Sathyadarsanam

കേരള സഭാപ്രതിഭകൾ-18 ഫാ. ആന്റണി മഞ്ഞിൽ എസ്സ്.ജെ

കേരള സഭാപ്രതിഭകൾ-18

ഫാ. ആന്റണി മഞ്ഞിൽ എസ്സ്.ജെ.

ചിത്രമെഴുത്ത്, ഛായാഗ്രഹണം, ഷോർട്ട് ഫിലിം നിർമ്മാണം, ലേഖന രചന എന്നിവയിലൂടെ ജനശ്രദ്ധയാ കർഷിച്ച ഈശോസഭാംഗമായ ഫാ. ആന്റണി മഞ്ഞിൽ 1919-ാമാണ്ട് ജൂൺ 21-ന് ജനിച്ചു. തൃശൂർ പുത്തൻപള്ളിയുടെ പിൻവശത്തുള്ള എരിഞ്ഞേരി അങ്ങാടിയിൽ മഞ്ഞില കുടുംബത്തിൽ (നടക്കാവുകാരൻ കുടുംബാംഗം) വറീതു കത്രീന ദമ്പതികളുടെ പത്തു മക്കളിൽ മൂത്തവനായിട്ടാണ് ജനനം. നിരവധി വൈദീകരെയും കന്യാസ്ത്രീകളെയും സഭയ്ക്ക് സംഭാവന ചെയ്തിട്ടുള്ള കുടുംബമാണ് മഞ്ഞിൽ കുടുംബം.

പ്രൈമറി – മിഡിൽ സ്‌കൂൾ വിദ്യാഭ്യാസം തൃശൂരിലും ഹൈസ്കൂൾ വിദ്യാഭ്യാസം എറണാകുളും സെന്റ്റ് ആൽബർട്ട്സിലുമായിരുന്നു. തുടർന്ന് തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജിൽനിന്നും ബി.എസ്സ്.സി. ബിരുദം നേടി. വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്കൗട്ടിൽ ചേർന്നു പ്രവർത്തി ക്കുകയുണ്ടായി. കോളേജ് വിദ്യാഭ്യാസാനന്തരം ഈശോസഭയിൽ ചേർന്നു. പൂനയിലും കെർസിയോങ്ങിലും ആയിട്ടാണ് വൈദികവിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഗുരുപ്പട്ടസ്വീകരണാനന്തരം ഈശോസഭയുടെ പല സ്ഥാപനങ്ങളിലും സേവനം അനുഷ്‌ഠിച്ചു. പാളയങ്കോട്ട (തമിഴ്‌നാട്) സെന്റ് സേവ്യേഴ്സ് കോളേജിൽ സസ്യശാസ്ത്രാദ്ധ്യാപകനായും കാഞ്ഞിരപ്പള്ളി എ.കെ. ജെ.എം. ഹൈസ്‌കൂൾ, കോഴിക്കോട് സെൻ്റ് ജോസഫ് ഹൈസ്കൂൾ എന്നി വിടങ്ങളിൽ ഹെഡ്‌മാസ്റ്ററായും സേവനം അനുഷ്ഠിച്ചു.

വിവിധങ്ങളായ പ്രവർത്തനങ്ങൾക്കിടയിൽ ഇംഗ്ലണ്ടിൽ പോയി റേഡിയോപ്രഭാഷണങ്ങളും ദൂരദർശൻ പരിപാടികളും അവതരിപ്പിക്കുകയും ചെയ്തു. ജർമ്മനി, ഡെന്മാർക്ക്, ഹോളണ്ട്, ഇംഗ്ലണ്ട് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്താനും ഫാ. മഞ്ഞിലിന് സാധിച്ചു. ലേഖന രചന, ചിത്രമെഴുത്ത്, ഛായാഗ്രഹണം, ഷോർട്ട് ഫിലിം നിർമ്മാണം എന്നിവ യ്ക്കായി മുഴുവൻ സമയവും വിനിയോഗിക്കുകയുണ്ടായി.

യാത്രയിൽ ഒരു തോൽസഞ്ചിയും ഉപയോഗിക്കുക സാധാരണമാണ്. ആ സഞ്ചിയിൽ മൂവിക്യാമറയും സ്റ്റിൽ ക്യാമറയും ഉണ്ടായിരിക്കും. കൺമുൻപിൽ പെടുന്ന നല്ല ദൃശ്യങ്ങൾക്യാമറായിൽ പകർത്തും. കുട്ടികൾക്കുവേണ്ടി ധാരാളം ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. പ്രസിദ്ധ സാഹിത്യനിരൂപകനും മാതൃഭൂമി വാരികയുടെ പത്രാധിപരുമായിരുന്ന ശ്രീ. എൻ. വി. കൃഷ്ണവാരിയരുടെ നിർബന്ധ‌പ്രകാരം വാരികയിൽ എഴുതിപ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ് വിദ്യാർത്ഥികളെ സ്നേഹിക്കുക. അവർ നല്ലവരാണ്.” എന്ന ഗ്രന്ഥം. 1973ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന് 1993ൽ ഡി.സി. ബുക്‌സിൽനിന്നും രണ്ടാം പതിപ്പുണ്ടായി പ്രസ്‌തുത പുസ്‌തകത്തിൻ്റെ അവതാരികയിൽ ശ്രീ. കൃഷ്‌ണവാരിയർ ഇപ്രകാരം എഴുതിയിരിക്കുന്നു. “പല നിറങ്ങളിലുള്ള ചോക്കുകൾ ഉപയോ ഗിച്ച് ഛായാചിത്രങ്ങൾ വരക്കുവാൻ അസാധാരണമായ നൈപുണ്യം ഫാ. മഞ്ഞിലിനുണ്ട്. ചിത്രരചനയിൽ അല്‌പമെങ്കിലും വാസനയുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം അനുഭവിക്കുന്ന ആഹ്ളാദം അനല്പ്‌പമാണ്. തൻ്റെ വിദ്യാർത്ഥികളുടെ അഭിവൃദ്ധിയിൽ അദ്ദേഹം എപ്പോഴും തല്പരനാണ്. ഈ അസാധാരണവ്യക്തിയുടെ സൗഹാർദ്ദത്തെ ഞാൻ അത്യധികം വിലമതിക്കുന്നു. അദ്ദേഹവുമൊന്നിച്ച് ഏതാനും നിമിഷ ങ്ങൾ ചിലവഴിക്കുവാൻ കഴിയുകയെന്നത് എന്നെ സംബന്‌ധിച്ചിടത്തോളം അനർഘമായ ഒരനുഭവമാണ്. മനുഷ്യനിലുള്ള എൻ്റെ വിശ്വാസത്തിന സ്നേഹത്തിനും ഈ അനഭവം ശക്തി നൽകുന്നു.”

Leave a Reply

Your email address will not be published. Required fields are marked *