Sathyadarsanam

കേരള സഭാപ്രതിഭകൾ-12 ചെറിയാൻ ആൻഡ്രൂസ്

12

ചെറിയാൻ ആൻഡ്രൂസ്

മലയാള സാഹിത്യത്തിൻ്റെ വിവിധ മേഖലകളിൽ വ്യാപരിച്ച് സ്വന്തമായൊരു വ്യക്തിമുദ്രപതിപ്പിച്ച ചെറിയാൻ ആൻഡ്രൂസ് കൊച്ചിക്കണയന്നൂർ താലൂക്കിൽ ചെല്ലാനത്ത് വാഴക്കൂട്ടത്തിൽ തറവാട്ടിൽ 1917 ഫെബ്രുവരി 25-ാം തീയതി ജനിച്ചു. പിതാവ് സരസ ഗായകകവി വി.എസ്സ്. ആൻഡ്രൂസ്സ്. മാതാവ് തുരത്തൽ പ്രശസ്ത‌ീനായിലും സ്വാഥമിക വിദ്യാഭ്യാസം ചെല്ലാനത്തും ഹൈസ്‌കൂൾ വിദ്യാഭ്യാസം തുറവൂരിലും സാങ്കേതിക പഠനം ആലപ്പുഴയിലും ആണ് നടത്തിയത്.

ിൽ ഫെസ്‌കൂൾ വിദ്യാഭ്യാസകാലത്ത് ഇന്ത്യൻ സ്വാതന്ത്യസമരപ്രസ്ഥാ പ്രവർത്തിച്ചു. ഗാന്ധി സ്വാതന്ത്യ് പറിയാൻ ആൻഡ്രൂസ് ഖാദി പ്രചാരണപരിപാടികളിൽ 8 സജീവമായി പങ്കെടുത്തു. ഗാനം, കവിത തുടങ്ങിയ പരക്കെ അറിയിൽ വ്യാപൃതനായി. അന്നയിൽ പിച്ചവെച്ചു തുധാദിയകാലത്ത്ജോലി സംബന്‌ധമായ കാരണങ്ങളാൽ കേരളത്തിൽ നിന്നും മറുനാട്ടിലേക മാറേണ്ടിവന്നു. 1941 -ൽ കേന്ദ്രഗവൺമെന്റിന്റെ സുരക്ഷാവിഭാഗത്തിൽപ്പെട്ട ഓർഡിനൻസ് ഫാക്ടറികളിൽ ഉദ്യോഗാർത്ഥം പൂനെ, ജബൽപൂർ, കാൺപൂർ മേഖലകളിൽ താമസിക്കേണ്ടിവന്നു. ഈ കാലഘട്ടത്തിൽ ജബൽപുർ സർവ്വകലാശാലയിൽ നിന്നും ബി.എ..എൽ.എൽ.ബി. ബിരുദങ്ങൾ കരസ്ഥമാക്കി. അതോടൊപ്പം മലയാളി സമാജങ്ങൾ രൂപീകരിച്ചും സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും സർഗ്ഗരചനകളും ഗ്രന്ഥകർതൃത്വവും കഥാപ്രസംഗങ്ങളും ആയി ജീവിതം സന്തോഷകരമായി നയിച്ചുകൊണ്ടിരുന്നു. സാഹിത്യപ്രവർത്തനങ്ങളോടൊപ്പം സ്വന്തമായ വീടും കാർഷികവിളകളും പൂന്തോട്ടനിർമ്മാണവും പ്രത്യേക ഹോബികളായി അദ്ദേഹം സ്വീകരിച്ചു. സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ എട്ടു കൃതികൾ ജബൽപൂരിൽ നിന്നു തന്നെ പ്രസിദ്ധപ്പെടുത്തി.

1946-ൽ തുമ്പോളിയിൽ തോട്ടുങ്കൽ തറവാട്ടിൽ അഗസ്തമ്മയെ വിവാ

ഹം ചെയ്തു‌. ഭാര്യയുടെ നിര്യാണത്തിനുശേഷം ഉത്തരേന്ത്യൻ ജീവിതം അവസാനിപ്പിച്ച് 1990-ൽ എറണാകുളത്തിനു സമീപമുള്ള തമ്മനത്ത് സ്ഥിരതാമസമാക്കി. തുടർന്നു സർഗ്ഗരചനകളിൽ ഏർപ്പെട്ടു. ആറു ഗ്രന്ഥ ങ്ങൾകൂടി പ്രസിദ്ധീകരിച്ചു. ആനുകാലിക സാംസ്ക‌ാരിക രംഗങ്ങളിൽ സജീ വസാന്നിദ്ധ്യം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. പിതാവിന്റെ അനുസ്‌മരണ യ്ക്കായി സ്ഥാപിതമായ വി.എസ്സ്. ആൻഡ്രൂസ് ഫൗണ്ടേഷന്റെ സ്ഥാപക രക്ഷാധികാരികൂടിയാണ് ചെറിയാൻ ആൻഡ്രൂസ്. 2000-2003 കാലഘട്ട ത്തിൽ മൂന്നു കൃതികൾ കൂടി പ്രസിദ്ധീകരിച്ചു. കേരളസാഹിത്യഅക്കാഡമി ഡയറക്ടറിയിൽ അംഗമായ ചെറിയാൻ ആൻഡ്രൂസ് RIFACIMENTO IN- TERNATIONAL WHO IS WHO കത്തോലിക്കരുടെ WHO IS WHO എന്ന ഗ്രന്ഥത്തിലും ഉൾപ്പെട്ടിട്ടുണ്ട്. പതിനാലുഗ്രന്ഥങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനി ആറു

ഗ്രന്ഥങ്ങൾ കൂടി രചിച്ചിട്ടുണ്ട്. അവ പ്രസിദ്ധീകരിച്ചിട്ടില്ല. ചെറിയാൻ ആൻഡ്രൂസിന്റെ കൃതികൾ മലയാള സാഹിത്യത്തിന് ഒരു മുതൽക്കൂട്ടു തന്നെയാണ്. അദ്ദേഹം രചിച്ച വിദൂഷക ശാകുന്തളം എന്ന കൃതിയെപ്പറ്റി അവതാരികയിൽ ശൂരനാട് കുഞ്ഞൻപിള്ള ഇപ്രകാരം എഴുതിയിരിക്കുന്നു. “നാടകാന്തം കവിത്വം എന്ന ചൊല്ലിൻ്റെ അർത്ഥം എന്തുതന്നെയായാലും, ശാകുന്തളം നാടകത്തെപ്പറ്റി ആ വാക്യം നൂറുശതമാനവും ശരിയെന്നു കാണാം. ആ വസ്തുതവെളിപ്പെടുത്തുന്നതാണല്ലോ മലയാളത്തിൽ അതിന് വന്നിട്ടുള്ള ഭാഷാന്തരങ്ങൾ, വലിയകോയിത്തമ്പുരാൻ, രാജരാജവർമ്മ, വള്ളത്തോൾ നാരായണമേനോൻ മുതലായ മഹാരഥന്മാരെ പരിഭാഷക സമാരാധകരാക്കിയ ശാകുന്തളം, ശ്രീ ചെറിയാൻ ആൻഡ്രൂസിനെയും ആകർ ഷിച്ചത്. രസികതാപാരമ്പര്യം അനുസരിച്ചു തന്നെ എന്നു കരുതാം. എന്നാൽ ആൻഡ്രൂസ് ഒരു തർജ്ജിമക്കാരനായി നിൽക്കാനല്ല പേനയെടുത്തത്.ഭാവനാസമ്പൂർണ്ണവും പരിഹാസരസവുമായ ഒരു സ്വതന്ത്രകൃതിനിർമ്മിച്ച് തന്റെ ആരാധന വെളിപ്പെടുത്തുവാനാണ്.” ഈ കൃതിയെപ്പറ്റി കൊടുപ്പുന്ന ഇപ്രകാരം എഴുതിയിരിക്കുന്ന “ശ്രീ

ചെറിയാൻ ആൻഡ്രൂസ് കവിത്വത്തേയും തദനുരൂപമായ ഭാവനയേയും അഭിജ്ഞാനശാകുന്തളത്തിൽ വ്യാപരിപ്പിച്ച് നവമായ ഒരു ശാകുന്തളം സൃഷ്ടിച്ചിരിക്കുന്നു. നവധീരമായ രീതിയിൽ ചില കല്പ‌നകളും ചെറിയാൻ ആൻഡ്രൂസിൻ്റെ തൂലികയിൽ നിന്നും ആവിർഭവിച്ചിട്ടുണ്ട്. വിശ്വാമിത്രമഹർഷി, ത്രിശങ്കുമഹാരാജാവിനെ ഉടലോടെ സ്വർഗ്ഗത്തിലേയ്ക്ക യക്കാൻ സ്പുട്നിക്ക് ഒരുക്കിയതായും ഹൈജാക്കിംഗ് സമ്പ്രദായമനുസരിച്ച് ശകുന്തളയെ മേനക കൊണ്ടുപോകുന്നതായും മറ്റുമുള്ള കാര്യങ്ങളും ചെറിയാൻ ആൻഡ്രൂസ് ഉപജ്ഞാനം ചെയ്യുന്നുണ്ട്. ഇങ്ങനെ നോക്കു മ്പോൾ വിദൂഷകശാകുന്തളം ആപാദചൂഢം രമണീയമാകുന്നു എന്ന് കാണാൻ വിഷമമില്ല”

ചെറിയാൻ ആൻഡ്രൂസിൻ്റെ മറെറാരു പ്രാധാന കൃതിയാണ് “സംഗി തനാടകസവ്യസാചി” അരനൂറ്റാണ്ടുകാലം മലയാള നാടകവേദിയെ നിസ്വാർത്ഥമായി സ്നേഹിച്ച, തൻ്റെ പിതാവ് വി.എസ്. ആൻഡ്രൂസിന്റെ ബഹുമുഖവ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്ന ഒരു ഗ്രന്ഥമാണിത്. കേരള ത്തിൻ്റെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടി ച്ച, ക്രിസ്ത്യൻ, സമത്വവാദി തുടങ്ങിയ പത്രങ്ങളുടെ നായകത്വം വഹിച്ചു കൊണ്ട് ആദർശം ഉയർത്തിപ്പിടിക്കുവാൻ ആൻഡ്രൂസ് ശ്രമിച്ച സംഭവങ്ങൾ വെളിച്ചം കാണുവാൻ ഈ ഗ്രന്ഥം സഹായിക്കുകതന്നെ ചെയ്തു‌.

ചെറിയാൻ ആൻഡ്രൂസിൻ്റെ പ്രസിദ്ധീകരിച്ച കൃതികൾ താഴെ പറയു ന്നവയാണ്. അഭിനവഗാനമഞ്ജുഷ, ഭക്തിഗീതങ്ങൾ, പ്രണാമം (ചെറു കഥകൾ) പ്രണയപാതകം (ടോൾസ്റ്റോയ് നോവൽ തർജ്ജമ) സാഫല്യം (കാവ്യനാടകം) പുതിയഭൂമി (കൊളംബസിൻ്റെ ചരിത്രനാടകം) മധുരോ ക്തിയും മന്ദഹാസവും (ഹാസ്യസമാഹാരം) കല്‌പവാടി (കവിതാ സമാഹാരം) ജാതകദോഷം (കവിതാസമാഹാരം) തെരേസാ മുതൽ സുമതി വരെ (കവിതാസമാഹാരം) ചിതയുടെ വിശ്വരൂപം (ഹാസ്യസമാഹാരം) വിദൂഷകശാകുന്തളം (ഹാസ്യകാവ്യനാടകം) സംഗീത നാടക സവ്യസാചി (സംഗീത നാടകചരിത്ര പഠനവും ആത്മകഥയും) സ്വപ്‌നശാകുന്തളം (നാടകം തിരക്കഥാ രൂപത്തിൽ)

പ്രസിദ്ധീകരിക്കാനുള്ള കൃതികൾ താഴെപറയുന്നവയാണ്. എന്റെ കഥാപ്രസംഗങ്ങളും വേദിയിലെ അനുഭവങ്ങളും, ദേശാഭിമാനി സൂക്തങ്ങൾ, മാനസമയൂരം (തെരഞ്ഞെടുത്തകൃതികൾ) കിണ്ണാംകൃതികൾ (ഹാസ്യനിർവ്വ ചനകവിതകൾ, നാടൻപാട്ടുകളും പാഠകവും, അപരാധിനി (കഥാപ്രസംഗ കവിത)

Leave a Reply

Your email address will not be published. Required fields are marked *