Sathyadarsanam

കേരള സഭാപ്രതിഭകൾ-27 ഫാ. ബർണർഡിൻ വല്ലാത്തറ ഒ.സി.ഡി.

കേരള സഭാപ്രതിഭകൾ-27

ഫാ. ബർണർഡിൻ വല്ലാത്തറ ഒ.സി.ഡി.

ദൈവശാസ്ത്രത്തിലും സന്മാർഗ്ഗശാസ്ത്രത്തിലും പ്രാവണ്യം നേടിയ പക്വമതിയും വിശാലഹൃദയനുമായ ഫാ. ബർണർഡിൻ വല്ലാത്തറ ഒ.സി.ഡി. 1921 ഡിസംബർ 20-ന് മാന്നാനത്ത് അതിരമ്പുഴ ഇടവകയിൽ ഭൂജാതനായി. ജേക്കബ്ബ് എന്നായിരുന്നു പേര്. പിതാവ് വി.ഡി. ജോസഫും മാതാവ് മറിയ വും. പിതാവ് മാന്നാനം സെൻ്റ് ജോസഫ് സ്‌കൂളിൽ ഹെഡ്മാസ്റ്ററായും മാന്നാനം സെൻ്റ് എഫ്രേംസ് ഹൈസ്കൂളിൽ ചീഫ് അക്കൗണ്ടന്റായും മാന്നാനം സെന്റ് ജോസഫ് പ്രസ്സിൽ മുഖ്യകാര്യദർശിയായും പ്രവർത്തിച്ചു. കത്തോലിക്കാ കോൺഗ്രസ്സിൻ്റെ സജീവപ്രവർത്തകനുമായിരുന്നു. മാന്നാ നത്തെ കത്തോലിക്കാസമാജം സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചി രുന്നു. നല്ല കത്തോലിക്കാ അന്തരീക്ഷത്തിൽ വളർന്നുവന്ന ജേക്കബ്ബ് മാന്നാനം സെന്റ്റ് ജോസഫ്‌സ് പ്രൈമറി സ്‌കൂളിലും സെൻ്റ് ജോർജ് ഹൈസ്ക്കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്ക്കൂൾ വിദ്യാ ഭ്യാസാനന്തരം 1940 ഏപ്രിൽ 15-ന് നിഷ്പാദക കർമ്മലീത്താ സഭയുടെ മലബാർ പ്രോവിൻസിൻ്റെ നവസന്യാസഭവനമായ കാർമ്മൽഹിൽ ആശ്രമ ത്തിൽ യോഗാർത്ഥിയായി ചേർന്നു. 1942 ജൂൺ 9-ന് വ്രതവാഗ്ദാനം നടന്നു. 1945 ജൂൺ മാസത്തിൽ ആഘോഷവ്രതവാഗ്ദ‌ാനവും നടത്തി. അതോടെ ബർണാർഡിൻ എന്ന പേര് സ്വീകരിച്ചു. കാർമ്മൽ ഫിലോസഫി കോളേ ജിലും ദൈവശാസ്ത്രപഠനത്തിൻ്റെ ആദ്യവർഷം തക്കല ദൈവശാസ്ത്രകോ ളേജിലും, തക്കല കോളേജ് തിരുവനന്തപുരത്തേക്കു മാറ്റിയപ്പോൾ തിരുവനന്തപുരത്തും പഠനം തുടർന്നു. തത്വശാസ്ത്രദൈവശാസ്ത്രപരീക്ഷക ളിൽ പ്രശസ്‌തമായ വിജയം കൈവരിച്ചു. 1949 ഏപ്രിൽ രണ്ടാംതീയ പാളയം സെൻ്റ് ജോസഫ് കത്തീഡ്രലിൽവച്ച് തിരുവനന്തപുരം മെത്രാൻ അഭിവന്ദ്യ വിൻസെൻ്റ് വി. ഡിരേറായുടെ കൈവയ്‌പുശുശ്രൂഷയിലൂടെ പുരോ ഹിതനായി. പിറ്റേദിവസം കാർമ്മൽഹിൽ ആശ്രമത്തിൽവച്ച് പ്രഥമദിവ ബലി ആഘോഷമായി അർപ്പിച്ചു. 1930-1956 മാർച്ചുവരെ ഫിലോസഫി ഡോഗ്മാറ്റിക് തിയോളജി, മോറൽ തിയോളജി എന്നിവയുടെ പ്രൊഫസ്സ റായും പ്രൊവിൻഷ്യൽ സെക്രട്ടറിയായും വേദോപദേശ ഡയറക്ടറായും ചെറുപുഷ്‌പ ഭക്തസഖ്യഡയറക്ടറായും കർമ്മലീത്താ മൂന്നാംസഭയുടെ ഡയ റക്ടറായും സേവനം അനുഷ്‌ഠിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിൽ ചാപ്ലിനുമായിരുന്നു അദ്ദേഹം.

മലബാർ പ്രോവിൻസിൻ്റെ പ്രൊവിൻഷ്യൽ കൗൺസിലർ, (പതിനാ വർഷക്കാലം) വികാർ പ്രൊവിൻഷ്യൽ, കർമ്മലാരാം തിയോളജി കോളേ ജിൻ്റെ വൈസ് റെക്ടർ, ദൈവശാസ്ത്രശെമ്മാശ്ശന്മാരുടെ ഗുരു. പ്രൊവിൻഷ്യൽ പ്രീഫെക്ട് സ്റ്റഡീസ്, ഫിലോസഫി കോളേജിന്റെ റെക്ടർ. പ്രിയോർ, ബൻസിഗർ മെമ്മോറിയൽ ധ്യാനമന്ദിരം ഡയറക്ടർ വരാപ്പുഴ ഇട വകയുടെ വികാർ കൊ ഓപ്പറേറ്റർ എന്നീ പദവികളും ബർണാർഡിൻ അച്ചൻ വഹിച്ചിട്ടുണ്ട്. നല്ലൊരു എഴുത്തുകാരനും വാഗ്മിയും അറിയപ്പെടുന്ന ധ്യാന പ്രസംഗകനുമാണ് അദ്ദേഹം.

കർമ്മലസഭയുടെ നവീകരണ നാലാം ശതാബ്ദിയാഘോഷങ്ങളുടെ

സംഘാടകൻ, അമ്മ ത്രേസ്യായുടെ വേദപാരംഗത പ്രഖ്യാപന മഹാസമ്മേ ളനത്തിന്റെ സംഘാടകൻ, ഏതദ്ദേശീയർക്കുവേണ്ടി ആരംഭിച്ച നവസന്യാസ ഭവനത്തിന്റെ സുവർണ്ണജൂബിലിയാഘോഷങ്ങളുടെ സംഘാടകൻ എന്നീ നിലകളിൽ ബർണർഡിൻ അച്ചൻ പ്രശസ്‌തസേവനം ചെയ്‌തു. പിഡക ളുടെ മനുഷ്യൻ, ധ്യാനം ബൈബിളിലൂടെ, Souvenir of the 4th Century of Carmalite Reforms, എന്നീ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഞാൻ കണ്ട വിശു ദ്ധൻ, ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബൻസ്വിഗർ എന്നീ പുസ്ത‌ക ങ്ങൾ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്. സത്യദീപം, കാർമ്മൽ, ന്യൂഡി ലർ എന്നീ പ്രസിദ്ധീകരണങ്ങളിൽ അനേകം ലേഖനങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയിട്ടുണ്ട്.

സേക്രട്ട് ഹാർട്ട് മൗണ്ടിലെ Oblatesൻ്റെ എപ്പിസ്‌കോപ്പൽ വിസിറ്റർ ആയി ദിവംഗതനായ അഭിവന്ദ്യ തോമസ് തറയിൽ പിതാവ് ഫാ.ബർ ണാർഡിനെ 1961-ൽ നിയമിക്കുകയുണ്ടായി. ഹൈസ്ക്‌കൂൾ വിദ്യാർത്ഥിയാ യിരിക്കുമ്പോൾ മാന്നാനം കെ.സി.സി.എ.യുടെ വാർഷികത്തിൽ അന്നത്തെ വി.ജെ.ജേക്കബ്ബ് സ്വാഗതം പറയുകയുണ്ടായി. ആ പ്രസംഗം ശ്രവിച്ച എസ്. ബി. കോളേജ് പ്രഫസ്സർ എം.സി.മത്തായി, അനതിവിദൂരഭാവിയിൽ കേരള ത്തിലെ അറിയപ്പെടുന്ന ഒരു പ്രസംഗകനായി അദ്ദേഹം തീരുമെന്ന് പ്രവചിക്കുകയുണ്ടായി. 1940-ൽ മതപഠനത്തിന് സ്കോളർഷിപ്പ് ലഭിക്കുകയുണ്ടാ യി പ്രസംഗ മത്സരത്തിന് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.

ദിവംഗതനായ കാവുകാട്ട് തിരുമേനി ഫാ. ബർണർഡിനെ ചങ്ങനാ ശ്ശേരി അതിരൂപതയിലെ എല്ലാ സന്യാസിനി ഭവനങ്ങളുടെയും അസാധാ രണ കുമ്പസാരക്കാരനായി 1960-ൽ നിയമിക്കുകയുണ്ടായി. ദിവംഗതനായ ആർച്ച് ബിഷപ്പ് കാർഡിനൽ മാർ ആൻ്റണി പടിയറയുടെ കുമ്പസാരക്കാ രനും ആദ്ധ്യാത്മിക പിതാവും ഫാദർ ബർണർഡിനായിരുന്നു. നാമകരണ നടപടികളുടെ വൈസ്‌സ്പോസ്റ്റുലേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *