Sathyadarsanam

കേരള സഭാപ്രതിഭകൾ-19 പത്മഭൂഷൺ പ്രഫ. ഡോ. എം.വി. പൈലി

കേരള സഭാപ്രതിഭകൾ-19

പത്മഭൂഷൺ പ്രഫ. ഡോ. എം.വി. പൈലി

കേരളം കണ്ട മികച്ച വിദ്യാഭ്യാസ വിചക്ഷണരിൽ അതുല്യനാണ് അന്തർദ്ദേശീയ പ്രശസ്‌തിനേടിയ പ്രഫ. ഡോ. എം. വി. പൈലി. ഭരണ ഘടനാവിദഗ്ദ്ധൻ, മാനേജ്‌മെൻ്റ് വിദ്യാഭ്യാസരംഗത്തെ അതികായൻ, ഗ്രന്ഥ കാരൻ, പ്രഭാഷകൻ എന്നിങ്ങനെ വിവിധനിലകളിൽ മായാത്ത വ്യക്തിമുദ്ര പതിച്ച അനുപമവ്യക്തിത്വത്തിന് ഉടമയായ ഡോ.പൈലി ജാജ്ജ്വല്യമാനമായ ഒട്ടേറെ നേട്ടങ്ങളിലൂടെ ഇന്ത്യയ്ക്ക്, പ്രത്യേകിച്ച് കേരളത്തിന്, ആഗോള തലത്തിൽ പ്രശസ്‌തി നേടിത്തന്നു.

അനുകൂല്യസാഹചര്യങ്ങളുടെ ആധിക്യത്തിൻ്റെ പശ്ചാത്തലത്തിൽ പ്രതിഭ വളർത്തിയ ഭാഗ്യശാലി അല്ല, പ്രത്യുത പ്രതികൂലസാഹചര്യങ്ങളുടെ രൂക്ഷതയിൽ ജീവിതത്തോടു മല്ലടിച്ചുയർന്ന അതിമാനുഷനായിരുന്നു ഡോ.പൈലി. കഠിനാദ്ധ്വാനമാണ് ജീവിത വിജയത്തിനുള്ള ഏക മാർഗ്ഗമെന്ന് തെളിയിക്കുന്ന ജീവിതസാക്ഷ്യമാണ് അദ്ദേഹത്തിന്റേത്. ജീവിതത്തിന്റെ ഏറെക്കുറെ സമസ്‌തമേഖലകളിലും ത്യാഗോജ്ജ

ലമായ സേവനമനുഷ്ഠിക്കാൻ സന്നദ്ധനായ ഡോ.പൈലി തൊട്ടതെല്ലാം പൊന്നാക്കാനുള്ള അത്യപൂർവ്വ സിദ്ധി വിശേഷത്തിനുടമയാണ്. അനേക പുരുഷായുസ്സുകൾകൊണ്ടു മാത്രം നേടാവുന്നവയാണ് ഇതിനകം അദ്ദേഹം നേടിക്കഴിഞ്ഞിരിക്കുന്നത്.

സമൃദ്ധവും അനുകരണീയവുമായ ഒരു ആദർശസമുച്ചയം കൈ മുതലായുളള ഡോ. പൈലി ആർജ്ജവത്തിൻ്റെ ആൾരൂപമാണ്. ഒരിക്കലും മുഖംമൂടി അണിയാത്ത അദ്ദേഹത്തിന് പൊയ്‌മുഖം എന്നത് എന്നും തികച്ചും അന്യമത്രേ. മനസ്സാക്ഷിയുടെ പ്രേരണയ്ക്കനുസൃതം ചിന്തിക്കയും ചിന്തകൾക്കു നിരക്കുന്നതുമാത്രം പറയുകയും വാക്കുകളോടു നീതി പുലർ ത്തുന്ന രീതിയിൽ മാത്രം പ്രവർത്തിക്കയും ചെയ്യുന്ന അദ്ദേഹം അക്കാമണ ത്താൽത്തന്നെ മിക്കവർക്കും അഭിമതനും ചുരുക്കം ചിലർക്ക് അനഭിമത നുമായതിൽ അതിശയമില്ല.

വഹിച്ച ഉന്നതപദവികൾ, ലഭിച്ച ബഹുമതികൾ, അവാർഡുകൾ, രചിച്ചഗ്രന്ഥങ്ങൾ, പ്രബന്‌ധങ്ങൾ, നടത്തിയ പ്രഭാഷണപരമ്പര, ലോക പര്യടനം, ആർജ്ജിച്ച അതിവിപുലമായ സമുന്നത ശിഷ്യസമ്പത്ത് മുതലായവയൊക്കെ ഒരു ഉന്നതവിദ്യാഭ്യാസവിദഗ്ദ്ധൻ്റെ നേട്ടങ്ങളും പ്രശസ്തിയും മഹത്വവും വിലിയിരുത്താനുള്ള മാനദണ്ഡങ്ങളാണെങ്കിൽ ഡോ. പൈലി ഏവരുടെയും സ്നേഹാദരങ്ങൾക്ക് സമർഹൻതന്നെ.

യൂണിവേഴ്‌സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ, വിവിധ യൂണിവേഴ്‌സിറ്റികൾ – പ്രത്യേകിച്ച് കൊച്ചിൻ, കേരളാ, കാലിക്കട്ട്, മഹാത്മാഗാന്‌ധി യൂണിവേഴ് സിറ്റികൾ, നിരവധി കോളേജുകൾ-വിശിഷ്യ കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, ചങ്ങനാശ്ശേരി സെൻ്റ് ബെർക്ക്‌മാൻസ് കോളേജ്, ഒട്ടേറെ മാനേജ്മെൻ്റ് വിദ്യാഭ്യാസസ്ഥാപനങ്ങൾ, പൊതുമേഖലാ

· അർദ്ധസർക്കാർ – സ്വകാര്യസ്ഥാപനങ്ങൾ മുതലായവ ഡോ. പൈലിയുടെ സേവനത്താൽ ഏറെ ധന്യമായിട്ടുണ്ട്.

ഒരു സാധാരണ കർഷകുടുംബത്തിൽ ജനിച്ച് പരിമിതികളുടെയും പരാധീനതകളുടെയും മൂർദ്ധന്യത്തിൽ ഭഗ്നാശനാകാതെ പ്രശംസാർഹമായ ആത്മ ധൈര്യത്തോടെ വിവിധ കർമ്മരംഗങ്ങളിൽ ഐതിഹാസിക നേട്ടങ്ങൾ കൈവരിച്ച ഡോ. പൈലി സാമൂഹ്യ പ്രതിബദ്ധതയിൽ ഏറെ മുന്നിട്ടു നിൽക്കുന്നു എന്നതിനു മകുടോദാഹരണമാണ് കൊച്ചിൻ യൂണിവേഴ് സിറിയിൽ അദ്ദേഹം ഏർപ്പെടുത്തിയ ഇന്ത്യയിലെ ഏററവും മികച്ച വിദ്യാഭ്യാസപ്രവർത്തകനുള്ള പ്രൊഫ. ഡോ.എം.വി. പൈലി അവാർഡ്:

രണ്ടുലക്ഷം രൂപയും പ്രശംസാഫലകവും പാരിതോഷികവും അടങ്ങുന്ന ഈ ദ്വൈവാർഷിക അവാർഡ് ഇതിനകം ലഭിച്ചിട്ടുള്ളത് അതിപ്രശസ്‌തരായ പ്രൊ. എം. എൻ. ശ്രീനിവാസ് (കർണ്ണാടക) പ്രിഫ്.ജയന്ത് നർലികർ, (മഹാരാഷ്ട്ര) ഡോ. എം.എസ്. വല്യത്താൻ (കേരളം) ഡോ. വെങ്കടസുബ്രഹ്മണ്യം (തമിഴ്‌നാട്) എന്നിവർക്കാണ്. വർണ്ണ ശബളമായ പൊതുയോഗത്തിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി കാമ്പസിൽ വച്ചാണ് അവാർഡ് ദാനം നടത്തപ്പെടുന്നതും.

ഉന്നതവിദ്യാഭ്യസരംഗത്തെ ദേശീയ എക്യൂമെനിക്കൽ സംഘടനയായ ഓൾ ഇൻഡ്യാ അസോസിയേഷൻ ഫോർ ക്രിസ്റ്റ്യൻ ഹയർ എഡ്യൂക്കേഷൻ (AIACHE) നിർവ്വാഹകസമിതിയിൽ ദീർഘകാലം വിദ്യാഭ്യാസ വിദഗ്ദ്ധൻ എന്നനിലയിലും, രാജ്യത്തെ പ്രഥമ ക്രൈസ്‌തവ യൂണിവേഴ്‌സിറ്റിയായ അലഹബാദ് അഗ്രിക്കൾച്ചറൽ ഡീംഡ് യൂണിവേഴ്‌സിറ്റി നിർവ്വാഹകസമിതി അംഗം എന്ന നിലയിലുമൊക്കെ ക്രൈസ്‌തവ ഉന്നത വിദ്യാഭ്യാസരംഗത്ത് അദ്ദേഹം അനുഷ്‌ഠിക്കുന്ന അർപ്പണമനസ്കതയോടെയുള്ള വിശിഷ്ട സേവനം അതീവശ്രദ്ധേയമാണ്. മണിപ്പാൽ അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ (ഡീംഡ് യൂണിവേഴ്‌സിററി) ഡയറക്‌ടർ ബോർഡ് അംഗവുമാണ് ഡോ. പൈലി.

1977 ൽ കൊച്ചിൻ യൂണിവേഴ്‌സിററി വൈസ് ചാൻസലറായി നിയമിതനായ അദ്ദേഹത്തിന് വീണ്ടും ഈ പദവി ലഭിച്ചെങ്കിലും അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു. ‘സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുക’ എന്നതിൽ ഡോ. പൈലി ഉറച്ചു വിശ്വസിച്ചിരുന്നു. കളമശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ്റ് ആൻ്റ് എൻ്റർപ്രണർഷിപ് എന്ന സ്ഥാപനത്തിന്റെ സ്ഥാപക ഓണററി ഡയറക്‌ടർ ജനറൽ എന്ന നിലയിലും കർമ്മനിരതനാണ് ഡോ. പൈലി. സംസ്ഥാനാന്തരതലത്തിൽ നിരവധി മാനേജ്മെൻറ് ട്രെയിനിംഗ് കോഴ്‌സുകൾ ഈ സ്ഥാപനം നടത്തിവരുന്നു.

മൂവാറ്റുപുഴയ്ക്കു സമീപസ്ഥമായ പെരിങ്ങഴ എന്ന ഗ്രാമത്തിൽ പിട്ടാപ്പിള്ളി എന്ന മൂലകുടുബത്തിൻ്റെ ശാഖയായ മൂലമറ്റം കുടുംബത്തിൽ ചെറിയാൻ വർക്കി – മറിയാമ്മ ദമ്പതികളുടെ മൂത്തപുത്രനായി 1919 ഒക്ടോ ബർ 5 നായിരുന്നു ഡോ. പൈലിയുടെ ജനനം. അദ്ദേഹത്തിന് ഏഴ് സഹോദരീസഹോദരന്മാരുണ്ട്. തികച്ചും കഠിനാദ്ധ്വാനിയായിരുന്ന പിതാവി സമ്യദ്ധമായ തൻ്റെ കാർഷിക വിളകളിൽ ഏറെ അഭിമാനിക്കുകയും ചാരിതാർത്ഥ്യം അനുഭവിക്കുകയും ചെയ്‌തിരുന്നു. പരോപകാരതത്‌പര തയിലും കാര്യക്ഷമതയിലും മുന്നിട്ടുനിന്ന ഉത്തമ കുടുംബിനിയായിരുന്നു. മാതാവ്. പിതാമഹൻ ചെറിയാൻ വക്കീൽ പ്രശസ്‌തനായിരുന്നു. പിതാവ 94-ാം വയസ്സിലും മാതാവ് 102-ാം വയസ്സിലുമാണ് മരിച്ചത്.

ഡോ. പൈലിയുടെ ബാല്യവും കൗമാരവും യുവത്വവും ഏറെ ഊർജ്ജസ്വലമായിരുന്നു. വായന, എഴുത്ത്, ചതുരംഗംകളി, വള്ളംകളി നീന്തൽ, മത്സ്യബന്ധനം, നായാട്ട്, മലകയററം, സ്പോർട്സ്, ഗെയിംസ് എന്നിവയൊക്കെയായിരുന്നുപ്രസംഗം, ലേഖനരചന, കവിതാരചന, അക്ഷരമാകം എന്നിവന്നി ലൊക്കെ കുട്ടിക്കാലത്തുതന്നെ മികവു പ്രകടിപ്പിക്കുകയും മത്സരങ്ങളിൽ പ്രഥമസ്ഥാനം നേടുകയും ചെയ്‌തു.

സാമ്പത്തികബുദ്ധിമുട്ടുകൾ നിറഞ്ഞ അഗ്നിപരീക്ഷണങ്ങളുടെ തീച്ചൂളയിൽ സ്‌ഫുടം ചെയ്‌ത്‌ എടുക്കപ്പെട്ടതായിരുന്നു ആ ജീവിതം. ആഗോളാടിസ്ഥാനത്തിൽ സാമ്പത്തികാധോഗതി അതിരൂക്ഷമായിരുന്ന ജാം കളിൽ കാർഷികോത്പ്പന്നങ്ങൾക്ക് കുത്തനെ ഉണ്ടായ വിലയിടിവ് സാധാരണകർഷകർ മാത്രമായിരുന്ന മാതാപിതാക്കൾക്ക് സഹിക്കാവുന്ന തിൽ ഏറെയായിരുന്നു. മിക്ക ഉത്പന്നങ്ങൾക്കും വിപണി ഇല്ലായിരുന്നു. 100 തേങ്ങായ്ക്ക് ലഭിച്ചിരുന്ന വില 3 രൂപാ മാത്രം.

സ്‌കൂൾ ഫീസായ 5.25 രൂപാ നൽകാനാകാതെ വന്നതിനാൽ 8-ാം സ്റാൻഡാർഡ് ജയിച്ചപ്പോൾ ഡോ. പൈലിക്ക് തൻ്റെ വിദ്യാലയത്തോട് തത്ക്കാലം വിടപറയേണ്ടിവന്നു. പക്ഷേ, 3 വർഷം മുമ്പ് പാസ്സായിരുന്ന നാട്ടുഭാഷാപരീക്ഷാ (വി.എസ്.എൽ.സി.) യോഗ്യതയുടെ അടിസ്ഥാനത്തിൽ $ രൂപാ ശമ്പളത്തിൽ പ്രൈമറിസ്‌കൂൾ അദ്ധ്യാപകനായി അദ്ദേഹം നിയമിക്കപ്പെട്ടു. ഉന്നതവിദ്യാഭ്യാസം നേടാനുള്ള അതിശക്തമായ ഉൾവിളി യാൽ 8 മാസത്തിനുശേഷം അദ്ധ്യാപകജോലി രാജിവച്ച് പഠനം തുടർന്നു.

മുവാററുപുഴ ഗവൺമെൻ്റ് ഹൈസ്‌കൂൾ, പുളിങ്കുന്ന് സെന്റ് ജോസ ഫ്സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ച് മെട്രിക്കുലേഷൻ പാസ്സായ ശേഷം ഡോ. പൈലി ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ ഇൻ്റർമീഡിയറ് ബിരുദപഠനം നടത്തി പ്രശസ്‌തമായ രീതിയിൽ പാസ്സായി. എസ്. കോളേജിൽ 50 രൂപ ശമ്പളത്തിൽ ട്യൂട്ടറായി നിയമിതനായെങ്കിലും ജോലി യിൽ പ്രവേശിക്കാതെ 200 രൂപാ ശമ്പളത്തിൽ ആർമി ഓർഡിനൻസ് വകു പ്പിൽ കമ്മീഷൻസ് ഓഫീസർ തസ്‌തികയിൽ ഉദ്യോഗം നേടി. മൂന്നുവർഷം ആ ഉദ്യോഗത്തിൽ തുടർന്നു. അതിൽ സിംഹഭാഗവും സിലോണിലെ കൊളംബോ നഗരത്തിലായിരുന്നു. പക്ഷേ, വിജ്ഞാനത്തിനായുള്ള അദമ്യ മായ അഭിനിവേശത്താൽ അദ്ദേഹം ഏറെ താമസിയാതെ ലക്ക്നോ യൂണി വേഴ്സിറ്റിയിൽ രാഷ്ട്രമീമാംസാ വിദ്യാർത്ഥിയായി. സ്വതവേ കഠിനാദ്ധ്വാനി യായിരുന്ന അദ്ദേഹം അതോടൊപ്പം നിയമപഠനവും നടത്തി. 1918 ൽ ഒന്നാം റാങ്കോടുകൂടെയാണ് ഫസ്റ്റ്ക്ലാസ്സിൽ ഡോ. പൈലി എം.എ. ബിരുദം

നേടിയതും.

ലക്ക്നോയിൽ നിന്ന് നിയമബിരുദവും ഫസ്റ്റ്ക്ലാസ്സോടുകൂടി നേടി കേരളത്തിൽ എത്തിയ അദ്ദേഹം ജില്ലാക്കോടതിയിൽ പ്രാക്ട‌ീസ് ആരംഭിച്ചു. സാക്ഷ, രണ്ടാഴ്‌ചയ്ക്കകം ലക്ക്നോ യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപക നായി ഡോ. പൈലി നിയമിക്കപ്പെട്ടു. ഉയർന്ന വിദ്യാഭ്യാസയോഗ്യതമനടിക്കുണ് പൂർവ്വോപരി കഠിനാദ്ധ്വാനം ചെയ്യാനും ഉന്നതവിദ്യാഭ്യാസരംഗത്ത് അടിക്കടി ഉയർന്ന പദവികൾ നേടാനും ഈ നിയമനാ ഒരു നിമിത്തമായി ഭവിച്ചു.പാറ്റ്‌നാ യൂണിവേഴ്‌സിറ്റി രണ്ടുവർഷത്തിനുശേഷം അദ്ദേഹത്തിന് ബിരുദാനന്തരബിരുദവകുപ്പിൽ നിയമനം നൽകി. 1953 ൽ ഫുൾബ്രൈറ് സ്കോളർഷിപ്പോടെ അദ്ദേഹത്തിന് അമേരിക്കയിൽ ഉപരിപഠനത്തിന് അവസരം ലഭിച്ചു. സുപ്രസിദ്ധമായ ഹാർവാർഡ് യൂണിവേഴ്സ‌ിറ്റിയിൽ ഭരണഘടനാ നിയമമായിരുന്നു വിഷയം. ലക്ക് നോയൂണിവേഴ്സിറ്റിയിൽ നേരത്തെ ആരംഭിച്ചിരുന്ന ഗവേഷണപഠനവും ഹാർവാർഡിൽ അദ്ദേഹം തുടർന്നു.

1954 ൽ ഇൻഡ്യയിൽ തിരിച്ചെത്തിയ ഡോ. പൈലി 1956 ൽ ഡി.ലിറ് ബിരുദം നേടി. താമസിയാതെ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഇക്കണോ മിക്സ‌് അഡ്മ‌ിനിസ്ട്രേഷൻ വകുപ്പിൻ്റെ തലവനായി നിയമിതനായി. 1962 ൽ ഹൈദരാബാദിലെ അഡ്‌മിനിസ്ട്രേററീവ് സ്റ്റാഫ് കോളേജിൽ ഡയറക്ടറായി നിയമിതനായ അദ്ദേഹം ആ പദവിയിൽ മൂന്നുവർഷം തുടർന്നു. അക്കാലത്ത് (1963) പെൻസിൽ വേനിയാ യൂണിവേഴ്‌സിറ്റിയിൽ വിസിററിംഗ് പ്രഫസറായും അദ്ദേഹം സേവനമനുഷ്‌ഠിക്കുകയുണ്ടായി.

1964 ൽ കേരളാ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറും സ്‌കൂൾ ഓഫ് മാനേജ്‌മെന്റിന്റെ ഡയറക്‌ടറുമായി ഡോ. പൈലി നിയമിതനായി. 14 വർഷം ആ സ്ഥാനത്തു തുടർന്ന അദ്ദേഹം രാജ്യത്തെ മുഖ്യസ്ഥാപനമായി ഇതിനെ വളർത്തി. ഇക്കാലഘട്ടത്തിൽ എഫ്.എ.സി.ററി. പോലെയുള്ള വ്യവസായ സ്ഥാപനങ്ങൾക്കും അദ്ദേഹം വിദഗ്ദ്ധമാർഗ്ഗദർശനം നൽകിയിരുന്നു. റഷ്യാ, ഹാവായി, കുലാലമ്പൂർ മുതലായ സ്ഥലങ്ങളിൽ വിസിററിംഗ് പ്രൊഫസ റായും ഇക്കാലത്ത് ഡോ. പൈലി സേവനമനുഷ്‌ഠിക്കുകയുണ്ടായി.

1977 ൽ കൊച്ചിൻ ശാസ്ത്ര – സാങ്കേതിക യൂണിവേഴ്‌സിററി വൈസ് ചാൻസലറായി നിയമിതനായ ഡോ. പൈലി യൂണിവേഴ്‌സിററിയെ ബാലാരി ഷ്ടതകളിൽ നിന്നു വിമുക്തമാക്കി ദേശീയാംഗീകാരം നേടിക്കൊടുത്തു. അത്യപൂർവ്വമായ രീതിയിൽ യു.ജി.സിയിൽ നിന്ന് 115 ശതമാനം ഗ്രാന്റ് കൊച്ചിൻ യൂണിവേഴ്‌സിറ്റിക്ക് ഇക്കാലത്തു നേടാനായത് ഡോ. പൈലിയുടെ പ്രശസ്‌തിയുടെ കിരീടത്തിൽ മറെറാരു രത്നം കൂടിയായി പരിശോഭിച്ചു.

എൻഡോവ്മെന്റുകൾ സ്ഥാപിക്കാനും വിദ്യാഭ്യാസ-സാംസ്ക്കാരിക- ഉപവി പ്രവർത്തനങ്ങൾക്കായും “പ്രൊഫ. ഡോ. എം.വി. പൈലി ഫൗണ്ട ഷൻ എന്ന പേരിൽ ഒരു പബ്ലിക്ക് ചാരിററബിൾ ട്രസ്റ്റ്” അദ്ദേഹം രൂപീകരി ച്ചിട്ടുണ്ട്.

പരിസ്ഥിതസംരക്ഷണം, പൊതുജനാരോഗ്യസംരക്ഷണം, ദാരിദ്ര്യ നിർമ്മാർജ്ജനം, ഉപഭോക്തൃതാത്പര്യസംരക്ഷണം, പൗരാവകാശ-മനുഷ്യാ വകാശ സംരക്ഷണം എന്നിവയും ഫൗണ്ടേഷൻ ലക്ഷ്യമാക്കുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റി, ചങ്ങനാശ്ശേരി സെൻ്റ് ബെർക്ക്‌മാൻസ് കോളേജ്. പുളിങ്കുന്ന് സെന്റ് ജോസഫ്‌സ്‌ ഹൈസ്‌കൂൾ, മംഗലാപുരം സെൻ്റ് ആഗ്നസ്കോളേജ്, കേരളാ ഹയർ എഡ്യൂക്കേഷൻ ട്രസ്റ്റ്, ഗുഡ് സമരിററൻ പ്രോജക്ട് ഇന്ത്യാ, മുതലായി ഒട്ടുവളരെ സ്ഥാപനങ്ങളിൽ എൻഡോവിമെന്റുകൾ സ്ഥാപിക്കാനും ഈ ഫൗണ്ടേഷൻ ധനസഹായം ചെയ്തിട്ടുണ്ട്. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അവരുടെ ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽ കുക എന്നത് എല്ലാവർഷവും അദ്ദേഹത്തിൻ്റെ പരിപാടികളുടെ ഒരു സൂപ്ര ധാന ഭാഗമായിരുന്നു. പദവികളുടെയും അവാർഡുകളുടെയും അംഗീകാര ത്തിന്റെയും പ്രശസ്‌തിയുടെയും പിന്നാലെ ഒരിക്കലും പരക്കം പാഞ്ഞ വ്യക്തി ആയിരുന്നില്ല ഡോ. പൈലി. അവയൊക്കെത്തന്നെ അദ്ദേഹത്തെ തേടി എത്തിയിട്ടേയുള്ളു. അക്ഷീണനും സദാ കർമ്മോത്സാഹിയുമായ അദ്ദേഹം വാർദ്ധക്യത്തിലും യുവസഹജമായ ഊർജ്ജസ്വലത പുലർ

ത്തുന്നു.

1954 നുശേഷം ദേശീയ-അന്തർദ്ദേശീയരംഗങ്ങളിൽ നടത്തപ്പെട്ട നിരവധി കോൺഫറൻസുകളിൽ അദ്ദേഹം അദ്ധ്യക്ഷതവഹിക്കയോ മുഖ്യപ്രബന്ധം അവതരിപ്പിക്കയോ ചെയ്‌തിട്ടുണ്ട്. ഇപ്പോഴും തുടരുകയും ചെയ്യുന്നു.

ഏഷ്യാ, യൂറോപ്പ്, ആഫ്രിക്കാ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ ഡോ. പൈലി പല പ്രാവശ്യം വ്യാപകമായി പ്രഭാഷണപര്യടനം നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം എന്നിവയിൽ പ്രാവീണ്യവും ഹിന്ദി, തമിഴ് എന്നിവയിൽ സാമാന്യജ്ഞാനവും അദ്ദേഹ ത്തിനുണ്ട്.

തികഞ്ഞമാനവികതയും സഹജരോടുള്ള കരുണാർദ്രമായ സ്നേ ഹവും സ്നേഹോഷ്‌മളവും ക്രിയാത്മകവുമായ കരുതലുമാണ് ഡോ. പൈലിയുടെ മുഖ്യമുഖമുദ്രകൾ. മികവാർന്നദർശനവും ദൗത്യബോധവും അദ്ദേഹത്തിന്റെ പ്രദാന സവിശേഷതകളാണ്. തക്കസമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കാനും അവ യഥാസമയം യഥോചിതം പ്രാവർത്തിക മാക്കാനും ഡോ. പൈലിക്ക് അനായാസം കഴിയുന്നു.

അതീവസങ്കീർണ്ണമായ പ്രശ്‌നങ്ങളുടെ പോലും കുരുക്കുകൾ നിഷ്പ്രയാസം അഴിക്കാനും ഫലപ്രദമായ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശി ക്കാനും ഡോ. പൈലിക്ക് എളുപ്പത്തിൽ കഴിയുന്നു. നിരവധി സ്ഥാപനങ്ങ ൾക്കും സംഘടനകൾക്കും വ്യക്തികൾക്കും നിതാന്തപ്രചോദന സ്രോത സ്സായി ഇനിയും ദീർഘകാലം കർമ്മചൈതന്യധന്യതയോടെ അദ്ദേഹം വിരാജിക്കട്ടെ.

ഡോ. പൈലി രചിച്ച പ്രധാന ഇംഗ്ലീഷ് ഗ്രന്ഥങ്ങൾ

HC ഇൻഡ്യാസ് കോൺസ്റ്റിറ്റ്യൂഷൻ അറ്റ് വർക്ക് 2. കോൺസ്ററി ദൃഷണൽ ഗവൺമെൻ്റ് ഇൻ ഇൻഡ്യാ – 5 പതിപ്പുകൾ, 3. ഇൻഡ്യാസ് കൊൺസ്റ്റിറ്റ്യൂഷൻ – 11 പതിപ്പും കാൾ, ഫെഡറൽ കോർട്ട് ഓഫ് ഇൻഡ്യാ മൂന്നു. പതിപ്പുകൾ 5. പാകിഷണൽ ഹിസ്റ്ററി ഓഫ് ഇൻഡ്യാമൂന്നു പതിപ്പുകൾ 6. ഇൻ്റർനാഷണൽ ജോയിൻ്റ് ബിസിനസ് വെന്റുവേഴ്സ് 7. ഇൻഡസ്ട്രിയൽ പോളിസ് 8. വർക്കർ പാർട്ടിസിപ്പേഷൻ ഇൻ മാനേജ്മെന്റ് – മിഥ് ആൻഡ് റിയാലിറ്റി – 2 പതിപ്പുകൾ 9. റഷ്യാ ഓഫ് മൈ എക്സ്‌പീരി യൻസ് – രണ്ടു പതിപ്പുകൾ 10. പ്രഫഷണൽ മാനേജ്മെന്റ്റ് ഇൻ ഇൻഡ്യാ പ്രോംബ്ലംസ് ആന്റ് പ്രോസ്പെക്‌ടസ് (എഡി) ഫൗണ്ടേഷൻ ഫോർ മാനേജ്‌മെന്റ് എഡ്യൂക്കേഷൻ, കൊച്ചിൻ യൂണി-രണ്ടു പതിപ്പുകൾ 11 കയർ ഇൻഡസ്ട്രി: പ്രോബ്ലംസ് ആൻഡ് പ്രോസ്പെക്‌ടസ് (കയർബോർഡ് ഗവ. ഓഫ് ഇൻഡ്യാ) 12. ആൻ ഇൻട്രോസക്ഷൻ ററു മാനേജീരിയൽ ഇക്ക ണോമിക്സ‌് – രണ്ടു പതിപ്പുകൾ 13. ഇസ്സൻഷ്യൽസ് ഓഫ് മെററീരിയൽസ് മാനേജ്‌മെന്റ്റ് (എഡി) 14. ക്രൈസിസ്, കോൺഷ്യൻസ് ആന്റ് ദി കോൺ സ്റ്റിറ്റ്യൂഷൻ 15. ആൽ ഇൻട്രോസക്ഷൻ ററു ദി കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇൻഡ്യാ 16. ഇൻട്രോസക്ഷൻ ററു ദി കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇൻഡ്യാ 17. ഇൻഡസ്ട്രിയൽ റിലേഷൻസ് ആൻ്റ് പേഴ്‌സണൽ മാനേജ്‌മെന്റ്റ് 18. എമേർജിംഗ് ട്രെൻഡ്‌സ് ഇൻ ഇൻഡ്യൻ പോളിറ്റിക്‌സ്‌ 19. അവർ കോൺ സ്റ്റിട്യൂഷൻ, ഗവൺമെൻ്റ് ആൻ്റ് പൊളിറ്റിക്‌സ് 21. കോൺസ്റ്റിറ്റ്യൂഷണൽ അമൻഡ്സ്മെന്റ്റ് സ് 22. സെലക്ട‌് കോൺസ്റ്റിറ്റ്യൂഷൻസ് ഓഫ് ദി വേൾഡ്. അദ്ദേഹം രചിച്ച പ്രധാന മലയാളം ഗ്രന്ഥങ്ങൾ താഴെപ്പറയുന്നവയാണ്

1. ഇന്ത്യൻ ഭരണഘടന (2) 2. രാഷ്ട്രപതി പ്രതിക്കൂട്ടിൽ 3. മാനേജ്മെൻ്റിൽ തൊഴിലാളി പങ്കാളിത്തം 4. വിദേശത്തുനിന്നും കുറെ കത്തു കൾ 5. ഇൻഡ്യയുടെ ഭരണഘടനാചരിത്രം 6. ഭാരതത്തിന്റെ ഭരണഘടന യ്ക്ക് ഒരു ആമുഖം 7. റഷ്യയിലെ കാഴ്ച്‌ചകളും അനുഭവങ്ങളും 8. ഉന്നത വിദ്യാഭ്യാസം പുനരുദ്ധരിക്കൽ 9. വിദ്യാഭ്യാസപ്രശ്‌നങ്ങൾ – ഇന്നലെ, ഇന്ന്, നാളെ 10. വ്യവസായം അമേരിക്കയിൽ 11. ഇൻഡ്യൻ രാഷ്ട്രീയത്തിലെ നൂതന പ്രവണതകൾ 12. വ്യവസായം അമേരിക്കയിൽ 13. ടൂറിസം അമേരി ക്കയിലും യൂറോപ്പിലും 14. ഇൻഡ്യയുടെ ഭരണഘടന – പത്തുപതിപ്പുകൾ

ദേശീയ-അന്തർദ്ദേശീയ പ്രാധാന്യമുള്ള ആനുകാലിക പ്രസിദ്ധീകര ണങ്ങളിൽ 200 ലധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫ. പൈലി നടത്തിയ പ്രധാന കോൺവോക്കേഷൻ – സ്‌മാരക പ്രഭാഷണങ്ങൾ താഴെപ്പറയുന്നവയാണ്.

1. വാസ്തുവിദ്യാകുശല ബാലകൃഷ്ണറാവു സ്മാരക പ്രഭാഷണം തിരുവനന്തപുരം (1977) 2. ധർമ്മാരാം പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കോൺവോക്കേഷൻ പ്രഭാഷണം ബാംഗ്ലൂർ (1979) 3. വി.എസ്. കുടുവ സ്മാരകപ്രഭാഷണം – മംഗലാപുരം (1982) 4. എൽ.എസ്. മിശ്ര സ്മാരക പ്രഭാഷണം – പാറ്റ്നാ (1984) 5. ഡോ. ജോൺ മത്തായി എൻഡോവ്മെന്റ് ലക്ചർ – കേരള യൂണി (1984) 6. ഇൻഡ്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസേർച്ച് വാർഷികപ്രഭാഷണം – നോർത്ത് ഈസ്റ്റേൺ ഹിൽയൂണി. ഷില്ലോംഗ് (1996) 7. അമരാവതിയൂണി. കോൺവോക്കേഷൻ പ്രഭാഷണം (1996) 8. ബനാറീസ് ഹിന്ദു യൂണിവേഴ്സിറ്റി കോൺവോ ക്കേഷൻ പ്രഭാഷണം (1997) 9. മൂസാ ബേക്കർ എൻഡോവ്മെന്റ് ലക്ചർ – കാലിക്കററ് യൂണി (1998) 10. മോൺ. തോമസ് നെടുങ്കല്ലേൽ എൻഡോ വ്മെന്റ് പ്രഭാഷണം – നിർമ്മലാ കോളേജ്, മൂവാറ്റുപുഴ (1909) ഡോ. പൈലിക്ക് ലഭിച്ച ബഹുമതികളും അവാർഡുകളും താഴെപറയു

ന്നവയാണ് കൊച്ചിൻ യൂണി. എമരിററസ് പ്രഫസർഷിപ്പ് (1906), കേരളാ മാനേജ്മെന്റ്റ് അസോസിയേഷന്റെ മാനേജ്‌മെൻ്റ് ലീഡർഷിപ് അവാർഡ് (1986). പ്രസിഡണ്ട് ഇൻഡ്യൻ അസോസിയേഷൻ ഫോർ മാനേജ്‌മെൻ്റ് ഡവല പ്മെന്റ് (1980-81), പ്രസിഡണ്ട്, കേരളാ മാനേജ്‌മെൻ്റ് അസോസിയേഷൻ (1973-74), ഓണററിമെംബർഷിപ്പ്, കേരളാ മാനേജ്‌മെൻ്റ് അസോസിയേഷൻ (1985), ഓണററി മെമ്പർഷിപ്പ്, കേരളാ സ്റ്റേറ്റ് പ്രൊഡക്‌ടിവിറ്റി കൗൺസിൽ (1985), പ്രഫഷണൽ മാനേജ്‌മെൻ്റ് സംബന്‌ധിച്ച് കാലിക്കട്ടിൽ നടന്ന അഖി ലേന്ത്യാ സെമിനാറിൽ ലഭിച്ച മാനേജ്‌മെൻ്റ് ലീഡർഷിപ്പ് അവാർഡ് 1990, അദ്ധ്യാപന-മാനേജ്‌മെൻ്റ് രംഗത്തെ മികച്ച സേവനത്തിന് ഇൻ്റർനാഷണൽ ഡയറക്ടറി നൽകിയ ഡിഷ്ററിംഗ്വിഷ്‌ഡ് ലീഡർഷിപ്പ് അവാർഡ് 1990, ന്യൂഡൽഹി എസ്. ചന്ദ് ആൻ്റ് കമ്പനി പബ്ലിക്കേഷൻസിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്‌ധിച്ചു നൽകപ്പെട്ട അതുല്യഗ്രന്ഥകാ രനുള്ള അവാർഡ് (1990), മലയാളത്തിലെ ഏററവും നല്ല ചരിത്രഗ്രന്ഥ ത്തിനുള്ള കേരളാ ഹിസ്ററി കോൺഗ്രസിൻ്റെ നെടുങ്കുന്നം അവാർഡ് (1991), മാനേജ്മെന്റ് രംഗത്തെ അതുല്യനേട്ടങ്ങൾക്ക് ഗാന്ധിനഗറിൽ (ഗുജറാത്ത്) നൽകിയ അക്ഷരധാം അവാർഡ് (1991), ബനാറീസ് ഹിന്ദു യൂണി. നൽകിയ ഓണററി ഡി.ലിറ്റ് ബിരുദം (1977), സി.എസ്.ആർ നൽകിയ നാഷണൽ സൂപ്പർ ബ്രെയിൽ അവാർഡ്, ന്യൂഡൽഹി 1998, മാൻ ഓഫ് ദി ഇയർ അവാർഡ്, കേംബ്രിഡ്‌ജ് (1998), ആഗോളതലത്തിൽ ഉന്നത വിദ്യാഭ്യാസരംഗത്ത് അനുഷ്‌ഠിച്ച വിശിഷ്ടസേവനത്തിന് I FACHE ബേത്ലഹമിൽ നൽകിയ അന്തർദ്ദേശീയ അവാർഡ് (2000), മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്തെ മികച്ച സേവനത്തെമാനിച്ച് കൊച്ചിൻ യൂണി. സ്കൂ‌ൾ ഓഫ് മാനേജ്‌മെന്റ്റ് നൽകിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (2000), വിദ്യാഭ്യാസരംഗത്തെ ദീർഘകാലസംഭാവനയ്ക്ക് നൽകപ്പെട്ട ശ്യാംലാൽ ഗുപ്‌താ അവാർഡ് (2001), സെഞ്ചൂറിയൻ ട്രസ്റ്റ് (മദ്രാസ്) നൽകിയ പരമാചാര്യ അവാർഡ് (2003), മികച്ച സാംസ്‌കാരിക പ്രവർത്തകനുള്ള എ

കെ.സി.സി. അവാർഡ് (2001). പ്രൊഫ. ഇപ്പോൾ വഹിക്കുന്നതോ അടുത്തകാലംവരെ വഹിച്ചിരുന്നതോ ആയ ഇതരപദവികൾ താഴെപ്പറയുന്നവയാണ്.

1. കോയമ്പത്തൂരിലെ ഗുരുവായൂരപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മാനേജ്‌മെന്റ്റ് ചെയർമാൻ 2. കളമശ്ശേരി രാജഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഉപദേശകസമിതി ചെയർമാൻ 3. ചങ്ങനാശ്ശേരി സെൻ്റ് ബെർക്ക് മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ഉപദേശകസമിതി ചെയർമാൻ 4. റാഡോ ടയേഴ്‌സ് ലിമിറ്റഡ്, ഇന്ത്യാ ചെയർമാൻ 5. കൊച്ചിൻ ലീസിംഗ്‌കമ്പനി ലിമിറ്റഡ് ചെയർമാൻ 6. കേരളാസ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ചെയർമാൻ 7. സ്വകാര്യ സ്വയംഭരണ പ്രഫ ഷണൽ സ്ഥാപനങ്ങൾക്കായുള്ള യു.ജി.സി. കമ്മററി ചെയർമാൻ 8. കേരളസംസ്ഥാന വിദ്യാഭ്യാസഉപദേശകസമിതി ചെയർമാൻ 9. ഉന്നത വിദ്യാഭ്യാസ കയറ്റുമതിക്കായുള്ള യു.ജി.സി. കമ്മറ്റി അംഗം 10. കൊച്ചി യിലെ ജെ.വി. ഇൻവെസ്റ്റ്മെൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ 11. കൊച്ചിയിലെ ജീവാ ഓർച്ചിഡ് ആൻ്റ് അഗ്രോ എക്‌സ്പോർട്‌സ് ലിമിറ്റഡ് ചെയർമാൻ 12. കൊച്ചിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്റ് ചെയർമാൻ 13. തമിഴ്‌നാട്ടിലെ ഹൊസൂർ ആധിയാമാൻ വിദ്യാഭ്യാസ – ഗവേഷണസ്ഥാപനങ്ങൾക്കായുള്ള ഉപദേശകസമിതി ചെയർമാൻ 14. ഒ.ഇ.എൽ. കണക്ടേഴ്‌സ് ഇൻഡ്യാ ലിമിററഡ് വൈസ് ചെയർമാൻ 15. കൊച്ചിയിലെ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ കൺസൽട്ടൻസി ഓർഗനൈസേഷൻ ലിമിററഡ് ഡയറക‌ർ 16. സൗത്ത് ഇൻഡ്യാ വൈർ റോപ്സ് ഇൻഡ്യാ ലിമിററഡ് ഡയറക്‌ടർ 17. പീയർലസ് വൈർ പ്രോഡ ക്ട്‌സ് ലിമിററഡ് ഡയറക്‌ടർ 18. പ്രസ് കൗൺസിൽ ഓഫ് ഇൻഡ്യാ അംഗം 19. യു.ജി.സി. ഉന്നതാധികാര സമിതി അംഗം 20. കർണ്ണാടകസംസ്ഥാന യൂണിവേഴ്സ‌ിററീസ് റിവ്യൂ കമ്മീഷൻ അംഗം 21. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡവലപ്‌മെൻ്റ് ജനറൽ കൗൺ സിൽ, എക്സിക്യൂട്ടീവ് കമ്മററി എന്നിവയിൽ അംഗം. 22. അലഹബാദ് അഗ്രിക്കൾച്ചറൽ ഡീംഡ് യൂണി. എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം. 23. വെസ്റ്റ് ബംഗാൾ വിശ്വഭാരതി യൂണി. കോർട്ട് അംഗം 24. ജവഹർലാൽനെഹ യൂണി. കോർട്ട് അംഗം 25. പോണ്ടിച്ചേരി യൂണി. കോർട്ട് അംഗം -26. ഷില്ലോംഗ് നോർത് ഈസ്റ്റേൺ ഹിൽ യൂണി. പ്ലാനിംഗ് ബോർഡ് അംഗം 27. ന്യൂഡൽഹി ഇന്ദിരാഗാന്‌ധി നാഷണൽ ഓപ്പൺ യൂണി പ്ലാനിംഗ്ബോർഡ്, അക്കാഡമിക് കൗൺസിൽ എന്നിവയിൽ അംഗം 28. സിംലയിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്‌വാൻസ്‌ഡ് സ്റ്റഡീസ് അംഗം 29. ഇൻഡ്യാ ഗവൺമെന്റ്റിൻ്റെ ഓൾ ഇൻഡ്യാ ബോർഡ് ഓഫ് മാനേജ്സ്റ്റഡീസ് അംഗം 30. എറണാകുളം ഡിസ്ട്രിക്ട് ടൂറിസം ഡവലപ) മെന്റ് കൗൺസിൽ അംഗം 31. കേരളസംസ്ഥാന സാക്ഷരതായജ്ഞ സമി തി അംഗം 32. ഇൻഡ്യൻ കൗൺസിൽ ഓഫ് സോഷ്യൽസയൻസ് റിസേർ ച്ച് ഓണററികൺസൾട്ടൻറ് 33. ഓൾ ഇൻഡ്യാ കൗൺസിൽ ഫോർ ടെ ക്നിക്കൽ എഡ്യൂക്കേഷൻ ഓണററി കൺസൾട്ടൻ്റ് 34. ചാണ്ടിഗർ പഞ്ചാണി യൂണിവേഴ്സിറ്റി ഫെലോസെനറ്റ് അംഗം 35. ആന്ധ്രാപ്രദേൾ യൂണി.റിവ്യൂകമ്മറ്റി അംഗം 36. ലുധിയാനാ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജ് ഗവേണിംഗ് ബോർഡ് അംഗം 37. കേരളാ ഗവൺമെന്റ് തൊഴിൽ അധിഷ്ഠി തകോഴ്സ് കമ്മറ്റി ചെയർമാൻ 38. കേരളാഗവൺമെന്റ്റ് ഐ.എച്ച്. ആർ.ഡി.ഇ. പുനസംഘടനാസമിതി അംഗം 39. കൊച്ചിൻ സ്റ്റോക്ക് എക്സ് ചേഞ്ച് ഡയറക്‌ടർ ബോർഡ് അംഗം 40. കുറ്റിപ്പുറം എം.ഇ.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഉപദേശകസമിതി അംഗം 41. കേരളത്തിൽ കാർഷി കരംഗത്തെ ഗാട്ട് സ്വാധീനത്തെപ്പറ്റി വിലയിരുത്താൻ ഗവൺമെൻ്റ് നിയോ ഗിച്ച വിദഗ്ദ്ധസമിതി ചെയർമാൻ 42. യു.ജി.സി. നിയോഗിച്ച കേന്ദ്രീയ യൂണിവേഴ്സിറ്റികൾക്കുള്ള ധനസഹായ തുടർപ്രക്രിയാസമിതി ചെയർമാൻ 43. കൊച്ചിൻ പൗരമുന്നണി ചെയർമാൻ 44. കേരളാ താരതമ്യപഠന അസോ സേഷൻ പ്രസിഡണ്ട് 45. ന്യൂഡൽഹി എ.ഐ.സി.ററി ഇൻ്റർനാഷണൽ ബോർഡ് ഓഫ് അക്രഡിറേറഷൻ അംഗം 46. എ.ഐ.സി.ററി.ഇ. സൗത്ത് വെസ്റ്റേൺ റീജണൽ കമ്മറ്റി അംഗം 47. ഇന്ദിരാഗാന്‌ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിററി റിവ്യൂ കമ്മറ്റി അംഗം 48. ഗുഡ് സമരിററൻ പ്രോജക്ട് ഇന്ത്യാ അംഗം 49. മണിപ്പാൽ മാഹികൺസൽട്ടൻസി സർവ്വീസ് അംഗം 50. മണിപ്പാൽ അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ (ഡീംഡ് യൂണിവേഴ്‌സിററി) അംഗം 51. യു.ജി.സി. മനുഷ്യാവകാശസ്റ്റാൻഡിംഗ് കമ്മററി കൺവീനർ 52. ഓശാനനഗർ സി.ആർ.എൽ.എസ്. ചെയർമാൻ നേടിയ ബഹുമതികൾ

1. ട്രാവൻകൂർ യൂണി. തലത്തിൽ 1942 ൽ ഏററവും മികച്ച പ്രസംഗകനുള്ള സചിവോത്തമഷഷ്ട‌്യബ്‌ദ പൂർത്തി സ്‌മാരക സ്വർണ്ണ മെഡൽ. 2. ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽനിന്നും 1943 ൽ ഗുഡ് കോൺടക്റ്റ്പ്രൈസ് 3. ഡിബേറ്റ്, പ്രസംഗം, അക്ഷരശ്ലോകം, ദ്യുതകവനം, ലേഖനരചന എന്നീ മത്സരങ്ങളിൽ 1943 ൽ ഒന്നാംസമ്മാനം. 4. ലക്ക്നോ യൂണി. എം.എ. ഡിഗ്രിപരീക്ഷയിൽ ഒന്നാംക്ലാസ്സോടെ പ്രഥമ സ്ഥാനം നേടിയതിന് 1948 ൽ വംഗല നരസിംഹഗഗാരു സ്‌മാരക സ്വർണ്ണമെഡൽ 5. ഹാർവാർഡ് യൂണി. ഫുൾബ്രൈററ് സ്മിത് മന്റ് സ്കോ ഉർപദവി (1953-54) 6. 1977-81 കാലഘട്ടത്തിൽ കൊച്ചിൻ യൂണി. വൈസ് ചാൻസലർ പദവി 7. കൊച്ചിയിൽ കളമശ്ശേരിയിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട ഓഫ് ഡവലപ്‌മെൻറ് ആൻഡ് എൻ്റർപ്രണർഷിപ്പ് ഓണററി ഡയറക്ടർ ജനറലായി 1982 മുതൽ സേവനമനുഷ്ഠിക്കുന്നു.

മുൻകാലപദവികൾ

1. 1964-77 കേരളായൂണി. മാനേജ്‌മെൻ്റ് വകുപ്പ് സ്ഥാപകഡയറക്ടർ, പ്രഫസർ (1964-71 കാൻ യൂണി. മാനേജ്മെന്റ് ഫാക്കൽറ്റിഡിൻ (1971-77) 2. 1962 ഹൈദരാബാദ്) സ്റ്റാഫ് അഡ്മിനിസ്ട്രേറ്റ് സാണ്. സാക് ഇൻഡ്യൻ അഡ്‌മിനിസ്ട്രേററീവ് സ്റ്റാഫ് കോളേജ് രാഫ് ഇരാബാദ് സ്റ്റാഫ് ഡയറക്ടർ പിക് അഡ്മിനിസ്ട്രേഷൻ ബിരുദാനന്തരബിരുദ വകുപ്പുമേധാവി 4. 1950-55 – പാറ്റ്‌നാ യൂണി. രാഷ്ട്രമീമാംസ നിയമബിരുദാനന്തരബിരുദവകുപ്പുകളിൽ രാഷ്ട്രമീമാംസ പൊതുഭരണ ലക്ചറർ 5. 1948-50 – ലക്നോ യൂണി. രാഷ്ട്രമീമാംസവിഭാഗം ലക്‌ചറർ 6. 1963 – പെൻസിൽവേനിയ യൂണിവേഴ്‌സിറ്റിയിലെ ധനകാര്യ-വാണിജ്യ വകുപ്പായ വാർട്ടൺസ്‌കൂൾ വിസിറ്റിംഗ് പ്രൊഫസർ 7. 1971 – ഇന്ത്യം- യു.എസ്.എസ്.ആർ ഗവൺമെൻ്റുകളുടെ സാംസ്‌കാരിക വിനിമയ പരിപാടി അനുസരിച്ച് മോസ്ക്‌കോ-നോവോ ബിബിർസ്‌ക് യൂണിവേഴ്‌ സിററി വിസിറ്റിംഗ് പ്രൊഫസർ 8. 1972-ഏഷ്യൻ യൂണിവേഴ്‌സിറ്റികൾക്കായി ബിരുദതലത്തിൽ അനുയോജ്യമായ മാനേജ്‌മെൻ്റ് പഠനപദ്ധതി ആവി ഷ്ക്കരിക്കാൻ മലയായിൽ രൂപീകൃതമായ യുനെസ്കോ വിദഗ്ദ്ധസമിതി ๐๐. 9. 1976 ഹാവായിലെ ഹോണോലുലു ഈസ്റ്റ് വെസ്റ്റ് സെന്റർ വിസിററിംഗ് പ്രഫസർ 10. 1982 – ഹരിയാനാകുരുക്ഷേത്രയൂണി. മാനേജ് മെന്റ്റ് വകുപ്പ് ഓണററി പ്രഫസർ 11. 1984- വികസ്വരരാജ്യങ്ങളിലെ വികസന പ്രശ്‌നങ്ങളെപ്പറ്റി ഇന്ത്യയെ പ്രത്യേകം പരാമർശിച്ച് ക്യാനഡായിലെ 16 യൂണിവേഴ്‌സിറ്റികളിൽ പ്രഭാഷണപരമ്പരയ്ക്കായി കനേഡിയൻ ഏഷ്യൻ സ്റ്റഡീസ് അസോസ്യേഷൻ (CASA) നൽകിയ ക്ഷണമനുസരിച്ച് പ്രഭാഷണപരമ്പര നടത്തി. 12. 1980-84 ഇൻഡ്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസേർച്ച് (ന്യൂഡൽഹി) അംഗം 13. 1979-82 – യുനെസ് കോയുമായി സഹകരിക്കാൻ ഇൻഡ്യാ ഗവ.രൂപീകരിച്ച ഇൻഡ്യൻ നാഷ ണൽ കമ്മററി അംഗം 14. 1981-83, 1995-97 ന്യൂഡൽഹി ജവഹർലാൽ നെഹ യൂണിവേഴ്‌സിററി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം 15. 1971-86 തിരുവന ന്തപുരത്തെ സെന്റ്റർ ഫോർ ഡവലപ്മെൻ്റ് സ്റ്റഡീസ് ഗവേണിംഗ് ബോർഡ് അംഗം 16. 1977-88 തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് ഗവേണിംഗ് ബോർഡ് അംഗം 17. 1982-85 ബനാറീസ് ഹിന്ദു യൂണി. കോർട്ട് അംഗം 18. 1980-83 ഹൈദരാബാദിലെ സെൻട്രൽ യൂണി. കോർട്ട് അംഗം. 19. 1982-90 പാറ്റ്നായിലെ എൽ.എൻ. മിശ്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻ്റ് ഇക്കണോമിക് ഡവലപ്മെന്റ്റ് ഗവേണിംഗ് ബോർഡ് അംഗം 20. 1988-91 കേരളാ ഗവ. ടൂറിസം ഉപദേശകസമിതി അംഗം 21. 1981-84 കേരളാ സ്റ്റീൽ ഇൻഡസ്ട്രീസ് ഡയറക്ടർ 22. 1980-90 വെൽട്ടൻ പ്രഫാബ് എലമെൻ്റ് സ് ലിമിറാഡി ഡയറക്ടർ 23. 1972-90 ഒ.ഇ.എൻ. ഇൻഡ്യാ ലിമിറ്റഡ് ഡയറക്ടർ ഔദ്യോഗിക ദൗത്യങ്ങൾ അനുഭവപരിചയം

1.1967-75 കേരളാ യൂണി. ഫാക്കൽറ്റി ഓഫ് കൊമേഴ്‌സ് ഡീൻ 2. 1969-70 കൊച്ചിൻ യൂണി ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസസ് ഡീൻ 3. 1956-62 ഡൽഹി യൂണി. പി.എച്ച്.ഡി. വിദ്യാർത്ഥികളുടെ റിസേർച്ച് ഗൈഡ് 4. 1964-72 കേരളാ യൂണി. പി.എച്ച്.ഡി വിദ്യാർത്ഥികളുടെ റിസേർച്ച് ഗൈഡ് 5. 973-74 കേരളാ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡണ്ട് 93 6. 1975 ഇൻഡ്യയിലെ യൂണിവേഴ സിറ്റികളിൽ എം.ബി.എ. കോഴ്‌സിന് കറസ്‌പോണ്ടൻ്റ് കോഴ്‌സ് ആരംഭി ക്കുന്നതിനെപ്പറ്റി പഠന റിപ്പോർട്ട് അവതരിപ്പിക്കാൻ യു.ജി.സി. നിയോ ഗിച്ച കമ്മറ്റി ചെയർമാൻ. 7. 1957-62 ഇൻഡ്യ ഗവ. പ്ലാനിംഗ് കമ്മീഷൻ നിയോഗിച്ച ഗവേഷണപരിപാടിസമിതി അംഗം 3. 1972-75 നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം 1973-78 ഓൾ ഇൻഡ്യാ മാനേജ്‌മെൻ്റ് അസോസിയേഷൻ എക്സിക്യൂ ട്ടീവ് കൗൺസിൽ അംഗം 10. 1978-82 ഇൻഡ്യൻയൂണിവേഴ്സിററീസ് അസോസിയേഷൻ സ്റ്റാൻഡിംഗ് കമ്മറ്റി അംഗം 11. 1975-82 കൊമേഴ്സ‌് വിദ്യാഭ്യാസത്തിനായുള്ള യു.ജി.സി. പാനൽ അംഗം 12. 1971-2000 ഓൾ ഇൻഡ്യാ ബോർഡ് ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ് അംഗം 13. 1972-73 കേന്ദ്രവിദ്യാഭ്യാസവകുപ്പ് മാനേജ്‌മെൻ്റ് വിദ്യാഭ്യാസത്തിനായി നിയോഗിച്ച വിലയിരുത്തൽ സമിതി അംഗം 14. 1957-62 ഡൽഹി യൂണി വിദ്യാർത്ഥിയൂണിയൻ ഓണററി ട്രഷറർ, പ്രഫസർ ഇൻചാർജ് 15. 1954-56 പാറാനായിലെ ‘സോഷ്യൽസ്റ്റഡീസ്’ എഡിററർ 16. 1962-64 ഹൈദരാ ബാദിലെ അഡ്മിനിസ്ട്രേററീവ് സ്റ്റാഫ് കോളേജ് ഓഫ് ഇന്ത്യയുടെ ജേർണൽ എഡിറ്റർ 17. 1970-78 ‘ഇൻഡ്യൻ മാനേജർ’ എഡിറ്റർ ഇൻ ചീഫ് 18. 1969-78 സ്‌കൂൾ ഓഫ് മാനേജ്‌മെൻ്റ് – മാനേജ്‌മെന്റ് ഇൻഫർ മേഷൻ സർവ്വീസ് ബോർഡ് ഓഫ് എഡിറേറഴ്‌സ് ചെയർമാൻ 19. 1964-22 കേരളായൂണി ബോർഡ് ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ് ചെയർമാൻ 20 1965-72 എഫ്.എ.സി.ററി. മാനേജ്‌മെൻ്റ് ഡവലപ്മെൻ്റ് ആൻ്റ് ട്രെയിനിംഗ് ഓണററി അഡ്വൈസർ 21. 1950-55 പാറ്റ്‌നായിലെ ഗവൺമെന്റേതര ഏജൻസി യുണൈററഡ് നേഷൻസ് വോളണ്ടറി കറസ്പോണ്ടന്റ് 22. 1969-77 മധുരയൂണി. ബിസിനസ് മാനേജ്‌മെൻറ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗം 23. 1973-78 മൈസൂർ യൂണി. ബിസിനസ് മാനേജ്മെന്റ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗം 24. 1972-80 കർണ്ണാടക യൂണി. ബിസനസ് മാനേജ്‌മെന്റ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗം 25. 1975-80 മദ്രാസ് യൂണി. ബിസനസ് മാനേജ്‌മെൻ്റ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗം 26. 1965-69, 1982-87 കേരളാ ഗവ. ആസൂത്രണ ഉപദേശകസമിതി അംഗം 27. 1972-73 പ്ലാനിംഗ് കമ്മീഷൻ ഇൻഡസ്ട്രി ടാസ്‌ക്‌ഫോഴ്‌സ് അംഗം 28. 1965-69 എറണാകുളം ജില്ലാ വികസനസമിതി അംഗം 29. 1969-75 കേരളാ യൂണി. സിൻഡിക്കേററ് അംഗം 30. 1964-75 കേരളാ യൂണി. സെനറ്റ് അംഗം 31. 1969-76 കേരളാ യൂണി. അക്കാഡമിക് *ൗൺസിൽ, സ്റ്റാൻഡിംഗ് കമ്മറം 1967-72 കേരളാ യൂണി. ജനറൽ ഇൻസ്പെക്ട‌ർ കമീഷൻ അംഗം 33. 1964-71 കേരളാ യൂണി റിസേർച്ച് കൗൺസിൽ അമ്മ ആ കാലിക്കറ്റ് യൂണിവേഴ്സിറ്റി കോമേഴ്‌സ് മാനേജ്മെന്റ് ഫാക്കൾട്ടി അംഗം 35. 1974-77 കേരളാഅഗ്രികൾച്ചറൽ യൂണി. ജനറൽ കൗൺസിൽ, റിസേർച്ച് കൗൺസിൽ അംഗം 36. 1967-70 കേരളാസ്റ്റേറ്റ് പ്രൊഡക്‌ടിവിറ്റി കൗൺസിൽ ഓണററി സെക്രട്ടറി – 1965-76 ഓണററി വൈസ് പ്രസിഡണ്ട്. ഇതരപദവികൾ

ഇൻഡ്യൻ പൊളിറ്റിക്കൽ സയൻസ് അസോസിയേഷനിലും, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്‌മിനിസ്ട്രേഷനിലും, ഇൻഡ്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിലും ആയുഷ്‌ക്കാലാംഗമാണ് ഡോ. പൈലി.

B അംഗത്വം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ ചേഞ്ച്, ബ്ലാംഗ്ലൂർ (സ്ഥാപകാംഗത്വം)

2. ഇന്റർനാഷണൽ പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ

3. അസോസിയേഷൻ്റെ താരതമ്യപ്രാതിനിധ്യത്തിനും തെരഞ്ഞെടു പ്പു സമ്പ്രദായത്തിനുമായുള്ള ഗവേഷണസമിതി എക്സിക്യൂട്ടീവ്

4. താരതമ്യപഠനങ്ങൾക്കായുള്ള കേരളാ അസോസിയേഷൻ പ്രസിഡണ്ട്

ഇംഗ്ലീഷ് ലേഖനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായവ താഴെപ്പറയുന്നവയാണ്.

1. Stop singing while your voice is still good “The vice chancellors Remember’ 2. Party Politics in Campuses ‘Urgency of value Education and Primary of Girl Child’ 3. The Grievances of Teachers and their Redressal P.297 Higher Education in India 4. Looking Back p.59 On Being a Teacher 5. Governance of Universites P.139 ‘Indian University System’ 6. Nehru and secularism in India Minorites and secularism’ 7. General Elections in India, 1989 (Leaflet) 8. Higher Education in Kerala- Problems and solutions (Leaflet) 9. Reforming Higher Education (Leaflet) Dr. John Mathai Enviornment Les- tures, 1994.

പ്രമുഖ വിദ്യാഭ്യാസപ്രവർത്തകനായ ഡോ. എം.വി. പൈലിക്ക് പ ഭൂഷൺ ബഹുമതി 2006 ൽ നൽകി കേന്ദ്രഗവൺമെൻ്റ് ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *