈസ്‌തവ പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷ പ്പെട്ടുകൊണ്ടിരുന്ന ഏററവും ശ്രദ്ധേയനായ കഥാകൃത്ത് ശ്രീ കാഞ്ഞിരത്തു ങ്കലായിരുന്നുവെന്ന് അതിശയോക്തി കൂടാതെ പറയാം. ഇന്നും ആ സവി ശേഷ സിദ്ധിക്ക് മങ്ങലേൽക്കാതെ നിത്യയുവാവായി അദ്ദേഹം ശോഭി ക്കുന്നത് കണ്ട് അദ്ഭുതപ്പെടുകയാണ്. പുതിയ വിജ്ഞാനമെന്തും ആർത്തി യോടെ തേടി നടക്കുന്ന ഒരു വിദ്യാർത്ഥിയാണ് അദ്ദേഹം ഇന്നും. മാനസിക മായ ആ നിത്യകൗമാരത്തിൻ്റെ ബാഹ്യാവരണം മാത്രമാണ് ശാരീരകമായ ആ ചിരന്തനയൗവനം.
1945-ൽ ‘ആ പുരോഗമനസാഹിത്യകാരൻ എന്ന പേരിൽ അദ്ദേഹം രചിച്ച നോവൽ കുസുമം ഗ്രന്ഥാവലിയിൽപ്പെടുത്തി പ്രസിദ്ധീകരിക്കുക യുണ്ടായി. സഹൃദയരുടെ മുക്തകണ്ഠമായ പ്രശംസപിടിച്ചു പറ്റിയ ആ ഗ്രന്ഥത്തിന്റെ ആയിരം കോപ്പികളും ഒറ്റ ദിവസംകൊണ്ട് വിറ്റുതീർന്നു. തുടർന്ന് ബോട്ടു യാത്രയിൽ, അണുബോംബ്, വിദ്വത്സദസ്സ്, നനഞ്ഞ കണ്ണുകൾ, കാറും കറുപ്പും, മരണപത്രിക തുടങ്ങിയ പത്തോളം കൃതികൾ കുസുമം ഗ്രന്ഥാവലിയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു. ജയിച്ചുപോയി, പുന്നാരമോൻ എന്ന രണ്ടു നാടകങ്ങളും മാന്നാനം പ്രസ്സിൽ നിന്നും പുറത്തി റക്കി. അദ്ദേഹം സത്യദീപത്തിലെഴുതിയ നാലുമക്കളുടെ തള്ള, കരയുന്ന ലോകം, ഇരുണ്ടദിനങ്ങൾ തുടങ്ങി കഥകളെ ആസ്‌പദമാക്കി കാർഡിനൽ മാർ പാറേക്കാട്ടിൽ തൻ്റെ ആത്മകഥയിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. “ഒരുകഥാകൃത്ത് എന്ന നിലയിൽ അദ്വിതീയ പാടവം പ്രകടിപ്പിച്ചിരുന്നു ശ്രീ വർഗീസ് കാഞ്ഞിരത്തുങ്കൽ”
ചാവറ നാമകരണ നടപടിയുടെ വൈസ് പോസ്റ്റുലേറ്ററുടെ താല്‌പര്യമനുസരിച്ച് “ചാവറയച്ചൻ മാന്നാനത്തും കുനമ്മാവിലും” എന്ന പേരിൽ ഒരു ഗവേഷണപ്രബന്‌ധവും ചാവറ ചരിതം ആധാരമാക്കി ഒരു തിരക്കഥയും എഴുതിയിട്ടുണ്ട്. സി.എം.ഐ. സ്ഥാപകപിതാക്കന്മാരായ പാലയ്ക്കൽ, പേരൂക്കര, ചാവറ എന്നിവരുടെയും സ്ഥാപക സഹകാരി യായിരുന്ന ബ്ര. കണിയന്തറയുടെയും ജീവചരിത്രങ്ങൾ ഒന്നുനുപുറകേ ഒന്നായി എഴുതി പ്രസിദ്ധീകരിച്ചു. കെ.സി.ബി.സി. മാദ്ധ്യമക്കമ്മീഷൻ ക്രൈസ്തവസാഹിത്യകാരന്മാരുടെ ഒരു സമ്പൂർണ്ണ ഡയറക്ടറി തയ്യാറാക്കു വാൻ ചുമതലപ്പെടുത്തി. ശ്രീ. വർഗീസ് കാഞ്ഞിരത്തുങ്കലിനെ ആയിരുന്നു. ആലപ്പുഴ മെത്രാൻ ഡോ. പീററർ ചേനപ്പറമ്പിലിന്റെ നിർദ്ദേശാനുസരണം വിവിധ സാമൂഹിക പ്രശ്‌നങ്ങൾ ആധാരമാക്കി ഏതാനും ലഘുലേഖകൾ തയ്യാറാക്കി അച്ചടിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. ജസ്റ്റീസ് ജോസഫ് തളിയത്തിന്റെ പുഷ്‌പാഞ്ജലി ഗ്രന്ഥപരമ്പരക്കുവേണ്ടി ജോൺ സി. ബ്രിട്ടോ (അരുളാനന്ദ സ്വാമി), ഫാത്തിമായിലെ കുട്ടികൾ എന്ന രണ്ടു ഗ്രന്ഥങ്ങൾ ഇംഗ്ലീഷിൽ നിന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്തുനിന്നുംആരംഭിച്ച പ്രതിമാസ ഗ്രന്ഥക്ലബ്ബിനുവേണ്ടി രണ്ടു ഇംഗ്ലീഷുനോവലുകൾ, ഏഴകളുടെ തോഴർ, മണവാട്ടി എന്നീ പേരുകളിൽ ഭാഷാന്തരം ചെയ്‌തിട്ടുണ്ട്. പ്രസിദ്ധ ദൈവവചന പ്രഘോഷകയായ വാസുലാഗ്രയിൻ്റെ True life in good എന്ന വിശ്രുത ഗ്രന്ഥത്തിൻ്റെ പതിനൊന്നു വാല്യങ്ങളുടെ
തർജ്ജിമയിൽ ജനറൽ എഡിറററായി പ്രവർത്തിച്ച കാഞ്ഞിരത്തുങ്കൽ 8-ാം വാല്യം അദ്ദേഹം തന്നെ തർജ്ജിമ ചെയ്യുകയുണ്ടായി. സംസ്കാരമാധുരി, റെഡ്‌ക്രോസ്, തെങ്ങും മൂട്ടിൽ വർഗീസ് മാപ്പിള, തീർത്ഥാടകന്റെ പുരോഗതി, ചെറിയവർ, വലിയവർ, തിരുഹൃദയദൂതൻ, കാർഡിനൽ പാറേക്കാട്ടിലിന്റെ എല്ലാം നിനക്കുവേണ്ടി, സ്‌പർശമാപിനി, ഫ്രെഡറിക്ക് ഓസ്സാനാം, യുഗപ്രഭാവാനായ മാർ മത്തായി മാക്കിൽ തുടങ്ങിയ കൃതികൾ പ്രത്യേക പരാമർശം അർഹിക്കുന്നു ഉൽകൃഷ്ടരചനകളാണ്.
വിശ്വദീപ്തി, കർമ്മലകുസുമം മാസികകളുടെ പത്രധിപസമിതിയിൽ വർഗീസ് കാഞ്ഞിരത്തുങ്കൽ അംഗമായിരുന്നിട്ടുണ്ട്. സഭ വർഗ്ഗ വിവേചനത്തിനെതിരേ എന്ന വത്തിക്കാൻ രേഖ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയുണ്ടായി.
ഫാ. ജോസ് അക്കരക്കാരൻ സ്ഥാപിച്ച ആളൂർ ബററർ ലൈഫ് മൂവ്‌മെന്റിന്റെയും കേരള സഭാമാസികയുടെയും പ്രവർത്തനങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് ഏകാങ്കങ്ങൾ, കുടുംബങ്ങളിലൂടെ എന്നീ കൃതികൾ ആളൂർ ബി.എൽ.എം. ആണ് പ്രസദ്ധീകരിച്ചത്.
പാലാ രൂപതാ സുവർണ്ണ ജൂബിലി സ്‌മരണികയുൾപ്പെടെ നിരവധി സ്‌മരണികകളുടെ കമ്മിറ്റിയംഗമായി പ്രവർത്തിച്ചിട്ടുള്ള കാഞ്ഞിരത്തുങ്കൽ നിരവധി സ്മരണികകളിൽ ഈടുറ്റ ചരിത്രലേഖനങ്ങൾ എഴുതിയിട്ടുണ്ട്. പ്രസിദ്ധ മതബോധനപ്രേഷിതനും ബൈബിൾ പുനരാഖ്യാതാവുമായിരുന്ന ഫാ. മാത്യു നടയ്ക്കലിൻ്റെ എൻ്റെ ഓട്ടം, സഭയുടെ മൗലികപ്രബോധനം തുടങ്ങിയ രചനകളുടെ എഡിററിംഗ് നിർവ്വഹിച്ചതും അദ്ദേഹം തന്നെ. നിരവധി എഴുത്തുകാരുടെ എഡിറ്റിംഗ് നിർവ്വഹിച്ചതും അദ്ദേഹം തന്നെ. നിരവധി എഴുത്തുകാരുടെ കൃതികളുടെ കൈയ്യെഴുത്തു പ്രതികളുടെ സംശോധനവും ശൈലീസംയോജനവും നിർവ്വഹിച്ചിട്ടുണ്ട്. ചേർത്തല ഗ്രീൻഗാർഡൻ ചരിത്രം, മൂക്കന്നൂർ സി.എസ്.ററി. ചരിത്രം, പെരിയപ്പുറം കുടുംബചരിത്രം, കുന്നശ്ശേരി കുടുംബചരിത്രം, കുഴിവേലി കുടുംബചരിത്രം, മണിയങ്ങാട്ട് കടുംബചരിത്രം തുടങ്ങിയ ഏതാനും കുടുംബചരിത്രങ്ങളും ക്രോഡീകരിച്ചിട്ടുണ്ട്. ഇടവകയിലും നാട്ടിലും പല സാമൂഹ്യ പ്രവർത്തന ങ്ങൾക്കും നേതൃത്വം വഹിച്ചിട്ടുള്ള കാഞ്ഞിരത്തുങ്കൽ വിവിധ സഹകരണ സംഘങ്ങളുടെ ഡയറക്‌ടർ ബോർഡ് അംഗമായും വിവിധ കലാസാമൂഹിക സ്ഥാപനങ്ങളുടെ നിർവ്വാഹക സമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് വിരുദ്ധമുന്നണിയുടെ സ്ഥാപക നേതാവായ ഫാ. വട ക്കനോടൊത്ത് ജനകീയ സാഹിത്യമുന്നണി കെട്ടിപ്പെടുക്കുന്നതിന് ശ്രമിച്ചകാഞ്ഞിരത്തുങ്കൽ ആ പ്രസ്ഥാനത്തിൻ്റെ പ്രഥമ സെക്രട്ടറിയായും പ്രവർത്തിച്ചു.
കടത്തുരുത്തി വിശ്വദീപ്തികലാഭവൻ, സഹൃദയസമിതി, കുലശേഖ രപുരം നവജ്യോതി ഗ്രന്ഥശാല, മാർത്തോമ്മാ ദാസ യുവജനസഖ്യം, എന്നീ കലാസാംസ്കാരിക സംഘടനകളുടെ പ്രസിഡണ്ടായും അമ്പലപ്പുഴ ചേർത്തല, കയർ വ്യവസായ തൊഴിലാളി യൂണിയൻ ഓർഗനൈസറായും അദ്ധ്യാപകയൂണിയൻ ഭാരവാഹിയായും പാലാരൂപതാ മതബോധന അഡ്വൈസറി ബോർഡ് മെമ്പറായും പാസ്റ്ററൽ കൗൺസിൽ മെമ്പറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
1981-ലെ കത്തോലിക്കാ കോൺഗ്രസ്സിൻ്റെ സാഹിത്യ അവാർഡ് പ്രകാശം പബ്ലിക്കേഷൻ്റെ പുരസ്‌കാരം, കെ.സി.ബി.സി. പ്രശസ്‌തിപത്രം, ബഞ്ചമിൻ ബി പുരസ്‌കാരം, എ.കെ.സി.സി.യുടെ സിറിയക്ക് കണ്ടത്തിൽ അവാർഡ്, മൈത്രിപുരസ്‌കാരം, ഭാരതീയ ക്രൈസ്‌തവപഠനകേന്ദ്രത്തിൻ്റെ ആദരപത്രം തുടങ്ങിയവയും കാഞ്ഞിരത്തുങ്കലിന് ലഭിച്ചിട്ടുണ്ട്. കുഴിവേലികുടുംബാംഗമായ ഏലിയാമ്മയാണ് സഹധർമ്മിണി










Leave a Reply